ജാനകീരാവണൻ 🖤: ഭാഗം 74

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇവിടെ അല്ലെ താൻ ബോസ്സ്.... താൻ ഇതിന്റെ പുറത്തേക്ക് ഇറങ്ങുവല്ലോ..... ഞാൻ എടുത്തോളാം...."നന്ദു അത് പറഞ്ഞതും യുവ കാണാം എന്ന അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പോകാൻ നിന്നതും നേരത്തെ അവൻ നിലത്തിട്ട ഫയലിൽ ചവിട്ടി ഒറ്റ പോക്ക് ചവിട്ടി എറിഞ്ഞ ചെയർ എടുക്കാൻ വേണ്ടി നിന്ന നന്ദുവിന്റെ പുറത്ത് കൂടി യുവ പോയി വീണു.... രണ്ടും കൂടി അലച്ചു തല്ലി നിലത്തോട്ട് പോയി വീണു.... നന്ദു താഴെയും അവളുടെ മേളിൽ കൂടി യുവയും.... യുവയുടെ വെയിറ്റ് കൂടെ ആയതും നന്ദുവിന്റെ നടു ഒടിഞ്ഞ വേദന തോന്നി അവൾക്ക്.... ഞെട്ടിക്കൊണ്ട് വേഗം എണീക്കാൻ നിന്ന യുവ സ്ലിപ് ആയി വീണു.... വീണ വീഴ്ചയിൽ അവന്റെ ചുണ്ട് ടോപിന്റെ തൊട്ട് മുകളിലായി അവളുടെ നഗ്നമായ നെഞ്ചിൽ പതിഞ്ഞു അതറിഞ്ഞതും നന്ദു ഞെട്ടി..... യുവയുടെ കണ്ണുകൾ മിഴിഞ്ഞു ഞെട്ടൽ വിട്ടു മാറാതെ അവൻ അവളുടെ നെഞ്ചിൽ ചുണ്ടമർത്തി അങ്ങനെ കിടന്നതും നന്ദുവിന്റെ മുഖം മാറി "ഛീ..... മാറിപ്പോടോ....."അവനെ തള്ളി മാറ്റിയതും അവൻ വീണ്ടും അവളിലേക്ക് തന്നെ വന്ന് വീണു..... നന്ദു പല്ല് കടിച്ചു അവന് നേരെ കൈ ഓങ്ങിയതും യുവ ആ കൈയിൽ കയറി പിടിച്ചു എന്നിട്ട് അവന്റെ ഷർട്ടിന്റെ ബട്ടണിൽ കുരുങ്ങി കിടന്ന അവളുടെ ചെയിൻ കാണിച്ചു കൊടുത്തു.....

അത് കണ്ടതും അവൾ ഒന്ന് അടങ്ങി യുവ പതിയെ അവളുടെ പുറത്ത് നിന്ന് മാറി നിലത്തിരുന്നതും ചെയിൻ ബട്ടണിൽ കുരുങ്ങിയത് കൊണ്ട് നന്ദു അവന്റെ നെഞ്ചിലേക്ക് വീണു..... രണ്ട് പേരും ഒന്ന് പല്ല് കടിച്ചു പരസ്പരം നോക്കി നന്ദു കഴുത്തിലെ ചെയിൻ വലിച്ചു പൊട്ടിക്കാൻ നോക്കിയതും യുവ അവളെ തടഞ്ഞു.... അവൻ ചെയിനിലെ കുരുക്ക് അഴിക്കാൻ നോക്കിയതും നന്ദു അവന്റെ കൈ തട്ടി മാറ്റി അവൾ അത് അഴിക്കാൻ നോക്കി കുരുക്ക് അഴിക്കും തോറും നന്ദു യുവയുടെ അടുത്തേക്ക് കൂടുതൽ അടുത്തു.... ചെയിൻ വേർപ്പെടുത്തുന്നതിനിടയിൽ നന്ദു അത് ശ്രദ്ധിച്ചില്ല.... എന്നാൽ നന്ദുവിന്റെ മുഖം അവനിലേക്ക് അടുത്ത് വന്നതും യുവയുടെ നെഞ്ചിടിപ്പ് ഉയർന്നു.. അവളുടെ ചെറു ചൂട് കലർന്ന നിശ്വാസം അവന്റെ കഴുത്തിൽ പതിഞ്ഞതും നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.... മനസ്സിലേക്ക് അവൻ അവളുടെ നെഞ്ചിൽ കിസ്സ് ചെയ്ത രംഗം കടന്ന് വന്നതും അവന്റെ ശ്വാസഗതി വർധിച്ചു..... അവളെ നോക്കാൻ കഴിയില്ലെന്നായതും അവൻ അവളിൽ നിന്ന് മുഖം തിരിച്ചു വെച്ചു..... നന്ദു ഈ സമയം കൊണ്ട് ചെയിൻ വേർപെടുത്തി എടുത്തു....

മുന്നോട്ട് നോക്കിയപ്പോൾ നിലത്തിരുന്ന് കിതക്കുന്നവനെ കണ്ടു "എന്താ.... 🙄?"വെറുതെ ഇരുന്ന് കിതക്കുന്നവനെ കണ്ട് അവളുടെ നെറ്റി ചുളിഞ്ഞു.... അതിന് മറുപടി പറയാതെ ഒന്ന് തുറിച്ചു നോക്കി അവൻ അവിടുന്ന് എണീറ്റ് പുറത്തേക്ക് പോയി അവൻ പോയതും അവൾ ഫയൽ ഒക്കെ എടുത്ത് വെച്ച് കാന്റീനിലേക്ക് നടന്നു..... അവിടെ ഭരത്തുമായി സംസാരിച്ചിരിക്കുന്ന ജാനിയെ കണ്ടതും അവളുടെ ചുണ്ടിൽ ചെറു ചിരി പടർന്നു.... "ഓയ്...."നന്ദുവിനെ കണ്ടപ്പോൾ തന്നെ ജാനി കൈ മാടി വിളിച്ചു.... നന്ദു ചിരിച്ചു കൊണ്ട് അവർക്കൊപ്പം പോയി ഇരുന്നു.... അപ്പോഴേക്കും ആമിയും വന്നു.... "നീ വന്നപ്പോ എന്താ എന്നെ വിളിക്കാതിരുന്നത്.....? ഞാൻ ഇവിടെ മുഴുവൻ തപ്പി നടന്നു..... "നന്ദു വന്ന് ഇരുന്നപ്പോൾ തന്നെ ഭരത് അവളോട് പറഞ്ഞു "നിങ്ങളൊക്കെ ഫ്രണ്ട്സ് ആണോ....?" ജാനി കൈയിൽ ഇരുന്ന ജ്യൂസ് കുടിച്ചുകൊണ്ട് ചോദിച്ചു "No..... She is my sister....." ഭരത് നന്ദുവിനെ ചേർത്തു പിടിച്ചു "ഓഹ്.... അപ്പൊ നന്ദുവിന്റെ ഏട്ടൻസിൽ ഒന്ന് നീയാണോ....?" ജാനി ചെറു ചിരിയോടെ ചോദിച്ചു "ഇവൻ എന്റെ ഏട്ടൻ ഒന്നുമല്ല....

എന്റെ പ്രായേ ഉള്ളു..... അതും ഇച്ചിരി മൂപ്പ് ഞാനാ...."നന്ദു അത് പറഞ്ഞതും ഭരത് അവളെ ഇരുത്തി നോക്കി "ഒരു വയസ്സിന്റെ വ്യത്യാസം തികച്ചില്ല.... ഒരു മുത്തശ്ശി വന്നേക്കുന്നു....."ഭരത് അവളുടെ തലയിൽ കൊട്ടി പറഞ്ഞു അത് കേട്ട് ജാനിയുടെ ഉള്ളിൽ സംശയം നിറഞ്ഞു.... അവൾ സംശയത്തോടെ അവരെ നോക്കി.... "നോക്കണ്ട..... She is my step sister....😊" അവളുടെ നോട്ടം കണ്ട് അവൻ പറഞ്ഞു "ആമി എന്റെ കസിൻ ആണ്.... അമ്മാവന്റെ മകൾ...."അവൻ പറഞ്ഞു ജാനി ചിരിച്ചു "ഞങ്ങൾ ബ്രദർ സിസ്റ്റർ റിലേഷൻ എന്നതിലുപരി ഫ്രണ്ട്സ് ആണ്.... അതാണ് ഞങ്ങൾക്കിഷ്ടം...."നന്ദു ഭരത്തിന്റെ തോളിൽ ചാരി ഇരുന്ന് പറഞ്ഞു.... പിന്നെ അവർ ഫുഡ്‌ കഴിക്കാൻ തുടങ്ങി..... "നീ എന്താ കഴിക്കാത്തെ.....?" ഉള്ളം കൈയിലെ മുറിവിൽ നോക്കി നെടുവീർപ്പിടുന്ന നന്ദുവിനെ നോക്കി ഭരത് നെറ്റി ചുളിച്ചു.... "ഒന്നുല്ല.... നിങ്ങൾ കഴിച്ചോ....."റാവൺ പറഞ്ഞതൊക്കെ ഓർത്ത് അവൾ പറഞ്ഞു "നീ കഴിക്കുന്നില്ലേ....?" ജാനി ചോദിച്ചു "ഇല്ല.... എനിക്ക് വിശപ്പില്ല...."നന്ദു അതും പറഞ്ഞ് ഭരത്തിന്റെ തോളിൽ ചാരി ഇരുന്നു "അതെന്താ നിനക്ക് വിശപ്പില്ലാത്തെ....?" ശബ്ദം കേട്ട് അവൾ തല ചെരിച്ചു നോക്കിയതും അവൾക്ക് മുന്നിൽ പോക്കറ്റിൽ കൈയിട്ട് റാവൺ നിൽക്കുന്നു.... അവന് പിന്നിൽ യുവയും....

അവരെ കണ്ടതും നന്ദു തല വെട്ടിച്ചു ഭരത്തിനെ നോക്കി ഇരുന്നു "ഫുഡ്‌ കഴിക്കുമ്പോഴും സ്വര്യം തരില്ലേ ഇങ്ങേര്.... 🙄?" ജാനി മനസ്സിൽ ഓർത്തു.... അപ്പൊ തന്നെ റാവൺ അവളെ നോക്കി.... ജാനി പേടിച്ചു നോട്ടം മാറ്റി നാല് പാടും നോക്കിയിരുന്നു.... എന്നിട്ട് ഇടകണ്ണിട്ട് റാവണിനെ നോക്കി... അവൻ നോട്ടം മാറ്റിയെന്ന് കണ്ടതും അവൾ ഒന്ന് നിശ്വസിച്ചു "നന്ദൂ...." റാവൺ പതിയെ അവളെ വിളിച്ചു..... നന്ദു മൈൻഡ് ചെയ്തില്ല റാവൺ നന്ദുവിനോട് സോഫ്റ്റ്‌ ആയത് കണ്ട് ജാനി ഞെട്ടി "തേൻ ഒലിക്കുന്നല്ലോ.... 🙄?" ജാനി മനസ്സിൽ വന്നത് ചോദിച്ചതും റാവൺ ഒരു നോട്ടം.... അതോടെ കുട്ടി വായ പൊത്തി ഇരുന്നു "You continue.... 🙊" അതും പറഞ്ഞു ജാനി വീണ്ടും വായ പൊത്തി "വാ ഫുഡ്‌ കഴിക്കാം...."നന്ദുവിന്റെ കൈയിൽ പിടിച്ചു വലിച്ചതും നന്ദു മുഖവും വീർപ്പിച്ചു കൈ വലിച്ചെടുത്തു.... അവൾ മുഖം വീർപ്പിച്ചു വച്ചേക്കുന്നത് കണ്ട് യുവക്ക് ചിരി വന്നു.... നന്ദു വരുന്നില്ലെന്ന് കണ്ടതും റാവൺ ജാനിയെ നോക്കി.... അവന്റെ നോട്ടം കണ്ട് ജാനി നെറ്റി ചുളിച്ചു.... "എണീക്ക്...." അവൻ അവളോട് പറഞ്ഞു.... "എന്തിന്.... 🙄"

അവൾ തിരിച്ചു ചോദിച്ചു അതിന് അവൻ ഒന്ന് തുറിച്ചു നോക്കിയതും ജാനി ഇളിച്ചുകൊണ്ട് എണീറ്റ് നിന്നു.... അവൾ എണീറ്റതും റാവൺ അവൾ ഇരുന്ന ചെയറിൽ കയറി ഇരുന്നു.... അത് കണ്ട് ജാനിയുടെ മുഖം വീർത്തു.... അവൾ റാവണിനെ അടിക്കാൻ കൈ ഓങ്ങിയതും റാവൺ അവളെ നോക്കി.... അവൻ നോക്കുന്നത് കണ്ട് അവൾ അടിക്കാൻ ഓങ്ങിയ കൈ കൊണ്ട് തല ചൊറിഞ്ഞുകൊണ്ട് മറ്റെങ്ങോ നോക്കി നിന്നു അത് കണ്ട് റാവൺ നന്ദുവിന് നേരെ തിരിഞ്ഞു "നന്ദു...." അവൻ പതിയെ വിളിച്ചു "ഭരത്തെ..... ഈ കമ്പനിയിലെ വെറും ഒരു എംപ്ലോയ് ആയ എനിക്ക് ഇവിടുത്തെ ബോസ്സിനോട് ഒന്നും സംസാരിക്കാനില്ല...."അവൾ ഭരത്തിനെ നോക്കി ദേഷ്യത്തോടെ പറഞ്ഞത് കേട്ട് റാവൺ പുഞ്ചിരിച്ചു യുവ അവളെ വിടാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.... "I'm sorry Nandhuu....." അവൻ അവളെ കൈ പിടിച്ചു പറഞ്ഞതും അവൾ കൈ എടുത്തു മാറ്റി.... അത് കണ്ട് ചിരിച്ചു കൊണ്ട് റാവൺ അവൾക്കുള്ള ഫുഡ്‌ വാരി അവൾക്ക് നേരെ നീട്ടി.... ഇതൊക്കെ കണ്ട് ജാനി അന്തം വിട്ട് ഒറ്റ നിൽപ്പായിരുന്നു.... "ഞാൻ സ്വപ്നം കാണുവാണോ ഭഗവാനെ....?"മനസ്സിൽ ചിന്തിച്ചു കൊണ്ട് ജാനി സ്വയം നുള്ളി നോക്കി.... "അല്ലല്ല.... സത്യം തന്നെയാ.... നന്ദുവിനോട് ഈ കാലൻ എന്തിനാ ഇത്ര ക്ലോസ് ആവുന്നേ....??

ഇങ്ങേർ നന്ദുവിന്റെ ഹസ്ബൻഡ് ആവോ... ?" അവൾ നഖം കടിച്ചു മനസ്സിൽ ചിന്തിച്ചു "അതിന് നന്ദു മാരീഡ് അല്ലല്ലോ.... ഇനിയിപ്പോ lover ആവോ....?" നന്ദുവുമായി റാവൺ ക്ലോസ് ആവുന്നത് കണ്ട് ജാനിക്ക് എന്തോ അസ്വസ്ഥത തോന്നി അവൾക്ക് ഒരു ഇൻസെക്യൂറിട്ടി ഫീൽ ചെയ്തു.... "നന്ദൂ.... എന്നെ ദേഷ്യം പിടിപ്പിക്കാതെ ഇത് കഴിക്ക്...."റാവൺ ദേഷ്യപ്പെട്ടതും നന്ദു ചുണ്ട് ചുളുക്കി അവനെ നോക്കി "ഇത് ഫൗൾ ആണ്.... എന്നെ അത്ര ഒക്കെ വഴക്ക് പറഞ്ഞതിന് ഒരു രണ്ട് ദിവസം എങ്കിലും തെറ്റി നടക്കണ്ടേ..... ☹️?" നന്ദു ചുണ്ട് പിളർത്തി ചോദിക്കുന്നത് കേട്ട് റാവൺ അവളെ ഇരുത്തി നോക്കി.... "സിരിക്ക്.... ☹️" റാവണിന്റെ ഗൗരവം കണ്ട് അവൾ പറഞ്ഞതും റാവൺ ചിരിച്ചു പോയി... ആ ചിരി കണ്ട് ജാനിയുടെ കണ്ണുകൾ മിഴിഞ്ഞു .... അവൻ ഇത്രയും കൂൾ ആയി മാറ്റാരോടും ബീഹെവ് ചെയ്ത് ജാനി കണ്ടിട്ടില്ല.... "Sorry...."നന്ദുവിന്റെ നെറ്റിയിൽ മുത്തി റാവൺ പറഞ്ഞതും നന്ദു അവനെ കെട്ടിപിടിച്ചു.... യുവ അവരെ തന്നെ നോക്കി കാണുകയായിരുന്നു.... എന്നാൽ അവരെ അങ്ങനെ കണ്ട് നിൽക്കാൻ എന്ത് കൊണ്ടോ ജാനിക്കായില്ല....

അവരോട് ആരോടും ഒന്നും പറയാതെ അവൾ വേഗം അവിടുന്ന് പോയത് കണ്ട് യുവ നെറ്റി ചുളിച്ചു റാവൺ നീട്ടുന്ന ഫുഡ്‌ വായിലാക്കുന്ന നന്ദുവിനെ ഒന്ന് നോക്കിക്കൊണ്ട് യുവ ജാനിക്ക് പിന്നാലെ പോയി ***************° "എന്റെ മകളുടെ എൻഗേജ്മെന്റ് ഫങ്ഷനിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും നന്ദി..... ഇന്ന് ഞാൻ ഒത്തിരി സന്തോഷത്തിലാണ്..... എന്റെ മകൾ റിയയും..... The famous business man രാഘവ് പണിക്കറും തമ്മിലുള്ള റിങ് എക്സ്ചേഞ്ച് ceremony ആണ് ഇന്നിവിടെ നടക്കാൻ പോകുന്നത്..... നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും എന്റെ മക്കൾക്കൊപ്പം ഉണ്ടാവുമെന്ന് വിശ്വസിച്ചു കൊണ്ട് ചടങ്ങിലേക്ക് കടക്കുവാണ്....." അച്ഛന്റെ വാക്കുകൾ റിയയെ ഒത്തിരി സന്തോഷിപ്പിച്ചിരുന്നു ജിത്തൂവുമായുള്ള വിവാഹം മുടങ്ങിയതിൽ പിന്നെ തന്റെ അച്ഛൻ ഇത്രത്തോളം സന്തോഷിച്ചു അവൾ കണ്ടിട്ടില്ല.... റിയയോടുള്ള വിരോധം കാലക്രമേണ മാറിയെങ്കിലും പഴയത് പോലെ അവളെ സ്നേഹിക്കാൻ അയാൾക്ക് സാധിച്ചിരുന്നില്ല.... അച്ഛന്റെ ആ അകൽച്ചയും ഇന്ന് ഇല്ലാതായാതിൽ അവൾ ഒത്തിരി ഹാപ്പി ആണിന്ന്.... അതിന് കാരണം കോടീശ്വരപുത്രനായ രാഘവ് പണിക്കറുമായുള്ള വിവാഹം തന്നെയാണ്....

രാഘവിന്റെ കൈയിൽ നിന്ന് റിങ് ഏറ്റു വാങ്ങുമ്പോൾ അവളുടെ മനസ്സിൽ തനിക്ക് ലഭിക്കാൻ പോകുന്ന കണക്കില്ലാത്ത സ്വത്തുക്കളായിരുന്നു.... അതിലൂടെ കിട്ടുന്ന അച്ഛന്റെ വാത്സല്യമായിരുന്നു..... റിങ് എക്സ്ചേഞ്ച് കഴിഞ്ഞു സമ്മാനപ്പൊതികളുമായി പലരും അവർക്ക് ചുറ്റും കൂടി "Congrats Riyaa....."രാഘവുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് പരിചിതമായ ആ ശബ്ദം റിയ കേൾക്കുന്നത് തലയുയർത്തി നോക്കിയപ്പോൾ തനിക്ക് നേരെ ഒരു ഗിഫ്റ്റും നീട്ടി നിൽക്കുന്ന വിക്രമിനെയാണ് അവൾ കണ്ടത്.... അവനെ കണ്ടതും അവളുടെ മുഖത്ത് ഭയം ഇരച്ചു കയറി അത് കണ്ട് വിക്രം പുച്ഛിച്ചു ചിരിച്ചു കൊണ്ട് വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ രാഘവിന് നേരെ നടന്നു റിയയുടെ നെഞ്ചിടിപ്പ് ഉയർന്നു.... നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.... അവൾ പകപ്പോടെ അച്ഛനെയും റോഷനെയും നോക്കി... അവർ അഥിതികളെ സത്കരിക്കുന്ന തിരക്കിലാണ് "Congrats Dude...." രാഘവിന് ഷേക്ക്‌ ഹാൻഡ് കൊടുത്തു വിക്രം പുഞ്ചിരിക്കുന്നത് കണ്ട് റിയ പേടിയോടെ അവനെ നോക്കി ഗിഫ്റ്റ് റിയയെ ഏൽപ്പിച്ചു വിക്രം അവളെ നോക്കി ഗൂഢമായി ചിരിച്ചു.... "മുടങ്ങാൻ പോകുന്ന വിവാഹത്തിന് ഇത്രയൊക്കെ ആഡംമ്പരം വേണോ....?" ചുറ്റും നോക്കിക്കൊണ്ട് അവൻ റിയയുടെ കാതിൽ പറഞ്ഞതും അവൾ ഞെട്ടലോടെ അവനെ നോക്കി അതിന് ഒന്ന് ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് വിക്രം അവിടുന്ന് പോയി "എന്ത് പറ്റി.... Is there any problem....?" വിക്രമിന്റെ പോക്കും അവളുടെ നിൽപ്പും ഒക്കെ കണ്ട് രാഘവ് ചോദിച്ചു "ന... നതിങ്...."അവൾ നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട് വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നകലുന്ന വിക്രമിനെ ഭയത്തോടെ നോക്കി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story