ജാനകീരാവണൻ 🖤: ഭാഗം 91

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"Say yes or no...." അവൻ കടുപ്പിച്ചു പറഞ്ഞു "Yes..." അവൾ നിസ്സഹായായി പറഞ്ഞു..... "എന്നിട്ട് നീ എന്ത് കൊണ്ട് എന്നെ വിളിച്ചില്ല.... ആ സ്പോട്ടിൽ എന്നെ അറിയിച്ചില്ല....?" അവൻ ചോദ്യങ്ങൾ തൊടുത്തു വിട്ടു.... അതിന് ഒരു ഉത്തരം ഇല്ലാതെ അവൾ നിന്നതും റാവൺ ദേഷ്യത്തിൽ പുറത്തേക്ക് പോയി.... അവൾക്ക് എന്തോ വല്ലാതെ തോന്നി..... പെട്ടെന്ന് അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.... മുഖം രക്തവർണമായി.... ഈ പണി വന്ന വഴി ഏതാണെന്ന് ചിന്തിച്ചു കൊണ്ട് അവൾ മുഷ്ടി ചുരുട്ടി പിടിച്ചു...."യുവാ...." അവൾ ദേഷ്യത്തോടെ പല്ലിറുമ്മി ഒറ്റുകാരൻ അവൻ തന്നെ....' അവൾ മനസ്സിൽ ഉറപ്പിച്ചു..... അവനെ കൈയിൽ കിട്ടിയില്ല വെട്ടി നുറുക്കുമെന്നുള്ള ഭാവം ആയിരുന്നു അവൾക്ക് അപ്പോൾ..... റാവണിന് അവളോടുള്ള ദേഷ്യത്തിന് കാരണക്കാരൻ അവനാണെന്ന് അവൾ ഓർത്തു.... ഇത്ര പെട്ടെന്ന് ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ കാരണം തന്നെ യുവയാണെന്ന് ചിന്തിക്കവേ അവൾക്ക് കലി അടക്കാനായില്ല.... "എന്താടി നിന്ന് ഉറഞ്ഞു തുള്ളുന്നെ.....??" അവൾ ദേഷ്യത്താൽ വിറക്കുന്നത് കണ്ട് ആരവ് അവളോട് ചോദിച്ചു....

"എന്നോട് ചോദിക്കാതെയാണോ എന്റെ കല്യാണം തീരുമാനിക്കുന്നെ....??" അവൾ കലിയോടെ ചോദിച്ചതും ആരവും ശിവദയും അവളെ അടിമുടി നോക്കി.... "എനിക്ക് എന്റെ ഏട്ടനാണ് എല്ലാം..... ഏട്ടനെ വിഷമിപ്പിച്ചു കൊണ്ട് ഞാൻ എന്റെ ജീവിതപങ്കാളിയെ ഇനി തിരഞ്ഞെടുക്കില്ല.... എല്ലാം ഏട്ടന്റെ തീരുമാനം ആണെന്ന് നീ അല്ലേടി വാ തോരാതെ പറഞ്ഞു നടക്കുന്നെ...??" ആരവ് ചൂടായതും അവളൊന്ന് പരുങ്ങി.... "ഓക്കേ..... നീ ഇപ്പൊ ഞങ്ങളെ ചോദ്യം ചെയ്യാൻ ഒക്കെ ആയി അല്ലേ.... ശരി.... ഇത് ഞാൻ റാവണിനെ അറിയിച്ചോളാം.... നിന്റെ ജീവിതം നീ തന്നെ തിരഞ്ഞെടുത്തോ...." അത് പറഞ്ഞു ആരവ് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും നന്ദു തലക്ക് കൈ കൊടുത്തു ആരവ് പെട്ടെന്ന് അവൾക്ക് നേരെ തിരിഞ്ഞു..... "പിന്നൊരു കാര്യം.... നീ തിരഞ്ഞെടുക്കുന്ന ജീവിതം ആ വിക്രം ആണെങ്കിൽ അവൻ ഉള്ള ഈ വീട്ടിൽ ഞാൻ ഉണ്ടാവില്ല..... ഒരിക്കലും...." ആരവ് ഇതും പറഞ്ഞുകൊണ്ട് മുകളിലേക്ക് കയറിപ്പോയി.... "ഞാനും ഉണ്ടാവില്ല....." ബാഗ് നെഞ്ചോട് ചേർത്തു പിടിച്ച് ഭരത്തും ചവിട്ടി തുള്ളി ആരവിന് പിന്നാലെ കയറിപ്പോയി....

നന്ദു അത് കണ്ട് വായും പൊളിച് നിന്നുപോയി..... "അമ്മേ ഞാൻ..." ശിവദയോട് നന്ദു എന്തോ പറയാൻ ശ്രമിച്ചതും.... "നന്ദൂ..... അവൻ പറഞ്ഞതിൽ കൂടുതൽ എനിക്കൊന്നും പറയാൻ ഇല്ല... ഒരു കാര്യം നീ ഓർത്ത് വെച്ചോ.... ഇന്ന് നിനക്ക് ആ വിക്രമിനോട് തോന്നുന്ന സഹതാപം നാളെ നിന്നെ നെഞ്ചിൽ കൊണ്ട് നടക്കുന്ന നിന്റെ ഏട്ടന് ഒരു വേദനയാകരുത്.... നീ മറന്നിട്ടുണ്ടാവും..... ഒരു ഏട്ടന്റെ മുഖത്ത് നോക്കി ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് വിക്രം എന്റെ കുഞ്ഞനോട് പറഞ്ഞത്.... നീ കരണം നാണം കെട്ട് നിന്നവനാണ് എന്റെ കുഞ്ഞൻ..... ആ വിക്രത്തിന് മുന്നിൽ വീണ്ടും അവനെ തോൽപ്പിച്ചു കളയരുത്..... വിവാഹത്തിന് അവൻ വാക്ക് കൊടുത്തത് നിന്റെ വാക്കുകളിൽ വിശ്വാസം അർപ്പിച്ചാണ്..... അവരുടെ മുന്നിൽ നീ നിന്റെ ഏട്ടനെ ഒരു നട്ടെല്ല് ഇല്ലാത്തവനാക്കരുത്...." ഒരു അപേക്ഷ പോലെ കൈകൂപ്പി പറഞ്ഞുകൊണ്ട് ശിവദ അകത്തേക്ക് പോയത് കണ്ട് അവൾക്ക് വല്ലാതെ.... "തന്റെ മനസ്സ് തന്നെക്കാൾ നന്നായി ഇവർ പഠിച്ചിരിക്കുന്നു....." നന്ദു സ്വയം മൊഴിഞ്ഞു "പഴയ പ്രണയത്തിന്റെ അവശേഷിപ്പാണോ അതോ സഹതാപം ആണോ.....

. അറിയില്ല വിക്രം വേദനിച്ചത് കണ്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ.... അവനെ സമാഅധാനിപ്പിക്കാൻ..... സഹായിക്കാൻ ഉള്ള് കൊണ്ട് അറിയാതെ ആഗ്രഹിച്ചു പോയി..... അയാൾ ചെയ്തതൊക്കെ ഒരുനിമിഷം ഞാനും മറന്നു..... ആദ്യപ്രണയം അങ്ങനെ പെട്ടെന്ന് ഒന്നും ആർക്കും മറക്കാൻ പറ്റില്ലെന്ന് പറയുന്നത് എത്ര ശരിയാണ്..... അതുകൊണ്ടല്ലേ കഴിഞ്ഞതൊക്കെ മറക്കാൻ എനിക്ക് സാധിച്ചത്..... പക്ഷെ എല്ലാവരും കരുതുന്നത് പോലെ ഞാൻ ഒരിക്കലും അയാളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കില്ല.... എന്റെ ഏട്ടൻ ചൂണ്ടി കാണിക്കുന്നവൻ തന്നെയായിരിക്കും എന്റെ ജീവിത പങ്കാളി....." മനസ്സിൽ ഒന്ന് കൂടി ഊട്ടിയുറപ്പിച്ചു കൊണ്ട് അവൾ ആരവിന്റെ മുറി ലക്ഷ്യമാക്കി പോയി •••••••••••••••••••••••••••••••° "ശരിക്കും നിങ്ങൾ സീരിയസ് ആയിട്ടാണോ ദേഷ്യപ്പെട്ടത്....??" ആരവിന്റെ മുറിയിൽ തന്റെ മുന്നിൽ ഗൗരവത്തോടെ പുറം തിരിഞ്ഞു നിൽക്കുന്ന ആരവിനോടായി ഭരത്ത് ചോദിച്ചു....

ആരവ് അത് കേട്ട് തിരിഞ്ഞു നിന്ന് അവനെ നോക്കി ഇളിച്ചു.... "ചുമ്മാ.... അവളെ ഒന്ന് ഇളക്കാൻ പറഞ്ഞതല്ലേ.... നീ നോക്കിക്കോ.... നമ്മടെ പിന്നാലെ തന്നെ അവളും വരും..... " ആരവ് കോൺഫിഡൻസോടെ പറഞ്ഞു.... "വരോ....??" ഭരത്ത് സംശയിച്ചു നിന്നു.... "വരും..... വരാതെ എവിടെപ്പോകാൻ..... " ആരവ് പറയുമ്പോഴും കണ്ണ് വാതിൽക്കൽ തന്നെയായിരുന്നു.... "ഇനി വരാതിരിക്കോ... " അവൻ വാതിൽക്കൽ നിന്ന് പുറത്തേക്ക് എത്തി നോക്കി.... നന്ദു വരുന്നത് കണ്ട് അവൻ ഓടി വന്ന് നേരത്തെ നിന്നത് പോലെ പുറം തിരിഞ്ഞ് ഗൗരവം നടിച്ചു.... ഭരത് ഇതൊക്കെ കണ്ട് ചിരിച്ചുകൊണ്ട് വാതിൽക്കലേക്ക് നോക്കിയതും നന്ദു അകത്തേക്ക് കയറി വന്നു.... "ഏട്ടാ....." അവൾ കുറ്റബോധത്തോടെ വിളിച്ചു.... ആരവ് കേൾക്കാത്ത മട്ടിൽ നിന്നു.... "എനിക്കറിയാം ഏട്ടാ..... നിങ്ങളൊക്കെ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്..... നിങ്ങൾ എന്ത് തീരുമാനം എടുത്താലും അതെന്റെ നല്ലതിന് വേണ്ടി ആകുമെന്നും എനിക്ക് ബോധ്യമുണ്ട്.... പെട്ടെന്ന് ഒരു കല്യാണം എന്ന് കേട്ടപ്പോൾ കൺഫ്യൂസ്ഡ് ആയിപ്പോയി..... അല്ലാതെ വിക്രത്തെ ഭർത്താവാക്കാനുള്ള കൊതി കൊണ്ടൊന്നും അല്ല....

എനിക്ക് മറ്റെന്തിനേക്കാളും വലുത് നിങ്ങളൊക്കെയാണ്..... നിങ്ങൾ ചൂണ്ടി കാണിക്കുന്നവൻ തന്നെയായിരിക്കും ഈ നന്ദുവിന്റെ കഴുത്തിൽ താലി കെട്ടുന്നത്.... ഇത് എന്റെ വാക്കാണ്.....നിങ്ങൾക്ക് എന്നെ വിശ്വസിക്കാം....." നന്ദു അത്രയൊക്കെ പറഞ്ഞപ്പോൾ തന്നെ ആരവിന്റെ ചുണ്ടിൽ ചെറുചിരി പടർന്നിരുന്നു..... അവളുടെ മനസ്സറിയാൻ വേണ്ടി പറഞ്ഞതാണെങ്കിലും അവൻ പറഞ്ഞതൊക്കെ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നതൊക്കെ തന്നെയാണ്..... വിക്രത്തെ അംഗീകരിക്കാൻ അവർക്ക് ആർക്കും കഴിയുമായിരുന്നില്ല....."ഇനിയെങ്കിലും ഈ ഗൗരവം വിട്ട് എന്നെ ഒന്ന് നോക്ക് ഏട്ടാ.... ഞാൻ വാക്ക് തന്നില്ലേ...." നന്ദു അവന്റെ അവഗണന സഹിക്ക വയ്യാതെ പറഞ്ഞതും ആരവ് പുഞ്ചിരിയോടെ തിരിഞ്ഞു.... "എനിക്ക് ഇതൊക്കെ വിശ്വസിക്കാവോ....?" പുഞ്ചിരി മറച്ചു പിടിച്ചു അവൻ അവളെ നോക്കി പുരികമുയർത്തി... "ഹാന്നേ.... 🙁" അവളുടെ ഭാവം കണ്ട് അവൻ ചിരിച്ചു പോയി..... "എനിക്ക് നിന്നെ വിശ്വാസം ഒക്കെയാണ്..... പക്ഷെ ഒരു ഉറപ്പ് കിട്ടുന്നത് നല്ലതാണ്..... എന്റെ പെങ്ങൾ എപ്പഴാ നിറം മാറുക എന്ന് പറയാൻ പറ്റില്ല...." അവൻ പറഞ്ഞത് കേട്ട് അവൾ മുഖം കൂർപ്പിച്ചു....

"അല്ല.... ആരാ നാള വരൻ പോകുന്ന ഹതഭാഗ്യൻ.....?" ഭരത് താല്പര്യത്തോടെ ചോദിക്കുന്നെങ്കിലും നന്ദുവിന് ആ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല.... "അതൊക്കെ നാളെ കണ്ടറിഞ്ഞാൽ മതി.... ഹതഭാഗ്യൻ ആണോ അതോ എന്റെ പെങ്ങടെ കാലൻ ആണോ എന്നൊക്കെ കണ്ടറിയാം...." എന്തോ അർത്ഥം വെച്ച് പറഞ്ഞുകൊണ്ട് ആരവ് റൂമിന് പുറത്തേക്ക് പോയി... അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ഭരത്തും നന്ദുവും പരസ്പരം നോക്കി •••••••••••••••••••••••••••••••••° "എന്തൊക്കെയാ അമ്മ ഈ പറയുന്നേ....? അവിക്ക് ഓർമ തിരിച്ചു കിട്ടിയെന്നോ.....?" അമ്മ പറഞ്ഞ വാർത്ത കേട്ട് ഗൗരി ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.... "അതേ മോളെ..... കുറേ കരഞ്ഞു..... കുറേ കുറ്റപ്പെടുത്തി..... ജലപാനം പോലും ഇല്ലാതെ മുറിക്കുള്ളിൽ തന്നെ ഒരേ ഇരുപ്പാ...." ആ വൃദ്ധ വേദനയോടെ പറഞ്ഞു.... "പക്ഷെ എങ്ങനെ....? ഇത്രയും കാലത്തിനു ശേഷം പെട്ടെന്നെങ്ങനെ അവൾ എല്ലാം ഓർത്തെടുത്തു..... അവിയെ കാണാൻ ആരെങ്കിലും വന്നിട്ടുണ്ടായിരുന്നോ....??" അവർ ദേഷ്യത്തോടെ ചോദിച്ചു "എനിക്കൊന്നും അറിയില്ല കുട്ടീ....

എനിക്കാ കുഞ്ഞിന്റെ കാര്യം ഓർക്കുമ്പോൾ തന്നെ നെഞ്ചിലൊരു വിങ്ങലാ.... മൂന്ന് വർഷം അവളുടെ ഭർത്താവിനെ പിരിഞ്ഞു അങ്ങനൊരു ഭർത്താവ് ഉണ്ടെന്ന് പോലും അറിയാതെ അവൾ ജീവിച്ചു.... ഇന്ന് ഒക്കെ തിരിച്ചറിഞ്ഞപ്പോൾ തകർന്ന് പോയി ആ കുട്ടി... എന്തിനാ ഗൗരി നീ നിന്റെ മോളോട് ഇങ്ങനൊരു ക്രൂരത കാണിച്ചത്....?" അവർ ഗൗരിയെ കുറ്റപ്പെടുത്തി.... "അമ്മ എന്താ ഒന്നും അറിയാത്തത് പോലെ....?? അവനെപ്പോലെ മനസാക്ഷി ഇല്ലാത്ത ഒരുത്തന്റെ കൈയിൽ ഞാൻ അവനെ ഏൽപ്പിക്കണമായിരുന്നോ....?" ഗൗരി ദേഷ്യത്താൽ വിറച്ചു "നിനക്ക് മോളോട് എല്ലാം തുറന്ന് പറയാമായിരുന്നില്ലേ..... അവളായിരുന്നു തീരുമാനിക്കേണ്ടിയിരുന്നത് അവനൊപ്പം ജീവിക്കണോ വേണ്ടയോ എന്ന്...." അവർ പറഞ്ഞു.... ഗൗരിക്ക് സമനില തെറ്റുന്നുണ്ടായിരുന്നു.... "മതി..... അവളെ അങ്ങോട്ട് അയച്ചതാണ് ഞാൻ ചെയ്ത തെറ്റ്... ഇനി അവി അവിടെ നിൽക്കാൻ പാടില്ല.... നാളത്തെ ഫ്ലൈറ്റിന് തന്നെ അവളെ ഇങ്ങോട്ട് കയറ്റി വിട്ടേക്കണം....അല്ലെങ്കിൽ എന്റെ മറ്റൊരു മുഖം എല്ലാവരും കാണേണ്ടി വരും...." ഗൗരി ദേഷ്യം സഹിക്ക വയ്യാതെ പറഞ്ഞു...

"ടിക്കറ്റ് ഞാൻ ബുക്ക്‌ ചെയ്യും..... നാളെ എന്റെ മകൾ എന്റെ അടുത്ത് ഉണ്ടായിരിക്കണം..... ഞാൻ അവനെ.... ആ യുവയെ വിളിക്കുന്നുണ്ട്...." ഗൗരി കലിയോടെ പറഞ്ഞു.... "അവൾ വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..... അവൾ അവളുടെ ഭർത്താവിന്റെ അടുത്തേക്ക് തന്നെ പോകും എനിക്ക് ഉറപ്പാ...." അമ്മയുടെ സംസാരം ഗൗരിയെ ചൊടിപ്പിച്ചു.... "അത് നടക്കില്ല..... ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എന്റെ മകളെ അവന് കിട്ടില്ല.... എനിക്കറിയാം എന്റെ മകളെ രക്ഷിക്കാൻ...." അത്രയും പറഞ്ഞു ആ വീഡിയോ കാൾ കട്ടായി.... പുറത്ത് നിന്ന് അകത്തേക്ക് വന്ന യുവ അതൊക്കെ കേട്ടിരുന്നു.... ഉണ്ടായതൊക്കെ മുത്തശ്ശൻ വിളിച്ചു പറഞ്ഞിരുന്നു..... "അവളെവിടെ....?" അവൻ മുത്തശ്ശിയോട് ചോദിച്ചു.... "മുറിയിൽ ഉണ്ട്....." മുത്തശ്ശി ഒന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു.... അവൻ അതിന് മൂളിക്കൊണ്ട് ജാനിയുടെ മുറി ലക്ഷ്യമാക്കി നടന്നു... മുറിയിൽ പില്ലോയിൽ മുഖം അമർത്തി തേങ്ങുന്ന ജാനിയെ കണ്ട് അവൻ നെറ്റി ചൊറിഞ്ഞു അകത്തേക്ക് കയറി.... "അവീ...." അവൻ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല.... "ജാനി...." ആ വിളി കേട്ട് കരഞ്ഞു വീർത്ത മുഖം ഒന്ന് തുടച്ചുകൊണ്ട് ജാനി തല പൊക്കി നോക്കി....

അവളുടെ നോട്ടം കണ്ടപ്പോ അവന് ചിരിയാണ് വന്നത്.... അവന്റെ ചിരി കണ്ട് അവൾ ചൂടാവുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.... പകരം ചുണ്ട് വിതുമ്പി കരയാൻ തയ്യാറാവുന്ന അവളെ കണ്ട് അവൻ ഒന്ന് അമ്പരന്നു.... "നീയെന്തിനാടി ഇപ്പൊ കരയുന്നേ....?" അവൻ ബെഡിലേക്ക് ഇരുന്നുകൊണ്ട് പില്ലോ എടുത്ത് മടിയിൽ വെച്ചു "പറഞ്ഞൂടായിരുന്നോ എന്നോട്..... എല്ലാവരും കൂടി രാവണനെ എന്നിൽ നിന്ന് അകറ്റി കളഞ്ഞില്ലേ...." അവൾ ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു "അച്ചോടാ.... വാവക്ക് ചങ്കടായോ....?" അവൻ അവളുടെ താടയിൽ പിടിച്ചു കുലുക്കി അവളെ കളിയാക്കിയതും അവളുടെ മുഖം ചുവന്നു വീർത്തു.... അവളാ കൈകൾ തട്ടി മാറ്റി... "എനിക്ക് ഇവിടെ നിൽക്കണ്ട യുവീ.... എനിക്ക്.... എന്റെ രാവണന്റെ അടുത്ത് പോണം..." അവൾ വേദനയോടെ പറഞ്ഞു.... "അതിന് നീ അവനെ സ്നേഹിക്കുന്നുണ്ടോ.... നിങ്ങൾ തമ്മിൽ അങ്ങനൊരു റിലേഷൻ ഉണ്ടായിരുന്നതായി അവൻ പറഞ്ഞിട്ടില്ലല്ലോ....?"

യുവയുടെ ചോദ്യം അവളെ നിശബ്ദയാക്കി.... മനസ്സിന് എന്തോ ഒരു വേദന.... അവൾ പിന്നീട് ഒന്നും മിണ്ടിയില്ല.... ആകെ ഒരു മൂകത.... "ഓഹ്.... എന്തിനാ ഇപ്പൊ ഇങ്ങനെ വിമ്മികെട്ടി ഇരിക്കുന്നെ....?" യുവ അവളുടെ കവിളിൽ ഒരു കുത്ത് കൊടുത്തു.... അവൾ ഒന്നും മിണ്ടാതെ കണ്ണ് നിറച്ചു അവനെ നോക്കി.... "നിനക്ക് ഇപ്പൊ എന്താ വേണ്ടേ.... റാവണിന്റെ അടുത്ത് പോണം.... അത്രയല്ലേ ഉള്ളു....?"അവൾ അവനെ നോക്കി പ്രതീക്ഷയോടെ തല കുലുക്കി.... "ഓക്കേ.... കൊണ്ട് പോകാം.... ഇന്നല്ല നാളെ....." അത് കേട്ട് അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി "നാളെ അവിടെ ചെറിയൊരു ഫങ്ഷൻ ഉണ്ട്.... " അവൻ പറയുന്നത് കേട്ട് അവൾ നെറ്റി ചുളിച്ചു "അവന്തികയുടെ പെണ്ണ് കാണലാണ്...." അവൻ പറഞ്ഞു.... ജാനിയുടെ കണ്ണുകൾ വിടർന്നു.... "ആ.... ആരാ ചെക്കൻ....?" അവൾക്ക് ചോദിക്കാതിരിക്കാനായില്ല "ചെക്കൻ.... മ്മ്..." അവനൊന്ന് ചിന്തിച്ചു നിന്നു.... ചുണ്ടിന്റെ കോണിൽ ഒരു കുസൃതി ചിരി തെളിഞ്ഞു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story