❣️ജാനു...❣️: ഭാഗം 27

janu

രചന: RINIS

വിശ്വ മനോജിനെ വലിച്ചു കൊണ്ട് ഒരു റൂമിൽ പോയി വല്ല വസ്തുവും വലിച്ചെറിയുന്ന പോലെ എറിഞ്ഞു.. കുറച്ചു നേരം കണ്ണടച്ചു കൊണ്ട് അവൻ മനസ്സിനെ ഒന്ന് ശാന്തമാക്കി എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു.. ശേഷം തപസിന്റെ അടുത്ത് പോയി തോളിൽ കൈ ഇട്ട് കൊണ്ട് ചോദിച്ചു "ഹിതു എവിടെ " വിശ്വയുടെ ചോദ്യം കേട്ട് കൊണ്ട് തപസ് അവനെ ഒരുമാതിരി നോട്ടം നോക്കിയതും വിശ്വ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു "നീ ഇവിടെ വന്നതും അവളെ കൊണ്ട് പോയതും എല്ലാം എന്റെ അറിവ് പ്രകാരം തന്നെയാണ് " നെട്ടിക്കൊണ്ട് തപസും അവന്റെ ഫ്രണ്ട്സും അവനെ നോക്കിയപ്പോൾ അവൻ ഒന്ന് ചിരിച്ചു കൊണ്ട് ജനുവിന്റെ അമ്മയുടെയും അച്ഛന്റെയും അടുത്ത് പോയി നിന്നു. അവരെ രണ്ട് പേരുടെയും ഇടയിൽ കയറി നിന്ന് കൊണ്ട് അവൻ പറഞ്ഞു.. "ഇത് ജാനുവിന്റെ മാത്രമല്ല എന്റെയും അച്ഛനും അമ്മയുമാണ് " വിശ്വ ഒരു പുഞ്ചിരിയോടെ പറഞ്ഞതും തപസ് അവനെ തന്നെ നോക്കി നിന്നു.. "നിനക്ക് ഒന്നും മനസ്സിലായില്ല അല്ലെ " വിശ്വ വീണ്ടും തപസിന്റെ അടുത്ത് പോയി ഇരുന്നു കൊണ്ട് ചോദിച്ചു.. അവൻ ഇല്ല എന്നുള്ള രീതിയിൽ തലയാട്ടി.. "ഞാൻ എല്ലാം പറയാം "

വിശ്വ പറഞ്ഞപ്പോൾ തപസിന്റെ ഫ്രണ്ട്‌സ് എല്ലാം അവന്റെ നാല് ഭാഗവും ഇരുന്നു.. "അന്ന് മനോജ്‌ എന്നോടായിരുന്നു ഗ്യാസ് ലീക്ക് ആക്കാൻ പറഞ്ഞത്.. കുറച്ചതികം ക്യാഷും തരാം എന്ന് പറഞ്ഞപ്പോൾ ഞാനും അതിന് സമ്മതിച്ചു.. ഒരു അനാഥനായ ഞാൻ ഇവരെ വീട്ടിൽ പിച്ചയെടുക്കുന്ന പോലെ കയറി ചെല്ലുകയും അവർ എനിക്ക് ആഹാരം താരനായി അകത്തേക്ക് ക്ഷണിച്ചു. വിചാരിച്ചത് നടന്ന നിവൃതിയിൽ ഞാൻ അവർ സ്നേഹത്തോടെ നൽകിയ ആഹാരമെല്ലാം കഴിച്ചു.. വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് അമ്മ ചോദിച്ചപ്പോൾ ആരും ഇല്ല ഞാൻ ഒരു അനാഥനാണെന്ന് പറഞ്ഞപ്പോൾ മോൻ ഇനി ഇവിടെ നിന്നോ എന്ന് അവർ സ്നേഹത്തോടെ പറഞ്ഞപ്പോൾ ഞാനും അതിയായി സന്തോഷിച്ചു. അന്ന് എന്ന് ആകെ പതിനഞ്ചു വയസ്സാണ് പ്രായം.. ഒരു അച്ഛന്റെയും അമ്മയുടെയും ഇത് വരെ അനുഭവിക്കാത്ത എനിക്ക് സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. ഞാൻ അവരെ സന്തോഷത്തോടെ നോക്കിയപ്പോഴാണ് റൂമിൽ നിന്ന് എണീറ്റ് വരുന്ന ഹിധുവിനെ കണ്ടത്.

അവൾ ആദ്യമൊന്നും എന്നോട് ഇണങ്ങിരുന്നില്ല. പതിയെ പതിയെ അവൾക്ക് ഞാൻ ഏട്ടനായി.ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം മാർക്കറ്റിൽ പോയപ്പോൾ വീണ്ടും ഞാൻ മനോജിനെ കണ്ടു.. ഞാൻ അവരെ കൊന്നില്ലെങ്കിൽ അവർ മറ്റൊരുത്തനെ ഏർപ്പാടാക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് പറഞ്ഞത് ഞാൻ ചെയ്തോളാം എന്ന്.. അങ്ങനെ വീട്ടിൽ വന്നു അച്ഛനോടും അമ്മയോടും ജാനുവിനെ സേഫ് ആക്കാൻ ഇതല്ലാതെ വഴിയില്ലെന്ന് പറഞ്ഞപ്പോൾ അവരും സഹായിച്ചു. അങ്ങനെ എല്ലാം നങ്ങൾ സെറ്റ് ചെയ്തതായിരുന്നു. മനോജ്‌ അവളെ കൊണ്ട് പോയി നാരായണന് വളർത്താൻ കൊടുത്ത്. ക്യാഷ് ലഭിക്കും എന്ന് കണ്ടപ്പോൾ അവനും സമ്മതിച്ചു.. തീ പിടിപ്പിച്ചപ്പോൾ ആദ്യം അച്ഛനെയും അമ്മയെയും കഴുത്തു വെട്ടുന്ന സീനെല്ലാം ഞാൻ തന്നെ സെറ്റ് ചെയ്താണ് തീ ഇട്ടത്.. ഇന്നലെ നീ ഇവിടെ വന്നപ്പോൾ മനോജും ഉണ്ടായിരുന്നു ഇവിടെ അതാണ് ഞാൻ അങ്ങനെയൊക്കെ ബീഹെവ് ചെയ്തത് "

വിശ്വ പറഞ്ഞു നിർത്തിയപ്പോൾ നങ്ങൾക്കെല്ലാം അവൻ ഒരു ആരാധനാ പാത്രമായി.. "ജാനു എവിടെ " ജാനുവിന്റെ അച്ഛന്റെ ചോദ്യമാണ് ഞങ്ങളെ സ്വബോധത്തിൽ കൊണ്ട് വന്നത്. അതിന് നങ്ങൾ ഒന്ന് ചിരിച്ചു കൊണ്ട് അവരോട് കൂടെ വരാൻ പറഞ്ഞു നങ്ങൾ മനോജിനെ അകത്തു തന്നെ ഇട്ട് ഡോർ ലോക്ക് ചെയ്തു കൊണ്ട് ഗെസ്റ്റ് ഹോസ്സിലേക്ക് യാത്ര തിരിച്ചു. ഗെസ്റ്റ് ഹൌസിൽ എത്തിയതും ഞാൻ കാളിങ് ബെൽ അടിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ജാനുവിനെ നോക്കാനായി ഏർപ്പാടാക്കിയ സെർവന്റ് വന്നു ഡോർ തുറന്നു തന്നു.. ************* വെറുതെ ഇരുന്നു ബോർ അടിക്കുമ്പോഴാണ് കാളിങ് ബെൽ അടിച്ചത്.. ആരാ വന്നേ എന്ന് നോക്കാനായി എണീക്കാൻ നിന്നതും അതെ പടി സോഫയിലേക്ക് തന്നെ വീണു.. നേരത്തെ എന്റെ അടുത്തേക്ക് വന്നിരുന്ന സെർവന്റ് പോയി ഡോർ ഓപ്പൺ ചെയ്തു. ഞാൻ അങ്ങോട്ട്‌ നോക്കാൻ പോയില്ല. എന്നെ ഇവിടെ ആക്കിയ ദുഷ്ടൻ തന്നെ ആയിരിക്കും വന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ മുഖവും വീർപ്പിച്ചു അവിടെ ഇരുന്നു.. "ജാനു " ഏറെ പരിചിതമുള്ള ആ ശബ്ദം കേട്ടതും എന്റെ കണ്ണുകൾ പെട്ടെന്ന് തന്നെ നിറഞ്ഞൊഴുകി.

. ഇല്ല അയാൾ എന്റെ ആരുമല്ല എന്റെ അച്ഛനേം അമ്മനേം കൊന്ന ദുഷ്ട്ടനാ.. അവൻ എനിക്ക് ആരുമല്ല. സ്വന്തം പോലെ സ്നേഹിച്ചിട്ടും.. വേണ്ട.. അപ്പോഴേക്കും എനിക്ക് തല വെട്ടിപ്പൊളിയുന്ന വേദന അനുഭവപ്പെട്ടു. ഞാൻ രണ്ട് കൈ കൊണ്ടും ചെവിയും തലയും കൂടെ ഒപ്പം അമർത്തി പിടിച്ചു. പെട്ടെന്ന് ആരോ വന്നു എന്നെ നെഞ്ചോട് ചേർത്തു..ഞാൻ തല ഉയർത്തി നോക്കിയപ്പോൾ അസുരൻ. നൊടിയിടയിൽ എന്റെ ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചു. തലയിൽ വച്ചിരുന്ന കൈ എടുത്തു ഞാൻ അസുരനെ പുണർന്നു... പെട്ടെന്ന് ആരൊക്കെയോ ചുമക്കുന്ന സൗണ്ട് കേട്ടപ്പോൾ ഞാൻ അസുരനിൽ നിന്ന് വിട്ടിരുന്നു തല താഴ്ത്തി. "ജാനു " ആ ശബ്ദം കേട്ടതും എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ തല പൊക്കി മുന്നിലേക്ക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന അച്ഛനെയും അമ്മയെയും ആണ് കണ്ടത്.. ഞാൻ കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കി.. അടുത്തിരിക്കുന്ന അസുരന്റെ കൈ പിടിച്ചു ഒരു കടിയങ് കൊടുത്ത്.. "ആാാ "അയ്യോ അസുരൻ അലറി.

.അതെ സ്വപ്നമല്ല.. ഞാൻ എഴുനേൽക്കാൻ നോക്കിയപ്പോൾ വീണ്ടും വീണു. ഇത്തവണ നേരെ അസുരന്റെ മടിയിലേക്ക്.. എണീക്കാൻ നോക്കിയപ്പോൾ അസുരൻ തെണ്ടി സമ്മതിക്കുന്നില്ല.. ഈശ്വരാ.. കണ്ണെല്ലാം നിറഞ്ഞൊഴുകി. എനിക്ക് നഷ്ട്ടപ്പെട്ടു എന്ന് കരുതിയ എന്റെ അച്ഛനും അമ്മയും ഇതാ എന്റെ മുന്നിൽ.. ഞാൻ എങ്ങനെയൊക്കെയോ എഴുനേറ്റ് നിന്നു. അവർ എന്റെ അടുത്ത് വന്നു എന്നെ കെട്ടിപ്പിടിച്ചു... ************* പിന്നെ അങ്ങോട്ട് അവരുടെ സ്നേഹ പ്രകടനമായിരുന്നു.. വിശ്വ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവരുടെ കൂടെ അവനെയും കൂട്ടി. ഞങ്ങളെല്ലാവരും കൂടെ അവരെ തന്നെ നോക്കി നിന്നു... പെട്ടെന്ന് വിശ്വ എന്റെ അടുത്ത് വന്നു ഇനി ഒരു കാര്യം കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ എനിക്കും കാര്യങ്ങൾ മനസ്സിലായത് കൊണ്ട് നങ്ങൾ എല്ലാവരും കൂടെ ഗെസ്റ്റ് ഹൌസിൽ നിന്ന് ഇറങ്ങി...........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story