❣️ജാനു...❣️: ഭാഗം 1

janu

രചന: RINIS

വാച്ചിൽ നോക്കിയപ്പോൾ സമയം ആറര കഴിഞ്ഞു എന്നും നേരത്തെ വീട്ടിൽ എത്താറുള്ളതാണ്.. കലാമണ്ഡലത്തിൽ നൃത്ത മത്സരം നടക്കുന്നത് കൊണ്ട് തന്നെ വീട്ടിൽ എത്താൻ സമയം ഇപ്പോൾ വൈകാറുണ്ട്.. എന്നാലും ആറര ഒന്നും ആവാറില്ല.. ഇന്ന് ഒരുപാട് വൈകി.. അവൾ ധരിച്ചിരുന്ന പട്ടുപാവാട ഒന്ന് പൊക്കി പിടിച്ചവൾ വേഗത്തിൽ നടന്നു.. അവൾ നടക്കുമ്പോൾ കാലിലുള്ള വെള്ളിക്കൊലുസിന്റെ ശബ്ദം കേൾക്കുന്നുണ്ട്.. വേഗം അവൾ വീട്ടിലേക്ക് നടന്നു.. ഇന്ന് അച്ഛന്റെ വായിൽ നിന്ന് ആവശ്യത്തിലധികം കേൾക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു.. സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ വീടിന്റെ പുറത്ത് ഇറങ്ങാൻ പാടില്ല എന്ന് അച്ഛൻ എപ്പോഴും പറയും.. അവൾ അച്ഛന്റെ വഴക്കിനെ കുറിച്ചോർത്തു വേഗത്തിൽ നടന്നു... വീട്ടുപടിക്കൽ തന്നെ അച്ഛൻ നിൽപ്പുണ്ട്.. 'ഇനി രക്ഷയില്ല..

കണ്ണാ ' അവൾ ദയനീയ ഭാവത്തിൽ ആകാശത്തേക്കും നോക്കി കണ്ണനെ വിളിച്ചു മന്തം മന്തം അച്ഛന്റെ അടുക്കലേക്ക് നടന്നു.. "അച്ഛാ " രാജാക്കന്മാരെ പോലെ തോന്നിക്കുന്ന ഒത്ത ശരീര വെടിവും മുഖത്ത് എപ്പോഴും ഗാംഭീര്യവും തോന്നിക്കുന്ന അയാൾ അവളുടെ വിളി കേട്ട് അവളെ ഒന്ന് ദേഷ്യത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു "നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് സന്ധ്യ കഴിഞ്ഞാൽ വീടിനകത്ത് ഇരിക്കണം എന്ന്.. പറഞ്ഞാൽ മനസ്സിലാവില്ല എന്നുണ്ടോ നിനക്ക് " അവൾ അച്ഛനോട് ഒന്നും പറഞ്ഞില്ല തല താഴ്ത്തി നിന്നതെ ഒള്ളു.. അവൾക് പേടിയായിരുന്നു അച്ഛനെ.. അച്ഛന്റെ വാക്കിന് മറുത്തൊരു വാക്കുണ്ടായിരുന്നില്ല വീട്ടുകാർക്കും നാട്ടുകാർക്കും..

മംഗലത്ത് നാരായണവർമ്മ എന്ന അവളുടെ അച്ഛന്റെ വക്കാണ് അവസാന വാക്ക്.. നാരായണവർമ്മയോട് എതിർത്തു സംസാരിക്കാൻ ഒരാൾക്ക് അല്ലാതെ ധൈര്യമുണ്ടായിരിന്നില്ല... അവളെ ഒന്നുകൂടി കനപ്പിച്ചു നോക്കിക്കൊണ്ട് അയാൾ കുളിച്ചു ശുദ്ധിയായി വിളക്ക് വെക്കാൻ പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു.. അവൾ തുള്ളിചാടി കൊണ്ട് വീട്ടിലേക്ക് കയറാൻ നിന്നതും അമ്മ വിളക്ക് കൊണ്ട് പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.. "അമ്മേ... "അവൾ സന്തോഷത്തോടെ വിളിച്ചു.. അവളോട് അകത്തു കയറാൻ കൈ കൊണ്ട് കാണിച്ചു അവർ വിളക്ക് വച്ചു രാമായണം വായിക്കാൻ തുടങ്ങി... അവൾ വേഗം മുറിയിലേക്കോടി.. ബാഗ് അഴിച്ചു വച്ചു കാട്ടിലിലേക്ക് ചാടി.. അച്ഛന്റെ മുഖം ഓർത്തതും അവൾ ചാടി എഴുനേറ്റ് തോർത്തും എടുത്തു കുളിക്കുവാനായി കുളിമുറിയിലേക്ക് കയറി..

ഹായ്.. ഞാൻ "ജനഹിത വർമ്മ" എന്നോട് അടുപ്പമുള്ളവരെല്ലാം ഹിതു എന്ന് വിളിക്കും.. എന്നെ കുറിച്ച് കുറച്ചു എങ്കിലും അറിഞ്ഞിട്ടുണ്ടാവുമല്ലോ.. ([ ഞാൻ പറഞ്ഞു തന്നില്ലേ പിള്ളേരെ]) ഞാൻ വേഗം കുളിച്ചു ഒരു പട്ടുപാവാട എടുത്തിട്ടു താഴേക്ക് ചെന്നു.. നാമം ജപിക്കാൻ തുടങ്ങിയിരുന്നു എല്ലാവരും ഞാനും അവരുടെ കൂടെ കൂടി... ഒരുവിധം എല്ലാം കഴിഞ്ഞപ്പോഴാണ് അച്ഛൻ കയറി വന്നത്.. അച്ഛനെ കണ്ടപ്പോൾ തന്നെ അത് വരെ നാട്ടുവാർത്തമാനം പറഞ്ഞവരെല്ലാം പിരിഞ്ഞു പോയി.. അച്ഛൻ ഹാളിലെ ചാരുകസേരയിൽ ഇരുന്നു.. അച്ഛൻ മാത്രമേ ആ കസേരയിൽ ഇരിക്കാറുള്ളു.. "ഹിതു..."അച്ഛന്റെ ഉറച്ചതും പരുക്കനുമായ ശബ്ദം ചുമരുകൾക്കിടയിൽ പ്രതിധ്വാനിച്ചു.. ചിന്തയിലായിരുന്ന ഞാൻ പെട്ടെന്ന് തന്നെ പാട്ടുപാവാടയും പൊക്കിപ്പിടിച്ചു അച്ഛന്റെ അടുക്കലെത്തി.. "അച്ഛാ.." "ഹ്മ്മ്.. നാളെ അല്ലെ നിനക്ക് ക്ലാസ്സ്‌ തുടങ്ങുന്നേ.."

"അതെ" "പോയി കിടന്നോ എന്നാൽ നേരം വൈകിക്കേണ്ട.." "ശരി അച്ഛാ" "നിൽക്ക്..കോളേജിലേക്ക് എങ്ങനയാ പോവണേ.." "നന്ദു ഉണ്ട് അച്ഛാ അവളുടെ കൂടെ ബസ്സിൽ പോവാം" "വേണ്ട.. ശേഖരനോട്‌ ഞാൻ പറയാം നിങ്ങളെ രണ്ടുപേരെയും കൊണ്ട് പോവാനും കൊണ്ട് വന്നു ആക്കാനും" "ശരി അച്ഛാ" "എന്നാ ചെന്ന് കിടന്നോളു" "ഹ്മ്മ് " +2 കഴിഞ്ഞത് മുതലുള്ള ആഗ്രഹമായിരുന്നു ഡിഗ്രി.. പക്ഷെ അച്ഛന് പെൺകുട്ടികൾ അതികം പഠിക്കുന്നതൊന്നും ഇഷ്ടമില്ല.. അത് മാത്രമല്ല ഇവിടെ നിന്ന് ഒരുപാട് ദൂരമുണ്ട് കോളേജിലേക്ക്.. അച്ചമ്മയെ മയക്കി എടുത്ത് സമ്മതിപ്പിച്ചതാണ് ഞാൻ..അച്ഛൻ ആകെ അനുസരിക്കുന്നതും അച്ഛനോട് എതിർത്തു സംസാരിക്കാൻ ധൈര്യമുള്ളതും ആകെ അച്ഛമ്മക്കാണ്.. അച്ഛാച്ഛൻ മരിക്കുമ്പോൾ അച്ഛനോട് പറഞ്ഞത്രേ എന്റെ ലച്ചുനെ (ലക്ഷ്മി-അച്ഛമ്മ)സങ്കടപ്പെടുത്തരുതെന്നും എന്റെ ലച്ചുനെ പൊന്ന് പോലെ നോക്കണം എന്നും .. അച്ഛൻ ആ വാക്ക് ഇത് വരെ പാലിച്ചിട്ട് തന്നെ ഒള്ളു.. ഓരോന്നു ആലോചിച്ചു എപ്പോഴോ നിദ്രദേവി അനുഗ്രഹിച്ചിരുന്നു...

കിഴക്ക് നിന്ന് സൂര്യൻ എത്തിനോക്കുന്നു..പക്ഷികൾ നേരത്തെ ഉണർന്നു..പക്ഷികളുടെ കളകളാരവത്താൽ ഭൂമി സംഗീതമയം..വീട്ടിലെ പൂവൻകോഴിയും കൂവുന്നുണ്ട്... സമയം ആറുമാണിയായി.. ഹിതു കോട്ടുവാ ഇട്ട് ബെഡിൽ എണീറ്റിരുന്നു... "കണ്ണാ.. " അതും പറഞ്ഞു അവൾ തിരിഞ്ഞു കിടക്കാൻ തുണിഞ്ഞപ്പോൾ വെറുതെ ക്ലോക്കിലേക്ക് ഒന്ന് നോക്കി..സമയം കണ്ടപ്പോൾ തന്നെ ശിവനെ.. എന്നും വിളിച്ചു അവൾ ചാടി എഴുനേറ്റു.. മംഗലത്ത് തറവാട്ടിൽ ഒരു ശീലമുണ്ട് സ്ത്രീകൾ അഞ്ചുപണിക്ക് എഴുനേറ്റ് കുളിച്ചു വൃത്തിയായി പൂജാമുറിയിൽ കയറി നാമം ജപിക്കണം.. ശേഷം അടുക്കളയിൽ കയറണം. എന്റെ ഇന്നത്തെ ദിവസം അച്ഛന്റെ വായിലുള്ളതൊക്കെ കേൾക്കേണ്ടി വരും.. കണ്ണാ എന്റെ ഒരു വിധി.. ഹിതു ഫ്രഷ് ആയി ചുവന്ന നിറത്തിലുള്ള ധാവണി എടുത്തിട്ടു..

പൂജാമുറിയിൽ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല.. ഞാൻ കണ്ണനെ തൊഴുതു പുറത്തേക്കിറങ്ങിയപ്പോൾ മുന്നിൽ അതാ അച്ഛമ്മ.. "മോൾ ഇത് എവിടെ ആയിരുന്നു അവൻ ആകെ ദേഷ്യത്തിലായിരുന്നു " അച്ഛമ്മ അച്ഛനെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലാക്കിയ ഞാൻ അച്ഛമ്മക്ക് ഒന്ന് ചിരിച്ചു കൊടുത്ത് അച്ഛമ്മയുടെ കൂടെ തന്നെ പ്രഭാതഭക്ഷണം കഴിക്കാനായി ഡെയിനിങ് ഹാളിലേക്ക് ചെന്നു.. അച്ഛൻ എന്നെ ഒന്ന് നോക്കി.. ഞാൻ തല താഴ്ത്തി നിന്നതെ ഒള്ളൂ... പുരുഷന്മാരുടെ ഭക്ഷണശേഷം മാത്രമേ വീട്ടിളെ സ്ത്രീകൾ കഴിക്കുകയൊള്ളു.. അല്ല കഴിക്കാൻ പാടൊള്ളു.. അത് മംഗലത്ത് വീട്ടിലെ മറ്റൊരു നിയമമാ.. ഫുഡ്‌ കഴിച്ചതിന് ശേഷം ഞാൻ ബാഗ് എടുത്ത് പുറത്തേക്കിറങ്ങി.. ചുവന്ന ധാവാണിയാണ് എന്റെ വേഷം മുടി നാനാവായത് കൊണ്ട് ഇഴ എടുത്ത് മുടഞ്ഞു പരത്തി ഇട്ടിരിക്കുകയാണ്..

ശേഖരേട്ടൻ പുറത്ത് തന്നെ ഉണ്ട് അച്ഛനെ പിന്നെ ഇവിടെ ഒന്നും കണ്ടില്ല. അമ്മയോട് ചോദിച്ചപ്പോൾ മമ്മദ് കാക്കാന്റെ കൂടെ തെങ്ങിൻ തോപ്പിൽ പോയെന്ന് പറഞ്ഞു.. തേങ്ങ ഇടാനൊക്കെ ആയോ അതിന് എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എന്റെ പുറം ആരോ കടപ്പുറമാക്കിയത്.. തിരിഞ്ഞു നോക്കിയപ്പോൾ നന്ദു ഉണ്ട് 28 പല്ലും കാണിച്ചു ഇളിച്ചു നിൽക്കുന്നു.. ഞാൻ അവളെ ഒന്ന് പിച്ചി അച്ഛമ്മക്ക് ഒരു മുത്തവും നൽകി കാറിൽ കയറി ഇരുന്നു.. നന്ദുവും കൈ തടവിക്കൊണ്ട് കേറി.. നന്ദുവിനെ കുറിച്ചു പറഞ്ഞില്ലല്ലോ.. നന്ദന കൃഷ്ണ.. എല്ലാവരും നന്ദു എന്ന് വിളിക്കും എന്റെ അമ്മയുടെ ഏട്ടന്റെ മകൾ.. നന്ദുവിനെ കാണാൻ ഇരുനിറമാണെങ്കിലും നല്ല ഭംഗിയാണ്.. നീല ഫ്രോക്ക് ആണ് നന്ദുവിന്റെ ഇന്നത്തെ വേഷം.. നന്ദു ഒരു മോഡേൺ ഗേൾ ആണെന്ന് തന്നെ പറയാം.. അരമിക്കൂർ യാത്രക്ക് ശേഷം കോളേജ് എന്ന ഞങ്ങളുടെ സ്വപ്ന സ്ഥലത്ത് നങ്ങൾ എത്തിച്ചേർന്നു... തുടരും...

Share this story