❣️ജാനു...❣️: ഭാഗം 5

janu

രചന: RINIS

ഓഫിസിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്.. നെഞ്ചിൽ കൈ വച്ചു രക്ഷപ്പെട്ടു എന്നും ആലോചിച്ചു ഒരു ബെല്ലും ബ്രേക്ക്‌ ഉം ഇല്ലാതെ വരാന്തയിലൂടെ നടക്കുമ്പോഴാണ് ആരെയോ ചെന്നിടിച്ചത്... 'എന്റെ കണ്ണാ ഇന്നത്തെ ദിവസം ഫുൾ ഇടിയോടിയാണല്ലോ 'ഓരോന്നു പിറുപിറുത്തു കൊണ്ട് മുന്നോട്ട് നോക്കിയപ്പോൾ ഒരു രുദ്രക്ഷം ആണ് കണ്ടത്..ഇതിപ്പോ എന്താ സംഭവം എന്ന് കരുതി തല ഉയർത്തി നോക്കിയപ്പോൾ ചുവന്നു കലങ്ങിയ രണ്ട് കുഞ്ഞിക്കണ്ണുകൾ ആണ് കണ്ടത്.. ഉഫ് പ്രിൻസിപ്പിൾ സാറെ .. എന്ത് മൊഞ്ചന്നോ..പക്ഷെ ഈ ചെക്കനെന്തിനാ മാസ്ക് ഇട്ടിരിക്കുന്നെ ' ഞാൻ അയാളെ മുഖത്തു നോക്കി മൊഞ്ചിനെ വാഴ്ത്തുമ്പോഴാണ് അയാൾ എന്നെ പിടിച്ചു തള്ളിയത്.. അസ്സലായി പാട്ട കുത്തി നിലത്തു വീണു.. "ങി ങി.. ഈ അസുരൻ എന്നെ തള്ളിയിട്ടേ.. ങി.. ങി.. ങി.. അസുരൻ ങി.. "ഹിതു അവളുടെ സ്ഥിരം കലാപരിപാടി തുടങ്ങി.. അയാൾ ആണെങ്കിൽ ഇതിന് വട്ടാണോ എന്ന എക്സ്പ്രേഷൻ ഇട്ട് ഹിതുവിനെ നോക്കിക്കൊണ്ട് നിൽക്കാണ്.. അയാളെ കണ്ണിൽ നിന്ന് ചുവപ്പ് നിരമെല്ലാം മാഞ്ഞു.. ഇപ്പൊ ഇളം കാപ്പി നിറമുള്ള കുഞ്ഞിക്കണ്ണാണ്.. ഔ 😍 ഹിതു പെട്ടെന്ന് കരച്ചിൽ നിറുത്തി അയാളെ വായിനോക്കാൻ തുടങ്ങി..

അവളുടെ കിടപ്പ് കണ്ട് എല്ലാവരും ചുറ്റും കൂടി നിൽക്കുകയാണ്..'ഏഹ് ഇവരൊക്കെ എപ്പോ വന്നു ' ചുറ്റും കൂടി നിന്നവരെ നോക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് പരിചിതമായ മൂന്ന് മുഖങ്ങൾ കണ്ടത്..(നന്ദു, ഷംന, ജെനി )അവർക്കൊന്ന് നന്നായി ഇളിച്ചു കൊടുത്തു.. അല്ലാണ്ട് ഞാൻ എന്ത് ചെയ്യാൻ... പാട്ട നല്ലവേദന.. ഈ അസുരൻ കാരണം.. തെണ്ടി പട്ടി.. ഹും.. ഓരോന്നു ആലോചിച്ചു അവനെ ഒന്ന് നോക്കി ചുറ്റും ഒന്ന് നോക്കി എണീക്കാൻ നിന്നപ്പോൾ വീണ്ടും വീണു.. ഹൌ എന്റെ കണ്ണാ.. കണ്ണിൽന്ന് പൊന്നീച്ച പാറി.. ഹിധുവിന്റെ ഈ വീഴ്ചയിൽ വേദനിച്ചെന്ന് അയാൾക്ക് മനസ്സിലായി.. അയാൾ ഒന്ന് ചുറ്റും നോക്കിയപ്പോഴാണ് ചെക്കന്മാരെല്ലാം അവളെ നോക്കി വെള്ളം ഇറക്കുന്നത് കണ്ടത്.. അവൻ ഇതിന് മാത്രം എന്താണെന്ന് കരുതി അവളെ നോക്കിയപ്പോൾ ധാവനിയുടെ ഇടയിലൂടെ അവളുടെ ആലില വയർ വ്യക്തമായി കാണുന്നുണ്ട്..അത് കണ്ടപ്പോൾ തന്നെ ശാന്തമായ അവന്റെ കണ്ണുകളിൽ വീണ്ടും ചുവപ്പ് പടർന്നു പേശികൾ മുറുകി... അവൻ അവളുടെ അടുത്തേക്ക് ചെന്ന് കൈ പിടിച്ചു ഒറ്റ വലിയായിരുന്നു..

ഹിതു എണീക്കേം ചെയ്തു രണ്ടും കൂടെ താഴേക്ക് ലാൻഡ് ആവുകയും ചെയ്തു.. അയാളുടെ നെഞ്ചിൽ കിടക്കുന്ന ഹിതുവിനെ കണ്ട് നന്ദുവിന്റെ കണ്ണ് ഇപ്പോൾ പുറത്ത് ചാടും എന്നാ അവസ്ഥയിലായിരുന്നു.. ആദ്യമായിട്ടാണ് ഹിതു ബോയ്സ് ആയി അടുത്ത് കാണുന്നത്.. അവളുടെ വീട്ടുകാർ ആൺകുട്ടികളും പെൺകുട്ടികളും ഫ്രീ ആയി സംസാരിക്കുന്നതോ അടുത്തിരിക്കുന്നതോ ഒന്നും ഇഷ്ടപ്പെടാത്ത കുടുംബമാണ്.. ഹിതു ഒരു കൈ അവന്റെ നെഞ്ചിലും ഒരു കൈ നിലത്തു മണ്ണിലും കുത്തിയാണ് വീണത്.. അയാളുടെ ഒരു കൈ ഹിധുവിന്റെ ധാവനിയുടെ ഇടയിലൂടെ അവളുടെ വയറിനെ ആവരണം ചെയ്തു കൊണ്ടും ഒരു കൈ അവളുടെ ശൗൽഡറിൽ താങ്ങിയുമാണ് വച്ചിട്ടുള്ളത്.. ഹിതു എണീക്കാൻ നോക്കുന്നുണ്ടെങ്കിലും കഴിയുന്നുണ്ടായിരുന്നില്ല.. അയാൾ അവളെ ചേർത്തു പിടിച്ചാണല്ലോ കിടപ്പ്.. അവൾ ഒരുപാട് നേരം അവന്റെ കൈ വലയത്തിൽ കിടന്നു പിടഞ്ഞു എന്നിട്ടും അയാൾക് ഒരു ബോധവും വന്നിട്ടില്ല.. അവൾടെ ആ ഉണ്ടക്കണ്ണിലേക്ക് നോക്കിയാണ് അവന്റെ കിടപ്പ്..

ഹിധുവിന് നല്ല ഉണ്ടാക്കണ്ണുകളാണ്.. കണ്ണുകളുടെ ഭംഗി കൂട്ടാനെന്ന പോലെ കണ്മഷി വാലിട്ട് നീട്ടി വരച്ചിട്ടുണ്ട്.. വേറൊരു ചായവും അവളുടെ മുഖത്തില്ല... അവളുടെ കണ്ണിൽ നിന്ന് ഇളം പിങ്ക് നിറമുള്ള അവളുടെ അധരങ്ങളിലേക്കായി അവന്റെ നോട്ടം.. വിറകൊള്ളുന്ന ആ ഇളം പിങ്ക് അധരങ്ങൾ ഒന്ന് നുകരാൻ അവർക്ക് ഏറെ കൊതി തോന്നി... ഞാൻ കുറെ നേരമായി ആ അസുരന്റെ വയ്യ വലയത്തിൽ കിടന്നു പിടയുന്നു.. അസുരൻ തെണ്ടി പിടി വിടുന്നില്ല.. ഒരുപാട് നേരത്തെ പരിശ്രമത്തിന് ശേഷം അവൻ പിടി വിട്ടു.. ഒന്ന് ശ്വാസം വലിച്ചു എഴുനേൽക്കാൻ നിന്നപ്പോഴാണ് അവന്റെ കൈ തലയുടെ ബാക്കിലേക്ക് പോയത്.. ഈ അസുരൻ ഇതെന്താ ചെയ്യുന്നത് എന്ന് കരുതി അവനെ നോക്കിയപ്പോൾ അവന്റെ നോട്ടം എന്റെ അധരങ്ങളിലേക്കാണ് എന്ന് കണ്ടതും എന്റെ ഉള്ളിലൂടെ ഒരു മിസൈലങ് പോയി.. 'എന്റെ കണ്ണാ ഈ അസുരൻ ഇതെന്ത് ഭാവിച്ചാ ' എന്നും ചിന്തിച്ചു ഞാൻ അവന്റെ നെഞ്ചിൽ വച്ച കൈ കൊണ്ട് ഒരു നുള്ള് കൊടുത്തു.. പെട്ടെന്ന് എന്തോ ബോധം വന്നപോലെ അവൻ പിടഞ്ഞെഴുനേറ്റു..

ആ മാസ്ക്ക് ഇപ്പോഴും മാറ്റാത്തത് കൊണ്ട് ആരാണെന്ന് കണ്ടില്ല.. അവൻ എണീറ്റപ്പോ അവന്റെ മേലെ ഉണ്ടായിരുന്ന ഞാൻ വീണ്ടും താഴെക്കെത്തി.. ഔ എന്റെ നടുവിന്റെ കാര്യത്തിൽ ഒരു തീരുമാനമായി... ഹിധുവിന്റെ കിടത്തത്തിൽ അവളുടെ വയറിനു മുകളിലുള്ള ഷാൾ പൂർണമായും തെന്നി മാറിയിരുന്നു.. അവളുടെ ആലില വയർ ഇപ്പൊൾ എല്ലാവർക്കും വ്യക്തമായി കാണുന്നുണ്ട്... പെട്ടെന്ന് എണീറ്റ് പോയവൻ അതെ സ്പീഡിൽ വന്നു അവളെ കയ്യും വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു.. അവന്റെ കണ്ണിൽ ഇപ്പോഴും ആ ചുവപ്പ് ഉണ്ടായിരുന്നു... ഹിതുവിനെ ഒരു ഒഴിഞ്ഞ ക്ലാസ് റൂമിൽ കൊണ്ട് പോയി ഒരു തള്ളങ് കൊടുത്ത്.. ഹിതു ഒരു ചെയറിൽ തടഞ്ഞു അവിടെ നിന്നു.. അവൻ ആ ഇരുട്ട് നിറഞ്ഞ മുറിയിലൂടെ അവളുടെ അടുത്തേക്ക് നടന്നു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story