ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 41

jinninte rajakumari

രചന: അർത്ഥന

(അനു ) ഞാൻ എണീറ്റപ്പോൾ ഏട്ടൻ എന്റെടുത്തില്ലായിരുന്നു പിന്നെ time നോക്കിയപ്പോൾ 10 മണി. പിന്നെയാണ് എനിക്ക് ബോധം വന്നത്. അപ്പോൾ തന്നെ ഫ്രഷായി താഴേക്ക്‌ പോയി. അമ്മേ അമ്മ എന്താ എന്നെ വിളിക്കാഞ്ഞേ ഞാൻ ഉറങ്ങിപ്പോയി sorry അതൊന്നും സാരമില്ല അജു പറഞ്ഞിരുന്നു നിന്നെ വിളിക്കണ്ട ഉറങ്ങിക്കോട്ടെന്ന്. പിന്നെ ഫുഡ്‌ ഒക്കെ കഴിച്ച്. കുറച്ച് സമയം അമ്മയെ help ചെയ്തു (അജു ) രാവിലെ എഴുന്നേറ്റപ്പോൾ അനു ഉണർന്നിരുന്നില്ല. പിന്നെ ഞാൻ വിളിക്കാനും പോയില്ല. വേഗം ഫ്രഷായി താഴേക്ക്‌ പോയി. അനു എവിടെ എനിക്കില്ല ഇല്ല അമ്മേ അവൾ ഇന്നലെ ഒന്നും ശെരിക്ക് ഉറങ്ങിയില്ല ഉറങ്ങിക്കോട്ടെ മ്മ് പിന്നെ ഫുഡ്‌ കഴിച്ച് അച്ചുവിനെയും കൂട്ടി കോളേജിലേക്ക് പോയി. അനു ഇല്ലാത്തോണ്ട് എന്തോപോലെ കാരണം വേറെ ഒന്നുമല്ല. ബാക്കി രണ്ടിനും ലൈൻ സെറ്റയൊണ്ട്ഞാൻ ഒടുക്കത്തെ സൊള്ളല് ഞാൻ വെറും പോസ്റ്റ്‌.

പിന്നെ എങ്ങനെ ഒക്കെയോ അന്നത്തെ ദിവസം തള്ളിനീക്കി. (അനു ) അമ്മ എന്നെ അധികസമയം ഒന്നും അടുക്കളയിൽ നിൽക്കാൻ സമ്മതിച്ചില്ല. പോയി റസ്റ്റ്‌ എടുക്കാൻ പറഞ്ഞ് റൂമിൽ പോയി പക്ഷേ കിടക്കാൻ തോന്നിയില്ല അതോണ്ട് ഫോൺ എടുത്ത് whats app നോക്കി ആരും ഓൺലൈനിൽ ഇല്ല അതോണ്ട് ludo കളിച്ചിരുന്നു. ഉച്ചയ്ക്ക് എന്തോ ഫുഡ്‌ കഴിക്കാൻ തോന്നിയില്ല അതോണ്ട് ഒന്നും കഴിച്ചില്ല പിന്നെ വൈകുന്നേരം അച്ചുവും ഏട്ടനും വന്നു ഞാൻ ഏട്ടന് ചായ കൊണ്ടുകൊടുത്തു നീ ചായ കുടിച്ചോ ഇല്ല ഉച്ചയ്ക്ക് ഫുഡ്‌ കഴിച്ചിനോ ഇല്ല എനിക്ക് ഒന്നും വേണ്ട. നീ ഒന്നും കഴിക്കണ്ട വെറുതെയല്ല ഇങ്ങനെ കൊള്ളിപോലെ ഇരിക്കുന്നെ ഞാൻ കൊള്ളിയൊന്നുമല്ല അല്ല പിന്നെ നീ തടിച്ചിട്ടാണല്ലോ. 😠😠😠😏😏😏 കാര്യം പറയുമ്പോൾ മുഖം ചക്കപോലെ ആക്കണ്ട ഇങ്ങോട്ട് വന്നേ എന്നും പറഞ്ഞ് താഴേക്ക്‌ പോയി എന്നിട്ട് ഒരു ചെയറിൽ ഇരുത്തി ഞാൻ അവിടെ ഇരുന്നപ്പോൾ ഒരുത്തിയുണ്ട് മറ്റേ പറക്കും തളികയിൽ ബസന്തിയെ പോലെ വെട്ടി വിഴുങ്ങുന്നു ഒന്ന് പതിയെ കഴിക്ക്‌ അപ്പോഴേക്കും അമ്മ എനിക്ക് ഫുഡും തന്നു

എന്നെകൊണ്ട് നിർബന്ധിച് കഴിപ്പിച്ചു അഖി പറഞ്ഞു നീ ഈ ടൈം ഒന്നും കഴിക്കുല 2ദിവസം പട്ടിണിയാണെന്ന്. ടാ നിന്നെ ഞാൻ കൊല്ലും (അനുസ് ആത്മ ) എനി നീ അവന് പണിയൊന്നും കൊടുക്കാൻ നിക്കണ്ട കേട്ടല്ലോ മ്മ്.. (പോടാ പട്ടി 😏😏😏) നീ എന്നെ മനസ്സിൽ ചീത്ത വിളിക്കുകയാണെന്ന് എനിക്കറിയാം 😁😁😁😁 അധികം ഇളിക്കണ്ട ഇന്ന് എടുത്ത നോട്ട് ഒക്കെ ചോദിച്ച് എഴുതാൻ നോക്ക് മ്മ് പിന്നെ നോട്ട് എഴുതാൻ ഇരുന്നു അയച്ച നോട്ട് കണ്ട് കണ്ണ് തള്ളിപ്പോയി ഇത്രയ്ക്കു നോട്ട്സ് കൂടുതലും ആ കാലന്റെയും പിന്നെ നോട്ട് ഒക്കെ എഴുതി. ഫുഡും കഴിച്ച് കിടന്നുറങ്ങി (അജു ) രാവിലെ വേഗം കോളേജിലേക്ക് പോയി അനുവും അച്ചുവും ബസ്സിലും. അങ്ങനെ കോളേജിലെത്തി. പക്ഷേ കണ്ടകണി ആ $#$%%#$മോനെയും അവൻ ആരാണ് എന്ന് പറയാം അവനാണ് കാർത്തിക്ക് ഈ കോളേജിലേത് തന്നെ റൗഡി ചെറ്റ എന്നൊക്കെ പറയുന്ന ഐറ്റം കുറച്ച് മാസം മുന്നേ അവൻ ഒരു പെൺകുട്ടിയെ raging എന്നും പറഞ്ഞ് ഉപദ്രവിക്കാൻ നോക്കി

അപ്പോൾ തന്നെ ഞാനും വിച്ചും ആദിയും ഇടപെട്ട് അവന് സസ്‌പെൻഷൻ കിട്ടി പിന്നെ ഇന്നാണ് അവൻ ലാൻഡ് ആയത്. അവൻ ഞങ്ങളെ നോക്കി പുച്ഛിച് അടുത്തേക്ക് വന്നു സാറമ്മാരൊക്കെ ഇവിടെ ഉണ്ടായിരുന്നോ ഇവിടെ ഇല്ലാതെ എവിടെ പോകാൻ. എനിക്ക് സസ്പെൻഷൻ വാങ്ങിതന്നിട്ട് നിങ്ങൾ ഇവിടെ വാഴാമെന്ന് കരുതണ്ട നിങ്ങൾക്കുള്ളത് വഴിയേ വരുന്നുണ്ട് (കാർത്തിക് ) അവൻ പറഞ്ഞതിനെ പുച്ഛിച് സ്റ്റാഫ് റൂമിലേക്കി പോയി പിന്നെ ഫുൾ ക്ലാസ്സെടുപ്പായിരുന്നു. (അനു ) കോളേജിൽ പോയപ്പോൾ തന്നെ ഇന്നലെ എന്താ ഇന്നലെ വരഞ്ഞെന്നൊക്കെ ചോദിച്ച് എന്നെ പൊതിഞ്ഞു. പിന്നെ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും ക്ലാസിൽ സാർ വന്നു അങ്ങനെ ഉച്ചവരെ ക്ലാസ്സ്‌ എങ്ങനെയൊക്കെയോ തള്ളിനീക്കി ഉച്ചയ്ക്ക് എല്ലാവരും ഓരോവഴിക്കായി സൊള്ളാലെ പിന്നെ ക്ലാസ്സിൽ ഒറ്റയ്ക്കായപ്പോൾ ലൈബ്രറിയിലേക്ക് പോയി

അവിടെ ആരും ഉണ്ടായിരുന്നില്ല. ഞാൻ ഒരു ബുക്ക് തപ്പി തപ്പി ലാസ്റ്റ് റോയിൽ എത്തി. പെട്ടെന്ന് ആരോ ബാക്കിൽനിന്നും എന്നെ കെട്ടിപ്പിടിച്ചു പെട്ടെന്ന് പേടിച്ചെങ്കിലും ആളെ മനസിലായപ്പോൾ കുഴുപ്പമില്ല. എന്താ മോനെ ഉദ്ദേശം ദുരുദ്ദേശം എന്തെ 🤨🤨 ഓ മ്മ്... നീ ഒറ്റയ്ക്ക് ഇങ്ങോട്ട് വരുന്നത് കണ്ടപ്പോൾ ഞാനും ഇങ്ങോട്ട് വന്നു. എന്നാ മാറി നിന്നെ ഞാൻ പോട്ടെ അങ്ങനെ അങ്ങ് പോയാല. ഇത്രയും അടുത്തുണ്ടായിട്ട്. ഒന്ന് ഇവിടെ മതി എന്നും പറഞ്ഞ് കവിൾ കാണിച്ച് തന്നു. തരാം കണ്ണടയ്ക്ക് കണ്ണടച്ചു നിന്നപ്പോൾ എന്നെ തള്ളിയിട്ട് ഒറ്റൊരോട്ടം. ഞാൻ പുറകെ പോയി പക്ഷെ അവൾ വാതിൽ തുറക്കാൻ നോക്കുവായിരുന്നു എന്താടി ഓടി മതിയായോ വാതിൽ തുറക്കാൻ പറ്റുന്നില്ല ലോക്ക് ആണ് നീ മാറിക്കെ ഞാൻ നോക്കട്ടെ തുറക്കാൻ നോക്കിയിട്ട് പറ്റുന്നില്ല . അനു ആണെങ്കിൽ പേടിച് ഒരുവകയായി പക്ഷെ പെട്ടെന്ന് വാതിൽ ആരോ തുറന്നു നോക്കുമ്പോൾ പുറത്ത് കോളേജ് മൊത്തം ഉണ്ടായിരുന്നു. നിങ്ങക്ക് രണ്ടാൾക്കും എന്താ അതിനകത്ത് പണി (പ്രിൻസി )

അത് സാർ പിന്നെ ആരോ പുറത്തുന്നു ലോക്ക് ആക്കിയതാണ്. അതിന് ഞങ്ങൾ വരുമ്പോൾ ലോക്ക് അല്ലായിരുന്നല്ലോ. എന്നിട്ട് താൻ എന്താ പറയുന്നേ ഞാൻ പറയുന്നത് സത്യമാണ് ഡോർ ലോക്ക് ആയിരുന്നു. അതിടയിൽ ഒരുത്തൻ അനുവിനെ പറ്റി മോശമായി പറഞ്ഞു (ഇവൾ ഇങ്ങോട്ട് വരുന്നത് സാറിനെ വളച്ചെടുക്കാനാണെന്നും പിന്നെ വേറെയെന്തോക്കെയോ പറഞ്ഞു ) എനിക്ക് അത് കേട്ടപ്പോൾ ദേഷ്യം വന്നു. അനുവാണെങ്കിൽ കരഞ്ഞോണ്ട് നിൽക്കുന്നു നിങ്ങൾക്ക് ഇപ്പോൾ എന്താ വേണ്ടേ ഞങ്ങൾ ഒരു മുറിയിൽ നിന്നാൽ എന്താ കുഴപ്പം. സാറിന് നാണമില്ലേ ഒരു പെണ്ണിന്റെ കൂടെ ഇങ്ങനെ ഒരവസ്ഥയിൽ നിന്നിട്ടും ന്യായികരിക്കാൻ. (കാർത്തിക് ) എന്റെ ഭാര്യയുടെ കൂടെ ഒരു മുറിയിൽ നിന്നതിന് എന്തിനാ നാണിക്കുന്നേ ഇവൾ എന്റെ ഭാര്യയാണ് സാർ എന്തൊക്കെയാ ഈ പറയുന്നേ (പ്രിൻസി )

സത്യമാണ് ഇവൾ എന്റെ ഭാര്യയാണ് (വിച്ചു, ആദി, അഖി ) എന്താ ഇവിടെ പ്രശ്നം എന്താടാ പ്രശ്നം (ആദി, വിച്ചു ) അനു എന്താ പറ്റിയെ നീ എന്തിനാ കരയുന്നെ (അഖി ) അത് പിന്നെ എന്നും പറഞ്ഞ് അഖിയെ കെട്ടിപ്പിടിച് പൊട്ടിക്കരഞ്ഞു സാർ ഇവരുടെ ചുറ്റിക്കളി കയ്യോടെ പിടിച്ച് (ഏതൊരലവലാതി ) ഇവൾ എന്റെ ഭാര്യയാണ് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം (അജു ) അനു നീ എന്തിനാ കരയുന്നെ അതിന് നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ലലോ സാർ ഇതൊന്ന് നോക്കിയെ എന്നും പറഞ്ഞ് അഖി കല്യാണ വിഡിയോയും ഫോട്ടോസും കാണിച്ച് കൊടുത്തു . sorry സാർ (പ്രിൻസി ) എല്ലാവരും പോയെ പോയെ എല്ലാവരും പിരിഞ്ഞു പോയി അനു അപ്പോൾ തന്നെ കരഞ്ഞു ഒരുവകയായിരുന്നു അതോണ്ട് അജു അനുവിനെയും കൂട്ടി പുറത്ത് പോയി (അജു ) അനു... അനു മ്മ് എന്തിനാ നീ കരയുന്നെ ഒന്നുമില്ല ഒന്ന് എന്റെ മുഖതേക്ക് നോക്കിയേ ഡി നോക്കാൻ (ചെറുതായി ഒന്ന് പേടിപ്പിച്ചപ്പോൾ മുഖത്തേക്ക് നോക്കി ) എന്തിനാ കരയുന്നെ ഞാൻ കണ്ണൊക്കെ തുടച്ചുകൊടുത്തു

എന്നാലും കുറച്ച് നേരത്തേക്കാണെങ്കിലും എല്ലാവരും നമ്മളെ തെറ്റിദ്ധരിച്ചില്ലേ. ഞാൻ ഒരു മോശം പെ പറഞ്ഞ് തീരുംമുൻപേ അവന്റെ കൈകൾ അവളുടെ വാ മൂടിയിരുന്നു ഇനി മേലാൽ ഇങ്ങനെ വല്ലോം പറഞ്ഞാൽ എന്റെ കൈ നിന്റെ മുഖത്തായിരിക്കും വീഴുന്നെ പറഞ്ഞില്ലെന്നുവേണ്ട. പിന്നെ ഒരു കാര്യം കൂടി നിനക്ക് എന്നോട് മെക്കിട്ട് കേറാനും തർക്കുത്തരം പറയാനും വലിയ നാവാണല്ലോ. നേരത്തെ നിന്റെ നാവ് ഇറങ്ങി പോയിരുന്നോ ഇനി മേലാൽ ആരേലും എന്തേലും പറയുമ്പോൾ കരഞ്ഞോണ്ട് നിന്നാൽ അപ്പൊ കാണാം. ഇനി ആരേലും എന്തേലും പറഞ്ഞാൽ കരയുമോ. ഇല്ല മ്മ് നിനക്ക് ഐസ്ക്രീം വേണോ ആ വേണം എന്നാ ഇവിടെ ഇരി ഞാൻ വാങ്ങിട്ടു വരാം ഞാൻ വെള്ളത്തിൽ കളിച്ചോട്ടെ വേണ്ട 😏😏 ദുഷ്ടൻ ബീച്ചിൽ വന്നിട്ട് വെള്ളത്തിൽ ഇറങ്ങാൻ സമ്മതിക്കാത്ത സാധനം എന്തു പറ്റി മുഖം ചക്ക പോലെ അപ്പൊ ഐസ്ക്രീം വേണ്ടേ ആര് പറഞ്ഞ് വേണ്ടെന്ന് നിങ്ങളോടുള്ള ദേഷ്യത്തിന് ഐസ്ക്രീം എന്തുപിഴച്ചു അപ്പോൾ എന്നോടാണ് ദേഷ്യം ആണെന്ന് കൂട്ടിക്കോ എങ്കിൽ ഞാൻ കാശുകൊടുത്തു വാങ്ങിയത്

നീ കഴിക്കണ്ട ഞാൻ കഴിച്ചോളാം അയ്യോ എന്താ ഈ പറയുന്നേ എനിക്കെന്തിനാ നിങ്ങളോട് ദേഷ്യം എനിക്ക് ഒരു ദേഷ്യവും ഇല്ല അതിങ് തന്നേക്ക്. വേണോ മ്മ് 🙂 ഇന്നാ പിടി അപ്പോഴാണ് ഷോളിൻറെ ഉള്ളിൽ മറച്ചുവെച്ച താലി കണ്ടത് അപ്പോൾ തന്നെ അവൻ അത് പുറത്തെടുത്തിട്ടു. ഇനി ആരെ പേടിക്കാന ഇത് ഒളിപ്പിക്കുന്നെ പിന്നെ കുറച്ച് സമയം ഇരുവരും മണലിലൂടെ കൈ കോർത്തു പിടിച്ച് നടന്നു കരയെ ചുംബിക്കുന്ന തിരമാല അവരെയും തഴുകി കടന്നുപോയി. (അനു ) ഇന്ന് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല. കോളേജിലെ കാര്യം ആലോചിക്കുമ്പോൾ തന്നെ എന്തോ വല്ലാത്ത ടെൻഷൻ ആയിരുന്നു പക്ഷെ ഏട്ടനോട് സംസാരിച്ചു വഴക്കൊക്കെ കൂടിയപ്പോഴേക്കും മൈൻഡ് റിലാക്സ് ആയി പിന്നെ ഒരുപാട് സമയം ബീച്ചിൽ ഇരുന്ന് വീട്ടിലേക്ക് മടങ്ങി (അജു )

ഇറങ് അതെന്താ നിങ്ങൾ വരുന്നില്ലേ ഇല്ല നീ പൊക്കോ പിന്നെ ചിലപ്പോൾ ഞാൻ വരാൻ വൈകും നിങ്ങൾ ഫുഡ്‌ കഴിച്ചിട്ട് കിടന്നോ മ്മ് ഞാൻ നേരെ ആദിയുടെ അടുത്തേക്ക് പോയി എന്തായി വിച്ചു വിളിച്ചോ ഇല്ല കുറച്ച് കഴിഞ്ഞപ്പോൾ വിച്ചു വിളിച്ചു ഞങ്ങൾ അവന്റെ അടുത്ത് പോയി അവൻമാർ എവിടെയടാ ഉള്ളെ ദേ ആവീട്ടിലുണ്ട് ഞാൻ അവിടെ കയറി ചെന്നപ്പോൾ ആ കാർത്തിയും ടീമും കള്ളും കഞ്ചാവും അടിച്ച് റിലെ പോയ അവസ്‌ഥയിലായിരുന്നു. പിന്നെ ഇവിടെ വരെ വന്ന സ്ഥിതിക്ക് രണ്ടണ്ണം കൊടുക്കണ്ടേ എന്നുള്ളത് കൊണ്ടും നന്നായി പെരുമാറി പിന്നെ ചാവും എന്നായപ്പോൾ വിട്ടു അവമ്മാർക്ക് ഞങ്ങളാണ് അടിച്ചതെന്ന് മനസിലാവുകയെ ഇല്ല അത്രയ്ക്ക് ബോധം ഇല്ലാത്ത അവസ്‌ഥ പിന്നെ അവർ കഞ്ചാവ് ഒക്കെ യൂസ് ചെയ്തോണ്ട് പോലീസിനെ വിളിച്ചു പറഞ്ഞു അവരെ അറസ്റ്റ് ചെയ്തു പിന്നെ നേരെ വീട്ടിലേക്ക് പോയി...തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story