ജാനകീരാവണൻ 🖤: ഭാഗം 78

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നീ കരുതുന്നത് പോലെ ഒന്നുമല്ല യുവീ.... അവളൊരു പാവമാ...."ജാനി പറഞ്ഞത് കേട്ട് അവൻ അവളെ തുറിച്ചു നോക്കി അത് ചിരിച്ചു തള്ളി അവൾ സീറ്റിലേക്ക് ചാരി ഇരുന്നു.... എന്തൊക്കെയോ ചിന്തിച്ചിരുന്നപ്പോഴാണ് ഇന്ന് ക്യാബിനിൽ നടന്നതൊക്കെ അവളുടെ ബോധമണ്ഡലത്തിലേക്ക് കടന്നു വരുന്നത്.... തന്നെ ആരോ കിഡ്നാപ്പ് ചെയ്യുന്ന രംഗം കണ്ട് ഭയന്ന് വിറച്ചിരിക്കുന്ന തന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുന്ന റാവൺ.... രാവണാ എന്ന് വിളിച്ചു കൊണ്ട് അവനെ വരിഞ്ഞു മുറുക്കുന്നതും പിന്നീട് അവനോട് പുലമ്പുന്നതും ഒക്കെ ഓർത്തു കൊണ്ട് അവൾ ഞെട്ടലോടെ കണ്ണുകൾ തുറന്നു അതൊരു സ്വപ്നമാണോ എന്നവൾ ചിന്തിച്ചു പോയി.... ആ ഓർമകളിൽ മുങ്ങി താഴുമ്പോൾ മനസ്സിലും ശരീരത്തിലും ഒരു തണുപ്പ് പടരുന്നതവൾ അറിഞ്ഞു.... അവൾ ആകാംക്ഷയോടെ ബാക്കി ഓർത്തെടുക്കാൻ എന്ന പോൽ കണ്ണുകൾ ഇറുക്കിയടച്ചു.... "എന്നെ വിട്ടിട്ട് പോവല്ലേ രാവണാ.... എനിക്ക് പേടിയാ..... എന്നെ ഒറ്റക്കാക്കി പോവല്ലേ....."

അവനെ വരിഞ്ഞു മുറുക്കി അവന്റെ വയറിൽ കവിൾ ചേർത്ത് ഇരുന്ന് കൊണ്ട് പുലമ്പുന്നവളെ അവൻ തട്ടി മാറ്റുന്നില്ല എന്നത് അവളെ അമ്പരപ്പിച്ചു..... അവന്റെ മുഖത്ത് ദേഷ്യം ഇല്ല..... ഗൗരവം ഇല്ല..... മറ്റെന്തോ ഭാവമാണെന്നവൾ ഓർത്തെടുത്തു "ജാനി.... Relax.....i will always be with you....."അവന്റെ നാവിൻ തുമ്പിൽ നിന്ന് അടർന്നു വീണ വാക്കുകൾ ഓർക്കവേ അവളിൽ സംശയം നിറഞ്ഞു അവൻ തന്റെ നെറ്റിയിൽ അമർത്തി ചുംബിക്കുന്ന രംഗം ഓർക്കവേ അതൊരു സ്വപ്നമാണെന്ന് പോലും അവൾക്ക് തോന്നിപ്പോയി..... "ജാനി.... ജാനി..... ജാനി....." റാവണിന്റെ ശബ്ദം അവളുടെ ഉള്ളിൽ നിറഞ്ഞു..... "ജാനി.....??"ഞെട്ടലോടെ കണ്ണുകൾ തുറന്നവൾ അസ്വസ്ഥതയോടെ ഉരുവിട്ടു..... അവളുടെ നാവിൽ നിന്ന് ആ പേര് കേട്ട് യുവ സടൺ ബ്രേക്ക്‌ ഇട്ട് കാർ നിർത്തി..... "നീ എന്താ ഇപ്പൊ പറഞ്ഞെ....??" അവൻ ഞെട്ടലോടെ അവളെ നോക്കി അവന്റെ മുഖഭാവം കണ്ട് ജാനിക്കും സംശയം തോന്നി.... "ജാനി.... "അവൾ സംശയത്തോടെ പറഞ്ഞു "ഈ പേര് നിനക്ക് എങ്ങനെ അറിയാം.....??"

അവൻ ആകാംക്ഷയോടെ ചോദിച്ചു "പലപ്പോഴായി RK വിളിക്കുന്നത് കേട്ടതാ..... അബദ്ധത്തിൽ പല തവണ എന്നെ അങ്ങനെ വിളിക്കാറുണ്ട്..... എനിക്കും ആ പേര് ഏറെ പരിചിതമായി തോന്നുന്നു യുവീ.... നിനക്ക് അറിയാമോ ഈ ജാനിയെ....??" ജാനി ചോദിക്കുന്നത് കേട്ട് യുവ ഒന്ന് മൂളി അവളുടെ കണ്ണുകൾ വിടർന്നു..... "ആരാ അവൾ..... RK യും അവളും തമ്മിൽ എന്താ ബന്ധം....?"അവൾ ആകാംക്ഷയോടെ ചോദിച്ചു "She is his wife avii.... Mrs. Janaki Ravan Karthikeya....."യുവ അത് പറഞ്ഞതും അവളുടെ ഉള്ളിൽ ഒരു തണുപ്പ് പടർന്നു..... ആ പേര് കേട്ട് ആദ്യം ഒരു കൗതുകം തോന്നിയെങ്കിലും പിന്നീട് അത് ഒരു ഞെട്ടലിലേക്ക് മാറി.. "എന്താ.... RK യുടെ വൈഫ്‌ ആണെന്നോ....??" അവളത് ഉൾക്കൊള്ളാൻ ആവാതെ അലറി..... യുവ ഒന്ന് മൂളുക മാത്രം ചെയ്തു.... യുവയുടെ ആ വെളിപ്പെടുത്തൽ അവളെ ആകെ ഉലച്ചു കളഞ്ഞു..... ഹൃദയത്തിൽ എന്തോ കുത്തിക്കയറി രക്തം കിനിയുന്നത് പോലെ..... ഒരു നോക്ക് കൊണ്ട് പോലും പ്രണയം തോന്നിയിട്ടില്ല.....

പക്ഷെ മറ്റൊരുവൾക്ക് സ്വന്തമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി അവൾക്ക്..... വിട്ട് കൊടുക്കരുതെന്ന് ഹൃദയം അലമുറയിടുമ്പോൾ മറ്റൊരുവൾക്ക് സ്വന്തമാണെന്ന് ബുദ്ധി ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു..... ആ മുഖം ഓർക്കവേ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി..... സഹിക്കാനാവുന്നില്ല അവൾക്ക്..... "എന്താ.... എന്താടി കരയുന്നെ.....?" അവളുടെ കണ്ണ് നീര് കണ്ട് യുവ നെറ്റി ചുളിച്ചു "യുവീ.... എനിക്ക്..... എനിക്ക് അറിയില്ലെടാ..... എന്തൊക്കെയോ തോന്നുന്നു...... നെഞ്ച് വല്ലാതെ നീറുന്നു..... ഈ വളരെ കുറഞ്ഞ സമയം കൊണ്ട് എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല....... ഒരു നോട്ടം കൊണ്ട് പോലും തന്നെ സ്വാധീനിക്കാൻ അയാൾ ശ്രമിച്ചിട്ടില്ല..... പക്ഷെ.... പക്ഷെ അയാൾ അകന്ന് നിക്കുമ്പോൾ അടുത്തേക്ക് വന്നിരുന്നെങ്കിലെന്ന് മനസ്സ് ആഗ്രഹിക്കും.... കണ്മുന്നിൽ വന്നാൽ നോക്കി ഇരിക്കാൻ മനസ്സ് ധൃതി കൂട്ടും..... RK മറ്റൊരാൾക്ക് സ്വന്തമാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനാവുന്നില്ല യുവീ.....

വിട്ട് കൊടുക്കരുതെന്ന് ഉള്ളിൽ ഇരുന്ന് ആരോ വിളിച്ചു പറയുന്നത് പോലെ..... എനിക്ക് എനിക്ക് അറിയില്ലെടാ..... എന്താ എനിക്ക് സംഭവിക്കുന്നതെന്ന്....."ജാനി വെപ്രാളത്തോടെ പറയുന്നത് കേട്ട് യുവക്ക് പാവം തോന്നി..... "നീ അവനെ പ്രണയിക്കുന്നുണ്ടോ അവീ....??" അവന്റെ ചോദ്യം കേട്ടതും അവൾ പെട്ടെന്ന് നിശബ്ദയായി "എനിക്കറിയില്ല യുവീ..... പക്ഷെ മറ്റൊരാളുടേതായി കാണാൻ എനിക്ക് കഴിയുന്നില്ല..... ഞാൻ മരിച്ചു പോകും.... " അവളുടെ ഓരോ വാക്കുകളും ജാനകിയുടെ ആത്മാവിൽ നിന്ന് വന്നതായിരുന്നു..... അവൾ പോലും അറിയാതെ അവളുടെ ഉള്ളിൽ ഉള്ള ജാനകിയുടെ മനസ്സ് ആയിരുന്നു ആ വാക്കുകൾ..... അവളുടെ രാവണനോടുള്ള അടങ്ങാത്ത പ്രണയവും സ്വാർത്ഥതയുമായിരുന്നു ആ മനസ്സിൽ..... പക്ഷെ താനാണ് ആ ജാനി എന്ന് തിരിച്ചറിയാൻ അവൾക്ക് കഴിയുന്നില്ല.... ഇതൊക്കെ യുവിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു...... അവളുടെ ആത്മാവിൽ ലയിച്ച പ്രണയമാണ് അവളുടെ രാവണൻ.....

ഓർമ്മകൾ നശിച്ചാലും ആത്മാവിൽ ലയിച്ച ആ പ്രണയം ഒരിക്കലും നശിക്കില്ലെന്ന് അവൻ തിരിച്ചറിയുകയായിരുന്നു..... "നീ കരയണ്ട അവീ..... They were separated.... അവൾ അവനെ ഉപേക്ഷിച്ചു പോയിട്ട് വർഷങ്ങളായി....."അതൊന്നും ജാനിയുടെ മനസ്സിനെ തണുപ്പിച്ചില്ല..... "വർഷങ്ങളായി അകന്ന് കഴിഞ്ഞിട്ടും ഇപ്പോഴും അവളുടെ ഓർമ്മകൾ അയാളിൽ ഉള്ളത് ആ സ്നേഹം അത്രത്തോളം ദൃഢമായത് കൊണ്ടാവില്ലേ..... തന്നിൽ പോലും അയാൾ ജാനിയെയാണ് കാണുന്നതെങ്കിൽ അയാളുടെ ലോകം തന്നെ അവളായിരിക്കില്ലേ....." എന്നിങ്ങനെയുള്ള ചിന്തകൾ അവളുടെ മനസ്സിൽ തീ കോരിയിട്ടു കൊണ്ടേയിരുന്നു..... എന്ത് പറഞ്ഞാലും അവൾ കൺവിൻസ്ഡ് ആവില്ലെന്ന് മനസ്സിലായതും പിന്നൊന്നും പറയാതെ യുവ കാർ മുന്നോട്ടെടുത്തു..... വീടെത്തിയതും ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോയി..... യുവ പിന്നാലെ പോയെങ്കിലും അവൾ ഒന്നും മിണ്ടാതെ മുറിയിൽ കയറി ഡോർ അടച്ചു.... അവൾ വിതുമ്പുന്നത് വാതിൽക്കൽ നിന്ന യുവക്ക് കേൾക്കാമായിരുന്നു....

അത് കേട്ടപ്പോൾ അവന് റാവണിനോട് ദേഷ്യമാണ് തോന്നിയത്.... അവളെ കൂടെ കൂട്ടാത്തതിന്..... ഇങ്ങനൊരു അവിയെ അവൻ ആദ്യമായി കാണുകയാണ്..... ഒരിക്കൽ പോലും അവൾ കരയുന്നത് കണ്ടിട്ടില്ല അവൻ.... ഗൗരി അത്ര ബോൾഡ് ആക്കി മാറ്റിയിരുന്നു അവളെ.... പക്ഷെ ഇന്നവൾ വിതുമ്പലടക്കാൻ പോലും പാട് പെടുന്നു.... അവളുടെ ഈ ദുഖത്തിന്റെ യഥാർത്ഥ കാരണം പോലും മനസിലാക്കാൻ അവൾക്ക് കഴിയുന്നില്ലല്ലോ എന്നോർത്തു യുവക്ക് ദേഷ്യം തോന്നി..... അവൻ ദേഷ്യത്തോടെ ഫോൺ എടുത്ത് റാവണിന് വിളിച്ചു..... അവൻ എടുക്കുന്നില്ലെന്ന് കണ്ടതും യുവ കാറും എടുത്ത് ഓഫീസിലേക്ക് പോയി..... അവൻ അവിടെ ഇല്ലെന്ന് അറിഞ്ഞതും പിന്നൊന്നും ഓർക്കാതെ റാവണിന്റെ വീട്ടിലേക്ക് പോയി..... അവൻ വീടിന് മുന്നിൽ കാർ പാർക്ക്‌ ചെയ്ത് പോയി കാളിങ് ബെൽ അമർത്തി..... ഡോർ തുറന്ന ആളെ കണ്ട് അവന്റെ മുഖം വീർത്തു.... "താനോ....??? തനിക്കെന്താ എന്റെ വീട്ടിൽ കാര്യം....??"നന്ദു പുറത്തേക്ക് ഇറങ്ങി വന്ന് കൊണ്ട് നെറ്റി ചുളിച്ചു....

ഒരു ബേബി പിങ്ക് കളർ ടീ ഷർട്ടും മുട്ടൊപ്പം വരെ ഇറക്കമുള്ള ലോങ്ങ്‌ ഷോർട്സും ആയിരുന്നു അവളുടെ വേഷം..... മുടി ഒക്കെ കൂടി വാരി ഉച്ചിയിൽ വെച്ച് കെട്ടി ക്രാബ് ഇട്ട് വെച്ചിട്ടുണ്ട്.... "ആരാ നന്ദൂ....??"ആരവ് അകത്തു നിന്ന് വിളിച്ചു ചോദിച്ചതും..... "ആരാന്നറിയില്ല..... മുഖ സൗന്ദര്യം വെച്ച് വല്ല പിച്ചക്കാരും ആവാനാ സാധ്യത....." അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു അല്ലെങ്കിൽ തന്നെ അവൻ നല്ല ദേഷ്യത്തിലാണ്.... അതിന്റെ കൂടെ ഇത് കൂടി ആയപ്പോ അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി..... "കോട്ടിട്ട പിച്ചക്കാരനോ.....?" സ്റ്റെയർ ഇറങ്ങി വന്ന ആരവ് കാണുന്നത് കോട്ട് ഒക്കെ ഇട്ട് നിൽക്കുന്ന ആളെയാണ്..... "ഏഹ്ഹ്.... യുവാ.... താനായിരുന്നോ....??" അടുത്തേക്ക് വന്നപ്പോഴാണ് അത് യുവയാണെന്ന് ആരവിന് മനസ്സിലായത്.... "ഇതാണോടി പിച്ചക്കാരൻ...."ആരവ് അവളുടെ തലക്ക് ഒരു തട്ട് കൊടുത്ത് അവളെ നോക്കി കണ്ണുരുട്ടി "ആഹ്.... നിങ്ങൾ എല്ലാരും കൂടി എന്റെ തലക്കിട്ട് തട്ടി തട്ടി അവസാനം ഞാനൊരു മന്ദബുദ്ധി ആയാൽ എന്നെ പിന്നാരും കെട്ടാൻ വരില്ല.... പറഞ്ഞേക്കാം...."അവൾ കപടദേഷ്യത്തോടെ പറഞ്ഞതും യുവ പുച്ഛിച്ചു ചിരിച്ചു "ഓ.... ഇനി ആവാൻ എന്തിരിക്കുന്നു.....

ഈ തട്ട് കിട്ടിയെങ്കിലും കുറച്ച് വെളിവ് വെക്കുന്നെങ്കിൽ വെക്കട്ടെ...." ആരവ് അത് പറഞ്ഞതും അവൾ അവനെ നോക്കി മുഖം വീർപ്പിച്ചു "അല്ലെങ്കിൽ തന്നെ നിന്നെ കെട്ടാൻ ആര് വരാനാ..... വെറുതെ ഒരു പാവപ്പെട്ടവന്റെ ജീവിതം തൊലയാൻ..... "യുവ ചുണ്ട് കോട്ടി പറഞ്ഞതും നന്ദു പല്ല് കടിച്ചു "നിന്നോടാരാടാ ഇവിടെ അഭിപ്രായം ചോദിച്ചത്....?" അവൾ അവന് നേരെ വിരൽ ചൂണ്ടിയതും അവനാ വിരലിൽ പിടിച്ച് മടക്കി അവളുടെ കൈ പിന്നിലേക്ക് തിരിച്ചു.... നന്ദു വേദന സഹിക്കാതെ നിന്ന് തുള്ളി.... "നോക്കി നിൽക്കാതെ ഈ കാലനെ പിടിച്ച് മാറ്റട ചേട്ടാ...."അവൾ ആരവിനെ നോക്കി അലറി.... "ചുമ്മാതെ ഒന്നുമല്ലല്ലോ..... ചോദിച്ചു വാങ്ങിയതല്ലേ.... അനുഭവിച്ചോ.... യുവാ ഇത് കഴിയുമ്പോ അകത്തേക്ക് വാ.... ഞാൻ അമ്മയോട് കുടിക്കാൻ എന്തേലും എടുക്കാൻ പറയാം....."അവളെ പുച്ഛിച്ചു തള്ളി ആരവ് അകത്തേക്ക് പോകാൻ നിന്നതും അവൾ അവന്റെ ബാക്കിനിട്ട് ഒരു ചവിട്ട് കൊടുത്തു.... "ആഹ്😬.... യുവാ ഇതിനുള്ളത് കൂടി ചേർത്ത് കൊടുത്തിട്ട് വിട്ടാൽ മതി...."യുവയോട് അതും പറഞ്ഞ് ആരവ് അകത്തേക്ക് കയറിപ്പോയതും നന്ദു മറുകൈ കൊണ്ട് അവനെ തള്ളി മാറ്റാൻ ശ്രമിച്ചു....

യുവ ആ കൈയും പിടിച്ച് പിന്നിലേക്ക് തിരിച്ചു കൊണ്ട് അവളെ ഭിത്തിയോട് ചേർത്തു വെച്ചു.... "ഇനി എന്ത് ചെയ്യും നീ....?" അവൻ അവളെ ഭിത്തിയിൽ ചേർത്തു നിർത്തി ഗൗരവത്തോടെ ചോദിച്ചതും അവൾ അവളുടെ ഉണ്ടക്കണ്ണുരുട്ടി അവനെ നോക്കി "എന്നെ വിടെടോ...... വിടാൻ....." അവൾ പിന്നെയും ചീറുന്നത് കണ്ട യുവ അവളുടെ കൈയിലെ പിടി മുറുക്കി..... അവന്റെ ദൃഢമായ കൈക്കുള്ളിൽ അവളുടെ പൂവ് പോലുള്ള കൈ ഞെരിഞ്ഞമർന്നു..... വേദനയാൽ അവളുടെ മുഖം ചുളിഞ്ഞതും അവൻ പിടി ഒന്ന് അയച്ചു..... "ഇനി എനിക്ക് നേരെ വിരല് ചൂണ്ടണമെന്ന് തോന്നുമ്പോ ഒന്നല്ല ഒരു മൂന്ന് തവണ എങ്കിലും ആലോചിക്കണം....."അവൾക്ക് നേരെ മുഖം കുനിച്ചു കൊണ്ട് അത്രയും പറഞ്ഞ് അവൻ അവളിലെ പിടി വിട്ടു.... കൈ ഒന്ന് ഉഴിഞ്ഞു കൊണ്ട് അവൾ അവനെ നോക്കി കണ്ണുരുട്ടി.... "ഇന്നെന്നെ നോവിച്ചു വിട്ടത് ഞാൻ മറന്നിട്ടില്ല..... അതിനുള്ള മറുപടി സൗകര്യം പോലെ ഞാൻ തന്നോളാം......"അവളെ കൂർപ്പിച്ച് നോക്കി പറഞ്ഞുകൊണ്ട് അവൻ അകത്തേക്ക് കയറി പോകുന്നത് നോക്കി അവൾ കൈ മുഷ്ടി ചുരുട്ടി പിടിച്ചു "ആഹ് വാ മോനെ.... ഇരിക്ക്....."ശിവദയുടെ സ്നേഹസൽക്കാരം കേട്ടതും അവൾ കലിയോടെ അകത്തേക്ക് ചെന്നു.....

അവിടെ യുവക്ക് ജ്യൂസ് കൊടുത്ത് സൽക്കരിക്കുന്ന ശിവദയെ നോക്കി അവൾ മുഖം വീർപ്പിച്ചു.... "അമ്മാ..... ഞാൻ ജോലി കഴിഞ്ഞ് വന്നിട്ട് എനിക്ക് ഒരു ജ്യൂസ് തന്നോ... വലിഞ്ഞു കയറി വരുന്ന കണ്ട പിച്ചക്കാർക്കൊക്കെ ജ്യൂസ് എടുത്ത് കൊടുക്കാമെന്നു അമ്മ നേർന്നിട്ടുണ്ടോ....."അവൾ ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ട് അവളെ കൂർപ്പിച്ച് നോക്കിക്കൊണ്ട് യുവ ആ ജ്യൂസ് ഒറ്റ വലിക്ക് കുടിച്ചു തീർത്തു..... "നന്ദു..... 😡" ശിവദ അവളെ നോക്കി കണ്ണുരുട്ടി "അമ്മാ.... ജ്യൂസ്..... 🤧" ശിവദയുടെ നോട്ടം കണ്ട് നന്ദു ഒരു പൊടിക്ക് അങ്ങ് അടങ്ങി..... "നിനക്കെന്താടി കൈ ഇല്ലേ.... വേണേൽ പോയി എടുത്ത് കുടിക്കെടി.....😏" ആരവ് അവളെ പുച്ഛിച്ചു വിട്ടതും നന്ദു യുവയെ നോക്കി.... അവന്റെ മുഖത്ത് പരിഹാസം ആണെന്ന് കണ്ടതും അവൾക്ക് ദേഷ്യം വന്നു..... "അമ്മാ.... 😡😡 എനിക്ക് ജ്യൂസ് എടുത്ത് തരുന്നോ ഇല്ലയോ.....??" അവൾ നല്ല കലിപ്പിൽ ചോദിച്ചു "ദാ പെണ്ണെ..... എന്നെക്കൊണ്ട് വടി എടുപ്പിക്കരുത്..... മര്യാദക്ക് പോയി എടുത്ത് കുടിക്ക്.... ഞാൻ ഇവിടുന്ന് എണീറ്റാൽ നല്ല തല്ല് കിട്ടും.... പറഞ്ഞേക്കാം..."ശിവദ അത് പറഞ്ഞതും അവൾ ചവിട്ടി തുള്ളി കിച്ചണിലേക്ക് പോയി.... "ഞാൻ പറഞ്ഞാൽ അമ്മ വിശ്വസിക്കില്ലല്ലോ.... വന്ന് വന്ന് ഇപ്പൊ പെണ്ണിന് കുറച്ച് കൂടുന്നുണ്ട്..... കേട്ടില്ലേ കെട്ടാൻ പോകുന്ന ചെക്കനെ എന്തൊക്കെയാ വിളിച്ചതെന്ന്..... ബോസ്സ് ആണെന്ന റെസ്‌പെക്ട് പോലും ഇല്ല കുരിപ്പിന്....."

നന്ദു പോയതും ആരവ് എരിപിരി കയറ്റി "ഡാ പോടാ അവിടുന്ന്..... മോൻ ഇവൻ പറയുന്നതൊന്നും കാര്യമാക്കണ്ട...... താഴത്തും തലയിലും വെക്കാതെ ഏട്ടന്മാരൊക്കെ കൂടി കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കിയതാ.... ദാ ഈ കുറ്റം പറഞ്ഞ ഇവനാ അവളുടെ എല്ലാ തല്ല് കൊള്ളി തരത്തിനും സപ്പോർട്ട് നിൽക്കുന്നത്.... എന്നിട്ടിപ്പോ കുറ്റം എന്റെ മോൾക്കായി...."ആരവിന്റെ കവിളിൽ കുത്തി ശിവദ പറഞ്ഞു "മോനുമായിട്ട് വിവാഹം ഫിക്സ് ചെയ്തതൊന്നും അവളെ അറിയിച്ചിട്ടില്ല..... പിന്നെ ഈ ഡയലോഗ് അടി മാത്രേ ഉള്ളു .... എന്റെ മോള് പാവാ...."ശിവദ പുഞ്ചിരി വിടാതെ പറഞ്ഞു "അത്രക്ക് പാവം ഒന്നുമല്ല..... "ചെറുങ്ങനെ ചിരിച്ചു കൊണ്ട് യുവ പറഞ്ഞു "അളിയനോട് പണ്ടേ കുറച്ച് വിരോധം അവൾക്കുണ്ട്..... അവളെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ....😅"ആരവ് ചിരിച്ചോണ്ട് പറയുന്നത് കേട്ട് അവൻ നെറ്റി ചുളിച്ചു.... "വിരോധമോ.... എന്തിന്....?" യുവ "ജാനിയുടെ മുറച്ചെറുക്കൻ അല്ലെ.... ഗൗരി ആന്റി ഇനി എങ്ങാനും അളിയനെ കൊണ്ട് ജാനിയെ കെട്ടിച്ചാലൊന്ന് ഒരു പേടി അവൾക്ക് ഉണ്ടായിരുന്നു.... പിന്നെ നിങ്ങളൊക്കെ കാരണമാണ് ജാനി ഞങ്ങളിൽ നിന്ന് അകന്നത് എന്നൊക്കെയുള്ള ഓരോ ചിന്തയാണ് അവൾക്ക്.....

"ആരവ് അത് പറഞ്ഞപ്പോഴാണ് കാണുമ്പോഴൊക്കെ അവൾ തന്നോട് ചൂടാവുന്നതിന്റെ കാരണം അവന് പിടി കിട്ടിയത്.... അപ്പോഴാണ് ജ്യൂസ് കുടിച്ചോണ്ട് നന്ദു അങ്ങോട്ട് വന്നത്.... അവൾ അവനെ കണ്ടതും പുച്ഛിച്ചു മുഖം തിരിച്ചു മറ്റെങ്ങോ നോക്കി നിന്നു..... "ഓ.... ഞാൻ കാരണം ആണ് നിങ്ങടെ ഒക്കെ ജാനി ഇപ്പൊ ഈ നാട്ടിലേക്ക് വന്നതും നിങ്ങൾക്കൊക്കെ അവളെ കാണാൻ പറ്റുന്നതും..... ഇടക്കൊക്കെ അത് കൂടി ഒന്ന് ഓർക്കണം...."അവർ അത് വരെ സംസാരിച്ചതൊന്നും അവൾ കേട്ടില്ലെങ്കിലും യുവ ആ പറഞ്ഞത് തനിക്കിട്ട് ഉള്ളതാണെന്ന് അവൾക്ക് മനസ്സിലായി "പിന്നെ ഞാൻ ഇപ്പൊ മനസ്സ് വെച്ചാൽ കൊണ്ട് വന്നത് പോലെ തിരികെ അമേരിക്കക്ക് കൊണ്ട് പോകാനും എനിക്ക് കഴിയുമെന്ന് മറക്കണ്ട....."അവൻ അവളെ നോക്കി ഗൗരവത്തോടെ പറയുന്നത് കേട്ട് നന്ദു ഞെട്ടി.... "ഇനി ഇങ്ങേർ ഏട്ടത്തിയെ നാട് കടത്തോ.... 👀??" അവൾ മനസ്സിൽ ചിന്തിച്ചു..... "തല്ക്കാലം ഒരു മയത്തിലൊക്കെ അങ്ങ് നിന്നേക്കാം..... "മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൾ അവനെ നോക്കി ഇളിച്ചു കാണിച്ചു.... അവനത് മൈൻഡ് പോലും ചെയ്തില്ല..... "അല്ല മോൻ വന്ന കാര്യം ചോദിക്കാൻ വിട്ടു...."ശിവദ അത് പറഞ്ഞപ്പോഴാണ് വന്ന കാര്യം യുവ ഓർക്കുന്നത്....

അവൻ ജാനിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞു..... എല്ലാം കേട്ട് മൂന്ന് പേരും വിഷമത്തിലായി.... "ഏട്ടത്തി ഇപ്പോ ഒരുപാട് വിഷമിക്കുന്നുണ്ടാകും...."നന്ദു ആരോടെന്നില്ലാതെ പറഞ്ഞു..... "ഇനി നമ്മൾ എന്ത് ചെയ്യും യുവാ....??" ശിവദ ആകുലതയോടെ ചോദിച്ചു "ഇനിയും ഇതിങ്ങനെ നീട്ടി കൊണ്ട് പോകാൻ പറ്റില്ല..... അവളെ എല്ലാം അറിയിക്കണം..... ആന്റിക്ക് സംശയം തോന്നിയാൽ പിന്നെ നിങ്ങൾക്കു അവളെ ഒന്ന് കാണാൻ പോലും പറ്റിയെന്നു വരില്ല..... അതിന് മുൻപ് അവൾ അവളുടെ കഴിഞ്ഞ കാലം ഓർത്തെടുക്കണം.... ഇല്ലെങ്കിൽ അവളും നമ്മളും ഒക്കെ ഒരുപോലെ വിഷമിക്കേണ്ടി വരും....."യുവ അത് പറഞ്ഞതും ശിവദ എന്തോ ചിന്തിച്ചു "മോൻ പറഞ്ഞു വരുന്നത്....??" ശിവദ "അവളോട് എല്ലാം പറയണം....."അവൻ പറഞ്ഞു "ആര് പറയും....?" നന്ദു ഇടയിൽ കയറി പറഞ്ഞു.... "നീ പറയും...."അവൻ ഗൗരവം വിടാതെ പറഞ്ഞു "ഞാനോ... 👀?" നന്ദു "നിനക്കല്ലേ ഞാൻ അവളെ കെട്ടുമെന്ന് പേടി.... അപ്പൊ നീ തന്നെ പറയ്...."യുവ അത് പറഞ്ഞതും അവൾ ഞെട്ടി ഇവനിതൊക്കെ എങ്ങനെ അറിഞ്ഞൂന്ന് ചിന്തിച്ചു അവൾ ആരവിനെ നോക്കി.... അവൻ മേപ്പട്ട് നോക്കി ഇരുന്നു..... അത് കണ്ട് അവൾ പല്ല് കടിച്ചു

"അവളുടെ ലൈഫിൽ നടന്നതൊക്കെ നീ അവളോട് പറയണം..... പക്ഷെ ഡയറക്റ്റ് ആയിട്ട് വേണ്ട..... അത് ചിലപ്പോ അവൾക്ക് ഷോക്ക് ആയേക്കാം..... സൊ.... നിങ്ങടെ സ്റ്റോറി..... ജാനി ഉണ്ടായിരുന്നപ്പോൾ നിങ്ങടെ ഒക്കെ ലൈഫിൽ നടന്നതൊക്കെ അവളോട് കുറേശെയായി പറയണം..... അവൾ പഴെയതൊക്കെ ഓർക്കാൻ സഹായിക്കുന്ന സ്ഥലങ്ങളിലേക്കും ആളുകളിലേക്കും കൂട്ടിക്കൊണ്ട് പോകണം..... ഒരിക്കലും നീ പറയുന്നത് അവളുടെ കഥയാണെന്ന് പറയരുത്.... അതവൾ സ്വയം മനസ്സിലാക്കണം..... മനസ്സിലാക്കും..... എനിക്കുറപ്പുണ്ട്....." യുവ പറയുന്നതിനൊക്കെ അവൾ തല കുലുക്കി കാണിച്ചു "മര്യാദക്ക് ചെയ്യണം..... കുളമാക്കരുത്....."അവൻ ചുണ്ട് കോട്ടി പറഞ്ഞതും അവളുടെ മുഖം വീർത്തു.... "എന്നാൽ ശരി.... ഞാൻ ഇറങ്ങുവാ...."യുവ അതും പറഞ്ഞ് അവിടുന്ന് എണീറ്റു "സന്തോഷം...." അവളത് പറഞ്ഞതും അവൻ അവളെ ഒന്ന് ഇരുത്തി നോക്കി "കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നു..... യുവ നിന്റെ ബോസ്സ് അല്ലെ.... ആ റെസ്‌പെക്ട് നീ അവനോട് കാണിക്കാത്തത് എന്താ....?" ശിവദ അല്പം ദേഷ്യത്തോടെ ചോദിച്ചു "ബോസ്സും സ്റ്റാഫും ഒക്കെ അങ്ങ് ഓഫീസിൽ...... ഓഫീസിന് പുറത്ത് ഇയാൾ എനിക്ക് ഗ്രാസ് ആണ് വെറും ഗ്രാസ്...."അവൾ വലിയ കാര്യം പോലെ പറഞ്ഞതും യുവ അവൾക്ക് മുന്നിൽ വന്ന് നിന്നു "നാളെ ആ ഓഫീസിലേക്ക് വീണ്ടും നീ വരുമല്ലോ..... അപ്പൊ ഞാൻ അവിടുത്തെ ബോസ്സും നി എന്റെ സ്റ്റാഫും ആവും.... ശരിക്കും ആരാണ് ഗ്രാസ് എന്ന് മോൾക്ക് ഞാൻ നാളെ ഒരു ക്ലാസ്സ്‌ തന്നെ എടുത്ത് തരുന്നുണ്ട്....."  .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story