ജാനകീരാവണൻ 🖤: ഭാഗം 77

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കുറച്ച് കഴിഞ്ഞതും ജാനി പതിയെ കണ്ണുകൾ തുറന്നു..... അത് കണ്ട് അവൻ പ്രതീക്ഷയോടെ എണീറ്റ് അവളുടെ അടുത്തേക്ക് പോയി നല്ല തലവേദന ഉള്ളത് കൊണ്ടാവാം ജാനി രണ്ട് കൈ കൊണ്ടും തല താങ്ങി പിടിച്ചിരുന്നു..... "ജാനി....."അവൻ അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്ന് വിളിച്ചത് കേട്ട് അവൾ തല ചെരിച്ചു അവനെ നോക്കി അത്രയും അടുത്ത് അവനെ കണ്ടതും അവളൊന്ന് ഞെട്ടി "താനോ....?? താനെന്താ ഇവിടെ.....??"അവളുടെ പെട്ടെന്നുണ്ടായ ഭാവമാറ്റം കണ്ട് അവൻ തറഞ്ഞു നിന്നുപോയി "എനിക്കെന്താ പറ്റിയത്.....?" അവൾ തലക്ക് താങ്ങും കൊടുത്തിരുന്നു അവനോട് ചോദിച്ചു റാവൺ നിർവികാരനായി അവളെ നോക്കിയിരുന്നു "അതേ.... അവൾ നടന്നതൊക്കെ മറന്നിരിക്കുന്നു....." ഒരു നെടുവീർപ്പോടെ അവൻ ഓർത്തു "താൻ പെട്ടെന്ന് കുഴഞ്ഞു വീണു.... "അവൻ അവളെ അടുത്ത് നിന്ന് എണീറ്റ് മാറി പറഞ്ഞു..... തല പൊട്ടി പൊളിയുന്ന വേദന തോന്നി അവൾ തല മുടിയിൽ കൈ കോർത്തു വലിക്കുന്നത് കണ്ട് അവൻ അവളുടെ തലക്ക് നേരെ കൈ കൊണ്ട് പോയി പിന്നെ എന്തോ ഓർത്തത് പോലെ ആ കൈ പിൻവലിച്ചു....

അവിടുന്ന് മാറി ഫോൺ എടുത്ത് നന്ദുവിനെ വിളിച്ചു വരാൻ പറഞ്ഞു.... അല്പസമയത്തിനകം നന്ദു അങ്ങോട്ടേക്ക് ഓടി വന്നു.... അപ്പോഴും ജാനി വേദന സഹിക്കാനാവാതെ മുടിയിൽ കോർത്തു പിടിച്ചു വലിക്കുകയായിരുന്നു ഇത് കണ്ട നന്ദു ആശങ്കയോടെ അവൾക്ക് നേരെ പാഞ്ഞു.... "എന്താ....?? എന്ത് പറ്റി...??" നന്ദുവിന്റെ ശബ്ദം കേട്ട് ജാനി ആശ്വാസത്തോടെ തലയുയർത്തി നോക്കി.... വേദന താങ്ങാനാവാതെ അവളുടെ മുഖം ചുളിയുന്നത് കണ്ട് നന്ദു അവളെ ചേർത്തു പിടിച്ചു.... "തല വേദനിക്കുന്നു....." അവൾ നേർത്ത സ്വരത്തിൽ പറഞ്ഞതും നന്ദു റാവണിനെ നോക്കി.... അവൻ ജാനിയെ തന്നെ ഉറ്റുനോക്കുകയായിരുന്നു.... "സാരല്ല.... ഞാൻ മസ്സാജ് ചെയ്ത് തരാം.... മാറിക്കോളും....."നന്ദു അതും പറഞ്ഞു ജാനിയുടെ കൈ തലയിൽ നിന്ന് എടുത്ത് മാറ്റി ആ നീളം കുറഞ്ഞ മുടിയിഴകൾ മാടി ഒതുക്കി..... ശേഷം മുടികൾക്കിടയിലേക്ക് തന്റെ മിനുസമായ വിരലുകൾ കടത്തി പതിയെ മസ്സാജ് ചെയ്യാൻ തുടങ്ങി.... കുറച്ച് കഴിഞ്ഞതും ജാനിയുടെ മുഖത്തെ മുറുക്കം കുറഞ്ഞു വന്നു..... ചുളിവുകൾ ഇല്ലാതായി.....

കണ്ണുകളടച്ചു അവൾ നന്ദുവിന്റെ വയറിൽ കവിൾ ചേർത്തിരുന്നു..... റാവൺ അവന്റെ ടേബിളിൽ ചാരി അത് നോക്കി നിന്നു.... നന്ദു അപ്പോഴും മസ്സാജ് ചെയ്തു കൊണ്ടേയിരുന്നു "എന്താ.... എന്ത് പറ്റി....?"യുവ നന്ദുവിന് പിന്നാലെ വന്ന് ക്യാബിനിൽ കയറിയതും നന്ദു ജാനിക്ക് മസ്സാജ് ചെയ്ത് കൊടുക്കുന്ന കാഴ്ച കണ്ട് അവിടെ തന്നെ നിന്നു പോയി.... ആ കാഴ്ച കണ്ടപ്പോൾ അവന് ഒരു അമ്മ മകൾക്ക് കൊടുക്കുന്ന കരുതൽ പോലെ തോന്നിപ്പോയി..... യുവയെ കണ്ടതും റാവൺ അവനെ കൂട്ടി പുറത്തേക്ക് നടന്നു കുറച്ച് നേരത്തെക്കാണെങ്കിലും അവൾക്ക് ഓർമ്മകൾ തിരിച്ചു കിട്ടിയിരുന്നു എന്ന് റാവൺ അവനോട് പറഞ്ഞതും യുവ അവൾ കുറച്ച് മുന്നേ തന്നോട് ചോദിച്ചതും അതിന് യുവ കൊടുത്ത മറുപടിയും ഒക്കെ അവനോട് പറഞ്ഞു.... "അവൾക്ക് പഴെയതൊക്കെ ഓർത്തെടുക്കാൻ സാധിക്കുന്നുണ്ട് റാവൺ..... അവൾ എത്രയും പെട്ടെന്ന് തന്നെ എല്ലാം തിരിച്ചറിയും എന്ന് തന്നെയാണ് എന്റെ മനസ്സ് പറയുന്നത്...." യുവ അത് പറയുമ്പോഴും റാവൺ എന്തോ ചിന്തയിലായിരുന്നു "എല്ലാം ഓർത്തെടുക്കാൻ അവളിത്ര വേദന സഹിക്കേണ്ടി വരുമെങ്കിൽ അവളൊന്നും ഓർക്കാതിരിക്കുന്നതാണ് യുവാ നല്ലത്....."റാവൺ പറയുന്നത് കേട്ട് യുവക്ക് ദേഷ്യം വന്നു "എന്ന് വെച്ചാൽ..... എന്താ നീ ഉദ്ദേശിക്കുന്നത്....??

ഇനിയും ഒന്നും അറിയാത്ത ഒരു വിഡ്ഢിയെ പോലെ അവൾ ജീവിക്കട്ടെ എന്നോ....?? അവൾ ആരാണെന്ന് പോലും തിരിച്ചറിയാതെ ജീവിക്കുന്ന ആ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്....?? എനിക്ക് അവി അന്യയല്ല റാവൺ..... എന്റെ യാമിയെ പോലെ അവിയും എനിക്ക് എന്റെ പെങ്ങൾ തന്നെയാ..... എനിക്ക് എന്റെ പെങ്ങളോട് ഇത്ര വലിയ ഒരു ക്രൂരത ചെയ്യാൻ ആവില്ല Rk...." അവൻ ദേഷ്യത്തോടെ പറഞ്ഞു.... റാവൺ ഒന്നും മിണ്ടിയില്ല "എനിക്ക് ഇതൊക്കെ പണ്ടേ അറിയിക്കാമായിരുന്നു അവളെ..... പക്ഷെ അന്നുണ്ടായ ഷോക്കിൽ നിന്ന് പൂർണമായും റിക്കവർ ആവാത്ത അവിയോട് അത് പറയുന്നത് ഗുണകരമല്ലെന്ന് തോന്നി..... എല്ലാം അവൾ സ്വയം കണ്ടെത്തുന്നതാണ് നല്ലതെന്ന് ഡോക്ടർ കൂടി പറഞ്ഞത് കൊണ്ടാണ് ഞാൻ അവളെ കൂട്ടി ഇങ്ങോട്ട് വന്നത്..... നിന്റെ നിരപരാധിത്വം അറിയില്ലായിരുന്നെങ്കിലും ഞാൻ അവിയെ സത്യങ്ങൾ അറിയിക്കാൻ ശ്രമിക്കുമായിരുന്നു..... കുറച്ച് വേദന സഹിക്കേണ്ടി വരും..... പക്ഷെ അവൾ ജീവിച്ചു തീർത്ത അവളുടെ ആയുസ്സിന്റെ വലിയൊരു ഭാഗം തന്നെ മറന്ന് ജീവിക്കുന്നതിനേക്കാൾ വലുതൊന്നുമല്ല....."

യുവ ദേഷ്യത്തോടെ പറഞ്ഞു നിർത്തി.... "സത്യങ്ങൾ തിരിച്ചറിഞ്ഞാൽ അവളിന്ന് അനുഭവിക്കുന്ന സന്തോഷവും സമാധാനവും അവൾക്ക് ഉണ്ടാവില്ല യുവാ.... ബാലുവിന്റെ ഘാതകൻ ഞാനാണെന്ന് അറിഞ്ഞാൽ ഞാൻ കാരണം ഒരിക്കൽ കൂടി അവൾ വേദനിക്കുന്നത് എനിക്ക് കാണേണ്ടി വരും..... ഇപ്പോൾ അവൾ എന്നോട് സാധാരണമായി പെരുമാറുന്നുണ്ട് യുവാ..... പക്ഷെ എല്ലാം അറിഞ്ഞു കഴിഞ്ഞാൽ വെറുപ്പോടെ..... അതിനപ്പുറം ഭയത്തോടെ ആയിരിക്കും അവൾ എന്നെ കാണുന്നത്...."റാവൺ നെറ്റി തടവിക്കൊണ്ട് പറഞ്ഞു "നിന്റെ സ്നേഹം കിട്ടാൻ കൊതിച്ചവളാ RK അവൾ..... നിന്നെ മാത്രം സ്നേഹിച്ച നിന്റെ ജാനകിയാടാ അവൾ.... അവൾ നിന്നെ മനസ്സിലാക്കാതിരിക്കില്ല..... അറിയേണ്ടതൊക്കെ അവളെ അറിയിച്ചില്ലെങ്കിൽ നിന്റെ കണ്മുന്നിൽ വെച്ച് നിന്റെ ഭാര്യ മറ്റൊരാളുടേത് ആകുന്നത് നോക്കി നിൽക്കേണ്ടി വരും നിനക്ക്....."യുവ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയി..... റാവൺ ഒന്നും മിണ്ടാതെ ഡോറിന്റെ ഗ്ലാസ്സിലൂടെ അകത്തേക്ക് നോക്കി....

എത്രയൊക്കെ പരുക്കൻ ആയാലും അവൾ വേദനിക്കുന്നത് അവന് കണ്ട് നിൽക്കാൻ കഴിയുമായിരുന്നില്ല..... *****************° റാവണും യുവയും പിന്നെ നന്ദുവിനെയോ ജാനിയേയോ ശല്യപ്പെടുത്താൻ അങ്ങോട്ട് പോയില്ല..... ജാനിയുടെ വേദന ഒക്കെ ഒരുവിധം മാറിയതും എന്തൊക്കെയോ പറഞ്ഞു നന്ദു അവൻ സന്തോഷിപ്പിക്കാൻ ശ്രമിച്ചു.... "നന്ദു...." സംസാരത്തിനിടയിൽ ജാനി അവളെ വിളിച്ചു നന്ദു എന്തെന്ന മട്ടിൽ അവളെ നോക്കി "നിന്നോട് സംസാരിക്കുമ്പോ എനിക്ക് നീയുമായി നല്ല ആത്മബന്ധം ഉള്ളത് പോലെ ഫീൽ ചെയ്യുന്നു...." ജാനി നേർത്ത സ്വരത്തിൽ പറഞ്ഞു..... നന്ദു ഒന്ന് ചിരിച്ചതെ ഉള്ളു.... ജാനി അപ്പോഴും നന്ദുവിനെ സംശയത്തോടെ നോക്കി ഇരിക്കുകയായിരുന്നു..... നന്ദു അത് കാര്യമാക്കാതെ ജാനിയുടെ മുടിയിലൂടെ വിരല് കൊണ്ട് തഴുകി ഇരുന്നു..... ജാനി അത് കണ്ട് കണ്ണുകൾ ഇറുക്കി അടച്ചു മുൻപൊരിക്കൽ കോളേജിൽ പോകുമ്പോൾ നന്ദു അവളെ ഒരുക്കിയ രംഗം അവളുടെ ഓർമയിലേക്ക് ഓടിയെത്തി..... അവൾക്ക് മുടി ചീകി കൊടുക്കുന്ന ആ പെൺ കുട്ടി നന്ദു ആണെന്ന് അവൾ വ്യക്തമായി കണ്ടു....

അത് മനസ്സിലായ ജാനി ഞെട്ടലോടെ കണ്ണ് തുറന്നു..... അവൾ ഒരു കിതപ്പോടെ നന്ദുനെ നോക്കി "എന്താ ഏട്ടത്തി..... എന്ത് പറ്റി.....??" പെട്ടന്ന് അവൾ കിതക്കുന്നത് കണ്ട നന്ദു വെപ്രാളത്തോടെ ചോദിച്ചു..... ഓർക്കാതെ അവളുടെ നാവിൽ നിന്ന് വീണ ഏട്ടത്തി എന്ന വിളിയിൽ സ്ഥബ്ധയായി ജാനി ഇരുന്നു അതൊന്നും നന്ദു ശ്രദ്ധിച്ചിരുന്നില്ല..... അവൾക്ക് വീണ്ടും തല വേദന വന്നെന്ന് കരുതി അവളുടെ തല ഉഴിഞ്ഞു കൊടുക്കുകയായിരുന്നു നന്ദു..... നന്ദുവിന്റെ പെരുമാറ്റവും യുവയിൽ നിന്ന് ലഭിച്ച അറിവുകളും ഒക്കെ അവൾ കോർത്തിണക്കി ചിന്തയിലാണ്ടു..... 'ഇതുവരെ കാണാത്ത പല മുഖങ്ങളും തനിക്കേറെ പരിചിതമായി തോന്നുന്നു.... ഇതുവരെ താൻ കാണാത്ത കാഴ്ചകൾ ഒക്കെ ഒരു സ്വപ്നം പോലെ ഓർമകളിലേക്ക് കടന്നു വരുന്നു..... ആ സ്വപ്നങ്ങളിലെ മുഖങ്ങൾ വ്യക്തമാകുന്നത് ഇവരെ ഒക്കെ കണ്ടതിനു ശേഷമാണ്..... അമ്മയോട് തോന്നുന്നതിനേക്കാൾ എന്തോ ഒരു ആത്മബന്ധം നന്ദുവിനോടും അവളുടെ ഏട്ടനോടും തോന്നുന്നു..... മറ്റൊരു പെണ്ണുമായി RK അടുത്തിടപെഴുകുന്നത് എനിക്ക് കണ്ട് നിൽക്കാനും കഴിയുന്നില്ല..... അയാളോട് ഒരുതരത്തിലും ഞാനിത് വരെ ക്ലോസ് ആയിട്ടില്ല..... അയാളോട് എന്തെങ്കിലും ഫീലിംഗ്സ് ഉണ്ടോയെന്നും തനിക്കറിയില്ല.....

എന്നിട്ടും എന്ത് കൊണ്ടാ താൻ അയാളുടെ കാര്യത്തിൽ ഇത്രത്തോളം പൊസ്സസ്സീവ് ആകുന്നത്.....?? എനിക്ക് ഓർക്കാൻ കഴിയാത്ത എന്റെ കഥയിലെ കഥാപാത്രം ആകുമോ ഇവരൊക്കെ....??' എന്നിങ്ങനെ പല ചിന്തകളും മനസ്സിൽ കുമിഞ്ഞു കൂടുന്നു അപ്പോഴും എന്ത് കൊണ്ടാണ് നന്ദു അവളെ ഏട്ടത്തി എന്ന് വിളിച്ചതെന്ന ചിന്ത അവളിൽ ഉണ്ടായിരുന്നു പക്ഷെ ഒന്നും ചോദിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ.... പിന്നെ അവൾ അതൊക്കെ മനസ്സിൽ നിന്ന് കളഞ്ഞ് നന്ദുവുമായി കുറെ ടൈം സ്പെൻഡ്‌ ചെയ്തു.... നന്ദുവിനെ കൂടെ നിർത്തണമെന്ന് എന്ത് കൊണ്ടോ അവൾക്ക് തോന്നിയിരുന്നു.... അന്നത്തെ ഡ്യൂട്ടി ടൈം കഴിഞ്ഞതും നന്ദുവും ജാനിയും പുറത്തേക്കിറങ്ങി.... നന്ദു ജാനിയോട് പറഞ്ഞിട്ട് അവൾ ബാഗ് എടുക്കാൻ വേണ്ടി യുവയുടെ ക്യാബിൻ ലക്ഷ്യമാക്കി പോയി.... നന്ദു ക്യാബിൻ തുറന്ന് അകത്തേക്ക് കയറിയതും യുവ പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.... അത് കൊണ്ട് തന്നെ രണ്ട് പേരും കൂട്ടി മുട്ടി.... അവനെ കണ്ടപ്പോ തന്നെ നന്ദുവിന് കലി കയറി "തനിക്കെന്താടോ വല്ല നേർച്ചയും ഉണ്ടോ.... എപ്പഴും വന്ന് എന്റെ നെഞ്ചത്തോട്ടു കയറിക്കോളാമെന്ന്....."അവൾ അവനു നേരെ ചീറി "നിന്നോട് നോക്ക് ചെയ്യാതെ അകത്തേക്ക് വരാൻ ഞാൻ പറഞ്ഞോ....?"

യുവയും വിട്ട് കൊടുക്കാതെ അവളെ നോക്കി കണ്ണുരുട്ടി.... "ഇങ്ങോട്ട് വന്ന് ഇടിച്ചിട്ട് എന്നോട് ചൂടാവാൻ വന്നേക്കുന്നു..... Nonsense....." എന്നൊക്കെ പിറുപിറുത്ത് അവൻ അവിടുന്ന് പോയതും നന്ദു പല്ല് കടിച്ചു..... അവൾ മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടി ബാഗും എടുത്ത് അവിടുന്ന് പോയി അപ്പോഴേക്കും അവൾക്ക് റാവണിന്റെ ഒരു മെസ്സേജ് വന്നു..... റാവൺ വരാൻ ലേറ്റ് ആകുമെന്നും അവനെ വെയിറ്റ് ചെയ്യണ്ട ഡ്രൈവറെ കൂട്ടി പോകാനും അവനാ മെസ്സേജിൽ പറയുന്നുണ്ട് അതിന് ഒരു ഓക്കേ പറഞ്ഞ് നന്ദു പാട്ടും പാടി അവിടുന്ന് പുറത്തേക്ക് പോയി.... ഓഫീസിന് പുറത്തേക്ക് ഇറങ്ങാൻ ഒരു ചെറിയ ഒരു പടിക്കെട്ട് ഉണ്ട്..... അതിൽ ഒരു അഞ്ചോ ആറോ പടികൾ മാത്രമേ ഉള്ളു..... നന്ദു അങ്ങോട്ട് വന്നപ്പോഴേക്കും യുവ അവിടെ നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ട്..... അവൾ ഗൂഢമായി ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ പിന്നിൽ വന്ന് നിന്നു.... അവൻ താഴെ നോക്കാതെ ഫോണിൽ സംസാരിച്ചു കൊണ്ട് സ്റ്റെപ് ഇറങ്ങിയതും നന്ദു പിന്നിൽ നിന്ന് അവളുടെ കാലു നീട്ടി..... നന്ദുവിന്റെ കാലിൽ തടഞ്ഞു യുവ മൂക്കും കുത്തി വീണു.. യുവ സ്റ്റെപ്പിൽ കൂടി ഉരുണ്ടുരുണ്ട് വീഴുന്നത് കണ്ട് നന്ദുവിന് ചിരി സഹിക്കാൻ വയ്യ....

അവൾ ഇല്ലാത്ത ചിരി വരുത്തി അട്ടഹസിച്ചു ചിരിക്കുന്നത് കണ്ട് യുവ ദേഷ്യത്തോടെ ചാടി എണീറ്റു.... "നേരെ ചൊവ്വേ നടക്കാനും അറിയില്ല.... Nonsense.... വല്യ ബിസിനസ് മാൻ ആണത്രേ.....😏" നേരത്തെ യുവ പറഞ്ഞ അതേ ടോണിൽ പിറുപിറുത്തുകൊണ്ട് അവൾ ചുണ്ട് കോട്ടി "ഡീ.... 😠" അവൻ ചൂടായതും അവൾ അതിനെ ഒക്കെ പുച്ഛിച്ചു തള്ളി.... "നീ പോടാ.... 😏" എന്ന് പറഞ്ഞ് അവൾ നല്ല ആറ്റിട്യൂട് ഇട്ട് നിന്നു "നിന്റെ ബോസ്സിനോടാണ് നീയിപ്പോൾ സംസാരിക്കുന്നതെന്ന ബോധം നിനക്ക് ഉണ്ടോ...."യുവയുടെ മുഖം വീർത്തു വന്നു "ഹലോയ്....😏 ബോസ്സും സ്റ്റാഫും ഒക്കെ ദേ ഈ ബിൽഡിങ്ങിന് അകത്തു.... ഈ ബിൽഡിങ്ങിന് പുറത്ത് ഞാൻ നിങ്ങടെ സ്റ്റാഫും അല്ല നിങ്ങൾ എന്റെ ബോസ്സും അല്ല.... Mind it....." അതും പറഞ്ഞ് നന്ദു മാസ്സായി അവിടുന്ന് നടന്നു പോയി "I will show youu...." അവൻ അലറി "മറക്കാതെ ഷോവണേ..... 🤭"അവനെ ആക്കി ചിരിച്ചു കൊണ്ട് നന്ദു കാറിൽ കയറി പോയി..... അവൻ ദേഷ്യത്തോടെ താഴെ വീണ ഫോണും എടുത്ത് അവന്റെ കാറിൽ കയറി ജാനിയെയും കാത്ത് ഇരുന്നു ***************° ജാനി ഫോൺ എടുക്കാൻ മറന്നത് ഓർത്തുകൊണ്ട് തിരിച്ചു റാവണിന്റെ ക്യാബിനിലേക്ക് പോയി റാവൺ ഒരു മീറ്റിംഗിന് വേണ്ടി എങ്ങോട്ടോ പോകാൻ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ജാനി വരുന്നത് കണ്ടത്.....

"താൻ പോയില്ലേ....?" അവളെ കണ്ടതും അവൻ നെറ്റി ചുളിച്ചു.... "ഞാൻ എന്റെ ഫോൺ അകത്തു വെച്ച് മറന്നു.... അത് എടുക്കാൻ വന്നതാ...."അവൾ അതും പറഞ്ഞ് അകത്തേക്ക് കയറി കുറച്ച് കഴിഞ്ഞ് ഫോണുമായി തിരികെ വന്നത്.... "തല വേദന എങ്ങനെ ഉണ്ട്....?" അവൻ കുറച്ച് ഗൗരവത്തിൽ തന്നെയാണ് ചോദിച്ചത് "ഇപ്പോ കുഴപ്പമില്ല...."അവൾ ഒറ്റ വാക്കിൽ മറുപടി ഒതുക്കി.... അവൻ വാച്ചിൽ നോക്കിക്കൊണ്ട് മുന്നോട്ട് നടന്നു.... ജാനിയും അവനൊപ്പം നടന്നു.... എന്തൊക്കെയോ അവനോട് ചോദിക്കണമെന്ന് അവൾക്ക് തോന്നിയിരുന്നു..... പക്ഷെ വാക്കുകൾ പുറത്തേക്ക് വരുന്നില്ല.... ഒടുവിൽ രണ്ടും കല്പ്പിച്ചു അവൾ എന്തോ ചോദിക്കാൻ വന്നപ്പോഴേക്കും അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി കാറിൽ കയറി പോയി.... അത് കണ്ട് അവൾക്ക് ദേഷ്യം തോന്നി.... "ഒന്ന് പറഞ്ഞിട്ട് പോയാൽ എന്താ....??" അവൾ എന്തിനോ വേണ്ടി പരിഭവിച്ചു.... "ശേ.... ഞാൻ ഇതെന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ.... അയാൾ എന്തിനാ എന്നോട് പറയുന്നേ....??" അവൾ സ്വയം പറഞ്ഞുകൊണ്ട് നെറ്റിയിൽ അടിച്ചു യുവയുടെ കാർ ലക്ഷ്യമാക്കി നടന്നു

"ഇങ്ങനേം ഉണ്ടോ പെൺപിള്ളേര്..... അല്ലേൽ തന്നെ അവൾ പെണ്ണാണോന്ന് എനിക്ക് നല്ല ഡൌട്ട് ഉണ്ട്..... 😬😬" യുവ ആരോടെന്നില്ലാതെ പുലമ്പുന്നത് കേട്ടു കൊണ്ടാണ് ജാനി വരുന്നത് "നീ ഇത് ആരുടെ കാര്യമാ പറയുന്നേ....?"അവൾ കാറിലേക്ക് കയറിക്കൊണ്ട് ചോദിച്ചു "ആ അവന്തിക.... മിക്കവാറും അവളെ ഞാൻ തന്നെ കൊല്ലും....."അവൻ മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ പറഞ്ഞു "നീ അവളെ തൊടില്ല....."ജാനി അവന്റെ തലക്കിട്ട് ഒന്ന് കൊടുത്തു "ഓ.... ഒറ്റ ദിവസം കൊണ്ട് അവൾ നിന്നെ കറക്കി കുപ്പിയിലാക്കിയിരിക്കുവല്ലേ...."യുവ ചുണ്ട് കോട്ടി കാർ മുന്നോട്ട് എടുത്തു "നീ കരുതുന്നത് പോലെ ഒന്നുമല്ല യുവീ.... അവളൊരു പാവമാ...."ജാനി പറഞ്ഞത് കേട്ട് അവൻ അവളെ തുറിച്ചു നോക്കി അത് ചിരിച്ചു തള്ളി അവൾ സീറ്റിലേക്ക് ചാരി ഇരുന്നു.... എന്തൊക്കെയോ ചിന്തിച്ചിരുന്നപ്പോഴാണ് ഇന്ന് ക്യാബിനിൽ നടന്നതൊക്കെ അവളുടെ ബോധമണ്ഡലത്തിലേക്ക് കടന്നു വരുന്നത്.... തന്നെ ആരോ കിഡ്നാപ്പ് ചെയ്യുന്ന രംഗം കണ്ട് ഭയന്ന് വിറച്ചിരിക്കുന്ന തന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുന്ന റാവൺ.... രാവണാ എന്ന് വിളിച്ചു കൊണ്ട് അവനെ വരിഞ്ഞു മുറുക്കുന്നതും പിന്നീട് അവനോട് പുലമ്പുന്നതും ഒക്കെ ഓർത്തു കൊണ്ട് അവൾ ഞെട്ടലോടെ കണ്ണുകൾ തുറന്നു .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story