ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 39

jinninte rajakumari

രചന: അർത്ഥന

(അനു ) ഞാൻ നേരെ റൂമിലേക്ക്‌ പോയി അപ്പോൾ ഏട്ടൻ കുളിക്കുകയായിരുന്നു. ഞാൻ വന്നിട്ടും അവൾ റൂമിൽനിന്നും പുറത്ത് പോകാതെ അവിടെ തന്നെ നിൽക്കുന്നു. അതേ തന്നെ അമ്മ വിളിക്കുന്നുണ്ട് എന്തിനാ പോയി നോക്ക് അവള് താഴേക്ക് പോയപ്പോൾ ഞാൻ വേഗം പോയി ഡോറടച്ചു. എന്നിട്ട് കട്ടിലിൽ പോയിരുന്ന് അവൾക്ക് എന്ത് പണികൊടുക്കാം എന്ന് ആലോചിക്കുകയായിരുന്നു. (അജു ) ഞാൻ സംയുക്തയോട് സംസാരിക്കുന്നതൊന്നും ഇവിടെ ഒരാൾക്ക് പിടിച്ചിട്ടില്ല മുഖം ഒക്കെ ഒരു കൊട്ട ആക്കിയിട്ട നിൽപ്പ് പിന്നെ ഞാൻ ഫ്രഷായി ഇറങ്ങുമ്പോൾ അവൾ എന്തോ വലിയ ചിന്തയിലാണ് ചമ്മുനെ (സംയുക്ത )എങ്ങനെ ഓടിക്കാം എന്നായിരിക്കും ചിന്തിക്കുന്നേ. അവൾക്ക് കുരുട്ട് ബുദ്ധിയൊന്നും തോന്നാതിരുന്നാൽ മതിയായിരുന്നു അല്ലേൽ ചമ്മുന്റെ കാര്യം പോക്കാ ഞാൻ അവളുടെ അടുത്ത് പോയിട്ടും ഒന്നും അറിഞ്ഞില്ല

അപ്പോൾത്തന്നെ എന്റെ മുടിയിൽനിന്നും അവളുടെ മുഖത്തേക്ക് വെള്ളം കുടഞ്ഞു പെട്ടെന്ന് ഞെട്ടി എന്നിട്ട് എന്നെ നോക്കിപേടിപ്പിക്കുന്നു എന്താടി നോക്കിപേടിപ്പിക്കുന്നെ ഒന്നുമില്ല കാര്യം പറ മുത്തേ ഒന്നുമില്ല എന്ന് പറഞ്ഞില്ലേ എന്നും പറഞ്ഞു ബാത്‌റൂമിൽ കയറിപ്പോയി പിന്നെ ഞാൻ അവളുടെ അടുത്തേക്ക് പോയതേ ഇല്ല. ഭയങ്കര കലിപ്പിലാണേ അവൾ ചിലപ്പോൾ എനിക്കും പണികിട്ടും. (അനു ) ഞാൻ താഴേക്ക്‌ പോയപ്പോൾ അമ്മ രാത്രിയെത്തേക്കുള്ള ഫുഡ്‌ ഉണ്ടാക്കുവായിരുന്നു ഞാൻ help ചെയ്യാം എന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല അപ്പോഴാണ് ആ കുരിപ്പ് അങ്ങോട്ട്‌ വന്നത് ഇന്നെന്താ രാത്രി കഴിക്കാൻ(ചമ്മു ) ഇവിടെ രാത്രി ചപ്പാത്തിയ കഴിക്ക അമ്മായി ഞാൻ അത് കഴിക്കുല എനിക്ക് ഓട്സ് തന്നെ വേണം ഞാൻ ഡയറ്റിങ്ങിലാണ് അതും പറഞ്ഞ് അപ്പോഴാണ് അവൾ പോയി

അമ്മേ ഞാൻ ഓട്സ് ഉണ്ടാക്കാം (അവളെക്കൊണ്ട് ഓട്സ് തീറ്റിപ്പിക്കാം ) പിന്നെ ഞാൻ ഓട്സ് നല്ല ടെയ്സ്റ്റിൽ ഉണ്ടാക്കി പിന്നെ എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു ഞാൻ സംയുക്തയുടെ ഓപ്പോസിറ്റാണ്‌ ഇരുന്നത് അവൾ ആദ്യംതന്നെ ഒരു സ്പൂൺ വായിൽ വച്ചപ്പോൾഴേക്കും ആ മുഖം ഒന്ന് കാണേണ്ടതായിരുന്നു എനിക്കാണേൽ ചിരിവന്നിട്ട് ഇപ്പോൾ പുറത്ത് വരുമെന്ന അവസ്ഥയിലും പിന്നെ അവൾ കഴിക്കാതോണ്ട് അമ്മ ചോദിച്ചു എന്താ കഴിക്കാതെന്ന് അപ്പോൾ പറയാ എനിക്ക് മതീന്ന് അതേ അങ്ങനെ പറഞ്ഞാൽ പറ്റൂല ഞാൻ കഷ്ട്ടപെട്ടുണ്ടാക്കിയതാ. ഫുള്ളും കഴിക്കണം. പിന്നെ എങ്ങനെയൊക്കെയോ കഴിച്ച് അവൾ ഒരോട്ടമായിരുന്നു റൂമിലേക്ക്‌. ഞാൻ മെല്ലെ റൂമിൽ പോയി എത്തി നോക്കിയപ്പോൾ അവൾ ഒരേ ഛർദി പിന്നെ ഒരുഗ്ലാസ്സ് പാല് അച്ചുവിന്റെ കൈയിൽ കൊടുത്തയച്ചു. അവളുടെ കാര്യം ആലോചിച് എനിക്ക് തന്നെ ചിരിവന്നു അല്ല മിക്കവാറും ഞാൻ ആർക്കെങ്കിലും പണികൊടുത്താൽ അതൊക്കെ തിരിച്ചു എനിക്ക് തന്നെ കിട്ടാറാ പതിവ്.

ഞാൻ നേരെ റൂമിലേക്ക്‌ പോയി. റൂമിൽ ഏട്ടനെ കണ്ടില്ല. റൂമിന്റെ ഡോർ അടക്കുന്ന സൗണ്ട് കേട്ടു. എന്നിട്ടൊരു വിളിയും ഡീ.. ഞാൻ പേടിച്ച് പോയി എന്താ നീ എന്ത് പണിയാടി ചമ്മുന് കൊടുത്തേ ഞാൻ ഒന്നും കൊടുത്തില്ല അപ്പോൾ തന്നെ എന്റെ ചെവിപിടിച്ച് ഒറ്റ തിരിയായിരുന്നു. ഞാൻ സ്വർഗംകൊണ്ടുപോയി വിട് വിട് ഞാൻ പറയാം എന്നാൽ പറ സോൾട്ട് ഓട്സ് പിന്നെ 100 ചെറുനാരങ്ങയുടെ ശക്തികലർന്ന പാലും എത്രെ ചെയ്തുള്ളു അതിനാ എന്റെ ചെവി പൊന്നാക്കിയെ 😲😲 ഉപ്പ് ഇട്ട ഓട്സോ മ്മ് എന്താ നിങ്ങൾക്കും വേണോ കുറച്ച് ബാക്കി ഇണ്ട് അയ്യോ അതൊന്നും നമ്മക്ക് താങ്ങൂല എന്നാലും അവളുടെ അവസ്ഥ എന്തായോ എന്തോ പാവം. പിന്നെ പാലിലും പണികൊടുത്തോ മ്മ് വിം നിന്നെ കൊണ്ട് തോറ്റല്ലോ അത് കയ്ച്ചിട്ട് ആരും ചത്തൊന്നും പോവൂല എന്തേലും സങ്കടമുണ്ടെങ്കിൽ പോയി സമാധാനിനിപ്പിക്ക് അവൾക്ക് ഞാൻ നിങ്ങളെ കൊടുക്കൂല എന്നും പറഞ്ഞ് ഞാൻ പോയി കട്ടിലിന്റെ അറ്റത്തു പോയി കിടന്നു (അജു ) എനിക്ക് അപ്പോഴേ തോന്നിയത് എന്തേലും ചമ്മുന് പണികൊടുക്കുമെന്നു പക്ഷേ ഇത്രയും പ്രദീക്ഷിച്ചില്ല.

അപ്പോഴേ അവളെടുത്തു പറഞ്ഞതാ അനുനെ വെറുതെ ചൂടാക്കാൻ നിക്കണ്ടാന്ന് ചമ്മുനോട് പറഞ്ഞതാ അനുഭവിക്കട്ടെ ഞാൻ കൂടെ അനുനെ പറ്റിച്ചെന്നറിഞ്ഞാൽ എന്റെ മയ്യത്ത് ഓളെടുക്കും ഭഗവാനെ കാത്തോളണേ രാവിലെ (അനു ) രാവിലെ തന്നെ ഒരാൾ പെട്ടിയും കിടക്കയും എടുത്ത് പൊറത്തോട്ട് വരുന്നത് കണ്ടു. ഇവൾ പോവണോ അപ്പോൾ പണി ഏറ്റു 🙂 അമ്മായി ഞാൻ പോവുന്നു ഇതെന്താ മോള് ഇത്രപെട്ടെന്ന് അച്ഛൻ വേഗം പോകാൻ പറഞ്ഞ് വിളിച്ചിരുന്നു അതോണ്ടാ അതേ അനു എനിക്ക് ഒരുകാര്യം പറയാൻ ഉണ്ടായിരുന്നു എന്താ അത് പിന്നെ എനിക്ക് അജുവിനെ ഇഷ്ടമൊന്നുമല്ല നിന്നെ ചൂടാക്കാൻ വെറുതെ പറഞ്ഞതാ എന്നാലും നീ ഇങ്ങനെ പണിതരുമെന്നു പ്രതീക്ഷിച്ചില്ല ഇനി ഇങ്ങനെ ആർക്കും പണികൊടുക്കരുത് മോളെ അത് പിന്നെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ സോറി മ്മ്.... മ്മ് അപ്പൊ ഏട്ടന് എല്ലാം അറിയായിരുന്നോ ആ അറിയാം 😠😠😠

ഇതിന്റെ പേരിൽ അവന് അടുത്ത പണി കൊടുക്കരുത് നോക്കട്ടെ അപ്പോഴേക്കും ഏട്ടൻ താഴേക്ക്‌ വന്നു പിന്നെ എല്ലാവരും അവളെ യാത്രഅയച്ചു (അജു ) അനുവിന്റെ മുഖം കണ്ടാൽ തന്നെ അറിയാം ചമ്മു എല്ലാം പറഞ്ഞുകാണുമെന്നു അവളെ യാത്രയാക്കിയ ശേഷം ഞാൻ നേരെ റൂമിലോട്ട് ഓടി (അനു ) അവള് പോയപ്പോഴേക്കും അങ്ങേര് ഒറ്റ ഓട്ടം ആയിരുന്നു റൂമിലേക്ക്‌ ദേ അവിടെ നിന്നോ അല്ലേൽ എന്റെഅടുത്തുന്നു നല്ലോണം കിട്ടും നിക്കൂല അപ്പോഴേക്കും റൂമിൽ കേറി വാതിലടക്കാൻ നിന്നപ്പോൾ എങ്ങേനെയോ തള്ളി തുറന്ന് അകത്തു കയറി പിന്നെ കട്ടിലിനു ചുറ്റും പരക്കം പായലായിരുന്നു (അജു ) ഓടി ഓടി തളർന്നപ്പോൾ രണ്ടാളും കട്ടിലിലേക്ക് വീണു പെട്ടെന്നാണ് അനു എനിക്കിട്ടൊരു ചവിട്ടു തന്നത്. പിന്നെ അവിടെ ഒരു യുദ്ധകളം ആയിരുന്നു ഡി മുടി വിടടി ഇല്ല നീ ആദ്യം വിട് നീ വിട് നീ വിട് രണ്ടും അടികയിഞ്ഞു ലാസ്റ്റ് കട്ടിലിൽനിന്നും നിലത്തെത്തി ...തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story