ജാനകീരാവണൻ 🖤: ഭാഗം 90

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

സെക്യൂരിറ്റിസിനെ തള്ളി മാറ്റി അകത്തേക്ക് കയറിയ വിക്രം ഒടുവിൽ യുവയുടെ കേബിനിലേക്ക് കയറി വരുന്നതും യുവ ലാപ്പിലൂടെ കാണുന്നുണ്ടായിരുന്നു..... പേന വായിലിട്ട് കടിച്ചുകൊണ്ട് വാതിൽക്കലേക്ക് നോക്കിയ നന്ദു വിക്രമിനെ കണ്ട് ഞെട്ടി..... അവൾ പെട്ടെന്ന് ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.... വിക്രമിന്റെ കണ്ണുകൾ അവളിൽ പതിഞ്ഞു.... ആ കണ്ണുകൾ വിടർന്നു "Why....?" ലാപ്പിൽ നിന്ന് തല ഉയർത്താതെ യുവ ചോദിക്കുന്നത് കേട്ട് വിക്രം അവനെ നോക്കി.... "Why are you here....??" ലാപ്പിൽ നിന്ന് തല ഉയർത്തി അവൻ ഗൗരവത്തോടെ വിക്രമിനെ നോക്കി ... അതിന് മറുപടി പറയാതെ വോക്കിങ് സ്റ്റിക്ക് നിലത്ത് ഊന്നി വിക്രം നന്ദുവിന് നേരെ നടന്നു.... "വാ...." നന്ദുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് വിക്രം ആധികാരത നിറഞ്ഞ സ്വരത്തിൽ പറഞ്ഞു നന്ദു അവൻ പിടിച്ച കൈയിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി... "വാ നന്ദൂ...." ആധികാരികത മാറി ശബ്ദത്തിൽ സ്നേഹം നിറഞ്ഞു... "വി... വിക്രം....??" അവൾ സംശയത്തോടെ അവനെ നോക്കി.... "എനിക്ക് സംസാരിക്കണം നന്ദൂ.... സംസാരിച്ചേ പറ്റൂ.... " അവൻ അവളുടെ കൈകളിൽ പിടി മുറുക്കി അവളെ തന്നിലേക്ക് ചേർത്തു നിർത്താൻ ശ്രമിച്ചു.... അത് കണ്ടോണ്ട് ഇരുന്ന യുവയുടെ മുഷ്ടി ചുരുണ്ടു....

ഒന്നും മിണ്ടാതെ അവൻ അവരെ തന്നെ വിടാതെ നോക്കിയിരുന്നു.. "വിട് വിക്രം.... എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല....." വിക്രം അവളെ അവനിലേക്ക് വലിച്ചടുപ്പിക്കുന്നത് കണ്ട് അവൾ അസ്വസ്ഥതയോടെ പറഞ്ഞു.... "പക്ഷെ എനിക്ക് സംസാരിക്കാൻ ഉണ്ട് നന്ദൂ.... നീയത് കേൾക്കണം....." അവൻ അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു കൊണ്ട് അവയിൽ മുഖം ചേർക്കാൻ ഒരുങ്ങിയതും യുവ ദേഷ്യത്തോടെ അവിടെ നിന്നും എണീറ്റു അതേസമയം നന്ദു കൈകൾ വലിച്ചെടുത്തു വിക്രത്തെ ദേഷ്യത്തോടെ നോക്കി..... "നിങ്ങൾ എന്താ ഈ കാണിക്കുന്നത്.....??" ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ തുറിച്ചു വന്നു.... "നന്ദു..... ഞാൻ.... എനിക്ക്..... എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല നന്ദൂ..... നിന്റെ ഇഷ്ടം ഏത് വിധേനയും പിടിച്ചടക്കണം എന്നൊരു ചിന്തയെ ഇന്ന് എന്നിലുള്ളൂ....." അവൻ മനസ്സിലുള്ളത് വെട്ടി തുറന്ന് പറഞ്ഞത് കേട്ട് നന്ദു ഞെട്ടി..... യുവക്ക് കലി കയറുന്നുണ്ടായിരുന്നു.... "എനിക്കറിയില്ല നിന്നോട് എങ്ങനെ പറയണമെന്ന്..... But...." അത്രയും പറഞ്ഞുകൊണ്ട് അവൻ നന്ദുവിന്റെ വലത് കൈ കൈയിൽ എടുത്തു..... അവൾ അത് പിൻവലിക്കും മുന്പേ വിക്രം അവളുടെ ഉള്ളം കൈയിൽ അമർത്തി മുത്തി..... യുവയുടെ വെളുത്ത മുഖം രക്തവർണമായി....

എന്തോ ആ കാഴ്ച അവനിൽ അരിശം നിറച്ചു.... "ഛീ..." നന്ദു അറപ്പോടെ കൈകൾ വലിച്ചെടുത്തതും യുവയുടെ ചവിട്ടേറ്റ് വിക്രം തെറിച്ചു വീണതും ഒരുമിച്ചായിരുന്നു "ആഹ്...."കാല് മടങ്ങിയ വിക്രം വേദനയോടെ അവളെ നോക്കുന്നത് കണ്ട് അവൾക്ക് അലിവ് തോന്നിപ്പോയി "വിക്രം...." അവൾ യാന്ദ്രികമായി അവന് നേരെ സഹായഹസ്തങ്ങൾ നീട്ടി..... "ഡീ....." യുവയുടെ അലർച്ച ആ കേബിനിൽ പ്രതിധ്വനിച്ചു..... അവൾ ഞെട്ടലോടെ യുവയെ നോക്കി.... "ഇരിക്കടി....." അവൻ ദേഷ്യത്തോടെ പറഞ്ഞതും അവൾ വിക്രത്തെ നോക്കി..... അവൻ നിലത്ത് നിന്ന് എണീക്കാൻ ബുദ്ധിമുട്ടുന്നത് നിസ്സഹായയായി അവൾ നോക്കി നിന്നു "ഇരിക്കെടീ അവിടെ...." അവന്റെ അടുത്ത അലർച്ച കേട്ട് അവൾ അറിയാതെ ഇരുന്നുപോയി.....അവളെ ഒന്ന് കടുപ്പിച്ചു നോക്കി യുവ വിക്രത്തിന് നേരെ നടന്നു..... "ഇനി..... ഇത് ആവർത്തിക്കരുത്...... ഇതൊരു വാണിങ് ആയിട്ട് കൂട്ടണ്ട..... It's a advice..... തള്ളിക്കളയാൻ ആണ് ഉദ്ദേശമെങ്കിൽ മോൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും..... "വിക്രത്തിനെ പിടിച്ചു എണീപ്പിച്ചുകൊണ്ട് യുവ അവന് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു "ഇനി ഇവിടെ നിന്ന് റാവണിന്റെ കണ്ണിൽ പെടാതെ പോകാൻ നോക്ക്..... "

വിക്രത്തിന്റെ ഷർട്ട് നേരെ ആക്കിക്കൊണ്ട് അവൻ പറഞ്ഞതും വിക്രം നന്ദുവിനെ നോക്കി.... "പേടിച്ചിട്ടല്ല നന്ദൂ..... ഞാൻ കാരണം നിനക്ക് ഒരു പ്രശ്നം ഉണ്ടാവരുതെന്ന് കരുതിയാണ്..... പിന്നെ ഞാൻ പറഞ്ഞ കാര്യത്തെ കുറിച്ച് നീ ഒന്ന് കൂടി ചിന്തിക്കണം..... ഒരു സെക്കന്റ് ചാൻസ് തരാൻ നിനക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു..... ആ വിശ്വാസത്തിലാണ് ഞാൻ ഇപ്പോൾ ഇവിടെ നിന്ന് പോകുന്നത്....." അവളെ നോക്കി ഒരു വിളറിയ ചിരി സമ്മാനിച്ചു വിക്രം പുറത്തേക്ക് പോകുന്നത് അവൾ കണ്ണെടുക്കാതെ നോക്കിയിരുന്നു അത് യുവയിൽ ദേഷ്യം നിറച്ചു..... "Nonsense...." അവൾ കേൾക്കാൻ പാകത്തിൽ ഉറക്കെ പറഞ്ഞുകൊണ്ട് അവൻ ഡോർ വലിച്ചടച്ചു പുറത്തേക്ക് പോയി... നന്ദു അതൊന്നും അറിയാതെ അപ്പോഴും ചിന്തയിലായിരുന്നു.... ഗ്ലാസ്‌ ഡോറിലൂടെ പുറത്ത് നിന്ന് അത് കണ്ട യുവ മനസ്സിൽ പലതും കണക്ക് കൂട്ടി പുറത്തേക്ക് നടന്നു ••••••••••••••••••••••••••••••••••••° ഹോസ്പിറ്റലിൽ നിന്ന് റാവണിന്റെ കാറിൽ തന്നെ ആയിരുന്നു ജാനി തിരികെ പോയത്.... ആ യാത്രയിലുടനീളം ജാനിയുടെ മനസ്സിനെ ഓർമ്മകൾ വന്ന് പൊതിയുകയായിരുന്നു..... തനിക്ക് ഇന്നുണ്ടായ മാറ്റം അവൾ നോക്കി കാണുകയായിരുന്നു..... അവളുടെ രൂപവും വേഷവും ഒക്കെ ഇന്ന് മാറിപ്പോയിരുന്നു...

അവൾ മിററിലേക്ക് നോക്കി ചായം പുരണ്ട അവളുടെ മുഖത്തെ വിലയിരുത്തുകയായിരുന്നു.... കണ്ടിട്ട് അവൾക്ക് തന്നെ ദഹിക്കുന്നുണ്ടായിരുന്നില്ല.....മുഖത്തെ ചായം അവൾ എന്തോ വാശിയോടെ തുടച്ചു മാറ്റാൻ ശ്രമിച്ചു.... കാറിൽ ഉണ്ടായിരുന്ന ടിഷ്യൂ പേപ്പർ എടുത്ത് ചുണ്ടിലെ ലിപ്സ്റ്റിക്ക് തുടച്ചു മാറ്റി.... അവളുടെ ഡ്രസിങ് ഒക്കെ അവളെ അലോസരപ്പെടുത്തി.... താൻ ഇങ്ങനെ ആയിരുന്നില്ല..... ഇതല്ല താൻ.... " അവളുടെ ഉള്ളിൽ ഇരുന്ന് ആരോ വിളിച്ചു പറയുന്നത് പോലെ..... റാവൺ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... അവൾ പലപ്പോഴായി തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നതും പിന്നെ അത് വേണ്ടെന്ന് വെക്കുന്നതുമൊക്കെ അവൻ കാണുന്നുണ്ടായിരുന്നു.... എന്നാൽ ജാനി അതൊന്നും അറിഞ്ഞിരുന്നില്ല.... അവൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു..... അവളുടെ ലൈഫ് ആരുടെയൊക്കെയോ കൈയിലൂടെ എങ്ങനെയൊക്കെയോ ഒഴുകുകയായിരുന്നെന്ന് അവൾ ഓർത്തു..... അച്ഛനോട് വെറുപ്പ് തോന്നി അമ്മയോട് ദേഷ്യം തോന്നി..... റാവണിനോട് പരിഭവവും.... ഒക്കെ അവളിൽ നിന്ന് എല്ലാവരും മറച്ചു വെച്ചതോർത്തു അവൾക്ക് വേദന തോന്നി..... താൻ ആരാണെന്നോ എന്താണെന്നോ അറിയാതെയുള്ള മൂന്ന് വർഷങ്ങൾ..... ഒരു വിഡ്ഢിയെ പോലെ ജീവിച്ചു തീർത്തു....

അത് ഓർക്കവേ അവളുടെ കണ്ണുകൾ നിറഞ്ഞു.... എല്ലാവരോടും പരിഭവം തോന്നി..... "Hey...." റാവൺ തോളിൽ തട്ടി വിളിച്ചപ്പോഴാണ് ജാനി ഓർമകളിൽ നിന്നുണർന്നത്.... നോക്കിയപ്പോൾ വീട് എത്തിയിരുന്നു.... അവൾ ഇറങ്ങുന്നില്ലെന്ന് കണ്ടാണ് അവൻ അവളെ തട്ടി വിളിച്ചത്..... അവനെ കാണുമ്പോൾ അവൾക്ക് സങ്കടം വന്നു.... അവന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരയാൻ തോന്നി.... എന്നെയും കൂടെ കൂട്ടണമെന്ന് പറയാൻ തോന്നി.... പക്ഷെ ആവുന്നില്ല.... അവന്റെ അപരിചിതത്വം നിഴലിക്കുന്ന മുഖം അവളെ നോവിച്ചു.... ഞാനാ പഴയ ജാനിയാണെന്ന് വിളിച്ചു പറയാൻ അവളുടെ മനം തുടിച്ചു.... "ഇറങ്ങുന്നില്ലേ.... എനിക്ക് ധൃതി ഉണ്ട്...." ഗൗരവം നിറഞ്ഞ വാക്കുകൾ കേട്ട് പറയാൻ ഒരുങ്ങിയ നാവിന് അവൾ കടിഞ്ഞാൺ ഇട്ടു.... ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി..... തിരിഞ്ഞു നടക്കുമ്പോൾ നെഞ്ച് വല്ലാതെ നോവുന്നത് പോലെ..... "ഇല്ല.... ഇനിയും പിരിഞ്ഞിരിക്കാൻ തനിക്കാവില്ല.... "മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.... പറയാൻ തന്നെ തീരുമാനിച്ചു... "രാവണാ...."അവൾ ഉച്ചത്തിൽ വിളിച്ചുകൊണ്ടു തിരിഞ്ഞതും അവൻ കാർ പറപ്പിച്ചു വിട്ടിരുന്നു.... അത് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.... നിരാശയോടെ അവൾ തിരിഞ്ഞു നടന്നു.... മുറ്റത്ത് തന്നെ മുത്തശ്ശനും മുത്തശ്ശിയും നിൽക്കുന്നത് കണ്ടു..... "മോളെന്താ ഇന്ന് നേരത്തെ....??" മുത്തശ്ശിയുടെ ചോദ്യം ഒന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല....

എന്തൊക്കെയോ ചിന്തിച് മനസ്സ് മരിച്ചവളെ പോലെ അവൾ അകത്തേക്ക് കയറിപ്പോയി.... അവളുടെ ആ മട്ടും ഭാവവും അവരിൽ ഭീതി നിറച്ചു.... ആ വൃദ്ധയും വൃദ്ധനും അങ്കലാപ്പോടെ അവൾക്ക് പിന്നാലെ നടന്നു.... മുറിയിൽ കയറി മുടി പിച്ചി എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവൾ ബെഡിലേക്ക് വീഴുന്നത് കണ്ട് കൊണ്ടാണ് മുത്തശ്ശനും മുത്തശ്ശിയും വന്നത്..... "മോളെ.... " മുത്തശ്ശി അവൾക്കരികിൽ ഇരുന്നുകൊണ്ട് അവളെ തലോടി.... "എന്തിനാ എല്ലാരും കൂടി എന്നെ ചതിച്ചത്....?" അവളുടെ പെട്ടെന്നുള്ള ചോദ്യം അവരിൽ ആശ്ചര്യമുയർത്തി "എന്തിനാ എല്ലാരും കൂടി എന്റെ രാവണനെ എന്നിൽ നിന്ന് അകറ്റിയത്... ഞാൻ എത്രത്തോളം സ്നേഹിച്ചതാണെന്ന് അറിയോ.... മോഹിച്ചതാണെന്ന് അറിയോ..... ഒരുമിച്ച് ജീവിക്കാൻ മനസ്സ് കൊണ്ട് തയ്യാറെടുത്തപ്പോൾ തന്നെ നിങ്ങൾ എന്റെ ഭർത്താവിനെ എന്നിൽ നിന്ന് അകറ്റി കളഞ്ഞില്ലേ....??"അവൾ കരഞ്ഞുകൊണ്ട് മുത്തശ്ശിയുടെ മടിയിൽ മുഖം പൂഴ്ത്തി"മോള് ഇതെന്തൊക്കെയാ ഈ പറയുന്നേ....??" അവൾ സത്യങ്ങൾ അറിഞ്ഞിരിക്കുന്നു എന്ന ഞെട്ടൽ മറച്ചു പിടിച്ചു മുത്തശ്ശൻ ചോദിച്ചു "വേണ്ട... ഇനിയും എന്നെ പറ്റിക്കണ്ട..... എന്റെ രാവണൻ ഇന്ന് എന്നെ കാണുന്നത് വേറൊരാൾ ആയിട്ടാ...

. ആ കണ്ണുകളിൽ എന്നോട് അപരിചിതത്വം മാത്രമേ ഇന്നുള്ളൂ.... അതെനിക്ക് താങ്ങാൻ ആവുന്നില്ല.... എന്റെ അമ്മ എനിക്ക് ചെയ്ത് തന്ന ഉപകാരം.... എന്റെ ജീവിതം തന്നെ എന്നിൽ നിന്ന് പിടിച്ചെടുത്തു.... എന്തിന്.... ആർക്ക് വേണ്ടി....??" അവൾ തേങ്ങിക്കൊണ്ടേയിരുന്നു.... "മോള് കരയല്ലേ..... മുത്തശ്ശന് സഹിക്കില്ല എന്റെ കുഞ്ഞു കരഞ്ഞാൽ.... എണീക്ക്.... എന്റെ കുട്ടി കണ്ണ് തുടക്ക്.... തുടക്കെടാ..... മുത്തശ്ശനല്ലേ പറയുന്നത്.... " മുത്തശ്ശൻ അവളെ പിടിച്ചെണീപ്പിച്ചു കണ്ണ് തുടച്ചതും ജാനി അയാളുടെ നെഞ്ചിൽ വീണ് ഏങ്ങിക്കരഞ്ഞു അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ അവർ കുഴഞ്ഞു..... മുത്തശ്ശിയുടെ മടിത്തട്ടിൽ ഒരു ആശ്രയതിനെന്ന വണ്ണം അവൾ തല ചായ്ച്ചതും ചുളിവുകൾ വീണ ആ കരങ്ങൾ അവളുടെ മുടിയിഴകൾക്കിടയിലൂടെ ഇഴഞ്ഞു....അപ്പോഴും അവളുടെ എങ്ങലുകൾ ഉയർന്നുകൊണ്ടേയിരുന്നു •••••••••••••••••••••••••••••••••••••° യുവ പിന്നീട് ഓഫീസിൽ വരാതിരുന്നത് നന്ദുവിന് ചെറു ആശ്വാസം പകർന്നു....ഇടക്കെപ്പഴോ ജാനിക്ക് കുഴപ്പം ഇല്ല ഡിസ്ചാർജ് ആയി എന്ന റാവണിന്റെ മെസ്സേജ് വന്നത് അവൾ ഒന്ന് കൂടി എടുത്ത് നോക്കി.... ജാനിയുടെ ഓർമ്മകൾ വീണ്ടും നഷ്ടപ്പെട്ടോ എന്ന സംശയത്തിൽ അവളൊന്ന് ദീർഘമായി നിശ്വസിച്ചുകൊണ്ട് അവളുടെ ജോലികളിലേക്ക് തിരിഞ്ഞു.... അവൾ അവളുടെ ജോലികൾ കൃത്യമായി ചെയ്ത് തീർത്ത് വൈകുന്നേരം ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി....

റാവണിനെ കാണാത്തത് കൊണ്ട് അവൾ ഭരത്തിനൊപ്പമാണ് വീട്ടിലേക്ക് പോയത്.... ഭരത്തിനോട് കത്തിയടിച്ചു വീടിനുള്ളിലേക്ക് കയറിയപ്പോൾ കാണുന്നത് ഗൗരവമേറിയ ഒരു ചർച്ചയാണ്....റാവണും ശിവദയും ആരവും കൂടി സീരിയസ് ആയിട്ട് എന്തോ ചർച്ച ചെയ്യുകയാണ്..... അവരുടെ ഒക്കെ മുഖഭാവം അത്ര പന്തി അല്ലെന്ന് കണ്ടതും നന്ദു മെല്ലെ ഭരത്തിനെ കൂട്ടി കിച്ചൺ ലക്ഷ്യമാക്കി നടന്നു... "നന്ദൂ...." റാവണിന്റെ ഗൗരവം നിറഞ്ഞ സ്വരം കേട്ട് അവൾ തിരിഞ്ഞു നോക്കി.... "എന്താ ഏട്ടാ....??" അവൾ വിനയത്തോടെ ചോദിച്ചു "നാളെ എന്തൊക്കെയാ നിന്റെ പ്രോഗ്രാംസ്.....?" അവൻ അതേ ഭാവത്തിൽ ചോദിച്ചു... "പ്രത്യേകിച്ച് ഒന്നുല്ല ഏട്ടാ.... ഓഫീസിൽ പോണം....." അവൾ സംശയത്തോടെ പറഞ്ഞു "നാളെ ഒരു പ്രോഗ്രാമും വേണ്ട.... ലീവ് എടുക്ക്.... " അവനത് പറഞ്ഞതും മറ്റൊന്നും പറയാതെ അവൾ തല കുലുക്കി "ആഹ് പിന്നെ.... ഭരത്...." അവർ രണ്ടും തിരിഞ്ഞു നടക്കാൻ നേരം റാവൺ വിളിച്ചു.... വിളിച്ചത് ഭരത്തിനെ ആണെങ്കിലും നന്ദുവും തിരിഞ്ഞു നോക്കി... "നാളെ ഇവളുടെ പെണ്ണ് കാണലാണ്..... നീ ഇവിടെ ഉണ്ടാവണം..... K...?" റാവൺ അത് പറഞ്ഞതും രണ്ടും ഒരു പോലെ ഞെട്ടി.... "എന്താന്ന്.... പെണ്ണ് കാണലോ....?" നന്ദു അറിയാതെ ചോദിച്ചു പോയി റാവൺ അവളെ ദേഷ്യത്തോടെയാണ് നോക്കുന്നതെന്ന് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്.... "എന്താ നീ ഇത് വരെ അങ്ങനൊരു വാക്ക് കേട്ടിട്ടില്ലേ....?" ആരവാണ് അത് പറഞ്ഞത്....

പതിവില്ലാതെ ആരവും ഗൗരവത്തിൽ ആണെന്ന് കണ്ട് അവൾ വായും പൊളിച് അവനെ നോക്കി.... "അല്ല പെട്ടെന്നെന്താ ഇ.... ഇങ്ങനൊരു തീരുമാനം....??" അവൾ അല്പം പതർച്ചയോടെ ചോദിച്ചതും റാവൺ ഒന്ന് നിശ്വസിച്ചു..... എന്നിട്ട് അവൾക്ക് മുന്നിൽ വന്ന് നിന്നു.... "ഇന്ന് വിക്രം നിന്നെ കാണാൻ ഓഫീസിൽ വന്നിരുന്നോ....??" പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ട് അവൾ പതറി "ചോദിച്ചത് കേട്ടില്ലേ...?" അവന്റെ ശബ്ദം മാറിയത് കേട്ട് അവൾ ഞെട്ടി "അ.... അത്.... ഏട്ടാ...." അവൾ എന്ത് പറയണമെന്നറിയാതെ കുഴങ്ങി "Say yes or no...." അവൻ കടുപ്പിച്ചു പറഞ്ഞു "Yes..." അവൾ നിസ്സഹായായി പറഞ്ഞു..... "എന്നിട്ട് നീ എന്ത് കൊണ്ട് എന്നെ വിളിച്ചില്ല.... ആ സ്പോട്ടിൽ എന്നെ അറിയിച്ചില്ല....?" അവൻ ചോദ്യങ്ങൾ തൊടുത്തു വിട്ടു.... അതിന് ഒരു ഉത്തരം ഇല്ലാതെ അവൾ നിന്നതും റാവൺ ദേഷ്യത്തിൽ പുറത്തേക്ക് പോയി.... അവൾക്ക് എന്തോ വല്ലാതെ തോന്നി..... പെട്ടെന്ന് അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.... മുഖം രക്തവർണമായി.... ഈ പണി വന്ന വഴി ഏതാണെന്ന് ചിന്തിച്ചു കൊണ്ട് അവൾ മുഷ്ടി ചുരുട്ടി പിടിച്ചു.... "യുവാ...." അവൾ ദേഷ്യത്തോടെ പല്ലിറുമ്മി....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story