ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 45

jinninte rajakumari

രചന: അർത്ഥന

(അനു ) ഈ സാരി എങ്ങനാ ഉടുക്ക എന്നറിയാത്ത എനിക്കാണ് അജു സാരി വാങ്ങി കൊണ്ടത്തന്നെ എനിക്കറിയൂലാന്ന് പറഞ്ഞപ്പോൾ എനിക്ക് അത് ഉടുപ്പിച്ചു തന്നു അത് ഉടുപ്പിക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചത് അവന് കൺട്രോൾ കൊടുക്കണേ എന്നായിരുന്നു പക്ഷെ അത് അവസാനം എനിക്ക് കണ്ട്രോൾ തരണേ എന്നായി അവന്റെ ഓരോ സ്പർശനത്തിലും എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാവുന്ന പോലെ സാരി ഉടുത്ത് കഴിഞ്ഞ് വേഗം ഞങ്ങൾ ആരും കാണാതെ വീട്ടിൽ നിന്നും ഇറങ്ങി ഡി നീ പോയി ഗേറ്റ് തുറക്ക് ഞാൻ ഇപ്പോൾ വരാം ഏട്ടൻ ദേ ബുള്ളറ്റും തള്ളിക്കൊണ്ട് വരുന്നു അയ്യോ വണ്ടിക്ക് എന്ത് പറ്റി എന്തിനാ തള്ളിക്കൊണ്ട് വരുന്നേ എന്റെ ബുദ്ധുസെ നിനക്ക് ഇത്രയ്ക്കും വിവരം ഇല്ലേ വണ്ടി ഇപ്പോൾ എടുത്താൽ സൗണ്ട് കേൾക്കില്ല അതോണ്ടാ ഓ ഐ സീ ഞാൻ അത്രയും ചിന്തിച്ചില്ല മ്മ് മ്മ് നീ അധികം ആലോചിക്കാതെ വണ്ടിയിൽ കേറാൻ നോക്ക് അതേ നമ്മൾ എങ്ങോട്ടാ പോകുന്നെ അതൊക്കെ അവിടെ എത്തുമ്പോൾ അറിഞ്ഞാൽ മതി എന്നാലും ഒരെന്നാലും ഇല്ല മിണ്ടാതെ ഇരിക്കാൻ നോക്ക് 😏😏😏😏 കുറെ സമയത്തെ യാത്രയ്ക്കൊടുവിൽ ചുരം കയറാൻ തുടങ്ങി

(ഏത് ചുരം എന്ന് എനിക്കും അറിയില്ല ഏതേലും ആവട്ടെ ) അവിടമാകെ മൂടൽ മഞ്ഞാൽ മൂടിയിരുന്നു അതിന്റെ തണുപ്പിൽ ഞാൻ ഏട്ടനോട് ചേർന്നിരുന്നു എന്റെ കൈകൾ ഏട്ടനെ പൊതിഞ്ഞു പിടിച്ചു. കുറെ സമയത്തേക്ക് കാഴ്ച്ചകൾ അവ്യക്തമായിരുന്നു അങ്ങനെ പൊയ്ക്കൊണ്ടിക്കുമ്പോഴാണ് വണ്ടി നിർത്തിയത് എന്നിട്ട് എന്നോട് ഇറങ്ങാൻ പറഞ്ഞു ഏട്ടാ എന്താ ഇവിടെ അതോ നിനക്ക് തണുക്കുന്നില്ലേ വാ നമ്മുക്ക് ഓരോ ചായ കുടിക്കാം ഏട്ടൻ അതും പറഞ്ഞ് അടുത്ത് കണ്ട തട്ടുകടയിൽ കയറി ചേട്ടാ രണ്ട് ചായ നിനക്ക് കഴിക്കാൻ വല്ലതും വേണോ ഏയ്‌ വേണ്ട പിന്നെ ഞങ്ങൾ രണ്ടാളും ചായ കുടിച്ചു അതുകഴിഞ്ഞപ്പോൾ കുറെ സമയം അവിടെ ഇരുന്നു എവിടെയാ നമ്മള് പോണേ അതൊക്കെ പറയാം അതിന് മുമ്പ് വേറെ രണ്ടാളും കൂടി വരാനുണ്ട് അതാരാ 🤔 ദാ അവര്‌ വന്നു നോക്കുമ്പോൾ അഖിയും സ്വാതിയും ഇവരെന്താ ഇവിടെ അതൊക്കെ പറയാം പിന്നെ ഞങ്ങൾ നടന്ന് ഒരു മലമുകളിന്റെ താഴത്തെത്തി വാ കേറ് ഈ മലയോ മ്മ് വന്ന് പറഞ്ഞ് ഞങ്ങൾ നാലുപേരും അത് കയറാൻ തുടങ്ങി

കുറച്ച് ദൂരം നടന്നപ്പോൾ തന്നെ ഞാൻ അവിടെ നിന്നു എന്നോട് നടക്കാൻ പറഞ്ഞപ്പോൾ ഞാൻ വയ്യ എന്ന് പറഞ്ഞു അപ്പോൾത്തന്നെ ഏട്ടൻ എന്നെ എടുത്തോണ്ട് നടക്കാൻ തുടങ്ങി ഞാൻ പിന്നെ അത്ര വെയിറ്റ് ഒന്നുമില്ല അതോണ്ട് ഏട്ടൻ രക്ഷപെട്ടു പോകുന്നവഴിയിൽ കുറെ led ലൈറ്റ് ഒക്കെ തൂക്കിയിട്ടിരിക്കുന്നു അങ്ങനെ മുകളിൽ എത്തിയപ്പോൾ എന്നെയിറക്കി എന്നിട്ട് മുന്നോട്ട് നോക്കാൻ പറഞ്ഞു അപ്പോൾ ദേ അവിടെ ആദി ഏട്ടനും അതുവും പിന്നെ വിച്ചു ഏട്ടനും അഞ്ജുവും നിൽക്കുന്നു എനിക്ക് പെട്ടെന്ന് എന്താ സംഭവം എന്ന് മനസിലായില്ല അവർ നാലാളും പെട്ടെന്ന് രണ്ട് സൈഡിലേക്കും മാറി അപ്പോഴാണ് അജു ഏട്ടൻ എന്നോടും അഖിയോടും മുന്നോട്ടു നടക്കാൻ പറഞ്ഞത് അവിടെ എത്തിയപ്പോൾ അവിടെ ഒരു ടേബിളിൽ കുറെ കാൻഡിൽസ് കത്തിച്ചിരിക്കുന്നു നടുക്കായി വലിയ കേക്ക് അപ്പോഴാണ് എല്ലാവരും ഞങ്ങളുടെ ചുറ്റും വന്ന് HAPPY BIRTHDAY MY DEAR എന്ന് വിഷ് ചെയ്തത് അപ്പോഴാണ് എനിക്ക് ഓർമ വന്നത് ഇന്ന് ഞങ്ങളുടെ birthday ആണെന്ന്

അപ്പോൾത്തന്നെ ഞാൻ അഖിയെ പോയി കെട്ടിപ്പിടിച്ച് birthday വിഷ് ഷെയ്തു പിന്നെ കേക്ക് മുറിക്കാം എന്ന് പറഞ്ഞ് അപ്പോഴാണ് കേക്ക് നോക്കിയായത് എന്റെയും അഖിയുടെയും ഫോട്ടോ ഉള്ള കേക് പിന്നെ കേക് മുറിക്കലായി ഞാനും അഖിയും പരസ്പരം കേക്ക് കൊടുത്തു പിന്നെ എല്ലാവർക്കും കൊടുത്തു പിന്നെ ഗിഫ്റ്റ് ഒക്കെ ഞങ്ങൾക്ക് തന്നു അഖി എനിക്ക് വെള്ളി പാദസരം ആണ് എനിക്ക് തന്നത് അവൻ തന്നെ എനിക്ക് ഇട്ടുതന്നു അപ്പോഴാ ഞാൻ ഓർത്തെ ഞാൻ ഒന്നും വാങ്ങിയില്ല മറന്നുപോയെന്നു പെട്ടെന്ന് അജു എന്റെ കയിലേക്ക് ഒരു ബോക്സ്‌ തന്നു എന്നിട്ട് അഖിക്ക് കൊടുക്കാൻ പറഞ്ഞു ഞാൻ അത് അവന് കൊടുത്തു തുറന്ന് നോക്കിയപ്പോൾ ഒരു അടിപൊളി വാച് പിന്നെ എല്ലാവരും കുറെ സമയം അവിടെ ഇരുന്നു പിന്നെ മൂന്ന് ഗേൾസും മതില് ചാടി വന്നൊണ്ട് അവരെ വേഗം വീട്ടിൽ ആക്കണ്ടത് കൊണ്ടും ബാക്കി എല്ലാരും വേഗം പോയി ഞാൻ അവിടെ ഇരുന്നു അജു എന്റെ മടിയിൽ തലവെച്ച് കിടന്നു താങ്ക്സ് എന്തിന് ഇത്രയും നല്ല സർപ്രൈസ് തന്നതിന് അതിന് അജു എന്നെ നോക്കി ഒന്ന് ചിരിച്ചു

അതേ അജു ഏട്ടാ നിങ്ങളുടെ ഗിഫ്റ്റ് എവിടെ ബാക്കി എല്ലാരും തന്നു ഞാൻ തന്നാൽ നീ വാങ്ങുമോ ആ എന്നാലേ ഞാൻ തരാം പക്ഷെ ഞാൻ തന്നെ അത് ഇട്ടുതരും മ്മ് ഒകെ എന്നാൽ നീ എണിറ്റു നിന്നെ അതെന്തിനാ അതൊക്കെ പറയാം പിന്നെ എഴുന്നേറ്റ് നിന്ന് ഏട്ടൻ താഴെ മുട്ട് കുത്തി ഇരുന്നു എന്നിട്ട് പോക്കെറ്റിൽ നിന്ന് ഒരു ബോക്സ്‌ എടുത്തു എന്തായിത് അരഞ്ഞാണം അതും പറഞ്ഞ് എന്റെ സാരി ചെറുതായി വകഞ്ഞു മാറ്റി അത് ഇട്ടുതന്നു എന്നിട്ട് അത് കടുപ്പിച്ചു പതിയെ അതിൽ മുത്തമിട്ടു പിന്നെ കുറെ സമയം അവിടെ ഇരുന്ന് വീട്ടിലേക്ക് തിരിച്ചു കുറച്ച് ദൂരം പിന്നിട്ടപ്പോൾ തന്നെ തണുത്ത കാറ്റിന്റെ അകമ്പടിയോടെ പുതുമഴ ഞങ്ങളിലേക്ക് പതിച്ചു മഴയിൽ കൂടുതൽ നനയേണ്ട എന്ന് പറഞ്ഞ് വണ്ടി സൈഡ് ആക്കാൻ പോയി അജു ഏട്ടാ വണ്ടി നിർത്തല്ലേ നമ്മുക്ക് മഴ നനഞ്ഞു പോകാം plazz ഇല്ല എന്നുപറഞ്ഞെങ്കിലും കുറെ പറഞ്ഞപ്പോൾ ആ മഴ നനഞ്ഞു വീട്ടിലേക്ക് പോയി ഞാൻ വേഗം ഗേറ്റ് തുറന്ന് അകത്തേക്ക് കയറി ഏട്ടനെ വെയിറ്റ് ചെയ്തു പുറകെ ഏട്ടൻ ബുള്ളറ്റ് തള്ളിക്കൊണ്ട് പോർച്ചിലെക്ക് കേറി

പിന്നെ എന്നെത്തന്നെ നോക്കി ചിരിക്കുന്നതാണ് കണ്ടത് ഇതെന്താ ഇങ്ങനെ നോക്കുന്നെ അപ്പോഴാണ് ഞാൻ എന്നെത്തന്നെ ശ്രെധിച്ചത്‌ സാരി മുഴുവൻ നഞ്ഞൊട്ടിയിരിക്കുന്നു ഏട്ടന്റെ നോട്ടം ശെരിയല്ലാത്തോണ്ട് വേഗം റൂമിലേക്ക്‌ നടന്നു ഏട്ടനും പുറകെത്തന്നെ വന്ന് റൂമിന്റെ വാതിലടച്ചു എന്നിട്ട് പതിയെ എന്റെ അടുത്തേക്ക് വന്നു അനു അജുവിന്റെ അടുത്ത് നിന്ന് എസ്‌കെപ് ആവാൻ നോക്കിയെങ്കിലും നടന്നില്ല ഫ്രഷാവാൻ പോകാൻ ഭവിച്ച അനുവിനെ അവളുടെ സാരിയിൽ പിടിച്ച് അവനോടടുപ്പിച്ചു നിർത്തി വെള്ളം ഉതിർന്നുവീഴുന്ന മുടി വകഞ്ഞു മാറ്റി പുറകിൽ ചുംബിച്ചു എന്നിട്ട് ഞാൻ നിന്നെ പൂർണമായും സ്വന്തമാക്കിക്കോട്ടെ എന്ന് അവളുടെ കാതിൽ മൊഴിഞ്ഞു. പക്ഷെ അവളെ തിരിച്ചുനിർത്തിയപ്പോൾ ആദ്യം അവന്റെ കണ്ണിൽ ഉടക്കിയത് പേടി നിറഞ്ഞ അവളുടെ പിടയ്ക്കുന്ന കണ്ണുകളിലാണ് പെട്ടെന്ന് അവന്റെ കൈകൾ അവളിൽ നിന്ന് അയഞ്ഞു നിനക്ക് ഇഷ്ട്ടമല്ലേൽ വേണ്ട ഞാൻ കാത്തിരുന്നോളാം അതും പറഞ്ഞ് അവളെ മറികടന്നു പോകുമ്പോൾ അവൾ അവന്റെ കൈയിൽ പിടിച്ച് നിർത്തി

എന്നിട്ട് അവനെ കെട്ടിപിടിച്ചു പതിയെ അവനെ നോക്കി ചിരിച്ചു അവളുടെ സമ്മതം കിട്ടിയപ്പോൾ അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു അവിടെ നിന്നും ഇരു കണ്ണുകളിലേക്കും അതുകഴിഞ്ഞ് അവന്റെ അധരം ഇണയോടു ചേർന്നു ഏറെ നേരത്തെ ചുംബനത്തിന് ശേഷം അവൻ അവളെ ഇരുകയ്കളിലും എടുത്ത് ബെഡിലേക്ക് കിടത്തി അജു അനുവിലേക്ക് അമർന്നു അവന്റെ ചുണ്ടുകളും കൈകളും അവളിൽ ആകെ ഇഴഞ്ഞു നടന്നു പതിയെ അവരുടെ വസ്ത്രങ്ങൾ ഇരുവരിൽനിന്നും വേർപെട്ടു ആ രാത്രി പുലരുമ്പോൾ അവർ ശരീരം കൊണ്ടും മനസുകൊണ്ടും ഒന്നായിരുന്നു റൂമിലേക്ക്‌ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം മുഖത്ത് തട്ടിയപ്പോഴാണ് അജു പതിയെ കണ്ണുതുറന്നത് അപ്പോഴാണ് തന്റെ കൈക്കുള്ളിൽ ഒരു കുഞ്ഞിനെ പോലെ ഉറങ്ങുന്ന അനുവിനെ കണ്ടത് അവൻ അവളുടെ നെറ്റിയിൽ മുത്തമിട്ട് ഫ്രഷാവാൻ പോയി തിരിച് വന്നപ്പോഴും അവൾ ഉണർന്നിരുന്നില്ല അവൻ താഴേക്കുപോയി നീ എണീറ്റോ അനു എവിടെ എഴുന്നേറ്റില്ലേ ഇല്ല മ്മ് ദാ അവിടെ രണ്ടാൾക്കും ചായ എടുത്ത് വച്ചിട്ടുണ്ട് എടുത്ത് കുടിച്ചോ ഇന്ന് മോൾടെ പിറന്നാൾ അല്ലെ ഞാൻ ഒന്ന് അമ്പലത്തിൽ പോയി വരാം നീ വരുന്നുണ്ടോ ഇല്ല ഞങ്ങൾ വൈകുന്നേരം പോയ്കോളാം അല്ല അമ്മ ഒറ്റയ്ക്കാണോ അല്ല

അവർ രണ്ടാളും ഉണ്ട് എന്നാൽ വേഗം പോയി വാ അജു പിന്നെ ചായയുമായി റൂമിലേക്ക്‌ പോയി (അനു ) രാവിലെ എണീറ്റപ്പോൾ അജു ഏട്ടൻ അടുത്തില്ലായിരുന്നു ഇതെവിടെ പോയി വേഗം ഫ്രഷായി വരാം എന്ന് കരുതി ബാത്‌റൂമിൽ കാറി ശരീരത്തിൽ തണുത്ത വെള്ളം വീണപ്പോൾ നീറ്റലുണ്ടായെങ്കിലും ഇന്നലെ രാത്രിയിലെ കാര്യങ്ങൾ ഓർത്തപ്പോൾ അത് പുഞ്ചിരിയിലേക്ക് വഴിമാറി വേഗം ഫ്രഷായി പുറത്തിറങ്ങി അപ്പോഴുണ്ട് ദേ മുന്നിൽ രണ്ട് കപ്പും പിടിച്ച് ഇളിച്ചോണ്ട് നിൽക്കുന്നു ഞാൻ മുടി തോർത്ത്‌ കൊണ്ട് കെട്ടിവെച്ച് ചായക്കപ്പ് വാങ്ങി ഒരു സിപ്പ് കുടിച്ചു പെട്ടെന്ന് എരു വലിച്ചു എന്താടി എന്തുപറ്റി ഒന്നുമില്ല നോക്കട്ടെ അതും പറഞ്ഞ് ചുണ്ടിലേക്ക് നോക്കി എന്നിട്ട് പതിയെ ചുംബിച്ചു sorry ഇന്നലെ നല്ലോണം നൊന്തോ ഇല്ല എന്ന് തലയിട്ടി അപ്പോൾ അജു എന്നെ ചേർത്ത് പിടിച്ചു ദേ വിട്ടേ കോളേജിൽ പോകണ്ടേ ഇന്ന് പോകണ്ട ലീവാക്കാം അയ്യടാ മാറിനിന്നെ ഞാൻ വേഗം റെഡിയാവട്ടെ എങ്ങനെ പോയാലോ ഒരുമ്മ തന്നിട്ട് പൊയ്ക്കൂടേ കിട്ടിയതൊന്നും മതിയായില്ലേ ഇല്ല കുറച്ചുംകൂടി

തരാവോ ച്ചി പോടാ പോടോടന്നോ നിനക്ക് ഇപ്പോൾ കുറച്ച് കൂടുന്നുണ്ട് ആദ്യമൊക്കെ ഏട്ടന്നൊക്കെയാണല്ലോ വിളിച്ചേ ഇപ്പോൾ ഡാ, പോടാ എന്നൊക്കെ അതോ അതില്ലേ ആദ്യം എനിക്ക് നിങ്ങളെ ചെറിയ പേടി ഉണ്ടായിരുന്നു ഇപ്പോഴോ ഇപ്പൊ പേടിയില്ല എന്റെ സ്വഭാവത്തിന് പറ്റിയതാ നിങ്ങളുടെയും 😁🤨🤨 ഓ അങ്ങനെ പിന്നെ ഓരോന്നും സംസാരിച് പിന്നെ റെഡിയായി താഴേക്ക്‌ പോയി അമ്മ ഇതെവിടെ പോയതാ ഞാൻ അമ്പലത്തിൽ അയ്യോ അമ്മേ ഞാനും വരുമായിരുന്നല്ലോ അജു പറഞ്ഞു മോള് എണീറ്റില്ലാന്ന് അപ്പൊ ഞാൻ അവരുടെ കൂടെ പോയി മ്മ് അതേ മക്കളെ ഇന്ന് നിങ്ങൾ നേരത്തെ വരണം എന്നിട്ട് അമ്പലത്തിൽ ഒക്കെ ഒന്ന് പൊയ്ക്കോ ശെരി അമ്മേ പിന്നെ കോളേജിലേക്ക് ക്ലാസ്സിൽ ഇരുന്ന് കത്തിയടിക്കുമ്പോഴാണ് എന്റെ കെട്ടിയോൻ കേറി വന്നേ പിന്നെ ചറ പറ ഇംഗ്ലീഷ് എന്തൊക്കെയോ പറഞ്ഞു ഞാൻ അങ്ങേരെ വായിനോക്കി ഇരുന്ന് ക്ലാസ്സിൽനിന്ന് പോകാൻ നേരം നാളെ എല്ലാവരോടും നോട്ട് സബ്‌മിറ്റ് ചെയ്യാൻ പറഞ്ഞു അപ്പോഴാണ് ഞാൻ എന്റെ നോട്ട് നോക്കിയേ ആദ്യമൊക്കെ കംപ്ലീറ്റ് ആണ് പിന്നെ പിന്നെ നോട്ടിൽ ഒന്നുമില്ല

ഹാവു നാളെ എന്റെ കാര്യത്തിൽ തീരുമാനമായി പിന്നെ ഒരു വിധം ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞ് വൈകുന്നേരം നേരത്തെ ഇറങ്ങി എന്നിട്ട് വീട്ടിൽ വന്ന് വേഗം റെഡിയായി അമ്പലത്തിലേക്ക് പോയി അവിടുന്ന് തിരിച് വന്നപ്പോൾ വീട് മുഴുവൻ അലങ്കരിച്ചിരിക്കുന്നു അപ്പോഴാണ് അവിടെ എന്റെ അച്ഛനും അമ്മയും പിന്നെ എന്റെ bro അവരുടെ ഫാമിലി വീട് മുഴുവൻ ആളായിരുന്നു പിന്നെ കേക്ക് മുറിച്ചു അച്ഛനും അമ്മയും എല്ലാവരും ഗിഫ്റ്റ് തന്നു പിന്നെ എല്ലാവരും ഇരുന്ന് സംസാരിക്കുകയായിരുന്നു അപ്പോഴാണ് എന്റെ അച്ഛൻ അഖിയുടെയും സ്വാതിയുടെയും എൻഗേജ്മെന്റ് നടത്തുന്ന കാര്യം പറഞ്ഞു അപ്പോഴാണ് അജു അച്ചുവിന്റെയും എൻഗേജ്മെന്റ് ഒരുമിച്ച് നടത്താം എന്നുപറഞ്ഞത് അച്ചുവിനെ കാണാൻ ഒരു കൂട്ടർ മറ്റന്നാള് വരുമെന്നും ഇഷ്ട്ടയാൽ നടത്താം എന്ന് പറഞ്ഞു എല്ലാവരും അതിനോട് യോജിച്ചു പക്ഷെ അച്ചുവിന്റെ മുഖം എന്തോ സന്തോഷം ഇല്ലാത്ത പോലെ പിന്നെ എല്ലാവരും പോയി ഞാൻ അച്ചുവിന്റെ റൂമിലേക്കും എന്താ അച്ചു നിനക്ക് ഒരു സന്തോഷം ഇല്ലാതെ അത് പിന്നെ ചേച്ചി എനിക്ക് ഇപ്പോൾ കല്യാണം വേണ്ട

അതെന്താ എനിക്ക് പഠിക്കണം കല്യാണം കഴിഞ്ഞാലും പഠിക്കാലോ പിന്നെയെന്താ അത് പിന്നെ ചേച്ചി എനിക്ക് വേറെ ഒരാളെ ഇഷ്ട്ടമാണ് ഞാൻ അയാളെ മാത്രേ കെട്ടു ആരാ ആള് അത് നമ്മുടെ കോളേജിലെ pg MCOM ഇലെ അശ്വന്ത് ഏട്ടൻ അത് എന്റെ സീനിയർ അല്ലെ അതേ ഇപ്പോൾ ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു ഏട്ടനോട് വന്ന് ചോദിക്കാം എന്ന് പറഞ്ഞിരുന്നു അപ്പോഴേക്കും ചേച്ചി എന്നെ ഒന്ന് help ചെയ്യോ എന്ത് help ഈ കാര്യം ഏട്ടനോട് പറയാൻ ഞാൻ നോക്കട്ടെ നിന്റെ ഏട്ടനല്ലേ എപ്പോഴാ സ്വഭാവം മാറുന്നതെന്ന് പറയാൻ പറ്റില്ല (അനു ) ഏട്ടനോട് ഇപ്പോൾ എങ്ങനെയാ അച്ചുവിന്റെ കാര്യം പറയുന്നേ പറഞ്ഞാൽ ചിലപ്പോൾ ആ കൈ എന്റെ മുഖത്ത് വീഴും ദേഷ്യം വന്നാൽ അതിന്റെ മേത്ത് വല്ല പ്രേതോ ജിന്നോ കൂടിയ മാതിരിയ ഞാൻ ആയോണ്ട് സഹിക്കുന്നു ഇതൊക്കെ ആലോചിച്ച് അനു ബാൽക്കണിയിൽ നിൽക്കുവായിരുന്നു അപ്പോഴാണ് അജു അങ്ങോട്ട്‌ വന്നത് അജു വന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല

അവൻ പതിയെ അവളെ നെഞ്ചിലേക് ചേർത്ത് തടി അവളുടെ ഷോൾഡറിലും ആയി നിന്നും എന്താണ് വൈഫി ഈ കുഞ്ഞു തലയ്ക്കകത്തു ഇതിനും മാത്രം ചിന്തിക്കാൻ ഏയ്‌ ഒന്നുമില്ല അതല്ല എന്തോ ഉണ്ട് കാര്യം പറ അത് പറയാം എന്നോ തല്ലാനും ദേഷ്യപ്പെടാനും പാടില്ല നീ എന്തേലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടോ ഇല്ല പിന്നെ ആദ്യം പ്രോമിസ് ചെയ് ആ പ്രോമിസ് പിങ്കി പ്രോമിസ്സ് അതെന്തോന്നാ അയ്യേ അത് അറിയൂലെ അത് എന്താന്ന് വെച്ചാൽ നമ്മളെ ചെറിയ വിരൽ കൂട്ടിപിടിക്കുന്നതാ ഇതാ ഇങ്ങനെ എന്നും പറഞ്ഞ് കാണിച്ച് കൊടുത്തു ഞാൻ പ്രോമിസ് ചെയ്തു ഇനി കാര്യം പറ അത് പിന്നെ അച്ചുവിന് ഈ കല്യാണത്തിന് ഇഷ്ട്ടല്ല എന്ന് അവൾക്ക് നിർത്ത് നിർത്ത് ബാക്കി ഞാൻ പറയാം അവൾക്ക് അശ്വന്തിനെ ഇഷ്ടമാണെന്നല്ലേ അത് എങ്ങനെ നിങ്ങള്ക്ക് അറിയാം അതോ അതില്ലേ കഴിഞ്ഞ ദിവസം നമ്മൾ എല്ലാവരും ബീച്ചിൽ പോയില്ലേ അപ്പോൾ അവിടെ അവരും ഉണ്ടായിരുന്നു പിന്നെ ഞാനും വിച്ചുവും ആദിയും അവനെ കാണാൻ പോയിരുന്നു എന്നിട്ടോ എന്നിട്ട് എന്ത് കാണാൻ പോയിട്ട് ഇങ്ങള് എന്തെങ്കിലും പ്രശ്നം ആക്കിയോ ഇല്ലാലോ സത്യം പറ മനുഷ്യ ആളെ പ്രാന്തക്കാതെ ഇനി എന്താക്കാൻ നിനിക്ക് ആൾറെഡി പ്രാന്ത് ഉണ്ടല്ലോ

ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുതേ ഓഹോ നിനക്ക് എന്താ പറയാൻ ഉള്ളത് ആദ്യം അത് പറ എന്നിട്ട് ഞാൻ പറയാം ദേ എന്നെ വെറുതെ ആക്കിയാൽ ഞാൻ ഒന്നങ് തരുമെ അപ്പോൾത്തന്നെ അവളുടെ കൈരണ്ടും കൂട്ടിപ്പിടിച്ച് നീ എന്നെ തല്ലുമോ എന്ന് ചോദിച്ചു ഇല്ല എന്ന് തലയാട്ടി എന്നിട്ട് അജുവിന്റെ നെഞ്ചിൽ ഒരു കടി കൊടുത്തു അതോടെ അജു അവളിലെ പിടുത്തം വിട്ടു ടി പട്ടിക്കുട്ടി നിനക്ക് ഞാൻ വച്ചിട്ടുണ്ട് കൈയിൽ കിട്ടിയാൽ നിന്നെ കൊല്ലും പോടാ അതിന് എന്നെ കിട്ടിയാലല്ലേ കിട്ടൂല പിന്നെ രണ്ടും കൂടെ റൂമിൽനിന്നും ഓടിയോടി തളർന്നു എന്നിട്ട് നിലത്തേക്ക് ഒറ്റ ഇരുത്തവും അതെ എനി കാര്യം പറ അത് ഒന്നുമില്ല അച്ചുവിനെ കാണാൻ വരുന്നത് അശ്വന്ത് തന്നെയാ ശെരിക്കും ആന്നെ എന്നാലേ ഞാൻ അവോട് പറഞ്ഞിട്ട് വാരം അത് വേണ്ട അവര് വന്നാൽ അറിഞ്ഞ മതി പാവം അവള് ടെൻഷൻ അടിച്ചിരിക്കയിരിക്കും അത് കൊഴപ്പമില്ല അവൾക്ക് ഇപ്പോഴെങ്കിലും നേരിട്ട് എന്നോട് പറയിരുന്നു പറഞ്ഞില്ലാലോ എനി അപ്പോൾ അറിഞ്ഞാമതി മ്മ് അത് ശെരിയാ അന്ന് ചമ്മു വന്നപ്പോൾ എന്നെ കൊറേ ടെൻഷൻ അടിപ്പിച്ചതല്ലേ അന്ന് ഞാൻ നിങ്ങൾക്കിട്ടെ പണി തന്നുള്ളു. അവൾക്ക് കൊടുത്തില്ലായിരുന്നു ആ നീ ഓർമിപ്പിച്ചത് നന്നായി

മോള് ഇങ്ങോട്ട് വന്നേ നേരത്തേതിന്റെ ബാക്കി എനിക്ക് കിട്ടിയത് തിരിച് തരണമല്ലോ വേണ്ട എന്നെ വിട്ടേക്ക് ഞാൻ പാവമല്ലേ അയ്യോ അതെപ്പോ ഞാൻ അറിഞ്ഞില്ലാലോ നീ പാവം അല്ല പാവയ്ക്കായ അപ്പോൾ എന്നെ കടിച്ചാൽ കയ്‌ക്കും അതോണ്ട് വിട്ടേര് അതിന് നീ കയ്പ്പല്ല നല്ല മധുരമാ അതും പറഞ്ഞ് അജു അനുവിന്റെ തേൻ ചുണ്ടുകൾ നുകർന്നു പിന്നെ അജു ഒരിക്കൽക്കൂടി അവളിലേക്ക് ആഴ്‌ന്നിറങ്ങി (അജു ) അനു അനു നീ ഒന്നെഴുന്നേൽക്കുന്നുണ്ടോ സമയം എത്രയായെന്ന വല്ല വിചാരവും ഉണ്ടോ എന്താ ഇങ്ങൾക്ക്‌ വേണ്ടേ എന്നെ ഉറങ്ങാനും സമ്മതിക്കൂല എന്തൊരു കഷ്ട്ടായിത് ഒരു കഷ്ടവും ഇല്ല വേഗം എഴുന്നേറ്റ് വാടി (അനു ) പിന്നെ എഴുന്നേറ്റ് റെഡിയായി ബുക്ക്‌ ഒക്കെ എടുത്ത് വയ്ക്കുമ്പോഴാണ് നോട്ട് സബ്‌മിറ്റ് ചെയ്യണ്ട കാര്യം ഓർമ വന്നത് പെട്ടെന്ന് നോട്ട് തുറന്ന് നോക്കി ഞാൻ ഒന്നും എഴുതിയില്ല അതിന്റെ കാര്യം മറന്നുപോയി എന്തായാലും പൊളിച്ചു ഇന്നും ഞാൻ പുറത്താണെന്നുള്ള കാര്യം ഉറപ്പായി നീ എന്ത് തേങ്ങ ആലോചിച് നിക്കുവാടി കോളേജിൽ പോകണ്ടേ

അത് പിന്നെ ഞാൻ ഇന്ന് വരണോ ഭയങ്കര തലവേദന ഓ മോക്ക് നല്ല തലവേദന ഉണ്ടോ മ്മ് ഈ തലവേദന എന്താണെന്ന് എനിക്കറിയാം ഇന്റെ നോട്ട് ഇങ് തന്നെ നോക്കട്ടെ എന്തുവാടി ഇത് ഇതിന്റെ ബാക്കിയൊക്കെ എവിടെ എഴുതിയില്ല അതെന്തേ ഫുൾ ടൈം ക്ലാസ്സിന് വെളിയിൽ നിന്നാൽ നോട്ട് എങ്ങനെ കംപ്ലീറ്റ് ആവും ഇന്നലെ എഴുതാൻ പറഞ്ഞതല്ലേ അതോ അതോ അത് നിങ്ങൾ കാരണം എഴുതിയില്ല ഞാനോ ആ അതേ ഇന്നലെ റൊമാൻസും ആയി വന്നപ്പോൾ നോട്ടിന്റെ കാര്യം പറയാമായിരുന്നില്ലേ മ്മ് പിന്നെ എപ്പോഴെങ്കിലും ആണ് നിന്നെ ഒന്ന് കിട്ടുന്നെ അതെന്റെ ഇടയില നോട്ട് അല്ല വീട്ടിൽ ഒലിപ്പീര് കോളേജിൽ കലിപ്പ് എന്തോന്നാ മനുഷ്യ ഇങ്ങനെ കോളേജിൽ കലിപ്പാണ് നല്ലത് ബാക്കി പിന്നെ പറഞ്ഞുതരാം ഇപ്പൊ പോകാൻ നോക്ക് പിന്നെ അശ്വന്തിന്റെ കാര്യം അച്ചുനോട് പറയണ്ട മ്മ് ok പിന്നെ കോളേജിലോട്ട് ചേച്ചി ഏട്ടനോട് പറഞ്ഞായിരുന്നോ (അച്ചു ) ആ പറഞ്ഞ് പക്ഷെ ഇത് തന്നെ നടത്തും എന്ന് പറഞ്ഞു അശ്വന്തിന്റെ കാര്യം ആദ്യമേ പറയാമായിരുന്നു എന്ന് പറഞ്ഞു അത് ചേച്ചി ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല അശ്വന്തിനെ മറന്നേക്ക് എനിക്കതിന് പറ്റില്ല. അശ്വന്തിനെ മാത്രേ എനിക്ക്‌ അങ്ങനെ കാണാൻ കഴിയു

നീ ഇത് അവനോട് പറഞ്ഞോ ആ പറഞ്ഞു എന്നിട്ടോ ഇത് പെണ്ണ് കാണൽ അല്ലേ അല്ലാതെ കല്യാണം അല്ലല്ലോ അവര്‌ കണ്ടിട്ട് പോട്ടെ ന്ന്‌ അതെന്നെ അവൻ പറഞ്ഞതാ കറക്റ്റ് കണ്ടിട്ട് പോട്ടെന്നേ ബാക്കി പിന്നെ നോക്കാം അതും പറഞ്ഞു ക്ലാസ്സിൽ പോയി ഫസ്റ്റ് തന്നെ അങ്ങേര് കയറി വന്നു നോട്ട് എഴുതാത്ത എല്ലാവരെയും എഴുന്നേറ്റ് നിത്തിപിച്ചു പിന്നെ നോട്ട് നാളെ കംപ്ലീറ്റ് ആക്കണം എന്നും പറഞ്ഞു അത് കഴിഞ്ഞ് ഉച്ചയ്ക്ക് ഞങ്ങൾ ഗേൾസ് എല്ലാവരും ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു ഡി അനു നിനക്ക് എന്തുപറ്റി നീ എന്താ നോട്ട് എഴുതാഞ്ഞേ അത് മറന്ന് പോയി മറക്കാനും മാത്രം എന്തായിരുന്നു പിന്നെ അച്ചുവിന്റെ കാര്യം എല്ലം പറഞ്ഞു എന്നാലും അവളോട്‌ പറയാമായിരുന്നു പാവം നല്ലോണം സങ്കടമായി കാണും അതൊന്നും കുഴപ്പമില്ല. സങ്കടം കഴിഞ്ഞാൽ സന്തോഷം വരുമല്ലോ മ്മ് അങ്ങനെ സംസാരിച്ചോണ്ട് നിൽക്കുമ്പോഴാണ് ബോയ്സ് ടീം അങ്ങോട്ട് വന്നത് എന്താണ് ഇവിടെ ഗൂഢാലോചന ഏയ്‌ അങ്ങനെ ഒന്നുമില്ല ഞങ്ങൾ ചുമ്മ മ്മ് അതേ ഞാൻ ഒന്ന് ചോദിക്കട്ടെ ഒന്നാക്കണ്ട കൊറേ ചോദിച്ചോ

അത് ഇങ്ങൾ മൂന്നാളും ഇവിടെ തന്നെയല്ലേ പഠിച്ചേ ആ അതിനെന്താ എങ്ങനെയായിരുന്നു നിങ്ങളെ കോളേജ് ലൈഫ് ഒന്നും പറയണ്ട ഈ വിച്ചു കാരണം തല്ലുണ്ടാക്കാനേ നേരമുള്ളൂ (ആദി ) ഇവൻ ഉള്ള എല്ലാ കുഴപ്പത്തിലും പോയി തലയിടും പിന്നെ അത് അടിയായി ഒന്നും പറയണ്ട ഞാൻ അടിയാക്കാറുണ്ട് പക്ഷെ ക്ലാസ്സിൽ നല്ല കുട്ടിയ അല്ലാതെ നിങ്ങൾ രണ്ടിനെയും പോലെ എപ്പോഴും പുറത്തല്ല (വിച്ചു ) അപ്പൊ ഇങ്ങളെ പുറത്താക്കാറുണ്ടോ അതിന്റെ ഓർമയ്ക്കാണോ എന്നെ സ്‌ഥിരം പുറത്താക്കുന്നത് (അനു ) അങ്ങനെ ഒന്നുമില്ല (അജു ) എല്ലാവരും പുറത്ത് നിൽക്കുന്നതും അറിയണമല്ലോ മ്മ് ശെരിയാ ഈ ഒണക്ക മാഷ്മാറെ വിചാരം പുറത്താക്കിയ പിള്ളേര് നന്നാവുമെന്ന എന്നാൽ അവർക്കറിയില്ലല്ലോ പുറത്ത് നിൽക്കുന്നതിന്റെ സുഖം അത് അനു അജുനെ നോക്കിയാണ് പറഞ്ഞത് അജു ആണെങ്കിൽ നോക്കി പേടിപ്പിക്കുന്നുണ്ട്

പിന്നെ കുറേസമയം വർത്താനം പറഞ്ഞ് ക്ലാസ്സിൽ പോയി പിന്നെ വൈകുന്നേരം വരെ എങ്ങനെയോ തള്ളിനീക്കി വീട്ടിലേക്ക് പോകുമ്പോൾ അച്ചു ഒന്നും സംസാരിച്ചില്ല അവളെ സമാധാനിപ്പിക്കാനായി ഈ കല്യാണം മുടക്കാൻ നോക്കാം എന്ന് പറഞ്ഞു പിന്നെ മുഖം കുറച്ച് തെളിഞ്ഞു വീട്ടിൽ എത്തി പിന്നെ അമ്മയുടെ സ്പെഷ്യൽ ഉള്ളിവടയും അകത്താക്കി റൂമിൽ പോയി ഫ്രഷായി എഴുതാൻ ഇരുന്നു അപ്പോഴേക്കും അജു വന്ന് ഫ്രഷായി ഏതോ ബുക്കും എടുത്ത് വായിക്കാൻ തുടങ്ങി എനിക്ക് ആണെങ്കിൽ എഴുതി എഴുതി കൈ വേദനിക്കാനും പിന്നെ വേഗം എഴുതി തീർത്തു പിന്നെ food കഴിക്കാനും അപ്പോഴാണ് നാളെ അവർ പെണ്ണുകാണാൻ വരുമെന്ന് പറഞ്ഞത് അത് കേട്ടപ്പോൾ അച്ചു വേഗം എഴുന്നേറ്റ് പോയി ഞങ്ങൾക്ക് അവളുടെ പോക്ക് കണ്ടപ്പോൾ ചിരിയും കാരണം നാളെ അവൾ അവനെ കാണുമ്പോഴുള്ള ഞെട്ടലെ ഞെട്ടിക്കഴിഞ്ഞാൽ ഞങ്ങളുടെ കാര്യത്തിൽ അവള് തന്നെ തീരുമാനം ആക്കിക്കോളും എനി കണ്ടറിയാം എന്താവുമോ എന്തോ ....തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story