കാണാചരട്: ഭാഗം 17

രചന: അഫ്‌ന

രാത്രി ആയിട്ടും വമിയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല, അവൾ ശൂന്യമായി കിടക്കുന്ന ബെഡിലേക്ക് നോക്കി....... അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.ആദിയുടെ ഓരോ കുട്ടികളിയും നോട്ടവും ആലോചിച്ചു അവൾ അറിയാതെ ചിരിച്ചു പോയി. കണ്ടിട്ട് അധികം നാൾ കൂടെ ആയില്ല, പക്ഷെ എന്റെ ആരൊക്ക ആയി മാറിയിരിക്കുന്നു, ഞാൻ പോലും അറിയാതെ ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ട്..അറിയില്ല ആരാണെന്ന്...... അതിന്റെ ഉത്തരം തേടുകയാണ് ഞാൻ......

അതൊരിക്കലും പ്രണയം ആവരുതെന്ന് മാത്രം....ഒരു കുഞ്ഞു തുള്ളി ആരും കാണാതെ അവളുടെ തലയണയേ പൊതിഞ്ഞു. "ഹലോ, നീ ഉറങ്ങാൻ വന്നതാണോ ചെക്കാ ഇവിടെ "ഡെസ്കിൽ തല വെച്ച് കിടക്കുന്ന ലുക്കയ്ക്ക് തലയ്ക്കു ഒരു കൊട്ട് കൊടുത്തു അവിടെ ഇരുന്നു. അവൻ പതിയെ തല ചെരിച്ചു അവളെ നോക്കി പുഞ്ചിരിച്ചു. ആ കണ്ണുകൾക്ക് പഴയ ഉന്മേഷം ഇല്ല.... വല്ലാതെ വിയർക്കുന്നുമുണ്ട്. "എന്താടാ പറ്റിയെ,..... നിനക്ക് വയ്യേ " അവൾ ഞെട്ടി കൊണ്ട് അവനെ തൊട്ട് നോക്കി. നല്ല പനിയുണ്ട്.ചെറിയ വിറയലും "നല്ല പനിയുണ്ടല്ലോ.....എന്താ ലൂക്കാ ഇത്" "അത് ഒരു പാരാസിറ്റാമോൾ കുടിച്ചാൽ മാറും നീ ഇങ്ങനെ ഒച്ച വെക്കാതെ "

അവൻ എണീറ്റു മുഖം കഴിക്കാൻ നടന്നു. പക്ഷെ ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു. "ലൂക്കാ......" ഉറക്കിൽ നിന്ന് അലറി വിളിച്ചു കൊണ്ട് അവൾ എണീറ്റു.... സ്വപ്നമായിരുന്നു...... ചുറ്റും നോക്കി ആരും ഇല്ല.കിതച്ചു കൊണ്ട് ലൈറ്റ് ഇട്ടു,വിയർപ്പ് തുടച്ചു കുടിക്കാൻ വെള്ളം നോക്കി ജഗിൽ വെള്ളം ഇല്ലായിരുന്നു. വാമി ബെഡിൽ നിന്നെണീറ്റു താഴെക്ക് നടന്നു. എല്ലാവരും ഉറങ്ങിയിരുന്നു, അടുക്കളയിലേക്ക് നടന്നു ഫ്രിഡ്ജ് മെല്ലെ തുറന്നു...... വെള്ളം എടുത്തു തിരിഞ്ഞതും പെട്ടന്ന് പുറകിൽ ആരോ വാ പൊത്തി പിടിച്ചു......കയ്യിൽ കിടന്ന ബോട്ടിൽ നിലത്തേക്ക് വീണു,എന്താണ് നടക്കുന്നത് പോലും മനസ്സിലായില്ല,

വാമി കുതറാൻ ശ്രമിച്ചെങ്കിലും തന്നെ ശക്തിയായി പിടിച്ചിരുന്നു. രണ്ടു പേർ കൈകൾ പുറകിൽ നിന്ന് മുറുക്കി കെട്ടി..... വലിച്ചു അടുക്കള വഴി പുറത്തേക്ക് നടന്നു....കാലുകൾ ഇട്ടടിച്ചെങ്കിലും ഒരു കുഞ്ഞു പോലും കേൾക്കാൻ ഇല്ലായിരുന്നു, ശ്വാസം കിട്ടാതെ അവളുടെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങി....മരണം പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇത്ര പെട്ടന്ന്....അവളുടെ കണ്ണ് നിറയാൻ തുടങ്ങി,ഇനി ഒരു തിരിച്ചു വരവ് ഇല്ലെന്ന് മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. പെട്ടന്ന് ആരോ വീഴുന്ന ശബ്ദം കേട്ട് അവൾ കണ്ണുകൾ വലിച്ചു തുറന്നു.ഇരുട്ടിൽ മുഖം കാണാൻ സാധിച്ചിരുന്നില്ല,

പക്ഷെ എവിടെയോ ഒരു പ്രതിക്ഷ...രണ്ടു പേരും മുൻപിൽ നിൽക്കുന്നവന് നേരെ ഓടി. അവരുടെ ഏറ്റുമുട്ടലിന് ശേഷം അവന്റ കരുത്തിന് മുൻപിൽ അവർക്ക് അധിക നേരം പിടിച്ചു നിൽക്കാൻ സാധിച്ചില്ല.അവർ നിലത്തു കിടന്ന ചെടി ചട്ടി എടുത്തു അവനു നേരെ എറിഞ്ഞു ഇരുട്ടിന്റെ മറവിലേക്ക് ഓടി ഒളിച്ചു. അവൻ നിലത്തു നിന്നു ചെളി തട്ടി കൊണ്ട് പതിയെ എണീറ്റു അവർ പോയ വഴി നോക്കി അകത്തേക്ക് ഓടി..... നിലത്തു ബോധം ഇല്ലാതെ കിടക്കുന്നവളെ എടുത്തു മുകളിലേക്ക് നടന്നു, ബെഡിൽ കിടത്തി കയ്യിലെയും കാലിലെയും കെട്ടഴിച്ചു.... മുഖത്തു വെള്ളം വീഴുമ്പോഴാണ് വാമി കണ്ണു തുറക്കുന്നത്,

ഒരു ഞെട്ടലോടെ ബെഡിൽ നിന്ന് എണീറ്റു ചുറ്റും നോക്കി.തന്റെ റൂമിൽ തന്നെ ആണെന്നറിഞ്ഞ അവൾ നേരത്തെ നടന്നത് ആലോചിച്ചു കയ്യിലെക്കും കാലിലേക്കും നോക്കി.... "ഞാൻ എങ്ങനെ ഇവിടെ "ആലോചിച്ചു നിൽക്കുമ്പോൾ തല തുടച്ചു കൊണ്ട് ആദി വാഷ്‌റൂമിൽ നിന്ന് ഇറങ്ങി വരുന്നത്. വാമി അത്ഭുതത്തോടെ അവനെ...... പെട്ടന്ന് ബെഡിൽ നിന്നെണീറ്റു അവനെ കെട്ടിപിടിച്ചു..... ആദി എന്തെന്ന് അറിയാതെ കുറച്ചു സമയം നിന്നെങ്കിലും പതിയെ അവളെ ചേർത്ത് പിടിച്ചു തലയിൽ പതിയെ തലോടി... "Are you okey വാമി " "മ്മ് "മൂളി കൊണ്ട് തിരിഞ്ഞു നിന്നു. പക്ഷെ ആദി നേരത്തെ നടന്നതിനെ കുറിച്ച് ഒന്നും വമിയോട് ചോദിച്ചില്ല,

അത് അവൾക്ക് ഒരു വലിയ ആശ്വാസമായിരുന്നു.... ആദി ബെഡിൽ ഇരുന്നു ലാപ്പ് കയ്യിലെടുത്തു പണിയിൽ മുഴുകി.വാമി എന്ത് പറയണമെന്നറിയാതെ അപ്പുറത് തിരിഞ്ഞു കിടന്നു നഖം കടിക്കാൻ തുടങ്ങി. " നഖം കടിച്ചു തിന്നാതെ എന്താ കാര്യം പറ പൂച്ചേ 😜" "എന്ത് പൂച്ചയോ 😬"വാമി അവനെ നോക്കി. "അതെ cat നീ കേട്ടിട്ടില്ലാ 😇" "അത് എനിക്കും അറിയാം പക്ഷെ ഇപ്പൊ എന്നെ എന്തിനാ അത് വിളിച്ചേ എന്നാ ചോദിച്ചേ 😠" "എനിക്ക് തോന്നിയിട്ട് " "ഇപ്പൊ എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തേ😬... എന്നോട് വഴക്ക് അടിക്കാൻ ആണോ മനുഷ്യാ😖" "ഇല്ലെങ്കിൽ കാണാമായിരുന്നു, മോള് പരലോകം കണ്ടേനെ " ലാപ്പിൽ നോക്കി കൊണ്ട് ഒന്ന് പുഞ്ചിരിച്ചു പറഞ്ഞു.

അത് കേട്ടതും അവളുടെ മുഖം മാറി.... പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു. ആദി സ്വയം തലയ്ക്കു കൊട്ടി പിന്നിൽ നിന്ന് തട്ടി... "വാമി...... ഞാൻ ചുമ്മാ..... സോറി😟 " "ആദി പോ.... എനിക്ക് ഉറക്കം വരുന്നുണ്ട് "തല വഴി പുതപ്പിട്ട് കൊണ്ട് അത്രയും പറഞ്ഞു. "എന്ത് പറഞ്ഞാലും കുറ്റം😖.... ഇനി ഞാൻ വാ തുറക്കുന്നില്ല പോരെ ഹും 😬"ആദിയും തിരിഞ്ഞു കിടന്നു ലൈറ്റ് ഓഫ്‌ ചെയ്തു. "അതാ നല്ലത്🤐" "😠" കുറച്ചു സമയം കഴിഞ്ഞതും ആരോ മുമ്പിൽ ഉള്ളതുപോലെ തോന്നി ആദി ചാടി എണീറ്റു ലൈറ്റ് ഇട്ടു....... അവന്റെ കാല് തട്ടി വാമി സോഫയിലേക്ക് വീണു. "എന്താടി.....മനുഷ്യനെ പേടിപ്പിക്കാൻ "ആദി നെഞ്ചിൽ കൈ വെച്ച് കൊണ്ട് വെള്ളം എടുത്തു കുടിച്ചു.വാമി നിന്ന് പരുങ്ങി..

. "നീ എന്നെ പീഡിപ്പിക്കാൻ നോക്കിയതാണോ 😳..... സത്യം പറഞ്ഞോ "ആദി കൈ നെഞ്ചിൽ പിടിച്ചു. "ദേ തോന്ന്യവാസം പറഞ്ഞാൽ ഉണ്ടല്ലോ " "നിനക്ക് ചെയ്യാം... ഞാൻ പറഞ്ഞതാണ് കുറ്റം...." "ഞാൻ അതിന് ഒന്നും വന്നതല്ല " "പിന്നെ എന്തിനാ 🤔" "നേരത്തെ വല്ല മുറിവും പറ്റിയോ എന്ന് നോക്കാൻ 😓, "വാമി നിലത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.ഇത് കേട്ട് ആദിയ്ക്ക് സന്തോഷം വന്നെങ്കിലും പുറത്ത് കാണിക്കാതെ പിടിച്ചു വെച്ചു. "എന്നിട്ട് വല്ലതും കണ്ടോ 🧐"ആദി രണ്ടു കയ്യും കെട്ടി കൊണ്ട് ചോദിച്ചു. "അപ്പോയെക്കും ആദി എണീറ്റില്ലേ😥......" "ഉണ്ടെങ്കിൽ നീ മരുന്ന് പുരട്ടി തരുവോ"ആദി അങ്ങാതെ അവളെ തന്നെ നോക്കി ചോദിച്ചു.

"മ്മ് "തല താഴ്ത്തി കൊണ്ട് പറഞ്ഞു. ആദി ഇട്ടിരുന്ന ടീഷർട് ഊരി....തിരിഞ്ഞു നിന്നു. പുറകിൽ നല്ല നീളത്തിൽ മുറിഞ്ഞിട്ടുണ്ട്.... വമിയ്ക്ക് എന്താന്നറിയാതെ സങ്കടം തോന്നി, അവളുടെ കണ്ണിൽ വെള്ളം പൊടിഞ്ഞു....ആദി കാണാതെ മെല്ലെ തുടച്ചു.......മരുന്ന് പുരട്ടാൻ നോക്കുമ്പോഴാണ് ഹൈറ്റ് പ്രശ്നം.വാമി ബെഡിൽ കയറി. "നീ എങ്ങോട്ടാ ബെഡിനു മുകളിൽ " "എനിക്ക് എത്തുന്നില്ല 😖"ഇത് കേട്ട് മെല്ലെ ചിരിച്ചു കൊണ്ട് തിരിഞ്ഞു. വാമി മെല്ലെ മരുന്ന് പുരട്ടി അവിടെ ഊതി കൊടുത്തു.ബന്റേജ് കെട്ടാൻ തുടങ്ങി... "ആദി വരില്ലെന്ന് പറഞ്ഞു പെട്ടന്ന് എന്താ വന്നേ "വാമി ഉള്ളിലെ സംശയം ചോദിച്ചു. "എനിക്ക് അവിടെ നിൽക്കാൻ ഒരു മൂഡില്ല,

ആരൊക്കൊയോ മിസ്സ്‌ ചെയ്യുന്ന പോലെ,അതുകൊണ്ട് വിഷ്ണുവിനെ വിളിച്ചു ഞാൻ ഇങ്ങോട്ട് പോന്നു..."ആദി കുസൃതി ചിരിയോടെ പറഞ്ഞു അറിയാതെ ആ ചിരി അവളിലേക്കും പടർന്നു. "സോറി, ഞാൻ കാരണം ഇനി ഇങ്ങനെ ഉണ്ടാവില്ല." "നീ എന്താ പറഞ്ഞു വരുന്നത് "ആദി സംശയത്തോടെ അവളെ നോക്കി. "ഞാൻ നാളെ തന്നെ തിരിച്ചു പോകുവാണ് "വാമി അവനെ നോക്കാതെ നേരെ നോക്കി പറഞ്ഞു. "What"ആദി ഒരു പകപ്പോടെ അവളെ നോക്കി. "ഇനിയും ഇങ്ങനെ ഇവിടെ നിന്നാൽ ശരിയാവില്ല, ഞാൻ കാരണം ഇവിടെ ആർക്കും ഒരു പ്രശ്നം ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല..... ഇന്ന് നടന്ന ഇൻസിഡന്റ് അത് വെറും തുടക്കം മാത്രമാണ് ആദി "

"നിന്നോട് ഞാൻ ഇപ്പൊ അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ " അവളുടെ കൈ മുട്ടിൽ പിടിച്ചു നേരെ നിർത്തി ചോദിച്ചു. "ആദി അതിനെ കുറിച്ച് ചോദിച്ചില്ലെങ്കിലും എന്റെ തീരുമാനം ആണ് ഞാൻ പറഞ്ഞെ.എന്നെ കുറിച്ച് ആദിയ്ക്ക് ഒന്നും അറിയില്ല, ഇനി അറിയാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. എനിക്ക് ചുറ്റും കഴുകൻ വട്ടം ഇട്ടു കൊണ്ടിരിക്കുകയാണ് അതിന്റെ നടുവിലേക്ക് നിന്നെ കൂടെ....... വേണ്ട ആദി എന്നെ എന്റെ വഴിക്ക് വിട്ടേക്ക് പ്ലീസ് "അവന്റെ കൈ എടുത്തു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു. "ഇല്ല വാമി നിനക്ക് ഇവിടെ നിന്ന് പോകാൻ എന്റെ അനുവാദം കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട,....ഞാൻ ഉണ്ടാകും നിന്റെ കൂടെ എവിടെക്കാണെങ്കിലും,

"ആദി അവളുടെ കയ്യിൽ പിടിച്ചു പ്രതീക്ഷയോടെ നോക്കി.അതിന് നേർത്തൊരു ചിരി സമ്മാനിച്ചു കൊണ്ട് ആ നിലാവിനെ നോക്കി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "പറഞ്ഞ പണി നേരെ ചൊവ്വേ എടുക്കാൻ വയ്യെങ്കിൽ പിന്നെ എന്തിനാ ഇവിടെ തിന്നു മുടിച്ചു നിൽക്കുന്നെ. വെറുതെ എനിക്ക് ചിലവുണ്ടാക്കാൻ " അയാൾ ആക്രോഷിച്ചു കൊണ്ട് വന്നു. "അത് സാർ എല്ലാം റെഡിയായിരുന്നു... പെട്ടെന്ന് ഏതോ ഒരുത്തൻ കയറി വന്നു എല്ലാം കുളമാക്കി." "ആരാണവൻ,"അയാൾ സംശയത്തോടെ നോക്കി. "പെരുമാറ്റം കണ്ടിട്ട് ഹുസ്ബൻഡ് ആണെന്ന് തോന്നുന്നു " "എന്ത്?? ഹുസ്ബൻഡോ.......

ഇതെങ്ങാനും ആ ദീക്ഷിത് അറിഞ്ഞാൽ പിന്നെ ആരും ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല"അയാൾ തല പുകഞ്ഞു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു. "ഞങ്ങൾ ഇനി എന്താ ചെയ്യേണ്ടേ സാർ" "എന്ത് ചെയ്യാൻ..... ആ ഒരുമ്പെട്ടവളെ ഇരുചെവി അറിയാതെ തീർത്തേക്കണം, കയ്യിൽ കിട്ടിയാൽ അവനെയും കൂടെ ഒരുമിച്ചു തീർത്തേക്ക്,ഇനി ഒന്നും നോക്കേണ്ട കാണുന്നിടത്തു വെച്ച് കൊല്ലണം. ഇനിയും വിട്ടാൽ ശരിയാവില്ല"ധീരേദ്രൻ അലറി. അവർ അപ്പോൾ തന്നെ മുഖം സ്കാർഫ് കൊണ്ട് കെട്ടി അവിടുന്ന് വേഗത്തിൽ നടന്നു.... അവർ പോയതും അയാൾ മുകളിലേക്ക് നോക്കിയതും തന്നെ പകയോടെ നോക്കുന്നവളെ പുച്ഛിച്ചു കൊണ്ട് മുകളിലേക്ക് കയറി.

"ഇനിയും ഞാൻ ഇതിന് കൂട്ടു നിൽക്കില്ല, എന്റെ മോളെ ഇങ്ങനെ കൊല്ലാകൊല ചെയ്തിട്ട് മതിയായില്ലേ നിങ്ങൾക്ക് "അവർ അയാളുടെ ഷർട്ടിൽ പിടിച്ചു. "ഇല്ല, നീ എന്ത് ചെയ്യും, എന്നെ വിഴുങ്ങുവോ "അയാൾ പുച്ഛത്തോടെ നോക്കി ചിരിച്ചു. "ഇനിയും ഞാൻ മിണ്ടാതിരിക്കും എന്ന് കരുതേണ്ട, ഞാൻ നിങ്ങൾക്ക് എതിരെ കംപ്ലയിന്റ് കൊടുക്കാൻ പോകുവാ "അവർ താഴെക്ക് നടക്കാൻ ഒരുങ്ങി. "അതിന് കംപ്ലയിന്റ് കൊടുക്കാൻ നീ വേണ്ടേ സുഭദ്രേ "അയാൾ വന്യമായി ചിരിച്ചു അവളെ നോക്കി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വെളിച്ചം മുഖത്തടിക്കുമ്പോഴാണ് ആദി കണ്ണു തുറക്കുന്നത്.

അപ്പോഴാണ് ഇന്നലെ ബാൽക്കാണിയിൽ ആണ് ഉറങ്ങിയതെന്ന ബോധം അവനുണ്ടായത്. ആദി തല ചൊറിഞ്ഞു കൊണ്ട് അകത്തേക്ക് കയറി..... റൂമിൽ വാമി ഡ്രെസ് എല്ലാം പാക്ക് ചെയ്യുന്നത് കണ്ടു ആദി സംശയത്തോടെ അടുത്തേക്ക് ചെന്നു. "നീ എങ്ങോട്ടാ, ഇത്ര നേരത്തെ ഡ്രസ്സ്‌ എല്ലാം എടുത്തു "അതിനു ഒരു നോട്ടം നോക്കി വീണ്ടും പണിയിൽ മുഴുകി...പിന്നിടാണ് അവന് ഇന്നലത്തെ സംഭവം ഓർമയിൽ തെളിഞ്ഞു, അവനൊരു നിമിഷം ഞെട്ടി.

"എന്താ വാമി നിന്റെ ഉദ്ദേശം "ആദി ബാഗിൽ പിടിച്ചു കൊണ്ട് അവൾക്ക് അഭിമുഖമായി നിന്നു. "എന്ത് ഉദ്ദേശം.... ആദി മുൻപിൽ നിന്ന് മാറ്...." "ഞാൻ ചോദിച്ചതിനു ഉത്തരം പറ വാമി"ആദി ദേഷ്യത്തിൽ അലറി. "പറയാൻ ഒന്നും ഇല്ല, ഞാൻ തിരിച്ചു പോകുവാ.... പ്ലീസ് ഇനി ചോദിക്കരുത്, എന്നെ എന്റെ വഴിയ്ക്ക് വിട്ടേക്ക്" വാമി അത്രയും പറഞ്ഞു അവനെ മാറ്റി ബാഗ് എടുത്തു മുന്നോട്ടു നടന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story