കാണാചരട്: ഭാഗം 20

kanacharad afna

രചന: അഫ്‌ന

ആയുക്ത"പ്രീതി ദയനീയമായി അവളെ വിളിച്ചു. "പോകണം പ്രീതി... എനിക്ക് അവസാനമായി അവനെ ഒരു നോക്ക് കാണണം "ഒരു പ്രതിമ കണക്കെ അത്രയും പറഞ്ഞു പുറത്തേക്ക് നോക്കി. പ്രീതിയുടെ കാർ city ഹോസ്പിറ്റലിനു മുമ്പിൽ വന്നു നിർത്തി....പ്രീതി ഇറങ്ങാം എന്ന രീതിയിൽ അവളെ നോക്കി. അവൾ ഒരു പാവയെ പോലെ പുറകെ നടന്നു..... റിസപ്‌ഷനിൽ ചെന്നു പ്രീതി റൂം ചോദിച്ചറിഞ്ഞു അവളെയും കൂട്ടി ലിഫ്റ്റിൽ കയറി. മുക്ത ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല അത്രയും തളർന്നു പോയിരുന്നു മനസ്സ്. ലിഫ്റ്റ് ഓപ്പൺ ആയതും അവൾ മുമ്പിലേക്ക് നടന്നു ഇറങ്ങാൻ നേരം പ്രീതിയ്ക്ക് കാൾ വന്നു

അവൾ അപ്പുറത്തേക്ക് നീങ്ങി. ഇറങ്ങുമ്പോൾ തന്നെ കാണുന്നത് കയ്യിലും നെറ്റിയിലും കെട്ടി ആരോടോ സംസാരിച്ചു നിൽക്കുന്ന വിഷ്ണുവിനെയാണ്...... വിഷ്ണു ഫോൺ കട്ട് ചെയ്തു തിരിയുമ്പോൾ കാണുന്നത് തന്നെ നോക്കി നിൽക്കുന്ന ആയുക്തയെയാണ്... വാടി തളർന്ന തണ്ട് പോലെ ആയിട്ടുണ്ട് അവൾ. വിഷ്ണു ഫോൺ പോക്കറ്റിലിട്ട് അങ്ങോട്ട് ഓടി. "ഏട്ടത്തി...... എവിടെ ആയിരുന്നു ഇത്രയും നേരം "വിഷ്ണു തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.അവൾ അവനെ പുണർന്നു പിടിച്ചു വെച്ച കണ്ണീർ തുള്ളികളെ മോചിപ്പിച്ചു.വിഷ്ണു അവളുടെ പുറത്തു തട്ടി സമാധാനിപ്പിച്ചു നേരെ നിർത്തി. "എന്തിനാ ഏട്ടത്തി എല്ലാവരെയും ഇങ്ങനെ ടെൻഷൻ അടിപ്പിച്ചേ "

"ആദി...... ആദിയ്ക്ക് ഇപ്പോ എങ്ങനെയുണ്ട്," "ഇത്രയും സമയം ക്രിട്ടിക്കൽ ആയിരുന്നു. ഇപ്പൊ ഓക്കേയാ.....കാലിനും കയ്യിനും പൊട്ടുണ്ട്.... മുറിവ് ഉറങ്ങിയിട്ട് ഒരു സർജറി വേണം " "എന്താ ഉണ്ടായേ "അവൾ സംശയത്തോടെ ചോദിച്ചു. "അറിയില്ല എന്താ ഉണ്ടായേന്ന്. ഞങ്ങൾ right റൂട്ട് തന്നെയാണ് ഡ്രൈവ് ചെയ്തേ. പക്ഷെ ഒരു ലോറി ഞങ്ങളുടെ നേരെ വന്നു, ആദി എത്ര മറികടക്കാൻ നോക്കിയിട്ടും ഞങ്ങളുടെ തന്നെ ലക്ഷ്യം വെച്ചാണെന്ന് പിന്നിടാണ് മനസിലായത് "വിഷ്ണു പറഞ്ഞു തീർന്നതും മുക്ത ചെയറിൽ ഇരുന്നു. "ഞാൻ പറഞ്ഞതാണ് ഇനിയും എന്റെ പിറകെ വരരുതെന്ന്. എനിക്ക് ചുറ്റും പ്രശ്നങ്ങൾ ആണെന്ന്...

.ഇതിന്റെ ഇടയ്ക്ക് ആദിയെ പെടുത്തേണ്ടെന്ന് കരുതിയതാ,ഇതൊക്കെ മനസ്സിൽ കണ്ടിട്ടാണ് ഞാൻ വീട് വിട്ടിറിങ്ങിയേ..."അവൾക്കു ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. "എന്നാലും," "വിഷ്ണു ഇപ്പൊ എനിക്ക് ആദിയെ ഒന്നു കണ്ടാൽ മതി. വേറെ ഒന്നും വേണ്ട. എനിക്ക് വേഗം തിരിച്ചു പോകണം...അതാണ് ആദിയ്ക്ക് നല്ലത്. ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുമെന്ന് ഞാൻ വിശ്വസിക്കുന്നു.....ആരും കാണാതെ എന്നെ വേഗം കാണിച്ചു തന്നാൽ മതി "അവൾ അവനെ ദയനീയമായി നോക്കി. "ഏട്ടത്തി എന്തൊക്കെ ഈ പറയുന്നേ, ആദി ഇതറിഞ്ഞാൽ അടങ്ങി ഇരിക്കുമെന്നു തോന്നുന്നുണ്ടോ. വേണ്ട ഏട്ടത്തി,

ഇനി തിരിച്ചു പോകണോ ഞങ്ങൾ എല്ലാരും ഇല്ലേ, ഈ പ്രശ്നങ്ങൾക്ക് ഇടയിൽ ഏട്ടത്തി തനിച്ച് " "പ്ലീസ് വിഷ്ണു എന്റെ അവസ്ഥ മനസ്സലാക്ക്. പേടിച്ചു ഒളിക്കാൻ ഒന്നും അല്ല എനിക്ക് ചെയ്തു തീർക്കാൻ കടമകൾ കുറേയുണ്ട്.... ഞാൻ തനിച്ചല്ല, എന്റെ ഫ്രണ്ട് കൂടെയുണ്ട്. ഇതിനിടക്ക് ആദിയുടെ ലൈഫ് സ്പോയിൽ ആവാൻ പാടില്ല "കുറച്ചു സമയം അവൻ മിണ്ടാതെ ഇരുന്നു. പിന്നെ അവളെ നോക്കി എണീറ്റു. "ഇപ്പൊ ഞാൻ എന്താ ചെയ്യേണ്ടേ " "എനിക്ക് ആരും കാണാതെ ആദിയെ ഒന്ന് കാണിച്ചു തരുമോ "വിഷ്ണു ആലോചിച്ച ശേഷം lcu നു അടുത്തേക്ക് പോയി, ആരും ഇല്ലെന്നു നോക്കിയ അവളുടെ അടുത്തേക്ക് ചെന്നു.

"വാ... അവരൊക്കെ ഫുഡ്‌ കഴിക്കാൻ പോയിട്ടുണ്ട് "മുക്ത അവന്റെ പുറകെ നടന്നു. Icu ന് മുൻപിൽ എത്തിയതും അവളുടെ ഹൃദയമിടിപ്പ് വേഗത്തിൽ ഇടിക്കാൻ തുടങ്ങി.നെറ്റിയിൽ നിന്ന് വിയർപ്പ് പൊടിഞ്ഞു. അവൻ ഡോർ തുറന്നു അകത്തേക്ക് കയറാൻ കാണിച്ചു. അവൾ പതിയെ അകത്തേക്ക് കയറി, വിഷ്ണു ഡോർ അടച്ചു പുറത്തു നിന്നു. അവൾക്ക് മുന്നോട്ടു പോകും തോറും ശരീരം തളരുന്ന പോലെ. കർട്ടൺ നീക്കി ബെഡിൽ കിടക്കുന്നവനെ കണ്ടതും ഏങ്ങൽ ഉയർന്നു. അവൻ കേൾക്കാതിരിക്കാൻ വാ പൊത്തി പിടിച്ചു മെല്ലെ അടുത്തിരുന്നു. ആദി മയക്കത്തിൽ ആണ്, അവൾ അവനെ നോക്കി....

കയ്യിലും കാലിലും മെല്ലാം കെട്ടുണ്ട്, നെറ്റിയും ചുണ്ടും പൊട്ടി മരുന്ന് തേച്ചിരിക്കുവാണ്,കണ്ണിന് ചുറ്റും ചുവപ്പ് പടർന്നിട്ടുണ്ട്, ഇപ്പോഴും ആ പോളകൾ നനഞ്ഞിരിക്കുവാണ്. അവൾക്ക് കുറ്റ ബോധം തോന്നി....... മുക്ത അവന്റെ അടുത്തിരുന്നു അവന്റെ കൈ എടുത്തു പൊതിഞ്ഞു പിടിച്ചു അവളുടെ കവിളിൽ ചേർത്ത് പിടിച്ചു.... കണ്ണുനീർ ആ കൈകളെ നനച്ചു കൊണ്ടിരിന്നു. "സോറി ആദി, ഞാൻ നിന്റെ ലൈഫിൽ വരാൻ പാടില്ലായിരുന്നു. വന്നില്ലെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു നിനക്ക്.

ഈ കാഴ്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.. മരിച്ചു പോകും പോലെയുണ്ട് നീ മിണ്ടാതെ ഇരിക്കുന്നത് കണ്ട്. വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു. കൈ ചേർത്ത് പിടിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. ചിലപ്പോൾ ഇത് നമ്മുടെ അവസാനത്തെ കണ്ടു മുട്ടൽ ആയിരിക്കാം... അതാണ് നല്ലത്, നിന്നെ ഈ അവസ്ഥയിൽ ഇട്ടിട്ടു പോവാൻ മനസ്സുണ്ടായിട്ടല്ല, നിന്നോട് ഞാൻ ഒരുപാട് കടപ്പെട്ടിട്ടുണ്ട്, എപ്പോഴും നീ എനിക്ക് താങ്ങായി നിന്നിട്ടെ ഒള്ളു. അത് എനിക്ക് ജീവൻ ഉള്ള കാലത്തോളം ഞാൻ മറക്കില്ല. നിന്നിലൂടെയാണ് ഞാൻ വീണ്ടും ചിരിക്കാൻ പഠിച്ചേ.പക്ഷെ ഇപ്പൊ എനിക്ക് പോയേ പറ്റു.......

.I realy miss u. അവൾ അവന്റെ കയ്യിൽ ചുണ്ട് ചേർത്തു, അവനിൽ നിന്ന് കൈ വേർപ്പെടുത്തി.വാതിൽ ഇറങ്ങാൻ നേരം അവളൊരു വട്ടം കൂടെ അവനെ മനസ്സ് നിറയെ കണ്ടു... വേഗം കണ്ണു തുടച്ചു അവിടുന്ന് ഓടി...... പുറത്തു വിഷ്ണു അവളെയും കാത്തിരിപ്പുണ്ട്, "താങ്ക്സ്, വിഷ്ണു....... ഞാൻ പോകുവാണ്, ആദിയെ നോക്കണം " അവൾ വേറെ ഒന്നും മിണ്ടാതെ വേഗം നടന്നു. വിഷ്ണു അവൾ പോകുന്നതും നോക്കി അവിടെ അങ്ങനെ നിന്നു. താഴെ കാറിൽ പ്രീതി അവളെ വെയിറ്റ് ചെയ്തു നിൽപ്പുണ്ട്. മുക്ത വേഗം കാറിൽ കയറി ഗ്ലാസ്‌ എടുത്തു വെച്ചു നേരെ ഇരുന്നു . "കണ്ടോ " "മ്മ്മ് " പ്രീതി പിന്നെ അവളോട് ചോദിക്കാൻ പോയില്ല,

നീണ്ട യാത്രയിൽ അവരിൽ നിശബ്ദത മാത്രമായിരുന്നു...മുക്ത കണ്ണുകൾ അടച്ചു എപ്പോയോ ഉറക്കിലേക്ക് വഴുതി.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "സാർ she is missing " ആരോ ഫോൺ വിളിച്ചു പൂളിൽ കുളിച്ചു കൊണ്ടിരിക്കുന്നവന്റെ അടുത്തേക്ക് വന്നു. "What the ....."അവൻ അലറി കൊണ്ട് അയാളുടെ നേരെ തിരിഞ്ഞു. "ഇന്ന് രാവിലെ ദിനേശ് വിളിച്ചപ്പോഴാണ് അറിഞ്ഞത്. ആയുക്ത ആ വീട് വീട്ടിറങ്ങി." "ആ അധ്വിത് അവനോ "അവന്റെ കണ്ണുകൾ ചുവപ്പ് രാശി പടർന്നിരുന്നു. "അവനു ഒരു ആക്‌സിഡന്റ്, സിറ്റി ഹോസ്പിറ്റലിൽ ആണ്......കുറച്ചു ക്രിട്ടിക്കൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.. ധീരേദ്രന്റെ ആളുകളുടെ പണിയാ " "ഇത്ര നേരം ആയിട്ടും അവളുടെ ഒരു വിവരവും കിട്ടിയില്ലേ??"അവൻ ഉച്ചത്തിൽ അലറി. "എയർപോർട്ടിൽ എത്തിയിരുന്നു. പക്ഷെ ഫ്ലൈറ്റിൽ കയറിയിട്ടില്ല. അവിടുന്ന് എവിടേക്ക് പോയെന്നു അറിയില്ല "

"അറിയില്ലെന്നോ, നാളെ സൂര്യൻ ഉദിക്കുന്നതിന് മുൻപ് അവളെവിടെയെന്ന് എനിക്കറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ അറിയാലോ "അയാളെ പൂളിലേക്ക് തള്ളി അവിടിരുന്ന ടാവ്വൽ എടുത്തു അവൻ നടന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "മുക്ത...... മുക്ത സ്ഥലത്തെത്തി" പ്രീതിയുടെ ശബ്ദം കേട്ട് അവൾ ഞെട്ടി ചുറ്റും നോക്കി.നേരം വെളുത്തിരുന്നു അവിടെ എത്തിയപ്പോൾ.....P. M ഹോസ്പിറ്റൽ... പത്മതീർത്ഥ തിന്റെ തന്നെയാണ്. ആ സിറ്റിയിലേ ഏറ്റവും വലിയ ഹോസ്പിറ്റൽ. ഇവിടെ ഇല്ലാത്ത സൗകര്യങ്ങൾ ഇല്ല...... അവൾ ചുറ്റും കണ്ണുകൾ പായിച്ചു. പണ്ടേ തനിക്ക് ഇങ്ങോട്ട് വരുന്നത് ഇഷ്ടമല്ല, അതായിരുന്നു തന്റെ character...

.പ്രീതി മുന്നിൽ നടന്നു.അവൾ നേരെ റൂം നമ്പർ 321ലേക്ക് കയറി.. മുക്ത വേണോ വേണ്ടയോ എന്നറിയാതെ അവിടെ നിന്നു. "ആന്റി, ഇപ്പൊ എങ്ങനെയുണ്ട് "പ്രീതി ബെഡിൽ എണീക്കാൻ കഴിയാതെ നിശ്ച്ഛലമായി കിടക്കുന്ന അമ്മയുടെ അടുത്തിരുന്നു. അതിന് ഒരു പുഞ്ചിരി നൽകി. "മോളെവിടെ ആയിരുന്നു രണ്ടു ദിവസം കണ്ടില്ല, എന്റെ മോളെ കണ്ടോ അവൾക്ക് സുഖം തന്നെയല്ലേ " അവരുടെ ചോദ്യം അവളുടെ ചെവിയിൽ അലയടിച്ചു. ഇത്ര കാലം അവഗണിച്ചിട്ടും ആ മനസ്സിൽ താൻ മാത്രമോള്ളു, അവൾ പൊത്തി പിടിച്ചു തന്റെ സങ്കടം അടക്കി. "അമ്മയ്ക്ക് ഞാൻ ഒരു സർപ്രൈസ് കൊണ്ടു വന്നിട്ടുണ്ട്. കണ്ടിട്ട് ഇഷ്ടപ്പെട്ടോ എന്ന് പറയണം

"പ്രീതി അവിടെ നിന്നെണീറ്റു വാതിലിന് പുറകിൽ നിൽക്കുന്നവളെ വലിച്ചു മുൻപിൽ നിർത്തി.ഒരു നിമിഷം അവരും ഞെട്ടി... എണീക്കാൻ നോക്കിയെങ്കിലും അതിന് കഴിയാതെ അവളെ നോക്കി.മുക്ത അവരുടെ അരികിലേക്ക് ഓടി ആ കാലിൽ വീണു കരയാൻ തുടങ്ങി..... "അമ്മ എന്നോട് ക്ഷമിക്ക്....അതും പറഞ്ഞു അവൾ കരയാൻ തുടങ്ങി. അമ്മയ്ക്ക് എന്ത് പറയണമെന്നറിയാതെ നിസ്സഹായയായിരുന്നു. "എന്താ മോളെ ഈ കാണിക്കുന്നേ, ഞാൻ അല്ലെ എന്റെ കുഞ്ഞിനോട് മാപ്പ് ചോദിക്കേണ്ടേ.... താങ്ങാവേണ്ട നേരത്ത് അകലം പാലിച്ചില്ലേ "അമ്മയുടെ കണ്ണ് നിറഞ്ഞു.മുക്ത എണീറ്റു അവരുടെ അടുത്തിരുന്നു. നെറ്റിയിൽ ചുണ്ട് ചേർത്തു.

അത് മാത്രം മതിയായിരുന്നു ആ അമ്മയുടെ മുറിവുണക്കാൻ. "മോളെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ, അയാൾ നിന്നെ വെറുതെ വിടില്ല. എന്റെ മോൾ ഇപ്പൊ തന്നെ പോകാൻ നോക്ക്." "ഇല്ലമ്മേ, അങ്ങനെ ഓടി ഒളിക്കാൻ അല്ല ഞാൻ വന്നത്. എല്ലാത്തിനും കണക്ക് ചോദിക്കാൻ തന്നെയാ.എന്റെ അമ്മയെയും ലൂക്കയെയും വേദനപ്പിച്ചതിന്റെ ഇരട്ടി വേദന ഞാൻ കൊടുത്തിരിക്കും. അമ്മ കേട്ടിട്ടില്ലേ, പട്ടിയെ കണ്ടു പേടിച്ചു ഓടിയാലേ അത് പുറകെ വരു.ഇതും അങ്ങനെ തന്നെയാ."ആയുക്ത പലതും മനസ്സിൽ കണക്കു കൂട്ടി പറഞ്ഞു. "എന്തൊക്കെയാ പ്രീതി ഇവൾ പറയുന്നത്. ഇതൊക്കെ കേട്ടിട്ട് എനിക്ക് പേടിയാവുന്നു.ഇതിന്റെ ആവിശ്യം ഒന്നും ഇല്ല....." "ഇല്ലമ്മ. അമ്മയ്ക്ക് എല്ലാം മറക്കാൻ പറ്റും. പക്ഷെ നമ്മുടെ ലൂക്ക... അവനെ മറക്കാൻ അമ്മയ്ക്ക് കഴിയുമോ,അമ്മയുടെ മോൻ തന്നെയല്ലേ അവനും......

ഇതൊക്കെ മറക്കാൻ കഴിയുമോ " "അവനെ മറക്കാൻ അമ്മയ്ക്ക് ഈ ജന്മം കഴിയില്ല. എന്റെ മോനെ പോലെ അല്ല മോൻ തന്നെയായിരുന്നു അവൻ. ആ നഷ്ടം ഞാൻ ഇപ്പോഴും അനുഭാവിക്കുന്നുണ്ട്..... ഇനി അങ്ങനെ ഒന്നില്ലാതെ ഇരിക്കാൻ ആണ് അമ്മ പറയുന്നത്. മോൾ തിരികെ പോകണം " "അമ്മ ഇനി എന്ത് പറഞ്ഞാലും ഞാൻ തിരിച്ചു പോകില്ല. എല്ലാം സത്യവും അറിഞ്ഞതിന് ശേഷവും ഞാൻ ഓടി ഒളിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥം ഇല്ല." "മോളെ എന്നാലും " "വേണ്ടമ്മ, ഇനി ഞാൻ എന്റെ അമ്മയുടെ കൂടെ ഉണ്ടാവും. അമ്മയുടെ ആയുക്തയായി " അതിനവർ ഒന്ന് പുഞ്ചിരിച്ചു അവളുടെ കവിളിൽ കൈ ചേർത്തു.

പ്രീതി നിറഞ്ഞ കണ്ണ് തുടച്ചു അവരെ നോക്കി പുഞ്ചിരിച്ചു.കുറച്ചു സമയം കഴിഞ്ഞതും ഡോക്ടർ വന്നു... രണ്ടു പേരും എണീറ്റു. "മക്കളാണോ ആന്റി "ഡോക്ടർ "മ്മ് " "അമ്മയ്ക്ക് ഇപ്പൊ എങ്ങനെയുണ്ട് "മുക്ത "അമ്മയ്ക്ക് ഇനി പഴയ പോലെ നടക്കാൻ സാധിക്കില്ല.ആ വീഴച്ചയിൽ നട്ടെല്ല് പൊട്ടി രണ്ടു കാലുകളും തളർന്നു പോയി...... എണീക്കാൻ ചാൻസ് ഇല്ലെന്നു പറയില്ല. ട്രീറ്റ്മെന്റ് ചെയ്തു കൊണ്ടിരിക്കണം ഫലം കാണാതിരിക്കില്ല." ഡോക്ടർ പറയുന്നത് കേട്ട് മുക്ത ഞെട്ടി അമ്മയെ നോക്കി. ആ മുഖത്തു ഒരു സങ്കടവും ഇല്ലായിരുന്നു. മകൾ വന്ന സന്തോഷത്തിൽ തന്റെ വേദന മറന്നു പോയിരുന്നു. "അമ്മയെ വീട്ടിലേക്ക് കൊണ്ടു പോകാൻ പറ്റുമോ ഡോക്ടർ "

"അമ്മയെ ഡിസ്ചാർജ് ആക്കിയതാണ്. പക്ഷെ ഇയാളുടെ ഹുസ്ബൻഡ് വേണ്ടെന്ന് പറഞ്ഞു ഇവിടെ റൂം എടുത്തു " "ഡോക്ടർ അമ്മയ്ക്ക് ഇന്ന് തന്നെ ഡിസ്ചാർജ് വേണം, എത്രയും പെട്ടെന്ന്. "മുക്ത ഗൗരവത്തിൽ പറഞ്ഞു. "Okay, "ഡോക്ടർ അവിടുന്ന് പോയതും അവൾ എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി. അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരുന്നു. അയാളോടുള്ള ദേഷ്യം അവളിൽ ഇരച്ചു കയറി. അവളുടെ പ്രവൃത്തി കണ്ടു അമ്മ പ്രീതിയെ ദയനീയമായി നോക്കി. അവൾ ഒന്നുമില്ലെന്ന് കണ്ണു ചിമ്മി. നേഴ്സ് വന്നു അമ്മയെ വീൽ ചെയറിൽ ഇരുത്തി മുന്നോട്ടു നടന്നു. സാധനങ്ങൾ ഡ്രൈവർ വന്നു എടുത്തു. മുക്ത ബില്ല് പേ ചെയ്തു കാറിൽ കയറി.

പത്മതീർത്ഥം എന്ന ബോർഡ് കണ്ടു അവളുടെ മുഖഭാവം മാറി. അവൾ ചുറ്റും നോക്കി, ഒന്നും മാറിയിട്ടില്ല.... എല്ലാം പഴയതു പോലെ. പക്ഷെ തന്റെ കൂടെ....... മുക്ത അമ്മയെ കാറിൽ നിന്ന് താങ്ങി പിടിച്ചു വീൽ ചെയറിൽ ഇരുത്തി.മുന്നോട്ടു നടന്നു കൂടെ പ്രീതിയും. സാധങ്ങൾ എല്ലാം സെർവെൻസ് അകത്തേക്ക് കൊണ്ടു വെച്ചു. മുക്തയെ കണ്ട എല്ലാവരും ഒരുതരം ഭാവത്തോടെ നോക്കി. കാര്യം മനസ്സിലയെങ്കിലും അവളതൊന്നും മൈൻഡ് ചെയ്തില്ല. അവൾ നേരെ പൂട്ടി കിടക്കുന്ന മുറിയുടെ അടുത്ത് വന്നു. തുറക്കാൻ നോക്കി ലോക്ക് ആണെന്ന് മനസ്സിലായതും അവിടെയുള്ള സെർവ്ന്റിനെ നോക്കി. "ഈ ഡോർ പൊളിച്ചിട്ടായാലും എനിക്കിന്ന് ഈ റൂം ക്ലീൻ ആയി കിട്ടിയിരിക്കണം.

അതിന് എന്ത് ചെയ്താലും വേണ്ടില്ല, make fast "ആയുക്ത ഗൗരവം വിടാതെ പറഞ്ഞു. "മേഡം, അതിന് സാർ സമ്മതിക്കില്ല " "ഏത് സാർ, ഇതെന്റെ വീടാ ഞാൻ പറയുന്നത് മാത്രമേ ഇവിടെ ഇനി നടക്കൂ.പറഞ്ഞത് മനസ്സിലായോ എല്ലാവർക്കും "അതിന് എല്ലാവരും തലയാട്ടി. "ഇതിന്റെ ആവിശ്യം ഉണ്ടോ, "അമ്മ "ഉണ്ട്, എല്ലാം അയാളുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ, അതെന്റെ മുറിയല്ലേ എന്നെ അങ്ങനെ ഒഴിവാക്കാൻ പറ്റില്ലെന്ന് അങ്ങേർക്ക് മനസ്സിലാക്കി കൊടുക്കണല്ലോ "ആയുക്ത രണ്ടു കയ്യും മാറിൽ പിണച്ചു അമ്മയെ നോക്കി. "ഇവിടെ എല്ലാം okey അല്ലെ, ഇനി ഞാൻ വീട്ടിൽ പോയിട്ടു വരാം "പ്രീതി "മോൾക്ക് ഇവിടെ കുറച്ചു ദിവസം നിന്നൂടെ "

" ഇവളുണ്ടല്ലോ,തല്ക്കാലം അമ്മയും മോളും സംസാരിച്ചിരിക്ക്, മടുക്കുമ്പോൾ എന്നെ വിളിച്ചാൽ മതി " "അമ്മാ ഞാൻ ഇവളെ പറഞ്ഞു വിട്ടിട്ട് വരാം"മുക്ത അവളുടെ തോളിൽ കയ്യിട്ടു കൊണ്ടു പറഞ്ഞു.അവർ രണ്ടു പേരും പുറത്തേക്കിറങ്ങി. മുക്ത അവളെ പുണർന്നു.കുറച്ചു സമയം അവരങ്ങനെ നിന്നു. "Thanks da, നീ എന്നെ തടഞ്ഞില്ലെങ്കിൽ എനിക്ക് അമ്മയെ നഷ്ടപ്പെടുമായിരുന്നു." "നീ എന്തൊക്കെയാ ഈ പറയുന്നേ " "ഞാൻ കാര്യമായിട്ട് പറഞ്ഞതാ, എന്റെ അമ്മയെ എന്നെന്നേക്കുമായി ഒഴിവാക്കാൻ തന്നെയാ അയാളുടെ ഉദ്ദേശം, സമ്മതിക്കില്ല ഞാൻ " "എന്തിനും എന്നെ വിളിക്കണം, ഒന്നും ആലോചിക്കാതെ ചെയ്യരുത്" "മ്മ്മ് "

പ്രീതി അവളുടെ കാർ എടുത്തു ഗേറ്റ് കടന്നു പോയി. മുക്ത അങ്ങനെ കുറച്ചു സമയം നിന്നു.... പിന്നെ വേഗം അകത്തേക്ക് നടന്നു. അവൾ അമ്മയെ റൂമിലേക്ക് കൊണ്ടു പോയി. ബെഡിൽ കിടത്തി, പുതപ്പിച്ചു. "ഞാൻ വേഗം ഫ്രഷ് ആയിട്ട് വരാം "അവരുടെ തലയിൽ തലോടി. "എന്റെ മോള് ഒരുപാട് അനുഭാവിച്ചുലേ" "എന്റെ അമ്മയുടെ അത്ര ഇല്ല,"കണ്ണു ചിമ്മി കാണിച്ചു കൊണ്ടു ബാത്‌റൂമിലേക്ക് കയറി. ഷവർ ഓൺ ചെയ്തു കുറച്ചു സമയം അവളങ്ങനെ നിന്നു.ഉള്ളിൽ ചുട്ടെരിയുന്ന കനലിനെ തണുപ്പിക്കാൻ ആ വെള്ളതുള്ളികൾക്കു പോലും ആവില്ല, ഇത്രയും നേരം മറച്ചു പിടിച്ച മഴ തുള്ളിയെ സ്വന്തത്രയാക്കി... നിലത്തിരുന്നു പൊട്ടി കരഞ്ഞു. കണ്ണുകൾ അടയ്ക്കുമ്പോൾ പോലും ആദിയുടെ പുഞ്ചിരിക്കുന്ന മുഖം മനസ്സിലേക്ക് ഓടി വരും....... അവിടെയുള്ളേതെല്ലാം എന്തിനോ വേണ്ടി എറിഞ്ഞു..

ഒരു പ്രാന്തിയെ പോലെ മുഖം പൊത്തി കരഞ്ഞു. ഒരുപാട് സമയം കഴിഞ്ഞാണ് മുക്ത ബാത്‌റൂമിൽ നിന്നിറങ്ങിയത്. അമ്മ അവളെ സൂക്ഷിച്ചു നോക്കി. മുടി തോർത്തിയിട്ടില്ല ഇപ്പോഴും വെള്ളം വീഴുന്നുണ്ട്, കണ്ണുകൾ നന്നായി ചുവന്നു കിടക്കുന്നു.... "മോളെ മുക്ത....."അമ്മയുടെ വിളി കേട്ട് ഞെട്ടി എന്തെന്നർത്ഥത്തിൽ അവരെ നോക്കി. "നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ മോളെ," "ഇല്ലമ്മേ, അമ്മയ്ക്ക് തോന്നിയതാവും "അത്രയും പറഞ്ഞു ബെഗിൽ നിന്ന് ഡ്രസ്സ്‌ എടുത്തു ചേഞ്ച്‌ ചെയ്തു.കുറച്ചു കഴിഞ്ഞപ്പോൾ സെർവെൻറ് അവർക്കുള്ള ഫുഡുമായി വന്നു. "അമ്മയ്ക്ക് ഇനി എന്ത് ഉണ്ടാക്കിയാലും എന്നെ കാണിച്ചിട്ട് മാത്രമേ അമ്മയ്ക്ക് കൊടുക്കാവു."അതിന് തലയാട്ടി കൊണ്ടു അവർ പോയി. "ഇതൊക്കെ എന്തിനാ മുക്ത " "ആവിശ്യം ഉണ്ട്. അമ്മ ഇപ്പൊ ഈ കഞ്ഞി കുടിക്ക്. മരുന്ന് കഴിക്കാൻ ഉള്ളതാ "

മുക്ത അമ്മയ്ക്ക് നേരെ സ്പൂൺ നീട്ടി. അവർ സന്തോഷത്തോടെ വാ തുറന്നു അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു. എന്നാൽ താഴെ........... "ഏട്ടാ എന്തൊരു വലിയ വീടാ ഇത്. ഇതൊക്കെ നമ്മുടെത് ആകുന്നത് ആലോചിക്കുമ്പോൾ തന്നെ കുളിര് കേറുന്നു "ഭാർഗവി വീട് കണ്ടു അമ്പരന്ന് നോക്കി. "ഇനി മുതൽ നിങ്ങൾ ഇവിടെയാണ് താമസിക്കാൻ പോകുന്നെ "ധീരേദ്രൻ "അപ്പൊ നിങ്ങളുടെ രണ്ടാം ഭാര്യ കാണില്ലേ "അവൾ ദേഷ്യത്തിൽ നോക്കി. "അവളെ ഇനി എന്തിനും പറ്റില്ല. രണ്ടു കാലും തളർന്നു കിടക്കാ. ആരെങ്കിലും എന്തെങ്കിലും കൊണ്ടു കാണിച്ചു കൊടുത്താൽ അതാണ് ഇനി അവളുടെ ലോകം. അതുകൊണ്ട് ഇനി ആരും ശല്യം ചെയ്യാൻ വരില്ല."അയാൾ സന്തോഷത്തിൽ അവളുടെ തോളിൽ കയ്യിട്ടു കൊണ്ടു പറഞ്ഞു. "സത്യമാണോ നിങ്ങൾ പറയുന്നത് " "മ്മ്മ് "

അവർ അകത്തേക്ക് കയറി. അപ്പോഴാണ് അയാൾ അടച്ചിട്ടിരിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ടത്.സെർവെൻസ് ക്ലീൻ ചെയ്യുന്നതൊക്കെ കണ്ടു അയാൾ ദേഷ്യത്തിൽ അങ്ങോട്ട് പോയി.അയാളെ കണ്ടു അവരെല്ലാം പേടിച്ചു കൊണ്ടു ജോലി നിർത്തി അയാളെ നോക്കി. "ആരോട് ചോദിച്ചിട്ടാ ഈ മുറി തുറന്നത്."അയാൾ ദേഷ്യത്തിൽ അലറി. "ഞാൻ പറഞ്ഞിട്ടാ" പുറകിൽ നിന്ന് ഗംഭിരമുള്ള ശബ്ദം കേട്ട് അയാൾ കൈ ചുരുട്ടി ശുഭദ്ര ആണെന്ന് കരുതി അടിക്കാൻ ഒരുങ്ങി തിരിഞ്ഞതും ഒരു ഭാവഭേദവും ഇല്ലാതെ കൈ കെട്ടി നിൽക്കുന്നവളെ കണ്ടു അയാളുടെ കൈ താനെ താഴ്ന്നു.....അയാൾ നിന്ന് വിയർക്കാൻ തുടങ്ങി. തൊണ്ട കുഴിയിൽ എന്തോ തടഞ്ഞതു പോലെ കണ്ണുകൾ എന്തിനോ വേണ്ടി പരാതി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story