കാണാചരട്: ഭാഗം 18

രചന: അഫ്‌ന

വാമി ഇറങ്ങാനായി ഡോർ തുറന്നതും അക്കി മുൻപിൽ തന്നെ ഉണ്ടായിരുന്നു. അവൾ എല്ലാം കേട്ടെന്ന് ആ മുഖത്തു വ്യക്തമായിരുന്നു...... "അക്കി നീ ഇവിടെ...."വാമി പതർച്ചയോടെ അവളെ നോക്കി. "എനിക്ക് ഏട്ടത്തിയോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു, എന്റെ കൂടെ ഒന്ന് വരുവോ "അക്കി വേറൊന്നും സംസാരിക്കാതെ ടെറസിലേക്ക് നടന്നു കൂടെ വമിയും. "മോളെന്തിനാ എന്നെ വിളിപ്പിച്ചേ "വാമി പുറത്തേക്ക് നോക്കി നിൽക്കുന്നവളെ നോക്കി ചോദിച്ചു. "ഏട്ടത്തിയ്ക്ക് എന്റെ ഏട്ടനോട് ദേഷ്യമാണോ "അക്കി പരിഭവത്തോടെ നോക്കി.... "ദേഷ്യമോ? എന്തിന്....."അവൾ സംശയത്തോടെ ചോദിച്ചു.

"ഏട്ടൻ എല്ലാം എന്നോട് പറഞ്ഞു...നിങ്ങളുടെ കോൺട്രാക്ട് മാര്യേജിനെ കുറിച്ച്."ഇത് കേട്ടതും വാമി ഒന്ന് ഞെട്ടി.ഇനി എന്ത് പറയും എന്ന് ആലോചിച്ചു മടിച്ചു തിരിഞ്ഞു നിന്നു. "അത് ഏട്ടത്തിയുടെ തെറ്റല്ലല്ലോ.. ഏട്ടത്തി അതോർത്തു വിഷമിക്കേണ്ട. പക്ഷേ എന്റെ ഏട്ടനെ ഇങ്ങനെ വിഷമിപ്പിക്കണോ......"അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. "എന്തൊക്കെയാ അക്കി നീ പറയുന്നേ, ആദിയെ ഞാൻ വിഷമിപ്പിച്ചെന്നോ "വാമി അവൾക്ക് അഭിമുഖമായി നിന്നു. "ഏട്ടന് ഏട്ടത്തി എന്നു വെച്ചാൽ ജീവനാ... അത്രയ്ക്കും ഇഷ്ട്ടാ...ഏട്ടൻ ഇതുവരെ കരയുന്നത് ഞാൻ കണ്ടിട്ടില്ല പക്ഷെ ഇന്നലെ ഞാൻ കണ്ടു...."

"എന്ത് ആദി കരഞ്ഞെന്നോ "വാമി അക്കിയുടെ മുഖത്തേക്ക് നോക്കി. "മ്മ്, കാര്യം തിരക്കിയപ്പോൾ ആണ് ഏട്ടത്തിയുടെ കാര്യം പറഞ്ഞത്. ഇത് വേണോ ചേച്ചി, പൊന്നു പോലെ നോക്കില്ലേ എന്റെ ഏട്ടൻ...ഒരു കുറവും വരാതെ ഞങ്ങൾ നോക്കിക്കോളാം, എന്റെ ഏട്ടനെ ഇട്ടു പോവല്ലേ പ്ലീസ്..... ഞാൻ കാലു പിടിക്കാം."അക്കി അവളുടെ കൈ ചേർത്ത് തേങ്ങി കൊണ്ട് പറഞ്ഞു. "എന്താ മോളെ ഇത്, നിന്റെ ഏട്ടനെ പോലൊരാളെ കിട്ടാൻ ഏതൊരു പെണ്ണും ഭാഗ്യം ചെയ്യണം, ആ ഭാഗ്യം എനിക്കില്ല....ഞാൻ ഇനിയും ഇവിടെ നിന്നാൽ നിന്റെ ഏട്ടന്റെ ജീവനു തന്നെയാണ് ആപത്തു. അതുണ്ടാവാതെരിക്കാൻ ഞാൻ ഇവിടുന്ന് പോയെ പറ്റു.ഏട്ടനെ എല്ലാം നീ പറഞ്ഞു മനസ്സിലാക്കണം"

നിറഞ്ഞ കണ്ണ് തുടച്ചു അവളുടെ കവിളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു. പെട്ടെന്ന് തന്നെ അവിടുന്നു ഇറങ്ങി താഴെക്ക് നടന്നു.അക്കി പൊട്ടി കരഞ്ഞു കൊണ്ട് നിലത്തിരുന്നു. വാമി ബാഗ് എടുത്തു ആദി നിൽക്കുന്നത് കണ്ടിട്ടും കാണാത്തതു പോലെ പാടി ഇറങ്ങി.നോട്ടം തന്നെയാണെന്നറിഞ്ഞിട്ടും ഒന്ന് ഒരു നോട്ടം കൊടുക്കാതെ വാമി മുന്നോട്ടു നടന്നു....ആ കണ്ണിലേക്കു നോക്കാൻ ഈ ജന്മം എനിക്ക് കഴിയും എന്ന് തോന്നുന്നില്ല. ആരോടും യാത്ര പറയാതെ ഇറങ്ങാൻ നിൽക്കുമ്പോഴാണ്, ഒരു കാർ വീടിനു മുൻപിൽ വന്നു നിർത്തിയത്....

വാമി ബാഗ് പിന്നിലേക്ക് പിടിച്ചു ആരെന്നു നോക്കി,ഡ്രൈവിംഗ് സീറ്റിൽ നിന്ന് വിഷ്ണു ഇറങ്ങി വരുന്നത് കണ്ടു, അവൻ പിൻ സീറ്റിൽ നിന്ന് വീൽ ചെയർ എടുത്തു നേരെയാക്കി... കാര്യം മനസിലായ പോലെ വാമി അങ്ങോട്ട്‌ ചെന്നു നന്ദനെ പിടിക്കാൻ സഹായിച്ചു. "ഏട്ടന് ഇപ്പൊ എങ്ങനെയുണ്ട് " "ഇപ്പൊ പൈൻ ഇത്തിരി കുറവുണ്ട് " "Tnx ഏട്ടത്തി....."വിഷ്ണു "അതിന്റെ ആവിശ്യം ഒന്നും ഇല്ലഡാ ,ഇത് എന്റെ കടമ അല്ലെ, എന്തെ ഒന്നും പറയാതെ പെട്ടെന്ന് " അതോടെ അവർ രണ്ടു പേരുടെയും മുഖഭാവം മാറി. നന്ദൻ മുഷ്ടി ചുരുട്ടി തന്റെ ദേഷ്യം ഷമിപ്പിക്കാൻ ശ്രമിച്ചു. "അത് ഒന്നും ഇല്ല , ഏട്ടന് അവിടെ കിടന്നിട്ട് ഉറക്കം വരുന്നില്ല...

ഇവിടെ ആവുമ്പോൾ കുറച്ചു ആശ്വാസം കിട്ടും എന്ന് കരുതി "വിഷ്ണു അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, പിന്നെ ഡിക്കി തുറന്നു സാധനങ്ങൾ എല്ലാം പുറത്തേക്ക് വെച്ചു.വാമി വീൽ ചെയർ എടുത്തു അകത്തേക്ക് നടന്നു.അവളുടെ പിറകെ ഇറങ്ങിയ ആദി ഇത് കണ്ടു മെല്ലെ ഇറങ്ങി. എല്ലാവരും നന്ദനെ കണ്ടു അങ്ങോട്ട്‌ വന്നു.... ആദിയുടെ നോട്ടം മുഴുവൻ വമിയിൽ ആയിരുന്നു. അവന്റെ മുഖത്തെ നിസ്സഹായത താങ്ങാനാവാതെ അവൾ തല താഴ്ത്തി.. "ഏട്ടാ......."ആദി അവനെ പുണർന്നു.വിക്കിയും അവനെ കെട്ടിപിടിച്ചു.നന്ദൻ അവന്റെ പുറത്തു കൊട്ടി. "എന്താടാ കൊച്ചു കുട്ടികളെ പോലെ, എനിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല "നന്ദൻ പെട്ടെന്ന് അവന്റെ മുഖഭാവം മാറുന്നത് കണ്ടു എല്ലാവരും മുകളിലേക്ക് നോക്കി.

വേണിയും വൈഷ്ണവിയും ആയിരുന്നു അവിടെ.... രണ്ടു പേരും ഒന്നും മനസിലാവാതെ എല്ലാവരെയും നോക്കി കൊണ്ട് ഇറങ്ങി. വൈഷ്ണവി നന്ദനെ കണ്ട പാടെ വേഗം അടുത്തേക്ക് ഓടി.ആദിയും വിഷ്ണുവും പരസ്പരം മുഖത്തോട് മുഖം നോക്കി കൈ കെട്ടി. "ഏട്ടാ...... ഏട്ടന് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ. ഞാൻ പേടിച്ചു പോയി " വൈഷ്ണവി അവന്റെ അടുത്ത് മുട്ട് കുത്തിയിരുന്നു.വേണിയും ഒന്നും അറിയാത്ത മട്ടിൽ അവന്റെ അടുത്തേക്ക് നടന്നു. അവരുടെ പ്രവൃത്തി വാമിയെ ശരിക്കും ദേഷ്യം പിടിപ്പിച്ചു. ഒരാൾക്ക് ഇത്രയും തരം താഴാൻ പറ്റുമോ എന്ന് അവൾ ചിന്തിച്ചു പോയി. പക്ഷെ നന്ദൻ അവരുടെ മുഖത്തു ഒന്നു നോക്കുക പോലും ചെയ്തില്ല.

ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി.... "വിഷ്ണു മുറിയിലേക്ക് പോകാം " അവരുടെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു. കാര്യം മനസിലാവാതെ അവർ എന്തെന്ന അർത്ഥത്തിൽ അവനെ നോക്കി. "ഏട്ടനെ കാണാൻ വരാത്തതിന്റെ ദേഷ്യത്തിൽ ആണോ "വേണി ചിരിച്ചു കൊണ്ട് ചോദിച്ചു. നന്ദന് സ്വയം നഷ്ടപ്പെടും പോലെ തോന്നി. വീൽ ചെയറിൽ മുറുക്കെ പിടിച്ചു... "എന്താ നന്ദേട്ടാ ഒന്നും മിണ്ടാത്തെ," വൈഷ്ണവി അവന്റെ തോളിൽ കയ്യിട്ടു കൊണ്ട് നിലത്തിരുന്നു.നന്ദന്റെ നിയത്രണം നഷ്ട്ടപ്പെട്ടു, വൈഷ്ണവിയുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.... അടിയുടെ ആകാതത്തിൽ അവൾ പിന്നിലേക്ക് മറിഞ്ഞു വീണു.

വേണി ഇത് കണ്ടു രണ്ടടി പിന്നിലേക്ക് നിന്നു പോയി.എല്ലാവരും ഒരു നിമിഷം എന്താ നടക്കുന്നത് എന്നറിയാതെ നിന്നു,രേവതിയുടെ നിലവിളി കേട്ടുകൊണ്ടാണ് എല്ലാവരും സ്വാബോധത്തിലേക്ക് വന്നത്...... "നിനക്കെന്താ പ്രാന്തുണ്ടോ, അയ്യോ എന്റെ മോള് "രേവതി നിലത്തു കിടക്കുന്നവളെ പിടിച്ചു കൊണ്ട് പുലമ്പി. "ഈ അടി നിനക്കും കൂടെ ഉള്ളതാണ് വേണി...."നന്ദൻ അവളെ നോക്കി കൊണ്ട് പറഞ്ഞു. "നീ എല്ലാവരെയും അടിക്കാൻ ആണോ ഇങ്ങോട്ട് വന്നേ "ആദിയുടെ അച്ഛൻ അവനോട് ദേഷ്യപ്പെട്ടു.വാമി വേഗം നന്ദനെയും കൂട്ടി അവന്റെ റൂമിലേക്ക് നടന്നു.ആദിയുടെ നോട്ടം അവളിൽ ഒതുങ്ങി കൊണ്ടിരുന്നു. വാമി റൂമിൽ എത്തിയ അവനെ ബെഡിൽ കിടത്തി.....

നന്ദൻ നിറഞ്ഞ കണ്ണ് അവൾ കാണാതിരിക്കാൻ വേഗം തുടച്ചു. "ഏട്ടൻ റസ്റ് എടുക്ക്, വേറൊന്നും ഇപ്പൊ ചിന്തിക്കേണ്ട, ഇന്നത്തോടെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാവും "അതിനു മറുപടിയായി അവൻ ഒന്ന് പുഞ്ചിരിച്ചു,വാമി പുതപ്പിച്ചു കൊണ്ട് ഡോർ അടച്ചു. "വേണ്ട അച്ഛാ, ഏട്ടനെ ഒന്നും പറയേണ്ട... ഇത് അവർ അർഹിക്കുന്നുണ്ട് " താഴെ ആദി നന്ദനെ ന്യായികരിക്കാൻ തുടങ്ങി. "അർഹിക്കുണ്ടെന്നോ? എന്തിന്..... അവന്റെ അനിയത്തി അല്ലെ, എന്നിട്ട് ഇങ്ങനെയാണോ അടിക്കുന്നെ " ആദിയുടെ അമ്മ വൈഷ്ണവിയേ എണീക്കാൻ സഹായിച്ചു കൊണ്ട് പറഞ്ഞു.

"അനിയത്തി എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ആന്റി ഇവർ രണ്ടു പേരും ഇങ്ങനെ ഇവിടെ ജീവനോടെ നിൽക്കുന്നത്."വിഷ്ണു പുച്ഛിച്ചു കൊണ്ട് അവരെ നോക്കി. വൈഷ്ണവിയും വേണിയും അവർക്ക് എല്ലാം മനസ്സിലായോ എന്ന ഭയത്തിൽ തല താഴ്ത്തി പിറകിൽ ചെന്നു നിന്നു. "നിങ്ങൾ വെറുതെ എന്റെ കുഞ്ഞിനെ കുറിച്ചു ഇല്ലാത്തത് പറയരുത്. നാവിനു നീളം ഉണ്ടെന്ന് കരുതി എന്തും പറയാമെന്നാണോ "രേവതി അലറി "അമ്മ ഒറ്റൊരുത്തിയാണ് ഇവളെ ഇങ്ങനെ വഷളാക്കിയത്,"വിഷ്ണു അവർക്ക് നേരെ ഒച്ചയിട്ടു. "അവൾ എന്ത് ചെയ്തെന്നാ നിങ്ങൾ പറയുന്നത്, വന്നപ്പോൾ തുടങ്ങിയതാണല്ലോ മൂന്നും " വിഷ്ണുവിന്റെ അച്ഛൻ "

ഇവർ എന്താ ചെയ്തതെന്ന് ഇവർ തന്നെ പറയട്ടെ "ആദി അവരെ നോക്കി.അവർ ഉമിനീർ ഇറക്കി കൊണ്ട് എല്ലാവരെയും നോക്കി. "എന്തുപറ്റി രണ്ടു പേർക്കും, ഒന്നും പറയാനില്ലേ "ആദി പുച്ഛിച്ചു കൊണ്ട് കൈ കെട്ടി.അതോടെ എല്ലാവരുടെയും നോട്ടം അവരിലായി. "അവരൊന്നും പറയില്ല,നമുക്ക് ആദ്യം ഒരു വീഡിയോ കാണാം, കണ്ടു കഴിഞ്ഞിട്ട് ഇതിനെ കുറിച്ചു സംസാരിക്കാം ബാക്കി "വിഷ്ണു അത്രയും പറഞ്ഞു ടീവിയിൽ വീഡിയോ പ്ലേ ചെയ്തു.കാര്യം മനസിലാവാതെ എല്ലാവരും അതിലേക്ക് നോക്കി... ഇതുവരെ അവര് കാണിച്ചു കൂട്ടിയതെല്ലാം കണ്ടു കഴിഞ്ഞപ്പോയെക്കും, എന്തോ പൊട്ടുന്ന ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ പിന്നിലേക്കായി...

കരഞ്ഞു കൊണ്ട് കവിളിൽ കൈ വെച്ചു നിൽക്കുന്ന വേണിയേ കണ്ടു,അടുത്ത് നിയത്രണം വിട്ടു നിൽക്കുന്ന അച്ഛനെയും..... "നീ എന്റെ മോൾ തന്നെയാണോ.... ഇത്രയ്ക്കും തരം താഴാൻ മാത്രം ആ കൊച്ച് നിന്നെയൊക്കെ എന്താ ചെയ്തേ...."വേണിയുടെ അച്ഛൻ ദേഷ്യം കൊണ്ട് വീണ്ടും അടിക്കാൻ തുടങ്ങി. "നിങ്ങൾക്ക് പ്രാന്ത് പിടിച്ചോ..... നമ്മുടെ മോളല്ലേ. കൂടെ നിൽക്കേണ്ടതിന് പകരം ഇങ്ങനെ തല്ലി ചതക്കുകയാണോ"സുശീല അവളുടെ മുൻപിൽ വന്നു നിന്നു, പറഞ്ഞു തീർന്നപ്പോയെക്കും അവരുടെ കവിളിൽ കൈ പതിഞ്ഞിരുന്നു. എല്ലാവരും ഒന്ന് ഞെട്ടി. സുശീല കവിളിൽ കൈ വെച്ചു അയാളെ ദേഷ്യത്തിൽ നോക്കി.

"ഇത് നിനക്ക് ഞാൻ നേരത്തെ തരേണ്ട തായിരുന്നു.... നീ ഒറ്റൊരുത്തിയാണ് ഇവളെ ഇങ്ങനെ ഒരു മൃഗമാക്കി പറ്റിയത്.... മക്കൾ തെറ്റ് ചെയ്യുന്നത് കണ്ടാൽ പറഞ്ഞു തിരുത്തി കൊടുക്കുകയാണ് വേണ്ടേ, അല്ലാതെ വീണ്ടും വിഷം കുത്തി ഇറക്കുക അല്ല...... നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല "അയാൾ ചെയറിൽ തലയ്ക്കു കൈ കൊടുത്തിരുന്നു. "പൊറുക്കാൻ പറ്റുന്ന ഒരു തെറ്റല്ല ഇന്ന് ഇവര് രണ്ടു പേരും ഇവിടെ ചെയ്തു കൂട്ടിയത്......ഒരു ചെറിയ പിഴവ് മതിയായിരുന്നു ഇന്ന് വാമിയുടെ ജീവൻ നഷ്ടപ്പെടാൻ"ആദിയുടെ അച്ഛൻ മുന്നോട്ടു വന്നു.വേണിയും വൈഷ്ണവിയും തല ഉയർത്തി അയാളെ നോക്കി.

"ഏട്ടൻ എന്താ പറഞ്ഞു വരുന്നത് "രേവതി അയാളെ സംശയത്തോടെ നോക്കി. "വൈഷ്ണവിയെയും വേണിയെയും ഇനി ഈ വീട്ടിൽ താമസിപ്പിക്കാൻ പറ്റില്ല. ഈ നിമിഷം തന്നെ ഇറങ്ങണം രണ്ടു പേരും ഈ വീട്ടിൽ നിന്ന്....ഇത് എന്റെ തീരുമാനമാണ്, എനിക്ക് എന്റെ മക്കളുടെ ജീവനാണ് വലുത് "അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു നിർത്തി. എല്ലാവരും ഞെട്ടി,വേണിയും വൈഷ്ണവിയും സുശീലയെയും രേവതിയും ദയനീയമായി നോക്കി. "ഏട്ടൻ എന്താ ഈ പറയുന്നേ. അവരെ ഇവിടുന്ന് ഇറക്കി വിട്ടാൽ അവരെവിടെ പോകാനാ "സുശീല "അത് ഇതൊക്കെ ചെയ്തു കൂട്ടുമ്പോൾ ആലോചിക്കണമായിരുന്നു വേണമെങ്കിൽ ഇവരുടെ കൂടെ നിങ്ങൾക്കും ഇറങ്ങാം...

ഇനി ഇതിനെ കുറിച്ച് ഒരു സംസാരം ഉണ്ടാവില്ല. ഒന്നെങ്കിൽ വീടിനു പുറത്തു അല്ലെങ്കിൽ സ്റ്റേഷനിൽ ഇതിൽ ഏത് വേണെന്ന് അമ്മയും മക്കളും തീരുമാനിക്ക് " അയാൾ കൈ കെട്ടി തിരിഞ്ഞു നിന്നു.അവർ അവരുടെ ഭർത്താക്കന്മാരെ നോക്കി,ആ മുഖത്തു ദേഷ്യം അല്ലാതെ ഒന്നും കാണുന്നുണ്ടായിരുന്നില്ല.ആദിയുടെയും വിഷ്ണുവിന്റെയും മുഖത്തു ഒരു ഭാവവും ഇല്ലായിരുന്നു. അക്കിയും വിക്കിയും എല്ലാവരെയും നിസ്സഹായതയോടെ നോക്കി....

അപ്പോഴാണ് ആദി വാമിയെ നോക്കിയത്..അവൾ നിന്നിടം ശൂന്യമാണ്. ആദിയുടെ ഹൃദയമിടിപ്പ് ഉയർന്നു.... അവളുടെ സാധനങ്ങൾ വെച്ചോടം നോക്കി അവിടെ അതില്ലായിരുന്നു....... ആദി ഹാളിനു ചുറ്റും കണ്ണോടിച്ചു അവനു നിരാശ മാത്രം ഫലം. "മോനെ മോളെവിടെ "അമ്മ "അത് അമ്മ മു.... മു...കളിൽ ഉണ്ടാവും. ഞാൻ നോക്കിയിട്ട് വരാം "മുകളിലേക്ക് പോകാൻ ഒരുങ്ങിയ അവന്റെ കയ്യിൽ അക്കി പിടിച്ചു.അവൻ എന്തെന്നർത്ഥത്തിൽ അവളെ നോക്കി "ഏട്ടത്തി പോയി "അക്കി ശബ്ദം താഴ്ത്തി പറഞ്ഞു....ആദി പകപ്പോടെ നിലത്തിരുന്നു. എല്ലാം നഷ്ടപ്പെട്ടവനെ പോലെ.അക്കി കരച്ചിൽ അടക്കി പിടിച്ചു മുകളിലേക്ക് ഓടി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story