കാണാചരട്: ഭാഗം 19

kanacharad afna

രചന: അഫ്‌ന


"ഏട്ടത്തി പോയി "അക്കി ശബ്ദം താഴ്ത്തി പറഞ്ഞു....ആദി പകപ്പോടെ നിലത്തിരുന്നു. എല്ലാം നഷ്ടപ്പെട്ടവനെ പോലെ.അക്കി കരച്ചിൽ അടക്കി പിടിച്ചു മുകളിലേക്ക് ഓടി. "എന്ത്,വാമി പോയെന്നോ എങ്ങോട്ട്...."ആദിയുടെ അമ്മ ഒന്നും മനസിലാവാതെ രണ്ടു പേരെയും മാറി മാറി നോക്കി. "മോൻ എന്തിനാ ഇങ്ങനെ കരയുന്നെ, ഇവിടെ നടക്കുന്നത് എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നില്ല "അച്ഛൻ ആദിയുടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു, പെട്ടെന്ന് എന്തോ ഓർമ വന്ന പോലെ കാറിന്റെ കീ എടുത്തു പുറത്തേക്ക് ഓടി... വിഷ്ണു അവന്റെ കൂടെ ചെന്നു. "ആദി....... ആദി..... നീ ഈ എങ്ങോട്ടാ " വിഷ്ണു അവന്റെ മുൻപിൽ വന്നു നിന്നു.

"വിഷ്ണു മുൻപിൽ നിന്ന് മാറ്, എനിക്ക് പോയെ പറ്റു. അവളെ തനിച്ചു വിടാൻ എന്നെക്കൊണ്ടാവില്ല "ആദി അവനെ മാറ്റി ഡോർ തുറന്നു. "നിന്നെ തനിച്ചു ഞാൻ വിടില്ല, കൂടെ ഞാനും വരും "വിഷ്ണു കോഡ്രൈവിംഗ് സെറ്റിൽ കയറി ഇരുന്നു ആദി ഒന്നും മിണ്ടാതെ വേഗം കാർ എടുത്തു. "ആദി എന്താ ഉണ്ടായേ, ഏട്ടത്തി എങ്ങോട്ടാ പോയേ... നീ എന്തിനാ worried ആവുന്നേ..... " പക്ഷെ ആദിയുടെ മനസ്സ് ഇവിടെ ഒന്നും അല്ലായിരുന്നു....കാർ വേഗത്തിൽ പാഞ്ഞു,

വിഷ്ണു അവന്റെ മുഖത്തെ ഭാവം മനസിലാവാതെ അവനെ നോക്കി..... ആദിയുടെ കണ്ണുകൾ ആർക്കെന്നില്ലാതെ തിരിഞ്ഞു. "ആദി stop it "കാറിന്റെ വേഗത കണ്ടു വിഷ്ണു അവനെ തടഞ്ഞു.ആദി ബ്രേക്ക്‌ ചവിട്ടി അവനെ ദേഷ്യത്തിൽ നോക്കി. "ആദി വാ...."വിഷ്ണു പുറത്തേക്കിറങ്ങി അവനെ വിളിച്ചു. ആദി ഒരു പാവയെ പോലെ അവന്റെ കൂടെ ഇറങ്ങി....കുറച്ചു നേരം രണ്ടു പേരും മൗനമായി അങ്ങനെ ഇരുന്നു. "പറ ആദി എന്താ ഉണ്ടായേ....."അവൻ ആർത്തുലച്ചു വരുന്ന തിരമാലകളെ നോക്കി, "അവള് എന്നിൽ നിന്ന് എന്നെന്നേക്കുമായി അകന്നു പോയി, പക്ഷെ എനിക്ക് പേടിയാടാ അവളുടെ കാര്യത്തിൽ "ആദി വേവലാതിയോടെ തുടങ്ങി.

"എന്തിന്, എങ്ങോട്ടാ പോയേ.... നിങ്ങൾ തമ്മിൽ എന്തെങ്കിലും issue ഉണ്ടായോ " "ഇല്ലെടാ,പക്ഷെ ഇന്നലെ രാത്രി........"ആദി നടന്നത് ഒന്ന് ഓർത്തെടുത്തു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ വിഷ്ണുവും വല്ലാണ്ടായി. "ഇതൊക്കെ എപ്പോ, എന്നിട്ട് നീ എന്തെ പോലീസിൽ ഇൻഫോം ചെയ്തില്ല. ആ സെക്യൂരിറ്റിയേ ഇന്നത്തോടെ മാറ്റണം. ഇത്രയൊക്കെ നടന്നിട്ടും അയാൾ അറിഞ്ഞിട്ടില്ല...."വിഷ്ണു ദേഷ്യം കൊണ്ട് ഓരോന്ന് പറയാൻ തുടങ്ങി. "വിഷ്ണു നീ ഒന്നടങ്ങ്....പോലീസിൽ ഇൻഫോം ചെയ്താൽ ചിലപ്പോൾ അത് വാമിയ്ക്ക് തന്നെ ദോഷം ചെയ്യുക, അതാണ് ഞാൻ ഒന്നും ആരെയും അറിയിക്കേണ്ടന്ന് കരുതിയെ....

എന്റെ ഫ്രണ്ട് ക്രിസ്റ്റി, ഇവിടുത്തെ asp യാ...അവനോട് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്" "ആ ലൂക്കയ്ക്ക് ശത്രുക്കൾ ഉള്ളതല്ലേ,അവന്റെ പെണ്ണല്ലേ... അവനോടുള്ള ദേഷ്യം വാമിയോട് തീർക്കുവായിരിക്കും.."വിഷ്ണു "വേണ്ട വിഷ്ണു, പ്ലീസ്....വാമി എന്റേതാണ് എന്റേത് മാത്രം.... അങ്ങനെ കേൾക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് " "ആദി ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ഞാൻ എന്റെ ഊഹം പറഞ്ഞതാണ് " "വാമിയുടെ ജീവൻ ഓരോ നിമിഷവും അപകടത്തിലാണ്. അവൾക്ക് ചുറ്റും ശത്രുക്കളാണ്... അതിൽ നിന്ന് എന്നെ ഒഴിവാക്കാൻ വേണ്ടി ഇപ്പൊ ഇങ്ങനെ, "ആദി മുടിയിൽ പിടിച്ചു തന്റെ ദേഷ്യം അടക്കി. "നീ സമാധാനപ്പെട് നമ്മുക്ക് കണ്ടു പിടിക്കാം,

ഏട്ടത്തിയ്ക്ക് ഒന്നും സംഭവിക്കില്ല."വിഷ്ണു അവനെ സമാധാനിപ്പിച്ചു. പക്ഷെ അവരെയും വീക്ഷിച്ചു മറ്റൊരു കാർ അവർക്ക് പുറകിൽ ഉണ്ടായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ട് നീ എന്താ ഒന്നും മിണ്ടാത്തെ, ഈ ഇരുത്തം തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി. ഞാൻ ചോദിച്ചതിന് നീ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല."വാമി ഇപ്പോൾ എയർപോർട്ടിലാണ്,വാമി വിളിച്ചിട്ട് വന്നതാണ് ഇപ്പൊ പ്രീതി. "ഞാ..... ഞ....ൻ യുഎസ് യിലേക്ക് പോവുകയാ, നിന്നോട് യാത്ര പറയണമെന്നു തോന്നി "വാമി അവളുടെ മുഖത്തേക്ക് നോക്കാതെ നിറഞ്ഞ കണ്ണ് തുടച്ചു. അതാരും ശ്രദ്ധിക്കാതിരിക്കാൻ തന്റെ സ്പെക്സ് എടുത്തു വെച്ചു.

"നീ പറയുവാണോ....."പ്രീതി അവളെ തനിക്ക് അഭിമുഖമായി നിർത്തി മുഖത്തെ ഗ്ലാസ്‌ എടുത്തു മാറ്റി. ആ കണ്ണുകൾ വാടി തളർന്നു പോയിരുന്നു. ഇപ്പോഴും അനുസരണ ഇല്ലാതെ നിറഞ്ഞു കൊണ്ടിരിക്കുന്നു. വാമി ഇത്രയും നേരം അടക്കി പിടിച്ച വേദന അവളുടെ തോളിൽ കിടന്നു കരഞ്ഞു തീർത്തു.... "തൻവി എന്താടാ പറ്റിയെ,.... എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നേ, ആദി നിന്നെ എന്തെങ്കിലും പറഞ്ഞോ....."ആ തോളിൽ കിടന്നു കൊണ്ട് ഒരു പാവയെ പോലെ ഇല്ലെന്നു തലയാട്ടി.

"പിന്നെ എന്താണെന്ന് പറ, മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കാതെ "പ്രീതി തലയിൽ തലോടി കൊണ്ട് ചോദിച്ചു. "എനിക്കറിയില്ല പ്രീതി എനിക്കെന്താ ഇങ്ങനെയെന്ന്, ഞാൻ സ്നേഹിക്കുന്നവരെ എല്ലാം എന്തിനാ എന്നിൽ നിന്ന് ഇങ്ങനെ അടർത്തി മാറ്റുന്നെ...... ഇനിയും അതിന് സമ്മതിക്കില്ല, ഞാൻ എല്ലാം ഇട്ടെറിഞ്ഞു ആ വീടിന്റെ പടിയിറങ്ങി. ഇനി ഒരു തിരിച്ചു പോക്കില്ല അങ്ങോട്ട് " വാമി തേങ്ങി കൊണ്ട് പറഞ്ഞു നിർത്തി. പ്രീതി ഒന്നും മനസ്സിലാവാതെ അവളെ നോക്കി. "നീ എന്ത് മണ്ടത്തരമാ ചെയ്തേ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സേഫ് പ്ലേസ് നിനക്ക് അതായിരുന്നില്ലേ.കൂട്ടിന് ആദിയും ഉണ്ടാവും...

ഇപ്പൊ ദീക്ഷിത്തും അങ്ങേരും നിന്നെയും തിരഞ്ഞു നടക്കുവാ. ഞാൻ ഇല്ലാതെ നിന്നെ തനിച്ചു യുഎസിലേക്ക് വിടാൻ എനിക്ക് പേടിയാ...." "ഇനി ഞാൻ അവിടെ നിന്നാൽ ആ വീട്ടിൽ ഉള്ളവർക്ക് ദോഷം ചെയ്യും. ഇന്നലെ എന്നെ kidnapp ചെയ്യാൻ നോക്കി. ആദി വന്നില്ലായിരുന്നെങ്കിൽ.... അറിയില്ല...., ആ പാവത്തിനെ ഇതിലേക്ക് ഞാൻ വലിച്ചിടാൻ ആഗ്രഹിക്കുന്നില്ല പ്രീതി." "What, നിന്നെ കിഡ്നാപ്പ് ചെയ്യാൻ നോക്കിയെന്നോ...ആര്??" "അറിയില്ല, അങ്ങേരുടെ ആളുകൾ തന്നെ ആയിരിക്കും. അയാൾക്കേ ഇത്രയ്ക്കു തരം താഴാൻ സാധിക്കു, ദീക്ഷിത്തിന് ആദിയോടാണ് ദേഷ്യം അതാ ഞാൻ വേഗം ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അവനെ ഭയക്കണം....

."വാമി മുന്നോട്ടു നടന്നു കൊണ്ട് പറഞ്ഞു.പെട്ടെന്ന് ഫ്ലൈറ്റ് ടൈം ആയെന്ന് വിളിച്ചു പറയുന്നത് കേട്ട് വാമി ഒരു നിമിഷം ഞെട്ടി. "പ്രീതി പോകാൻ ടൈം ആയി."വാമി സങ്കടത്തോടെ അവളെ നോക്കി. "മുക്ത ഒന്നും കൂടെ ആലോചിച്ചിട്ട് പോരെ, ഇനിയും ഓടി ഒളിച്ചിട്ട് എന്താ കാര്യം.... നിനക്കു ചെയ്തു തീർക്കാൻ ഒരുപാടുണ്ട് ഇവിടെ "പ്രീതി അവളുടെ കയ്യിൽ പിടിച്ചു. "വേണ്ട ഡാ, ആ പഴയ ആയുക്ത ലുക്കയ്ക്കൊപ്പം മണ്മറഞ്ഞു " "ഇനിയും ഞാൻ പറയാതിരുന്നാൽ ശരിയാവില്ല നീ ചിലത് അറിയാൻ ഉണ്ട് " "പ്രീതി പിന്നെ സംസാരിക്കാം ഇപ്പൊ പോകാൻ ടൈം ആയി "വാമി മുന്നോട്ടു നടക്കാൻ ഒരുങ്ങി. "ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ടേ നീ പോകു ,

എന്നിട്ട് തീരുമാനിക്കാം ഇനിയും ഓടി ഒളിക്കണോ അതോ പകരം ചോദിക്കണോയെന്ന് "പ്രീതിയുടെ മുഖഭാവം കണ്ടു വാമി അവിടെ അറിയാതെ ഇരുന്നു. "ശുഭദ്രമ്മ ഹോസ്പിറ്റലിലാണ്,"പ്രീതി സങ്കടത്തോടെ പറഞ്ഞു. വാമി ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ ആ ഭാവം മാറി. "ഇതാണോ ഇത്ര സീരിയസ് mattar, എന്റെ ടൈം വെറുതെ വേസ്റ്റ് ആക്കാൻ" "മുക്ത നീ കാര്യം അറിയാതെയാണ് സംസാരിക്കുന്നത്, ആ പാവം ഒന്ന് സംസാരിക്കാൻ പോലും പറ്റാതെ ജീവ ശവമായി കിടക്കുന്നുണ്ട്. ആകെ ഒരു കാര്യമേ പറഞ്ഞോള്ളൂ നീ നന്നായി ഇരിക്കണമെന്ന് "പ്രീതി നിറഞ്ഞ കണ്ണ് തുടച്ചു. ഒരു നിമിഷം വാമിയുടെ നെഞ്ച് പിടഞ്ഞു.

അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു. തന്റെ ഒരു ഓർമയിൽ പോലും തന്നെ സ്നേഹത്തോടെ ചേർത്ത് നിർത്തിയിട്ടില്ല. പക്ഷേ ഇപ്പൊ എന്താ തനിക്ക് പറ്റിയെ... "അ...... അ...... അ...മ്മയ്ക്ക് എന്താ പറ്റിയെ "വമിയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള പോലെ തോന്നി. "ആ മൃഗം ആ പാവത്തിനെ staircase ൽ നിന്ന് തള്ളിയിട്ടതാ. കൊന്നിട്ടില്ല ഇച്ചിരി ജീവൻ ബാക്കി വെച്ചിട്ടുണ്ട്.നിന്നോട് പറയണം എന്ന് വിചാരിച്ചു തന്നെ വന്നതാ ഞാൻ. അപ്പോഴാണ് ഈ പ്രശ്നം." "അയാൾ എന്തിന് അമ്മയെ.... എനിക്കൊന്നും മനസ്സിലാവുന്നില്ല പ്രീതി"വാമി നിസ്സഹായതയോടെ നോക്കി. "എല്ലാം അഭിനയമായിരുന്നു.

അമ്മ നിന്റെ നല്ലതിന് വേണ്ടിയാ നിന്നെ അകറ്റി നിർത്തിയെ. അയാളുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞത് മുതൽ നിന്നെ സ്വയം കാലിൽ നിർത്താൻ പ്രാപ്തി ആക്കുവായിരുന്നു അമ്മ. പക്ഷെ നമ്മുടെ പോക്ക് ശരിയല്ലെന്ന് കണ്ടതോടെയാണ് ലൂക്ക അവനെ നമ്മുടെ കുട്ടത്തിലേക്ക് പറഞ്ഞു വിട്ടേ.." "എന്ത്??ലൂക്കയെ അമ്മ അയച്ചതാണെന്നോ "വാമിയ്ക്ക് കാലിനടിയിലെ മണ്ണൊലിച്ചു പോകും പോലെ തോന്നി.അവൾ അവിടെ ഇരുന്നു. മ്മ്, അമ്മ സ്പോൺസർ ചെയ്ത orphanage ൽ തന്നെയാണ് ലൂക്കയും.ആരോടും പെട്ടെന്ന് ഇടപെഴുകുന്ന പ്രകൃതം, ദേഷ്യവും വാശിയും ആ പാവത്തിന്റെ മുഖത്തു കണ്ടിട്ടേ ഇല്ല, എപ്പോഴും ഒരു ചിരിയുണ്ടാവും മുഖത്ത്....

അന്ന് തൊട്ടുള്ള കൂട്ടാണ് അവര്. ഒരമ്മയുടെ സ്നേഹം മുഴുവൻ സുഭദ്രമ്മ നൽകിയത് അവനാണ്....അമ്മ അവനോടായിരുന്നു എല്ലാം പറഞ്ഞിരുന്നത് നിന്നെ നന്നാക്കാൻ അവനെ പോലൊരു കൂട്ട് വേണമെന്ന് കരുതി നമ്മുടെ അതെ കോളേജിൽ അവന് അഡ്മിഷൻ എടുത്തു..... നിന്നിലെ ഓരോ മാറ്റവും അവർ കാണുന്നുണ്ട്. നിന്നെ അവിടുന്ന് രക്ഷപെട്ടുത്താൻ ലൂക്കയോട് പറഞ്ഞതും അമ്മയാ..... എല്ലാ സത്യവും അറിഞ്ഞു കഴിഞ്ഞപ്പോയെക്കും എനിക്ക് എന്നോട് തന്നെ വെറുപ്പായി പോയി. ഇത്രയും കാലം ഒന്നും അറിയാതെ ആ പാവത്തിനെ ഇങ്ങനെ ശപിച്ചു കൊണ്ടിരിക്കുവായിരുന്നു. പ്രീതിയ്ക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

"എനിക്ക് അറിയണം പ്രീതി എല്ലാം.... എന്റെ അമ്മ എന്നിൽ മറച്ച എല്ലാം " പത്മദീർത്ഥം എന്ന കോടികൾ ആസ്തിയുള്ള സാമ്രാജ്യത്തിന്റെ ഒരേയൊരു തലവൻ അത് നിന്റെ മുത്തച്ഛൻ മഹേദ്രവർമ്മ ഭാര്യ ജാനകി വർമ്മ. അദ്ദേഹത്തിന്റെ ഒരേയൊരു മകളാണ് സുഭദ്ര...ജാനകി ശുഭദ്രയുടെ പ്രസവത്തിൽ മരിച്ചു. അമ്മ ഇല്ലെന്ന ഒരു കുറവും അദ്ദേഹം അവളെ അറിയിച്ചിട്ടില്ല മകൾ എന്ന് വെച്ചാൽ ജീവനായിരുന്നുഅവളുടെ ഓരോ ചെറിയ ആഗ്രഹവും സാധിച്ചു കൊടുക്കാതെ ഇരുന്നിട്ടില്ല....അങ്ങനെ സന്തോഷത്തോടെ പോകുമ്പോയാണ് അവരുടെ വീട്ടിലേക്ക് ജോലി അന്വേഷിച്ചു ഒരാൾ വരുന്നത് ധീരേദ്രൻ.എന്നായിരുന്നു പേര് കണ്ടാൽ തന്നെ ഒരു പാവം...

മുഷിഞ്ഞ വസ്ത്രം കോലവും ആയിരുന്നു അയാളുടേത്, പാവം തോന്നി മഹേദ്രൻ തന്റെ ഡ്രൈവർ ആക്കി.....അയാളുടെ ജോലിയിലേ ആർത്ഥമാർത്ഥത കണ്ടിട്ട് തന്റെ കമ്പനിയിലേ കണക്കുകൾ നോക്കി നടത്താനുള്ള ചുമതലയും അയാൾ നേടി എടുത്തു........ പക്ഷെ അയാളുടെ നോട്ടം മുഴുവൻ ആ കാണുന്ന സ്വത്തുക്കളിൽ മാത്രമായിരുന്നു. അതിനുള്ള വഴിയായിരുന്നു നിന്റെ അമ്മ. ആ പാവത്തിനെ സ്നേഹിച്ചു മയക്കി തന്റെ വലയിലാക്കി. സത്യങ്ങൾ തിരിച്ചറിഞ്ഞ അദ്ദേഹത്തിന് മകളുടെ ഇഷ്ടത്തിനു മുൻപിൽ ഒന്നും പറയാനായില്ല. അവരുടെ വിവാഹം കഴിഞ്ഞും രണ്ടു പേരും ഇവിടെ തന്നെയായിരുന്നു താമസം. കുറച്ചു നാളു കഴിഞ്ഞതും അദ്ദേഹം മരണപ്പെട്ടു.

സ്വത്തുക്കൾ എല്ലാം അവർക്ക് ഒരു കുഞ്ഞ് ജനിച്ചിട്ടേ ലഭിക്കു എന്ന് അയാൾ മുദ്ര പത്രം തയ്യാറാക്കിയിരുന്നു.അതോടെ ധീരേദ്രന്റെ പ്ലാനുകൾ എല്ലാം തെറ്റി. സ്വത്തുക്കൾ എല്ലാം കയ്യിൽ കിട്ടിയതിനു ശേഷം അമ്മയെ ഉപേക്ഷിച്ചു നാട് വിടാൻ ആയിരുന്നു പ്ലാൻ.. അയാൾ വേറെ ഭാര്യയും മക്കളും ഉണ്ട്, ഈ സത്യം തിരിച്ചറിഞ്ഞപ്പോയെക്കും നീ ജനിച്ചിരുന്നു. പിന്നെ അങ്ങോട്ട് ആ പാവം ആ നരകിക്കുകയായിരുന്നു. ഒന്നും നിന്നെ അറിയിക്കാതെ ഉള്ളിൽ ഒതുക്കി.... അവര് നിന്നെ അകറ്റിയത് നിന്റെ നല്ലതിന് വേണ്ടിയാ.നിനക്കു 18 വയസ്സായ ഉടനെ തന്നെ അമ്മ എല്ലാം പ്രോപ്പർട്ടിസും നിന്റെ പേരിലേക്ക് മാറ്റി. അത് സ്വന്തമാക്കാൻ വേണ്ടിയാ ആ ദീക്ഷിതിനെ നിന്റെ ജീവിതത്തിലേക്കിട്ടെ,

അവനെ കൊണ്ട് സ്വത്തല്ലാം എഴുതി എടുക്കാൻ. അതിന്റെ ഇടക്കാ ലൂക്ക നിന്നെയും കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപെട്ടത്, അതിന്റെ ദേഷ്യത്തിൽ അന്ന്.......,....... പ്രീതി മുഴുവനാക്കാനാവാതെ തലതാഴ്ത്തി. "വേണ്ട പ്രീതി ഇതിൽ കൂടുതൽ കേൾക്കാനുള്ള ശേഷി എനിക്കില്ല "വാമി മുഖം പൊത്തി പൊട്ടിക്കരഞ്ഞു. എന്തൊരു പാപിയാ ഞാൻ. എന്റെ അമ്മയെ ആ ദുഷ്ടനു എറിഞ്ഞു കൊടുത്ത്,ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ..... പ്രീതി അവളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു. അവളുടെ കണ്ണും അനുസരണ ഇല്ലാതെ നിറഞ്ഞു.പെട്ടെന്ന് വാമി എന്തോ ആലോചിച്ചു ഇരിക്കുന്നിടത്ത് നിന്നു എണീറ്റു. "എനിക്ക് എന്റെ അമ്മയെ കാണണം പ്രീതി, ഇപ്പോൾ തന്നെ "

"പോകാം പക്ഷെ വാമി ആയിട്ടല്ല, പത്മതീർത്ഥ ത്തിന്റെ അവകാശി ആയുക്ത ധീരേദ്രൻ ആയിട്ട്..... പറ്റുമോ നിനക്ക് "പ്രീതി അവളെ നേരെ നിർത്തി. "പറ്റും..... വാമിക നമ്പ്യാർ എന്ന അദ്ധ്യായം ഇവിടെ അവസാനിച്ചു പ്രീതി. ഇനി എനിക്ക് എന്റെ അമ്മയ്ക്ക് വേണ്ടി ജീവിക്കണം,പഴയ ആയുക്തയായി......" ഒരു തരം പകയോടെ അവൾ പറഞ്ഞു മുന്നോട്ടു നടന്നു. "പക്ഷെ ആദി " "വേണ്ട,"അവൾ കൈ കൊണ്ട് തടഞ്ഞു. പ്രീതി പിന്നെ ഒന്നും മിണ്ടാതെ അവളുടെ കൂടെ നടന്നു.

(ഇനി വാമി അല്ലാട്ടോ... ആയുക്ത (മുക്ത ) എന്നാണ് ) യാത്രയിൽ ആയുക്തയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.പഴയ ഓർമ്മകൾ മനസ്സിനെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു..... പ്രീതി അവളുടെ mood മാറ്റാൻ റേഡിയോ ഓൺ ചെയ്തു.... കുറച്ചു സമയം പാട്ട് കേട്ടുകൊണ്ടിരുന്നു... പെട്ടെന്ന് അതിൽ ന്യൂസ്‌ വന്നു.അതിലെ ന്യൂസ്‌ കേട്ട് പ്രീതി ബ്രേക്ക്‌ ചവിട്ടി.പ്രീതി അവളെ ദയനീയമായി നോക്കി.ഇനിയൊരു സങ്കടം സഹിക്കാനുള്ള ശേഷി ആ ശരീരത്തില്ലായിരുന്നു. "ആയുക്ത"പ്രീതി ദയനീയമായി അവളെ വിളിച്ചു. "പോകണം പ്രീതി... എനിക്ക് അവസാനമായി അവനെ ഒരു നോക്ക് കാണണം "ഒരു പ്രതിമ കണക്കെ അത്രയും പറഞ്ഞു പുറത്തേക്ക് നോക്കി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story