ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 24

jinninte rajakumari

രചന: അർത്ഥന

(അനു ) ഞാൻ ആ വീട്ടിലേക്കു വലതുകാൽവച്ചു കയറി 💙💙💙💙💙💙💙💙💙💙💙💙💙💙 അമ്മയെയും അച്ചുവിനെയും എനിക്ക് പരിചയമുള്ളതുകൊണ്ട് അധികം അപരിചിതത്വം ഒന്നും തോന്നിയില്ല.കുറച്ച് കഴിഞ്ഞപ്പോൾ വീട്ടിൽനിന്നും കസിൻസും, അഖിയും കുറച്ചാൾക്കാരും വന്നു.

പിന്നെ അവർ പോയി അഖി പോകുമ്പോൾ എനിക്ക് ഭയങ്കര സങ്കടമായി പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല. അച്ചു എന്നെയും കൂട്ടി റൂമിലേക്കുപോയി റൂം നല്ല അടുക്കും ചിട്ടയുമുണ്ട്. പിന്നെ ഒരുപാട് ബുക്‌സും. അച്ചു എനിക്ക് ഒരു സാരി എടുത്തുതന്ന് പുറത്തേക്കുപോയി. ഞാൻ ഒർണമെന്സ് ഒക്കെ അഴിച്ചുവെച്ചു ഫ്രഷാവാൻ പോയി. പക്ഷെ സാരിയുടുക്കാൻ നോക്കിയിട്ട് പക്ഷെ പറ്റുന്നില്ല.

ഞാൻ നേരെ പുറത്തിറങ്ങി സാരിഉടുക്കുകയായിരുന്നു. അപ്പൊ ദേ ആരോ ഡോറും തുറന്നു വരുന്നു. നോക്കുമ്പോൾ അജുവേട്ടൻ അപ്പോൾത്തന്നെ ഞാൻ സാറിനേരയാക്കി തിരിഞ്ഞു നിന്നുംകുറച്ചുകഴിഞ്ഞപ്പോൾ ഏട്ടൻ ഡോർ അടച്ചു ഏട്ടൻ പോയി പിന്നെ ഞാൻ ഡ്രസ്സ്‌ മാറി താഴേക്കു ചെന്നു. ബന്ധുക്കളെ ഒക്കെ വിശദമായി പരിചയപെട്ടു. പക്ഷെ അധീന മാത്രം എന്നെ നോക്കി പേടിപ്പിച്ചു പിന്നെ എന്നോട് സംസാരിക്കുക പോലും ചെയ്തില്ല.എന്താ കാര്യം എന്നറിയില്ല. പിന്നെ ആദർശ് സാറും വിഷ്ണുസറും എന്നെ വന്നു പരിചയപെട്ടു

എന്നെ അവരുടെ സ്വന്തം പെങ്ങളും ആക്കി ആദിയേട്ടൻ എന്നും വിച്ചു ഏട്ടൻ എന്നും വിളിക്കാൻ ആണ് ഓഡർ. അങ്ങനെ സമയം രാത്രിയോടടുത്തു വന്നവരൊക്കെ പോയിക്കൊണ്ടിരുന്നു. ഞങ്ങൾ ഫുഡ്‌ കഴിക്കാൻ ഇരുന്നു. അജുവേട്ടൻ മാത്രം വന്നില്ല. ഫുഡ്‌ വേണ്ടെന്നുപറഞ്ഞു അതുകൊണ്ട് കൂടുതൽ ആരും നിര്ബന്ധിച്ചില്ല (അജു ) എനിക്ക് അവളെ കാണുമ്പോൾ ആ @####*മോളെയാണ് ഓർമ വരുന്നത്. തല തണുത്താൽ കലിപ്പ് കുറച്ച് കുറയും എന്ന് കരുതിയ റൂമിലേക്കുപോയതു പക്ഷെ ഡോർ തുറന്നപ്പോൾ തന്നെ കണ്ടത് അവൾ സാരി മാറുന്നത്. അത് കണ്ടപ്പോൾ തന്നെ അധികം അങ്ങോട്ട്‌ നോക്കാതെ ഡോറും അടച്ചു പോന്നു.

അവൾ താഴെ വന്നപ്പോൾ ഞാൻ പോയി ഫ്രഷ് ആയി. പിന്നെ ഞാൻ കുറെ സമയം റൂമിൽ തന്നെ ഇരുന്നു ഫുഡ്‌ കഴിക്കാൻ ഒന്നും പോയില്ല (അനു ) ഫുഡ്‌ കഴിച്ച് ഞാൻ കുറച്ച് സമയം അമ്മയെ help ചെയ്യാനായി അടുക്കളയിൽ നിന്നും പക്ഷെ അമ്മ എന്നെ റൂമിലോട്ട് പറഞ്ഞുവിട്ടു. ഞാൻ റൂമിൽ പോകുമ്പോൾ അച്ചു best of luck wish ചെയ്തു. എന്തിനാണെന്ന് എനിക്ക് കത്തിയില്ല റൂമിന്റെ വാതിൽക്കൽ എത്തിയപ്പോഴാണ് മനസിലായത് ഫസ്റ്റ് നൈറ്റ്‌ ആയതുകൊണ്ടാണെന്ന്. അതിനെ കുറിച്ച് ആലോചിച്ചത് കൊണ്ടാണോ എന്തോ എന്റെ കയ്യൊക്കെ വിറയ്ക്കാനും ഹാർട് മിടിച് മിടിച് ഇപ്പോൾ പുറത്ത് വരുമെന്ന അവസ്ഥയിലായി. കുറച്ച് സമയം അവിടെത്തന്നെ നിന്നു പിന്നെ ധൈര്യം സംഭരിച്ചു റൂമിലേക്ക്‌ കയറി പക്ഷെ റൂം മൊത്തം ഇരുട്ടായിരുന്നു ....... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story