കാണാചരട്: ഭാഗം 11

kanacharad afna

രചന: അഫ്‌ന

വാമി താഴേക്ക് ഇറങ്ങുമ്പോൾ കാണുന്നതും അക്കിയും ആദിയും കാര്യമായി എന്തോ പറയുന്ന തിരക്കിലാണ്...അവളെ കണ്ടതും രണ്ടും കിട്ടിയ ബുക്ക് എടുത്തു വായിക്കാൻ തുടങ്ങി.ഇത് കണ്ടു അവൾ നെറ്റി ചുളിചു അവരെ നോക്കി അപ്പുറത്തു ഇരുന്നു,അവരും അവളെ പാളി നോക്കി.വിക്കി വന്നു വാമിയുടെ അടുത്തിരുന്നു ഫോണിൽ എന്തോ കാണിച്ചു സംസാരിക്കാൻ തുടങ്ങി. "വിക്കി നീ ആദ്യം അവരോട് ഒന്നെങ്കിൽ തല തിരിഞ്ഞു ഇരിക്കാൻ പറ അല്ലെങ്കിൽ ആ ബുക്ക് തിരിച്ചു പിടിച്ചു വായിക്കാൻ പറ...."

വാമി ഇടം കണ്ണിട്ട് അവരെ നോക്കി പറഞ്ഞു.ഇത് കേട്ട് വിക്കി അവരെ നോക്കി ചിരിച്ചു.അക്കിയും ആദിയും അവനെ നോക്കി കണ്ണുരുട്ടി. "അയ്യോ ഏട്ടത്തി ഇതിൽ തല തിരിച്ചു പിടിച്ചാൽ ഒരു സാധനം കാണാം എന്ന് പറഞ്ഞു...അതാ ഞാൻ....അല്ലെ ഏട്ടാ "അക്കി ഇഞ്ചി കടിച്ച expression ഇട്ടു. "എന്നിട്ട് എന്താ കണ്ടേ🧐 "വാമി "അവര് പറ്റിച്ചതാണെന്നേ,വെറുതെ നോക്കി സമയം വേസ്റ്റ് ആയി "അക്കി ഒന്നിളിച്ചു. "അതെ എനിക്കും പറയാൻ ഒള്ളു,"വാമി ആദിയെ നോക്കി കൊണ്ട് പറഞ്ഞു കാര്യം മനസ്സിലായ പോലെ അക്കിയെ തോണ്ടി .

"ഏട്ടത്തി ഇന്ന് നമുക്ക് കറങ്ങാൻ പോയാലോ " "സോറി മോളെ ഞാൻ ഇല്ല ,നിങ്ങൾ പോയിട്ട് വാ" "അതുപറ്റില്ല ഏടത്തിയും വാ അപ്പോഴല്ലേ രസം "വിക്കി "ഞാൻ ഇല്ലെടാ...എനിക്കൊരു mood ഇല്ല.next sunday നോക്കാം "വാമി "അവരുടെ ഒരു ആഗ്രഹം അല്ലെ വാമി....സമ്മതിച്ചേക്ക് "ആദി പ്രതീക്ഷയോടെ അവളെ...വാമി കുറച്ചു സമയം ചിന്തിച്ചു പിന്നെ തലയാട്ടി.അതൊടെ രണ്ടും കയ്യടിച്ചു തുള്ളി ചാടാൻ തുടങ്ങി. "ഡാ ഡാ ഒന്ന് അടങ്ങി ഇരിക്ക്...

നിന്റെ കല്യാണം ഒന്നും അല്ല "ആദി അവനെ പിടിച്ചിരുത്തി. "ഞാൻ നന്ദേട്ടനെ കൂടെ വിളിക്കട്ടെ "വിക്കി പറയുന്നത് കേട്ട് അക്കി അവനെ നോക്കി കണ്ണുരുട്ടി. "നന്ദേട്ടനോ.......ഏട്ടൻ എന്തിനാ😳 "അവൾ ഉമിനീർ ഇറക്കി . "ഏട്ടൻ നിന്നെ വിഴുങ്ങൊന്നും ഇല്ല ,നീ അങ്ങേരെ ഓരോന്നു പറഞ്ഞു ദേഷ്യം പിടിപ്പിച്ചിട്ടല്ലേ നിന്നെ വഴക്ക്‌ പറയുന്നേ "ആദി അവളുടെ മൂക്കിൽ പിടിച്ചു പറഞ്ഞു. "അതിന് ഞാൻ ഇപ്പൊ ഒന്നും പറയാൻ പോകാറില്ലല്ലോ ,എന്നാലും ഇങ്ങനെ നോക്കി പേടിപ്പിക്കും "

"തല്ക്കാലം ഏട്ടന്റെ മോള് ഒന്ന് ക്ഷമി...ഇപ്രാവശ്യം ഏട്ടനെ കൂട്ടും.ഒരുപാട് നാളായില്ലേ എല്ലാവരും ഒരുമിച്ച് പുറത്തു പോയിട്ട്"ആദി "പക്ഷേ ഏട്ടൻ സമ്മതിക്കുമോ എന്നാണ് എന്റെ ഒരു സംശയം "വിക്കി "അതൊക്കെ സമ്മതിക്കും....നിങ്ങൾ റെഡിയായിവാ ഞാൻ സോപ്പിട്ടോളാം "ആദി വാമിയേ നോക്കി പറഞ്ഞു.അവളവനെ ഒന്നിരുത്തി മുകളിലേക്ക് നടന്നു.അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു. അക്കി വേഗം റെഡിയായി...ഒരു ഒലീവ് ഗ്രീൻ jumpsuit ആയിരുന്നു അവളുടെ വേഷം.മുടി രണ്ടു വശത്തേക്കും കെട്ടി മുൻപിലേക്ക് ഇട്ടിട്ടുണ്ട്...

നന്ദന്റെ റൂമിന്റെ അടുത്തേക്ക് ഓടി വാതിലിനടുത്ത് ചെവിയോർത്തിരുന്നു. "ഇല്ലെന്ന് പറഞ്ഞാൽ മതിയായിരുന്നു....ഇല്ലെങ്കിൽ എന്റെ പ്ലാൻ മൊത്തം വെള്ളത്തിൽ ആവും.ഒന്നിനും സമ്മതിക്കില്ല നോക്കി പേടിപ്പിക്കും "അക്കി മനസ്സിൽ മൊഴിഞ്ഞു. "എപ്പോഴും ഇല്ലല്ലോ...ഏട്ടൻ വന്നേ പറ്റു " "വാശി പിടിച്ചിട്ട് കാര്യം ഇല്ല ആദി,ഞാൻ ഇല്ല നിങ്ങൾക്ക് പോകണമെങ്കിൽ പോയിട്ട് വാ"നന്ദൻ ബുക്ക് എടുത്തു വായിക്കാൻ തുടങ്ങി. "എന്നാലും "

"ഒരെന്നാലും ഇല്ല ,പോകുമ്പോൾ ആ ഡോർ അടച്ചു പോയാൽ മതി "അവനെ നോക്കാതെ പറഞ്ഞു. ഇതൊക്കെ കേട്ട് അക്കിയ്ക്ക് സന്തോഷം കൊണ്ട് തുള്ളി ആദി ഡോർ തുറക്കുമ്പോൾ കാണുന്നത് ഇതും ,ശബ്ദം കേട്ട് നന്ദൻ പുറത്തേക്ക് നോക്കി സന്തോഷം കൊണ്ട് തുള്ളി ചാടുന്ന അക്കിയെ കണ്ടു നെറ്റി ചുളിചു.തിരിഞ്ഞു നോക്കുമ്പോൾ തന്നെ നോക്കി നില്ക്കുന്നവരെ കണ്ടു ഒന്ന് പേടിച്ചു പിന്നെ അത് ഒരു ഇളിയാക്കി . "നിനക്കെന്താ ഇവിടെ പണി "

"എ…..എ....എനിക്കോ...ഒന്നുല്ലല്ലോ " "പിന്നെ കിടന്നു തുള്ളി ചാടിയതോ " "ചാടേ?ഞാനോ...ഏട്ടന് തോന്നിയതാകും "അതും പറഞ്ഞു അവള് വേഗം ഓടി. കാര്യം മനസിലായ പോലെ മുന്നിൽ പോകുന്ന ആദിയോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു ഡ്രസിങ് റൂമിലേക്ക് കയറി.... "നീ ഇപ്പൊ അങ്ങനെ സുഖിക്കേണ്ട "നന്ദൻ മനസ്സിൽ പറഞ്ഞു .... അവൾ റെഡിയായി കഴിഞ്ഞിരുന്നു.ബ്രൗൺ knot shirt ഡ്രസ്സ് ആയിരുന്നു അവളുടെ വേഷം.അതിലേക്ക് ഒരു വൈറ്റ് ഷൂസ്....

വാതിൽ തുറന്ന ആദി വാമിയുടെ രൂപം കണ്ടു വാ പൊളിച്ചു നിന്നു പോയി... "wow "അവന്റെ വായിൽ നിന്ന് അറിയാതെ വീണു.അവൾ അവനെ നോക്കി കണ്ണുരുട്ടിയതും വേറെങ്ങോട്ടോ നോക്കി വേഗം ഡ്രസിങ് റൂമിലേക്ക് കയറി. ഒരു മെറൂൺ hoodie set ആയിരുന്നു...ഇപ്പൊ ചെക്കനെ ആരെങ്കിലും നോക്കി പോവും.മുടി കണ്ണാടിയിൽ നോക്കി വിരൽ കൊണ്ട് ഒതുക്കി.ആദി ഷൂ ലെയ്സ് കെട്ടുമ്പോഴും അവന്റെ ശ്രദ്ധ മിററിനു മുൻപിൽ നിൽക്കുന്നവളെ ആയിരുന്നു..

വാമി ഇതൊക്കെ കണ്ടു ചുണ്ട് കൊട്ടി ചിരിച്ചു മെല്ലെ എണീറ്റു. ആദി കാറിന്റെ കീ എടുക്കാൻ എണീറ്റതും ഓൺ the സ്പോട്ടിൽ മുക്കും കുത്തി നിലത്തേക്ക് ഒറ്റ വീഴൽ..അപ്പോഴാണ് വാമിയെ നോക്കി ചെയ്തപ്പോൾ അറിയാതെ രണ്ടു ഷു ലേയ്സും ഒരുമിച്ചു കെട്ടിയത് കണ്ടില്ല,..ആദി മൂക്ക് തടവി എണീക്കാൻ നോക്കി പക്ഷേ കാൽ കെട്ടിയതു കൊണ്ട് പറ്റുന്നില്ല...വാമി ചിരി കടിച്ചുപിടിച്ചു കൊണ്ട് അവന്റെ അടുത്ത് മുട്ട് മടക്കി ഇരുന്നു. "ഞാൻ സഹായിക്കണോ 🤭

"അവന്റെ കിടത്തം കണ്ടു അവൾക്ക് ചിരി പൊട്ടി.ആദി അവളെ നോക്കി പല്ലു കടിച്ചു. "എനിക്കാരുടെയും സഹായം വേണ്ട "അവൻ മുഖം തിരിച്ചു. "ദേഷ്യം കണ്ടാൽ തോന്നും ഞാൻ കെട്ടിയ പോലുണ്ടല്ലോ...താൻ തന്നെ അല്ലെ കെട്ടിയെ "വാമി ആദി ചുരുണ്ടു കിടന്നു അതഴിച്ചെടുത്തു,അവളെ നോക്കി കണ്ണുരുട്ടി കീ എടുത്തു നടന്നു.വാമി അവന് പിറകെ ഇറങ്ങി.വണ്ടിയിൽ കയറുമ്പോൾ കാണുന്നത് മുഖം വീർപ്പിച്ചിരിക്കുന്ന അക്കിയെ ആണ്.

"എന്താടാ പറ്റിയെ "വാമി ചോദിച്ചതിന് മറുപടിയായി അവൾ മുൻപിലെ സീറ്റിലേക്ക് കണ്ണു കാണിച്ചു.വാമി മുൻപിലേക്ക് പാളി നോക്കി...നെഞ്ചു വിരിച്ചു ഇരിക്കുന്ന നന്ദനെ കണ്ടു അവൾ മെല്ലെ നെരെ ഇരുന്നു. "മനപ്പൂർവം വന്നതാ🥺..."അക്കി പിറുപിറുത്തു. "മനപ്പൂർവം തന്നെയാ,എന്തെങ്കിലും പ്രശ്നം ഉണ്ടോ"നന്ദൻ തിരിഞ്ഞു.അതൊടെ അക്കി ഇല്ലെന്ന രീതിയിൽ തലയാട്ടി. ആദി ഡ്രൈവിംഗ് സീറ്റിൽ കയറി.കാർ എടുക്കാൻ നേരം ഓടി വരുന്ന വിക്കിയിൽ ആയിരുന്നു എല്ലാവരുടെയും ശ്രദ്ധ. "ഇവനെ ആരെങ്കിലും കൊറിയയിൽ നിന്ന് ഇമ്പോർട് ചെയ്തതാണോ "

നന്ദൻ അവന്റെ വേഷം കണ്ടു ചോദിച്ചു. "നല്ല കോമഡി 🥴"അക്കി മെല്ലെ പറഞ്ഞു...കേട്ടപോലെ മിററിലൂടെ ദഹിപ്പിക്കുന്ന നോട്ടം ആയിരുന്നു. "ഇത് ഇപ്പോഴത്തെ ട്രെൻഡാ,"വിക്കി അതും പറഞ്ഞു മുഖം തിരിച്ചു കാറിൽ കയറി. ആദി കാർ സ്റ്റാർട്ട് ചെയ്യാൻ നേരം വാമിയെ മിറാറിലൂടെ ഒന്ന് നോക്കി,പിന്നെ നന്ദനെ നോക്കി പല്ലുക്കാട്ടി ഒന്നിളിച്ചു. നീ ഇളിക്കണ്ട എനിക്ക് മനസിലായി "നന്ദൻ അവനു കേൾക്കാൻ പാകത്തിന് പറഞ്ഞു. "വാമി....."നന്ദനെ വിളിക്കേട്ടു വാമി ഞെട്ടി.

"എന്താ നാന്ദേട്ടാ"എന്തെന്നർത്ഥത്തിൽ നോക്കി . "അവളുടെ ഒരു നന്ദേട്ടൻ..ഏട്ടാ എന്ന് വിളിച്ചാൽ പോരെ,എന്നേ പോലും ഇങ്ങനെ വിളിച്ചിട്ടില്ല "ആദി പിറുപിറുത്തു കൊണ്ടിരുന്നു. "നീ മുൻപിലേക്ക് പോര്,ഞാൻ പിറകെ ഇരുന്നോളാം " "അയ്യോ അതിന്റെ ആവിശ്യം ഇല്ല .ഏട്ടൻ അവിടെ ഇരുന്നോ " "എനിക്ക് ഒരു പ്രാവിശ്യം പറഞ്ഞാണ് ശീലം വീണ്ടും പറയുന്നത് എനിക്കിഷ്ടമല്ല " "അതിന് ബാക്കിയുള്ളവർക്ക് പറ്റുന്നത് പറഞ്ഞാൽ അല്ലെ ചെയ്യാൻ പറ്റു "അക്കി മെല്ലെ പറഞ്ഞു.

നന്ദന്റെ ശബ്ദ മാറ്റം കണ്ടു വാമി അറിയാതെ തലയാട്ടി ഇറങ്ങി.അക്കി വേഗം ഡോറിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു....പക്ഷേ അക്കിയുടെ പ്രതീക്ഷകൾ കാറ്റിൽ പറത്തി കൊണ്ട് നന്ദൻ ആ ഡോർ തുറന്നു. "അങ്ങോട്ട് നീങ്ങി ഇരിക്കെടി " "ഏട്ടൻ അ...വി.....വി....... ടെ "അവൾ വിക്കി "വിക്കാതെ അങ്ങോട്ട് നീങ്ങി ഇരിക്കെടി കുട്ടി പിശാശെ "നന്ദൻ അക്കിയെ എടുത്തു അങ്ങോട്ട് നീങ്ങി ഇരുത്തി കയറി ഇരുന്നു. ആരാ ഇപ്പൊ പടക്കം പൊട്ടിച്ചേ എന്ന ആലോചനയിൽ അക്കി ചെകുത്താനും കടലിനും നടുവിൽ പെട്ട പോലെ അവിടെ അനങ്ങാതെ ഇരുന്നു. "നിനക്ക് ഞാൻ കാണിച്ചു തരാം "വാമി വണ്ടി ഓടിക്കുന്ന ആദിയെ നോക്കി പല്ലുകടിച്ചു.

"ഞാൻ എന്തു ചെയ്തെന്നാ നീ പറയുന്നേ "നിഷ്കു ഭാവത്തിൽ അവളെ നോക്കി. "നീയല്ലേ ഏട്ടനോട് പുറകിൽ ചെന്നിരിക്കാൻ പറഞ്ഞേ " "അവനൊന്നും അല്ല വാമി,എനിക്ക് അക്കിയോട് കുറേ കാര്യങ്ങൾ പറയാനുണ്ട്...അതാ ഞാൻ ഇങ്ങോട്ട് ഇരുന്നേ "പുഞ്ചിരിച്ചു കൊണ്ട് പറയുന്ന നന്ദനെ കണ്ടു എല്ലാവരും ഒന്ന് നോക്കി. "എന്നോടോ😳.....എന്തോന്ന് പറയാൻ😲"അക്കി അവനെ ദയനീയമായി നോക്കി. "എന്താടി "അവളുടെ നോട്ടം കണ്ടു അവൻ ഒച്ചയിട്ടതും ഒന്നും ഇല്ലെന്ന മട്ടിൽ ചുമ്മൽ കാച്ചി നെരെ ഇരുന്നു. "ഇങ്ങേര് എന്നേ കൊലയ്ക്ക് കൊടുക്കാൻ ഇറങ്ങി തിരിച്ചത്‌ തന്നെയാ 😫"അവൾ മനസ്സിൽ മൊഴിഞ്ഞു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story