ജാനകീരാവണൻ 🖤: ഭാഗം 88

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ജാനി കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു.....അവൾക്ക് അടുത്തായി ഒരു ചെയറിൽ റാവണും ഇരിക്കുന്നുണ്ട്......അവൾ കണ്ണ് ചിമ്മി തുറക്കുന്നത് കണ്ട് റാവൺ അവിടുന്ന് എണീറ്റു "പേടിക്കാൻ ഒന്നുമില്ല.... ജസ്റ്റ്‌ ഒന്ന് മയങ്ങി വീണു.... ബിപി ഹൈ ആയതാണ്.... ഈ ഡ്രിപ് കഴിഞ്ഞാൽ പോകാം..... ഞാൻ പുറത്ത് ഉണ്ടാകും....."കണ്ണ് തുറന്നത് അവ്നി ആയിട്ടാണെന്ന ധാരണയിൽ റാവൺ അത്രയും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.... എന്നാൽ ആ പഴയ ജാനകി ആയിട്ടായിരുന്നു അവൾ ഉണർന്നത്..... അവന്റെ ആ അവഗണന അവളെ വല്ലാണ്ട് നൊമ്പരപ്പെടുത്തി.... തിരിച്ച് കിട്ടിയ ഓർമകളും നന്ദുവിൽ നിന്ന് പകർന്നു കിട്ടിയ അറിവുകളും ഒക്കെ അവളെ എല്ലാം അംഗീകരിക്കാൻ വേഗം സഹായിച്ചു.... തന്റെ അച്ഛൻ ഇത്ര വലിയൊരു നീചൻ ആണെന്ന തിരിച്ചറിവ് ആ ലോല ഹൃദയത്തെ ഉലച്ചു കളഞ്ഞു..... അവൾ അതൊക്കെ ഓർത്ത് വായ പൊത്തി പിടിച്ചു തേങ്ങി തേങ്ങി കരഞ്ഞു..... ഡോക്ടർ അകത്തേക്ക് വന്നതും അവൾ പെട്ടെന്ന് കണ്ണ് ഒക്കെ തുടച്ചു.... ഡോക്ടർക്ക് പിന്നാലെ റാവൺ വന്നതും അവൾ തേങ്ങൽ പുറത്ത് വരാതിരിക്കാൻ പാട് പെട്ടു..... അവന്റെ മുന്നിൽ കരഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർത്തവൾ കണ്ണുനീർ പിടിച്ചു വെച്ചു.....

"Now she is alright.... ഇനി ഡിസ്ചാർജ് ചെയ്യാം...." ഡോക്ടർ അത് പറഞ്ഞതും റാവൺ ഒന്ന് മൂളിക്കൊണ്ട് ജാനിയെ നോക്കി.... അവൾ കരച്ചിൽ കടിച്ച് പിടിച്ചു തലയും താഴ്ത്തി ബെഡിൽ ഇരിക്കുന്നത് കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു ഡിസ്ചാർജ് തന്ന് ഡോക്ടർ പോയതും അവൻ സംശയത്തോടെ അവൾക്ക് നേരെ നടന്നു.... "എന്ത് പറ്റി....?" അവൻ അവളുടെ അടുത്ത് ചെന്ന് നിന്ന് ചോദിച്ചതും ജാനി ഒരു വിതുമ്പലോടെ അവനെ വരിഞ്ഞു മുറുക്കി ആദ്യം അവനൊന്ന് പകച്ചെങ്കിലും പിന്നീട് ഏതോ ബോധത്തിൽ അവൻ അവളെ അണച്ച് പിടിച്ചു..... പതിയെ പുറത്ത് തട്ടിക്കൊടുത്തു അത് മാത്രം മതിയായിരുന്നു അവൾക്ക്..... ആ ചേർത്ത് പിടിക്കൽ അവളിലെ ഭാരം അലിയിച്ചു കളയുന്നതവൾ അറിഞ്ഞു..... കണ്ണുനീർ പതിയെ കുറഞ്ഞു വന്നു എങ്കിലും അവനിലെ പിടി അവൾ അയച്ചിരുന്നില്ല..... അകന്ന് മാറാൻ ആഗ്രഹിക്കാത്തത് പോലെ അവൾ അവനെ വരിഞ്ഞു മുറുക്കി..... ഇതേസമയം തന്റെ കൈക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നവൾ ജാനി അല്ല അവ്നി ആണെന്ന ബോധം അവനിൽ ഉടലെടുത്തു..... അകന്ന് മാറാൻ ശ്രമിച്ചവനെ അവൾ കൂടുതൽ പിടിമുറുക്കി..... എന്നിട്ടും റാവൺ ബലമായി അവളെ അടർത്തി മാറ്റി.... അത് അവളിൽ വേദന തീർത്തു.... കണ്ണും നിറച്ചു അവൾ അവനെ നോക്കി....

റാവൺ ഗൗരവം വിടാതെ അവളെ നോക്കി "എന്ത് പറ്റി തനിക്ക്....?" തീർത്തും ഔപചാരികമായ ആ ചോദ്യം അവളെ അലോസരപ്പെടുത്തി അവളിൽ നിന്ന് അകലം പാലിച്ചു നിൽക്കുന്ന റാവൺ അവളിൽ പരിഭവം നിറച്ചു..... ഉടനടി ആ മുഖത്ത് പരിഭവം നിറഞ്ഞു..... അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു... ഇതൊക്കെ കണ്ട് അവന്റെ മുഖം ചുളിഞ്ഞു..... കരഞ്ഞു ചുവന്ന മുഖം വീർപ്പിച്ച് വെച്ചിരിക്കുന്നവളെ അവൻ സൂക്ഷിച്ചു നോക്കി..... "ചോദിച്ചത് കേട്ടില്ലേ...?" ഗൗരവം നിറഞ്ഞ ആ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി..... ഞെട്ടലോടെ തല തിരിച്ച് അവൾ അവനെ നോക്കി..... അവന്റെ ഗൗരവം കണ്ട് ഒന്നുമില്ലെന്നവൾ തലയാട്ടി.... ശേഷം കാൽമുട്ടിൽ മുഖം മുട്ടിച്ചിരുന്നുകൊണ്ടവൾ മറ്റെങ്ങോ നോക്കിയിരുന്നു..... അവനിലെ ഗൗരവം കാണാതിരിക്കാൻ എന്ന വണ്ണം.....! അവളുടെ ആ ഇരിപ്പും ഭാവവും ഒക്കെ ഗൗരവത്തോടെ വീക്ഷിക്കുകയായിരുന്നു റാവൺ..... കുറച്ച് നേരം അവൻ അവളെ തന്നെ നോക്കി നിന്നു..... അവന്റെ അനക്കം ഒന്നും ഇല്ലെന്ന് കണ്ട ജാനി പതിയെ തല ചെരിച്ചൊന്ന് നോക്കിയപ്പോൾ കൈയും കെട്ടി അവളെ തന്നെ വിടാതെ നോക്കുന്ന റാവണിനെയാണ് കണ്ടത്..... അപ്പോൾ തന്നെ ജാനി പകപ്പോടെ തല വെട്ടിച്ചു നോട്ടം മാറ്റി.....

അത് കണ്ടതും അവനിൽ അതിമനോഹരമായ പുഞ്ചിരി തെളിഞ്ഞു..... അത് മറച്ചു പിടിച്ചവൻ ഗൗരവത്തോടെ അവൾക്ക് നേരെ വന്നു..... "Let's go...." അത്രയും പറഞ്ഞുകൊണ്ടവൻ അവന്റെ ഫോണും പോക്കറ്റിൽ ഇട്ട് കാറ്റ് പോലെ പുറത്തേക്ക് പോയി.... ജാനി ആണേൽ മുഖവും വീർപ്പിച്ച് വെച്ച് അവന്റെ പിന്നാലെ പോയി..... ************° "നീ എങ്ങോട്ടാ....?" ഡ്രസ്സ്‌ ചെയ്ത് പുറത്തേക്ക് ഇറങ്ങുന്ന വിക്രമിനെ കണ്ട് വികാസ് ചോദിച്ചതും അവനൊന്ന് നിന്ന് കൊണ്ട് വികാസിനു നേരെ തിരിഞ്ഞു.... "നന്ദുവിനെ കാണാൻ...." അവൻ ഉടനടി മറുപടി നൽകി "എന്തിന്....?" വികാസിന്റെ നെറ്റി ചുളിഞ്ഞു "മാപ്പ് ചോദിക്കാൻ...." അവൻ ഒട്ടും ആലോചിക്കാതെ തന്നെ പറഞ്ഞു.... "മനസിലായില്ല....." വികാസ് കൈയിൽ ഇരുന്ന ഫയൽ ടേബിളിൽ വെച്ച് കൊണ്ട് എണീറ്റ് വിക്രമിന് നേരെ വന്നു.... "അവളോട് ചെയ്തതിനൊക്കെ മനസ്സ് തുറന്ന് ഒരിക്കൽ കൂടി മാപ്പ് ചോദിക്കണം എനിക്ക്..... ഒപ്പം എന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ അവൾക്ക് സമ്മതമാണോ എന്ന് നേരിട്ട് ചോദിക്കണം എനിക്ക്....."

അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു "നീ ഇത് എന്ത് ഭാവിച്ചാ വിക്രം....?? ഇത് റാവൺ അറിഞ്ഞാൽ എന്തൊക്കെയാ ഉണ്ടാകാൻ പോകുന്നേ എന്ന് അറിയില്ലേ നിനക്ക്....?" ചെറു ദേഷ്യത്തോടെ വികാസ് അവനോട് ചോദിച്ചു "അതൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല.... എന്ത് വന്നാലും നേരിടാൻ തന്നെയാണ് എന്റെ തീരുമാനം......" അവൻ അത്രയും പറഞ്ഞു കൊണ്ട് അവൻ വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ മുന്നോട്ട് നടന്നു..... "അവൾ സമ്മതിച്ചില്ലെങ്കിലോ.....?" വികാസ് പുറകിൽ നിന്ന് വിളിച്ചു ചോദിച്ചത് കേട്ട് അവനൊന്ന് നിന്നു "കാത്തിരിക്കും....." തിരിഞ്ഞു നോക്കാതെ അവൻ പറഞ്ഞു "എത്ര കാലം....?" വികാസ് അത് ചോദിച്ചത് കേട്ട് വിക്രം തിരിഞ്ഞു നോക്കി "എന്റെ മരണം വരെ....."....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story