ജാനകീരാവണൻ 🖤: ഭാഗം 72

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

യുവ ജോലിക്കിടയിൽ എപ്പോഴോ നന്ദുവിനെ ഒന്ന് നോക്കിയപ്പോൾ നന്ദു ടേബിളിൽ തല വെച്ച് നല്ല ഉറക്കം.... അത് കണ്ടതും അവൻ പതിയെ എണീറ്റ് അവളുടെ അടുത്തേക്ക് പോയി അവളെ വിളിക്കാൻ തുനിഞ്ഞപ്പോഴാണ് അവൾക്കടുത്തിരിക്കുന്ന ഒരു പേപ്പർ അവൻ കണ്ടത് നല്ല മനോഹരമായി വരച്ചിരിക്കുന്ന അവന്റെ ഫേസ് കണ്ട് അവൻ അത് കൈയിൽ എടുത്തു..... സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ കുത്തി വരച്ചു വച്ചേക്കുന്നത് കണ്ടു..... യക്ഷികളുടെ പല്ല് പോലെ പല്ലൊക്കെ നീട്ടി വരച്ചു തലയിൽ രണ്ട് കൊമ്പ് ഒക്കെ വരച്ചു വെച്ചിട്ടുണ്ട് "The Devil Boss.... നീ ബോസ്സ് ആണേൽ എനിക്ക് ഗ്രാസ് ആണെടാ കോപ്പേ.... Enemy...." എന്നൊക്കെ പല വശത്തായി എഴുതി വെച്ചിട്ടുണ്ട് അത് കണ്ടതും അവന്റെ മുഖം വീർത്തു "ഡീ....." ഒറ്റ അലർച്ചയായിരുന്നു.... ഉറങ്ങിക്കിടന്ന നന്ദു ചാടി പിടച്ചു എണീറ്റു നിന്നു "എന്താടി ഇത്....😡?"അവൻ ടേബിളിൽ ശക്തിയായി അടിച്ചുകൊണ്ട് അവൾക്ക് നേരെ ചീറിയതും നന്ദു ബോധം വന്നത് പോലെ നേരെ നിന്ന് ചുണ്ട് കോട്ടി "കണ്ടിട്ട് മനസ്സിലായില്ലേ..... 😏?" നന്ദു പുച്ഛിച്ചു "😡😡😡😡😡" യുവയുടെ മുഖം ഇപ്പോ പൊട്ടും എന്ന നിലക്കായി..... നന്ദു അവന്റെ നോട്ടത്തെ പുച്ഛിച്ചു തള്ളി അവളെ സീറ്റിൽ ഇരിക്കാൻ പോയതും യുവ അവളുടെ കൈയിൽ പിടിച്ചു ഒറ്റ വലി നന്ദു യുവയുടെ നെഞ്ചിൽ ഇടിച്ചു നിന്നതും യുവ അവളുടെ കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചു "അയ്യോ.... അമ്മാ.... ആാാ കൈ കൈ..... വിടെടോ.... കൈയീന്ന് വിടെടോ..... അമ്മാ......"അവള് നിന്ന് അലറി വിളിക്കുന്നത് കണ്ട് യുവ ചുറ്റും നോക്കി അവളുടെ വായ പൊത്തി പിടിച്ചു "ഒച്ച വെക്കാതിരിക്കെടി.... 😡"

അവൻ കണ്ണുരുട്ടി..... നന്ദു വേദന സഹിക്കാതായപ്പോ അവനെ പിടിച്ചു ഒറ്റ തള്ള് കൊടുത്തു..... ആ തള്ളലിൽ യുവ ഫയൽസ് അടുക്കി വെച്ചിരിക്കുന്ന ഒരു ഗ്ലാസ്‌ കൊണ്ട് കവർ ചെയ്ത വുഡൻ സ്റ്റാൻഡിലേക്ക് പോയി വീണ് ആ സ്റ്റാന്റ് ഒടിഞ്ഞു .... അതിന്റെ മുകളിൽ കൂടി യുവയും നിലത്ത് വീണു.... നടു ഇടിച്ചു വീണത് കൊണ്ട് അവനു നല്ല വേദന തോന്നി.... ആ സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഗ്ലാസ്‌ ഒക്കെ പൊട്ടി ചെറുതായി അവന്റെ കൈയിലൊക്കെ കുത്തിക്കയറി "ആ...."അവൻ കണ്ണുകൾ ഇറുക്കി അടച്ചു വേദന കടിച്ചു പിടിച്ചു അത് കണ്ട് നന്ദു ഒന്ന് പതറി.... "സർ.... "നന്ദു ഓടി വന്നതും യുവ അവളെ തുറിച്ചു നോക്കിക്കൊണ്ട് കൈയിൽ കുത്തിക്കയറിയ ചില്ല് കഷ്ണങ്ങൾ ഓരോന്നായി വലിച്ചെടുക്കാൻ നോക്കി യുവയുടെ നോട്ടം കണ്ട് തലയും താഴ്ത്തി നന്ദു നിന്നു "എന്താ.... എന്താ ഇവിടെ ഒരു ശബ്ദം.....?" റാവൺ അങ്ങോട്ട് വന്നതും നന്ദു പേടിയോടെ അവനെ നോക്കി യുവ നിലത്ത് വീണു കിടക്കുന്നത് കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു.... ഒടിഞ്ഞു വീണ സ്റ്റാൻഡും യുവയുടെ കൈയിൽ കുത്തിക്കയറിയ ചില്ലും അവൻ സംശയത്തോടെ നോക്കി റാവൺ നന്ദുവിനെ ഒന്ന് നോക്കിക്കൊണ്ട് യുവയെ പിടിച്ചു എണീപ്പിച്ചു.... "എന്താ ഉണ്ടായത്....?" കൈയിൽ കുത്തിക്കയറിയ കുപ്പി ചില്ല് ഒക്കെ എടുത്ത് കളയുന്ന യുവയെ ഒന്ന് നോക്കി റാവൺ നന്ദുവിനോട് ചോദിച്ചു നന്ദു പേടിയോടെ അവനെ നോക്കി "റാവൺ.... "

യുവ എന്തോ പറയാൻ വന്നതും റാവൺ നിലത്ത് കിടന്ന പേപ്പർ കൈയിൽ എടുത്തു നന്ദു യുവയെ കുത്തി വരച്ചു വെച്ച പേപ്പർ ആയിരുന്നത്.... അത് കണ്ടതും റാവണിന്റെ മുഖം മാറി.... അവൻ ദേഷ്യത്തോടെ നന്ദുവിനെ നോക്കി "Avanthikaaaah.....!!" റാവൺ അലറിയത് കേട്ട് അവള് ഞെട്ടി.... "I'm asking youu....." അവൻ ദേഷ്യത്തോടെ പറഞ്ഞതും പേടിച്ചിട്ട് നന്ദുന്റെ കണ്ണൊക്കെ നിറഞ്ഞു "ഞാൻ..... ഞാൻ തള്ളിയപ്പോ..... അറിയാതെ..... അറിയാതെ പറ്റി..... പറ്റിപ്പോയതാ....."അവളെ നിറഞ്ഞ കണ്ണ് കണ്ട് മുഖം തിരിച്ചു നിൽക്കുന്ന റാവണിനെ നോക്കി അവൾ പറഞ്ഞൊപ്പിച്ചു "Raavan..... I'm okay..... തെറ്റ് എന്റെ ഭാഗത്തും ഉണ്ടെടാ..... Leave it...." നന്ദു പേടിച്ചു വിറച്ചു നിൽക്കുന്നത് കണ്ട് യുവ പതിയെ പറഞ്ഞു "Avanthikaa..... Clean the cabin right now....." സ്റ്റാൻഡ് പല കഷ്ണങ്ങളായി പൊടിഞ്ഞു കിടക്കുന്നത് കണ്ട് റാവൺ ദേഷ്യത്തോടെ പറഞ്ഞു "ഏയ്യ്.... അതൊന്നും വേണ്ട..... അതൊക്കെ ചെയ്യാൻ ഇവിടെ വേറെ സ്റ്റാഫ്‌സ് ഉണ്ട്....."യുവ ഇടയിൽ കയറി പറഞ്ഞതും റാവൺ അവനെ തറപ്പിച്ചു നോക്കി "തെറ്റ് ചെയ്തവർക്ക് പണിഷ്മെന്റ് കിട്ടണം.... ഇവിടെ വൃത്തികേട് ആക്കിയത് ഇവൾ ആണെങ്കിൽ ഇവൾ തന്നെ ഇവിടെ ക്ലീൻ ചെയ്യണം....."

റാവൺ തറപ്പിച്ചു പറഞ്ഞതും കണ്ണും നിറച്ചു തലയും താഴ്ത്തി നിന്ന നന്ദു കണ്ണ് തുടച്ചു പുറത്തേക്ക് പോയി വേസ്റ്റ് ബിനും ചൂലും ഒക്കെ എടുത്ത് വന്ന് അവള് ആ സ്റ്റാൻഡിന്റെ പീസസ് ഒക്കെ എടുത്ത് വേസ്റ്റ് ബിനിൽ ഇട്ടു സ്റ്റാൻഡിൽ നിന്ന് തെറിച്ചു വീണ ഫയൽസ് ഒക്കെ അടുക്കി പെറുക്കി അവളുടെ ടേബിളിൽ വെച്ചു റാവൺ അത് ശ്രദ്ധിക്കാതെ യുവയെ സീറ്റിൽ ഇരിക്കാൻ പറഞ്ഞു സ്റ്റാഫിനെ വിളിച്ചു വരുത്തി യുവയുടെ മുറിവ് ഒക്കെ ഓയിന്മെന്റ് പുരട്ടിപ്പിച്ചു കൊടുത്തു എന്നിട്ട് അവൻ നന്ദുവിന്റെ ചെയറിൽ ഇരുന്നു അവിടെ ഉണ്ടായിരുന്ന ഫയൽ തുറന്ന് അതിലേക്ക് നോക്കി ഇരുന്നു ഇതേസമയം യുവയുടെ കണ്ണുകൾ നന്ദുവിലായിരുന്നു..... കണ്ണും മുഖവും ഒക്കെ തുടച്ചു മൂക്ക് വലിച്ചു മടി കാണിക്കാതെ ക്‌ളീൻ ചെയ്യുന്നവളെ കാണവേ അവന് കുറ്റബോധം തോന്നി.... "ശരിക്കും തന്റെ ഭാഗത്തല്ലേ തെറ്റ്....?? അനുവാദാമില്ലാതെ താനല്ലേ അവളുടെ കൈയിൽ കയറി പിടിച്ചതും അവളെ വേദനിപ്പിച്ചതും...... വേദന സഹിക്കാഞ്ഞിട്ടാവില്ലേ അവളെന്നെ പിടിച്ചു തള്ളിയത്.....?"അവൻ നന്ദുവിനെ തന്നെ നോക്കിക്കൊണ്ട് ചിന്തിച്ചു താഴെ വീണു കിടക്കുന്ന കുപ്പി ചില്ലൊക്കെ കൈ കൊണ്ട് എടുത്ത് അവള് വേസ്റ്റ് ബിന്നിൽ ഇടുന്നത് കണ്ട് അവന് പാവം തോന്നി..... ചില്ല് കൊണ്ട് പലകുറി അവളുടെ ഉള്ളം കൈയും വിരലുകളും മുറിഞ്ഞു അത് കണ്ടതും യുവ ചാടി എണീറ്റ് അവളുടെ അടുത്തേക്ക് പോയി.... "അവന്തികാ..... മതി.....കൈ മുറിയുന്നത് കണ്ടില്ലേ നീ....?."

അവൻ അവളെ പിടിച്ചു എണീപ്പിച്ചതും അവൾ അവനിൽ നിന്ന് വിട്ടു മാറി..... ഈ സമയം റാവണിന്റെ കണ്ണുകൾ യുവയിൽ ആയിരുന്നു.... അവന്റെ ഓരോ നീക്കങ്ങളും വിടാതെ നോക്കി ഇരിക്കുകയായിരുന്നു.... "പറഞ്ഞാൽ കേൾക്കില്ലേ നീ....?" വീണ്ടും നിലത്ത് മുട്ട് കുത്തി ഇരുന്ന് കുപ്പി ചില്ല് പിറക്കുന്നവളെ നോക്കി അവൻ കണ്ണുരുട്ടി യുവയുടെ കേറിങ് ഒക്കെ കണ്ട് റാവണിന്റെ ചുണ്ടിൽ ചെറുചിരി പടർന്നെങ്കിലും അതി സമർത്ഥമായി അവനത് മറച്ചു പിടിച്ചു നന്ദു കണ്ണും മുഖവും തുടച്ചു പെട്ടെന്ന് ക്ലീൻ ചെയ്ത് അതൊക്കെ എടുത്ത് അവിടുന്ന് പോയി.... കൈയും മുഖവും ഒക്കെ വാഷ് ചെയ്ത് തിരികെ റാവണിന്റെ മുന്നിൽ വന്ന് തലയും താഴ്ത്തി നിന്നു.... ഒരു കുറ്റവാളിയെ പോലെ..... "ഇതൊരു reputed കമ്പനിയുടെ ഓഫീസ് ആണ്.... ഇവൻ ന തന്റെ ബോസ്സും..... ഇവിടുത്തെ എംപ്ലോയ് ആയ തനിക്ക് തന്റെ ബോസിനോട് എങ്ങനെ ബീഹെവ് ചെയ്യണമെന്ന മിനിമം കോമൺ സെൻസ് പോലും ഇല്ലേ....?" റാവൺ അവളെ നോക്കി ഗൗരവത്തോടെ ചോദിച്ചു "ഏട്ടാ ഞാൻ...."നന്ദു കണ്ണും നിറച്ചു എന്തോ പറയാൻ വന്നതും "Shut up.... ഞാനിപ്പോൾ സംസാരിക്കുന്നത് ഈ ഓഫീസിലെ ഒരു എംപ്ലോയിയോടാണ്..... ചേട്ടനും അനിയത്തിയും ഒക്കെ അങ്ങ് വീട്ടിൽ..... ഇവിടെ താൻ AJ ഗ്രൂപ്പ്‌സിന്റെ വെറും ഒരു എംപ്ലോയ് മാത്രമാണ്.... ഇനി എന്ത് ചെയ്യുമ്പോഴും ആ ബോധം മനസ്സിൽ ഉണ്ടാവണം....."റാവൺ കടുപ്പിച്ചു പറഞ്ഞതും നന്ദുവിന്റെ കണ്ണ് നിറഞ്ഞു "Is that clear....?"

അവൻ ഗൗരവത്തോടെ ചോദിച്ചതും അവള് തലയാട്ടി അത് കണ്ട് യുവക്ക് എന്തോ പോലെ ആയി.... "Then..... Say sorry....."യുവയെ നോക്കി റാവൺ നന്ദുവിനോട് ആവശ്യപ്പെട്ടു "ഡാ.... വേണ്ടാ..... "യുവ ഇടയിൽ കയറി പറഞ്ഞു "പറഞ്ഞത് കേട്ടില്ലേ ....?" റാവൺ കടുപ്പിച്ചു പറഞ്ഞതും നന്ദു കണ്ണുകൾ ഇറുക്കി അടച്ചു യുവക്ക് നേരെ തിരിഞ്ഞു യുവ ദയനീയമായി അവളെ നോക്കി "Sorry....." അത് പറഞ്ഞപ്പോൾ അടച്ചു പിടിച്ച അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി അപമാനിക്കപ്പെട്ടത് കൊണ്ടല്ല.... RK ക്ക് അവളോടുള്ള ദേഷ്യമായിരുന്നു അവളെ അത്രമേൽ വേദനിപ്പിച്ചത് "Hmm... Okay fine.... ഇനി ഒരിക്കൽ കൂടി എനിക്കിതൊന്നും പറയേണ്ടി വരരുത്...."എന്ന് പറഞ്ഞു റാവൺ അവിടുന്ന് എണീറ്റു പോകുമ്പോൾ നന്ദുവിന് കുറച്ച് വർക്ക്‌ ഏൽപ്പിച്ചിട്ടാണ് അവൻ പോയത്..... അത് കംപ്ലീറ്റ് ചെയ്ത് യുവയെ ഏൽപ്പിക്കാൻ അവൻ പറഞ്ഞപ്പോൾ നന്ദു ഒന്നും മിണ്ടാതെ തല കുലുക്കി ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അവളെ സീറ്റിൽ ഇരുന്ന് റാവൺ ഏൽപ്പിച്ച ജോലിയിൽ മാത്രം ശ്രദ്ധ ചെലുത്തി ഇരിക്കുന്ന നന്ദുവിൽ ആയിരുന്നു യുവയുടെ കണ്ണുകൾ..... അവളുടെ മുഖത്തെ ഗൗരവവും സീരിയസ്നെസും അവനെ അലട്ടുന്നത് പോലെ അവന് തോന്നിയതും യുവ പതിയെ എണീറ്റ് നന്ദുവിന്റെ ടേബിളിന് മുന്നിൽ ചെന്ന് നിന്നു.... "I'm sorry....." അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ഒരു തുറിച്ചു നോട്ടം അവൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.....

അവൾ ജോലിയിൽ മുഴുകിയ പോൽ ഇരിക്കുന്നത് കണ്ടതും അവൻ ഒന്ന് നിശ്വസിച്ചു കൊണ്ട് പുറത്തേക്ക് പോയി ***************° "നീ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത്....?" പുറത്തേക്ക് ഇറങ്ങിക്കൊണ്ട് സ്റ്റാഫുമായി സംസാരിച്ചു നിൽക്കുന്ന റാവണിനോട് യുവ ചോദിച്ചു "അവൾ ലൈഫിനെ കുറച്ച് കൂടി സീരിയസ് ആയിട്ട് കാണാൻ വേണ്ടി പറഞ്ഞതാ.... അവൾക്ക് കുട്ടിക്കളിയാണെന്നും ഓഫീസിൽ എങ്ങനെ പെരുമാറണം എന്ന് അറിയില്ലെന്ന് നീയും പറഞ്ഞതല്ലേ....?" റാവൺ അവനെ ഉറ്റുനോക്കി "അതിന്.... ഇങ്ങനെ ഒക്കെ പറയണോ....? എനിക്ക് അവളെ ഫേസ് ചെയ്യാൻ പോലും പറ്റുന്നില്ല ഇപ്പൊ...."യുവ ദേഷ്യത്തോടെ പറഞ്ഞു "അതിന് നീ അല്ലല്ലോ ഞാനല്ലേ അവളെ വഴക്ക് പറഞ്ഞത്....?" റാവൺ ചോദിക്കുന്നത് കേട്ട് യുവ കണ്ണുരുട്ടി "ആ പേപ്പർ കണ്ട് ഞാൻ ദേഷ്യം വന്നപ്പോ അവളെ കൈ പിടിച്ചു തിരിച്ചു.... വേദന സഹിക്കാതെ തള്ളി മാറ്റിയതാ അവൾ.... മനഃപൂർവം ചെയ്തതല്ല....." കുറച്ചു നേരം മിണ്ടാതെ നിന്ന് കൊണ്ട് യുവ പറഞ്ഞു "I know...." റാവൺ ശാന്തമായി പറഞ്ഞു "എന്ത്.....🙄?" യുവ ചോദിച്ചു "നന്ദു മനഃപൂർവം ആരെയും വേദനിപ്പിക്കില്ലെന്ന്...." റാവൺ അവനെ നോക്കി പറഞ്ഞു "പിന്നെ നീ എന്തിനാ അവളോട് ചൂടായത് 🙄?" യുവ "ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ അവൾക്ക് നിന്നോട് ഒരു റെസ്‌പെക്ട് ഉണ്ടാവില്ല..... തലയിൽ കയറും...." അത് കേട്ട് യുവ ചിരിച്ചു "നീ ക്യാബിനിലോട്ട് ചെല്ല്..... അവിടെ നിന്റെ പെങ്ങടെ വേറൊരു വേർഷൻ ഇരിപ്പുണ്ട്....

പറ്റുമെങ്കിൽ അതിനെ ഒന്ന് നിലക്ക് നിർത്തു...."യുവ അത് പറഞ്ഞതും റാവൺ അവനെ തുറിച്ചു നോക്കി അവിടുന്ന് പോയി **************° റാവൺ ക്യാബിനിൽ ചെന്ന് കയറിയപ്പോൾ തന്നെ അവിടുത്തെ കാഴ്ച കണ്ട് അവന്റെ മുഖം വീർത്തു ഫയലിൽ ഉള്ള പേപ്പേഴ്സ് ഒക്കെ കീറി റോക്കറ്റ് പറത്തി കളിച്ചു ക്യാബിൻ മുഴുവൻ പേപ്പർ റോക്കറ്റ് നിറഞ്ഞിരുന്നു അവൻ ദേഷ്യത്തോടെ ക്യാബിൻ മുഴുവൻ കണ്ണോടിച്ചെങ്കിലും ജാനി അവിടെ ഉണ്ടായിരുന്നില്ല.... കൈ മുഷ്ടി ചുരുട്ടി പിടിച്ചു അവൻ ജാനിയെ നോക്കി തിരിഞ്ഞതും കുറച്ചു മാറി നിന്ന് ഭരത്തിനോട് കത്തി വെക്കുന്ന ജാനിയിൽ അവന്റെ കണ്ണുകളുടക്കി.... ചിരിച്ചു കളിച്ചു അവനുമായി സംസാരിക്കുന്ന ജാനിയെ കണ്ടതും റാവൺ അങ്ങോട്ട് നടന്നു അവളുടെ അടുത്തെത്തിയതും റാവൺ രണ്ടിനെയും ഒന്ന് തുറിച്ചു നോക്കി..... ഭരത് അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.... ജാനി റാവണിനെ കണ്ട ഭാവം നടിച്ചില്ല "Come to my cabin...." അവളെ നോക്കി കടുപ്പിച്ചു പറഞ്ഞുകൊണ്ട് അവൻ പോയതും ഭരത്തിനോട് പറഞ്ഞു അവൾ വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ അങ്ങോട്ട് പോയി ജാനി അകത്തേക്ക് ചെല്ലുമ്പോൾ റാവൺ കൈയും കെട്ടി ടേബിളിൽ ചാരി നിൽപ്പുണ്ട് "എന്താ സർ 😁...?" ജാനി കാര്യം മനസ്സിലായതും മനസ്സിലാവാത്ത ഭാവത്തിൽ അവനെ നോക്കി ചിരിച്ചു അത് കണ്ട് റാവൺ അവളെ ഒന്ന് ഇരുത്തി നോക്കി "എന്താണെന്ന് നിനക്ക് അറിയില്ലേ.....???" .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story