❣️ജാനു...❣️: ഭാഗം 18

janu

രചന: RINIS

"അവളെ കുറിച്ച് നിനക്ക് എന്തറിയാം തപസ്.. നിനക്കറിയുമോ അവളൊരു മാനസിക രോഗിയാണ് അത് അവൾക്കും അറിയാം.. അവൾ അതിൽ നിന്ന് പുറത്ത് വരാൻ ആഗ്രഹിക്കുന്നില്ല.. അത് കൊണ്ട് തന്നെ ചികിത്സ നമുക്ക് സാധ്യവുമല്ല.. അവൾ ഇങ്ങനെ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്.. "അഭി ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.. "മാനസികമോ " തപസ് വിശ്വാസം വരാത്ത പോൽ ചോദിച്ചു... "അതെ.. അവൾ ചില സമയങ്ങൾ നോർമൽ ആവും നോർമൽ ആവാൻ അവളെ കൊണ്ട് കഴിയില്ല എന്ന് തോന്നിയാലാണ് അവൾ പക്വത ഇല്ലാത്തവരെ പോലെ ബീഹെവ് ചെയ്യുന്നേ.. ചുരുക്കി പറഞ്ഞാൽ അവൾ പൊട്ടത്തി ആയി അഭിനയിക്കുന്നത് " അഭി "അവൾക്ക് എന്താടാ അതിന് മാത്രം കുഴപ്പം"തപസ് "അതിന് ആദ്യം നീ അവളെ കുടുംബത്തെ പറ്റി അറിയണം.. ഇപ്പൊ പറയണോ.. നാളെ പോരെ "അഭി ആദ്യം ഒന്ന് നെടുവീർപ്പിട്ടു കൊണ്ടും പിന്നീട് ഇളിച്ചു കൊണ്ടും പറയുന്നത് കേട്ടപ്പോൾ തപസിന് കാലേ വാരി നിലത്തടിക്കാൻ തോന്നിയെങ്കിലും അതിന് പറ്റിയ സാഹചര്യമല്ലാത്തത് കൊണ്ട് തന്നെ മിണ്ടാതെ നിന്നു... അപ്പോഴാണ് ഡോക്ടർ മുറിയിലേക്ക് കയറി വന്നത്.. "Mr തപസ് ഇന്ന് തന്നെ നിങ്ങളെ ഡിസ്റ്റർജ് ചെയ്യാം.. വീട്ടിൽ ചെന്നു റസ്റ്റ്‌ എടുക്കണം " തപസിനെ പരിശോധിച്ചതിന് ശേഷം അതും പറഞ്ഞു ഡോക്ടർ മുറിയിൽ നിന്ന് പോയി...

ഡോക്ടറിന്റെ കൂടെ അബിയും പോയി.. റൂമിൽ ഇപ്പൊ ഞാൻ ഒറ്റക്കും... ഞാൻ ഇവിടെ വന്നത് മുതൽ ഹനു എന്നെ കാണാൻ വന്നിട്ടില്ല... എന്ത് പറ്റി ആവോ... ഓരോന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് ആരോ ഡോർ തുറന്നു വന്നത്... അബിയോ അക്ഷയോ ആവും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അങ്ങോട്ട് നോക്കിയില്ല... കണ്ണടച്ച് കിടന്നു... ആരോ എന്റെ മുടിയിൽ തലോടുന്ന പോലെ തോന്നിയപ്പോൾ ഞാൻ കണ്ണുകൾ വലിച്ചു തുറന്നു.. മുന്നിലിരിക്കുന്ന ആളെ കണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു... "അമ്മേ.. അമ്മ എന്താ ഇവിടെ " എന്നെ തൊടിക്കൊണ്ട് കരയുന്ന അമ്മയോട് ഞാൻ ചോദിച്ചു... "ഞാൻ ആ ദുഷ്ട്ടന്റെ കണ്ണ് വെട്ടിച്ചു വന്നതാ മോനെ " അമ്മ സാരി തലപ്പ് കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.. "അമ്മയോട് ഞാൻ പറഞ്ഞതല്ലേ എന്റെ കൂടെ വന്നു താമസിക്കാൻ " ഞാൻ കുറച്ചു ഈർശയോടെ പറഞ്ഞു.. "എന്റെ സീമന്ത രേഖ ചുവപ്പിച്ച ആളെല്ലേടാ.. അത്ര വേഗം ഇട്ടിട്ട് വരാനാവുമോ " അമ്മ "ഓഹ് പുരാണം പറച്ചിൽ കഴിഞ്ഞേങ്കിൽ പൊയ്ക്കോളൂ " ഞാൻ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു... "എന്റെ മോന് നല്ലതേ വരൂ "തലയിൽ തലോടിക്കൊണ്ട് അതും പറഞ്ഞു സാരി തലപ്പുകൊണ്ട് കണ്ണ് തുടച്ചു അമ്മ പുറത്തേക്കിറങ്ങി... അമ്മ പോയതും കൈപ്പേറിയ നാളുകളിലേക്ക് ഒന്ന് എത്തി നോക്കി..

"അമ്മേ..എനിക്ക് ഒരു ips ഓഫീസർ ആവാൻ സെലെക്ഷൻ ലഭിച്ചു " (22 വയസ്സിൽ പോലീസ് ആവുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല) ഒരു ഇരുപത്തിരണ്ട് വയസ്സുകാരൻ അടുക്കളയിൽ പാത്രങ്ങളോട് മല്ലടിക്കുന്ന തന്റെ അമ്മയോട് ആ ലെറ്ററും കയ്യിൽ പിടിച്ചു കൊണ്ട് വന്നു പറഞ്ഞു.. അമ്മയ്ക്കും സന്തോഷമായി.. തന്റെ മകന്റെ നെറുകയിൽ തലോടിക്കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു.. അച്ഛൻ വന്നപ്പോഴും സന്തോഷത്തോടെ തന്നെ അവൻ അയാളുടെ അടുത്തേക്ക് പോയി.. എന്നാൽ അദ്ദേഹം ചെയ്തത് ആ ഇരുപത്തിരണ്ടുകാരനായ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... ഓർമകളിലേക്ക് ഒന്ന് എത്തിനോക്കുമ്പോഴാണ് ആരോ ഡോർ തുറന്നു അകത്തേക്ക് വന്നത്..ഓർമകളിൽ നിന്നും പുറത്തേക്ക് വന്നു.. ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ നാളുകൾ തന്നെ എത്രെ കഴിഞ്ഞാലും മറക്കാൻ ബുദ്ധിമുട്ടാണ്... ഡോറിന്റെ അവിടേക്ക് നോക്കിയപ്പോൾ ദുപ്പട്ടയുടെ തലപ്പിൽ കൈ കൊണ്ട് ഏതൊക്കെയോ കോപ്രായം കാട്ടിക്കൊണ്ട് നിൽക്കുന്ന ജാനുവിനെയാണ് കണ്ടത്... ആദ്യമായി തന്റെ മനസ്സ് കവർന്നവൾ.. ഒറ്റ നോട്ടത്തോൽ എന്റെ എല്ലാമെല്ലാമായവൾ..

അവളുടെ കളി കണ്ട് ഓരോന്നു ആലോചിക്കുമ്പോഴാണ് അവൾ എന്റെ അടുത്തേക്ക് വന്നത്... "അതേയ് അസുരാ "അവളുടെ വിളി കേട്ടപ്പോൾ ചെറുതായി ദേഷ്യം വന്നെങ്കിലും ദേഷ്യത്തെ ഒക്കെ ആട്ടിയോടിച്ചു കൊണ്ട് ഞാൻ അവളെ നോക്കി.. "അസുരാ "ജാനു "എന്താ " ഞാൻ ഒറ്റപുരികമുയർത്തി കൊണ്ട് ചോദിച്ചു.. "അത് " "അത് " "അത് ഞാൻ " "അത് നീ " "ഞാൻ ആ ഓറഞ്ച് എടുത്തോട്ടെ " കണ്ണടച്ചു ടേബിളിലേക്ക് ചൂണ്ടിക്കൊണ്ട് നിഷ്കളങ്കംതയോടെ പറയുന്ന ആ ധാവണികാരിയെ ഞാൻ അങ്ങനെ നോക്കി നിന്നു... എന്റെ ഭാഗത്തു നിന്ന് റെസ്പോൺസ് ഒന്നും ഇല്ലാത്തത് കൊണ്ട് ആണെന്ന് തോന്നുന്നു അവൾ പതിയെ കണ്ണ് തുറന്നു എന്നെ നോക്കി... കണ്ട്രോൾ ദൈവങ്ങളെ കണ്ട്രോൾ തരൂ.. അവൾ എന്റെ മുഖത്തെ പുഞ്ചിരി കണ്ടാണെന്ന് തോന്നുന്നു എന്നെ നോക്കി ടേബിൾ ഇൽ പോയി ഒരു ഓറഞ്ച് എടുത്തു എന്റെ അടുത്ത് ചെയറിൽ വന്നിരുന്നു.. ഓറഞ്ച് തൊലിച്ചു കൊണ്ട് ഒരു അല്ലി എടുത്തു എന്റെ നേർക്ക് നീട്ടി.. ഞാൻ വായിലാക്കാൻ നിന്നതും ആരോ അത് വായിലാക്കിയിരുന്നു...........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story