❣️ജാനു...❣️: ഭാഗം 13

janu

രചന: RINIS

ഇതേ സമയം ഹോസ്പിറ്റലിൽ.... Icu വിന്റെ മുന്നിൽ അക്ഷമരായി കാത്തിരിക്കുകയാണ് ഹനുവും അലക്സും അക്ഷയും.. ഡോക്ടർ icu വിൽ കയറിട്ടു 2 മണിക്കൂറായി... അവർ മൂന്ന് പേരും ടെൻഷൻ അടിച്ചു ഇരിക്കുന്നു നിൽക്കുന്നു അങ്ങനെ അങ്ങനെ... മൂന്ന് പേരുടെയും കണ്ണ് ചീർത്തിരുന്നു.. ഒറ്റ നോട്ടത്തിൽ തന്നെ അവർ ഒരുപാട് കരഞ്ഞിട്ടുണ്ട് എന്ന് ആർക്കും മനസ്സിലാവുമായിരുന്നു... പെട്ടെന്നു icu വിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു അവർ മൂന്ന് പേരും ഡോക്ടർടെ അടുത്തേക്ക് ഓടി.. "ഡോക്ടർ.. ഡോക്ടർ തച്ചുവിന് (തപസ് തച്ചു)"അക്ഷയ് ഡോക്ടർ ന്റെ വാക്കിനായി മൂന്ന് പേരും കാതോർത്തു... "സോറി "അത് പറഞ്ഞു കൊണ്ട് ഡോക്ടർ icu വിലേക്ക് തന്നെ കയറി.. _____________🔥 ഹിതു ഉറക്കിൽ നിന്ന് പെട്ടെന്ന് നെട്ടി ഉണർന്നു... സമയം നാല് ആവാൻ ആയിരിക്കുന്നു... നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു... ടേബിളിൽ നിന്ന് വെള്ളമെടുത്ത് ആർത്തിയോടെ കുടിച്ചു കൊണ്ടിയുരുന്നു... അവൾക്ക് പേടിയാവുന്നുണ്ടായിരുന്നു.. ചുറ്റും പേടിയോടെ അവൾ കണ്ണുകൾ പായിച്ചു... ഒന്നും തന്നെ ഇല്ലെന്ന് കണ്ടതും അവൾ വേഗം താഴെക്കിറങ്ങി ചെന്നു...

അച്ഛന്റെയും അമ്മയുടെയും മുറിയിൽ നിന്ന് എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്... പേടി കൊണ്ട് ആണോ അതോ എന്താ എന്ന് അറിയാൻ താല്പര്യമില്ലന്നിട്ടോ അത് ശ്രദ്ധിക്കാതെ അവൾ അച്ഛമ്മയുടെ മുറിയിലേക്ക് നടന്നു... ഡോർ ക്ലോസ് ചെയ്തിരുന്നില്ല... അവൾ ഡോർ തുറന്ന് കൊണ്ട് അകത്തേക്ക് കയറി...അച്ഛമ്മ എണീറ്റിരുന്നു... "അച്ഛമ്മേ.." അവൾ അച്ഛമ്മയെ വിളിച്ചു കൊണ്ട് ബെഡിൽ കാൽ രണ്ടും നീട്ടിയിരിക്കുന്ന അച്ഛമ്മയുടെ മടിയിൽ തല വച്ചു കിടന്നു... ഹിധുവിന് എന്താണെന്ന് അറിയില്ലെങ്കിലും അച്ഛമ്മ അവളുടെ മുടിയിഴയിലൂടെ കൈ കൊണ്ട് തഴുകി കൊണ്ടിരുന്നു... അത് ഹിധുവിൽ ഒരുപാട് ആശ്വാസം നിറച്ചെങ്കിലും വീണ്ടും വീണ്ടും അവൾ കണ്ട സ്വപ്നം മനസ്സിൽ വരാൻ തുടങ്ങി... തലയൊക്കെ ആകെ വേദനിക്കുന്ന പോലെ തോന്നിയപ്പോൾ അച്ഛമ്മയുടെ മടിയിൽ നിന്ന് ഞാൻ ചാടി എഴുനേറ്റു...ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയത് കൊണ്ട് തന്നെ അച്ഛമ്മ പറയുന്നതും അച്ഛമ്മയുടെ നോട്ടവും ഒന്നും വക വെക്കാതെ ഞാൻ ഗാർഡനിലേക്ക് നടന്നു... ഇരുട്ടിന്റെ കരിമഷി പതിയെ അലിയാൻ തുടങ്ങി.. കിഴക്കിന്റെ മുഖത്തു കുങ്കുമ വർണ്ണം പരന്നു..

പരിമളം പരത്തി ഒരു തെക്കൻ കാറ്റ് എന്നെ തഴുകി കടന്നു പോയി..മുറ്റത്തെ പുൽ ചെടികളിലെ മഞ്ഞു കണങ്ങൾ സൂര്യ കിരണമേറ്റ് തിളങ്ങാൻ തുടങ്ങി..പക്ഷികളുടെ കലപില ശബ്ദം അങ്ങിങ്ങായി കേൾക്കാം... പൂക്കളെല്ലാം സൂര്യനെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു.. ഒരു നിമിഷം സൂര്യനാവാൻ കൊതി തോന്നി... ഒരു നിമിഷം ഞാൻ കണ്ണടച്ചു കൊണ്ട് പ്രകൃതിയെ മനസ്സിൽ കണ്ടു... പെട്ടെന്ന് തന്നെ ഇന്ന് കണ്ട സ്വപ്നം മുന്നിൽ തെളിഞ്ഞു.. കണ്ണ് തുറന്ന് ചുറ്റും നോക്കി... ഇല്ല ആരുമില്ല.. ചിലപ്പോൾ എന്റെ തോന്നലാവാം... ഹിതു വേഗം റൂമിലേക്ക് നടന്നു... കോണിപ്പടികൾ കയറാൻ നിൽക്കുമ്പോൾ അച്ഛന്റെ വിളി കേട്ടു... തിരിഞ്ഞു നോക്കിയപ്പോൾ എന്നെ സംശയത്തോടെ ഉറ്റു നോക്കുന്നതാണ് കണ്ടത്.... സ്വപ്നം വീണ്ടും മനസ്സിലേക്ക് വന്നതും..ഇല്ല.. എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് അച്ഛനിലേക്ക് നോട്ടമെറിഞ്ഞു.. "എവിടെ ആയിരുന്നു നീ" "ഞാൻ ഗാർഡനിൽ ഉണ്ടായിരുന്നു" "അവിടെ എന്താ പണി" "വെറുതെ ഇരിക്കായിരുന്നു" "മ്മ്.. കാലത്ത് പെൺകുട്ട്യോൾ കുളിച്ചു വേണം പുറത്തിറങ്ങാൻ നിനക്ക് അറിയില്ലെന്നുണ്ടോ" അവൾ തല താഴ്ത്തി നിന്നതെ ഒള്ളു..അയാൾ ഒന്ന് കനപ്പിച്ചു നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നു...

അയാൾ പോവുന്നതും നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഹിതു കോണിപ്പടികൾ ഓടി കയറി... മേലെ എത്തി നടു നിവർത്തി താഴേക്ക് നോക്കിയപ്പോൾ അച്ഛമ്മ ഉണ്ട് എന്നെ തന്നെ നോക്കുന്നു... ഞാൻ ഒന്ന് ചിരിച്ചു കൊടുത്ത് റൂമിലേക്ക് ചെന്നു... വീണ്ടും ഇന്ന് കാലത്ത് കണ്ട സ്വപ്നം മനസ്സിൽ വന്നു കൊണ്ടേ ഇരുന്നു.. ഒന്നുമില്ല എന്ന് എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ഞാൻ കോളേജിലേക്ക് പോവാൻ റെഡി ആയി.. പൂജമുറിയിലൊന്നും കയറാൻ നിന്നില്ല... എന്തോ ഒരു മടി... വീടിന്റെ പുറത്തേക്ക് കടക്കാൻ നിന്നപ്പോഴാണ് ധാവണി ഉടുത്തു കോളേജിൽ വരല്ലേ എന്ന് അസുരൻ പറഞ്ഞത് ഓർമ വന്നത്... 'അവനാരാ എന്നെ ഉപദേശിക്കാൻ.. ഞാൻ എനിക്ക് ഇഷ്ടമുള്ളത് ഉടുക്കും 'അതും പിരിപിരുത് കൊണ്ട് ഹിതു കാറിൽ കയറി ഇരുന്നു.... നന്ദുവും കൂടെ കയറി... കോളേജിൽ എത്തിയതും ഹിതു നാലുപാടും നോക്കാൻ തുടങ്ങി.. അത് കണ്ട് നന്ദു ഒന്ന് ആക്കി ചിരിച്ചു.. ഹിതു തലക്ക് ഒരു മേട്ടം കൊടുത്ത് മുന്നോട്ട് നടന്നു... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story