ജാനകീരാവണൻ 🖤: ഭാഗം 86

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഏട്ടന്റെ ഭാഗത്തും തെറ്റുണ്ട്..... സത്യങ്ങൾ ഏട്ടത്തിയെ നേരത്തെ തന്നെ അറിയിക്കാതെ ഏട്ടത്തി ഏറെ സ്നേഹിക്കുന്ന അച്ഛനേ ഏട്ടത്തിയുടെ കണ്മുന്നിൽ ഇട്ട് കൊല്ലാൻ പാടില്ലായിരുന്നു..... അപ്പോഴത്തെ ദേഷ്യത്തിൽ ഏട്ടന് സ്വയം നിയന്ത്രിക്കാൻ കഴിയാതെ പോയി.... അന്ന് ഏട്ടന് പറ്റിയ ആ തെറ്റിന് ഭഗവാൻ ഇത്ര വലിയ ശിക്ഷ തരുമെന്ന് ഞങ്ങൾ കരുതിയില്ല....."ചെറു ചിരിയോടെ നന്ദു അത് പറഞ്ഞപ്പോൾ ജാനി കിതക്കുകയായിരുന്നു..... എന്തൊക്കെയോ അവ്യക്തമായ രംഗങ്ങൾ മനസ്സിലേക്ക് വരുന്നത് പോലെ..... ചോരയിൽ കുളിച്ചു കിടക്കുന്ന രണ്ട് രൂപങ്ങൾ..... അവർക്കടുത്തായി പകയോടെ നിൽക്കുന്ന റാവൺ..... "അച്ഛാ.......!" അവൾ തലയിൽ കൈ വെച്ച് അലറി..... അവളുടെ അലർച്ചയിൽ അവർ മൂന്ന് പേരും ഒരുനിമിഷം തറഞ്ഞു നിന്നു പോയി..... ജാനിക്ക് തലയിൽ അസഹ്യമായ വേദന തോന്നി..... അവൾ മുടി കൊരുത്തു പിടിച്ചു വലിച്ചു..... നന്ദു പറഞ്ഞ കഥ മുഴുവൻ ഒരു സിനിമ പോലെ അവളുടെ ഓർമകളിലേക്ക് ഓടിയെത്തി.....

ആ ഓർമകളിലെ ജാനിക്ക് തന്റെ മുഖമാണെന്നവൾ ഓർത്തു..... ഓർമകളോട് പോരാടി അവളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം അവൾ തന്നെ കണ്ടെത്തി.....എങ്കിലും മനസ്സിന്റെ കോണിൽ എവിടെയോ ഒരു സംശയം ബാക്കി..... "ഫോ..... ഫോട്ടോ.....??" അവൾ കിതപ്പോടെ ചോദിച്ചതും നന്ദു നെറ്റി ചുളിച്ചു..... എന്നാൽ അത് ശ്രദ്ധിക്കാതെ ജാനി നന്ദുവിന്റെ കൈയിൽ ഇരുന്ന ഫോൺ വാങ്ങി പരിശോധിച്ചു..... ഗാലറി തുറന്നവൾ സ്ഥബ്ധയായി ഇരുന്നു..... കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല..... ഏട്ടത്തി❤️ എന്ന ഫോൾഡറിൽ നിറഞ്ഞു നിൽക്കുന്ന തന്റെ മുഖം അവളുടെ കണ്ണ് മിഴിപ്പിച്ചു..... ഇന്നത്തെ തന്നിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ആ രൂപം.... നീട്ടി വളർത്തിയ മുടിയും ചായം തേക്കാത്ത ചുണ്ടുകളും സാധാ ധാവണിയും ഒക്കെ ഇട്ട് ഒരു നാട്ടിൻ പുറത്ത്കാരി..... ആ ഫോട്ടോ അവൾ കൗതുകത്തോടെ നോക്കിക്കണ്ടു..... ആ ഫോട്ടോയിൽ കണ്ട ഓരോ രംഗവും അവളുടെ ഓർമകളിൽ തെളിഞ്ഞു..... പതിയെ അവളാ സത്യം തിരിച്ചറിഞ്ഞു..... "

ജാനകി അത് താൻ തന്നെയാണ്.....!!" ജാനിയായി ജീവിച്ചു തീർത്ത ഓരോ നിമിഷങ്ങളും ജാനിയുട ഓർമകളിലേക്ക് തിരികെയെത്തിക്കൊണ്ടിരുന്നു..... "എ.... എന്ത് പറ്റി.....??" അല്പം പരിഭ്രമത്തോടെ നന്ദു അവളെ തോളിൽ കൈ വെച്ചതും നിറ കണ്ണുകളോടെ ജാനി അവളെ നോക്കി..... "നന്ദൂ..... " അവൾ ഏങ്ങലോടെ വിളിച്ചു.... നന്ദുവിന്റെ കണ്ണ് നിറഞ്ഞു..... "എന്തിനാ.... എന്തിനാ എല്ലാവരും കൂടി എന്നെ ഇത്രയും കാലം ഒറ്റപ്പെടുത്തിയത്..... എനിക്ക്..... എനിക്ക് നിങ്ങളൊക്കെ ജീവനാണെന്ന് അറിയില്ലേ.... പിന്നെന്തിനാ എന്നെ വിട്ട് കൊടുത്തത്..... എന്തിനാ.... എന്നെ വിട്ട് കൊടുത്തത്.....??" അവശതയോടെ മൊഴിഞ്ഞു കൊണ്ട് ജാനി നന്ദുവിന്റെ തോളിലേക്ക് മയങ്ങി വീണു.... നന്ദുവിന് സന്തോഷം ആണോ സങ്കടം ആണോ എന്ന് മനസ്സിലാവുന്നില്ല..... കാരണം ഇപ്പോ തന്നോട് ചുണ്ട് വിതുമ്പി സംസാരിച്ചത് അവ്നി അല്ല ജാനിയാണ്..... ആ പഴേ പൊട്ടി പെണ്ണ്..... ജാനിയുടെ ഓർമ്മകൾ വീണ്ടും തിരികെയെത്തിയെന്നത് അവളെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു..... "ജാനി.....!"

ബോധം മറഞ്ഞു കിടക്കുന്ന ജാനിയെ കണ്ട് റാവൺ അവിടേക്ക് പാഞ്ഞു വന്നു.... അവൻ ജാനിയുടെ അടുത്തിരുന്നുകൊണ്ട് അവളെ നെഞ്ചോട് ചേർത്തിരുത്തി അവളുടെ കവിളിൽ തട്ടി വിളിച്ചു.... "നന്ദു.... എന്താ ഇതൊക്കെ..... What the hell is happening here....?" റാവൺ അല്പം ദേഷ്യത്തോടെ ചോദിച്ചതും നന്ദു സന്തോഷത്തോടെ കണ്ണും നിറച്ച് അവനെ നോക്കി.... "ഏട്ടാ.... ഏട്ടത്തിക്ക് എന്നെ ഓർമ വന്നു ഏട്ടാ.... 🥺" അവൾ കണ്ണും നിറച്ച് ചിരിച്ചോണ്ട് പറയുന്നത് കേട്ട് റാവൺ ഷോക്ക് ആയി.... "What....?" ചെറു ഞെട്ടലോടെ അവൻ ചോദിച്ചു.... "സത്യം ഏട്ടാ..... ഏട്ടത്തിക്ക് ഓർമ തിരിച്ചു കിട്ടി...." അവൾ സന്തോഷത്തോടെ പറഞ്ഞതും ഭരത്തും ആമിയും ഉണ്ടായതൊക്കെ പറഞ്ഞു അതൊക്കെ കേട്ട് റാവണിന്റെ കണ്ണുകൾ വിടർന്നു.... പെട്ടെന്ന് ആ തിളക്കം കണ്ണിൽ നിന്ന് ഇല്ലാതായി.... കഴിഞ്ഞ പ്രാവശ്യം ഉണ്ടായത് പോലെ ആകുമെന്ന് അവൻ ഓർത്തു.... "അധികം സന്തോഷിക്കണ്ട നന്ദു.... ബോധം വരുമ്പോൾ ഇവൾ ആരായിരിക്കുമെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്...."

അത്ര മാത്രം പറഞ്ഞ് കൊണ്ട് റാവൺ ജാനിയെ താങ്ങി എടുത്ത് അവിടെ നിന്ന് പോയി.... "ഇല്ല ഏട്ടാ..... I'm sure.... ഇനി ഏട്ടത്തിക്ക് ജാനിയിൽ നിന്ന് അവ്നിയിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല.... " അവൻ പോകുന്നതും നോക്കി നന്ദു സ്വയം പറഞ്ഞു.... "നിനക്ക് എന്താടി ഒരു ടെൻഷൻ ഇല്ലാത്തെ.....?" ഭരത്ത് അവളെ ഇരുപ്പ് കണ്ട് അവളുടെ തലക്കിട്ട് ഒന്ന് കൊടുത്ത് ചോദിച്ചതും നന്ദു നെറ്റി ചുളിച്ചു... "എന്തിന്....?" നന്ദു "Suppose.... ജാനിക്ക് ശരിക്കും ഓർമ വന്നെന്ന് തന്നെ ഇരിക്കട്ടെ.... ആ ഓർമകളുടെ കൂട്ടത്തിൽ അവളുടെ പ്രീയപ്പെട്ട അച്ഛനെ ഏട്ടൻ അവളുടെ കണ്മുന്നിൽ ഇട്ട് ക്രൂരമായി കൊല്ലുന്ന രംഗവും ഉണ്ടാവും..... അത് കാരണം ജാനിക്ക് ഏട്ടനോട് ദേഷ്യവും വെറുപ്പും പേടിയും ഒക്കെ ഉണ്ടായാൽ..... എന്ത് ചെയ്യും....?? അവളിനി ഉണരുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് ഓർക്കുമ്പോൾ മനുഷ്യന് ഒരു സമാധാനവും ഇല്ല....

"ഭരത്ത് പറയുന്നത് കേട്ട് നന്ദുവിന് കുറേശെ ടെൻഷൻ ആയി "ഇപ്പോ നിനക്ക് നല്ല ടെൻഷൻ ആയില്ലേ....??" അവൾക്ക് നേരെ വിരൽ ചൂണ്ടി ഭരത്ത് ചോദിച്ചതും നന്ദു തല കുലുക്കി "ആഹ്.... എന്നാൽ ഇനി നമുക്ക് ഒരുമിച്ച് ടെൻഷൻ അടിക്കാം... " ഭരത്ത് അത് പറഞ്ഞതും നന്ദു അവനെ ചെറഞ്ഞൊന്ന് നോക്കി അവന്റെ മുടിക്ക് പിടിച്ചു വലിച്ചു.... ഇതൊക്കെ കണ്ട് ആമി ചെറു പുഞ്ചിരിയോടെ ഇരിക്കുന്നുണ്ടായിരുന്നു.... 😌 ***************° റാവൺ ജാനിയെ കൊണ്ട് വന്ന് ക്യാബിനിലെ സോഫയിൽ കിടത്തി അതിനടുത്തായി അവന്റെ ചെയർ വലിച്ചിട്ട് അവൾക്ക് കൂട്ടിരുന്നു..... ഇടക്കൊക്കെ അവളിൽ നിന്ന് ചെറിയ ഞെരക്കാം ഒക്കെ ഉണ്ടായതും റാവൺ കുഞ്ഞുങ്ങളെ തട്ടി ഉറക്കുന്നത് പോലെ അവളെ ഉറക്കാൻ ശ്രമിച്ചു....

പക്ഷെ അതൊന്നും അവളെ ഉറക്കാൻ സഹായിച്ചില്ല.... നന്ദു ആ കഥ പറഞ്ഞതിന് ശേഷം അവളുടെ ഉള്ളം തീർത്തും അസ്വസ്ഥമായിരുന്നു.... ഭീതി നിറക്കുന്ന ആ ഓർമ്മകൾ തലച്ചോറിനെ കാർന്നു തിന്നുന്നത് പോലെ.... തനിക്ക് നേരെ വരുന്ന ബാലുവിന്റെ ശിരസ്സ് അറുത്ത് മാറ്റുന്ന രംഗം അവളുടെ മനസ്സിനെ ഉലച്ചു കളഞ്ഞു..... ചോരയിൽ കുതിർന്നു കിടക്കുന്ന അച്ഛന്റെ ശിരസ്സിലെ നേത്രങ്ങൾ അപ്പോഴും വാത്സല്യത്തോടെ തന്നെ നോക്കുന്ന രംഗം ഓർത്തു കൊണ്ട് അവൾ പിടച്ചിലോടെ ചാടി എണീറ്റു.... "അച്ഛാ.......!!"...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story