❣️ജാനു...❣️: ഭാഗം 24

janu

രചന: RINIS

ഇതേ സമയം ഹിതുവിനെ കിടത്തിയ ബെഡിന് സമീപം ചെയർ ഇട്ട് ഇരുന്നു കൊണ്ട് അവളെ തന്നെ നോക്കുകയാണ് ആ മാസ്ക് മാൻ.. പതിയെ അവൻ മാസ്ക് അഴിച്ചു... ഹിധുവിന്റെ നെറുകിലായി ചുണ്ടുകളമർത്തി. തന്റെ പാതിക്ക് നൽകുന്ന ചുംബനമായി. പെട്ടെന്നാണ് ആരോ വാദിലിൽ മുട്ടിയത്. അവൻ പോയി ഡോർ തുറന്നു. അത് ഒരു പെൺകുട്ടി ആയിരുന്നു. അവൻ അവളോട് അകത്തു വരാൻ പറഞ്ഞു. അവളുടെ സങ്കടങ്ങളെല്ലാം മറച്ചു കൊണ്ട് അവൾ അവനൊപ്പം കയറി. അവൻ നേരെ പോയത് ഹിധുവിനെ കിടത്തിയ മുറിയിലേക്കാണ്. ബെഡിൽ കിടക്കുന്ന ഹിതുവിനെ കണ്ടതും അവളുടെ നെഞ്ചിൽ ആരോ അമ്പു തറച്ച വേദന ആയിരുന്നു അവൾക്ക് തോന്നിയത്.. അവൾ കണ്ണുനീരിനെ ശാസനയോടെ തടഞ്ഞു നിർത്തി കൊണ്ട് ഹിധുവിന്റെ അടുത്ത് പോയിരുന്നു. "എന്ത് ചെയ്തിട്ട് ആണെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ ഇവൾ ഓക്കേ ആയിരിക്കണം "അതും പറഞ്ഞു അവൻ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. അവൾ ഹിതുവിനെ ഒരു നിമിഷം ദേഷ്യത്തിലും പിന്നീട് നിസഹായാവസ്ഥയിലും നോക്കി നിന്നു.. ഹിധുവിന്റെ ഓക്സിജൻ മാസ്ക് ശെരിക്ക് വച്ചു കൊടുത്ത് കൊണ്ട് അവൾ ബിപി ചെക്ക് ചെയ്തു.

ഒരു ഇൻജെക്ഷൻ എടുത്തു. തപസും കൂട്ടരും ആ വീടിന് മുന്നിലെത്തി. അവർ മൂന്ന് പേരും ആ വീട് ആകമാനം ഒന്ന് നോക്കി. "ഇതെന്താ ഗോസ്റ്റ് ഹൌസ് വല്ലതും ആണോ"അലക്സ് "നീയും ഹനുവിനെ പോലെ ആയോ " അക്ഷയ് അതിന് അലക്സ് ഒന്ന് ഇളിച്ചു കൊടുത്തു. തപസ് ഇവരെ ഒന്നും ശ്രദ്ധിക്കാതെ ആ വീടിന്റെ ബാക്കിലൂടെ ചെന്നു. അപ്പോഴാണ് ഒരു റൂമിൽ പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ചെക്കനും അവനെ തന്നെ നോക്കി നിൽക്കുന്ന ഒരു പെണ്ണിനേയും ജനലിലൂടെ കണ്ടത്. അവൻ മറഞ്ഞു നിന്ന് അവരെ വീക്ഷിക്കാൻ തുടങ്ങി. അപ്പോഴാണ് അലക്സും അക്ഷയ് ഉം തപസിന്റെ അടുത്തേക്ക് വന്നത്. തപസ് അവരോട് മിണ്ടരുത് എന്ന് ചൂണ്ട വിരൽ ചുണ്ടിൽ വച്ചു കൊണ്ട് പറഞ്ഞത്. അവരും തപസിന്റെ അടുത്തേക്ക് വന്നു നിന്നു. അവർ മൂന്ന് പേരും അവരുടെ സംസാരം വീക്ഷിച്ചു.. തനിക്ക് എന്തിനാ അങ്ങനെ ഒരു പെണ്ണിനെ. നിനക്ക് ഞാൻ ഇല്ലേ.. "ബ്ലഡി #₹₹₹₹₹#%&#* ഞാൻ പറഞ്ഞതാണ് നിന്നോട് എനിക്ക് നിന്നെ ഇഷ്ട്ടമല്ല എന്ന്"

അവൻ വലിഞ്ഞു മുറുകിയ ഭാവത്തോടെ അവളോട് അലറി. "പിന്നെ നിനക്ക് ആ പൊട്ടി പെണ്ണിനെ ആണോ ഇഷ്ട്ടം " അവൾ ഒരു പുച്ഛചിരിയോടെ അവനോട് ചോദിച്ചു. "പൊട്ടിയോ അവളോ.. നിനക്ക് അറിയാമോ അവളെ അവൾക്ക് പൊന്നിന്റെ വിലയാ " അവൻ അലറിക്കൊണ്ട് എന്നാൽ ചിരിച്ചു കൊണ്ടും ആയി പറഞ്ഞു. ആ പെണ്ണിന് ഒന്നും മനസ്സിലായില്ലെന്ന് അവളുടെ നിൽപ്പ് കണ്ടാൽ അറിയാം. അവൾ ഒരു സംശയത്തോടെ അവനെ നോക്കി.അവൻ അവളുടെ നോട്ടം കണ്ട് പറയാൻ തുടങ്ങി "അവൾ ജനഹിത വർമ്മ അല്ല ജനഹിദ കൃഷ്ണകുമാർ കൃഷ്ണകുമാറിന്റെയും ജാനകി വർമ്മയുടെയും ഒരേ ഒരു മകൾ. Jk കമ്പനിസിന്റെ എംഡി ആയ കൃഷ്ണകുമാറിനെ അറിയുമോ നിനക്ക്.. അവരെ കൊന്നത് ഈ ഞാനാ.. എന്റെ ഈ കൈ കൊണ്ട് (വലത് കൈ പൊക്കി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു )" "എന്തിനാ അവരെ കൊന്നത് " അവൾ ഒരു തരം ആശ്ചര്യത്തോടെ അതിലുപരി ദേഷ്യവും സങ്കടവും കലർന്നൊരു ഭാവത്തോടെ അവനോട് ചോദിച്ചു.. "ഹ..ഹ..ഹ ഈ ജെകെ എന്താണെന്ന് അറിയുമോ മിസ് ശരണ്യ " അവൻ ഒരു തരം സൈക്കോകളെ പോലെ അട്ടഹാസിച്ചു കൊണ്ട് ചോദിച്ചു. ശരണ്യ ഇല്ല ennulla അർത്ഥത്തിൽ തലയനക്കി..

"JK മീൻസ് ജനഹിത കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ പ്രിൻസസ്സ്.. രാജകുമാരി ആയി ജീവിച്ചവൾ.. ഈ കാണുന്ന നൂർ കോടിയിലധികം സ്വത്തിന്റെ ഒരേ ഒരു അവകാശി.. ഹ ഹ ഹ " അവന്റെ വിജയചിരിയിൽ നോക്കി നിൽക്കാനേ ശരണ്യക്ക് കഴിഞ്ഞോള്ളൂ.. "അവളുടെ സ്വത്തുകളാണോ നിനക്ക് ആവശ്യം " ശരണ്യ പ്രതേകിച്ചു ഭാവങ്ങളൊന്നും ഇല്ലാതെ അവനോട് ചോദിച്ചു. അതിന് അവൻ ഒന്നും കോട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.. "ആദ്യമൊക്കെ അത് മാത്രമായിരുന്നു. പക്ഷെ ഇപ്പോൾ അവളെ ശരീരം കൂടെ എന്റെ ലക്ഷ്യമാണ് " അവൻ നാവ് കൊണ്ട് ചുണ്ട് നനച്ചു കൊണ്ട് പറഞ്ഞു.. "ശ്യേ " മുഖം തിരിച്ചു അറപ്പ് പോലെ ശരണ്യ പറഞ്ഞു.. "എന്താടി..പന്ന @#₹&&₹##@@ മോളെ " അവളുടെ കഴുത്തിൽ പിടിച്ചു ചുമരിനോട് അടുപ്പിച്ചു കൊണ്ട് അവൻ അലറി.. ശ്വാസം കിട്ടാതെ പിടയുന്ന ശരണ്യയെ കണ്ട് അവന് തന്നെ അവളെ വിട്ടു. ശരണ്യ കഴുത്തിൽ കൈ വച്ചു കൊണ്ട് ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടിരുന്നു. അവൻ ആ റൂമിൽ നിന്ന് പുറത്ത് പോയി. അപ്പോഴാണ് ജനലിന്റെ അവിടെ ആരോ ഉള്ളത് പോലെ അവൾക്ക് തോന്നിയത്. അവൾ ജനാലക്ക് അടുത്തേക്ക് നടന്നു...........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story