ജാനകീരാവണൻ 🖤: ഭാഗം 99

janageeravanan

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നീ യുവയോടാണ് ഈ വേണ്ടാതീനം ഒക്കെ വിളിച്ചു പറഞ്ഞതെന്ന് മനസ്സിലായി.... നിനക്ക് വിക്രത്തോട് താല്പര്യം ഉണ്ടെങ്കിൽ അത് തുറന്ന് പറയ്.... അല്ലാതെ വെറുതെ ഒരു ചെറുപ്പക്കാരനെ ഇങ്ങനെ ആക്ഷേപ്പിക്കരുത്...." ആരവ് ഇഷ്ടക്കേടോടെ പറഞ്ഞു.... "വെറുതെ ഒന്നുമല്ല..... അവൻ ഏട്ടന്റെ മനസ്സിൽ അനാവശ്യമായി വിഷമം കുത്തി വെച്ച് എനിക്കെതിരാക്കുവാ.... ഞാൻ അതൊക്കെ കണ്ട് മിണ്ടാതിരിക്കണോ....?" അവൾ അമർഷത്തോടെ ചോദിച്ചു "നീയെന്തൊക്കെയാ ഈ പറയുന്നേ.....?" ആരവ് മനസ്സിലാവാതെ അവളെ നോക്കി... "വിക്രം എന്നെ കാണാൻ വരുന്നത് എരിവും പുളിയും ഒക്കെ ചേർത്ത് ഏട്ടനെ അറിയിക്കുന്നത് അവനാ.... അവന് എന്ത് സുഖമാ ഇതിൽ നിന്ന് കിട്ടുന്നത്....?" അവൾ കലിയോടെ ചോദിച്ചു "നന്ദു നീ....." ആരവ് പറയാൻ ശ്രമിക്കുന്നതൊന്നും അവൾ കേൾക്കാൻ കൂട്ടാക്കിയില്ല.... "ഇതിന് മുൻപും വിക്രം എന്നെ കാണാൻ വന്നത് ഏട്ടന്റെ ചെവിയിൽ എത്തിച്ചു.... എന്തൊക്കെയോ പറഞ്ഞ് മനസ്സ് ഇളക്കി ഏട്ടനെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു....

നിങ്ങൾക്കാർക്കും അവനെ അറിയാഞ്ഞിട്ടാ.... അവൻ നല്ലൊരു നടനാണ്..... നിങ്ങളുടെ ഒക്കെ മുന്നിൽ നല്ലവനായി അഭിനയിച്ചു എന്നെ കല്യാണം കഴിച്ച് അവന്റെ കാൽക്കീഴിൽ കൊണ്ട് വരണം..... അതാണ് അവന്റെ ഉദ്ദേശം..... അത്രക്ക് മോശപ്പെട്ട ഒരു സ്വഭാവമാണ് അവന്റേത്...."അവൾ പറഞ്ഞ് പറഞ്ഞ് കാട് കയറിയതും ആരവിന് ദേഷ്യം വന്നു.... "നിർത്ത്..... പറഞ്ഞ് പറഞ്ഞ് നീ ഇത് എങ്ങോട്ടാ പോണേ....?"ആരവ് ചൂടായി.... "ഇന്ന് വിക്രം നിന്നേ കാണാൻ വന്നതും അവൻ നിന്റെ കൈയിൽ അധികാരത്തോടെ കയറി പിടിച്ചതും ഒക്കെ റാവണിനെ അറിയിച്ചത് യുവ അല്ല.... ഞാനാ.... ഞാൻ ഉണ്ടായിരുന്നു അവിടെ..... എല്ലാം കാണുകയും ചെയ്തു കേൾക്കുകയും ചെയ്തു...."ആരവ് ഇഷ്ടക്കേടോടെ പറഞ്ഞതും നന്ദു ഞെട്ടി... "ഞാൻ കണ്ടു ഇന്ന്.... വിവാഹം ഉറപ്പിച്ച പയ്യന്റെ മുന്നിൽ തന്നോട് ആധികാരികമായി പെരുമാറുന്ന പൂർവകാമുകനെ തടയാതെ മിണ്ടാതെ നിന്ന എന്റെ പുന്നാര പെങ്ങളെ..... നിന്റെ ആ നിൽപ്പ് ഓർത്ത് ദേഷ്യം വന്നിട്ട് തന്നെയാ അത് കൈയ്യോടെ റാവണിനെ അറിയിച്ചത്...." ആരവ് ദേഷ്യത്തോടെ പറഞ്ഞു..... നന്ദു തല കുനിച്ചു നിന്നു....

അവൾക്ക് ആകെ വല്ലാതായത് പോലെ..... "കഴിഞ്ഞ പ്രാവശ്യം വിക്രം നിന്നേ കാണാൻ വന്നതും യുവ അല്ല റാവണിനെ അറിയിച്ചത്.... ആ വിക്രം തന്നെയാ...." ആരവ് അത് പറഞ്ഞതും നന്ദു ഞെട്ടി..... "അന്ന് അവൻ റാവണിനെ കാണാൻ ചെന്നിരുന്നു.... നീയെന്ന് വെച്ചാൽ അവനിപ്പോ ജീവനാണെന്നും നിന്നേ സ്വന്തമാക്കാൻ ഏത് അറ്റം വരെയും പോകുമെന്ന്..... നിന്നേ അവന് കെട്ടിച്ചു കൊടുക്കണം പോലും...." ആരവ് ചുണ്ട് കോട്ടി പറഞ്ഞു "അതിൽ ഭയന്നിട്ടല്ല.... നിനക്ക് അവനോട് ഇപ്പോഴും ചെറിയ ചായ്‌വ് ഉണ്ടെന്നും പതിയെ അവന്റെ സ്നേഹം നീ മനസ്സിലാക്കുമെന്നും അവൻ പറഞ്ഞപ്പോഴാണ് അതുണ്ടാവാതിരിക്കാൻ റാവൺ വിവാഹം നടത്താൻ തീരുമാനിച്ചത്... അല്ലാതെ യുവ അവനെ ഇൻഫ്ലുവൻസ് ചെയ്തിട്ടില്ല....." അവളെ നോക്കി ആരവ് കടുപ്പിച്ചു പറഞ്ഞു നന്ദുവിന് കുറ്റബോധം തോന്നി.... "പിന്നൊരു കാര്യം യുവയുമായിട്ടുള്ള നിന്റെ വിവാഹം ഇപ്പോഴൊന്നുമല്ല തീരുമാനിച്ചത്.... നിങ്ങൾ തമ്മിൽ കാണുന്നതിന് എത്രയോ മുന്നേ തന്നെ അത് ഉറപ്പിച്ചതാണ്..... അതും അവനാണ് നിനക്ക് പെർഫെക്ട് മാച്ച് എന്ന് പറഞ്ഞ് റാവൺ അങ്ങോട്ടാണ് പ്രൊപോസൽ മുന്നോട്ട് വെച്ചത്...

അല്ലാതെ യുവ അവനെ മയക്കിയെടുത്തത് അല്ല..." അത് കേട്ട് നന്ദു ഞെട്ടി.... യുവയോട് പലകുറി വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ് ആക്ഷേപിച്ചത് അവൾ ഓർത്തു.... അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.... ഒപ്പം വിക്രത്തോട് ദേഷ്യവും തോന്നി...."ഇനിയെങ്കിലും തെറ്റും ശരിയും തിരിച്ചറിഞ്ഞ് ജീവിക്കാൻ പടിക്ക് നീ.... യുവയെ കൈവിട്ട് കളയരുത് എന്ന ഒറ്റ അപേക്ഷയെ എനിക്കിപ്പോ ഉള്ളു..... നല്ലവനാ അവൻ.... " അത്രയും പറഞ്ഞു ആരവ് മുറി വിട്ട് പോയി.... നന്ദു തലയിൽ കൈ വെച്ച് ബെഡിൽ ഇരുപ്പായി.... അവളുടെ മനസ്സിൽ യുവയെ കണ്ട് മുട്ടിയത് മുതലുള്ള അടിയും വഴക്കും ഒക്കെ കടന്ന് പോയി..... അവനോട് വിളിച്ചു പറഞ്ഞതൊക്കെ ഓർത്ത് അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി..... •••••••••••••••••••••••••••••••••••••••° "എന്താടാ... വലിയ സന്തോഷത്തിൽ ആണല്ലോ....?" പുറത്ത് നിന്ന് സന്തോഷത്തോടെ വരുന്ന വിക്രത്തെ നോക്കി വികാസ് ചോദിച്ചതും വിക്രം ഒന്ന് പുഞ്ചിരിച്ചു....

"എനിക്കിപ്പോ ഉറപ്പാണ് ഏട്ടാ.... നന്ദു എന്നിലേക്ക് മടങ്ങി വരും.... പഴയതിനേക്കാൾ ഇരട്ടി അവൾ എന്നെ പ്രണയിക്കും..... എനിക്ക് നല്ല വിശ്വാസമുണ്ട്...." അവൻ സന്തോഷത്തോടെ പറയുന്നത് കേട്ട് വികാസിന് അവനോട് സഹതാപം തോന്നി.... "വിക്രം.... നീ അവളെ വിട്ടേക്ക്..... ആവശ്യം ഇല്ലാത്ത ആഗ്രഹങ്ങൾ ഒന്നും മനസ്സിൽ സൂക്ഷിക്കണ്ട.... ഒടുവിൽ അതൊന്നും നടക്കാതെ വന്നാൽ നിനക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല...." ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് വികാസ് പറഞ്ഞു.... "ഏട്ടൻ എന്താ ഇങ്ങനൊക്കെ പറയുന്നത്....?" വിക്രം സംശയത്തോടെ അവനെ നോക്കി.... "നന്ദുവിന്റെ വിവാഹം എന്നോ ഉറപ്പിച്ചതാണ്..... ഉടനെ അത് ഉണ്ടാവുകയും ചെയ്യും...." വികാസ് മടിച്ച് മടിച്ചാണ് അത് പറഞ്ഞത്... വികാസിനെ ഞെട്ടിച്ചു കൊണ്ട് വിക്രം ചിരിച്ചു... "എനിക്ക് അതറിയാം ഏട്ടാ.... അവനെ ഞാൻ കണ്ടിരുന്നു.... അവൻ തന്നെയാ എന്നോടിത് പറഞ്ഞത്....." വികാസ് ചിരിച്ചു കൊണ്ട് പറഞ്ഞു "അറിഞ്ഞെന്നോ.... എന്നിട്ടും നീ...?"

"ഏട്ടാ..... നന്ദുവിന് അവനെ ഇഷ്ടമല്ല.... ഈ വിവാഹം നടക്കാൻ ഞാൻ സമ്മതിക്കുകയുമില്ല.... അവൾ എന്റേതാണ്.... എന്റേത് മാത്രം...." പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവൻ വികാസിനെ മറി കടന്ന് അവിടുന്ന് പോയി.... വികാസിന്റെ മനസ്സ് പലതും ആലോചിച് അസ്വസ്ഥമാവുകയായിരുന്നു അപ്പോൾ.... •••••••••••••••••••••••••••••••••••••° "നിന്റെ തീരുമാനം അങ്ങനെയാണെങ്കിൽ ഞങ്ങൾ അതിന് എതിര് നിൽക്കുന്നില്ല... എത്രയും പെട്ടെന്ന് തന്നെ വിവാഹം നടത്താം...." ഫോണിലൂടെയുള്ള അച്ഛന്റെ വാക്കുകൾ കേട്ട് യുവ ഒന്ന് പുഞ്ചിരിച്ചു.... "യാമിടെ എക്സാം ഈ വീക്ക്‌ കൊണ്ട് കഴിയും.... അത് കഴിഞ്ഞാൽ ഉടൻ ഞങ്ങൾ ഇവിടുന്ന് ഫ്ലൈറ്റ് കയറും.... അവിടെ വന്ന് നല്ലൊരു ദിവസം നോക്കി എൻഗേജ്മെന്റ് നടത്താം.... വൈകാതെ വിവാഹവും.... അത് പോരെ....?"അച്ഛൻ ചോദിക്കുന്നതിന് അവൻ സമ്മതം മൂളി "ഗൗരി ഇടം തിരിഞ്ഞ് നിൽക്കുന്നതാ ആകെ ഒരു വിഷമം.... RK യുടെ കുടുംബവുമായിട്ട് ഒരു ബന്ധം അവൾ ഒരിക്കലും അംഗീകരിക്കില്ല.... എന്ത് ചെയ്യുമെന്ന് ഒരു എത്തും പിടിയും ഇല്ല യുവാ....." അയാൾ അയാളുടെ വേവലാതികൾ മകനോട് പങ്കിട്ടു.... "അച്ഛൻ വിഷമിക്കാതെ....

അവി റാവണിനൊപ്പം ഹാപ്പി ആണെന്ന് അറിയുമ്പോൾ ആന്റി ഓക്കെ ആയിക്കോളും.... ഈ ദേഷ്യം ഒക്കെ താൽക്കാലികമാണ്...." യുവയുടെ വാക്കുകൾ അയാൾക്ക് ആശ്വാസം പകർന്നു "അവിയോടുള്ള ഇഷ്ടം കൂടിപ്പോയതാ ശരിക്കും അവളുടെ പ്രശ്നം.... ആ ഇഷ്ടമാണ് റാവണിനോട് അവൾക്ക് വെറുപ്പ് തോന്നിച്ചത്.... RK യുടെ കൈകളിൽ അവി സുരക്ഷിതമല്ലെന്ന് അവൾ ചിന്തിച്ചു... അവനൊപ്പം അവൾ സന്തോഷിക്കില്ലെന്ന് അവൾ വിശ്വസിച്ചു... അതൊക്കെ തെറ്റാണെന്ന് വൈകാതെ അവൾ മനസ്സിലാക്കുമായിരിക്കും....." ഗൗതം പറഞ്ഞു... "അതൊക്കെ ശരിയാകും അച്ഛൻ സമാധാനിക്ക്.... അമ്മയും യാമിയും എവിടെ...."അവൻ തിരക്കി.... "യാമി ക്ലാസ്സിന് പോയി... അമ്മ കിച്ചണിലാ.... ഞാൻ പോയി അവളോട് വിവരങ്ങൾ പറയട്ടെ.... നീ വെച്ചോ.... ബാക്കി കാര്യങ്ങൾ ഞാൻ റാവണിനോട് സംസാരിച്ചു തീരുമാനിക്കാം...." അയാൾ പറഞ്ഞു.... "ഓക്കേ അച്ഛാ.... ബൈ...." അത്രയും പറഞ്ഞു യുവ ഫോൺ പോക്കറ്റിലിട്ടു..... "നിന്നേ തളക്കാനുള്ള ചങ്ങലയുമായിട്ട് ഞാൻ വരുന്നുണ്ടെടി കുട്ടി തേവാങ്കേ...."നന്ദു വിളിച്ച തെറിയൊക്കെ മനസ്സിൽ ആവാഹിച്ചുകൊണ്ട് അവൻ സ്വയം പറഞ്ഞു...

പിന്നേ എന്തോ ഓർത്തു പുഞ്ചിരിച്ചുകൊണ്ട് തലക്കടിച്ചു.... "കിളി പോയാ...."ഇതൊക്കെ കണ്ട് നിന്ന ഭരത് തല ചൊറിഞ്ഞു.... അതിന് ചിരിച്ചുകൊണ്ട് അവന്റെ തലക്ക് ഒന്ന് കൊടുത്ത് യുവ അവിടുന്ന് പോയി.... ••••••••••••••••••••••••••••••••••••••° റാവൺ ക്യാബിനിലേക്ക് വരുമ്പോൾ ജാനി അവന്റെ ചെയറിൽ ഇരുന്ന് കറങ്ങി കളിക്കുന്നതാണ് കാണുന്നത്.... അവൻ വന്നത് കണ്ടിട്ടും മൈൻഡ് ചെയ്യാതെ അവൾ കറങ്ങി കളിക്കുന്നത് കണ്ട് അവൻ കൈയും കെട്ടി നിന്ന് അവളെ നോക്കി..... അവന്റെ നോട്ടമൊന്നും അവൾ വക വെക്കുന്നെ ഇല്ല... അത് കണ്ട് റാവൺ അവളുടെ അടുത്തേക്ക് പോയി.... ടേബിളിൽ ചാരി അവളുടെ അടുത്തായി നിന്ന് കൊണ്ട് രണ്ട് കൈയും അവളുടെ ഇരുവശത്തിലൂടെ ചെയറിൽ ഊന്നി... ജാനി ചെറുതായിട്ട് ഒന്ന് ഞെട്ടി.... കണ്ണ് വിടർത്തി അവനെ നോക്കി.... "എന്താ...?" പെട്ടെന്ന് അവൾ ചുണ്ട് കൂർപ്പിച്ചു.... "അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്...." അവൻ കുറച്ച് കൂടി അവളിലേക്ക് മുഖം അടുപ്പിച്ചു ജാനി അവനിൽ നിന്ന് മുഖം വെട്ടിച്ചു....

റാവൺ വീണ്ടും അടുത്തേക്ക് വരുന്നത് കണ്ട് അവൾ പരിഭ്രമിച്ചു.... "Stopppp.... " അവൾ അവന് നേരെ കൈ കാണിച്ചു ശേഷം അവനെ തള്ളി മാറ്റി അവൾ ഓടി അവളുടെ ചെയറിൽ സ്ഥാനം പിടിച്ചു.... റാവൺ ചിരിച്ചുകൊണ്ട് അവന്റെ ചെയറിൽ ഇരുന്നു.... "ഇങ്ങേർക്ക് ഇഷ്ടം വരുത്താൻ വേണ്ടി നടക്കുന്ന ഞാൻ ഇങ്ങേര് അടുത്ത് വരുമ്പോ പേടിച്ചു ഓടുന്നു.... വല്ലാത്തൊരു അവസ്ഥ തന്നെ...." അവൾ അവനെ ഒന്ന് പാളി നോക്കിക്കൊണ്ട് മനസ്സിൽ ചിന്തിച്ചു.... "Excuseme sir...." ക്യാബിന് പുറത്ത് നിന്ന് ഒരു സ്റ്റാഫ്‌ ചോദിച്ചതും റാവൺ അയാളെ അകത്തേക്ക് വിളിച്ചു... "Sir..... സാറിന് ഒരു വിസിറ്റർ ഉണ്ട്.... സാറിനെ കാണണം വളരെ അർജന്റ് ആണെന്ന് പറയാൻ പറഞ്ഞു...." അയാൾ പറഞ്ഞു... "ഓക്കെ.... വരാൻ പറയ്....." റാവൺ പറഞ്ഞതും അയാൾ പുറത്തേക്ക് പോയി.... കുറച്ച് കഴിഞ്ഞ് ഡോറിൽ ആരോ നോക്ക് ചെയ്തതും റാവൺ അകത്തേക്ക് വിളിച്ചു.... എന്നാൽ അകത്തേക്ക് കയറി വരുന്ന ആളിനെ കണ്ട് ജാനി ഞെട്ടി.... "സിദ്ധാർഥ്....?"....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story