ജാനകീരാവണൻ 🖤: ഭാഗം 81

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"Excuse me.... What did you say....🤨?" അവന്റെ ചോദ്യം കേട്ട് അവൾ ഞെട്ടി..... "എന്റെ പൊന്നോ..... അവിടുത്തേക്ക് ഒന്നും പറഞ്ഞില്ലായെ..... 🙏" അവൾ കൈ കൂപ്പി പറഞ്ഞത് കണ്ട് തിരിഞ്ഞു നടന്ന അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..... റാവൺ പോകുന്നത് നോക്കി ചവിട്ടി തുള്ളി അവളും അവന്റെ പിന്നാലെ പോയി *************° യുവ വന്നപ്പോൾ തന്നെ കാണുന്നത് പാട്ടും കേട്ട് സുഖിച്ചിരിക്കുന്ന നന്ദുവിനെയാണ്..... അവളെ കണ്ടപ്പോൾ അവന് അവൾ അവനെ കാല് വെച്ച് വീഴ്ത്തിയതും അവളുടെ വീട്ടിൽ വെച്ച് നന്ദു അവനെ പുച്ഛിച്ചു സംസാരിച്ചതുമൊക്കെയാണ് ഓർമ വന്നത് .... അത് ഓർത്ത് ഗൂഢമായി ചിരിച്ചു കൊണ്ട് അവൻ അവളുടെ ടേബിളിൽ കൈയൂന്നി കുനിഞ്ഞു നിന്നു..... അവളത് വക വെക്കാതെ പാട്ട് കേട്ട് അതിനൊപ്പം മൂളിക്കൊണ്ടിരുന്നു..... അത് കണ്ട് അവൻ അവളുടെ ഫോൺ എടുത്ത് പാട്ട് നിർത്തിയതും അവൾ അവനെ തുറിച്ചു നോക്കി..... "താൻ വീണ്ടും തുടങ്ങിയോ....?" അവൾ അവന് നേരെ ഒച്ചയെടുത്തതും

"ഒച്ചയെടുക്കണ്ട..... ഇത് നിന്റെ വീട് അല്ല.... ഇത് ഒരു ഓഫീസ് ആണ് .... ഞാൻ നിന്റെ ബോസും..... മനസ്സിലായോ.....?"അവൻ കുറച്ച് കടുപ്പിച്ചു തന്നെ പറഞ്ഞു.... അത് കേട്ട് തിരിച്ചൊന്നും പറയാതെ അവളൊന്ന് തുറിച്ചു നോക്കുക മാത്രം ചെയ്തു..... "ഇന്നലെ അത്രയൊക്കെ ചെയ്ത് കൂട്ടിയപ്പോൾ ഓർക്കണമായിരുന്നു..... നീ വീണ്ടും ഇവിടുത്തെ സ്റ്റാഫും ഞാൻ നിന്റെ ബോസ്സും ആവുമെന്ന്...." അവൻ ചുണ്ട് കോട്ടി പറഞ്ഞു..... "മ്മ്.... എണീക്ക്....."അവൻ അവളുടെ ടേബിളിൽ നിന്ന് കൈ എടുത്തു കൊണ്ട് അവൻ പറഞ്ഞു..... "എന്തിന്....??" അവൾ ഗൗരവത്തോടെ ചോദിച്ചു "Just do what i said....." അവൻ കനപ്പിച്ചു പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു എണീറ്റ് നിന്നു.... അവൾ എണീറ്റതും അവൻ അവൾ ഇരുന്ന ചെയർ വലിച്ചിട്ട് അതിൽ കയറി ഇരുന്നു.... "ഇന്ന് മുഴുവൻ നീ ഇവിടെ നിന്ന് ജോലി ചെയ്‌താൽ മതി....."അവനത് പറഞ്ഞതും അവൾ നെറ്റി ചുളിച്ചു അവനെ നോക്കി..... "Why.... 🙄?" അവൾ ചോദിച്ചത് കേൾക്കാത്ത മട്ടിൽ അവൻ ഇരുന്നു "നല്ല ചൂട്..... ഈ ഫയൽ എടുത്ത് വീശിക്കേ....."അവൻ ഒരു ഫയൽ അവൾക്ക് നേരെ നീക്കി വെച്ചു..... നന്ദുവിന്റെ മുഖം വീർത്ത് ഇപ്പോ പൊട്ടുമെന്നായി..... "ഞാൻ ആരാടോ തന്റെ ജോലിക്കാരിയോ.....??" അവൾ ദേഷ്യത്തോടെ ചോദിച്ചതും.....

"അതേ..... നീ എന്റെ ജോലിക്കാരി തന്നെയാണ്..... എന്തെങ്കിലും സംശയം ഉണ്ടോ....?"അവൻ ടേബിളിന് മുകളിൽ കൈയൂന്നി അവളെ നോക്കി അവൾ ദേഷ്യം കടിച്ചു പിടിച്ചു നിന്നു..... "നോക്കി നിൽക്കാതെ വേഗം ചെയ്യാൻ നോക്ക്....." യുവ പറഞ്ഞു..... "ഇതൊന്നും എന്റെ ജോലി അല്ല.... 😤" അവൾ അവന് നേരെ ചീറി "ആണല്ലോ..... നീ എന്റെ പിഎ ആണ്..... അതായത് എന്റെ പേഴ്സ്ണൽ അസിസ്റ്റന്റ്..... ഞാനെന്ത് ജോലി പറഞ്ഞാലും അത് നീ ചെയ്തേ പറ്റൂ....."അവൻ ഗൗരവം വിടാതെ അവളെ ഉറ്റുനോക്കി..... "ഇല്ല..... ഞാൻ ചെയ്യില്ല....."അവൾ വാശിയോടെ പറഞ്ഞു "Okay..... ഞാൻ റാവണിനോട് പറഞ്ഞോളാം....."അവൻ തോൾ പൊക്കി പറഞ്ഞു "താൻ പോയി പറയ്..... തന്റെ ദാസി പണി ചെയ്യാൻ ഒന്നും എന്റെ ഏട്ടൻ എന്നോട് പറയില്ല.... 😏" അവൾ പുച്ഛത്തോടെ പറഞ്ഞു "ഞാൻ പറയാൻ പോകുന്നത് അതല്ല..... ദേ ഇതാണ്...." അതും പറഞ്ഞ് യുവ ഫോണിൽ ഉണ്ടായിരുന്ന ഒരു വീഡിയോ ഫുട്ടേജ് കാണിച്ചു കൊടുത്തു..... നന്ദു അവനെ കാല് വെച്ച് വീഴ്ത്തുന്ന സിസിടീവീ ദൃശ്യങ്ങൾ ആയിരുന്നു അത്.... അത് കണ്ടതും നന്ദു ഒന്ന് ഞെട്ടി.... "ഇത് നിന്റെ ഏട്ടൻ കണ്ടാൽ എന്തായിരിക്കും നിന്റെ അവസ്ഥ......??"

യുവ ചോദിക്കുന്നത് കേട്ട് നന്ദു ഒന്ന് അത് ഇമാജിൻ ചെയ്ത് നോക്കി..... റാവൺ വന്ന് അവളെ കരണം അടിച്ച് പൊളിച്ചു ചെവി അടിച്ച് പോകുന്ന തരത്തിൽ അലറിയത് കണ്ട് പേടിച്ചു വിറച്ചു ഇപ്പൊ കരയും എന്ന മട്ടിൽ നിൽക്കുന്ന അവളുടെ രൂപം മനസ്സിൽ വന്നതും നന്ദു ഒന്ന് ഞെട്ടി..... "Noooo....."അവൾ പേടിയോടെ പറഞ്ഞത് കേട്ട് യുവക്ക് ചിരി വന്നെങ്കിലും അവനത് കടിച്ചു പിടിച്ചു "അപ്പൊ പിന്നെ ജോലി തുടങ്ങിക്കോ....."അവനത് പറഞ്ഞതും നന്ദു ഒന്ന് മടിച്ചു നിന്നു "ശരി.... ഞാൻ റാവണിനോട് പറയാം....."യുവ അതും പറഞ്ഞ് അവിടുന്ന് എണീറ്റതും നന്ദു ഞെട്ടി..... "അയ്യോ.... പോവല്ലേ....." എന്നും പറഞ്ഞ് നന്ദു അവന്റെ പിന്നാലെ ഓടിയതും അവൻ ഒന്ന് നിന്നുകൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു..... എന്നാൽ അവൻ പെട്ടെന്ന് നിൽക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന നന്ദു അവന്റെ നെഞ്ചത്തോട്ടു പോയി ഇടിച്ചു കയറി.... ഇടിച്ച ഇടിയിൽ യുവ അവളെയും കൊണ്ട് വീഴാൻ പോയെങ്കിലും അവൻ ഒരു കൈ കൊണ്ട് അവളുടെ ഇടുപ്പിൽ ചേർത്തു പിടിച്ചു മറുകൈ പിന്നിൽ കിടന്ന ടേബിളിൽ ഊന്നി.....

അവനാ ടേബിളിൽ കൈയൂന്നി നിന്നതും അവന്റെ നെഞ്ചിൽ തലയിടിച്ചു നിന്ന നന്ദു പതിയെ തല ഉയർത്തി നോക്കി..... അവന്റെ നെഞ്ചിൽ ചാരി അവന്റെ കൈക്കുള്ളിലാണ് താനെന്ന് അറിഞ്ഞതും അവളുടെ ഉള്ളം വിറച്ചു.... നന്ദു പകപ്പോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.... അവളുടെ നോട്ടം കണ്ട് യുവ ഇരു പുരികവും പൊക്കി എന്താന്ന് ചോദിച്ചതും അവളൊന്ന് ഞെട്ടി..... നന്ദു വേഗം അവനിൽ നിന്ന് വിട്ട് മാറാൻ നോക്കിയപ്പോഴാണ് യുവ ഇടുപ്പിലൂടെ കൈയിട്ടു പിടിച്ചിരിക്കുന്നത് അവൾ ഓർത്തത്..... അവൾ അടർന്നു മാറാൻ നോക്കിയെങ്കിലും വീണ്ടും അവന്റെ നെഞ്ചിലേക്ക് വന്ന് വീണു.... അവളുടെ ഇരു കരങ്ങളും അവന്റെ നെഞ്ചിൽ സ്ഥാനം പിടിച്ചു..... അവൾ ആ കൈകൾ പിൻവലിക്കാതെ പകപ്പോടെ അവനെ നോക്കി..... കാരണം അപ്പോഴും അവൻ അവളിലെ പിടി വിട്ടിരുന്നില്ല..... യുവ അവളുടെ കണ്ണിലേക്കു തന്നെ ഫോകസ് ചെയ്ത് ഒറ്റ നിൽപ്പായിരുന്നു..... അത് മനസ്സിലാക്കിയ നന്ദുവിന്റെ നെറ്റി ചുളിഞ്ഞു..... "ഹ്മ്മ്....?"

അവൾ എന്തെന്ന മട്ടിൽ അവനെ നോക്കിയതും അവൻ പെട്ടെന്ന് നോട്ടം മാറ്റി..... നന്ദുവിന് എന്തൊക്കെയോ സംശയം തോന്നി..... "എടുക്ക്...." അവൾ ഗൗരവത്തോ പറഞ്ഞതും "എന്ത്.... 🙄?" യുവ മുഖം ചുളിച്ചതും നന്ദു അവളുടെ ഇടുപ്പിൽ പിടിച്ച അവന്റെ കൈയിലേക്ക് ഒന്ന് നോക്കി.... അത് കണ്ട യുവ പെട്ടെന്ന് കൈ എടുത്ത് മാറ്റി അവളിൽ നിന്ന് വിട്ട് നിന്നു..... എന്തോ ആലോചിച്ചു സ്വയം തലക്കടിക്കുന്ന യുവയെ അവൾ സംശയത്തോടെ നോക്കി നിൽക്കുമ്പോഴാണ് അവന്റെ പോക്കറ്റിൽ ഇരുന്ന ഫോൺ കണ്ടത്.... അവൾ വേഗം അവൻ കാണാതെ പതിയെ കൈ അവന്റെ പോക്കറ്റിലേക്ക് കൊണ്ട് പോയി..... ഫോൺ കൈയിൽ എടുക്കാൻ നിന്നതും അവളുടെ കൈയിൽ യുവയുടെ പിടുത്തം വീണു... "പ്ലീസ്‌..... ഏട്ടനോട് പറയല്ലേ..... ☹️" നന്ദു ചുണ്ട് ചുളുക്കി..... യുവ അവളിലെ പിടി വിട്ട് കൈയും കെട്ടി അവളെ നോക്കി..... "ഏട്ടൻ അറിഞ്ഞാൽ എന്നെ തല്ലി കൊല്ലും.... ☹️" അവളത് പറഞ്ഞതും യുവ ഓഹോ എന്ന മട്ടിൽ അവളെ നോക്കി

"കൊല്ലട്ടെ.... എനിക്കെന്താ..... ഭൂമിക്ക് അത്രയും ഭാരം കുറയും ...." അവനത് പറഞ്ഞപ്പോൾ മറുപടി പറയാൻ അവളുടെ നാവ് തരിച്ചെങ്കിലും തൽക്കാലം വായടച്ചു നിന്നു..... "പ്ലീസ് പറയല്ലേ..... ഞാൻ കാല് പിടിക്കാം..... 🙂" നന്ദു പരമാവധി നിഷ്കളങ്കത വാരി വിതറി.... "എന്നാൽ പിടിക്ക്..... വേഗം ആവട്ടെ....." യുവ കാല് മുന്നോട്ട് വെച്ച് പറഞ്ഞതും നന്ദു അവനെ ചെറഞ്ഞൊന്ന് നോക്കി.... "വേഗം ആവട്ടെ....."യുവ ചിരി കടിച്ചു പിടിച്ചു പറഞ്ഞതും നന്ദു അവന്റെ കാല് പിടിക്കാൻ എന്ന പോലെ കുനിഞ്ഞുകൊണ്ട് അവന്റെ കാലിൽ പിടിച്ചു ഒറ്റ വലി.... യുവ നടുവും തല്ലി താഴെ വീണു "പറയുമ്പോൾ ഇതും കൂടി ചേർത്ത് പറഞ്ഞേക്ക്...."അവനെ നോക്കി ചുണ്ട് കോട്ടി പറഞ്ഞുകൊണ്ട് അവൾ അവളുടെ ചെയറിൽ പോയിരുന്നു..... "ഡീ...."യുവ പല്ല് കടിച്ചു "നീ പോഡെർക്കാ..... 😏" അവൾ അവനെ പുച്ഛിച്ചു തള്ളി യുവ അവളെ കലിപ്പിച്ചു ഒന്ന് നോക്കിക്കൊണ്ട് പതിയെ എണീറ്റു.... നടുവ് നന്നായി ഒന്ന് ഉഴിഞ്ഞു കൊണ്ട് അവൻ ചെയറിലേക്ക് ഇരുന്നു..... "വേദനയുണ്ടോ ചേട്ടാ....??"

നന്ദു അവനെ കളിയാക്കി ചോദിച്ചതും യുവ കണ്ണുരുട്ടി "നീ ഇതൊക്കെ കുറിച്ച് വെച്ചോ....മുതലും പലിശയും ഒക്കെ ചേർത്ത് ഞാൻ കനത്തിൽ ഒരു ദിവസം അങ്ങോട്ട് തരും.... അന്ന് നീ താങ്ങില്ല അത്..... "യുവ അർത്ഥം വെച്ച് പറഞ്ഞതും നന്ദു അതിനെ പുച്ഛിച്ചു തള്ളി..... "ഓ ആയിക്കോട്ടെ...."എന്ന് പറഞ്ഞ് അവൾ അവളുടെ ജോലി നോക്കി ഇരുന്നു..... "അഹങ്കാരി.... ഇതിനെ ഒക്കെ കെട്ടിയാൽ എന്റെ പല്ലും നഖവും പോലും ബാക്കി ഉണ്ടാവില്ല..... " അവൻ ആരോടെന്നില്ലാതെ പറഞ്ഞതും നന്ദു തലയുയർത്തി നോക്കി "എന്തെങ്കിലും മൊഴിഞ്ഞായിരുന്നോ.... 😏?" നന്ദു ചോദിച്ചതിന് അവനൊന്നു തറപ്പിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല *************° ജാനി ആരായിരിക്കുമെന്ന് ക്യാബിനിൽ ഇരുന്ന് കാര്യമായി ചിന്തിക്കുകയായിരുന്നു ജാനി....എങ്ങനെയെങ്കിലും അവളുടെ മുഖം ഒന്ന് കാണണമെന്ന ചിന്തയായിരുന്നു അധികവും..... അപ്പോഴാണ് ജാനി ടേബിളിൽ ഇരിക്കുന്ന റാവണിന്റെ ഫോൺ കാണുന്നത്..... റാവൺ അങ്ങോട്ട് തിരിഞ്ഞ് ലാപ്പിൽ മുഴുകി ഇരിക്കുവാണെന്ന് കണ്ടതും ജാനി പതിയെ എണീറ്റ് ഫോണിന്റെ അടുത്തേക്ക് നടന്നു..... ഫോണിന്റെ അടുത്തെത്തിയതും അവൾ റാവണിനെ ഒന്ന് നോക്കി....

അവൻ ഇങ്ങോട്ട് നോക്കുന്നില്ലെന്ന് കണ്ടതും അവൾ ശബ്ദം ഉണ്ടാക്കാതെ ഫോൺ കൈയിൽ എടുത്ത് പതിയെ തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും റാവൺ പെട്ടന്ന് അവളുടെ കൈയിൽ പിടിച്ചു നിർത്തി..... ജാനി ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും റാവൺ പതിയെ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് കൈ നീട്ടി.... ഫോൺ കൈയിൽ തരാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും ജാനി പെട്ടെന്ന് ഫോൺ അവന്റെ കൈയിൽ വെച്ചു കൊടുത്തു..... ഫോൺ കിട്ടിയതും അവൻ അവന്റെ ജോലിയിലേക്ക് തിരിഞ്ഞു..... "ഇങ്ങേർക്ക് ഇതെങ്ങനെ അറിയാൻ പറ്റി.... ഇനി പിന്നിലും കണ്ണ് ഉണ്ടാവോ....?" അവൾ അവിടെ നിന്ന് പിറുപിറുത്തു... "I can smell you....." അവൻ ലാപ്പിലേക്ക് നോക്കിക്കൊണ്ട് തന്നെ മറുപടി പറഞ്ഞതും ജാനി ഞെട്ടി..... "മണം പിടിക്കാൻ ഇങ്ങേർ ആരാ പോലീസ് പട്ടിയോ....?" അവൾ ആരോടെന്നില്ലാതെ പറഞ്ഞത് കേട്ട് റാവൺ അവൾക്ക് നേരെ തിരിഞ്ഞു..... "ഇവിടെ കുറ്റി അടിച്ചു നിൽക്കാതെ പോയി ജോലി നോക്ക്..... Stupid....." അതും പറഞ്ഞ് അവൻ വീണ്ടും തിരിഞ്ഞിരുന്നതും ജാനി മുഖം വീർപ്പിച്ച് അവളെ സീറ്റിൽ പോയി ഇരുന്നു.... "ഇങ്ങേർക്ക് ഒന്ന് മയത്തിലൊക്കെ സംസാരിച്ചാൽ എന്താ.....

അടിക്കാൻ വരുന്ന പോലെയാ സംസാരം..... ജാഡ തെണ്ടി..... ഓഹ്ഹ്..... എന്താ ഒരു ഗൗരവം..... എന്നോട് ചിരിക്കില്ലെന്ന് ഇങ്ങേർക്ക് വല്ല നേർച്ചയും ഉണ്ടോ..... " എന്നൊക്കെ അവനെ നോക്കി അവൾ മനസ്സിൽ പറഞ്ഞ് കൊണ്ടേയിരുന്നു..... അപ്പോഴും ഫോൺ എടുക്കാൻ കഴിയാത്തതിന്റെ നിരാശ അവൾക്കുണ്ടായിരുന്നു.... ************° ഒരു ക്ലയന്റുമായി പുറത്ത് വെച്ച് ഫിക്സ് ചെയ്ത ഒരു മീറ്റിംഗിന് പോകാൻ തുടങ്ങുവായിരുന്നു യുവ..... അവൻ പോകാൻ നിൽക്കുന്നത് കണ്ട് നന്ദു ആശ്വസിച്ചു..... "ഹോ.... പോകുവാണോ..... സമാധാനം..... ഇനി സ്വസ്ഥമായിട്ട് എനിക്കിവിടെ ഇരിക്കാം...." അവൾ ആരോടെന്നില്ലാതെ പറഞ്ഞതും യുവ അവൾക്ക് നേരെ കുനിഞ്ഞു കൊണ്ട് ടേബിളിൽ കൈയൂന്നി നിന്നു.... "പോകുന്നത് ഞാൻ തനിച്ചല്ല.... നീയും ഉണ്ട്..... ക്ലയന്റുമായി ഒരു മീറ്റിംഗ് ഉണ്ട്..... ഇതൊക്കെ എടുത്ത് എന്റെ കൂടെ വരാൻ നോക്ക്...."കുറേ ഫയൽസ് എടുത്ത് അവളുടെ കൈയിൽ വെച്ച് കൊണ്ട് അവൻ പറഞ്ഞതും "എന്നെക്കൊണ്ടൊന്നും വയ്യ...."

അവൾ എടുത്തവായിൽ പറഞ്ഞു..... "നിന്നോട് ഞാൻ വരാൻ റിക്വസ്റ്റ് ചെയ്തതല്ല.... It's my ഓഡർ..... ഇതൊക്കെ നിന്റെ ഡ്യൂട്ടി ആണ്..... നിനക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ നിന്റെ ഏട്ടനോട് പറഞ്ഞോളാം...." "നിങ്ങൾ എന്തിനാ ചുമ്മാ ഏട്ടന്റെ കാര്യം പറയുന്നേ.... കാര്യം പറഞ്ഞാൽ ഞാൻ വരില്ലേ..... നടക്കങ്ങോട്ട്.... 😬" അതും പറഞ്ഞ് ഫയലൊക്കെ എടുത്ത് നന്ദു മുന്നിൽ നടന്നതും യുവ ചിരിച്ചു പോയി ************° "ഹൈ ഡോക്ടർ മാഡം..... ഞാൻ ഇപ്പൊ എവിടെയാണെന്ന് ഗെസ് ചെയ്യാൻ കഴിയുമോ.....??" ഫോണിലൂടെയുള്ള സിദ്ധാർഥിന്റെ ചോദ്യം താല്പര്യം ഇല്ലാത്ത മട്ടിൽ ഗൗരി കേട്ടിരുന്നു..... "അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം..... ഞാനിപ്പോ കേരളത്തിലാണ്....." അത് കേട്ട ഗൗരി ഞെട്ടി "കൃത്യമായി പറഞ്ഞാൽ ഡോക്ടർടെ സുന്ദരിയായ മകൾ ജോലി ചെയ്യുന്ന ഓഫീസിന് മുന്നിൽ...." .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story