ജാനകീരാവണൻ 🖤: ഭാഗം 92

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിനക്ക് ഇപ്പൊ എന്താ വേണ്ടേ.... റാവണിന്റെ അടുത്ത് പോണം.... അത്രയല്ലേ ഉള്ളു....?"അവൾ അവനെ നോക്കി പ്രതീക്ഷയോടെ തല കുലുക്കി.... "ഓക്കേ.... കൊണ്ട് പോകാം.... ഇന്നല്ല നാളെ....." അത് കേട്ട് അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി "നാളെ അവിടെ ചെറിയൊരു ഫങ്ഷൻ ഉണ്ട്.... " അവൻ പറയുന്നത് കേട്ട് അവൾ നെറ്റി ചുളിച്ചു "അവന്തികയുടെ പെണ്ണ് കാണലാണ്...." അവൻ പറഞ്ഞു.... ജാനിയുടെ കണ്ണുകൾ വിടർന്നു.... "ആ.... ആരാ ചെക്കൻ....?" അവൾക്ക് ചോദിക്കാതിരിക്കാനായില്ല "ചെക്കൻ.... മ്മ്..." അവനൊന്ന് ചിന്തിച്ചു നിന്നു.... ചുണ്ടിന്റെ കോണിൽ ഒരു കുസൃതി ചിരി തെളിഞ്ഞു "അത് നീ നാളെ നേരിട്ട് കണ്ടാൽ മതി..... " അവന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി മിന്നി മാഞ്ഞത് പോലെ.... "ഇപ്പൊ നീ എണീറ്റ് വന്ന് എന്തെങ്കിലും ഒന്ന് കഴിക്ക്..... Come...." അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി.... "ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ എന്റെ ഒരു ഹെൽപ്പും നിനക്ക് ഉണ്ടാവില്ല അവീ... " അവൻ ഗൗരവത്തോടെ പറഞ്ഞതും ജാനി വേദനയോടെ അവനെ നോക്കി.... "വാ എണീക്ക്..... എണീറ്റ് നടക്ക്..... ഹാ നടക്കടി...."

അവളെ എണീപ്പിച്ചു അവളുടെ തോളിൽ പിടിച്ചു ഉന്തി യുവ അവളെ ഫുഡ്‌ കഴിക്കാൻ കൊണ്ട് പോയി.... •••••••••••••••••••••••••••••••••••••° "നീ പോകാൻ തന്നെ തീരുമാനിച്ചോ ഗൗരി....?" ഗൗതമിന്റെ ചോദ്യം കേട്ട് അവളൊന്ന് തുറിച്ചു നോക്കി...."ഇനിയും അവിയെ അവിടെ നിർത്തിയാൽ എനിക്ക് അവളെ നഷ്ടപ്പെടും..... ഏട്ടന്റെ മകൻ എന്നോടീ ചതി ചെയ്യുമെന്ന് ഞാൻ കരുതിയില്ല.... അവനെ ഞാൻ അത്രയേറെ വിശ്വസിച്ചിരുന്നു..... എന്തിനേറെ പറയുന്നു അവിക്ക് വേണ്ടി ഞാൻ മനസ്സിൽ കണ്ട് വെച്ച പാർട്ണർ വരെ അവനായിരുന്നു... എന്നിട്ടിപ്പോ ഞാൻ അത്രയേറെ വെറുക്കുന്ന ആ RK യുടെ കുടുംബവുമായിട്ട് തന്നെ ഏട്ടന്റെ മകൻ ബന്ധം സ്ഥാപിക്കാൻ പോകുന്നു.... ഞാൻ ഒരു പൊട്ടി.... കഥയറിയാതെ ഒരു കോമാളിയെപ്പോലെ എന്തൊക്കെയോ സ്വപ്‌നങ്ങൾ നെയ്തുകൂട്ടി.... ഇപ്പോഴെങ്കിലും ഏട്ടന് എല്ലാം തുറന്ന് പറയാൻ തോന്നിയല്ലോ..... Thank youu...." ഗൗതമിനോട് കടുപ്പിച്ചു പറഞ്ഞുകൊണ്ട് ഗൗരി ബാഗ് പാക്ക് ചെയ്യുന്നത് തുടർന്നു.... "ഗൗരി.... നിന്നെ കോമാളിയാക്കിയതല്ല.... എന്താണ് ശരിക്ക് നടന്നതെന്നൊക്കെ നിന്നോട് ഞാൻ വ്യക്തമായി പറഞ്ഞതല്ലേ.... പിന്നെ RK..... അവൻ നീ കരുതുന്നത് പോലെ ഒരാൾ അല്ല.... ഞാൻ സമ്മതിക്കുന്നു അവന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ട്..... പക്ഷെ അത് കൊണ്ട് അവൻ മോശക്കാരൻ ആവണമെന്നുണ്ടോ..... അവന്റെ സ്നേഹം സത്യമല്ലാതാകുമോ....??"

ഗൗതമിന്റെ വാക്കുകൾ ഗൗരിയെ ചൊടിപ്പിച്ചു "എനിക്കുറപ്പാണ്..... ഈ ലോകത്ത് എവിടെയും കിട്ടാത്ത സുരക്ഷിതത്വം അവിക്ക് റാവണിന്റെ കൈകളിൽ കിട്ടും.... അവന്റെ സംരക്ഷണത്തിൽ അവിക്ക് ഒരു പോറൽ പോലും ഏൽക്കില്ല.... " ഗൗതം വിശ്വാസത്തോടെ പറഞ്ഞു "ആ സംരക്ഷണം എന്റെ മകൾക്ക് ആവശ്യം ഇല്ല.... എന്റെ മകളെ സംരക്ഷിക്കാൻ എനിക്കറിയാം.... " ഗൗരി വാശിയോടെ പറഞ്ഞതും ഗൗതം പുച്ഛത്തോടെ ചിരിച്ചു.... "ഇല്ല ഗൗരി.... ആ സിദ്ധാർഥിന്റെ കൈകളിൽ നിന്ന് മോളെ രക്ഷിക്കാൻ വേണ്ടി നീയിപ്പോൾ പെടാപ്പാട് പെടുകയാണെന്ന് നീ മനഃപൂർവം മറക്കുന്നതാണോ....?? നിന്നെക്കാൾ എത്രയോ മടങ്ങ് ശക്തനാണ് സിദ്ധാർഥ്.... കഴിയില്ല നിനക്ക് അവനോട് ഏറ്റു മുട്ടാൻ.... കഴിയും.... പക്ഷെ നിനക്ക് അല്ല.... RK ക്ക്.... I'm sure...." ഗൗതം പറയുന്നതിനൊന്നും ഒരു മറുപടി കൊടുക്കാതെ ഗൗരി മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.... "അവി അവനെ സ്നേഹിക്കുന്നുണ്ട് ഗൗരി.... ഇനിയും അവരെ തമ്മിൽ അകറ്റാൻ നിനക്ക് കഴിയില്ല ഗൗരീ...." അവർ പോകുന്നതും നോക്കി ഗൗതം മനസ്സിൽ ഉരുവിട്ടു..... •••••••••••••••••••••••••••••••••••° റാവണിന്റെ അടുത്തേക്ക് പോകുന്നതോർത്തു ഉറക്കം നഷ്ടപ്പെട്ട ജാനി അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി.....

അവൾ അവളുടെ കബോർഡ് തുറന്ന് നോക്കി.... അതിൽ നിറഞ്ഞിരിക്കുന്ന ഷോർട് ടോപ്പും ജീനും ഒക്കെ നോക്കി അവൾ ഇടുപ്പിൽ കൈ കുത്തി ഒന്ന് നെടുവീർപ്പിട്ടു.... അവൾക്കതൊന്നും എന്തോ ദഹിക്കുന്നുണ്ടായിരുന്നില്ല.... അത്രനാൾ ഉപയോഗിച്ചിരുന്നവയോട് എന്തോ ഒരു ഇഷ്ടക്കേട് തോന്നി.... ഇട്ടിരുന്ന ബനിയനും പാവാടയും നോക്കി അവളൊന്ന് ദീർഘമായി നിശ്വസിച്ചു പെട്ടെന്ന് എന്തോ ഓർത്തത് പോലെ ഫോൺ എടുത്ത് യുവയെ വിളിച്ചുകൊണ്ടു അവനോട് എന്തോ ആവശ്യപ്പെട്ടു..... ഒരു അരമണിക്കൂർ കഴിഞ്ഞതും യുവ ഒരു ബോക്സുമായി അകത്തേക്ക് കയറി വന്നു.... "ദാ... ഇത് മതിയോന്ന് നോക്ക്...." അവൻ അത് അവൾക്ക് നേരെ നീട്ടി.... അവളത് വാങ്ങി തുറന്ന് നോക്കി.... കരിമ്പച്ച നിറത്തിൽ ചുവപ്പ് നിറം ഇടകലർന്ന സിമ്പിൾ വർക്കോട് കൂടിയ ഒരു ധാവണി ആയിരുന്നു അത്.... ഒറ്റ നോട്ടത്തിൽ തന്നെ അവൾക്കത് ബോധിച്ചു.... ഒപ്പം അതിന് മാച്ച് ചെയ്ത ഓർണമന്റ്സും.... "മട്ടും ഭാവവും ഒക്കെ കണ്ടാൽ തോന്നും പെണ്ണ് കാണൽ നിന്റെയാന്ന്..... എന്തുവാടി....?"

അവൻ അവളെ നോക്കി കൈമലർത്തി.... അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.... "ഓഹ് ഓഹ്.... RK യെ വീഴ്ത്താനുള്ള പൊടിക്കൈകൾ ആവും ഇതൊക്കെ.... നടക്കട്ടെ...." അതും പറഞ്ഞ് ചിരിച്ചുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി..... അവൾ ഇവൻ ഏതെടാ എന്ന ഭാവത്തിൽ നെറ്റി ഉഴിഞ്ഞുകൊണ്ട് പോയി ഡോർ ലോക്ക് ചെയ്ത് ആ ധാവണി എടുത്ത് അണിഞ്ഞു.... ആ നീളം കുറഞ്ഞ മുടി മുൻപ് കെട്ടാറുള്ളത് പോലെ തന്നെ കുളിപ്പിന്നൽ കെട്ടി വിടർത്തിയിട്ടു.... കണ്ണുകൾ നീട്ടി എഴുതി ഒരു കുഞ്ഞ് പൊട്ടും വെച്ചതോടെ ഒരുക്കം കഴിഞ്ഞു..... ടേബിളിൽ ഇരുന്ന മേക്കപ്പ് ബോക്സ്‌ അവൾ നീക്കി വേസ്റ്റ് ബിന്നിൽ ഇട്ടുകൊണ്ട് കണ്ണാടിയിലേക്ക് നോക്കി..... ആ രൂപത്തിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു.... •••••••••••••••••••••••••••••••••••° "നന്ദൂ.... ഡീ നന്ദൂ.... നന്ദൂ.... ഡീ...." ശിവദ രാവിലെ തന്നെ ഡോർ തല്ലി പൊളിക്കുന്നത് കേട്ടാണ് നന്ദു കണ്ണ് തുറന്നത്.... അവൾ ഉറക്കച്ചടവോടെ തലയും ചൊറിഞ്ഞു എണീറ്റിരുന്നു.... "എന്റെ ഭഗവാനെ.... നീയിത് വരെ എണീറ്റില്ലേ.... ഡീ.... നന്ദൂ..... ഇന്ന് നിന്റെ പെണ്ണുകാണൽ ആണെന്ന് നീ മറന്നോ....?" ശിവദ ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേട്ട് നന്ദു ഞെട്ടിക്കൊണ്ട് ബെഡിൽ നിന്ന് ചാടി ഇറങ്ങി.... അവൾ പോയി ഡോർ തുറന്നതും ശിവദ കലിയോടെ നിൽക്കുന്നത് കണ്ടു.... "നോക്കി നിൽക്കാതെ പോയി പല്ല് തേച്ചു കുളിക്കെടി...."ശിവദ ഒറ്റ അലർച്ചയായിരുന്നു....

ആ അലർച്ചയിൽ നന്ദു കൈയിൽ കിട്ടിയതൊക്കെ എടുത്ത് ബാത്‌റൂമിൽ ഓടിക്കയറിയിരുന്നു.... പിന്നെ എല്ലാം പെട്ടെന്നായിരുന്നു.... നന്ദു പെട്ടെന്ന് അടിച്ചു നനച്ചു കുളിച്ചു റെഡി ആയി..... റെഡി ആവുന്നതിനിടയിൽ തന്നെ ശിവദ അവൾക്ക് ഫുഡ്‌ വാരി കൊടുത്തു.... അങ്ങനെ ബ്രേക്ക്‌ഫാസ്റ്റും കഴിഞ്ഞു.... റാവൺ സെലക്ട്‌ ചെയ്ത ഒരു സിമ്പിൾ റെഡ് ആൻഡ് ബ്ലാക്ക് കളർ കോമ്പിനേഷൻ വരുന്ന ചുരിദാർ ആയിരുന്നു നന്ദുവിന്റെ വേഷം.... അധികം ചമയങ്ങൾ ഒന്നും ഇല്ലാതെ തന്നെ അവൾ അതീവ സുന്ദരിയായിരുന്നു..... ഭരത്ത് റാവൺ പറഞ്ഞ പ്രകാരം രാവിലെ തന്നെ ഹാജറായി.... ഭരത്തും ഭരത്തും നന്ദുവിന്റെ മുറിയിൽ ഫോണിൽ കുത്തി ബെഡിൽ കിടപ്പുണ്ട്... നന്ദു സ്പീഡിന് കൈ ഷാളിൽ കൊരുത്തുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നുണ്ട്.... ടെൻഷൻ ടെൻഷൻ.... ഒടുക്കത്തെ ടെൻഷൻ..... അവൾ അങ്ങനെ ടെൻഷൻ അടിച്ചു നിൽക്കുമ്പോഴാണ് വിക്രത്തിന്റെ കാൾ വന്നത്.... അത് കണ്ടപ്പോൾ അവൾ ഒന്ന് കൂടി ടെൻഷനായി..... മനസ്സ് പതറുന്നത് പോലെ..... അവൾ ഫോൺ കൈയിൽ പിടിച്ചു ഭരത്തിനെയും ആരവിനെയും നോക്കി.... അവർ രണ്ടും ഫോണിൽ നിന്ന് കണ്ണെടുക്കുന്നെ ഇല്ല....

നന്ദു ഫോണിലേക്ക് നോക്കി സംശയിച്ചു നിന്നു.... എടുക്കണോ വേണ്ടയോ എന്നവൾ ചിന്തിച്ചു.... റാവണിന്റെ മുഖം ഓർമ വന്നതും അവൾ ഫോൺ ഓഫ്‌ ചെയ്ത് ടേബിളിൽ വെച്ച് റാവണിന്റെ അടുത്തേക്ക് പോയി..... "ചെറിയമ്മേ.... അവരിപ്പോ എത്തും.... എല്ലാം റെഡി അല്ലേ....?" നന്ദു അടുത്തേക്ക് വരുന്നത് കണ്ട് റാവൺ അവിടെ നിന്നും മാറി ശിവദയുടെ അടുത്തേക്ക് പോയി..... അവൾക്ക് റാവൺ അവളെ ഒഴിവാക്കുകയാണെന്ന് മനസ്സിലായി.... അവൾക്ക് എന്തോ അത് സഹിച്ചില്ല.... യുവ തന്നെ പറ്റി എന്തൊക്കെയാണ് പറഞ്ഞ് പിടിപ്പിച്ചിരിക്കുന്നതെന്ന് ഓർത്ത് അവൾ കൈ മുഷ്ടി ചുരുട്ടി പിടിച്ചുകൊണ്ടു കിച്ചണിലേക്ക് നടന്നു... അതേസമയം തന്നെ മുറ്റത്ത് ഒരു കാർ വന്ന് നിന്നു.... കിച്ചണിലേക്ക് നടന്ന നന്ദു മറഞ്ഞു നിന്ന് ആകാംക്ഷയോടെ പുറത്തേക്ക് എത്തി നോക്കി.... കാറിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറി വരുന്നവരെ കണ്ട് നന്ദുവും റാവണും ഒരുപോലെ ഞെട്ടി.... നന്ദു ഞെട്ടിയത് പുഞ്ചിരിയോടെ അകത്തേക്ക് വരുന്ന യുവയെ കണ്ടിട്ടാണെങ്കിൽ റാവൺ ഞെട്ടിയത് പഴയ ജാനിയായി മുത്തശ്ശിക്ക് പിന്നിലേക്ക് മറയാൻ ശ്രമിക്കുന്ന ജാനിയെ കണ്ടിട്ടായിരുന്നു..... "ഇവനോ....??" നന്ദു ഞെട്ടലോടെ സ്വയം ചോദിച്ചു..... അവൾക്ക് തലക്കടിയേറ്റ അവസ്ഥയായിരുന്നു അപ്പോൾ.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story