ജാനകീരാവണൻ 🖤: ഭാഗം 76

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിനക്ക് ആവശ്യം ഇല്ലേൽ അത് വേസ്റ്റ് ബിന്നിൽ ഇട്ടേക്ക്...." അവൻ അത് പറഞ്ഞ അടുത്ത സെക്കന്റിൽ അവൾ അത് എടുത്ത് വേസ്റ്റ് ബിന്നിൽ ഇട്ടു അത് കണ്ട് യുവ അവളെ നോക്കി കണ്ണുരുട്ടി ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞതാണെങ്കിലും അവൾ അത് കളയുമെന്ന് അവൻ കരുതിയതല്ല.... "അഹങ്കാരി.... ഇതിനൊക്കെ മരുന്ന് വാങ്ങാൻ പോയ എന്നെ പറഞ്ഞാൽ മതി....." അവളെ തുറിച്ചു നോക്കി പിറുപിറുത്തുകൊണ്ട് യുവ അവന്റെ ചെയറിൽ പോയി ഇരുന്നു നന്ദു അത് കണ്ട ഭാവം നടിക്കാതെ അവളെ ജോലി നോക്കി.... റാവൺ ഏൽപ്പിച്ച ജോലി ഒക്കെ ചെയ്ത് തീർത്തു അവൾ റാവണിനെ അത് ഏൽപ്പിക്കാനായി പോകാൻ തുടങ്ങുമ്പോഴാണ് റാവൺ അത് യുവയെ തന്നെ ഏൽപ്പിക്കണമെന്ന് പ്രത്യേകം എടുത്ത് പറഞ്ഞത് അവൾ ഓർത്തത്.... അത് ഓർത്തതും അവൾ തലക്ക് കൈ കൊടുത്ത് ഇരുന്നു.... കുറച്ചു നേരം അങ്ങനെ ഇരുന്ന ശേഷം അവൾ യുവയെ നോക്കി.... അവൻ ഫോണിൽ നോക്കി ഇരിക്കുന്നത് കണ്ടതും അവൾ രണ്ടും കല്പിച്ചു ഫയലും എടുത്ത് എണീറ്റു....

അപ്പോഴും യുവ ഫോണിൽ നോക്കി അതേ ഇരുപ്പ് തന്നെയായിരുന്നു.... "മ്മ്ഹ്മ്മ്ഹ്ഹ്...."അവൾ അവന്റെ അടുത്ത് ചെന്ന് നിന്ന് മുരടനക്കി..... അവൻ അത് കേൾക്കാത്ത മട്ടിൽ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു അത് കണ്ട് അവൾ ഒന്ന് കൂടി മുരടനക്കി..... അവൻ ചലിച്ചില്ല.... നന്ദുവിന് നല്ല കലി വരുന്നുണ്ടെങ്കിലും അവൾ അത് കണ്ട്രോൾ ചെയ്ത് നിന്നു.... "അതേ..... "അവൾ ദേഷ്യത്തോടെ വിളിച്ചതും യുവ അതേ ഇരുപ്പ് തുടർന്നു.... നന്ദുവിന് ദേഷ്യം വന്ന് അവൾ അവനെ അടിക്കുന്ന പോലെ കൈ ഓങ്ങി.... അതേസമയം തന്നെ യുവ അവളെ നോക്കി.... അതൊട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾ ഞെട്ടിക്കൊണ്ട് കൈ താഴ്ത്തി.... അവനെ അവൾക്ക് പേടി ഇല്ലെങ്കിലും റാവണിനെ ഓർത്താണ് അവൾ അടങ്ങി നിൽക്കുന്നത്.... അത് യുവക്കും അറിയാമായിരുന്നു അവൾ എന്തിനാണ് വന്നതെന്ന് പോലും ചോദിക്കാതെ യുവ വീണ്ടും ഫോണിൽ നോക്കി ഇരിക്കുന്നത് കണ്ട് നന്ദു പല്ല് ഞെരിച്ചു അവൾ അവനോട് ദേഷ്യപ്പെടാൻ തുടങ്ങിയത് ക്യാബിന് പുറത്ത് ഒരു സ്റ്റാഫുമായി സംസാരിച്ചു നിൽക്കുന്ന റാവണിനെ കണ്ട് അവൾ ദേഷ്യം നിയന്ത്രിച്ചു.....

"Sir.... ഫയൽ...."അവൾ പല്ല് ഞെരിച്ചു ദേഷ്യം കൺട്രോൾ ചെയ്ത് അവനെ വിളിച്ചു.... യുവ അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന ഭാവം പോലും കാണിക്കാതെ ഫോണിൽ മൂവിയും കണ്ടിരുന്നു.... അത് കൂടി ആയപ്പോ നന്ദുവിന് അടിമുടി തരിച്ചു കയറി.... മൂവി കണ്ട് യുവ ചിരിക്കുന്നത് കണ്ട് അവൾ പല്ല് കടിച്ചു.... റാവൺ പോയിട്ടില്ലെന്ന് കണ്ടതും അവൾ മുഷ്ടി ചുരുട്ടി പിടിച്ചു ഫയൽ അവന്റെ മുഖത്തിന്‌ നേരെ നീട്ടിയതും യുവ തിരിഞ്ഞിരുന്നു മൂവി കാണാൻ തുടങ്ങി അപ്പൊ നന്ദു വീണ്ടും ഫയൽ അവനു മുന്നിൽ കൊണ്ട് പോയി നീട്ടി പിടിച്ചു.... യുവ അത് കാണാത്ത ഭാവത്തിൽ മുന്നോട്ട് തിരിഞ്ഞു..... നന്ദു ആകെ കലിയിളകി നിൽക്കുവായിരുന്നു.... അതേസമയം തന്നെ റാവൺ അവിടുന്ന് പോകുന്നത് കണ്ട നന്ദു യുവയുടെ കൈയിൽ ഫോൺ വാങ്ങി ടേബിളിൽ ഇട്ട് അവൻ ഇരിക്കുന്ന ചെയറിൽ അവളുടെ വലത് കൈയൂന്നി അവന്റെ മുഖത്തിന്‌ നേരെ കുനിഞ്ഞു പെട്ടെന്നായത് കൊണ്ട് അവനൊന്നു ഞെട്ടി.... "ഇപ്പൊ കാണുന്നുണ്ടോ....😠?" ഇടത് കൈയിൽ ഇരുന്ന ഫയൽ ഉയർത്തി കാണിച്ച് അവൾ ദേഷ്യത്തോടെ ചോദിച്ചതും യുവ ഞെട്ടൽ വിട്ടു മാറാതെ അവളെ നോക്കിയിരുന്നു കാരണം അവരുടെ രണ്ട് പേരുടെയും മുഖങ്ങൾ തമ്മിൽ ഒരിഞ്ച് വ്യത്യാസം പോലും ഉണ്ടായിരുന്നില്ല....

ഇത്രയും അടുത്തായി അവളുടെ മുഖം കണ്ടതും യുവ ആകെ നേർവസ് ആയിരുന്നു.... അവൾ ദേഷ്യത്താൽ കൂർപ്പിച്ചു വെച്ച അവളുടെ ഇളം റോസ് ചുണ്ടുകൾ കാണവേ അവന്റെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു.... നന്ദു കലിപ്പിലായത് കൊണ്ട് തന്നെ അതൊന്നും ശ്രദ്ധിച്ചില്ല അവന്റെ കൈ പിടിച്ചു ആ കൈയിലേക്ക് ഫയൽസ് വെച്ചു കൊണ്ട് അവൾ ദേഷ്യത്തോടെ അവിടെ നിന്നും നല്ല ഫോഴ്സിൽ തിരിഞ്ഞു നടന്നതും അവളുടെ നീളമുള്ള മുടി അവന്റെ മുഖത്തിലൂടെ ഉരസിപ്പോയി അവളുടെ മുടിയിൽ നിന്ന് വമിക്കുന്ന ഷാമ്പുവിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് തുളച്ചു കയറി.... കുറച്ച് സമയത്തേക്ക് അവന്റെ മൈൻഡ് ബ്ലാങ്ക് ആയത് പോലെ.... അവളുടെ ചുണ്ടുകളും തന്നെ തുറിച്ചു നോക്കുന്ന ആ ഉണ്ടകണ്ണുകളും അവളുടെ മുഖവും ഒക്കെ മാറി മാറി മനസ്സിലേക്ക് വന്നു.... പെട്ടെന്ന് അവനൊന്നു തല കുടഞ്ഞു കൊണ്ട് നേരെ ഇരുന്നു.... നന്ദുവിനെ നോക്കിയപ്പോൾ അവൾ അവനെ നോക്കി കണ്ണുരുട്ടുന്നുണ്ട്..... "എന്താടി...?" അവൻ ദേഷ്യത്തിൽ ചോദിച്ചതും "പോടാപ്പാ...."അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി അവനിൽ നിന്ന് മുഖം തിരിച്ചു **************°

"ഞാൻ പറഞ്ഞില്ലേ ഡോക്ടർ..... മാനസ ഇപ്പൊ നോർമൽ ആണ്..... യാതൊരു കുഴപ്പവുമില്ല..... "ഇള മുന്നിൽ നിൽക്കുന്ന വികാസിനോട് പറഞ്ഞു വികാസ് ആശ്വാസത്തോടെ പുഞ്ചിരിച്ചു.... "ഇത്രയും കാലം ഇവിടെ അല്ലെ കഴിഞ്ഞത്.... ഇവിടം വിട്ട് പോകാൻ ചെറിയ ബുദ്ധിമുട്ട് ഒക്കെ ഉണ്ടാവും...... മാനസക്ക് വീട്ടിൽ വരാൻ തോന്നുമ്പോൾ വരട്ടെ.... നിർബന്ധിക്കാൻ നിൽക്കണ്ട....." ഇള പറഞ്ഞു "ഞാൻ അയാളെ ഇതുവരെ എന്തിനെങ്കിലും നിർബന്ധിക്കുന്നത് ഇള കണ്ടിട്ടുണ്ടോ....?" പുഞ്ചിരിയോടെ വികാസ് ചോദിച്ചതും ഇള ചിരിച്ചു "എവിടെ ആയാലും മാനസ ഹാപ്പി ആയിരുന്നാൽ മതിയെടോ എനിക്ക്....."വികാസ് നേർത്ത ചിരിയോടെ പറഞ്ഞു "മാനസയെ ഇങ്ങനെ തിരിച്ചു കിട്ടുമെന്ന് കരുതിയതല്ല..... തന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല ഇള....."വികാസ് നന്ദിയോടെ ഇളയെ നോക്കി "നന്ദി ഒന്നും വേണ്ട ഡോക്ടർ..... ഞാൻ നിങ്ങളെ ഒക്കെ എന്റെ സ്വന്തം പോലെയാ കാണുന്നത്..... അച്ഛനും അമ്മയും മരിച്ചതിനു ശേഷം ഒറ്റക്കാ ഞാൻ ജീവിച്ചത്.... വെറുമൊരു ഡോക്ടർ ആയ എന്നെ ഒരു ഫാമിലി മെമ്പർ പോലെയാ നിങ്ങൾ ഇതുവരെ എന്നെ ട്രീറ്റ് ചെയ്തത്.... ഡോക്ടർ മാത്രമല്ല.....

മാനസ നന്ദു മനു ആരവ് ഇവരെല്ലാം എന്നെ അവരുടെ ഫാമിലി ആയിട്ടാണ് കാണുന്നത്.... പുറമേ പരുക്കൻ ആണെങ്കിലും RK യും അങ്ങനെ ഒക്കെ തന്നെയാണ്..... അനാഥയായ എനിക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ ഉണ്ടായത് നിങ്ങളെ കണ്ടതിനു ശേഷമാണ്.... ഈ സ്നേഹം കിട്ടാനും ആഗ്രഹിക്കാനും എനിക്ക് അർഹതയുണ്ടോ എന്നൊന്നും എനിക്കറിയില്ല.... പക്ഷെ സ്വന്തമായി കണ്ടു പോയി..... ഒരു നന്ദി വാക്കിൽ എന്നെ അന്യയാക്കരുത്....."ഇതൊക്കെ പറയുമ്പോഴും ഇളയുടെ ചുണ്ടിൽ ചെറു ചിരി ഉണ്ടായിരുന്നു "ഇള പറഞ്ഞത് ശരിയാ.... എനിക്ക് പലപ്പോഴും നിന്നെ കാണുമ്പോൾ എന്റെ വൈഗ മോളെ പോലെ ഫീൽ ചെയ്യാറുണ്ട്...." അത് കേട്ടപ്പോൾ ഇളയുടെ മുഖത്ത് വന്ന തെളിച്ചം അവൻ ശ്രദ്ധിച്ചിരുന്നു "ഡോക്ടർ ഇങ്ങനൊക്കെ പറയുമ്പോൾ നല്ല സന്തോഷം തോന്നുന്നു....."ഇള അത് പറഞ്ഞതും വികാസ് അവളെ കൂർപ്പിച്ചു നോക്കി "ഡോക്ടറോ....?? ഞാൻ നിനക്ക് എന്റെ അനിയത്തിയുടെ സ്ഥാനം തന്നിട്ടും നീ എന്നെ ഒരു ഏട്ടൻ ആയി കാണുന്നില്ലല്ലോ....??"

അവൻ കൈയും കെട്ടി ഗൗരവത്തിൽ നിന്നു.... "അത്.... എനിക്കത്തിനുള്ള അർഹത...." "മറ്റുള്ളവരെ സ്നേഹിക്കാനുള്ള നിന്റെ മനസ്സ് തന്നെയാണ് എന്റെ അനിയത്തിക്കുട്ടിയാവാൻ നിനക്കുള്ള അർഹത....."അവളുടെ തലയിൽ തലോടി പറഞ്ഞതും ഇളക്ക് ശരിക്കും സന്തോഷം തോന്നി അനാഥ എന്ന അവളുടെ ഓമനപ്പേരിൽ നിന്ന് അവൾക്ക് മോചനം ലഭിക്കുകയായിരുന്നു..... "ഇനി മുതൽ ഏട്ടാന്ന് വിളിച്ചാൽ മതി...." ഇള അനുസരണയോടെ തല കുലുക്കി.... "മാനസയെ കാണുന്നില്ലേ....??" അവൾ ചോദിക്കുന്നത് കേട്ട് അവൻ അവളെ ഇരുത്തി നോക്കി "മാനസയോ.... 🤨?" അവൻ ഗൗരവം നടിച്ചതും അവൾ സ്വയം നെറ്റിയിൽ അടിച്ചു "സോറി.... ഏട്ടത്തിയെ കാണുന്നില്ലേ....??"അത് കേട്ട് വികാസ് ചിരിച്ചു "ഇല്ല.... എന്നെ കണ്ടാൽ അയാൾ വെറുതെ ടെൻഷൻ ആവും.... ഞാൻ പിന്നെ വരാം.... ഇത് അയാൾക്ക് കൊടുത്തേക്ക്...."മാനസക്ക് വേണ്ടി കൊണ്ട് വന്ന ഫ്രൂട്സും മറ്റും ഇളയെ ഏൽപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു തിരിഞ്ഞു നടക്കാൻ നേരം അവൻ കണ്ടു ആശ്രമത്തിന്റെ ഉമ്മറത്തെ തൂണിന് മറവിൽ നിന്ന് അവനെ ഒളിഞ്ഞു നോക്കുന്ന മാനസയെ....

അവൻ തന്നെ കണ്ടെന്നു മനസ്സിലായതും അവൾ ഒളിഞ്ഞു നിന്നു.... അത് കണ്ട് നിറഞ്ഞ പുഞ്ചിരിയോടെ അവൻ തിരിഞ്ഞു നടന്നു.... കുറച്ചു ദൂരം നടന്നുകൊണ്ട് അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയതും മാനസ അവനെ നോക്കുന്നത് കണ്ടു.... അവൻ അവളെ നോക്കി എന്തെന്ന അർത്ഥത്തിൽ പുരികം പൊക്കിയതും അവൾ വെട്ടി തിരിഞ്ഞ് അകത്തേക്ക് ഓടി.... അത് കണ്ട് ചിരിച്ചു കൊണ്ട് വികാസ് മുന്നോട്ട് നടന്നു **************° റാവൺ ഭരത്തുമായി സംസാരിച്ച ശേഷം ക്യാബിനിലേക്ക് വരുമ്പോ ജാനി തല മുടിയിൽ കൈ കോർത്തു വലിച്ചു വല്ലാത്തൊരു അവസ്ഥയിൽ ഇരിക്കുകയായിരുന്നു.... അത് കണ്ട് നെറ്റി ചുളിച്ചു അവൻ അവളുടെ അടുത്തേക്ക് നടന്നു.... ഇതേസമയം അവൾ കഴിഞ്ഞതൊക്കെ സ്വയം ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു..... പെട്ടെന്ന് അവളുടെ മനസ്സിലേക്ക് മുൻപൊരിക്കൽ മൂർത്തിയുടെ ഗുണ്ടകൾ കോളേജിൽ വെച്ച് അവളെ ബോധം കെടുത്തി കിഡ്നാപ്പ് ചെയ്ത രംഗം കടന്നു വന്നു..... അതവളുടെ ഉള്ളിൽ ഭയം നിറച്ചു..... തല വെട്ടി പിളരുന്നത് പോലെ തോന്നി അവൾക്ക്.... തലയിലെ അസഹനീയമായ വേദനയും ഉള്ളിലെ ഭയവും കൂടി ആയപ്പോൾ അവൾ മുടി പിടിച്ചു വലിച്ചു അലറി....

അത് കണ്ട് റാവൺ അവളുടെ അടുത്തേക്ക് വന്നു..... അവൾ കിതക്കുകയായിരുന്നു..... മനസ്സിൽ ആ രംഗം മാത്രം.... അവളുടെ നെഞ്ചിടിപ്പ് ഉയർന്നു..... ശ്വാസഗതി വർധിച്ചു മനസ്സിന് വല്ലാത്ത പിരി മുറുക്കം..... "അ.... അവ്നി...."അവൻ പതിയെ അവളുടെ തോളിൽ കൈ വെച്ചതും അവൾ ഞെട്ടലോടെ തലയുയർത്തി നോക്കി റാവണിനെ കണ്ടതും ആ കണ്ണുകൾ വിടർന്നു.... മുഖത്ത് ആശ്വാസം പടർന്നു.... "രാവണാ....." അവൾ നിറ കണ്ണുകളോടെ അവന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു.... റാവണിന് അത് വിശ്വസിക്കാനായില്ല.... അവളുടെ ശബ്ദം വീണ്ടും കാതുകളിൽ പ്രധിധ്വനിച്ചു കൊണ്ടിരുന്നു.... "ജാനി...."അവൻ അവളുടെ മുഖം പിടിച്ചുയർത്തിയതും അവൾ അവനെ കൂടുതൽ മുറുക്കി പിടിച്ചു "എന്നെ വിട്ടിട്ട് പോവല്ലേ രാവണാ.... എനിക്ക് പേടിയാ..... എന്നെ ഒറ്റക്കാക്കി പോവല്ലേ....." അവൾ ഏതോ ഓർമയിൽ പുലമ്പിക്കൊണ്ടിരുന്നു..... റാവൺ അവളെ അണച്ചു പിടിച്ചു അവളുടെ പുറത്ത് പതിയെ തലോടി "ജാനി.... Relax.....i will always be with you....."

അവൻ അതും. പറഞ്ഞ് കണ്ണുകൾ അടച്ചു അവളുടെ നെറ്റിയിൽ അമർത്തി മുത്തി അവൾ വീണ്ടും വീണ്ടും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു റാവൺ അവളെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു.... കുറച്ച് കഴിഞ്ഞതും ജാനി മയക്കത്തിലായി.... അതറിഞ്ഞതും റാവൺ അവളെ ഒന്ന് കൂടി മുത്തി അവളെ ചെയറിലേക്ക് ചാരി കിടത്തി അവളുടെ അടുത്തായി ഇരുന്നു അവൻഅവളെ നോക്കി അങ്ങനെ ഇരുന്നു.... കുറച്ച് കഴിഞ്ഞതും ജാനി പതിയെ കണ്ണുകൾ തുറന്നു..... അത് കണ്ട് അവൻ പ്രതീക്ഷയോടെ എണീറ്റ് അവളുടെ അടുത്തേക്ക് പോയി നല്ല തലവേദന ഉള്ളത് കൊണ്ടാവാം ജാനി രണ്ട് കൈ കൊണ്ടും തല താങ്ങി പിടിച്ചിരുന്നു..... "ജാനി....."അവൻ അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്ന് വിളിച്ചത് കേട്ട് അവൾ തല ചെരിച്ചു അവനെ നോക്കി അത്രയും അടുത്ത് അവനെ കണ്ടതും അവളൊന്ന് ഞെട്ടി "താനോ....?? താനെന്താ ഇവിടെ.....??"......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story