❣️ജാനു...❣️: ഭാഗം 26

janu

രചന: RINIS

അക്ഷയോട് വിളിച്ചു ജാനുവിനെ ഇവിടെ നിന്നും മാറ്റാനുള്ള ഏർപ്പാടുകളെല്ലാം ചെയ്യാൻ പറഞ്ഞു ഞാൻ അവിടെ നിന്ന് പുറത്തേക്കിറങ്ങി. അലക്സിനോട് വിശ്വ വരുന്നുണ്ടോ എന്ന് നോക്കാൻ പറഞ്ഞു.. കുറച്ചു നേരത്തിനു ശേഷം നങ്ങൾ വന്ന കാർ കൊണ്ട് അക്ഷയ് എത്തി. ജാനുവിനെയും എടുത്തു കൊണ്ട് ഞാൻ പിൻ സീറ്റിലും ഡ്രൈവിങ് സീറ്റിൽ അക്ഷയും കോ ഡ്രൈവ് സീറ്റിൽ അലക്സും കയറി. ശരണ്യയോട് നങ്ങൾ ബലമായി ഇവിടെ നിന്ന് കൊണ്ട് പോയതാണെന്ന് പറയാൻ പറഞ്ഞു മുൻ വശത്തുള്ള ലോക്ക് ഒരു കമ്പി കൊണ്ട് പൊട്ടിച്ചു നങ്ങൾ ശരണ്യയോട് യാത്ര പറഞ്ഞു അവിടെ നിന്ന് വേഗം പുറപ്പെട്ടു. എന്റെ പേരിലുള്ള കുറച്ചു ദൂരയയുള്ള ഒരു റിസോർട്ടിലേക്ക് പോവാനാണ് ഞങ്ങളുടെ പ്ലാൻ.. അക്ഷയും അലക്സും മാറി മാറി ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു.. ജാനുവിനെ ഞാൻ ഒന്നു കൂടെ എന്റെ മടിയിലേക്ക് കയറ്റി കിടത്തി പുറത്തേക്കും നോക്കിയിരുന്നു. അൽപ സമയത്തിന് ശേഷം നങ്ങൾ റിസോർട്ഇൽ എത്തിച്ചേർന്നു.. അകതെല്ലാം ആൾഡ്രെഡി സെറ്റ് ചെയ്തത് കൊണ്ട് ജാനുവിനെ കൊണ്ട് പോയി ഒരു റൂമിൽ കിടത്തി. നങ്ങൾ മൂന്ന് പേരും ഹാളിൽ ഒരുമിച്ച് കൂടി ബാക്കിയുള്ള കാര്യങ്ങളെല്ലാം പ്ലാൻ ചെയ്തു.

ജാനുവിനെ നോക്കാൻ രണ്ട് സെർവ്ന്റിനെ വച്ചു നങ്ങൾ വിശ്വ യുടെ വീട്ടിലേക്ക് തന്നെ പോയി.. നങ്ങൾ കാറിൽ നിന്ന് ഇറങ്ങുമ്പോൾ എന്തൊക്കെയോ പൊട്ടലും ചീറ്റലുമൊക്കെ കേൾക്കുന്നുണ്ട്.അബിയും ഹനുവും അൽപ്പോഴത്തേക്ക് എത്തി.മിക്കവാറും ശരണ്യക്ക് രണ്ട് കിട്ടിയതാവും എന്നും കരുതി അകത്തേക്ക് കയറി. അവിടെ ഉള്ള ആളുകളെ കണ്ട് അഭി കണ്ണും തള്ളി നിൽക്കുന്നുണ്ട്. നങ്ങൾക്ക് ഒന്നും മനസ്സിലാവാതെ അവനെയും അവരെയും മാറി മാറി നോക്കി.. _____________ പതിയെ കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോൾ എന്റെ വീട്ടിൽ അല്ല എന്ന് മനസ്സിലായി. ചുറ്റുപാടും നോക്കിയതിൽ ഹോസ്പിറ്റലിൽ അല്ല എന്നും മനസ്സിലായി. ഇതേതാ സ്ഥലം എന്നും വിചാരിച്ചു ചുറ്റും നോക്കിയപ്പോൾ ചുമരിൽ അസുരന്റെ ഒരു ഫോട്ടോ കണ്ടു. 'കണ്ണാ ഇത് ഇവന്റെ വീടാണോ ' എന്നും വിചാരിച്ചു ചുറ്റും നോക്കി എണീക്കാൻ നിന്നപ്പോഴേക്കും എന്റെ അടുത്തേക്ക് ഒരു സ്ത്രീ ഓടി വന്നു. "മാഡം മാഡം എന്താണ് ഈ ചെയ്യുന്നത്. സർ മാടത്തോട് എണീക്കേണ്ട എന്ന് പറയാൻ പറഞ്ഞു

"സർവെന്റ് എന്ന് തോന്നിക്കുന്ന ഒരു ചേച്ചി എന്നോട് വന്നു കൊണ്ട് പറഞ്ഞു. എന്താ ഇവിടെ നടക്കുന്നതെന്ന് അറിയാതെ ഞാൻ ഒരു നിമിഷം ചുറ്റും നോക്കി. ആ സെർവെൻറ് എന്നെ തന്നെ നോക്കിയിരിക്കുകയാണ്. എനിക്ക് എന്തോ ആരോചകമായി തോന്നി. "എനിക്ക് ഒന്ന് ബാത്‌റൂമിൽ പോവണം "ഞാൻ അവരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.. അവർ എന്നെ പിടിച്ചു എണീപ്പിച്ചു സഹായിച്ചു. ഞാൻ എണീറ്റ് കൊണ്ട് ബാത്‌റൂമിലേക്ക് വച്ചു വച്ചു നടന്നു. എന്തോ കാലൊന്നും നിലത്തുറക്കുന്നില്ല. പിച്ച വച്ചു നടക്കുന്ന കുഞ്ഞിനെ പോലെ തോന്നിച്ചു ജാനുവിനെ... ************** "ചെറിയമ്മേ " അതും വിളിച്ചു അഭി ഓടി പോയി കുറച്ചു വയസ്സയെന്ന് തോന്നിക്കുന്ന സ്ത്രീയെ കെട്ടിപ്പിടിച്ചു. പിന്നെ വയസ്സായ ഒരു അങ്കിലിനെയും ഞാൻ ഒന്നും മനസ്സിലാവാതെ അവരെ നോക്കി.. "മോനെ.. എന്റെ മോൾ " അബിയെ നോക്കി ആ സ്ത്രീ കരഞ്ഞു കൊണ്ട് ചോദിച്ചു.ആ അങ്കിൾ അവരെ സമാധാനിപ്പിക്കുന്നുണ്ട്. "വിശ്വ അവൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഓടി വന്നതാ നങ്ങൾ "

അത് പറഞ്ഞപ്പോൾ അഭി തപസിനെ ഒന്ന് നോക്കി.. 'അപ്പോൾ വിശ്വ ശത്രു അല്ലെ.. ഇവർ മരിച്ചെന്നല്ലേ വിശ്വ പറഞ്ഞത് ' അഭി ആത്മ "വിശ്വ ആരാ ആന്റി " "ഞങ്ങളെ മകനാ "ചെറിയമ്മ "എന്ത് " വിശ്വാസം വരാതെ തപസ് ഉച്ചത്തിൽ ചോദിച്ചു പോയി. "അതെ മോനെ.. മനോജിന്റെ കയ്യിൽ നിന്ന് ഞങ്ങളെ രക്ഷിച്ചത് അവനാ വിശ്വ.. പക്ഷെ ജാനുവിനെ നങ്ങൾക്ക് കണ്ടെത്താനായില്ല.. ഒരുപാട് അന്വേഷിച്ചു നിരാശയായിരുന്നു ഫലം.. പക്ഷെ ഇപ്പോൾ കണ്ട് പുടിച്ചപ്പോൾ അവർ വീണ്ടും എന്റെ മോളെ " അതും പറഞ്ഞു ആ ആന്റി കരഞ്ഞു പോയി. അപ്പോഴാണ് അത് ജാനുവിന്റെ അച്ഛനും അമ്മയുമാണെന്ന് എനിക്ക് മനസ്സിലായത്.. ഇവർ മരിച്ചില്ലേ? മനോജാരാ? വിശ്വക്ക് എന്താണ് വേണ്ടത്? ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ മിന്നി മാഞ്ഞു.. അപ്പോഴാണ് അവിടേക്ക് വിശ്വ കയറി വന്നത് അവന്റെ കൂടെ വേറെ ആരോ ഉണ്ട്.

ആരാണെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ അബിയുടെയും ജാനുവിന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്തു നിന്ന് അവർക്ക് ആരോയാവുന്ന ആളാണെന്നു മനസ്സിലായി.. അയാളുടെ മുഖത്തു സന്തോഷവും ജാനുവിന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്തു നിസ്സഹായാവസ്ഥയുമായിരുന്നു.. എന്തൊക്കെ ഒളിഞ്ഞു കിടക്കുന്നുണ്ട് ഇവർക്കിടയിൽ എന്ന് തോന്നി എനിക്ക്.. പെട്ടെന്നാണ് വിശ്വ വന്നു എന്നെ ഹഗ് ചെയ്തത്. ഞാൻ വായും പൊളിച്ചു അവനെ നോക്കി.. "ഹായ് അളിയാ.. എന്റെ പെങ്ങളെവിടെ "അവൻ അത് ചോദിച്ചപ്പോൾ എന്താ പറയാ ഒരു സന്തോഷം.. ഈൗ 😁 പെട്ടെന്നാണ് മനോജ്‌ ഓടാൻ നോക്കിയത്.. വിശ്വ ബലം പ്രയോഗിച്ചു അയാളെ ഒരു ചെയറിൽ കെട്ടിയിട്ടു... ചിരിച്ചു കൊണ്ടിരുന്ന വിശ്വയുടെ മുഖമാകെ ചുവന്നു തുടുത്തു.............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story