ജാനകീരാവണൻ 🖤: ഭാഗം 83

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്നെ തെക്കോട്ടേക്ക് എടുക്കാൻ ആണോടോ താൻ എന്നെ വിളിച്ചോണ്ട് വന്നത്...."അവൾ തല ഒക്കെ ഒന്ന് കുടഞ്ഞു കൊണ്ട് അവനോട് ചോദിച്ചു..... അവൾക്ക് തല ഒക്കെ കറങ്ങുന്ന പോലെ തോന്നി.... ആകെ കിളി പോയ ലുക്ക്‌ ആയിരുന്നു അവൾക്ക് അപ്പോൾ.... "നിന്നോട് ഞാൻ പറഞ്ഞതല്ലേ സീറ്റ് ബെൽറ്റ്‌ ഇടാൻ... എന്നിട്ട് നീ കേട്ടോ.... 😏?" അവന്റെ പുച്ഛം നിറഞ്ഞ ചോദ്യം കേട്ട് അവന്റെ മോന്തക്കിട്ട് ഒന്ന് കൊടുക്കാനാണ് അവൾക്ക് തോന്നിയത്.... പക്ഷെ വരും വരായ്കൾ ഓർത്ത് അവൾ സമ്യപനം പാലിച്ചു..... യുവ പിന്നെ അവളെ മൈൻഡ് ചെയ്യാതെ ഒരു കൈ കൊണ്ട് മുടി ഒതുക്കി വെച്ച് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി..... ഒരു റെസ്റ്റോറന്റിന്റെ മുന്നിലാണ് അവൻ കാർ പാർക്ക്‌ ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞതും നന്ദു നെറ്റി ചുളിച്ചു പുറത്തിറങ്ങി..... "ഇതെന്താ ഇ...." അവൾ എന്തോ ചോദിക്കാൻ തുടങ്ങിയതും അത് കേൾക്കാത്ത ഭാവത്തിൽ യുവ അകത്തേക്ക് കയറിപ്പോയി.... അവന്റെ ആ പോക്ക് അവൾക്ക് തീരെ പിടിച്ചിട്ടില്ല.... അവനെ നോക്കി പല്ല് കടിച്ച് ഫയൽസ് ഒക്കെ എടുത്ത് അവൾ അവന് പിന്നാലെ നടന്നു അകത്തേക്ക് പോയപ്പോൾ ഒരു പക്കാ മോഡേൺ പെണ്ണുമായി സംസാരിച്ചിരിക്കുന്ന യുവയെയാണ് നന്ദു കാണുന്നത്....

"ഓ.... അപ്പോ ഈ ഏർപ്പാടും ഉണ്ടായിരുന്നോ...."അവൾ അത് കണ്ട് മുഖം കോട്ടി അങ്ങോട്ട് നടന്നു..... ഫയൽസ് എല്ലാം കൂടി കൊണ്ട് പോയി അവരുടെ ടേബിളിൽ വെച്ച് അവളൊന്ന് നിശ്വസിച്ചു..... അവർ അവളെ ശ്രദ്ധിക്കാതെ ചിരിച്ചു കളിച്ചു സംസാരിക്കുന്നത് കണ്ട് അവൾ പുച്ഛിച്ചു.... "ഇതായിരിക്കും ക്ലയന്റുമായുള്ള മീറ്റിംഗ്.....🥴" അവളത് പറഞ്ഞത് യുവ കൃത്യമായി കേട്ടെങ്കിലും മൈൻഡ് ചെയ്യാതെ ഇരുന്നു..... "Who is this....?" ആ പെൺ കുട്ടി നന്ദുവിനെ നോക്കിക്കൊണ്ട് യുവയോട് ചോദിച്ചു..... "Ohh ഇതോ ..... ഇത് അവന്തിക..... എന്റെ പി ...." "ഞാനാരാണെന്ന് അറിയണേൽ എന്നോട് ചോദിക്കണം.... അല്ലാതെ കണ്ടവന്മാരോട് ചോദിക്കുകയല്ല വേണ്ടത്....." യുവ പറയും മുന്നേ നന്ദു ഇടക്ക് കയറി പറഞ്ഞു..... ആ പെണ്ണ് ആണേൽ അത് കേട്ട് യുവയെയും നന്ദുവിനെയും മാറി മാറി നോക്കി "താനെന്തിനാടോ എന്നെ കുറിച്ച് പറയുന്നേ..... തന്നെ പറ്റി ചോദിക്കുമ്പോൾ താൻ പറഞ്ഞാൽ മതി....."അവൾ അവനെ കൂർപ്പിച്ചു നോക്കി പറഞ്ഞതും യുവ അവളെ തന്നെ വിടാതെ നോക്കി....

"Ok.... Fine.... നിന്നോട് തന്നെ ചോദിക്കാം.... Who are you....?" ആ പെണ്ണ് ചോദിക്കുന്നത് കേട്ട് നന്ദു അവളെ അടിമുടി നോക്കി "അതെന്തിനാ ഞാൻ നിന്നോട് പറയുന്നേ.....?? നീ ഏതാടി.... 🙄? കണ്ണിൽ കണ്ടവർക്കൊന്നും അഡ്രസ് പറഞ്ഞു കൊടുക്കുന്നവളല്ല ഈ അവന്തിക..... "നന്ദു വീറോടെ പറയുന്നത് കേട്ട് ആ പെണ്ണ് യുവയെ നോക്കി..... യുവ നന്ദുവിനെ തുറിച്ചു നോക്കുകയായിരുന്നു..... "അല്ലേ..... അവൾക്കിപ്പോ എന്റെ ഊരും പേരും അറിയണം പോലും....."അവൾ ചുണ്ട് കോട്ടി "അല്ല.... താൻ മീറ്റിംഗ് എന്നൊക്കെ പറഞ്ഞ് എന്നെ വലിച്ചോണ്ട് വന്നിട്ട് ഇവിടെ ഇരുന്ന് ഇവളോട് പഞ്ചാരയടിക്കുവാണോ.....?" അവൾ കൈയും കെട്ടി നിന്ന് ചോദിച്ചതും യുവ അവളുടെ കൈയിൽ പിടിച്ചു വലിച്ച് അവിടുന്ന് മാറ്റി നിർത്തി..... അവൻ അവളുടെ കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചുകൊണ്ട് അവളിലേക്ക് ചേർന്ന് നിന്നതും നന്ദു ഞെട്ടി..... "Stupid..... Idiot..... Fool..... Don't you have sense.....??" വേറെ ഏതാണ്ടൊക്കെയോ പ്രതീക്ഷിച്ചു നിന്ന നന്ദു അവന്റെ വായിൽ നിന്ന് വന്നതൊക്കെ കേട്ട് വീണ്ടും ഞെട്ടി.....

അവൻ അവളുടെ കൈയിലെ പിടി വിട്ടു "ഇപ്പൊ എന്തിനാടോ എന്നെ ചീത്ത വിളിക്കുന്നെ.... 🤧?" നന്ദു "അല്ലടി.... നിന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തരാം.... 😠" യുവ അത് പറഞ്ഞതും നന്ദു പേടിച്ചു പിന്നിലേക്ക് മാറി "അയ്യേ.... എനിക്കെങ്ങും വേണ്ട....🥴" നന്ദു "വോ.... 😬 അല്ലേൽ തന്നെ ഞാൻ തരാൻ പോകുവല്ലേ...." അവൻ പല്ല് കടിച്ചു..... "അല്ലേൽ തന്നെ ആർക്ക് വേണം നിങ്ങടെ അവിഞ്ഞ ഉമ്മ...." അവൾ മുഖം കോട്ടി.... യുവ നാവ് കടിച്ചു.... "ഇപ്പോഴും കുട്ടി ആണെന്നാണോ നിന്റെ വിചാരം....?" അവന്റെ ചോദ്യം കേട്ട് അവൾ നെറ്റി ചുളിച്ചു.... "അവിടെ ഇരിക്കുന്നത് ആരാണെന്ന് അറിയാമോ നിനക്ക്....??" അവൻ കലിയോടെ ചോദിച്ചു.... "നിങ്ങടെ സെറ്റപ്പ് അല്ലേ.... 👀?" നന്ദു "Nonsense..... 😡" അവൻ അവളെ തുറിച്ചു നോക്കി.... "നിങ്ങൾ ഇവളോട് സൊള്ളാൻ വേണ്ടിയല്ലേ എന്നേം വിളിച്ചു മീറ്റിംഗ് എന്ന് പറഞ്ഞ് ഓഫീസിൽ നിന്ന് മുങ്ങിയത്....?" അവൾ ചുണ്ട് കോട്ടി.... "വിഡ്ഢിത്തം പറയാതെ...... ഈ വിവരക്കേടിന് ഒക്കെ പരിധി ഇല്ലടെയ്..... 🙄?" അവൻറെ ചോദ്യം കേട്ട് അവൾ അവനെ കൂർപ്പിച്ചു നോക്കി....

"എനിക്ക് സൊള്ളാൻ ആണെങ്കിൽ ഞാൻ എന്തിനാ നിന്നെ കൂട്ടുന്നെ..... എനിക്ക് തനിച് വന്നാൽ പോരായിരുന്നോ..... 😠?' യുവ "അപ്പൊ പിന്നെ അതാരാ... 👀?" നന്ദു "ദിയ..... ദിയ ഫ്രാൻസിസ്.... She is a business magnet.....എന്റെയും റാവണിന്റെയും കോമൺ ഫ്രണ്ട് ആണ്..... ദിയയെ മീറ്റ് ചെയ്യാൻ വേണ്ടി നിന്റെ ഏട്ടൻ തന്നെയാ എന്നെ ഇങ്ങോട്ട് അയച്ചത്.... And mainly..... This is quite an official meeting....." അവൻ കുറച്ച് കടുപ്പിച്ചു പറഞ്ഞതും നന്ദു ഞെട്ടി.... "അങ്ങനെ ആണേൽ എന്തിനാ എന്നെ കൂടി ഇങ്ങോട്ട് കെട്ടിയെടുത്തത്..... താൻ ഒറ്റക്ക് വരേണ്ട കാര്യമല്ലേ ഉള്ളു...." അവൾ ദേഷ്യത്തോടെ ചോദിച്ചു..... "നിന്നെ അവിടെ വെറുതെ ഇരുത്തി സുഗിപ്പിക്കുമെന്ന് നീ കരുതിയോ...... ഞാൻ എവിടെ പോയാലും എന്ത് ചെയ്താലും എന്നെ അസ്സിസ്റ്റ്‌ ചെയ്യുക എന്നതാണ് ആസ് എ പിഎ നിന്റെ ഡ്യൂട്ടി...." അവൻ ഗൗരവത്തോടെ പറഞ്ഞു "അപ്പൊ സർ ടോയ്ലറ്റിൽ പോയാലും ഞാൻ സാറിനെ അസിസ്റ്റ് ചെയ്യണോ സർ.....?" അവൾ മുഖത്ത് നിഷ്കളങ്കത നിറച്ച് ചോദിച്ചതും യുവ തറപ്പിച്ചു നോക്കി അവൾക്ക് ചിരി വന്നെങ്കിലും അവളത് കടിച്ച് പിടിച്ചു നിന്നു.... "ഞാനൊരു ഡൗട്ട് ചോദിച്ചതല്ലേ സാർ..... എന്തിനാ തുറിച്ചു നോക്കുന്നെ സാർ.... 🤭?"

അവൾ ഒരു ആക്കിയ രീതിയിൽ ചോദിച്ചത് കേട്ട് യുവ അവളുടെ മുഖത്തിന്‌ നേരെ വന്നു.... നന്ദു ലേശം പിറകോട്ട് പോയി..... പേടിച്ചിട്ടല്ല..... ചുമ്മാ ഒരു മുൻകരുതൽ.... "ഞാൻ നിന്റെ ഏട്ടനോട് പറഞ്ഞേക്കാം..... അവൻ നിന്റെ എല്ലാ ഡൗട്ടും തീർത്തു തരും.... എന്തേയ്.....?" അത് കേട്ട് അവളൊന്ന് ഞെട്ടി..... "ഇന്ന് ദിയയോട് നീ വിളിച്ചു പറഞ്ഞതൊക്കെ കൂടി പറഞ്ഞേക്കാം..... അപ്പൊ കുറച്ച് കൂടി കളറാവും..... എന്തേയ് പറയട്ടെ....." യുവ കൈയും കെട്ടി അവൾക്ക് മുന്നിൽ നിന്നു.... നന്ദു ഒന്ന് പതറി "അയ്യേ.... അയ്യയ്യയ്യേ..... താൻ എന്ത് ബോറനാടോ..... അയ്യയ്യേ..... ഒരുമാതിരി lkg പിള്ളേരെ പോലെ ഏട്ടനോട് പറയും ഏട്ടനോട് പറയും എന്ന് ഇരുപത്തി നാലു മണിക്കൂറും പറഞ്ഞോണ്ടിരിക്കുന്നെ.... കഷ്ടം..... ഇത്രേം പ്രായം ആയില്ലേ.... നാണക്കേട്..... Grow up mahn....." അവൾ ഒന്ന് എറിഞ്ഞു നോക്കി..... പക്ഷെ കൊണ്ടില്ല..... അവൻ അതേ നിൽപ്പ് തന്നെയാണ്...... "പ്ലീസ് പറയരുത്..... ☹️" അവൾ അവസാനത്തെ അടവും എടുത്തു..... മുഖത്ത് പരമാവധി ദയനീയത വരുത്തി പാവത്തെ പോലെ നിന്നു..... "മര്യാദക്ക്..... മര്യാദക്ക് ഞാൻ പറയുന്നതൊക്കെ അനുസരിച്ചു എന്റെ കൂടെ നിന്നോണം.....

അല്ലെങ്കിൽ പൊന്ന് മോള് കാട്ടി കൂട്ടുന്നതൊക്കെ ഒന്ന് വിടാതെ നിന്റെ പുന്നാര ചേട്ടൻ അറിയും..... "യുവ ഗൗരവം വിടാതെ പറഞ്ഞു..... നന്ദു അനുസരണയോടെ തല കുലുക്കി..... "എന്നാൽ വായും അടച്ചു പോയി കാറിൽ ഇരിക്ക്..... "അവനത് പറഞ്ഞതും അവൾ പാവത്തെ പോലെ തലയാട്ടി തിരിഞ്ഞു നടന്നു.... അവളുടെ അനുസരണയോടെയുള്ള പോക്ക് കണ്ട് യുവ ചിരിച്ചു പോയി.... "Such a Crazy girl ... 😅" അവൻ ചിരിയോടെ മൊഴിഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു..... അവൻ നേരെ പോയി ദിയയുടെ മുന്നിൽ ഇരുന്നു..... "ആരാ അത്.....?" അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.... "She is Avanthika..... My fiancee..... " അവൻ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞതും ദിയ പുഞ്ചിരിച്ചു..... "റാവണിന്റെ സിസ്റ്റർ കൂടി ആണ്..... അവളെ ദിയ കണ്ടിട്ടില്ലേ .....??" അവൻ ചോദിച്ചു "ഇല്ല..... RK യുടെ ഫാമിലിയെ കുറിച്ചൊന്നും എനിക്ക് വലിയ ധാരണ ഇല്ല... " അവൾ പറഞ്ഞു.... അവൻ ചിരിച്ചു "നമ്മുടെ സംസാരം കണ്ട് അവൾക്ക് ജെലസി ഫീൽ ചെയ്തിട്ടുണ്ടാവും...... അതാവും ഇങ്ങനെ ഒക്കെ ബീഹെവ് ചെയ്തത്...."നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് ദിയ പറഞ്ഞത് കേട്ട് യുവക്ക് ചിരിയാണ് വന്നത്.... ജെലസി.... 🤭 അതും അവൾക്ക്..... മ്മ് വന്നത് തന്നെ..... എന്ന ഭാവമായിരുന്നു അവന്..... "യുവ എന്താ ചിന്തിക്കുന്നേ.....? ഫിയാൻസി പിണങ്ങിപ്പോയ വിഷമം ആണോ.....?" അവന്റെ ഇരിപ്പ് കണ്ട് ദിയ ചോദിച്ചു.....

"ഏയ്യ് അങ്ങനെ ഒന്നും ഇല്ല.....അവൾ പിണങ്ങി പോയതൊന്നും അല്ല..... ഞാൻ പറഞ്ഞു വിട്ടതാ പിന്നെ ദൈവം സഹായിച്ചു എന്റെ ഫിയാൻസിക്ക് ജെലസി പോലുള്ള പ്രശ്നം ഒന്നും ഇല്ല...... "അവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു..... "ദിയ എന്നെ ഇവിടെ വെച്ച് കെട്ടിപ്പിടിച്ചു കിസ്സ് ചെയ്താലും അവൾക്ക് ഒരു കുലുക്കവും ഉണ്ടാവില്ല....." അവൻ പുഞ്ചിരിയോടെ പറഞ്ഞു..... "What....?? 🙄 അതെന്താ അങ്ങനെ.....?" ദിയ "ഞങ്ങടെ വിവാഹം ഫിക്സ് ചെയ്തത് അവൾക്കറിയില്ല..... എന്റെ പേരെന്റ്സിനും അവളുടെ ഫാമിലിക്കും മാത്രം അറിയുന്ന കാര്യമാണിത്..... 24 മണിക്കൂറും എനിക്കിട്ട് എങ്ങനെ ഒക്കെ പണിയാം എന്ന ചിന്ത മാത്രമേ അവൾക്കുള്ളു..... എന്നോട് വഴക്ക് ഉണ്ടാക്കാൻ അല്ലാതെ ആ തിരുവായ ഒന്ന് തുറക്കാറ് പോലും ഇല്ല..... അവളുടെ ആജന്മ ശത്രു പോലും ഞാനാണോന്ന് പോലും എനിക്കിപ്പോ സംശയം ഉണ്ട്.....😅" യുവ എന്തൊക്കെയോ ഓർത്തു കൊണ്ടാണ് അത് പറഞ്ഞത്.... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..... "ഇങ്ങനെ ഒരാളെ താൻ എങ്ങനെ മാരി ചെയ്യും.....? ഈ വിവാഹം വേണ്ടാന്ന് വെച്ചൂടെ തനിക്ക്....?" ദിയയുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു..... എന്തൊക്കെയോ അർഥങ്ങൾ നിറഞ്ഞ ഒരു പുഞ്ചിരി.....

"എന്താടോ..... ഈ പുഞ്ചിരിയിൽ ഒരു പ്രണയത്തിന്റെ സൂചന ഉണ്ടല്ലോ.....?" ദിയയുടെ ചോദ്യത്തിന് മുന്നിൽ അവൻ കണ്ണ് ചിമ്മി ചിരിച്ചു..... "പ്രണയിച്ചു തുടങ്ങി അല്ലേ....?" വിടാൻ ഉദ്ദേശമില്ലാത്ത പോലെ ദിയ വീണ്ടും ചോദിച്ചു..... അതിന് അവനൊന്നു ചിരിച്ചതെ ഉള്ളു..... "താൻ അത് വിട്.... നമുക്ക് കാര്യത്തിലേക്ക് കടക്കാം....."യുവ അതും പറഞ്ഞ് ഫയൽസ് ഒക്കെ എടുത്തു ഓപ്പൺ ചെയ്തതും ദിയ തലയാട്ടി ചിരിച്ചു പിന്നീട് അവർ ബിസിനസ്സ് സംബന്ധമായ കാര്യങ്ങൾ ഡിസ്‌കസ് ചെയ്തു..... ****************° ജാനി കുറേ നേരം ഓഫീസിൽ മുഴുവൻ നന്ദുവിനെ തപ്പി നടന്നിട്ടും അവളെ കണ്ട് കിട്ടിയില്ല..... "ശ്ശെ..... ഈ പെണ്ണിത് എവിടെപ്പോയി.... ആരോടും ചോദിച്ചാലും അറിയില്ലെന്നാണല്ലോ പറയുന്നേ....?" അവൾ ചുറ്റും നോക്കി ചിന്തിച്ചു കൊണ്ട് നടന്നപ്പോഴാണ് എന്തിലോ ഇടിച്ചു അവൾ നിന്നത്..... തലയുയർത്തി നോക്കിയപ്പോൾ കൈയും കെട്ടി നിൽക്കുന്ന റാവൺ.... "Why....?" അവൻ ചോദിച്ചു..... അവൾ എന്തെന്ന മട്ടിൽ അവനെ നോക്കി..... "Why.... Are.... You... Here....?" അവൻ ഗൗരവത്തോടെ നിർത്തി നിർത്തി ചോദിച്ചു.... "അത്.... അത് പിന്നെ....." അവൾ നിന്ന് ബബ്ബബ്ബ അടിച്ചു "ഞാൻ ഏല്പിച്ച വർക്സ് ഒക്കെ എന്തായി.... ഫിനിഷ് ചെയ്തോ....?"

അവന്റെ ചോദ്യം കേട്ട് ജാനി ഒന്ന് ഇളിച്ചു കൊടുത്തു.... "Say.... Yes.... Or.... No...." അവൻ നിർത്തി നിർത്തി പറഞ്ഞതും അവളൊന്ന് വിരണ്ടു.... "No.... 😥" അവൾ പേടിയോടെ പറഞ്ഞു..... "Then go back to your work...." അവൻ കുറച്ച് കടുപ്പിച്ചു പറഞ്ഞതും അവൾ നേരെ ക്യാബിനിലോട്ട് ഓടി..... ക്യാബിനിൽ ചെന്ന് ശ്വാസം വലിച്ച് വിട്ടു.... "അല്ല നീയെന്തിനാ അവ്നി അയാളെ പേടിക്കുന്നെ..... അയാളെ മുന്നിൽ പഞ്ചപുച്ഛം അടക്കി നിൽക്കേണ്ട കാര്യമെന്താ നിനക്ക്.....you are the great Avni Nandha..... നീ ആരെയും പേടിക്കേണ്ട കാര്യം ഇല്ല..... നല്ല നാലെണ്ണം പറഞ്ഞിട്ട് പോന്നൂടായിരുന്നോ....." അവൾ സ്വയം ചോദിച്ചു.... "പക്ഷെ എന്താണെന്നറിയില്ല.... ആ മനുഷ്യന്റെ മുഖത്തോട്ട് നോക്കുമ്പോ തന്നെ എന്റെ മുട്ടിടിക്കാൻ തുടങ്ങും..... ഹാർട്ട് ഹൈ സ്പീഡിൽ മിടിക്കും.... അതെന്താവോ എന്തോ..... ☹️" അവൾ തന്നെ വീണ്ടും പറഞ്ഞു..... "ഇങ്ങേരെ ജാനിയോട് ഇങ്ങേർ നല്ല സ്നേഹത്തിലാവും പെരുമാറുന്നെ..... ഓഹ്.... അവളുടെ ഒക്കെ ഒരു ഭാഗ്യം..... ചിലപ്പോ ഒക്കെ അവൾ ഞാനായിരിക്കണേ എന്ന പ്രാർത്ഥനയാ എനിക്ക്..... ഇപ്പൊ ഇപ്പോ ഏത് നേരവും എന്റെ മനസ്സിൽ ആ ചിന്ത മാത്രമാണ്... ഈ നന്ദു ഇത് എവിടെ പോയി കിടക്കുവാ..... അവൾ വന്നാലേ എനിക്ക് ഇനി സ്വസ്ഥത കിട്ടുള്ളു...."അവൾ ഓരോന്ന് ഓർത്ത് ഇരിക്കുമ്പോഴാണ് റാവൺ അങ്ങോട്ട് വരുന്നത്.....

അവനെ കണ്ടതും അവൾ വേഗം വേഗം അവളുടെ വർക്ക് ചെയ്ത് തീർക്കാൻ തുടങ്ങി..... ഇടക്ക് എന്തോ ഡൗട്ട് വന്നതും അവൾ അവനെ ഒന്ന് നോക്കി..... അവൻ ലാപ്പിൽ നോക്കി ഇരിക്കുവാണ്..... അവൾ അവളുടെ സിസ്റ്റത്തിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി..... ഡൗട്ട് ചോദിക്കണോ വേണ്ടയോ എന്ന ഡൗട്ടിൽ ആയിരുന്നു അവളപ്പോൾ..... അവന്റെ അടുത്തേക്ക് പോകാൻ ഒരു മടി പോലെ അവൾക്ക് തോന്നി.... പിന്നെ ഡൗട്ട് എങ്ങനെ ക്ലിയർ ചെയ്യണം എന്നറിയാതെ അവൾ ഇടത് കൈ കൊണ്ട് മുഖം താങ്ങി മോണിറ്ററിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു..... പെട്ടെന്ന് അവളുടെ കാതിൽ ഒരു നിശ്വാസം പതിഞ്ഞതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി.....റാവൺ ആയിരുന്നു അത്.... അവൾ പെട്ടെന്ന് തിരിഞ്ഞപ്പോ അവളുടെ ചുണ്ടുകൾ അവന്റെ കവിളിലൂടെ ഉരസിപ്പോയി..... അതറിഞ്ഞു അവൾ കണ്ണും മിഴിച്ചു അവനെ നോക്കി.... പക്ഷെ അവന് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഉണ്ടായിരുന്നില്ല..... റാവൺ അവളുടെ തോളിന് നേരെ കുനിഞ്ഞു നിന്ന് അവൾ പിടിച്ചിരുന്ന മൗസിൽ നിന്ന് അവളുടെ കൈ മാറ്റാതെ തന്നെ അവളുടെ കൈക്ക് മേലെ കൈ വെച്ച് മൗസ് ചലിപ്പിച്ചതും അവളൊന്ന് ഞെട്ടി.... അവനെ അത്ര അടുത്ത്....

അതും അവളുടെ കൈക്ക് മേലെ കൈ വെച്ച് നിൽക്കുന്നത് കണ്ട് അവൾക്ക് എന്തൊക്കെയോ ഫീലിംഗ്സ് തോന്നി..... എന്തോ ഹൃദയമിടിപ്പ് വല്ലാതെ കൂടി..... കൈകൾ തണുത്തുറഞ്ഞു പോയി..... എന്നാൽ റാവണിന് ഒരു കുലുക്കവും ഇല്ല.... അവൻ കൂൾ ആയി അവളുടെ കൈയിൽ പിടിച്ചു മൗസ് ചലിപ്പിച്ച് അവൾ ടൈപ്പ് ചെയ്തതിൽ ഉണ്ടായിരുന്ന തെറ്റുകൾ ഒക്കെ തിരുത്തി എല്ലാം സെറ്റ് ആക്കി കൊടുത്തു..... "ഇതെന്താ..... നിന്റെ കൈക്ക് ഇത്ര തണുപ്പ്....?"അവളുടെ അടുത്ത് നിന്ന് മാറിക്കൊണ്ട് അവൻ ചോദിച്ചതും അവൾ അതൊന്നും കേൾക്കാതെ അവൻ ടച് ചെയ്ത അവളുടെ കൈയിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു..... അവളുടെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി വരുന്നത് കണ്ട് ചിരിച്ചു കൊണ്ട് അവൻ തന്നെ ബാക്കി കൂടി ടൈപ്പ് ചെയ്ത് സെറ്റ് ആക്കി കൊടുത്തു..... അപ്പോഴും അവൾ അവനെ തന്നെ കണ്ണെടുക്കാതെ നോക്കി ഇരിക്കുകയായിരുന്നു..... അത് കണ്ട് ഒന്ന് ചിരിച്ചു കൊണ്ട് അവൻ പുറത്തേക്ക് നടന്നു..... **************° ഡിസ്‌കഷൻ ഒക്കെ കഴിഞ്ഞ് യുവയും ദിയയും പുറത്തേക്ക് വരുമ്പോൾ നന്ദു കാറിൽ ചാരി പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.....

"യുവാ..... വെയിറ്റ്..... അവൾക്ക് നിന്റെ കാര്യത്തിൽ ജെലസി ഉണ്ടോന്ന് നമുക്ക് ഒന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കാം.... "ദിയ പതിയെ പറഞ്ഞു കൊണ്ട് അവന്റെ കൈയിൽ പിടിച്ചു നിർത്തി..... യുവ എന്തെന്ന മട്ടിൽ ദിയയെ നോക്കി.... ദിയ ഇടം കണ്ണിട്ട് നന്ദുവിനെ നോക്കിയപ്പോൾ അവൾ അവരെ നോക്കി നിൽക്കുന്നത് കണ്ടു..... അവൾ നോക്കുന്നത് കണ്ട് ചിരിച്ചു കൊണ്ട് ദിയ പെട്ടെന്ന് യുവയെ കെട്ടിപിടിച്ചു..... യുവയും നന്ദുവും ഒരുപോലെ ഞെട്ടി..... ദിയ നന്ദുവിന്റെ മുഖഭാവം അറിയാൻ ഇടംകണ്ണിട്ട് നോക്കി.... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവളത് വല്യ മൈൻഡ് കൊടുക്കാതെ ചുണ്ട് കോട്ടി നിൽക്കുന്നത് കണ്ടതും ദിയ പതിയെ വിട്ട് നിന്നു..... "ഞാൻ പറഞ്ഞില്ലേ..... ആ സാധനത്തിന് ഇങ്ങനുള്ള ഫീലിംഗ്സ് ഒന്നും ഇല്ല..... പ്രത്യേകിച്ച് എന്നോട്.... അതൊരു വട്ട് കേസാ.....😅".......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story