ജാനകീരാവണൻ 🖤: ഭാഗം 82

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഹൈ ഡോക്ടർ മാഡം..... ഞാൻ ഇപ്പൊ എവിടെയാണെന്ന് ഗെസ് ചെയ്യാൻ കഴിയുമോ.....??" ഫോണിലൂടെയുള്ള സിദ്ധാർഥിന്റെ ചോദ്യം താല്പര്യം ഇല്ലാത്ത മട്ടിൽ ഗൗരി കേട്ടിരുന്നു..... "അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം..... ഞാനിപ്പോ കേരളത്തിലാണ്....." അത് കേട്ട ഗൗരി ഞെട്ടി "കൃത്യമായി പറഞ്ഞാൽ ഡോക്ടർടെ സുന്ദരിയായ മകൾ ജോലി ചെയ്യുന്ന ഓഫീസിന് മുന്നിൽ...." സിദ്ധാർഥ് പറയുന്നത് കേട്ട് ഗൗരി ഞെട്ടലോടെ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.... "സിദ്ധാർഥ്.... നിനക്കെന്താ അവിടെ കാര്യം.....?"ഗൗരി ദേഷ്യത്തോടെയും അതിലധികം ഭയത്തോടെയും ചോദിച്ചതും അവൻ പൊട്ടി ചിരിച്ചു..... "ഞാൻ ഒന്ന് മനസ്സ് വെച്ചാൽ ഇവിടെ ഈ നിമിഷം നിങ്ങളുടെ മകളുടെ ജീവൻ നിലക്കും..... കാണണോ....?" ക്രൂരമായ ഭാവത്തോടെ അവൻ ചോദിച്ചു "Nooo..... സിദ്ധാർഥ്.... അവളെ ഒന്നും ചെയ്യരുത്..... എനിക്കീ ലോകത്ത് അവളല്ലാതെ മറ്റാരും ഇല്ല....." ഗൗരി ദയനീയമായി പറഞ്ഞു..... "അത് പലപ്പോഴും നിങ്ങൾ മറന്ന് പോകുന്നു.... അതൊന്ന് ഓർമിപ്പിക്കാൻ വേണ്ടി തന്നെയാണ് നിന്ന നിൽപ്പിൽ ഞാൻ ഇങ്ങോട്ട് ഫ്ലൈറ്റ് കയറിയത്....."അവൻ പറയുന്നത് കേട്ട് ഗൗരി ഭയത്തോടെ ഇരുന്നു.....

"സിദ്ധാർഥ്..... പ്ലീസ്..... അവളെ വെറുതെ വിട്ടേക്ക്....." ഗൗരി ദയനീയമായി പറഞ്ഞതും സിദ്ധാർഥ് ചുണ്ട് കോട്ടി ചിരിച്ചു.... "പേടിക്കണ്ട ഡോക്ടർ.... ഞാൻ അവളെ ഒന്നും ചെയ്യില്ല..... നിങ്ങളുടെ മകളുടെ നിഴൽ പോലെ ഞാൻ ഉണ്ടെന്ന് നിങ്ങളെ ഞാൻ ഒന്ന് അറിയിച്ചന്നെ ഉള്ളു..... അത് കൊണ്ട് ഞാൻ പറഞ്ഞ കാര്യത്തിൽ എത്രയും വേഗം ഒരു തീരുമാനം എടുക്ക്.... അതുവരെ ഞാൻ നാട്ടിൽ തന്നെ ഉണ്ടാവും....." അത്രയും പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ടാക്കി പോയി.... ഗൗരി എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു.... "ഏട്ടനോ യുവക്കോ എതിർക്കാൻ കഴിയുന്നവനല്ല സിദ്ധാർഥ്..... അവനെതിരെ തിരിയുന്നത് ആരായാലും വേരോടെ പിഴിതെറിയുന്നതാണ് അവന്റെ ശീലം.... അത് പോലെ തന്നെയും പിഴുത് എറിയാനുള്ള ശ്രമത്തിലാണ് അവനിപ്പോൾ..... എങ്ങനെയാ ഞാൻ ഇതിൽ നിന്ന് ഒന്ന് രക്ഷപ്പെടുക....?? ആ എവിഡൻസ് തിരിച്ചു കൊടുക്കുന്നത് വിഡ്ഢിത്തം ആണ്..... അത് കൊടുത്താൽ സിദ്ധാർഥ് ശങ്കറിനെ ഒരിക്കലും തളക്കാൻ സാധിച്ചെന്ന് വരില്ല....

എവിഡൻസ് കൊടുത്താൽ തന്നെ എന്നെയും മോളെയും അവൻ വെറുതെ വിടില്ല..... എനിക്കതിൽ യാതൊരു സംശയവും ഇല്ല..... എന്റെ ജീവിതം തന്നെ എന്റെ മകൾക്ക് വേണ്ടിയാണ്...... ഇപ്പൊ ഞാൻ കാരണം എന്റെ മകൾ പ്രശ്നത്തിലായി..... രക്ഷിക്കാൻ കഴിയുന്നില്ലെനിക്ക്..... എന്ത് ചെയ്യണം..... ആരെ വിളിക്കണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലെനിക്ക്....."ഗൗരി ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടേയിരുന്നു..... പെട്ടെന്ന് അവരുടെ മനസ്സിലേക്ക് കടന്ന് വന്നത് RK യുടെ മുഖമാണ്.... "RK..... അവൻ വിചാരിച്ചാൽ ഈ പ്രശ്നം ഈസി ആയി പരിഹരിക്കാൻ കഴിഞ്ഞേക്കും....."അവർ ചിന്തിച്ചു..... "വേണ്ടാ..... ഞാൻ എന്തൊക്കെയാ ഈ ചിന്തിക്കുന്നേ..... അത് ഒരിക്കലും ശരിയാവില്ല....."ഗൗരി സ്വയം പറഞ്ഞു കൊണ്ട് വേഗം ഫോൺ എടുത്ത് ജാനിക്ക് വിളിച്ചു **************°

റാവണിന്റെ ഫോൺ അടിച്ചു മാറ്റാൻ ഒരു അവസരം നോക്കി ഇരിക്കുവായിരുന്നു ജാനി..... റാവൺ ക്യാബിന്റെ അകത്തായി ഒരു മൂലയിൽ സെറ്റ് ചെയ്ത ഷെൽഫിനടുത്തേക്ക് പോകുന്നത് കണ്ട് ജാനി അവനെ നോക്കി..... അവൻ അതിൽ നിന്ന് ഒന്ന് രണ്ട് ഫയൽസ് ഒക്കെ എടുത്ത് അത് മറിച്ചു നോക്കുന്നത് കണ്ട് അവൾ പതിയെ എണീറ്റ് അവന്റെ ടേബിളിന് അടുത്തേക്ക് നടന്നു..... അവൻ തിരിഞ്ഞു നോക്കുന്നില്ലെന്ന് ഉറപ്പിച്ചു കൊണ്ട് അവൾ ഫോണും എടുത്ത് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും കറക്ട് ടൈമിൽ അവളുടെ ഫോൺ റിങ് ചെയ്തു.... അവൾ പിടിക്കപ്പെട്ട കള്ളിയെ പോലെ നിന്ന് കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു..... എന്നിട്ട് പതിയെ തിരിഞ്ഞു നോക്കി..... അപ്പോ റാവൺ മാറിൽ കൈ പിണച്ചു കെട്ടി അവളെ വിടാതെ നോക്കുന്നുണ്ട്..... അവൾ അവനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു..... അവന്റെ മുഖഭാവത്തിൽ മാറ്റം ഒന്നും ഇല്ലെന്ന് കണ്ടതും അവൾ ഇളി നിർത്തി ഫോൺ ടേബിളിൽ വെച്ചു..... "അത് ഞാൻ.... ചുമ്മാ ടൈം നോക്കാൻ..... 😁"

അവൾ ഇളിച്ചോണ്ട് പറഞ്ഞതും റാവൺ അവളുടെ കൈയിലെ വാചിലേക്ക് നോക്കി..... "അത് കേടാ.... 😁" അവന്റെ നോട്ടം കണ്ട് അവൾ പറഞ്ഞു.... "എന്റെ ഫോണിൽ ചാർജും ഇല്ല....അതാ ☹️" അവൾ അവന്റെ ഗൗരവം നിറഞ്ഞ ഭാവം കണ്ട് പറഞ്ഞു അത് കേട്ട് അവന്റെ നെറ്റി ചുളിഞ്ഞു..... കുറച്ച് മുന്നേ അവളുടെ ഫോൺ റിങ് ചെയ്തത് കുട്ടി മറന്നു.... 🤭 "സത്യായിട്ടും ചാർജ് ഇല്ലാഞ്ഞിട്ടാ..... ☹️" ആ സമയം തന്നെ പിന്നേം അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തു.... ജാനി കണ്ണൊന്നു അടച്ചു പിടിച്ചു "നശിപ്പിച്ചു..... 🤥" അവൾ ഇടം കണ്ണിട്ട് അവനെ നോക്കി..... അവൻ ഇപ്പോഴും കൈയും കെട്ടി അതേ നിൽപ്പാണ്..... നോ കുലുക്കം.... "ഇങ്ങേർക്ക് അനക്കം ഇല്ലല്ലോ..... ഇനി നിന്ന നിൽപ്പിൽ വടിയായാ 👀....?" അവളുടെ ചോദ്യം കേട്ട് അവൻ അവളെ ഒന്ന് തുറിച്ചു നോക്കി എന്തോ പറയാൻ വന്നതും..... "Get out.... എന്നല്ലേ..... ഞാൻ ദേ പോയി...." എന്നും പറഞ്ഞ് അവൾ പുറത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു.... റാവൺ അങ്ങോട്ട് തന്നെ നോക്കിക്കൊണ്ട് ഫയലും എടുത്ത് ചെയറിൽ വന്നിരുന്നു..... ***************°

"എന്താമ്മാ.... 😬 ഓഫീസ് ടൈമിൽ എന്തിനാ ചുമ്മാ വിളിക്കുന്നെ....?" ജാനി പുറത്തിറങ്ങി ഫോൺ അറ്റൻഡ് ചെയ്തു കൊണ്ട് ചോദിച്ചു.... "നീ.... നിനക്ക് കുഴപ്പം ഒന്നുല്ലല്ലോ....??" ഗൗരി തെല്ല് ആശങ്കയോടെ ചോദിച്ചു.... "എനിക്കെന്ത് കുഴപ്പം..... 😬?" അവൾ തിരിച്ചു ചോദിച്ചു "എനിക്ക് കുഴപ്പം ഒന്നുല്ല..... ഇരുപത്തി നാല് മണിക്കൂറും ഇങ്ങനെ വിളിച്ചു വിളിച്ചു നിനക്ക് കുഴപ്പം ഉണ്ടോന്ന് ചോദിക്കുന്ന അമ്മക്കാ കുഴപ്പം....." അവൾ ദേഷ്യത്തോടെ പറഞ്ഞു "അവീ....."ഗൗരി കുറച്ച് ഗൗരവത്തോടെ വിളിച്ചു "പിന്നെ.... എനിക്ക് ദേഷ്യം വരില്ലേ.... ഞാൻ എന്താ ഇള്ള കുട്ടിയാണോ.....?"അവൾ ഇഷ്ടക്കേടോടെ ചോദിച്ചു.... "അതേ.... എനിക്ക് ഇപ്പോഴും നീ ഇള്ള കുട്ടി തന്നെയാ...." ഗൗരിയുടെ മറുപടി കേട്ട് ജാനി മുഖം വീർപ്പിച്ചു..... "പിന്നെ.... ഇനി ഞാൻ വിളിക്കുമ്പോ ഫസ്റ്റ് കാളിൽ തന്നെ അറ്റൻഡ് ചെയ്യണം....."ഗൗരി പറഞ്ഞു "ചെയ്യില്ല...." അവൾ മുഖം വീർപ്പിച്ചു "ദാ പെണ്ണെ..... എന്നെ നീ അങ്ങോട്ട് വരുത്തിക്കരുത്..... ഞാൻ വന്നാൽ പിന്നെ എനിക്കൊപ്പം നീ ഇങ്ങോട്ട് പോരേണ്ടി വരും... " ഗൗരി ഭീഷണിപ്പെടുത്തി..... "അമ്മയെന്തിനാ എന്നെ ഇവിടെ നിന്നും അകറ്റി നിർത്താൻ ശ്രമിക്കുന്നെ.... നമ്മൾ ഒക്കെ ജനിച്ചു വളർന്ന ഈ നാടിനോട് അമ്മക്ക് എന്താ ഇത്ര ഇഷ്ടക്കേട്.....?"

യുവ പറഞ്ഞ കാര്യങ്ങൾ ഒക്കെ മനസ്സിൽ വെച്ചാണ് ജാനി അത് ചോദിച്ചത്..... "എനിക്ക് ഇഷ്ടക്കേട് ഒന്നുല്ല.... നീ ആവശ്യം ഇല്ലാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ട...." ഗൗരി ഗൗരവത്തോടെ പറഞ്ഞു.... "പിന്നെ ഒറ്റക്ക് എങ്ങും പോവരുത്..... " ഗൗരി "പോകും.... " ജാനി മുഖം വീർപ്പിച്ചു ഗൗരി തലക്ക് കൈ കൊടുത്തു "പരിചയം ഇല്ലാത്തവർ ആരെങ്കിലും അടുത്തേക്ക് വന്നാൽ സംസാരിക്കരുത്...." ഗൗരി "സംസാരിക്കും... 😼" ജാനി "അവീ.... " ഗൗരി കുറച്ച് കടുപ്പിച്ചു വിളിച്ചു "അമ്മ ഒന്ന് പോയെ.... എനിക്കിവിടെ ഒരുപാട് ജോലി ഉള്ളതാ..... ഇനി ഓഫീസ് ടൈമിൽ വിളിച്ചാൽ ഞാൻ അമ്മയെ ബ്ലോക്ക്‌ ചെയ്യും..... 😬" അതും പറഞ്ഞു അവൾ ഫോൺ വെച്ചിട്ട് നന്ദുനെ തപ്പി പോയി.... ഓഫിസ് മുഴുവൻ തിരഞ്ഞിട്ടും നന്ദു ഇല്ല.... യുവയുടെ ക്യാബിനിൽ നോക്കിയപ്പോഴും അവിടം ശൂന്യമായിരുന്നു..... **************° "വന്ന് കയറ്....."കാർ നന്ദുവിന് മുന്നിൽ കൊണ്ട് വന്ന് നിർത്തിക്കൊണ്ട് യുവ പറഞ്ഞതും അവൾ ഇഷ്ടക്കേടോടെ അതിനടുത്തേക്ക് നടന്നു....

അവൾ ബാക്കിലെ ഡോർ തുറന്ന് ഫയൽസ് ഒക്കെ അതിൽ വെച്ച് കാറിൽ കയറി ഇരുന്നതും യുവ അവളെ തുറിച്ചു നോക്കുന്നത് കണ്ടു..... "എന്താ.... 🙄?" നന്ദു "ഞാൻ ആരാടി നിന്റെ ഡ്രൈവറോ..... 😬 മര്യാദക്ക് വന്ന് മുന്നിൽ കേറടീ...." അവൻ അലറിയതും നന്ദു പല്ല് കടിച്ചു അവനെ നോക്കിക്കൊണ്ട് ദേഷ്യത്തിൽ പുറത്തേക്കിറങ്ങി ഡോർ വലിച്ചടച്ചു മുന്നിലെ ഡോർ തുറന്ന് അകത്തു കയറി ഇരുന്നു കൊണ്ട് അവനെ ഒന്ന് തുറിച്ചു നോക്കി.... "നോക്കി ഇരിക്കാതെ സീറ്റ് ബെൽറ്റ്‌ ഇട്...." അവൻ കുറച്ച് ഗൗരവത്തിൽ പറഞ്ഞതും അവളത് മൈൻഡ് ചെയ്യാതെ കൈയും കെട്ടി പുറത്തേക്ക് നോക്കി ഇരുന്നു..... അത് കണ്ട് ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് യുവ സ്പീഡിൽ കാർ മുന്നോട്ട് എടുത്തതും നന്ദുവിന്റെ തല മുന്നിൽ പോയി ഇടിച്ചു... "ആഹ്.... അമ്മേ....."അവൾ തല ഉഴിഞ്ഞു കൊണ്ട് വിളിക്കുന്നത് കാര്യമാക്കാതെ യുവ സ്പീഡ് കൂട്ടി.... നന്ദു കാറിൽ ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും ആടി..... സഡൻ ബ്രേക്ക്‌ ഇടുമ്പോൾ തലയൊക്കെ പോയി ഇടിക്കുന്നും ഉണ്ട്......

"താൻ എന്നെ കൊല്ലാൻ കൊണ്ട് പോവാണോ.... ഒന്ന് സ്പീഡ് കുറയ്ക്ക്....."അവൾ ഡോറിൽ ഒക്കെ അള്ളി പിടിച്ചു ഇരുന്നുകൊണ്ട് അവനോട് അലറിയെങ്കിലും അവൻ കേട്ട ഭാവം നടിച്ചില്ല..... അവൾ കുറേ പറഞ്ഞെങ്കിലും അവൻ സ്പീഡ് കുറച്ചില്ല.... അവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതും നന്ദു സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു അള്ളി പിടിച്ചിരുന്നു.... സ്ഥലം എത്തിയതും അവൻ ഒരു ഒന്നൊന്നര ബ്രേക്ക്‌ ഇട്ട് കാർ നിർത്തി.... ആ ബ്രേക്കിൽ നന്ദു പോയി ഗ്ലാസിൽ ഒട്ടിയിരുന്നു..... "എന്നെ തെക്കോട്ടേക്ക് എടുക്കാൻ ആണോടോ താൻ എന്നെ വിളിച്ചോണ്ട് വന്നത്...."അവൾ തല ഒക്കെ ഒന്ന് കുടഞ്ഞു കൊണ്ട് അവനോട് ചോദിച്ചു..... അവൾക്ക് തല ഒക്കെ കറങ്ങുന്ന പോലെ തോന്നി.... ആകെ കിളി പോയ ലുക്ക്‌ ആയിരുന്നു അവൾക്ക് അപ്പോൾ.... "നിന്നോട് ഞാൻ പറഞ്ഞതല്ലേ സീറ്റ് ബെൽറ്റ്‌ ഇടാൻ... എന്നിട്ട് നീ കേട്ടോ.... 😏?" .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story