കാണാചരട്: ഭാഗം 13

kanacharad afna

രചന: അഫ്‌ന

"വിക്കി......വിക്കി..,,ഏണീറ്റെ"ഉച്ച മയക്കത്തിൽ കിടക്കുന്ന വിക്കിയെ വിളിച്ചുണർത്തുന്ന തിരക്കിലാണ് അക്കി. "എന്താടി,ഉറങ്ങാനും സമ്മതിക്കില്ലേ "വിക്കി തല ചൊറിഞ്ഞു അവളെ നോക്കി ഇരുന്നു. "ഈ ഷെൽഫിൽ അലക്കാൻ ഉള്ളത് ഏതാണെന്ന് ഒന്ന് കാണിച്ചു തരുവൊ.എല്ലാം കുത്തി നിറച്ചു വെച്ചിട്ടുണ്ടല്ലോ "അക്കി ഊരയ്ക്ക് കൈ കൊടുത്തു നിന്നു. വിക്കി എണീറ്റു ഷർട് കയ്യിൽ എടുത്തു ഒന്ന് മണത്തു നോക്കി... "ഇത് അലക്കാൻ ഉള്ളതാ..."

അങ്ങനെ എല്ലാ മണപ്പിച്ചു ഒരു കര്ചീഫ് ഒഴിച്ച് എല്ലാം അലക്കാൻ ആണെന്ന് പറയാം. "ഇതിലും ഭേദം മെഷിൻ ഇങ്ങോട്ട് മാറ്റുന്നതല്ലേ😬"അക്കി കുട്ടയിലേക്ക് നോക്കി. "വേഗം അലക്കി ഉണക്കാൻ ഇട്ടേക്ക് .ഉറങ്ങി എണീറ്റിട്ട് എനിക്ക് പുറത്തു പോകാൻ ഉള്ളതാ " "നീ ഇന്ന് കുറേ പോകും🤨,അലക്കാൻ നേരം താഴെക്ക് കൊണ്ട് തരുകയും ഇല്ല മനുഷ്യൻ കുട്ടയും പിടിച്ചു വരുമ്പോൾ അത് മുഴുവൻ അവന്റെയും😡

"അക്കി പോകുമ്പോൾ അവനെ ചവിട്ടി കൊണ്ട് കതകടച്ചു.വിക്കി എണീക്കാൻ ഉള്ള മടി കാരണം അത് ഏറ്റു വാങ്ങി സുഗനിന്ത്ര. "ഏട്ടാ.....വിഷ്ണുവേട്ടാ....."next റൂം. "അലക്കുക്കാരി വന്നോ "വിഷ്ണു ബാൽക്കണിയിൽ നിന്നു ഉയർന്നു. "ദേ ആ പേര് ഇയാളുടെ കെട്ടിയൊളെ പോയ് വിളിച്ചാൽ മതി.കുറേ പേര് ഉണ്ടയിട്ടെന്താ ഇതൊക്കെ ഞാൻ ഒരാള് തന്നെ ചെയ്യണം😒" "അയ്യോ പിണങിയൊ,ഞാൻ ചുമ്മാ പറഞ്ഞതല്ലേ...നീ നല്ല കൂട്ടി ആയതു കൊണ്ടല്ലേ എന്റെ പെങ്ങൾക്ക് കൂടെ വാങ്ങാതെ നിനക്ക് മാത്രം ഞാൻ chocolate വാങ്ങിയേ

"അതും പറഞ്ഞു ബാഗിൽ നിന്ന് ഒരു box എടുത്തു അവൾക്ക് നീട്ടി അക്കി. അക്കി അത് വാങ്ങി തുറന്നു നോക്കി, പിന്നെ വിഷ്ണുവിന്റെ തോളിൽ പിടിച്ചു താഴ്ത്തി കവിളിൽ ഒരുമ്മ കൊടുത്തു. "Tnx " "അയ്യെടാ അവളുടെ ഒരു ചിരി, ഇനി ഇതും പിടിച്ചു അവരുടെ മുൻപിൽ കൂടെ നടക്കേണ്ട. നീ വിളിച്ചു പറഞ്ഞത് കൊണ്ടു അപ്പോ പിടിച്ചു വാങ്ങിയതാ..." വിഷ്ണു തലയിൽ ഒരു കോട്ട് കൊടുത്തു പറഞ്ഞു.

"അത് ഞാൻ ഏറ്റു, ഏട്ടൻ അലക്കുള്ളത് വേഗം ഈ കുട്ടയിലേക്ക് ഇട്ടേ "അക്കി കുട്ട മുൻപിൽ വെച്ചു. വിഷ്ണു ബാഗ് തുറന്നു അതിൽ ഉള്ളതെല്ലാം അതിലേക്ക് ഇട്ടു പിന്നെ ആ ബാഗും... എന്നിട്ടു ഒരിളിയും. "ആകെ ഒരു പാന്റും ഷർട്ടും ഒള്ളു,അലക്കാൻ നേരം ഒരു ലോഡ് പൊന്തി വരുന്നത് കാണാം. ഇങ്ങനെ പോയാൽ ഇവിടുത്തെ ഓരോ മുറിയിലും ഓരോ വാഷിംഗ്‌ മെഷിൻ വെക്കേണ്ടി വരും 😬"അക്കി പിറുപിറുത്തു അടുത്ത റൂമിലേക്ക് നടന്നു...

അവിടെ എത്തിയപ്പോൾ ഒന്ന് സ്റ്റേക്ക് ആയി... "വേണോ🙄.... ചിലപ്പോൾ പണിയാകും 🤔"മനസ്സിൽ ഓരോന്ന് കണക്കു കൂട്ടി തിരിയാൻ നിന്നു. ദേ മുൻപിൽ കൈ മാറിൽ പിണച്ചു തന്നെയും നോക്കി നിൽക്കുന്ന നന്ദൻ. "അടിപൊളി😩, ഇന്നത്തേക്ക് ഉള്ളത് ആയി 😫"ആത്മഗതിച്ചു നന്ദനെ നോക്കി വെള്ളമിറക്കി. "എന്താടി എന്റെ മുറിയിൽ കയറാൻ മാത്രം ഒരു മടി.... എനിക്ക് വല്ല വസൂരിയും ഉണ്ടോ പടരാൻ 🤨" നന്ദന്റെ നോട്ടം കണ്ടു ഇല്ലെന്നു തലയാട്ടി.

എന്നിട്ടും മുഖത്തേ ഗൗരവം വിട്ടിട്ടില്ല. "നിനക്ക് എന്നേ അൽപ്പം പോലും അനുസരണയില്ലാ അല്ലെ "അവളുടെ അടുത്തേക്ക് അൽപ്പം ചേർന്ന് നിന്നുകൊണ്ട് സ്വരം താഴ്ത്തി ചോദിച്ചു. അവളുടെ കണ്ണുകൾ പിടഞ്ഞു, ഉണ്ടെന്നു തലയാട്ടി... ശബ്ദം പുറത്തേക്ക് വരുന്നില്ല. അവൻ അടുത്തേക്ക് വന്നതും അവൾ ചുവടു പുറകോട്ട് വെച്ചു. ഷെൽഫിൽ തട്ടി നിന്നു. നോട്ടം താങ്ങാൻ ആകാതെ മിഴികൾ താഴ്ന്നു.

"ചോദിച്ചതിന് ഉത്തരം പറ അക്കി... അനുസരണ ഉണ്ടോ ഇല്ലയോ " ഒരു കൈ അവൾക്കരികിലെ ഷെൽഫിൽ വെച്ചു കൊണ്ടു ചോദിച്ചു.ഈ പ്രാവിശ്യം അവന്റെ ശ്വാസം കവിളിൽ തട്ടി....അക്കി ഒന്ന് ഞെട്ടി.. "എനിക്ക് ഉണ്ട്😖"അവന്റെ കൈ വിടവിലൂടെ പുറത്തേക്ക് ഇറങ്ങി ഒറ്റ ശ്വാസത്തിൽ പറഞ്ഞു. "എന്ത് 🙄" "അനുസരണ ഉണ്ട്🥺" "എന്നാ മോള് എന്റെ അലക്കാൻ ഉള്ളത് കൂടെ എടുത്തിട്ട് പോയാൽ മതി " പിന്നെ ഒന്നും നോക്കിയില്ല,നിലത്തു കിടക്കുന്നത് എല്ലാം എടുത്തു കോട്ടയിൽ ഇട്ടു.

"ഡി ഡി അതിൽ എന്റെ വാഷ് ചെയ്തതും ഉണ്ട്,ചോദിച്ചിട്ട് പോടീ " "എല്ലാം കൂടെ വലിച്ചു വാരിയിട്ടാൽ അങ്ങനെ ഇരിക്കും 😕"ആതമ് "എന്തെങ്കിലും പറഞ്ഞോ " "ഇല്ലല്ലോ😢 " "മ്മ്മ് "ഒന്ന് മൂളി കൊണ്ട് അതിൽ നിന്ന് എടുത്തു അകത്തേക്ക് കയറി .അക്കി പിന്നെ മരണ പാച്ചിലായിരുന്നു.ആ പോക്ക് കണ്ടു നന്ദന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. "വിഷ്ണു പോയ കാര്യം എന്തായി "ആദി ലാപ്പിൽ നോക്കി ഇരിക്കുന്ന അവന്റെ അടുത്ത് വന്നിരുന്നു. "ഏട്ടത്തിയെ കുറിച്ചു ഒന്നും കിട്ടിയില്ല ,

ആകെ അറിയാൻ കഴിഞ്ഞത്...ലൂക്കയും വാമിയും ഇഷ്ട്ടത്തിലയിരുന്നു...പക്ഷേ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല സോഷ്യൽ മീഡിയ വഴിയുള്ള പ്രണയം ആയിരുന്നു....പക്ഷേ ലൂക്ക ഇപ്പൊ ജിവനൊടെ ഇല്ല.ആരോ കൊലപ്പെടുത്തിയതാണ് അതിപ്പൊയും ആരാണെന്ന് കണ്ടെത്താനായിട്ടില്ല.." "വേറെ ഒന്നും കിട്ടിയില്ല..ഫാമിലി റിലേറ്റീവ്സ് അങ്ങനെ ഒന്നും " "no....പക്ഷേ വേറൊരു സ്റ്റോറി എനിക്ക് ഇസ്ട്രസ്റ്റിങ് ആയി തോന്നി……

ആയുക്ത...,she is mysterious character,എന്തോ അവളെ കുറിച്ചു കൂടുതൽ അറിയാൻ ഒരാഗ്രഹം."വിഷ്ണു ലാപ്പ് മടക്കി അവന് അഭിമുഘമായി ഇരുന്നു.അവളെ കുറിചു അരിഞത് മുഴുവൻ പറഞ്ഞു കൊടുത്തു. "നല്ല ആളെയാണ് ഞാൻ പറഞ്ഞു വിട്ടത് " "ഞാൻ അന്വേഷിച്ചു പക്ഷേ അങ്ങനെ ഒരു വ്യക്തിയെ ആർക്കും അറിയില്ല.ആകെ അറിയുന്നത് ലൂക്ക പ്രണയിച്ചിരുന്ന പെൺകുട്ടി ആണെന്ന് മാത്രം...."

"അപ്പൊ മാല ലൂക്ക കൊടുത്തതായിരിക്കും അല്ലെ"ആദി താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു. "അതാണ് interacting "വിഷ്ണു തലയണ മടിയിൽ വെച്ചു നെരെ ഇരുന്നു. "ആയുക്ത ലൂക്കയ്ക്ക് gift കൊടുത്തതാണ്... അവന് birthday ക്ക് ഏറ്റവും best നൽകണം എന്ന് വിചാരിച്ചു ചെയ്യിപ്പിച്ചതാണ് ആ മാല " "അതിശയം തന്നെ ഇത്രയും expense ആയത് ഒരാൾക്ക് gift ചെയ്യണം എങ്കിൽ അവൻ അവൾക്ക് അത്രയും ഇമ്പോർട്ടന്റ് ആയിരിക്കും "ആദി ഓർത്തു. "അതല്ലേ ആദി ഞാൻ പറഞ്ഞേ ,

ആ കുട്ടിയേ കുറിച്ചു കൂടുതൽ അറിയാൻ ഒരാഗ്രഹം..അവൾ ആരൊക്കൊയൊ പേടിച്ചു ഓടി പോയതാണ്‌...പിന്നെ ഒറ്റ സുഹൃത്തിന്റെ വേർപാടും..പാവം "വിഷ്ണു ചിന്തിച്ചു കൊണ്ട് പറഞ്ഞു. "എന്റെ മോൻ ഇപ്പൊ അതൊക്കെ മൈൻഡിൽ നിന്ന് കളഞ്ഞെ..വെറുതെ ഓരോ പൊല്ലപ്പ് തലയിൽ കയറ്റി വെക്കെണ്ട" ആദി ആലോചിച്ചു നിൽക്കുന്നവനേ തട്ടി കൊണ്ട് പറഞ്ഞു അവിടുന്ന് എണീറ്റു.വിഷ്ണു അവൻ പോയതും ഡോർ ലോക്ക് ചെയ്തു.....

ബാഗിൽ നിന്ന് ഒരു പൊതി എടുത്തു അത് ഓപ്പൺ ചെയ്തു.... അന്ന് ഹൈദരാബാദിൽ നിന്ന് ചെളിയില്‍ വീണപ്പോള്‍ അഴുക്കു പറ്റിയ ഷർട്ടും പാന്റും ആയിരുന്നു അത്.അതിലേക്ക് നോക്കുമ്പോൾ അവന്റെ മുഖം ചുളിഞ്ഞു...അവൾ എരിഞു തന്ന ക്യാഷ് എടുത്തു ആ ഡ്രസ്സിന്റെ പോക്കറ്റിൽ ഇട്ടു അത് അതുപോലെ പാക്ക് ചെയ്തു ഷെൽഫിൽ വെച്ചു... "ഇത് നിന്നെ കൊണ്ട് തന്നെ ക്ലീൻ ചെയ്യിപ്പിക്കും ഞാൻ പ്രീതിക "വിഷ്ണു ദേഷ്യത്തിൽ മനസ്സിൽ മൊഴിഞ്ഞു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

"ശരിക്കും ഇളക്ക് വേണി ,ആര്‍ക്കും സംശയം തോന്നാൻ പാടില്ല"വൈഷ്ണവി ഡ്രഗ്സ് അതിലേക്ക് ഇട്ട് കൊണ്ട് പറഞ്ഞു. "റെഡിയായിട്ടുണ്ട്....ഇനി സെർവെന്റിന്റെ അടുത്ത് കൊടുത്തു വിടാം "വേണി അതും പറഞ്ഞു സെർവെന്റിനെ വിളിച്ചു ആ ഗ്ലാസ് അവരുടെ കയ്യിൽ കൊടുത്തു. "ഇത് നന്ദേട്ടനു കൊടുത്തേക്ക്,അമ്മ തന്നു വിട്ടതാണെന്ന് പറഞ്ഞാൽ മതി"വേണി അവര് അതുമായി പോകുന്നത് അവർ ഒരു വിജയ ഭാവത്തോടെ നോക്കി ചിരിച്ചു....

അങ്ങനെ അവര് കാലി ഗ്ലാസ്സുമായി തിരിച്ചു വരുന്നത് കണ്ടു പരസ്പരം കൈ കൊടുത്തു ഒന്നും അറിയാത്ത മട്ടിൽ നിന്നു. "ഏട്ടൻ എല്ലാം കുടിചോ "വൈഷ്ണവി പരിഭ്രന്തിയോടെ ചോദിച്ചു. "മ്മ് "അതും പറഞ്ഞു അവര് അടുക്കളയിലേക്ക് നടന്നു. "ഞാൻ പോയി വിളിക്കാം തമ്പുരാട്ടിയേ " വൈഷ്ണവി അതും പറഞ്ഞു മുകളിലേക്ക് നടന്നു.വാമി മുറിയിൽ ഡ്രസ്സ് എടുത്തു വെക്കുവാണ്.വൈഷ്ണവി ഡോറിൽ മെല്ലെ തട്ടി അകത്തേക്ക് കയറി..

"എന്താ വൈഷ്ണവി...എന്തെങ്കിലും ആവിശ്യം ഉണ്ടോ "വാമി ജോലി ചെയ്യുന്നിതിനിടയിൽ അവളോട് ചോദിച്ചു. "വാമി free ആണെങ്കിൽ എനിക്കൊരു ഹെല്പ് ചെയ്യോ "അവൾ friendly ആയിട്ട് വന്നു. "എന്താ വേണ്ടേ " "വാമി നന്ദേട്ടന്റെ മുറിയിൽ പോയി എന്റെ ഒരു ചൊമിച് ബുക്ക് ഉണ്ട് അവിടെ,അതെടുത്തിട്ട് വരുവോ " "അത് നിനക്ക് തന്നെ പോയിഎടുത്താൽ പോരെ.ഞാൻ എന്തിനാ പോകുന്നെ " "അത് ഞാനും ഏട്ടനും ആയി ചെറിയൊരു തര്‍ക്കം.ഇപ്പൊ എന്നേ കണ്ടാൽ ഇഷ്ട്ടപ്പെടണമെന്നില്ല അതാ....വാമി പോകുമോ"

"ശരി,ഞാൻ പോയി കൊണ്ട് വരാം..നീ ഇവിടെ ഇരിക്ക് "വാമി ബെഡിൽ നിന്നെണീറ്റു പുറത്തേക്ക് ഇറങ്ങി .നന്ദന്റെ മുറിയിലേക്ക് നടന്നു. മുറി ചരിയതു കൊണ്ട് അവൾ മെല്ലെ തുറന്നു അകത്തേക്ക് കയറി....അപ്പോൾ തന്നെ അത് വേഗത്തിൽ അടയുന്ന ശബ്ദം കേട്ട് വൈഷ്ണവി ചിരിച്ചു കൊണ്ട് അങ്ങോട്ട് നടന്നു...പിന്നാലെ വേണിയും. പെട്ടെന്ന് ആരോ അലമുറ ഇടുന്ന ശബ്‌ദം കേട്ട് അക്കിയും വിക്കിയും അപ്പുറത്തെ മുറിയിൽ നിന്ന് ഓടി വന്നു.

"എന്താ ഇവിടെ ഒരു ശബ്ദം കേട്ടത്.ആരോ കരയുന്ന പോലെ "വിക്കി "അത് കേട്ടാണ് ഞങ്ങളും വന്നേ...എവിടെ നിന്നാണെന്ന് മനസ്സിലായില്ല"വേണി ഒന്നും അറിയാത്ത രീതിയിൽ നിന്നു. നന്ദന്റെ മുറിയിൽ എന്തോ പൊട്ടുന്ന ശബ്‌ദം കേട്ട് അക്കി ഡോർ തുറക്കാൻ ഒരുങ്ങി.പക്ഷേ അത് അകത്തു നിന്നും ലോക്ക് ആയിരുന്നു.അവൾ വേവലാതിയോടെ ഡോറിനു മുട്ടാൻ തുടങ്ങി.വാമിയുടെ കരച്ചിൽ കേട്ട് അവർ ഒന്ന് ഞെട്ടി...വിക്കി ഡോറിനു ആഞു ചവിട്ടി.പക്ഷേ തുറക്കുന്നില്ല്.....

. "എന്തെങ്കിലും ഒന്ന് വേഗം ചെയ്യ്,എനിക്ക് പേടിയാകുന്നു."നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവന്റെ ഷർട്ടിൽ പിടിച്ചു. "പേടിക്കേണ്ട ഞാൻ ഏട്ടനെ വിളിക്കട്ടെ " അതും പറഞ്ഞു ആദിയേ തിരക്കി വിഷ്ണുവിന്റെ മുറിയിലേക്ക് ഓടി.അകത്തേക്ക് ഇടിച്ചു കേറിയുള്ള വരവ് കണ്ടു രണ്ടു പേരും അവനെ മിഴിചു നോക്കി. "എന്താടാ ഇങ്ങനെ വിയർത്തു കുളിച്ചിരിക്കുന്നെ "ആദി "ഏട്ടാ വേഗം വാ....അവിടെ ഏട്ടത്തി "

വിക്കി കിതചു കൊണ്ട് പറഞ്ഞു മുഴുവനാക്കും മുന്പെ ആദി പുറത്തേക്ക് ഓടിയിരുന്നു.എല്ലാവരെയും പുറത്തു കണ്ടു അവനും ഒന്ന് പേടിച്ചു.അരുതാത്തത് ഒന്നും സംഭവിക്കരുതെന്ന പ്രാർത്ഥന മാത്രമേ അവനുണ്ടായിരുന്നൊള്ളു...ആദിയും വിഷ്ണുവും കതക് ശക്തിയിൽ ആഞു ചവിട്ടി.കതക് നിലത്തേക്ക് വീണു...എല്ലാവരും അകത്തേക്ക് കണ്ണുകൾ പായിച്ചു ,അകത്തെ കാഴ്ച്ച കണ്ടു എല്ലാവരും ഒരുപൊലെ തറഞ്ഞു നിന്നു...ആദി പിന്നിലേക്ക് ഒന്ന് ആഞ്ഞു പോയി.അക്കി നിലവിളിച്ചു കൊണ്ട് അകത്തേക്ക് ഓടി കയറി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story