ജാനകീരാവണൻ 🖤: ഭാഗം 80

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇനി ഇവളെ പറ്റി ഒരക്ഷരം നീ മിണ്ടിയാൽ എന്റെ നാവ് ചുമ്മാതിരിക്കില്ല റിയാ..... എന്റെ നാവിൽ നിന്ന് വരുന്നതൊക്കെ ഒരുപക്ഷെ നിനക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല....."ഭീഷണി സ്വരത്തിൽ വിക്രം പറയുന്നത് കേട്ട് റിയ ഒന്ന് വിരണ്ടു.... അവനെ പ്രകോപിപ്പിച്ചാൽ അവൻ പലതും വിളിച്ചു പറയുമെന്ന ഭയം ഉള്ളിൽ ഉടലെടുത്തതും റിയ ധൃതിയിൽ രാഘവിനെ വലിച്ച് അവിടെ നിന്നും പോയി.... അവൾ പോയതും നന്ദു വിക്രമിനെ നിർവികാരയായി നോക്കി നിന്നു... ഒരിക്കൽ താൻ കൊതിച്ച രംഗമാണ് ഇതൊക്കെ.... തന്നെ ചേർത്തു പിടിച്ചു തനിക്ക് വേണ്ടി സംസാരിക്കുന്ന വിക്രം..... ആ രംഗം പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്..... ഇന്നിത് യാഥാർഥ്യമായപ്പോൾ സന്തോഷിക്കാനാവുന്നില്ല..... ഒരു തരം വീർപ്പുമുട്ടൽ..... മനസ്സിനെ കല്ലാക്കി എടുത്ത പല തീരുമാനങ്ങളും ഇന്നും ഒരു കോട്ടവും സംഭവിക്കാതെ ഉറച്ചു നിൽക്കുന്നുണ്ട്..... വിക്രമിനോട് ആ പഴയ ദേഷ്യം തനിക്കിന്നില്ല..... ചെയ്ത് കൂട്ടിയതിനൊക്കെയുള്ള ശിക്ഷ ദൈവം കൊടുത്ത് കഴിഞ്ഞു..... ഇനിയും വൈരാഗ്യം വെച്ച് പുലർത്തുന്നതിൽ എന്ത് അർത്ഥമാണുള്ളത്....??

വിക്രമിനോട് ഇപ്പൊ സഹതാപം ആണോ.... അറിയില്ല..... പക്ഷെ പഴയ നന്ദുവാകാൻ കഴിയില്ല..... പഴയ വിക്രമായി കാണാനോ സ്നേഹിക്കാനോ ഒന്നിനും ആവില്ല.... മനസ്സിലെ പ്രണയം മരിച്ചു പോയിരിക്കുന്നു ..... വിക്രം സഹതാപം അർഹിക്കുന്നില്ല..... പക്ഷെ ഇപ്പൊ നടന്നതൊക്കെ ഓർക്കുമ്പോ നെഞ്ച് നീറുന്നു..... ഒരിക്കലും മനസ്സ് കൊണ്ടുള്ള ഇഷ്ടമല്ല വിക്രം കാണിക്കുന്നത്..... പറ്റിയ തെറ്റുകളോർത്തുള്ള കുറ്റബോധം..... ആ കുറ്റബോധത്തിൽ നിന്നുണ്ടായ സ്നേഹം.... അത്ര മാത്രമാണിത്....."വിക്രമിന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടവൾ ഓർത്തു.... അവളുടെ ആ നോട്ടം യുവയെ എന്തിനെന്നില്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു "നന്ദു...."വിക്രം അവൾക്ക് നേരെ വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നടുത്തതും നന്ദു കൈ കൊണ്ട് അവനെ തടഞ്ഞു "നന്ദു അല്ല..... അവന്തിക.... അങ്ങനെ വിളിച്ചാൽ മതി...."അവൾ ഗൗരവത്തോടെ പറഞ്ഞു.... വിക്രമിന്റെ മുഖം വാടി.... ഒരിക്കൽ തന്നെ കാണുമ്പോൾ ആ കണ്ണുകളിൽ പ്രണയം നിറയുമായിരുന്നു..... താനത് തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയി .....

ഇന്നാ കണ്ണുകളിൽ പ്രണയം ഇല്ലാ.... ആ പ്രണയം മരിച്ചിരിക്കുന്നു..... ആ പ്രണയം കത്തി എരിഞ്ഞ അഗ്നി മാത്രമാണ് ഇന്നാ കണ്ണുകളിൽ അവശേഷിക്കുന്നത്..... പരാതി ഇല്ല.... പരിഭവം ഇല്ല.... ഇതിനൊക്കെ താൻ അർഹനാണ്...." വിക്രം മനസ്സിൽ മൊഴിഞ്ഞു "സോറിഡോ.....ഇന്ന് നീ വേദനിക്കുന്നതിന് കാരണം ഈ ഞാനാ.... അന്ന് ഞാൻ ഒരിക്കലും നിന്നെ കുറിച്ചോ നിന്റെ ഫാമിലിയെ കുറിച്ചോ വിളിച്ചു പറയാൻ പാടില്ലായിരുന്നു.... അതുകൊണ്ടല്ലേ നീയിന്ന് റിയക്ക് മുന്നിൽ അപമാനിക്കപ്പെട്ടു നിൽക്കേണ്ടി വന്നത്.... "അവൻ വേദനയോടെ അവളെ നോക്കി..... നന്ദു ഒന്ന് മന്ദഹസിച്ചു "എനിക്ക് ഒരു അപമാനവും ഇല്ല.... എനിക്ക് ജന്മം നൽകിയ അച്ഛൻ ഒരു ക്രിമിനൽ ആയിരിക്കാം..... അയാൾ ഈ ലോകത്തിൽ വെച്ച് ഏറ്റവും മോശപ്പെട്ട ആള് തന്നെയാ..... അതിൽ എനിക്ക് പോലും തർക്കമില്ല..... പക്ഷെ അയാൾ എന്നെ ജനിപ്പിച്ചതിൽ അയാളോട് എനിക്ക് നന്ദി മാത്രമേ ഉള്ളു..... കാരണം.... നല്ലൊരു അമ്മയുടെ വയറ്റിലാണ് ഞാൻ ജന്മം കൊണ്ടത്..... നന്മയുള്ള ഒരു സ്ത്രീയുടെ മകളായി പിറന്നതിൽ എനിക്ക് അഭിമാനം മാത്രമേ ഉള്ളു..... പിന്നെ എന്റെ ഏട്ടൻ..... ആരും ആഗ്രഹിക്കും എന്റെ ഏട്ടനെ പോലൊരു സഹോദരനെ കിട്ടാൻ.....

എന്റെ കണ്ണ് നിറയാൻ ആഗ്രഹിക്കാത്ത എന്റെ ഏട്ടനെ കിട്ടിയത് ഒരു ഭാഗ്യമായി കാണുന്നവളാണ് ഞാൻ.... രാമമൂർത്തിയുടെ മകളായി പിറന്നത് കൊണ്ട് എനിക്ക് ലാഭങ്ങൾ മാത്രമേ ഉള്ളു..... ദേ ഇവനെ കൂടെപ്പിറപ്പായി കിട്ടി.... മനുവേട്ടനെ കിട്ടി.... ജിത്തേട്ടനെ കിട്ടി..... പൊന്ന് പോലൊരു ചേച്ചിയെ കിട്ടി..... ഇതിലൊക്കെ ഞാൻ ഹാപ്പി ആണ്..... " അവൾ ചെറു ചിരിയോടെ പറഞ്ഞു നിർത്തി..... യുവ അവളെ തന്നെ ഉറ്റുനോക്കുകയായിരുന്നു..... "നീ ശരിക്കും ഹാപ്പി ആണോ നന്ദു...." വിക്രം ആശ്വാസത്തോടെ ചോദിച്ചു..... "ഞാൻ ഹാപ്പി ആണെങ്കിലും അല്ലെങ്കിലും അതൊരിക്കലും നിങ്ങളെ ബാധിക്കുന്ന കാര്യമല്ല വിക്രം...." അവൾ നീരസത്തോടെ പറഞ്ഞു.... എന്തോ.... വീണ്ടും ഒരു അടുപ്പം ഉണ്ടാക്കി എടുക്കാൻ മനസ്സ് താല്പര്യപ്പെടാത്തത് പോലെ.... "എന്നോട് ഇപ്പോഴും ദേഷ്യമാണോ നന്ദു നിനക്ക്....?" അവൻ വിളറിയ ചിരിയോടെ ചോദിച്ചു "വിക്രം.... നീ പോ..... വീണ്ടും ഇവളെ വേദനിപ്പിക്കാൻ ഞങ്ങൾ സമ്മതിക്കില്ല...."ഭരത് ദേഷ്യത്തോടെ പറഞ്ഞു.... "ഇല്ല ഭരത്ത്..... എനിക്കൊരിക്കലും നന്ദുവിനെ വേദനിപ്പിക്കാൻ കഴിയില്ല..... എന്റെ മനസ്സ് നിറയെ ഇപ്പൊ ഇവളോടുള്ള സ്നേഹം മാത്രമാണ്...."വിക്രം കണ്ണ് നിറച്ച് പറഞ്ഞതും നന്ദുവും യുവയും ഒരുപോലെ ഞെട്ടി.... നന്ദു കണ്ണ് നിറച്ച് തലയുയർത്തി വിക്രമിനെ നോക്കി...

. അവന്റെ കണ്ണിൽ കണ്ട പ്രണയം താനാണെന്ന് അവൾക്ക് തോന്നി.... ആ പ്രണയം ദൃഢമാണെന്നും..... "ഒരിക്കലും..... ഒരിക്കലും നിന്നോട് ഇത് പറയണമെന്ന് കരുതിയതല്ല നന്ദു..... നിന്നെ ശല്യപ്പെടുത്താതെ ഒഴിഞ്ഞു മാറാൻ തന്നെയായിരുന്നു തീരുമാനം.... അത് കൊണ്ടാ ഇത്രയും കാലം നിന്റെ മുന്നിലേക്ക് പോലും വരാതിരുന്നത്... പക്ഷെ ഇപ്പൊ.... നിന്നെ കണ്ടപ്പോൾ.... എല്ലാം ഉള്ളിലൊതുക്കാൻ കഴിയുന്നില്ല..... എന്റെ മനസ്സിൽ ഉള്ളതൊക്കെ നിന്നോട് എനിക്ക് പറയണം നന്ദു...." അവൻ ഇടർച്ചയോടെ പറഞ്ഞതും നന്ദു ആകെ നേർവസ് ആയി.... അവൾ അവനോട് പറയണ്ട എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു.... "വിക്രം നീ പോ..... "ഭരത് പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെ വിക്രം നന്ദുവിന്റെ കൈയിൽ പിടിക്കാൻ നിന്നതും അവന് മുന്നേ യുവ വന്ന് നന്ദുവിന്റെ കൈയിൽ പിടിച്ചു അവനോട് ചേർത്തു നിർത്തി.... വിക്രം ദേഷ്യത്തോടെയും സംശയത്തോടെയും അവനെ നോക്കി.... "പോയി കാറിൽ കയറ്...." അവൻ വിക്രമിനെ നോക്കിക്കൊണ്ട് അവളോട് പറഞ്ഞതും അവൾ നെറ്റി ചുളിച്ചു അവനെ നോക്കി

"നീ ആരാ.... അവളുടെ ദേഹത്ത് നിന്ന് കൈ എടുക്ക്...."വിക്രം കുറച്ച് ദേഷ്യത്തോടെ തന്നെ പറഞ്ഞു.... അത് കേട്ട് യുവ പുച്ഛത്തോടെ ചിരിച്ചു കൊണ്ട് നന്ദുവിനെ കൂടുതൽ ചേർത്തു നിർത്തി.... "ഞാൻ ആരാണെന്നും എന്താണെന്നും ഒക്കെ വൈകാതെ നിനക്ക് മനസ്സിലാകും...." അവനെ നോക്കി കടുപ്പിച്ചു പറഞ്ഞു കൊണ്ട് നന്ദുവിനെയും പിടിച്ചു വലിച്ച് യുവ അവിടുന്ന് പോയി..... നന്ദു ആകെ ഷോക്ക് ആയിപ്പോയി..... അത് വക വെക്കാതെ യുവ അവളെ കാറിൽ കയറ്റി കാറുമായി മുന്നോട്ട് പാഞ്ഞു..... ഇത് കണ്ട് നിന്ന വിക്രമിന്റെ മുഖത്തും ദേഷ്യം നിറഞ്ഞിരുന്നു..... അവൻ ആരാണെന്ന ചിന്ത അവനെ അലട്ടികൊണ്ടേയിരുന്നു..... ***************° "നീ എന്തിനാ രാഘവ് അവൾക്ക് വേണ്ടി എന്നോട് ദേഷ്യപ്പെടുന്നേ..... ഞാൻ പറഞ്ഞത് ഇല്ലാത്തതൊന്നുമല്ല.... അവളുടെ അച്ഛൻ ശരിക്കും ഒരു ക്രിമിനൽ തന്നെയാ....." നന്ദുവിനോട് മോശമായി പെരുമാറിയതിന് റിയയെ ശകാരിക്കുന്ന രാഘവിനെ നോക്കി അവൾ ഇഷ്ടക്കേടോടെ പറഞ്ഞു

"ആയിക്കോട്ടെ..... പക്ഷെ മറ്റൊരാളുടെ ദൗർബല്യം മുതലെടുത്ത് അവരെ പബ്ലിക് ആയി ഇൻസൾട്ട് ചെയ്യുന്നതൊക്കെ ബോർ ആണ് റിയാ...."അവൻ നീരസത്തോടെ പറഞ്ഞു.... "രാഘവ്..... നീ എന്തിനാ അവൾക്ക് വേണ്ടി സംസാരിക്കുന്നെ..... നിനക്കറിയില്ല അവളെ.... അവളും അവളുടെ ആ ചേട്ടൻ RK യും കൂടി എന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്..... അടുപ്പിക്കാൻ കൊള്ളില്ല അവറ്റകളെ...." റിയ പല്ല് കടിച്ചു പറഞ്ഞു "നി ഒന്ന് നിർത്ത് റിയാ.... RK സർ നെപ്പറ്റി നിനക്ക് എന്തറിയാം.... ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും successfull ആയ ബിസിനസ്സ് മാൻ ആണ് അദ്ദേഹം..... പേഴ്സണലി അയാൾ ഒരു മാന്യൻ ആണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാ..... RK യുടെ പെങ്ങൾക്കും ആ സ്റ്റാൻഡേർഡ് ഉണ്ടാവും..... അത് കൊണ്ട് നീ ഒന്ന് മിണ്ടാതിരിക്ക്....."അവൻ ഇഷ്ടക്കേടോടെ പറഞ്ഞു "അതൊക്കെ മറ്റുള്ളവരുടെ മുന്നിൽ മാത്രമാണ്...... ഇന്ന് തന്നെ കണ്ടില്ല പബ്ലിക് ആയി നിന്നെ വശീകരിക്കാൻ നോക്കിയത്.... അതിൽ നീ വീഴുകയും ചെയ്തു..... അവളെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടു...." അവൾ കലിയോടെ പറഞ്ഞതും "കണ്ടെങ്കിൽ എന്താ.... ഏഹ്ഹ്....?" അവൻ ദേഷ്യത്തിൽ അവൾക്ക് നേരെ തിരിഞ്ഞു "ഭംഗിയുള്ള എന്ത് കണ്ടാലും ആരായാലും നോക്കും.... അത് മനുഷ്യസഹചമാണ്.....

ആ കുട്ടിയെ കണ്ടപ്പോൾ എനിക്ക് ഒരു അട്ട്രാക്ഷൻ തോന്നി.... അത് സത്യം തന്നെയാ.... അതൊരിക്കലും നീ കരുതുന്നത് പോലെ അല്ല..... ഭംഗിയുള്ള ഫ്ലവഴ്സ്..... ഡ്രസ്സ്.... പെയിന്റിംഗ്സ്.... അതിനോടൊക്കെ ഒരു അട്ട്രാക്ഷൻ തോന്നില്ലേ.... അത് പോലെയാ ഇതും.... ഐശ്വര്യം ഉള്ള ഒരു ചെറുപ്പക്കാരനെ കണ്ടാൽ നീയും നോക്കും..... It's quiet natural....." അവൻ ഒരുപാട് നെടുവീർപ്പിട്ട് സമാധാനത്തിൽ പറഞ്ഞു കൊടുത്തു "നീ കരുതുന്നത് പോലെ ആ കുട്ടി എന്നെ വശീകരിക്കാൻ ഒന്നും ശ്രമിച്ചിട്ടില്ല..... ആ കുട്ടി എതിരെ വരുന്നത് കാണാതെ ഞാൻ ആ കുട്ടിയെ പോയി ഇടിച്ചു..... താഴെ വീഴാതിരിക്കാൻ ഞാൻ ഒന്ന് ഹെല്പ് ചെയ്തു.... ഇതിൽ ആ കുട്ടിയുടെ തെറ്റൊന്നുമില്ല....."അവൻ അത്ര ഒക്കെ പറഞ്ഞിട്ടും റിയക്ക് ഒരു കുലുക്കവും ഇല്ല "പിന്നെ തന്നെ കുറിച്ചുള്ള എന്റെ ധാരണകൾ ഒക്കെ തെറ്റിക്കൊണ്ടിരിക്കുകയാണ്..... അത് ചിലപ്പോ നമ്മുടെ ബന്ധത്തിനെ തന്നെയാവും ബാധിക്കുക...."അവൻ ഒരു താക്കീതിന്റെ സ്വരത്തിൽ പറഞ്ഞതും റിയ ഒന്ന് വിരണ്ടു.... ഇനി എന്തെങ്കിലും പറയുന്നത് ബുദ്ധിയല്ലെന്ന് തിരിച്ചറിഞ്ഞു അവൾ മൗനത്തെ കൂട്ട് പിടിച്ചിരുന്നു ****************° "താൻ എന്നെ ഇതെങ്ങോട്ട് കൊണ്ട് പോവാ....??" മുന്നോട്ട് നോക്കി ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന യുവക്ക് നേരെ നന്ദു അലറി..... അവനത് കേട്ട ഭാവം നടിച്ചില്ല.....

"ആരോട് ചോദിച്ചിട്ടാടോ താൻ എന്നെ ടച് ചെയ്തത്..... എത്ര ധൈര്യം ഉണ്ടായിട്ടാ താൻ എന്റെ ദേഹത്ത് തൊട്ടത്..... പെണ്ണ് പിടിയൻ.... 😬" അവളത് പറഞ്ഞതും യുവ സഡൻ ബ്രേക്ക്‌ ഇട്ട് കാർ നിർത്തി..... ദേഷ്യത്തോടെ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് അവളുടെ കവിളിൽ കുത്തി പിടിച്ചു സീറ്റിലേക്ക് ചേർത്തു "നാവിന് എല്ലില്ലെന്ന് കരുതി വേണ്ടാതീനം വിളിച്ചു കൂവിയാൽ ഉണ്ടല്ലോ..... "അവൻ കണ്ണുരുട്ടി പറഞ്ഞതും നന്ദുവിന്റെ കണ്ണുകൾ മിഴിഞ്ഞു..... കാരണം അവരുടെ മുഖങ്ങൾ തമ്മിൽ ചെറിയ ഒരു ഡിസ്റ്റൻസ് മാത്രേ ഉണ്ടായിരുന്നുള്ളു.... അവളുടെ ഉണ്ടക്കണ്ണ് തുറിച്ചുള്ള നോട്ടം കണ്ട് യുവ അവളിലെ പിടി വിട്ട് മാറി ഇരുന്നു..... "അവന്റെ കൈയിൽ നിന്ന് രക്ഷിച്ചതിന് നന്ദി പറയുന്നതിന് പകരം എന്നോട് ചൂടാവുന്നു..... Nonsense...."അവൻ പിറുപിറുത്തു "തന്നോട് ഞാൻ പറഞ്ഞോ എന്നെ വന്ന് രക്ഷിക്കാൻ..... താൻ ഇങ്ങനൊക്കെ ചെയ്‌തെന്ന് കരുതി തന്നോടുള്ള എന്റെ ആറ്റിറ്റ്യൂഡ് ഒരിക്കലും മാറാൻ പോകുന്നില്ല..... ഒരു രക്ഷകൻ വന്നേക്കുന്നു...." അവൾ ചുണ്ട് കോട്ടി.... "ഓ പിന്നെ .... നിന്നെ രക്ഷിക്കാനുള്ള കൊതി കൊണ്ടൊന്നും അല്ല....അവന്റെ മുന്നിൽ പേടിച്ചു നിൽക്കുന്ന നിന്നെ ഹെല്പ് ചെയ്യേണ്ട ആവശ്യം എനിക്കില്ലായിരുന്നു..... പക്ഷെ എന്റെ ഫ്രണ്ടിന്റെ പെങ്ങൾ ആയിപ്പോയി.... അത് കൊണ്ട് മാത്രമാ.....

അല്ലേൽ എന്റെ പട്ടി വരും..... നിന്നെ സഹായിക്കാൻ...." അവനും വിട്ട് കൊടുത്തില്ല..... "വോ.... അല്ലേലും ആർക്ക് വേണം തന്റെ സഹായം..... "അവൾ പുച്ഛിച്ചു "സഹായം വേണ്ടെങ്കിൽ പിന്നെന്തിനാ ഇപ്പോഴും എന്റെ കാറിൽ തന്നെ ഇരിക്കുന്നെ.... ഇറങ്ങിപ്പോടി..." അവൻ ദേഷ്യത്തോടെ പറയുന്നത് കേട്ട് നന്ദു വാശിയോടെ ഡോർ തുറന്ന് പോകാൻ നിന്നതും യുവ അവളുടെ കൈയിൽ പിടിച്ചു വലിച്ച് കാറിന്റെ ഉള്ളിലേക്ക് തന്നെ ഇട്ടു.... അവൾ തുറിച്ചു നോക്കിയതും അവനത് മൈൻഡ് ചെയ്യാതെ അവൾക്ക് അടുത്തേക്ക് നീങ്ങി ഡോർ വലിച്ചടച്ചു ലോക്ക് ആക്കി അവൾ വിടാതെ തുറിച്ചു നോക്കുന്നത് കാണാത്ത ഭാവത്തിൽ അവൻ കാർ മുന്നോട്ടെടുത്തു..... "ഈ ഉഷിരും തന്റെടവും ഒക്കെ കാണിക്കേണ്ടത് എന്നോടല്ല.... അവിടെ അവളോട് കാണിക്കണമായിരുന്നു....." ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ പറഞ്ഞു..... അവൾ ഒന്ന് തുറിച്ചു നോക്കിയതേ ഉള്ളു.... "അല്ല.... ആരായിരുന്നു അവൻ....?" ഡ്രൈവ് ചെയ്യുന്നതിനിടയിൽ യുവ ചോദിച്ചു..... നന്ദു ഒന്നും മിണ്ടാതേ പുറത്തേക്ക് നോക്കിയിരുന്നു "നീ തേച്ചൊട്ടിച്ച ഏതെങ്കിലും അയ്യോ പാവി ആണോ....??" അവൻ കുറച്ച് ഗൗരവത്തോടെ ചോദിച്ചെങ്കിലും മറുപടി ഒന്നും ഉണ്ടായില്ല പിന്നെ അവനൊന്നും ചോദിക്കാൻ മുതിർന്നില്ല.....

അവളെ വീടിന് മുന്നിൽ ഡ്രോപ്പ് ചെയ്ത് തിരികെ പോയി തിരികെയുള്ള യാത്രയിൽ വിക്രമിനെ പറ്റി മാത്രമായിരുന്നു അവന്റെ ചിന്ത... **************° യുവ കൊണ്ട് വന്ന മെഡിസിനും ചോക്ലേറ്റും ഒക്കെ കഴിച്ചു മനസ്സിനെ ശാന്തമാക്കി ഒന്ന് മയങ്ങാൻ കിടന്നതായിരുന്നു ജാനി..... കിടന്നത് മുതൽ ഇന്ന് ഓഫീസിൽ ഉണ്ടായതൊക്കെ തന്നെ മനസ്സിലേക്ക് തികട്ടി വരുന്നുണ്ട്..... "She is his wife avii.... Mrs. Janaki Ravan Karthikeya....." യുവയുടെ വാക്കുകൾ ഓർമയിലേക്ക് വന്നതും അവൾ ബെഡിൽ കിടന്ന് അസ്വസ്ഥതയോടെ നിരങ്ങി.... പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഒരു ദൃശ്യം കടന്ന് വന്നു മംഗല്യപ്പുടവ ഉടുത്ത്‌ ആഭരങ്ങൾ അണിഞ്ഞു നവ വധുവിനെ പോലെ മണ്ഡപത്തിൽ ഇരിക്കുന്ന ജാനകി .... അവളുടെ തൊട്ട് അടുത്തായി വിവാഹവേഷത്തിൽ ഇരിക്കുന്ന റാവൺ..... പൂജാരി മന്ത്രങ്ങൾ ഉരുവിടുന്നതും ഒരു വൃദ്ധയായ സ്ത്രീ റാവണിന് താലി എടുത്ത് കൊടുക്കുന്നതും മനസ്സിലേക്ക് വന്നതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു..... കൈയിൽ എടുത്ത താലി റാവൺ തന്റെ കഴുത്തിൽ അണിയിക്കുന്നതും തന്റെ സിന്ദൂരരേഖ ചുമപ്പിക്കുന്നതും ഒരു സ്വപ്നം പോലെ കണ്ട് അവൾ ഞെട്ടി എണീറ്റു..... അവൾ കിതക്കുകയായിരുന്നു..... ഇതൊക്കെ വെറുമൊരു സ്വപ്നമായി തള്ളിക്കളയാൻ അവൾക്ക് തോന്നിയില്ല.....

അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങി.... "ആ RK യെ നോക്കുമ്പോഴൊക്കെ എന്റെ ഹാർട്ട്ബീറ്റ്സ് വല്ലാണ്ട് കൂടുന്നു..... അതുകൊണ്ട് അയാളെ ഒഴിച് ബാക്കി എല്ലാവരെയും ഞാൻ നോക്കും.... പക്ഷെ അധികനേരം അയാളെ നോക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.... അതെന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.... അത് പോലെ നന്ദുവിനോട് അയാൾ ക്ലോസ് ആവുന്നതൊന്നും എനിക്ക് സഹിക്കാൻ പറ്റുന്നില്ല.... കണ്ട് നിൽക്കാൻ ആവുന്നില്ലെനിക്ക്....." യുവയോട് അവൾ പറഞ്ഞ വാചകങ്ങൾ അവളുടെ മനസ്സിലേക്ക് കടന്നു വന്നു.... അതുപോലെ ഓരോന്നോരോന്നായി അവൾ ഓർത്തെടുക്കാൻ തുടങ്ങി "നിന്റെ സംശയം ശരിയാണ്..... നീ അറിയാത്തതായി നിന്റെ ലൈഫിൽ ഒരുപാടുണ്ട്..... അത് നിന്റെ അമ്മ ബോധപൂർവ്വം നിന്നിൽ നിന്ന് മറച്ചു പിടിച്ചതാണ്.....," "ആന്റിയോട് ചോദിച്ചാൽ നിനക്ക് ഒരിക്കലും സത്യം തിരിച്ചറിയാൻ കഴിയില്ല..... മാത്രമല്ല നീ നിന്റെ പാസ്റ്റ് മനസ്സിലാക്കാൻ തുടങ്ങി എന്ന് അറിഞ്ഞാൽ ആന്റി പിന്നെ ഒരു നിമിഷം പോലും ഈ നാട്ടിൽ നിൽക്കാൻ അനുവദിക്കില്ല...." യുവയുടെ വാക്കുകൾ വീണ്ടും വീണ്ടും മനസ്സിലേക്ക് വന്നു..... പലതവണ വാശി പിടിച്ചിട്ടും നാട്ടിലോട്ടു ഗൗരി തന്നെ വിടാൻ താല്പര്യം കാണിച്ചിരുന്നില്ല എന്നതവൾ ഓർത്തു അവൾ വീണ്ടും ഓഫീസിൽ ഉണ്ടായ രംഗം ഓർത്തു "എന്നെ വിട്ടിട്ട് പോവല്ലേ രാവണാ.... എനിക്ക് പേടിയാ..... എന്നെ ഒറ്റക്കാക്കി പോവല്ലേ....."

"ജാനി.... Relax.....i will always be with you....." അവൾ പറഞ്ഞതും അതിന് അവൻ നൽകിയ മറുപടിയും അവളുടെ ഉള്ളിലെ സംശയം കൂട്ടി..... "ഞാനിന്ന് വരെ ജാനിയെ കണ്ടിട്ടില്ല..... പക്ഷെ എന്റെ മനസ്സിലെ ജാനിയിൽ ഞാൻ കാണുന്നത് എന്റെ മുഖമാണ്..... പലപ്പോഴും സർ എന്നെ അങ്ങനെ വിളിച്ചിട്ടുമുണ്ട്..... ജാനി എന്ന ആ പേര് എനിക്ക് ഏറെ പരിചിതമായി തോന്നുന്നു..... പക്ഷെ എന്റെ മുഖമല്ലാതെ മറ്റൊരു മുഖം എനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ല..... അങ്ങനെയാണെങ്കിൽ ഞാനായിരിക്കുമോ ആ ജാനി.....?? പക്ഷെ ഞാൻ അവ്നി അല്ലെ..... എനിക്ക് എങ്ങനെ ജാനിയാവാൻ സാധിക്കും....."അവളുടെ തല പൊട്ടിപ്പൊളിയുന്ന വേദന തോന്നിയെങ്കിലും അവളുടെ മനസ്സ് സത്യത്തിനായി അലഞ്ഞു കൊണ്ടേയിരുന്നു "ഞാനാണ് ജാനിയെങ്കിൽ പിന്നെ ഞാൻ എങ്ങനെ അവ്നി ആയി.....?? Mrs. Janaki Ravan Karthikeya..... അത് ഞാൻ തന്നെയാണെങ്കിൽ എന്റെ അമ്മ എന്നെ സ്വന്തം ഭർത്താവിൽ നിന്ന് അകറ്റാൻ ശ്രമിക്കുമോ.... ഇല്ല.... ഒരിക്കലും ഇല്ല..... പക്ഷെ..... ഞാൻ കണ്ട സ്വപ്നം..... ആ സ്വപ്നത്തിൽ RK താലി കെട്ടിയ പെണ്ണിന് എന്റെ മുഖമായിരുന്നു..... അതിന്റെ അർത്ഥം എന്താ....?? ഇനി എന്നെപ്പോലെ മാറ്റാരെങ്കിലും ഉണ്ടാകുമോ....??" അവൾ തലക്ക് താങ്ങും കൊടുത്ത് ചിന്തിച്ചു "ഇതിന് എത്രയും വേഗം ഒരു ഉത്തരം കണ്ടെത്തണം..... അതിന് ആദ്യം RK യുടെ ലൈഫിനെ കുറിച്ച് അറിയണം.....

നന്ദുവിനോട് ചോദിച്ചാൽ അതറിയാൻ കഴിഞ്ഞേക്കും..... അവൾക്ക് പറയാനുള്ളത് കേട്ടിട്ട് ബാക്കി ചിന്തിക്കാം....."അവൾ അതും ചിന്തിച്ചു ബെഡ് ഷീറ്റ് തലവഴി മുടി കിടന്നു ഉറങ്ങാൻ ശ്രമിച്ചെങ്കിലും അവൾക്കതിനു കഴിയുന്നുണ്ടായിരുന്നില്ല..... **************° പിറ്റേന്ന് നന്ദുവിനെ കൂട്ടി റാവൺ ഓഫീസിലേക്ക് വരുമ്പോ ജാനി നേരത്തെ എത്തിയിരുന്നു..... നന്ദുവിനെ വിളിച്ചു പോകാൻ നിന്ന ജാനിയെ തടഞ്ഞു കൊണ്ട് റാവൺ അങ്ങോട്ട് വന്നു..... "ഇപ്പൊ ഡ്യൂട്ടി ടൈം അല്ലെ..... നിങ്ങൾ എന്തിനാ ഇവിടെ ചുറ്റി തിരിയുന്നെ.... Go to work...."അവൻ ഗൗരവത്തോടെ പറഞ്ഞതും നന്ദു തിരിഞ്ഞോടി അത് ജാനിക്ക് ഇഷ്ടപ്പെട്ടില്ല..... ഇന്നലെ ഒരു പോള കണ്ണടക്കാതെ നന്ദുവിനെ കണ്ട് സംസാരിക്കുന്നതും ഓർത്ത് നേരം വെളിപ്പിച്ചതാണ് അവൾ..... "ഒരു അഞ്ച് മിനിറ്റ് ഒന്ന് സംസാരിച്ചെന്ന് കരുതി നിങ്ങടെ കമ്പനി പൂട്ടി പോവത്തൊന്നും ഇല്ല ...."

 അവൾക്ക് ശരിക്കും ദേഷ്യം വന്നിരുന്നു അത്രക്ക് ആഗ്രഹിച്ചു ഓരോ മിനിട്ടും ഓരോ ദിവസം പോലെ തള്ളി നീക്കിയാണ് അവൾ നന്ദുവിന് വേണ്ടി വെയിറ്റ് ചെയ്ത് ഇരുന്നത്..... അതിന് മറുപടി പറയാതെ റാവൺ ക്യാബിൻ ലക്ഷ്യമാക്കി നടന്നു..... "ഇതിനോടൊക്കെ എനിക്ക് എങ്ങനെയാണോ എന്തോ ഫീലിംഗ്സ് തോന്നിയത്..... ഇങ്ങേര് റാവൺ അല്ല രാവണൻ ആണ്.... തനി രാവണൻ...."ചുണ്ടിനടിയിലിട്ട് പിറു പിറുത്തതാണെങ്കിലും റാവൺ അത് കൃത്യമായി കേട്ടു.... അവന്റെ ചുണ്ടിൽ ചെറു ചിരി സ്ഥാനം പിടിച്ചു..... അവനത് മറച്ചു പിടിച്ചുകൊണ്ടു ഗൗരവത്തോടെ അവൾക്ക് നേരെ തിരിഞ്ഞു "Excuse me.... What did you say....🤨?" അവന്റെ ചോദ്യം കേട്ട് അവൾ ഞെട്ടി..... "എന്റെ പൊന്നോ..... അവിടുത്തേക്ക് ഒന്നും പറഞ്ഞില്ലായെ..... 🙏" അവൾ കൈ കൂപ്പി പറഞ്ഞത് കണ്ട് തിരിഞ്ഞു നടന്ന അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story