❣️ജാനു...❣️: ഭാഗം 7

janu

രചന: RINIS

വീട്ടിൽ എത്തിയതും നന്ദു ഒന്നും മിണ്ടാതെ അവളുടെ വീട്ടിലേക്ക് പോയി... ഹിതു വീട്ടിലേക്ക് കയറാൻ കാൽ വച്ചതും "നിൽക്കവിടെ " 'അച്ഛന്റെ അല്ല... അമ്മേടെ അല്ല.. അച്ഛമ്മ അല്ല.. പിന്നെ ആരിത്' ആലോചനയോടെ ഹിതു ആകാശത്തേക്കും നോക്കി നിന്നപ്പോഴാണ് "ബൗ" "അമ്മേ.. പട്ടി.. അച്ഛമ്മേ.. "ഹിതു നെട്ടിക്കൊണ്ട് അടുക്കളയിലേക്ക് ഓടി.. ഹിധുവിന്റെ ഓട്ടം കണ്ട് അയാൾ ചിരിയോടെ അടുക്കള ലക്ഷ്യം വച്ചു നടന്നു.. അടുക്കളയിൽ പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന അമ്മയെ ഹിതു ബാക്കിൽ നിന്ന് കെട്ടിപ്പിടിച്ചു.. പട്ടിനെ കണ്ട് പേടിച്ചു ഞാൻ അമ്മയെ കെട്ടിപ്പിടിച്ചതാണെന്ന് കരുതരുത്.. അമ്മയോടുള്ള സ്നേഹം കൊണ്ട... ബാക്കിൽ നിന്ന് ആരോ തോണ്ടിയപ്പോഴാണ് ഞാൻ ചുറ്റും നോക്കിയത്.. പെട്ടെന്ന് എന്റെ കണ്ണുകൾ വികസിച്ചു.. "അബിയേട്ടാ" അബിയേട്ടനെ കണ്ടപ്പോൾ ശെരിക്കും സന്തോഷമായി.. ഒരുപാട് നാളായി കണ്ടിട്ട്.. അബിയേട്ടൻ എന്റെ അച്ഛന്റെ അനിയന്റെ മകനാണ് അഭിഷേക് എന്ന അബിയേട്ടൻ.. ബാംഗ്ലൂർ പഠിക്കാൻ പോയിരിക്കുകയായിരുന്നു.. മൂന്ന് വർഷത്തോളമായി നാട്ടിൽ വന്നിട്ട്.. ഓരോന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് അബിയേട്ടൻ എന്റെ തലക്കിട്ടു ഒന്ന് കൊട്ടിയത്..

ഞാൻ തല ഉഴിഞ്ഞു കൊണ്ട് അബിയേട്ടനെ നോക്കി.. "എന്റെ ഈ സുന്ദരമായ മുഖത്തു നോക്കി ആരെ കിനാവ് കണ്ട് നില്ക്കാ നീ "അബിയേട്ടൻ "അതിന് ഞാൻ കിനാവ് കണ്ടതല്ലല്ലോ.. അബിയേട്ടനെ കുറിച്ച് ആലോചിച്ചതല്ലേ " അബിയേട്ടനും ഞാനും സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് "ഹിതുസേ " എന്നൊരു വിളി കേട്ടത്.. സൗണ്ട് കേട്ടപ്പോൾ തന്നെ ആളെ മനസ്സിലായി.. അനു അബിയേട്ടന്റെ അനിയത്തി.. ആളിപ്പോ പ്ലസ് ടു പഠിക്കുന്നു.. ഞാൻ നിങ്ങളോട് പറഞ്ഞില്ലായിരുന്നോ എന്റെ ഫാമിലിയെ പറ്റി.. അച്ഛന് ഒരു അനിയനും ഒരു ഏട്ടനും ഒരു അനിയത്തിയുമാണ് ഉള്ളത്... അനിയത്തിയും ഭർത്താവും മക്കളും ഞങ്ങളുടെ കൂടെ തന്നെയാണ് താമസം.. അച്ഛന്റെ സഹോദരങ്ങളെ പരിചയപ്പെടുത്തി തരാം.. മംഗലത്ത് സൂര്യവർമ്മക്കും രേവതി അമ്മയ്ക്കും നാല് മക്കളാണ്.. 1. രവിവർമ്മ ഭാര്യ സുരഭി. മക്കൾ മൂന്ന്. ആകവ് വർമ്മ എന്ന അക്കുവേട്ടൻ ആദവ് വർമ്മ എന്നാ ആധുവേട്ടൻ അഞ്ജിത വർമ്മ എന്നാ അഞ്ചു.. 2.

നാരായണവർമ്മ എന്ന എന്റെ അച്ഛൻ ഭാര്യ സുഭദ്ര. മക്കൾ ഒന്ന്..ജനഹിത വർമ്മ എന്ന ഈ ഞാൻ 3. കൈലാസ് വർമ്മ ഭാര്യ രേണുക. മക്കൾ രണ്ട്. അഭിഷേക് എന്ന അബിയേട്ടനും അനുപ്രിയ എന്നാ അനുവും. 4. മാലതി വർമ്മ ഭർത്താവ് മനോജ് . മക്കൾ മൂന്ന്. മനീഷ് എന്നാ മനുവേട്ടൻ മാളവിക എന്ന മാളുവേച്ചി മഹീഷ് എന്ന മഹി.. "ഇവളെ കിനാവ് കാണൽ ഇപ്പോഴും കഴിഞ്ഞില്ലേ " എന്റെ പരിചയപ്പെടുത്തൽ ഒന്നും അവര് കേട്ടില്ലല്ലോ.. അവരെ വിചാരം ഞാൻ ഏതോ ബൂലോക സുന്ദരനെ ആലോചിച്ചു നിൽക്കാന്നാ..അബിയേട്ടന്റെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ അവരെ നോക്കിയത്.. ആഹ് ഇപ്പൊ എല്ലാരും എത്തിയിട്ടുണ്ടല്ലോ... അപ്പോഴാണ് റൂമിലേക്ക് നന്ദു കയറി വന്നത്.. നന്ദുവിനെ കണ്ടപ്പോൾ തന്നെ അബിയേട്ടൻ ഡീസന്റ് ആയി.. അബിയേട്ടന്റെ ക്രഷ് ആണ് നന്ദു.. "ഹിതു " താഴെ നിന്ന് അമ്മ വിളിച്ചപ്പോഴാണ് ഞാൻ ഫ്രഷ് ആയില്ലല്ലോ എന്നാ ബോധം വന്നത് അച്ചൻ അറിഞ്ഞാൽ കൊല്ലും.. എന്റെ കണ്ണാ.. ഞാൻ വേഗം തന്നെ അവിടെ നിന്ന് എന്റെ മുറിയിലേക്കോടി..ഒരു ധാവണി എടുത്തു വേഗം ഫ്രഷ് ആയി ഇറങ്ങി.. തല പോലും നേരെ ഉണക്കാതെ താഴെക്കിറങ്ങി... അച്ഛന് ഉണ്ടായിരുന്നു..

കുളിച്ചത് നന്നായി.. ഞാൻ അച്ഛനെ ഒന്ന് നോക്കി അമ്മയെ തിരഞ്ഞു നടന്നു.. അവസാനം കിച്ചണിൽ നിന്ന് കണ്ടെത്തി.. "അമ്മേ എന്തിനാ വിളിച്ചേ " "വിളിച്ചത് എപ്പോഴാ.. നീ ഇപ്പഴാണോ വരുന്നേ.. എല്ലാവർക്കും വെള്ളം കൊടുക്കാനായിരുന്നു.. അത് ഞാൻ കൊണ്ട് കൊടുത്തു " "അത് നന്നായി "അതും പറഞ്ഞു ഞാൻ മേലേക്ക് പോവാൻ നിന്നപ്പോഴാണ് അച്ഛന് വിളിച്ചത്.. "ഹിതു "അച്ഛൻ "മ്മ് "അച്ഛന്റെ അടുത്ത് പോയി നിന്ന് ഞാൻ ഒന്ന് മൂളി "കോളേജ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു "അച്ഛൻ ചോദിച്ചപ്പോൾ തന്നെ ഇന്ന് നടന്ന കാര്യങ്ങൾ ഓരോന്നായി മനസ്സിൽ വന്നു.. കണ്ണാ.. "നിന്നോടാ ഹിതു ഞാൻ ചോദിച്ചത് " അച്ഛൻ ശബ്ദം കനപ്പിച്ചു കൊണ്ട് പറഞ്ഞപ്പോൾ തന്നെ ഞാൻ തെല്ലൊന്ന് പേടിച്ചു.. "ന..ന്നാ..യിരുന്നു അച്ഛാ.. " ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.. "ഹ്മ്മ് എന്നാ പൊയ്ക്കോ "അച്ഛൻ പറഞ്ഞപ്പോൾ ഞാൻ ഒന്ന് തലയിട്ടിക്കൊണ്ട് മേലേക്ക് ഓടി.. ഞാൻ എല്ലാവരും ഇരിക്കുന്ന മുറിയിൽ എത്തിയപ്പോൾ തന്നെ കാണുന്നത് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന പരട്ട കസിൻസ് നെയും നന്ദുവിനെയും ആണ്.. ഞാൻ അങ്ങോട്ട്‌ കയറി ചെന്നപ്പോൾ തന്നെ അബിയേട്ടന്റെ കമെന്റ്

"അയ്യോ.. ഈ സർ എന്നെ കളിയാക്കിയേ.. അമ്മേ അച്ഛമ്മേ.."അബിയേട്ടൻ ബെഡിൽ കയ്യും കാലും ഇട്ട് അടിച്ചു കൊണ്ട് എന്നെ കളിയാക്കി.. അപ്പോൾ തന്നെ മനസ്സിലായി ഇന്ന് നടന്നതൊക്കെ നന്ദു ഓതിക്കൊടുത്തു എന്ന്... ഞാൻ നന്ദുവിനെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് എല്ലാവർക്കും മുഴുവൻ പല്ലും കാട്ടി ഇളിച്ചു കൊടുത്തു.. "എന്നാലും എന്റെ ഹിതു നീ.. ഹഹ "ചിരിച്ചു കൊണ്ടുള്ള മഹിയുടെ സംസാരം എനിക്ക് ഒട്ടും ദഹിച്ചില്ല.. ഞാൻ അവന്റെ നടുവുംപുറം കടപ്പുറമാക്കി അല്ല പിന്നെ.. "അത് ഞാൻ നിങ്ങൾ കാരണം ചെയ്‌തതല്ലേ" "നങ്ങൾ കാരണവോ " നന്ദു കണ്ണും തള്ളികൊണ്ട് കൊണ്ട് ചോദിച്ചു.. "നീ അല്ല ഈ പരട്ടാസ്.. ഹും "അതും പറഞ്ഞു ഹിതു മുഗം തിരിച്ചു.. നന്ദു അബിയെ നോക്കി അബി കണ്ണടിച്ചു കാണിച്ചു..നന്ദു അപ്പോൾ തന്നെ മുഗം തിരിച്ചു അനുനെ നോക്കി.. അനു കണ്ണ് രണ്ടും അടച്ചു കാണിച്ചു.. ഹിതു ആരെയും മൈൻഡ് ആക്കാതെ അടുക്കളയിൽ പോയി സ്ലാബിൽ കയറി ഇരുന്നു അമ്മ അരിയുന്ന കാരറ്റ് എടുത്തു കഴിച്ചോണ്ടിരുന്നു... ___________

"നിങ്ങൾ പറഞ്ഞിട്ടാണോ ഹിതു ഇന്ന് അങ്ങനെയൊക്കെ കാണിച്ചു കൂട്ടിയത് "ഹിതു ഇറങ്ങി പോയതിന് പിന്നാലെ തന്നെ നന്ദുവിന്റെ ചോദ്യമുയർന്നു.. "അതെ "അബി,അനു "എന്തിന് "നന്ദു "അത് Truth or Dare ആയിരുന്നു "മഹി "അതെ.. ഇന്നലെ കസിൻസ് ഗ്രൂപ്പിൽ നങ്ങൾ Truth or Dare കളിക്കായിരുന്നു.. ഹിതു daire ചൂസ് ചെയ്തു.. അവൾക്ക് അബി കൊടുത്ത dare ആണ് പൊട്ടത്തി ആയി അഭിനയിക്കുക എന്നത്.. ഹിതു ശെരിക്കും പൊട്ടത്തി ആയത് കൊണ്ടും കുറച്ചു അഭിനയിച്ചത് കൊണ്ടും അവൾ ഇപ്പോൾ ഭ്രാന്തിയായി.. ഹഹഹ " അനു അതും പറഞ്ഞു ചിരിച്ചു അവളുടെ ചിരിയിൽ ബാക്കിയുള്ളവരും പങ്ക് ച്ചേർന്നു.. ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ എല്ലാവരും താഴേക്ക് പോയി.. നന്ദു അവളുടെ വീട്ടിലേക്കും.. ___________🌷 ഫുഡ്‌ എല്ലാം കഴിച്ചു എല്ലാവരും നിദ്രയെ പുൽകി.. ഹിതു ഇപ്പോഴും തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.. "കണ്ണടച്ചാൽ ആ അസുരന്റെ കണ്ണും അവൻ ചെയ്ത് കൂട്ടിയതുമെല്ലാമാണ് മനസ്സിൽ വരുന്നത്.. എന്റെ കണ്ണാ എന്ത് പരീക്ഷനാ ഇത്.. ബെഡ് കണ്ടാൽ ഉറങ്ങിയിരുന്ന എന്റെ അവസ്ഥ.." *ഇതേ സമയം മറ്റൊരിടത്ത് * 'ഈ പെണ്ണ് കാരണം ഉറങ്ങാനും പറ്റുന്നില്ല.. എന്റെ ഉറക്കം കളയാൻ മാത്രം അവളെന്റെ ആരാ..' അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഉറക്കവന്റെ ഏഴ് അയലത്തുകൂടെ പോയില്ല... അവൻ എണീറ്റ് ബാൽക്കണിയിൽ പോയി ആകാശത്തെ പൂർണ ചന്ത്രനെ നോക്കി നിന്നു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story