ജാനകീരാവണൻ 🖤: ഭാഗം 75

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മുടങ്ങാൻ പോകുന്ന വിവാഹത്തിന് ഇത്രയൊക്കെ ആഡംമ്പരം വേണോ....?" ചുറ്റും നോക്കിക്കൊണ്ട് അവൻ റിയയുടെ കാതിൽ പറഞ്ഞതും അവൾ ഞെട്ടലോടെ അവനെ നോക്കി അതിന് ഒന്ന് ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് വിക്രം അവിടുന്ന് പോയി "എന്ത് പറ്റി.... Is there any problem....?" വിക്രമിന്റെ പോക്കും അവളുടെ നിൽപ്പും ഒക്കെ കണ്ട് രാഘവ് ചോദിച്ചു "ന... നതിങ്...."അവൾ നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട് വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നകലുന്ന വിക്രമിനെ ഭയത്തോടെ നോക്കി നിന്നു *************° "നിനക്കെന്ത് പറ്റി....?" ആളൊഴിഞ്ഞ ഭാഗത്ത് കണ്ണുകൾ അടച്ചു പിടിച്ചു നിൽക്കുന്ന ജാനിയോട് യുവ ചോദിച്ചു ജാനി അവൻ വന്നതും അവൻ ചോദിച്ചതും ഒന്ന് അറിയുന്നുണ്ടായിരുന്നില്ല.... അവളുടെ മനസ്സിൽ നന്ദുവിന് വാരി കൊടുക്കുന്ന റാവണിന്റെ ചിത്രം മാത്രമായിരുന്നു.... അതവളെ വല്ലാണ്ട് ആസ്വസ്ഥയാക്കി..... നന്ദുവിനോട് ചെറിയ തോതിൽ അസൂയയും തോന്നി തുടങ്ങിയിരുന്നു.....

പക്ഷെ അതിനുള്ള കാരണം മാത്രം അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല.... നന്ദുവും റാവണും ഒരുമിച്ചുള്ള ആ കാഴ്ച അവളെ അസ്വസ്ഥമാക്കുക എന്നതിലുപരി മറ്റെന്തൊക്കെയോ ഓർമിപ്പിക്കുന്നത് പോലെ..... അവൾ കണ്ണുകൾ ഇറുക്കി അടച്ചു തലക്ക് കൈ കൊടുത്തു യുവ അവളെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു.... അവ്യക്തമായ ചില ചിത്രങ്ങൾ മനസ്സിലേക്ക് വന്നതും അവൾ അത് വീണ്ടും വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു.... ഇന്നേവരെ കണ്ടിട്ടില്ലാത്ത.... എന്നാൽ ഏറെ പരിചിതമായി തോന്നുന്ന ഒരു മുറിയിലെ ബെഡിൽ ഇരിക്കുന്ന നന്ദു.... അവളുടെ കാല് പ്ലാസ്റ്റർ ചെയ്തിരിക്കുന്നു കൈയിൽ ഒക്കെ ചെറിയ മുറിവുകളുമായി ഇരിക്കുന്ന നന്ദുവിന് റാവൺ ആഹാരം വാരി കൊടുക്കുന്ന ഒരു ചിത്രം മനസ്സിലേക്ക് കടന്നു വന്നു..... ആ സാഹചര്യത്തിലൂടെ താനും ഉള്ളത് പോലെ അവൾക്ക് തോന്നി.... നന്ദുവിനും റാവണിനും അടുത്ത് നിന്ന് അവരെ നോക്കുന്ന ഒരു പെൺകുട്ടി.... വ്യക്തമല്ലാത്ത ആ മുഖം അവൾ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു..... അവൾ കണ്ണുകൾ ശക്തിയായി പൂട്ടി.... തലക്ക് സ്‌ട്രെയിൻ കൊടുക്കുന്നതിനനുസരിച് അവളുടെ തലയിലെ ഞെരമ്പുകൾ വെടച്ചു പൊന്തിയിരുന്നു....

വീണ്ടും വീണ്ടും ചിന്തിച്ചപ്പോൾ ആ മുഖം വ്യക്തമായി കാണാൻ അവൾക്ക് സാധിച്ചു അത് അവളുടെ തന്നെ മുഖമാണെന്നത് ജാനിയെ ഞെട്ടിച്ചു കളഞ്ഞു.... എന്തൊക്കെയാണ് തനിക്ക് സംഭവിക്കുന്നതെന്ന് അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല..... ഏറെ കാലമായി താൻ കാണുന്ന പല സ്വപ്നങ്ങളും ഇത് പോലെയുള്ളവയാണെന്ന് അവൾ ഓർത്തു.... എന്നാൽ ആ സ്വപ്നത്തിൽ ഉള്ളതൊന്നും വ്യക്തമായിരുന്നില്ല..... ഇതുവരെ കാണാൻ കഴിയാത്ത പല മുഖങ്ങളും ഇന്ന് എന്ത് കൊണ്ടാണ് തനിക്ക് വ്യക്തമായതെന്ന ചോദ്യം അവളെ ചിന്തിപ്പിച്ചു..... അപ്പോഴും അവളെ അസ്വസ്ഥയാക്കിയത് നന്ദുവും റാവണും തമ്മിലുള്ള അടുപ്പമാണ്.... "ഡീ..... നീ ഇത് ഏത് ലോകത്താ....?" യുവ അവളെ കുലുക്കി വിളിച്ചതും അവൾ ഒന്ന് ഞെട്ടി "എന്താടി..... നിനക്ക് പെട്ടെന്ന് എന്ത് പറ്റി.....?" അവളുടെ ഭാവം ഒക്കെ കണ്ട് അവൻ ചോദിച്ചു "യുവീ..... ഞാൻ അറിയാത്തതായി എന്റെ ലൈഫിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ....?" അവളുടെ ചോദ്യം കേട്ട് യുവ എന്തോ ചിന്തിക്കുന്നു.... അത് കണ്ട് ജാനിക്ക് ഉള്ളിൽ സംശയം കൂടി..... "ഈ കഴിഞ്ഞ മൂന്ന് വർഷത്തെ ഓർമ്മകൾ മാത്രമേ എന്നിൽ ഇന്നുള്ളു....

അതിന് മുൻപ് ഞാൻ എന്തായിരുന്നെന്നോ എങ്ങനെയായിരുന്നെന്നോ എനിക്കറിയില്ല..... അമ്മ പറഞ്ഞ് തന്ന ചെറിയ ചെറിയ അറിവുകൾ മാത്രമാണ് എനിക്കുള്ളത്..... പക്ഷെ ആ അറിവുകളിൽ ഞാനിപ്പോൾ സാറ്റിസ്‌ഫൈഡ് അല്ല....." അവൾ തലക്ക് കൈ കൊടുത്ത് പറഞ്ഞു "ഇപ്പൊ എന്താ അങ്ങനെ തോന്നാൻ...?" യുവ അവളെ ഉറ്റുനോക്കി.... "നിനക്കറിയില്ലേ..... ഞാൻ ജീവിച്ചതൊക്കെ അങ്ങ് വിദേശത്താണ്..... ഇവിടെ ഉള്ള ആരെയും ഒന്നിനെയും എനിക്ക് അറിയില്ല..... പക്ഷെ ഇവിടെ വന്നപ്പോൾ തൊട്ട് ഞാൻ കാണുന്ന മുഖങ്ങളിലൊന്നും എനിക്ക് അപരിചിതത്വം തോന്നുന്നില്ല.... RK..... നന്ദു.... മാനവ്.... ഭരത്.... ആമി ഇവരെയൊക്കെ ഞാൻ കാണുന്നത് ഇന്നാണ്..... പക്ഷെ ഒരുപാട് കാലത്തെ ആത്മബന്ധം എനിക്ക് അവരോട് ഫീൽ ചെയ്യുന്നു.... ഈ പേരുകൾ പോലും ഒരുപാട് തവണ എന്റെ നാവിൽ നിന്ന് ഉച്ചരിക്കപ്പെട്ടിട്ടുണ്ടെന്ന് ഒരു തോന്നൽ....."ജാനി കണ്ണുകൾ ഇറുക്കി അടച്ചു.... യുവ കേൾവിക്കാരനായി "നിനക്കറിയോ..... ആ RK യെ നോക്കുമ്പോഴൊക്കെ എന്റെ ഹാർട്ട്ബീറ്റ്സ് വല്ലാണ്ട് കൂടുന്നു..... അതുകൊണ്ട് അയാളെ ഒഴിച് ബാക്കി എല്ലാവരെയും ഞാൻ നോക്കും....

പക്ഷെ അധികനേരം അയാളെ നോക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.... അതെന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.... അത് പോലെ നന്ദുവിനോട് അയാൾ ക്ലോസ് ആവുന്നതൊന്നും എനിക്ക് സഹിക്കാൻ പറ്റുന്നില്ല.... കണ്ട് നിൽക്കാൻ ആവുന്നില്ലെനിക്ക്....." ജാനി ഒരു കിതപ്പോടെ പറഞ്ഞു നിർത്തി "പറയ്.... ഞാൻ അറിയാത്തതായി എന്റെ ലൈഫിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ.....?" അവൾ യുവിക്ക് നേരെ തിരിഞ്ഞു "നിന്റെ സംശയം ശരിയാണ്..... നീ അറിയാത്തതായി നിന്റെ ലൈഫിൽ ഒരുപാടുണ്ട്..... അത് നിന്റെ അമ്മ ബോധപൂർവ്വം നിന്നിൽ നിന്ന് മറച്ചു പിടിച്ചതാണ്.....," യുവയുടെ വെളിപ്പെടുത്തൽ അവളെ ശരിക്കും ഞെട്ടിച്ചു "എന്തിന്....?" ജാനി നിസ്സംഗയായി ചോദിച്ചു "നിന്റെ കാര്യത്തിൽ ആന്റി സെൽഫിഷ് ആണ് അവി..... അതിൽ ആന്റിയെ കുറ്റപ്പെടുത്താൻ പറ്റില്ല.... സാഹചര്യം ആന്റിയെ ഒരു സ്വാർത്ഥയാക്കി മാറ്റുകയായിരുന്നു...."

യുവ മറ്റെങ്ങോ നോക്കി പറഞ്ഞു അത് കേട്ട ഉടൻ അവൾ ദേഷ്യത്തോടെ ഫോൺ എടുത്ത് ഗൗരിയെ വിളിക്കാൻ തുനിഞ്ഞു "ആന്റിയോട് ചോദിച്ചാൽ നിനക്ക് ഒരിക്കലും സത്യം തിരിച്ചറിയാൻ കഴിയില്ല..... മാത്രമല്ല നീ നിന്റെ പാസ്റ്റ് മനസ്സിലാക്കാൻ തുടങ്ങി എന്ന് അറിഞ്ഞാൽ ആന്റി പിന്നെ ഒരു നിമിഷം പോലും ഈ നാട്ടിൽ നിൽക്കാൻ അനുവദിക്കില്ല...."അവളുടെ ഫോൺ പിടിച്ചു വാങ്ങി യുവ പറഞ്ഞു "എന്തിനാ.... എന്തിനാ അമ്മ ഇങ്ങനെ ഒക്കെ ചെയ്യുന്നത്.....??" ജാനി ദേഷ്യത്തോടെ ചോദിച്ചു "നിന്നെ മറ്റാർക്കും വിട്ടു കൊടുക്കാൻ നിന്റെ അമ്മക്ക് കഴിയില്ല അവീ...." അവൻ സൗമ്യമായി പറഞ്ഞു.... "എന്ന് വെച്ചാൽ.... എനിക്ക് വേറെ അവകാശികൾ ഉണ്ടെന്നാണോ.....?" ജാനി ഞെട്ടലോടെ ചോദിച്ചു..... യുവ മൂളി "അ.... അച്ഛൻ....??" അവൾ കണ്ണും നിറച്ച് സംശയഭാവത്തിൽ ചോദിച്ചു "നിന്റെ അച്ഛൻ മരിച്ചെന്നു ആന്റി പറഞ്ഞത് സത്യം തന്നെയാണ്..... അയാൾ ആ മരണം അർഹിക്കുന്നു...."യുവ ദേഷ്യത്തോടെ പറഞ്ഞു "പിന്നെ ആരാ.... ആരെയാ അമ്മ എന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നത്.....??" അവൾ ദേഷ്യത്തോടെ ചോദിച്ചു "നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തേണ്ടത് നീ തന്നെയാണ്....

കാരണം ആ ഉത്തരങ്ങൾ ഒക്കെ നിന്റെ ഉള്ളിൽ തന്നെ ഉണ്ട്..... മനസ്സ് കൊണ്ട് അറിയാൻ ശ്രമിച്ചാൽ എല്ലാം നി സ്വയം മനസ്സിലാക്കും.... "യുവ പറയുന്നത് കേട്ട് അവളിൽ സംശയം നിറഞ്ഞു "Rk.... നന്ദു.... ഇവരുമായി എനിക്കെന്തെങ്കിലും ബന്ധമുണ്ടോ....??" അവളുടെ ചോദ്യം കേട്ട് യുവ ചിരിച്ചു "ഞാൻ പറഞ്ഞില്ലേ.... നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം നിന്റെ ഉള്ളിൽ തന്നെ ഉണ്ട്...." അവനത് പറയുമ്പോഴാണ് റാവണിന്റെ കൈ പിടിച്ചു നന്ദു പോകുന്നത് ജാനി കണ്ടത്.... അവർ പോകുന്നത് കണ്ട് ജാനി ഡിസ്റ്റർബ്ഡ് ആകുന്നത് കണ്ട് യുവ ചിരിച്ചു "നന്ദു റാവണിന്റെ അനിയത്തിയാടി.... 😅" അവൻ പറയുന്നത് കേട്ട് അവൾ ഞെട്ടി.... ഒപ്പം ഉള്ളിൽ ആശ്വാസം നിറഞ്ഞു "നന്ദുവും ഭരത്തും റാവണും ഒക്കെ സഹോദരങ്ങളാണ്...." അവനത് പറഞ്ഞപ്പോഴാണ് ഭരത് റാവണിനെ ഏട്ടാന്ന് വിളിച്ചതൊക്കെ അവൾക്ക് ഓർമ വന്നത്..... "ഞാൻ നിന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം ചോദിക്കട്ടെ....?" അത് കേട്ട് ജാനി എന്തെന്ന അർത്ഥത്തിൽ യുവയെ നോക്കി "നീ RK യെ പ്രണയിക്കുന്നുണ്ടോ....?"

അവന്റെ ചോദ്യം കേട്ട് അവൾ ആദ്യമൊന്ന് ഞെട്ടി.... പിന്നെ അത് ദേഷ്യത്തിലേക്ക് വഴി മാറി അവനെ ഒന്ന് തുറിച്ചു നോക്കി അവന്റെ കൈയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി അവൾ നേരെ ക്യാബിനിലേക്ക് പോയി.... റാവൺ അവിടെ ഇല്ലെന്ന് കണ്ടതും അവൾ ആശ്വാസത്തോടെ അകത്തു കയറി സീറ്റിൽ പോയി ഇരുന്നു.... മനസ്സ് മുഴുവൻ കലങ്ങി മറിഞ്ഞിരുന്നു..... യുവ പറഞ്ഞ കാര്യങ്ങളിൽ മനസ്സ് കുരുങ്ങി കിടക്കുകയായിരുന്നു.... "എന്റെ ലൈഫിൽ സംഭവിച്ചത് ഞാൻ എങ്ങനെ കണ്ടെത്തും.... ആരോട് ചോദിക്കും....." അവൾ തലക്ക് കൈ കൊടുത്ത് ചിന്തിച്ചിരുന്നു *************° ഫുഡിങ് ഒക്കെ കഴിഞ്ഞ് റാവൺ നന്ദുവിന്റെ കൈയിലെ മുറിവ് ഒക്കെ ബാൻഡേഡ് ഇട്ട് ക്യാബിനിൽ കൊണ്ട് വിട്ടു തിരിച്ചു പോയി അവൻ പോയതും നന്ദു പോയി അവളുടെ ചെയറിൽ ഇരുന്നു.... യുവയുടെ ചെയർ ഒടിച്ചു വെച്ചാലോ എന്നവൾ ചിന്തിച്ചു.... പിന്നീട് റാവൺ അറിഞ്ഞാലുള്ള പുകിൽ ഓർത്ത് അവളത് വേണ്ടാന്ന് വെച്ചു.... "പുറത്ത് ഇറങ്ങുമല്ലോ.... ഹാ വരട്ടെ...." അവൾ അതും പറഞ്ഞ് മനസ്സിൽ പലതും കണക്ക് കൂട്ടി.... അപ്പോഴാണ് യുവ അകത്തേക്ക് വന്നത്.... യുവയെ കണ്ടതും നന്ദു അവളെ ജോലിയിൽ മുഴുകി.... യുവ അവളെ ഒന്ന് നോക്കിക്കൊണ്ട് കൈയിൽ ഉള്ള ഓയിന്മെന്റ് അവളുടെ ടേബിളിലേക്ക് നീക്കി വെച്ചു.... അത് കണ്ട് അവൾ അവനെ നോക്കി നെറ്റി ചുളിച്ചു....

"കൂടുതൽ ചിന്തിച്ചു കൂട്ടണ്ട.... ഞാൻ കാരണം നിനക്ക് മുറിവ് പറ്റി.... അത് കൊണ്ട് ഞാൻ മരുന്ന് വാങ്ങി തന്നു.... അത്രേ ഉള്ളു...." അവൻ ഗൗരവത്തിൽ പറഞ്ഞു "അതിന് ഞാനൊന്നും ചിന്തിച്ചില്ലല്ലോ...." അവൾ പറയുന്നത് കേട്ട് യുവ പതറി.... "ചിന്തിച്ചാലും i don't care...." അവൻ പുച്ഛത്തോടെ പറഞ്ഞ് കൊണ്ട് അവിടുന്ന് തിരിഞ്ഞു നടന്നതും നന്ദു വിരൽ ഞൊടിച്ചു "മ്മ് എന്താ....??" അവൻ കുറച്ച് ഗൗരവത്തിൽ തന്നെ ചോദിച്ചു "ഇത് കൂടി കൊണ്ട് പൊയ്ക്കോ....." അവൾ അവൻ കൊണ്ട് വെച്ച മരുന്ന് കുറച്ചു കൂടി മുന്നിലേക്ക് നീക്കി വെച്ചു "ഞാൻ അത് നിനക്ക് വേണ്ടി വാങ്ങിയതാ..... " അവൻ ദേഷ്യത്തോടെ പറഞ്ഞു "എന്നെ കെയർ ചെയ്യാൻ എന്റെ ഏട്ടൻ ഉണ്ട്.... അതുകൊണ്ട് എനിക്ക് ഇതിന്റെ ആവശ്യമില്ല...."റാവൺ മരുന്ന് വെച്ച് കൊടുത്ത കൈ ഉയർത്തി കാണിച്ചു അവൾ പറഞ്ഞു "നിനക്ക് ആവശ്യം ഇല്ലേൽ അത് വേസ്റ്റ് ബിന്നിൽ ഇട്ടേക്ക്...." അവൻ അത് പറഞ്ഞ അടുത്ത സെക്കന്റിൽ അവൾ അത് എടുത്ത് വേസ്റ്റ് ബിന്നിൽ ഇട്ടു അത് കണ്ട് യുവ അവളെ നോക്കി കണ്ണുരുട്ടി ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞതാണെങ്കിലും അവൾ അത് കളയുമെന്ന് അവൻ കരുതിയതല്ല.... "അഹങ്കാരി.... ഇതിനൊക്കെ മരുന്ന് വാങ്ങാൻ പോയ എന്നെ പറഞ്ഞാൽ മതി....." അവളെ തുറിച്ചു നോക്കി പിറുപിറുത്തുകൊണ്ട് യുവ അവന്റെ ചെയറിൽ പോയി ഇരുന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story