കാണാചരട്: ഭാഗം 15

kanacharad afna

രചന: അഫ്‌ന

മുറിയിൽ കയറുമ്പോൾ ആദി കാണുന്നത് എന്തോ ആലോച്ചിരിക്കുന്ന വാമിയെയാണ്.അവൻ ഇതുവരെയുള്ളത് എല്ലാം മനസ്സിൽ നിന്ന് കളഞ്ഞു ഒരു ചെറു ചിരിയായ് അവളുടെ അടുത്തേക്ക് ചെന്നു. "എന്താ എന്റെ പൂച്ച പെണ്ണിന് ഇത്ര ആലോചന " വിരൽ ഞൊടിച്ചു കൊണ്ട് ആദി ചോദിച്ചു.അവൾ ഞെട്ടി അവനെ നോക്കി. "നീ കരഞ്ഞോ...എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ "അവൻ വേവലാതിയോടെ നോക്കി.അവൾ അവനെ നിസ്സഹായതയോടെ നോക്കി.

നീ എന്തു പാവമാ ആദി..ഈ സ്നേഹം അനുഭവിക്കാൻ ഉള്ള ഭാഗ്യം എനിക്ക് ദൈവം തന്നിട്ടില്ല....നിന്നെ വിവാഹം കഴിക്കുന്ന പെൺകുട്ടി എത്ര ഭാഗ്യവതിയാ....വാമി മനസ്സിൽ പറഞ്ഞു ആ മുഖത്തേക്ക് നോക്കി. "വാമി ഇങ്ങനെ വാ പൊളിച്ചു നിൽക്കാതെ എന്തെങ്കിലും ഒന്ന് പറ..."ആദി ചോദിക്കുന്നത് കേട്ട് ഒന്നും ഇല്ലെന്ന് തലയാട്ടി. "ആദി ശരിക്കും ഞാൻ വേണം എന്ന് വെച്ചു ചെയ്തതല്ല "അവൾക്ക് മെഡിസിൻ എടുക്കുന്നവനെ നോക്കി.

"അറിയാം...നിന്നെയും ഏട്ടനേയും എനിക്കറിയാം.അതുകൊണ്ട് എന്റെ പൂച്ച പെണ്ണ് വേഗം മരുന്ന് കഴിച്ചു കിടക്കാൻ നോക്ക്..."ആദി ബോട്ടിലും മെഡിസിനും നീട്ടി. "ഏട്ടന് എങ്ങനെയുണ്ട് " "ഇപ്പൊ കുഴപ്പം ഇല്ല.രണ്ടു ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് പോകാം....എന്നിട്ട് നമുക്ക് ഇതിനെ കുറിച്ചു സംസാരിക്കാം "ആദി എന്തോ ഉറപ്പിച്ച മട്ടിൽ പുറത്തേക്ക് നോക്കി പറഞ്ഞു.ഒന്നും മനസ്സിലാവാതെ അവൾ അവനെ നോക്കി നിന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

പ്രീതിയുടെ കാർ ഗേറ്റു കടന്നു ആ വലിയ വീടിനു മുൻപിൽ വന്നു നിന്നു.ആ വീടിനെ നോക്കും തോറും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.അവൾ കണ്ണുകൾ അടച്ചു ദീർഘ ശ്വാസം എടുത്തു പുറത്തേക്ക് ഇറങ്ങി. അവൾ ഇറങ്ങുന്നതും ധീരേദ്രൻ പുറത്തേക്ക് വരുന്നതും ഒരുമിച്ചായിരുന്നു.രണ്ടു പേരുടെയും കണ്ണുകൾ ചുവന്നു....അവളൊന്ന് പുച്ഛിച്ചു ചിരിച്ചു മുന്നോട്ട് നടന്നു. "എന്താടി കൊച്ചെ നിനക്കിത്ര അഹങ്കാരം " "അത് അങ്കിളിനെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല"അവൾ മുന്നോട് നടന്നു

. "നിന്റെ കൂട്ടുകാരിയ്ക്ക് സുഖം തന്നെയല്ലേ " അയാൾ വന്യമായി ചിരിച്ചു "പിന്നെ പരമസുഖം...അവിടെ ഇവിടുത്തെ പോലെ മൂട്ടകളുടെ ശല്യം ഇല്ല.അതുകൊണ്ട് സുഗമായി ഇരിക്കുന്നു...എന്തെ അങ്കിളിനു സുഖമല്ലേ "അവൾ പുച്ഛ ഭാവത്തിൽ നോക്കി. "ദേ കൊച്ചെ നീ അതികം വിളച്ചിൽ എടുക്കണ്ട,ഒരുത്തി ഓടി രക്ഷപ്പെട്ടെന്ന് കരുതിയുള്ള അഹങ്കാരമാണെങ്കിൽ വേണ്ട. അതൊക്കെ കുറച്ചു കഴിഞ്ഞാൽ തീരും "

"ആരുടെതാണ് തീരുന്നത് എന്ന് നമുക്ക് കാണാം.ഇതൊക്കെ ആ പഴയ ആയുക്ത ആയി അവൾ വരുന്നവരെ ഒള്ളു.അത് ഉടനെ ഉണ്ടാവും,എന്നിട്ട് ബാക്കി സംസാരിക്കാം" അത് കേട്ടതും അയാളുടെ മുഖം വിളറി വെളുത്തു.കഴിഞ്ഞ കാലം അയാളുടെ മുൻപിൽ മിന്നി മറഞ്ഞു.അന്ന് കരഞ്ഞു കാലുപിടിച്ചവളുടെ മുഖത്തെ തീക്ഷ്ണത ഓർക്കും തോറും അയാളിൽ ഭയം നിറഞ്ഞു...പക്ഷേ പ്രീതിയ്ക്ക് മുൻപിൽ അത് മറച്ചു പിടിച്ചു കൊണ്ട് ഒന്നും മിണ്ടാതെ അയാൾ കാറിൽ കയറി...

പോകും നേരം അയാളുടെ തന്നെ വെറുപ്പോടെ നോക്കുന്ന പ്രീതിയിൽ ആയിരുന്നു. പ്രീതി കാളിങ് ബെല്ല് അടിച്ചു....ഉടനെ തന്നെ ഗൗരവം നിറഞ്ഞ മുഖവുമായി ആ സ്ത്രീ ഡോർ തുറന്നു.അവളെ കണ്ടതും ഇത്രയും നേരം ഗൗരവത്തിൽ ഇരുന്ന മുഖം അഴഞ്ഞു.അവർ അവളെ നോക്കി പുഞ്ചിരിച്ചു.പക്ഷേ പ്രീതി അത് കാര്യമാക്കാതെ തല ചെരിച്ചു.... "ആന്റി വിളിച്ച കാര്യം പറഞ്ഞിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു"അവൾ അവരെ നോക്കാതെ പറഞ്ഞു.അവർ തങ്ങൾക്ക് നേരെയുള്ള cctv ഒന്ന് നോക്കിയ ശേഷം അവളെ നോക്കി

"മോൾക്ക് എതിരിപ്പില്ലെങ്കിൽ നമുക്ക് അകത്തു കയറി സംസാരിക്കാം "അതിന് മറുപടി പറയാതെ അവൾ അകത്തേക്ക് കയറി. "ഇവിടെ വേണ്ട എന്റെ കൂടെ ടെറസിലേക്ക് വാ.ഈ വീട്ടിൽ cctv ഇല്ലാത്ത ഒരിടം അത് മാത്രമാണ് " സോഫയിൽ ഇരിക്കാൻ തുനിഞ്ഞ അവളോട് അത്രയും പറഞ്ഞു അവർ മുകളിലേക്ക് നടന്നു.കൂടെ പ്രീതിയും. അവൾ ടെറസിലേക്ക് കയറി അവർ പുറത്തേക്ക് നോക്കി ഇരിക്കുവായിരുന്നു.അവൾ പുറകിൽ വന്നു ചുമച്ചു.

"എന്തിനാ വിളിപ്പിച്ചേ....താല്പര്യം ഉണ്ടായിട്ട് വന്നതല്ല,മമ്മ നിർബന്ധിച്ചത് കൊണ്ട് മാത്രം.യുക്തയോട് പറഞ്ഞാൽ അവൾ ഒരിക്കലും സമ്മതിക്കില്ല....അതുകൊണ്ട് ഈ കാര്യം ഞാൻ പറഞ്ഞിട്ടില്ല " "അവൾക്ക് എങ്ങനെയുണ്ട് "കൈ കെട്ടി ആകാശത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. "മരിച്ചിട്ടില്ല,ജിവനൊടെ തന്നെ ഉണ്ട് " "മോൾക്ക് എന്നോടുള്ള വെറുപ്പ് ഇതുവരെ തീർന്നിട്ടില്ലേ "അവർ അവളെ ഉറ്റു നോക്കി. "അത് ഈ ജന്മത്തിൽ ഉണ്ടാവില്ല ആന്റി.നിങ്ങളെ പോലെ ഒരമ്മയെ ഞാൻ ആദ്യമായാണ് കാണുന്നത്...

എങ്ങനെ സ്വന്തം മകളെ ഇങ്ങനെ ഒരു കുഴിലേക്ക് വലിച്ചെറിയാൻ തോന്നി, താങ്ങാവേണ്ട സമയത്തു മുഖം തിരിക്കാൻ തോന്നി.പ്രാന്താശുപത്രിയിൽ നാലു ചുവരുകൾക്കുള്ളിൽ ഒരു പ്രാന്തിയെ പോലെ കിടന്നപ്പോൾ പോലും ഒരു ദയ കാണിച്ചോ"പ്രീതി അവർക്കു നെരെ ചീറി...പറയുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു കൂടെ അവരുടെയും...... "നിനക്ക് തോന്നുണ്ടോ പ്രീതി ഓർമ്മയ്ക്ക് ഇത്രയ്ക്കും നീച ആകാൻ തോന്നുമെന്ന് "അവർ നിസ്സഹായതയോടെ നോക്കി.

അവളിൽ ഒരു ദയയും തൊന്നിയില്ല. "അതിന് ഉദാഹരണമാണ് ആന്റി നിങ്ങൾ...അങ്ങനെ ആവാൻ നിങ്ങൾക്ക് മാത്രമേ സാധിക്കു " "അതെ എനിക്ക് മാത്രമേ സാധിക്കു,അതിന് കാരണങ്ങൾ ഉണ്ട് പ്രീതി.."അവരുടെ ശബ്ദം കനത്തു. "എന്ത് കാരണം...ഭാര്യയും ഭർത്താവും ഇനി പുതിയ അടവുമായി വരുവാണോ എന്റെ അടുത്ത്"അവൾ കൈ കെട്ടി . അവർ ദേഷ്യത്തിൽ തന്റെ സാരി തുമ്പ് മാറ്റി...അവരുടെ പ്രവർത്തിയിൽ അവളൊന്ന് പകച്ചുവെങ്കിലും അവരുടെ കഴുത്തിലും നെഞ്ചിലും തിണർത്തു കിടക്കുന്ന പാടുകൾ കണ്ടു

അവൾ ഞെട്ടലോടെ അവരെ നോക്കി.ആ മുഖത്തെ ഭാവം അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. "ഇനി പറ ഇതൊക്കെ നാടകമായി തോന്നുന്നുണ്ടോ "അവർ ദേഷ്യത്തിൽ അലറി. "ആന്റി ഇതൊക്കെ " "സിഗ്രെറ്റ് കുത്തി ഇറക്കിയതാ...." "ആര് "അവൾ ദയനീയമായി നോക്കി. "എന്റെ ഭർത്താവ് "അവർ പുച്ഛത്തോടെ പറഞ്ഞു. "പക്ഷേ എന്തിന് ഇങ്ങനെ " "ഇതൊക്കെ കൊണ്ടാണ് ഞാൻ എന്റെ കുഞ്ഞിനോട് ഇങ്ങനെ പെരുമാറുന്നത്..

അയാളുടെ തനിനിറം എന്ന് ഞാൻ മനസ്സിലാക്കിയോ അന്ന് മുതൽ ഞാൻ ഇങ്ങനെയാണ്....ഒരിക്കലും അയാൾ എന്നേ വെച്ചു എന്റെ കുഞ്ഞിന്റെ ജീവതത്തിൽ തല ഇടരുതെന്ന് എനിക്ക് വാശിയായിരുന്നു... അവൾ എന്നേ വെറുക്കും തോറും സ്വയം ജീവിക്കാൻ പ്രാപ്തി ആവുകയായിരുന്നു .ദേഷ്യവും വാശിയും ഉള്ള ഒരു ചുണക്കുട്ടി ആവണം.ഇതൊക്കെ എന്റെ ആഗ്രഹം ആയിരുന്നു...എനിക്ക് എന്തെങ്കിലും പറ്റിയാൽ പോലും അവൾ തളരരുത് അതിന് എനിക്ക് ഈ ഒരു വഴിയേ കിട്ടിയുള്ളൂ,അത് നടക്കുകയും ചെയ്തു"

"ഇങ്ങനെ ഒക്കെ ചെയ്തിട്ട് അവൾ ഹാപ്പിയായെന്ന് ആന്റിയ്ക്ക് തോന്നുണ്ടോ " "ഇല്ല ,എന്നെനിക്കറിയാം..,ഒരമ്മയുടെ തലോടൽ അവൾ അറിഞ്ഞിട്ടില്ല.ഇനി അത് ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല...അതുകൊണ്ടാണ് ഞാൻ മോളോട് വരാൻ പറഞ്ഞത്.എനിക്ക് ചിലപ്പോൾ എന്തും സംഭവിക്കാം അതിന് മുൻപ് ഈ അമ്മ മോളെ സ്നേഹിച്ചിരുന്നെന്ന് പറയണം.ഇല്ലെങ്കിൽ എന്റെ ആത്മാവിന് ശാന്തി ലഭിക്കില്ല " "ആന്റി എന്തൊക്കെയാ ഈ പറയുന്നേ " "എല്ലാം ഞാൻ പറയാം " അവർ അയാളെ ആദ്യമായി കണ്ടത് ഓർത്തെടുത്തു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story