❣️ജാനു...❣️: ഭാഗം 6

janu

രചന: RINIS

ഹിതുവിനെ ഒരു ഒഴിഞ്ഞ ക്ലാസ് റൂമിൽ കൊണ്ട് പോയി ഒരു തള്ളങ് കൊടുത്ത്.. ഹിതു ഒരു ചെയറിൽ തടഞ്ഞു അവിടെ നിന്നു.. അവൻ ആ ഇരുട്ട് നിറഞ്ഞ മുറിയിലൂടെ അവളുടെ അടുത്തേക്ക് നടന്നു.. ഹിതു പേടിച്ചു ഇപ്പോൾ കരയും എന്ന പോലെ ചുണ്ട് പിളർത്തിക്കൊണ്ട് അവനെ നോക്കി നിന്നു.. അവനാണെങ്കിൽ ഇതിനെ ഒന്ന് പേടിപ്പിച്ചിട്ട് തന്നെ കാര്യം എന്ന പോലെ അവളുടെ അടുത്തേക്ക് വന്നു കൊണ്ടേ ഇരുന്നു.. 'ഈ അസുരനെന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ.. ആകെ മാറാല പിടിച്ചൊരു റൂം.. നല്ല വല്ല എസി റൂമിലേക്കൊക്കെ കൊണ്ട് പൊയ്ക്കൂടേ.. പിശുക്കണക്കാരം അസുരൻ.. ഹും..' ഹിധുവിന്റെ ആത്മ ആണെങ്കിലും അവൻ അത് വ്യക്തമായി കേട്ടു.. 'ദൈവമേ ഇതിന് ഭ്രാന്താണോ.. 'അതും ചിന്തിച്ചു അയാൾ അവളെ ഉറ്റുനോക്കി.. അവളാണെങ്കിൽ ചുറ്റും എന്തെല്ലാം ഉണ്ടെന്ന് നോക്കുന്ന തിരക്കിലാണ്.. 'അലമാര, ബുക്സ്, ബൾബ്.. ബൾബ് ഉണ്ടെങ്കിൽ സ്വിച്ച് ഉം വേണ്ടേ.. ഈ സ്വിച്ച് ഇത് എവിടെയാ ' ഞാൻ സ്വിച്ച് ഉം തിരഞ്ഞോണ്ടിരിക്കുമ്പോഴാണ് കയ്യിലെന്തോ ഇഴയുന്ന പോലെ തോന്നിയത്.. ഞാൻ പേടിച്ചു പേടിച്ചു നോക്കിയപ്പോൾ പുഴു... "ദൈവമേ " അലറി വിളിച്ചു കൊണ്ട് അവളെ തന്നെ വീക്ഷിച്ചു നിൽക്കുന്ന അയാളെ അവൾ ചെന്ന് കെട്ടിപ്പിടിച്ചു..

അയാളുടെ കണ്ണെല്ലാം ഇപ്പൊ പുറത്ത് വരും എന്ന നിലയിൽ ആയിട്ടുണ്ട്.. ഹിതു ഇപ്പോഴും അട്ട ഒട്ടിയ പോലെ അയാളെ തന്നെ കെട്ടിപ്പിടിച്ചാണ് നിൽപ്പ്.. പെട്ടെന്ന് അയാൾക്ക് എന്തോ ബോധം വന്നപോലെ ഹിതുവിനെ ഒരു തള്ളങ് തള്ളി.. "അയ്യോ എന്റെ പാട്ട.. ങി.. ങി.. അയ്യോ എന്റെ പാട്ട പോയെ.. അമ്മേ.. അച്ഛമ്മേ... ങി ങി " ഹിതുവിനെ അവൻ തള്ളിയതും അവൾ പാട്ടയും കുത്തി വീണു... അവളുടെ കലാ പരുപാടി തുടങ്ങുകയും ചെയ്തു... അയാൾ എന്ത് ചെയ്യും എന്നാലോചിച്ചു കൊണ്ട് ഒരു നിമിഷം നിന്നെങ്കിലും പുറത്ത് ആരെങ്കിലും ഇവളുടെ കരച്ചിൽ കേട്ടാൽ ഞാൻ എന്തെങ്കിലും അരുതാത്തത് ചെയ്തെന്ന് കരുതി എന്നെ സംശയിക്കും എന്ന് കരുതിയത് കൊണ്ട് അവൻ അവളുടെ അടുത് ചെന്ന് അവിടെ മുട്ട് കുത്തി ഇരുന്നു.. അവളുടെ കരച്ചിൽ ഇന്നൊന്നും നിൽക്കില്ലെന്ന് മനസ്സിലായതും അവൻ അവളെ ഒന്ന് നോക്കി... ചെറിയ കുട്ടികളെ പോലെ കയ്യും കാലും ഇട്ട് അടിച്ചു കരയുന്ന ഹിതുവിനെ കണ്ട് അവന്റെ മനസിന് കുളിർമ ഉണ്ടായെങ്കിലും ഇപ്പോൾ ഇത് ആരെങ്കിലും കണ്ടാൽ പ്രെശ്നമാണെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് അവൻ അവളുടെ വായ പൊത്തി.. "തന്റെ ആരെങ്കിലും ചത്തോടി ഇങ്ങനെ കിടന്നു മോങ്ങാൻ.. "

ദേഷ്യത്തോടെ അവൻ അത്രയും പറഞ്ഞതും ഒരു നിമിഷം അവനെ നോക്കി നിന്ന അവൾ വീണ്ടും കലാപരുപാടി തുടങ്ങി... "അയ്യോ.. ഇയാളെന്റെ വീട്ടുകാരെ പറഞ്ഞെ.. ചത്തെന്നു പറഞ്ഞെ.. ഞാൻ ഇതെങ്ങനെ സഹിക്കും.. അയ്യോ.. ങി.. ങി " അവളുടെ കരച്ചിൽ കണ്ടതും അവനൊരു കാര്യം ഉറപ്പായി.. ഈ പെണ്ണിന് പ്രാന്താണെന്ന്... "കുട്ടി.. നാളെ മുതൽ ഈ വേഷത്തിൽ കോളേജിലേക്ക് വരരുത് "അവളുടെ വയറിൽ ചൂണ്ടി കൊണ്ട് അവൻ പറഞ്ഞു.. ഹിതു വേഗം വയർ മറച്ചു വെച്ച് അവനെ നോക്കി കണ്ണുരുട്ടി.. അവളുടെ ഉണ്ടാക്കണ്ണുകൾ ഒന്നൂടെ വിടർന്നതും അവൻ ആ കണ്ണുകളിൽ തന്നെ നോക്കി നിന്നു... "ഞാൻ എനിക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ്‌ ഇടും അത് ആരും ചോയ്ക്കണ്ട " അതും പറഞ്ഞു പോവാൻ നിന്ന അവളെ അവൻ പിടിച്ചു വച്ചു അവളുടെ ധാവനിയുടെ ഇടയിലൂടെ വയറിനെ ചുട്ടിപ്പിടിച്ചു.. അവൾ ഒന്ന് ഉയർന്നു പൊങ്ങി.. അവൻ അവളുടെ ചെവിയോരം ചെന്നൊന്ന് ഊതി.. അവന്റെ ചുടുശ്വാസം തട്ടിയതും അവളൊന്ന് പുളഞ്ഞു പോയി... അവൻ നേർമമായി അവളോട്‌ പറഞ്ഞു. "നാളെ നീ വീണ്ടും ഇത് പോലുള്ള ഡ്രസ്സ്‌ ഇട്ട് വന്നാൽ.. ഈ തപസ് നാഥ് ആരാണെന്ന് താൻ അറിയും " വയറിൽ ഒന്ന് പിച്ചിക്കൊണ്ട് അതും പറഞ്ഞു അവൻ നടന്നകന്നു..

ഡോർ തുറന്ന് പോകുന്ന സൗണ്ട് എല്ലാം അവൾ കെട്ടിരുന്നെങ്കിലും അവൾ ഒരടി പോലും അനങ്ങാനാവാതെ തറഞ്ഞ് നിൽക്കുകയായിരുന്നു... പുറത്ത് കൂടി നിൽക്കുന്നവരെ ഒന്നും ഗൗനിക്കാതെ അവൻ മുന്നോട്ട് നടന്നു... നന്ദുവും ജെനിയും ഷംനയും ആ മുറിയിലേക്ക് കയറിയപ്പോൾ തിരിഞ്ഞു നിൽക്കുന്ന ഹിതുവിനെ ആണ് കണ്ടത്.. അവർ അവളുടെ അടുത്തേക്ക് ചെന്നു കിളി പോയ പോലെ നിൽക്കുന്ന ഹിതുവിനെ കണ്ട് എന്തെല്ലാമോ ഇവിടെ സംഭവിച്ചിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി.. മുഖത്തോട് മുഗം നോക്കിയവർ ഹിതുവിനെ പിടിച്ചു കുലുക്കി.. ഭൂമി കുലുങ്ങിയപ്പോഴാണ് എനിക്ക് ബോധം വന്നത്.. ഞാൻ ഞാനും ആയാലും തമ്മിലുള്ള റൊമാറ്റിക് ഡാൻസ് ആലോചിച്ചു കൊണ്ട് നിൽക്കുമയായിരുന്നു.. എന്റെ സുന്ദരമായ നിമിഷങ്ങൾ തല്ലിക്കെടുത്തി കൊണ്ടാണ് ഭൂമി കുലുങ്ങിയത്...

"അയ്യോ.. ഭൂമികുലുക്കം "അതും പറഞ്ഞു ഹിതു പുറത്തേക്ക് ഓടി.. "ഈശോയെ "ജെനി "പടച്ചോനെ " ഷംന "ദൈവമേ " നന്ദു മൂന്നും അലറി വിളിച്ചു കൊണ്ട് ഹിധുവിന്റെ പിറകെ ഓടി.. ഇവർക്കൊക്കെ പ്രാന്താണോ എന്നാ മട്ടിൽ പരസ്പരം നോക്കി അവിടെ ഉള്ളവരെല്ലാം പിരിഞ്ഞു പോയി.. ഹിതു ഓടി നേരെ ചെന്നു നിന്നത് ശേഖരഅങ്കിൾ ന്റെ മുന്നിലേക്കാണ്.. "അങ്കിൾ.. വേഗം വണ്ടി എടുത്തോ ഭൂമികുലുക്കം " ഹിതു വേഗം കാറിൽ കയറി ഡോർ അടച്ചു.. 'ഈ കുഞ്ഞു ഇതെന്തൊക്കെയാ അറയുന്നേ' അതും ആലോചിച്ചു ആയാലും കാറിൽ കയറി... പെട്ടെന്ന് ഓടി വന്നു നന്ദുവും കാറിൽ കയറി... ഹിതുവും നന്ദുവും നന്നായി കിതച്ചിരുന്നു... രണ്ട് പേരും പരസ്പരം നോക്കി മുഗം തിരിച്ചു പുറത്തേക്ക് നോക്കിയിരുന്നു... വീട്ടിൽ എത്തിയതും നന്ദു ഒന്നും മിണ്ടാതെ അവളുടെ വീട്ടിലേക്ക് പോയി... ഹിതു വീട്ടിലേക്ക് കയറാൻ കാൽ വച്ചതും "നിൽക്കവിടെ " .......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story