❣️ജാനു...❣️: ഭാഗം 4

janu

രചന: RINIS

ഹിധുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.. ഹിതു കരയുന്നത് കണ്ടതും ഇത് വരെ ചിരിച്ചോണ്ടിരുന്ന എല്ലാവരും പെട്ടെന്ന് സ്റ്റോപ്പ്‌ ആയി.. അപ്പോഴേക്കും ഹിതു കരഞ്ഞു അലമ്പാക്കിയിരുന്നു.. "അച്ചേ.. അമ്മേ.. ഇവരെന്നെ.. അമ്മേ.. എനിക്ക് ഇപ്പൊ അമ്മയെ കാണാനേ.. ആാാ അച്ഛമ്മേ.. അമ്മേ.. അമ്മേ.. അച്ഛമ്മേ.. ഇവരൊക്കെ എന്നെ.. ങി.. ങി..ഈ " ബെഞ്ചിൽ ഇരുന്നു കൊണ്ട് കരയുന്ന ഹിതുവിനെ കണ്ട് എല്ലാവരുടെയും കണ്ണ് തള്ളി.. നന്ദു ഹിതുവിനെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും കഴിയുന്നുണ്ടായിരുന്നില്ല... സർ ആകെ വെപ്രാളപ്പെട്ടുകൊണ്ടാണ് നിൽക്കുന്നത്.. സർ ന് തന്നെ അറിയുന്നില്ല എന്താ ചെയ്യേണ്ടത് എന്ന്.. "ഏയ്.. കുട്ടി കരയാതെ.. ഞങ്ങളൊക്കെ തമാശക്ക് ചിരിച്ചതല്ലേ " സർ എങ്ങനെയോ പറഞ്ഞൊപ്പിച്ചു... "അച്ഛമ്മേ.. ങി .. ഇവരൊക്കെന്നെ കളിയാക്കി ചിരിച്ചച്ചമ്മേ.. ങി.. ങി.. ങി..." ഹിതു വീണ്ടു കരഞ്ഞു അലമ്പാക്കുമ്പോഴാണ് ക്ലാസ്സിലേക്ക് പ്രിൻസി കയറി വന്നത്... പ്രിൻസിയുടെ കൂടെ നാലഞ്ചു ചെറുപ്പക്കാരും ഉണ്ട്.. ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ കേൾക്കുന്നത് ഹിതുവിന്റെ കരച്ചിലാണ്.. പ്രിൻസി നെറ്റി ചുളിച്ചു വട്ടക്കണ്ണട ഒന്ന് താഴ്ത്തി കൊണ്ട് ക്ലാസ്സിലുള്ള രവിന്ദ്രൻ സർ നെയും ഹിധുവിനെയും ഒന്ന് നോക്കി.

. "What is this " രവീന്ത്രൻ സർ നോട്‌ പ്രിൻസിപ്പൽ ചോദിച്ചപ്പോൾ സർ ബബബ കളിക്കാൻ തുടങ്ങി... "അത്.. സർ.. ഈ.. കുട്ടി.. അത് പിന്നെ സർ.." രവിന്ദ്രൻ സർ "What nonsense are you saying ravindhran" പ്രിൻസി (നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത് രവിന്ദ്രൻ ) പ്രിൻസി രവിന്ദ്രൻ സർ നോട്‌ ചൂടായപ്പോൾ ഹിതു എഴുനേറ്റു നിന്നു.. "സർ.. ഈ സർ ഉണ്ടലോ ങി.. ങി. " ഹിതു കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ എല്ലാവരും വായും പൊളിച്ചു അവളെ നോക്കി.. "Come to my cabin " അതും പറഞ്ഞു പ്രിൻസി ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി.. ഹിതു പറഞ്ഞത് അബദ്ധമായോ എന്ന രീതിയിൽ നന്ദുവിനെ നോക്കിയപ്പോൾ അനുഭവിക്കേടി എന്ന് ചുണ്ട് കൂർപ്പിച്ചു പറഞ്ഞു നന്ദു തിരിഞ്ഞിരുന്നു... ജെനിയും ഷംനയും അവൾക്ക് ഇളിച്ചു കൊടുത്ത് കൊണ്ട് പോയി വരാൻ പറഞ്ഞു.. ഹിതു അവർക്കൊന്ന് തലയാട്ടി കൊടുത്ത് കൊണ്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങി.. ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സർ നോട്‌ ചോദിച്ചില്ലല്ലോ എന്ന് ഓർത്തത്.. വീണ്ടും ക്ലാസ്സിലേക്ക് തന്നെ ഓടി.. "സർ.. " ഹിതു "എന്താ "രവിന്ദ്രൻ സർ "ഞാൻ പൊയ്ക്കോട്ടെ സർ "ഹിതു നിഷ്കളങ്കമായി ചോദിക്കുന്നത് കേട്ട് എല്ലാരും വായ തുറന്ന് പോയി.. സർ അറിയാതെ തന്നെ തലയാട്ടി.. ഓട്ടോമാറ്റിക് ആയി തല ആടിയെന്ന് വേണെമെങ്കിൽ പറയാം..

"താങ്കു സർ " ഹിതു സർ നോട്‌ താങ്ക്സ് ഉം പറഞ്ഞു ഞാൻ പ്രിൻസിയുടെ കൂടെ ഓഫീസ് റൂമിലേക്ക് ചെന്നു.. വൗ ആദ്യ ദിവസം തന്നെ ഓഫിസ് കാണാൻ ഭാഗ്യം ലഭിച്ചു.. ആഹാ അന്തസ്.. ഹിതു ഓരോന്നു വിചാരിച്ചു നാലുപാടും നോക്കി മുന്നോട്ട് നടന്നു..പെട്ടെന്ന് എന്തിലോ തട്ടി നിന്നപ്പോഴാണ് ഹിധുവിന് ബോധം വന്നത്.. അവൾ പ്രിൻസിയുടെ ടേബിളിലേക്ക് നോക്കിയപ്പോൾ അവളെ തന്നെ ഉറ്റുനോക്കുന്ന പ്രിൻസിയെ ആണ് കണ്ടത്.. കണ്ണട ഒന്ന് ശെരിയാക്കിക്കൊണ്ട് അയാൾ അവളോട് ഇരിക്കാൻ പറഞ്ഞു.. ഹിതു ഇരിക്കാൻ നിൽക്കുമ്പോഴാണ് ഹിധുവിന് പെട്ടെന്ന് ഒരു കാര്യം ഓർമ വന്നത്.. അവൾ ഇരിക്കാതെ പെട്ടെന്ന് തന്നെ നേരെ നിന്നു.. "സർ ഞാൻ ഒരു കാര്യം മറന്ന് പോയി "അതും പറഞ്ഞു ഹിതു വീണ്ടും പുറത്തേക്കോടി.. ഈ കുട്ടി ഇതെന്തൊക്കെയാ ചെയ്യുന്നത് എന്ന് കരുതി അയാൾ ഹിതുവിനെ തന്നെ നോക്കി.. പെട്ടെന്നാണ് ഞാൻ ചോദിക്കാതെ ആണല്ലോ ഓഫിസിൽ കയറിയെ എന്ന് എനിക്ക് ഓർമ വന്നത്.. അത് കൊണ്ട് തന്നെ പെട്ടെന്ന് ഞാൻ പുറത്തേക്ക് പോയി..

"സർ may i coming " ഹിതു ഞാൻ വളരെ നിഷ്കു ആയി സർ നോട്‌ ചോദിച്ചപ്പോൾ സർ വായും തുറന്ന് നിൽക്കുകയാണ്.. "സർർർർ " ഞാൻ നീട്ടി വിളിച്ചു.. "കമിങ് "സർ ന്റെ ചെയറിൽ ഇരുന്നു കൊണ്ട് സർ പറഞ്ഞു.. "കുട്ടിയുടെ വീട് എവിടെയാ "പ്രിൻസി "അങ്ങ് ദൂരെ.." പുറത്തേക്ക് ചൂണ്ടിക്കൊണ്ട് ഹിതു പറഞ്ഞു 'ഇതിന് പ്രാന്താണോ ' പ്രിൻസി അതും ആലോചിച്ചു ഹിതുവിനെ നോക്കിയപ്പോൾ ഹിതു 28 പല്ലും കാട്ടി ഇളിച്ചു കൊണ്ട് ഇരിക്കുന്നതാണ് കണ്ടത്.. "കുട്ടി ക്ലാസ്സിൽ പൊയ്ക്കോളൂ " "താങ്ക്സ് സർ" ഹിതു പറഞ്ഞപ്പോൾ പ്രിൻസി ഒന്ന് തലയിട്ടിക്കൊടുത്തു.. ഓഫിസിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്.. നെഞ്ചിൽ കൈ വച്ചു രക്ഷപ്പെട്ടു എന്നും ആലോചിച്ചു ഒരു ബെല്ലും ബ്രേക്ക്‌ ഉം ഇല്ലാതെ വരാന്തയിലൂടെ നടക്കുമ്പോഴാണ് ആരെയോ ചെന്നിടിച്ചത്.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story