ജാനകീരാവണൻ 🖤: ഭാഗം 9

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കൈയെത്തി മുകളിൽ ഫോട്ടോ വെക്കാൻ നോക്കുന്ന ജാനകിയെ ആയിരുന്നു അവൻ നോക്കി നിന്നത് അവൾ കൈ എത്തുന്നതിന് അനുസരിച്ചു അവളുടെ ധാവണിയുടെ സ്ഥാനം മാറാൻ തുടങ്ങി അവളുടെ വെളുത്ത നഗ്നമായ വയറും നാഭിച്ചുഴിയും കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന മഹേഷിനെ കണ്ടതും റാവണിന്റെ കരങ്ങൾ അവന്റെ കഴുത്തിൽ പിടി മുറുക്കി റാവൺ ജാനകി കാണാതെ അവന്റെ വായപൊത്തി അവനെ പുറത്തേക്ക് കൊണ്ട് പോയി "RK യുടെ വീട്ടിൽ കയറി തന്തയില്ലാത്തരം കാണിച്ചാൽ ..... പന്ന .....** മോനെ നി പിന്നെ നേരെ നടക്കില്ല ....."

റാവണിന്റെ കണ്ണിലെ ചുവപ്പ് അവനെ ഭയപ്പെടുത്തി നിമിഷനേരം കൊണ്ട് റാവൺ അവനെ പിടിച്ചു ഭിത്തിയോട് ചേർത്തു കൈമുട്ടികൊണ്ട് അവന്റെ കഴുത്തിൽ ഞെരിച്ചു പിടിച്ചുകൊണ്ട് അവനെ പകയോടെ നോക്കി മഹേഷിനു ഭയം തോന്നിയിരുന്നു ..... പക്ഷെ റാവണിന്റെ വാക്കുകൾ അവനെ ചൊടിപ്പിച്ചു മറുത്തു എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു അവന് ..... പക്ഷെ അവൻ എന്തോ ഓർത്തു മൗനം പാലിച്ചു "മേലിൽ ..... മേലിൽ ഇത് ആവർത്തിക്കരുത് ....." മഹേഷിനെ പിടിച്ചു തള്ളിക്കൊണ്ട് അവൻ പറഞ്ഞതും മഹേഷ് ദേഷ്യത്തോടെ അവനെ നോക്കി അവനെ ഒന്ന് തുറിച്ചുനോക്കി റാവൺ അകത്തേക്ക് പോകുമ്പോൾ അവന്റെ ഉള്ളിലെ പ്രതികാരത്തിന്റെ അഗ്നി ആളിക്കത്തുകയായിരുന്നു

മഹേഷ് അവൻ പോകുന്നതും നോക്കി ചുണ്ട് കോട്ടി ചിരിച്ചുകൊണ്ട് അവിടെ നിന്നും പിന്തിരിഞ്ഞു നടന്നു ......മനസ്സിൽ പലതും കണക്ക് കൂട്ടിക്കൊണ്ട് .....!  റാവൺ തിരികെ വരുമ്പോഴും ജാനി അതേ നിൽപ്പ് തന്നെയായിരുന്നു അത് കണ്ടപ്പോ അവനു ദേഷ്യം വന്നു കാറ്റുപോലെ പാഞ്ഞു ചെന്ന് അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവനു നേരെ തിരിച്ചതും അവൾ ഞെട്ടലോടെ അവനെ നോക്കി പെട്ടെന്നുള്ള വലിയിൽ അവൾ അവന്റെ നെഞ്ചോട് ചേർന്നിരുന്നു അവൾ പേടിയോടെ അവനെ നോക്കിയതും അവളുടെ കൈയിൽ ഇരുന്ന ഫോട്ടോ ബലമായി പിടിച്ചു വാങ്ങി ഷെൽഫിൽ വെച്ചു അവളെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് അവളെ പിടിച്ചു സോഫയിലേക്ക് തള്ളിക്കൊണ്ട് അവൻ കാറ്റ് പോലെ പുറത്തേക്ക് പോയി

എന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ ജാനി സോഫയിൽ നിന്ന് എണീറ്റ് പുറത്തേക്ക് പോകുന്നവനെ നോക്കി നിന്നു "ഇതെന്താപ്പോ ..... ഇതിന് വല്ല ബാധയും കൂടിയോ .....?" അവൾ ആരോടെന്നില്ലാതെ ചോദിച്ചു  റാവൺ പിന്നെ അവിടെ നിൽക്കാതെ ഓഫീസിലേക്ക് പോയി നേരെ വിക്രമിന്റെ അടുത്തേക്കാണ് പോയത് ..... അവൻ വിക്രമിന്റെ ക്യാബിനിൽ ചെയറിൽ ചാരി കണ്ണടച്ച് കുറേനേരം ഇരുന്നു അവന്റെ സ്വഭാവം അറിയുന്നത് കൊണ്ട് വിക്രം ശല്യത്തിന് പോയില്ല അവൻ അവന്റെ ജോലി നോക്കി അവിടെ തന്നെ ഇരുന്നു "vikram ..... !" റാവണിന്റെ ശബ്ദം കേട്ടാണ് വിക്രം തലയുയർത്തി നോക്കിയത് നോക്കുമ്പോൾ കണ്ണടച്ച് ചെയറിൽ ചാരി അതേ ഇരിപ്പ് തന്നെയാണ് "He is disturbing my emotions ....." അവന്റെ സ്വരം നേർത്തു ..... വിക്രം സംശയത്തോടെ അവനെ നോക്കി "ആര് .....?" "മഹേഷ് ....."

റാവണിന്റെ ശബ്ദത്തിന് അപ്പോൾ കുറച്ചു കട്ടി ഉണ്ടായിരുന്നു വിക്രം ഒന്ന് നെടുവീർപ്പിട്ടു "പറഞ്ഞു വിട്ടൂടെ നിനക്ക് അവനെ ....?" വിക്രം നീരസത്തോടെ പറഞ്ഞു റാവൺ കണ്ണ് തുറന്ന് അവനെ നോക്കി "എനിക്ക് മനസ്സിലാവുന്നില്ല RK .... നിനക്ക് എന്തിനാണ് അവനോട് ഇത്ര സിമ്പതി എന്ന് .... ഞാൻ അറിഞ്ഞു ....പ്രദീപിനെ ഇറക്കി കളിച്ചത് അവനാണ് ..... എനിക്ക് മുന്നേ അത് നീയും അറിഞ്ഞതാ .... എന്നിട്ടും അവനെതിരെ ഒരു ചെറുവിരൽ അനക്കിയില്ല .... എന്താ ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കേണ്ടത് .....?" വിക്രമിന്റെ സ്വരത്തിൽ നീരസം നിറഞ്ഞിരുന്നു "RK ....." വിക്രം അവന്റെ കൈയിൽ പിടിച്ചു പതിയെ വിളിച്ചു ..... അവൻ തലയുയർത്തി നോക്കി "നീ എന്താ ഇങ്ങനെ .....

അവനെ നീ ഭയക്കുന്നുണ്ടോ ....?" വിക്രമിന്റെ സ്വരം നേർത്തു ..... റാവൺ ഒന്ന് നിശ്വസിച്ചു "Noo ....." അവൻ കണ്ണുകളടച്ചു ചെയറിലേക്ക് ചാരി ഇരുന്നു പിന്നെ ഒന്നും ചോദിക്കാൻ വിക്രമിന് തോന്നിയില്ല എന്നാൽ റാവണിന്റെ മനസ്സിൽ മഹേഷിന്റെ പ്രണയം നിറഞ്ഞ ആ ഭാവമായിരുന്നു ..... ജാനകിയോടുള്ള അവന്റെ മനോഭാവം എന്താണെന്ന് മനസ്സിലാക്കാൻ അവന്റെ മുഖഭാവം തന്നെ ധാരാളമായിരുന്നു റാവണിന് അന്ന് മുഴുവൻ ഓരോന്ന് ചിന്തിച്ചു അവൻ അവിടെ തന്നെ ഇരുന്നു അവനെ കാത്തിരിക്കണ്ടാന്ന് ശിവദയെ വിളിച്ചു പറഞ്ഞുകൊണ്ട് അവൻ അവന്റെ ക്യാബിനിലേക്ക് പോയിരുന്നു ടേബിളിൽ കൈ ഊന്നി ആ കൈ നെറ്റിയിൽ മുട്ടിച്ചുകൊണ്ട് അവൻ അങ്ങനെ ഇരുന്നു പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് അവൻ അവിടെ നിന്നും എണീറ്റു കാറിന്റെ കീ എടുത്ത് അവൻ ഗ്രൗണ്ട് ഫ്ലോർ ലക്ഷ്യമാക്കി നടന്നു

"ഇന്ന് കുഞ്ഞൂട്ടൻ വരില്ല ജാനി .... മോള് കഴിച്ചിട്ട് പോയി കിടന്നോ ....." ഹാളിലേക്ക് വന്ന ജാനിയോടായി ശിവദ പറഞ്ഞു കഴിക്കാൻ എന്തോ ഒരു താല്പര്യം തോന്നിയില്ല ..... അദ്ദേഹം വരാതെ .....? അവൾ മനസ്സിൽ ചിന്തിച്ചുകൊണ്ട് ശിവദക്ക് നേരെ നടന്നു "ചെറിയമ്മ കഴിച്ചോ ..... എനിക്ക് വിശപ്പില്ല ....."അത് കേട്ട് ശിവദ അവളെ കഴിക്കാൻ നിർബന്ധിച്ചെങ്കിലും അവൾക്ക് കഴിക്കാൻ തോന്നിയില്ല "അവൻ വരാൻ ലേറ്റ് ആവും ..... ഫുഡ് കഴിക്കുന്നില്ലെങ്കിൽ വേണ്ട ..... ഉറക്കം കളഞ്ഞു അവനെയും നോക്കി ഇരിക്കണ്ട കേട്ടോ ....." ശിവദ അവളുടെ കവിളിൽ തലോടിയതും അവളൊന്ന് തലകുലുക്കി "അമ്മാ ..... ഏട്ടത്തിയെ നിർബന്ധിക്കുന്ന സമയം എനിക്ക് കുറച്ചൂടെ വിളമ്പിക്കെ ....." അപ്പോഴാണ് ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്ന നന്ദുവിനെ അവൾ കണ്ടത് "ഇപ്പൊ തന്നെ ഗുണ്ടുമണി ആയിട്ടുണ്ട് .... ഇനിയും തിന്ന് തിന്ന് വീപ്പക്കുറ്റി ആവാൻ ആണോ .....?"

തേജിനും തനുവിനുമൊപ്പം സ്റ്റെയർ ഇറങ്ങി വരുന്നതിനിടയിൽ ആരവ് പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി ചെറിയ തടി ഒക്കെ ഉണ്ടെങ്കിലും ഓവർ അല്ലായിരുന്നു ആ തടി അവൾക്ക് ..... കാണാനും സുന്ദരി ..... പക്ഷെ അവിടെ ബാക്കി എല്ലാവരും നല്ല മെലിഞ്ഞിട്ടായതുകൊണ്ട് ആരവിന് ആ പേര് പറഞ്ഞു അവളെ കളിയാക്കുന്നത് ഒരു ഹരമായിരുന്നു അവൻ അത് പറഞ്ഞത് പുള്ളിക്കാരിക്ക് തീരെ പിടിച്ചിട്ടില്ല അവൾ ഒന്നും രണ്ടും പറഞ്ഞു അവനോട് തട്ടിക്കയറി ..... തട്ടിന് മുട്ടെന്ന പോലെ തിരിച്ചു അവനും പറയുന്നുണ്ട് അവസാനം പറഞ്ഞു പറഞ്ഞു രണ്ടും കൂടി ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് തല്ല് കൂടാൻ തുടങ്ങിയതും ശിവദ രണ്ടിനെയും ഓടിച്ചു വിട്ടു

ജാനകി ഒന്ന് ചിരിച്ചുകൊണ്ട് മുറിയിലേക്ക് പോകുന്നത് പുറത്തു നിന്ന് ഹാളിലെ ജനലിലൂടെ നോക്കി നിന്ന മഹേഷ് ഒന്ന് പുഞ്ചിരിച്ചു അവരുടെ സംസാരമൊക്കെ കൃത്യമായി കേട്ട അവൻ പതിയെ അവിടുന്ന് മാറി ബൈക്കിലെ വലിയ പൈപ്പ് വഴി വലിഞ്ഞു കയറി അവൻ ജാനിയുടെ മുറിയിലെ ബാൽക്കണിയിലെത്തി ശബ്ദമുണ്ടാക്കാതെ അവിടെ ശ്രദ്ധയോടെ പതുങ്ങിയിരുന്നു ജാനി വന്നെന്ന് മനസ്സിലായതും അവന്റെ മുഖത്തു ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു കുറച്ചു നേരം അവൻ അവിടെ വെയിറ്റ് ചെയ്തു അപ്പോഴേക്കും നന്ദുവും ആരവും തേജും തനുവും ഒക്കെ ആ മുറിയിലേക്ക് കയറി വന്നതും മഹേഷ് ദേഷ്യത്തോടെ പല്ല് ഞെരിച്ചു അവർ അഞ്ചും കൂടി ഏറെനേരം സംസാരിച്ചിരുന്നു

മഹേഷ് അക്ഷമനായി കാത്തിരുന്നു ..... അവൻ പതിയെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി എന്തൊക്കെയോ ഉത്സാഹത്തോടെ പറയുന്ന ജാനിയിൽ അവന്റെ കണ്ണുകളുടക്കി അവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും നുണക്കുഴി കാട്ടിയുള്ള ചിരിയും അവൻ പുഞ്ചിരിയോടെ നോക്കി നിന്നു "കുഞ്ഞിക്കണ്ണുകൾ ആണവൾക്ക് ..... ഉണ്ടക്കവിളുകളും ചുവന്ന ചുണ്ടുകളുമുള്ള ....വെളുത്തു മെലിഞ്ഞ ഒരു കൊച്ചു സുന്ദരി .... ആദ്യം കണ്ടപ്പോ തന്നെ ആ സുന്ദരി ഉള്ളിൽ കയറിക്കൂടിയതാണ് ..... തന്റേതാണെന്ന് മനസ്സ് ഉറപ്പിക്കും മുന്നേ അവളുടെ കഴുത്തിൽ മറ്റൊരുവന്റെ താലി വീണു കഴിഞ്ഞിരുന്നു ....!"

മഹേഷ് എന്തോ ഓർത്തെടുത്തുകൊണ്ട് അവളെ കണ്ണെടുക്കാതെ നോക്കി അല്പം കഴിഞ്ഞതും തേജും ആരവും അവിടെ നിന്നും പോയി റാവൺ വൈകി ആണെങ്കിലും വരുമെന്ന് പറഞ്ഞതുകൊണ്ട് നന്ദു കൂട്ട്‌ കിടക്കാൻ നിൽക്കാതെ തനുവിനെ കൂട്ടി പോയി എല്ലാവരും പോയതും മഹേഷിന്റെ മുഖത്തു സന്തോഷം വന്നു നിറഞ്ഞു പിന്നീടൊരു കാത്തിരിപ്പായിരുന്നു ..... അവളൊന്ന് ഉറങ്ങിക്കിട്ടാനുള്ള കാത്തിരിപ്പ് ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ അവൾ ഉറക്കം പിടിച്ചെന്ന് അവനു മനസ്സിലായി അവൻ പതിയെ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി ഇതേസമയം കാറിൽ ഗേറ്റ് കടന്നു വന്ന റാവൺ ബാൽക്കണിയിൽ നിന്ന് മുറിക്കുള്ളിലേക്ക് പോകുന്ന ഒരു ആൾരൂപത്തെ കണ്ടു കാർ നിർത്തി ......

അതാരാണെന്ന് അവനു ഊഹിക്കാമായിരുന്നു അവൻ കാർ അവിടെ തന്നെ ഇട്ട് വേഗം പുറത്തേക്ക് ഇറങ്ങി കൈയിൽ ഉണ്ടായിരുന്ന സ്പെയർ കീ എടുത്ത് അവൻ മുൻവശത്തെ ഡോർ തുറന്ന് അകത്തേക്ക് കയറി  മഹേഷ് ചെരിഞ്ഞു കിടന്നുറങ്ങുന്ന ജാനിയുടെ അരികിൽ വന്നിരുന്നുകൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു നെറ്റിയിലേക്ക് വീണു കിടന്ന അവളുടെ മുടിയിഴകളെ പിന്നിലേക്ക് വകഞ്ഞു മാറ്റിക്കൊണ്ട് അവൻ അവളുടെ കവിളിൽ മെല്ലെ ഒന്ന് തലോടി "തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്കറിയില്ല ..... അറിയാതെ സ്നേഹിച്ചു പോയി ..... ആഗ്രഹിച്ചു പോയി ..... ആദ്യമായും അവസാനമായും മനസ്സിൽ ഇഷ്ടം തോന്നിയത് .... അത് നിന്നോട് മാത്രമാണ് ജാനി ....." അവന്റെ കണ്ണുകൾ പതിയെ നിറഞ്ഞു അവൻ അത് തുടച്ചു മാറ്റിക്കൊണ്ട് അവളുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു

അവൾ അവൻ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്ന് ചെരിഞ്ഞു കിടന്നതും അവൻ തെല്ലൊന്ന് ഭയന്നു അവൾ ഉറക്കത്തിലാണെന്ന് കണ്ടതും അവൻ ആശ്വസിച്ചു ചെരിഞ്ഞു കിടന്നതും അവളുടെ ഇടുപ്പിലെ ധാവണി തെന്നി മാറി അവൻ അത് കണ്ടതും ഒന്ന് ഞെട്ടി അനുസരണയില്ലാത്ത കൈകൾ അവളുടെ ഇടുപ്പിലേക്ക് നീണ്ടതും അവൻ ശാസനയോടെ അവയെ നിയന്ത്രിച്ചു പക്ഷെ അധികനേരം സ്വയം നിയന്ത്രിക്കാൻ അവനായില്ല അവന്റെ കരങ്ങൾ അവളുടെ ഇടുപ്പിലൂടെ ഇഴഞ്ഞു ..... വിരലുകൾ അവളുടെ നാഭിച്ചുഴി ലക്ഷ്യമാക്കി ഒഴുകി നടന്നു എന്തോ കിട്ടിയതുപോലെ അവൻ അവളുടെ വയറിനെ മറച്ചിരുന്ന ധാവണി നീക്കി അവളുടെ നാഭിച്ചുഴിയിലേക്ക് ചുണ്ട് ചേർക്കാനായി മുന്നോട്ട് ആഞ്ഞതും ആരുടെയോ ചവിട്ടേറ്റ് അവൻ തെറിച്ചു വീണിരുന്നു

അസഹ്യമായ വേദന തോന്നിയെങ്കിലും അവൻ നിലവിളിച്ചില്ല അവന്റെ നിലവിളി കേട്ട് അവളുണർന്നാൽ അവൽക്ക്‌ മുന്നിൽ താനൊരു തെമ്മാടിയായി ചിത്രീകരിക്കപ്പെടുമെന്ന ഭയം അവനിൽ ഉണ്ടായിരുന്നു നിലത്തു നിന്ന് വേദന കടിച്ചു പിടിച്ചു എണീറ്റ് തിരിഞ്ഞു നോക്കിയ മഹേഷ് കാണുന്നത് അവനെ ചുട്ടെരിക്കാനുള്ള ദേഷ്യത്തിൽ നിൽക്കുന്ന റാവണിനെയാണ് അവനു ഭയം തോന്നിയില്ല ..... ചുണ്ടിൽ ഒരു ചിരി പടർത്തിക്കൊണ്ട് അവൻ റാവണിനെ നോക്കിയതും ഒരു ചവിട്ട് കൂടി കൊടുത്തു അവനെ ബാൽക്കണിയിലേക്ക് ഇട്ടു റാവണിന് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു ദേഷ്യം സഹിക്കാതെ അവൻ മഹേഷിന്റെ മൂക്കിന് ആഞ്ഞിടിച്ചു "നിനക്ക് ഞാൻ ഒരു വാണിംഗ് തന്നതല്ലേ ..... പിന്നെയും നീ ....."

ദേഷ്യത്താൽ വിറക്കുകയായിരുന്നു റാവൺ മഹേഷിന്റെ കൈ പിന്നിലേക്ക് പിടിച്ചു തിരിച്ചു ഒടിച്ചുകൊണ്ട് റാവൺ അവനെ നിലത്തേക്ക് തള്ളി അവൻ എല്ലാം കടിച്ചു പിടിച്ചു നിന്നു ..... ഒന്ന് നിലവിളിക്കാനോ അവനെ എതിർക്കാനോ അവൻ മുതിർന്നില്ല ഒരു പുച്ഛച്ചിരി മാത്രമായിരുന്നു അവന്റെ മറുപടി ദേഷ്യം ഒന്നടങ്ങിയതും റാവൺ അവന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നു "നീ ഇന്ന് കാണിച്ച ചെറ്റത്തരത്തിന് കൊന്ന് തള്ളേണ്ടതാ നിന്നെ ..... അതിന് ഈ RK ക്ക്‌ ഒരു മടിയുമില്ല ....." അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു എന്തോ അവളോട് അവൻ അങ്ങനെ ചെയ്തത് അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു "നിനക്കത്തിന് കഴിയില്ല ....." ഒരു പുച്ഛച്ചിരിയോടെ മഹേഷ് പറഞ്ഞു "kill me if you can ......!"......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story