കാണാചരട്: ഭാഗം 21

kanacharad afna

രചന: അഫ്‌ന

"ഞാൻ പറഞ്ഞിട്ടാ" പുറകിൽ നിന്ന് ഗംഭിരമുള്ള ശബ്ദം കേട്ട് അയാൾ കൈ ചുരുട്ടി ശുഭദ്ര ആണെന്ന് കരുതി അടിക്കാൻ ഒരുങ്ങി തിരിഞ്ഞതും ഒരു ഭാവഭേദവും ഇല്ലാതെ കൈ കെട്ടി നിൽക്കുന്നവളെ കണ്ടു അയാളുടെ കൈ താനെ താഴ്ന്നു.....അയാൾ നിന്ന് വിയർക്കാൻ തുടങ്ങി. തൊണ്ട കുഴിയിൽ എന്തോ തടഞ്ഞതു പോലെ കണ്ണുകൾ എന്തിനോ വേണ്ടി പരാതി. "പപ്പാ എന്താ പ്രേതത്തെ കണ്ടപ്പോലെ ഇങ്ങനെ നോക്കുന്നെ,ഞാൻ വന്നത് ഇഷ്ടപ്പെട്ടില്ലേ"മുക്ത ഒന്ന് പുഞ്ചിരിച്ചു കൊണ്ടു മുന്നോട്ടു വന്നു. അയാൾക്ക് അയാളുടെ കണ്ണുകളെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.അയാൾ കർച്ചീഫ് എടുത്തു വിയർപ്പ് തുടച്ചു. അവളെ നോക്കി ചിരിച്ചെന്ന് വരുത്തി.

"മോ..... മോളോ, മോൾ എ... എ..പ്പോ എത്തി "അയാൾ വിക്കി വിക്കി സംസാരിച്ചു. "ഇതെന്താ പെട്ടെന്ന് വിക്കൊക്കെ പപ്പാ, ഞാൻ പോകുന്ന വരെ ഇങ്ങനെയൊന്നും ഇല്ലല്ലോ."മുക്ത അതും പറഞ്ഞു ഡെയിനിങ് ടേബിളിൽ ചെന്നിരുന്നു. "ഏയ്‌ അങ്ങനെ ഒന്നും ഇല്ല. നിനക്ക് സുഖം തന്നെയല്ലേ "അയാൾ താല്പര്യമില്ലാതെ ചോദിച്ചു. "ആഹാ സുഖം തന്നെ,... എന്നെ കുറിച്ച് ഒരുപാട് അന്വേഷിച്ചു അല്ലെ. അമ്മ പറഞ്ഞു" ബ്രെഡിൽ ജാം പുരട്ടി കൊണ്ടു അയാളെ നോക്കാതെ ചോദിച്ചു.പക്ഷെ അയാൾ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കുവായിരുന്നു. ആ പഴയ ഭയവും വാശിയും ഒന്നും ഇല്ല.തന്നെ കാണുമ്പോൾ ഉള്ള ബഹുമാനമൊന്നും ഇല്ല,മറ്റൊരു മുഖം പോലെ. "ഇതാരാ ഡാഡ്???

പുതിയ സെർവെൻറ് ആണോ, ഇപ്പൊ സെർവ്ന്റിനെ ഒന്നും ആവിശ്യമില്ലല്ലോ. ആവിശ്യത്തിൽ കൂടുതൽ ആളുണ്ടല്ലോ ഇപ്പൊ "ഭാർഗവിയെ മനസ്സിലയെങ്കിലും അറിയാത്ത ഭാവത്തിൽ നോക്കി. ഇത് രണ്ടു പേരെയും ഒരു പോലെ ദേഷ്യം പിടിപ്പിച്ചു.അയാൾ മുഷ്ടി ചുരുട്ടി കൈ പിറകിൽ പിടിച്ചു.ഭാർഗവി അയാളെ ദേഷ്യത്തിൽ നോക്കി. "എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാം ഇപ്പൊ നിങ്ങൾ പോകാൻ നോക്ക്"മുക്ത ബ്രെഡ്‌ കഴിച്ചു കൊണ്ടു അവരോട് അതും പറഞ്ഞു മുകളിലേക്ക് കയറി..... "നിങ്ങൾ എന്താ അവളിത്രയും പറഞ്ഞിട്ട് ഒന്നും മിണ്ടാതെ നിന്നെ. അവളെ അപ്പോൾ തന്നെ കൊന്നു തള്ളേണ്ടേ, എങ്ങനെ ഇങ്ങോട്ട് വരാൻ ധൈര്യം വന്നു"ഭാർഗവി

"എനിക്ക് കൊല്ലാനുള്ള ദേഷ്യം ഉണ്ടായിട്ടല്ല. ഒന്നും നടന്നിട്ടില്ലാത്ത ഭാവമാണ്‌ അവളുടേത്..... അത് എവിടെ വരെ പോകും എന്ന് നോക്കാം. നിന്നെ കുറിച്ച് അറിഞ്ഞിട്ടില്ല, അതാ ഇപ്പോൾ നല്ലത്...... നീ ഇപ്പൊ പോകാൻ നോക്ക്. നമുക്ക് വഴി ഉണ്ടാക്കാം "അയാൾ അവളെ ഡ്രൈവറെ വിട്ടു അവളെ പറഞ്ഞയച്ചു. ഇതെല്ലാം മുകളിൽ നിന്ന് മുക്ത ഒരു പുച്ഛത്തോടെ നോക്കി കണ്ടു... റൂമിലേക്കു നടന്നു. അമ്മാ നമ്മുടെ കുടുംബ വക്കീലിനോട്‌ ഇങ്ങോട്ട് വരാൻ പറയണം " "എന്തിനാ മോളെ " "എല്ലാം documents ഉം പെട്ടെന്ന് റെഡിയാക്കണം അമ്മാ, അയാൾ വീട്ടിൽ കയറി കളിക്കാൻ തുടങ്ങി. ആദ്യ ഭാര്യയേ കൂട്ടി വന്നിരുന്നു. ഞാൻ ചുമ്മാ അങ്ങ് തട്ടി പറഞ്ഞു വിട്ടു "

"എന്താ നീ പറഞ്ഞേ, ആര് വന്നന്ന് " "ആ ഭാർഗവി, അമ്മയ്ക്ക് ഇനി നടക്കാൻ പറ്റില്ലല്ലോ എന്നും പറഞ്ഞു കൊണ്ടു വന്നതാ,... ഞാൻ ഇപ്പൊ സെർവ്ന്റിനെ വേണ്ടെന്ന് പറഞ്ഞു മെല്ലെ ഒഴിവാക്കി "അത് കേട്ടപ്പോൾ അവരുടെ മുഖം മാറി. "എന്താ അമ്മാ "അവൾ മുഖം പിടിച്ചുയർത്തി.. "നീ വന്നില്ലായിരുന്നെങ്കിൽ ഇന്ന് അമ്മയുടെ അവസ്ഥ ആലോചിച്ചു പോയതാ,"അവർ അവളുടെ കയ്യിൽ പിടിച്ചു. "ഇപ്പൊ ഞാൻ വന്നില്ലേ, അമ്മ കൂൾ ആയിരിക്ക്, എല്ലാം ശരിയാകും അല്ലെങ്കിൽ ഈ ആയുക്ത ശരിയാക്കും." "ഇതാണ് നമ്മുടെ ഫാമിലി അഡ്വക്കേറ്റ്, ad:വിശ്വനാഥ്‌. മോൾ വിളിച്ചു എല്ലാം പറഞ്ഞേക്ക് "അമ്മ അയാളുടെ അഡ്രസ്സ് എടുത്തു അവൾക്ക് കൊടുത്തു.അവളതും വാങ്ങി ബാൽക്കാണിയിലേക്ക് നടന്നു.

ഒരുപാട് നേരത്തെ സംസാരത്തിന് ശേഷം അവളകത്തേക്ക് വന്നു. "നമുക്ക് ഫുഡ്‌ കഴിക്കാൻ പോയാലോ അമ്മ "അവരെ വീലചെയറിൽ ഇരുത്തി. "അത് മോളെ, ഇപ്പൊ അയാൾ ഇരിക്കുന്ന നേരമാ... വേറെ ആരും കഴിക്കുന്നത് ഇഷ്ടമല്ല "അവർ പേടിയോടെ നോക്കി. "ആണോ അത് നേരത്തെ പറയണ്ടേ, വേഗം വന്നേ എനിക്ക് ഇപ്പൊ നല്ല വിശപ്പുണ്ട് "മുക്ത വേഗം അവരെയും കൂട്ടി താഴേക്കു നടന്നു.പറഞ്ഞ പോലെ ധീരേദ്രൻ ഫുഡ്‌ കഴിക്കാൻ ഇരിന്നിരുന്നു. മുക്ത അമ്മയെ ആദ്യം ഇരുത്തി അപ്പുറത്ത് അവളും ഇരുന്നു. ഇത് ഇഷ്ടപെടാതെ അമ്മയെ തറപ്പിച്ചോന്ന് നോക്കി. "എന്താ സുഭദ്രേ ഇതുവരെ ഇല്ലാത്ത ശീലം "അയാൾ പല്ലിറുമ്പി കൊണ്ടു അവരെ നോക്കി.

"ഇത് തന്നെ ഞാൻ അമ്മയോട് പറഞ്ഞേ... കുറച്ചു നേരത്തെ കഴിക്കണമെന്നു "മുക്ത ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു. "മുക്ത.... ഞാൻ നിന്നോടല്ല പറഞ്ഞേ, ചോദിക്കുന്നതിന് മാത്രം മറുപടി പറഞ്ഞാൽ മതി "അവളുടെ നേരെ വിരൽ ചൂണ്ടി. "അതെന്താ അമ്മയോട്??? ഞാനും ഇവിടെ തന്നെയാണ് ഇരിക്കുന്നെ "അവൾ അതെ സ്വരത്തിൽ പറഞ്ഞു കൊണ്ടു അയാളെ നോക്കി. "നിന്റെ വാ നടക്കുന്നതാണ് മുക്ത നല്ലത് "ദേഷ്യം കൊണ്ടു അയാൾ അലറി "ഇല്ലെങ്കിൽ..... ഇല്ലെങ്കിൽ പപ്പ എന്ത് ചെയ്യും "അവൾ കൈ കെട്ടി നേരെ ഇരുന്നു. "നിനക്ക് എന്റെ മുൻപിൽ വാ തുറക്കാൻ മാത്രം ധൈര്യം എവിടുന്ന് വന്നു മുക്താ "ചെയറിൽ നിന്നെണീറ്റു അവൾക്ക് നേരെ ചീറി

. "എന്റെ ദേഹത്തു കൈ വെച്ചാൽ പ്രായത്തിൽ മൂത്തതെന്നു ഞാൻ നോക്കില്ല..... തിരിച്ചു തന്നിരിക്കും " അവൾ എണീറ്റു അയാളുടെ കണ്ണിലേക്കു നോക്കി കൊണ്ടു പറഞ്ഞു. അവളുടെ വാക്കുകൾക്ക് അത്രയും മുർച്ചയുണ്ടായിരുന്നു. അവളെ അടിക്കാൻ ഉയർത്തിയ കൈ താനെ താഴ്ന്നു, കഴിച്ചിരുന്ന പ്ളേറ്റ് വലിച്ചെറിഞ്ഞു അയാൾ മുറിയിലേക്ക് നടന്നു. മുക്ത ഒന്നും നടന്നിട്ടില്ലാത്ത മട്ടിൽ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടു ശുഭദ്ര എന്ത് പറയണമെന്നറിയാതെ അവരെ നോക്കി. "അമ്മയുടെ സാധനങ്ങൾ എല്ലാം എന്റെ റൂമിലേക്ക് മാറ്റിയേക്ക് "മുക്ത പറയുന്നത് കേട്ട് അമ്മ അവളെ നോക്കി. "എനിക്കറിയാം അയാൾ എന്റെ ദേഷ്യം മുഴുവൻ അമ്മയോട് തീർക്കാൻ കാത്തിരിക്കുവായിരിക്കും.

അതിന് ഇനി ഞാൻ സമ്മതിക്കില്ല "അവൾ മുട്ടു കുത്തി ഇരുന്നു അവരുടെ മടിയിൽ തല വെച്ചു കിടന്നു. അവളുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി ആ മടിയിൽ വീണു. മുറിയിൽ നിന്ന് സാധങ്ങൾ കൊണ്ടു പോകുന്നത് കണ്ടു അയാൾ സംശയത്തിൽ എണീറ്റു. "ഇതൊക്കെ എങ്ങോട്ടാ വലിച്ചു കെട്ടി കൊണ്ടു പോകുന്നത് " "അത് മാഡത്തിന്റെ സാധനങ്ങൾ മുക്ത കുഞ്ഞിന്റെ റൂമിലേക്ക് മാറ്റാൻ പറഞ്ഞു " "എന്തിന് " "ഇനി അമ്മ എന്റെ കുടെയാ കിടക്കുന്നെ, കുറെ ആയില്ലേ ഞാൻ എന്റെ അമ്മയുടെ കിടന്നിട്ട്....."അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു. അതിഷ്ട്പ്പെടാതെ അയാൾ ഡോർ വലിച്ചടച്ചു. "ഞാൻ തുടങ്ങിയിട്ടല്ലേ ഒള്ളു ധീരേദ്രാ.. ഇപ്പൊ തന്നെ നിനക്ക് മടുപ്പ് വന്നാൽ പിന്നെ മുന്നോട്ടു കളിക്കാൻ എനിക്കളുണ്ടാവില്ലല്ലോ

"മുക്ത അടഞ്ഞ ഡോറിലേക്ക് നോക്കി മനസ്സിൽ മൊഴിഞ്ഞു. രാത്രി കിടക്കാൻ നേരം മുക്ത അമ്മയേ പറ്റി ചേർന്ന് കിടന്നു. അവർ അവളെ തലോടി.അവർ ഉറങ്ങിയെന്നറിഞ്ഞു അവൾ ബെഡിൽ നിന്നെണീറ്റു ബാൽക്കാണിയിൽ ചെന്നിരുന്നു... ഫോണിൽ കാണുന്ന ആദിയുടെ ഫോട്ടോ നെഞ്ചോടു ചേർത്തു, അവരുടെ ഒരു വഴക്കും കളിയും ചിരിയും ഒരു നിമിഷം അവളുടെ മനസ്സിലേക്ക് ഓടി വന്നു. കണ്ണ് നിറയുമ്പോഴും അറിയാതെ ആ ചുണ്ടിൽ ചിരി വിരിഞ്ഞു.

"നീയൊരു അത്ഭുതമാണ്‌ ആദി എനിക്ക് എപ്പോഴും, കൂടെ ഇല്ലെങ്കിൽ പോലും നിന്റെ സാന്നിധ്യം ഞാൻ അറിയുന്നുണ്ട്... ഞാൻ സ്നേഹിച്ചിരുന്നു നിന്നെ ഒരുപാട് ഒരുപാട്. പക്ഷെ പറയാൻ എനിക്കാവില്ല, എല്ലാം ദേ ഈ നെഞ്ചിൽ അടക്കി വെച്ചിട്ടുണ്ട്.ഇനി അങ്ങോട്ട് അങ്ങനെ തന്നെ......"ആ നീല നിലാവിൽ കാണാമായിരുന്നു അവളുടെ കണ്ണിലെ തിളക്കം.....ആദിയോടുള്ള പ്രണയം.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "മുക്ത പത്മതീർത്ഥത്തിൽ തിരിച്ചെത്തിയിട്ടുണ്ട് " അതൊരു കാഹളം പോലെ അവന്റെ ചെവിയിൽ കേട്ടുകൊണ്ടിരുന്നു.അവൻ കുടിച്ചു കൊണ്ടിരുന്ന ഡ്രിങ്ക് താഴെ വെച്ച് എണീറ്റു.

"എന്താ പറഞ്ഞേ, മുക്ത വന്നെന്നോ " "അതെ," "പക്ഷെ ഇത്ര പെട്ടെന്ന് വരാൻ എന്താ കാരണം, ഇനി അവനെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ "ദീക്ഷിത് സംശയത്തോടെ നോക്കി. "ആരുടെ കാര്യമാ സാർ പറയുന്നേ " "ആ ലൂക്കയെ കുറിച്ച് " "No never, അവനെ കുറിച്ച് അറിയാൻ ഒരു ചാൻസും ഇല്ല." "മ്മ്മ്, എന്തായാലും എനിക്ക് അവളെ സ്വന്തമക്കാനുള്ള ടൈം അടുത്തെന്ന് തോന്നുന്നു."അവൻ അവളുടെ വലിയ ഫോട്ടോയിൽ മുഖം ചേർത്തു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ..........വാമി...... വാമി....... അവന്റെ ശബ്ദം ആ നാലു ചുവരുകൾക്കിടയിൽ പ്രതിത്വനിച്ചു കൊണ്ടിരുന്നു.ബെഡിൽ കിടന്നു എണീക്കാൻ കഴിയാതെ അവൻ പ്രാന്ത് പിടിച്ചവനെ പോലെ അലറി.

നേഴ്സുമാർ വന്നു തടയാൻ ശ്രമിച്ചെങ്കിലും അവനെ തടയാൻ കഴിഞ്ഞില്ല. കയ്യിൽ കിട്ടിയതെല്ലാം എറിഞ്ഞുടച്ചു.... അമ്മ പുറത്തു വാ പൊത്തി കരയുന്നത് കണ്ടാണ് അക്കിയും നന്ദനും അങ്ങോട്ട്‌ വരുന്നത്.രണ്ടു പേരും വേവലാതിയോടെ അവരുടെ അടുത്തേക്ക് ഓടി. "എന്താ അമ്മാ... അമ്മ കരയുന്നതെന്തിനാ "അക്കി "എനിക്ക് ഇതൊന്നും കാണാനുള്ള ശേഷി ഇല്ല മക്കളെ, അവനെ ഈ അവസ്ഥയിൽ"അമ്മ പൊട്ടി കരഞ്ഞു കൊണ്ടു ചെയറിൽ ഇരുന്നു. നന്ദൻ റൂം തുറന്നു അകത്തേക്ക് കയറി.... നിലത്തെല്ലാം എറിഞ്ഞുടച്ചു തരിപ്പണമായിട്ടുണ്ട്.... ബെഡിൽ ബോധമില്ലാതെ കിടക്കുന്ന ആദിയെ കണ്ടു അവന് എന്തെന്നില്ലാതെ സങ്കടം തോന്നി വേഗം പുറത്തേക്ക് ഇറങ്ങി.

"ആന്റി എന്താ ഉണ്ടായേ " "അറിയില്ല മോനെ.... കണ്ണ് തുറന്ന പാടെ വാമിയെ വിളിച്ചു എല്ലാം തകർത്തു അലറി കൊണ്ടിരിക്കുവാ..... കേൾക്കാതെ എണീറ്റു പോകാൻ തുനിഞ്ഞപ്പോഴാ ഡോക്ടർ വന്നു ഇൻജെക്ഷൻ കൊടുത്തേ.ഇതിന്റെ ഡോസ് തീർന്നാൽ വീണ്ടും അവനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് എനിക്കറിയില്ല "അവർ തലയിൽ കൈവെച്ചു. "ആന്റി കരയാതെ നമുക്ക് വാമിയെ കണ്ടെത്താം."നന്ദൻ അവരെ സമാധാനിപ്പിച്ചു. അക്കി വിന്ഡോ സൈഡിൽ പോയി കരയുന്നുത് കണ്ടു അവൻ അങ്ങോട്ട്‌ പോയി. "അക്കി നീ ഓക്കേയാണോ "അവളുടെ അപ്പുറത്ത് ചെന്ന് നിന്നു. "മ്മ്മ് "തേങ്ങി കൊണ്ടു മൂളി. "പിന്നെ ഈ ഒഴുകുന്ന കണ്ണുനീർ ആരുടേതാ "അവളുടെ കവിളിൽ തൊട്ട് കൊണ്ടു ചോദിച്ചു.

"എന്ത് സന്തോഷത്തിൽ ആയിരുന്നു എല്ലാവരും.ഞാൻ കണ്ടിട്ടുണ്ട് ഏട്ടത്തിയേ കാണുമ്പോൾ ഏട്ടന്റെ കണ്ണുകളിലെ തിളക്കം. ഏട്ടത്തി വന്നതിൽ പിന്നെയാ ഏട്ടന്റെ കളിയും ചിരിയും എല്ലാം ഞാൻ കാണാൻ തുടങ്ങിയത് തന്നെ..അതുവരെ ഏട്ടന് ഓഫീസ് എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നൊള്ളു.ഏട്ടത്തി എത്ര ദേഷ്യപ്പെട്ടാലും ആ ചിരി മുഖത്തു നിന്ന് മാറിയിരുന്നില്ല, എവിടെയൊക്കെയോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഞങ്ങൾക്ക്.ഇപ്പൊ കണ്ടില്ലേ ഏട്ടനെ ഒരു പ്രാന്തനെ പോലെ.... എണീക്കാൻ കഴിയാത്തോണ്ടുള്ള ദേഷ്യമാ. ഏട്ടത്തിയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയും "അക്കി പൊട്ടി കരഞ്ഞു. നന്ദൻ അവളെ തന്നോട് ചേർത്ത് തോളിൽ തട്ടി സമാധാനിപ്പിച്ചു.

അവളൊന്നും മിണ്ടാതെ അങ്ങനെ കിടന്നു. "തിരിച്ചു കിട്ടില്ലേ എന്റെ ഏട്ടനെ എനിക്ക് പഴയ പോലെ....."അക്കി അവന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. എന്തോ ആ കാഴ്ച അവനെയും വല്ലാതെ തളർത്തി. നന്ദൻ മുഖം തിരിച്ചു അവളുടെ മുടിയിൽ തലോടി. "എല്ലാം ശരിയാകും. വാമിയെ നമുക്ക് കണ്ടുപിടിക്കാം, ഇങ്ങനെ സങ്കടപ്പെടാതെ "നന്ദൻ മുടിയിൽ ചുണ്ട് ചേർത്ത് പറഞ്ഞു. "നന്ദാ" വിഷ്ണുവിന്റെ ശബ്ദം കേട്ടാണ് രണ്ടു പേർക്കും ബോധം വന്നത്. അക്കി അവനു മുഖം കൊടുക്കാതെ തല താഴ്ത്തി കൊണ്ടു അവിടുന്ന് വേഗം പോയി. അവൻ അവൾ പോകുന്നതും നോക്കി അങ്ങനെ നിന്നു. "ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ "വിഷ്ണു

"ആഹാ, എന്താടാ " "ഈ വയ്യാതെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ, ഞാൻ ഇല്ലേ ഇപ്പൊ " "എനിക്ക് ഇവിടുത്തെ കാര്യം ആലോചിച്ചു അവിടെ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല, " "മ്മ്, ഏട്ടൻ വാ നമുക്ക് അങ്ങോട്ട് പോകാം "വിഷ്ണു അവന്റെ തോളിൽ കയ്യിട്ടു കൊണ്ടു icu വിന്റെ അടുത്തേക്ക് വന്നു. അപ്പോയെക്കും അമ്മ രേവതി ആരോടോ സംസാരിക്കുന്നത് കണ്ടു അവർ സംശയത്തോടെ അങ്ങോട്ട്‌ വന്നു. "ആന്റി ഇതാരാ "നന്ദൻ "Helo, ഞാൻ ക്രിസ്റ്റി ആദി പറഞ്ഞിട്ടില്ലേ."അവൻ അവർക്ക് നേരെ കൈ നീട്ടി. "അഹ്, പറഞ്ഞിരുന്നു.....ചെയ്തവരെ കുറിച്ച് എന്തെങ്കിലും ക്ലൂ കിട്ടിയോ "വിഷ്ണു "ആ നമ്പർ പ്ലേറ്റ് fake ണ്.cctv ചെക്ക് ചെയ്തു ഹൈ വേയിൽ എവിടെയോ വെച്ച് അവർ നമ്പർ പ്ലേറ്റ് മാറ്റി എസ്‌കേപ്പ് ആയിട്ടുണ്ട്...

അവരുടെ face ഉം identifie ചെയ്യാൻ കഴിഞ്ഞിട്ടില്ല...." "പിന്നെ..... ഇനി വേറെ എന്താ വഴി "നന്ദൻ "നോക്കാം, എന്തെങ്കിലും വഴി ഉണ്ടാവാതിരിക്കില്ല "ക്രിസ്റ്റി "വാമിയെ പറ്റി എന്തെങ്കിലും വിവരം "വിഷ്ണുവിന്റെ ചോദ്യം കേട്ട് രേവതി ചെയറിൽ നിന്നെണീറ്റു. "അതിന്റെ ആവിശ്യം ഇനി ഇല്ല.മോൻ പൊക്കോ "അവർ ദേഷ്യത്തിൽ പറഞ്ഞു.അതോടെ ക്രിസ്റ്റി അവിടുന്ന് നടന്നു. "ആന്റി എന്തൊക്കെയാ ഈ പറയുന്നേ. ഏട്ടത്തിയെ കുറിച്ച് അന്വേഷിക്കേണ്ടെന്നോ??"വിക്കി "അതെ, അവള് കാരണമാ ഇപ്പൊ എന്റെ കുഞ്ഞ് ഇങ്ങനെ കിടക്കുന്നെ. അവളോടുള്ള ദേഷ്യം അവര് എന്റെ കുഞ്ഞിനോടാ തീർത്തിരിക്കുന്നത്. വേണ്ട ഇനിയും എന്റെ കുഞ്ഞിന്റെ ജീവൻ ബലി കൊടുക്കാൻ ഞാൻ ഒരുക്കമല്ല "

"അമ്മ എന്താ ഈ പറയുന്നതെന്ന ബോധം ഉണ്ടോ... ഏട്ടന്റെ ജീവനാ ഏട്ടത്തി...ആര് അന്വേഷിച്ചു പോയില്ലെങ്കിലും ആധിയേട്ടൻ കൊണ്ടു വരും, അതെനിക്ക് ഉറപ്പാ "അക്കി കണ്ണു തുടച്ചു കൊണ്ടു പറഞ്ഞു. "അതിന് എന്താ വേണ്ടതെന്നു എനിക്കറിയാം... ഇപ്പൊ നിങ്ങൾ ഞാൻ പറയുന്നത് കേട്ടാൽ മതി. ആ icu ൽ കിടക്കുന്നവനോട് ഒരു തരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ അമ്മയ്ക്ക് വാക്ക് താ,വാമിക എന്ന പേര് ഇനി അവന്റെ ചെവിയിൽ എത്തില്ലെന്ന് "അവർ അവരുടെ നേരെ കൈ നീട്ടി. മൂന്നു പേരും മടിച്ചു കൊണ്ടു നിന്നു. "എന്റെ വാക്ക് കേൾക്കാതെ നിങ്ങൾ ആരെങ്കിലും അവളെ ഇങ്ങോട്ട് കൊണ്ടു വന്നാൽ അന്ന് അവസാനിപ്പിക്കും ഞാൻ ഈ ജീവിതം"

"എന്തൊക്കെയാ ആന്റി ഈ പറയുന്നേ. വാമി അമ്മയെ പോലെ അല്ലായിരുന്നോ നിങ്ങളെ കണ്ടേ.. എന്നിട്ടാണോ ഇങ്ങനെ ഒക്കെ പറയുന്നേ "നന്ദൻ "ഇതൊക്കെ ആദി അറിഞ്ഞാൽ ആ പാവം എങ്ങനെ സഹിക്കും "വിഷ്ണു "നിങ്ങൾ ഞാൻ പറയുന്നത് കേൾക്കുമോ ഇല്ലയോ "അവർ അതൊന്നും കേൾക്കാതെ അവരെ നോക്കി. "ഇല്ല ആന്റി, ഞങ്ങൾക്ക് ഇത് അനുസരിക്കാൻ ബുദ്ധിമുട്ടുണ്ട് "അവർ തിരിഞ്ഞു നടക്കാൻ ഒരുങ്ങി. പെട്ടെന്ന് പുറകിൽ നിന്ന് അക്കിയുടെ കരച്ചിൽ കേട്ട് അവർ തിരിഞ്ഞു നോക്കി..... മൂന്നു പേരും ഞെട്ടി.. കൈ മുറിച്ചു രക്തത്തിൽ കിടക്കുന്ന രേവതിയേ കണ്ടു, അവരെ എടുത്തു, casualty ലേക്ക് ഓടി.ഡോക്ടർ വന്നു മുറിവ് കെട്ടി.

കാര്യം അറിയാവുന്നത് കൊണ്ടു അവരൊന്നും ചോദിച്ചില്ല. പകരം അവരെ ഒന്ന് നോക്കി അയാൾ പോയി. "എന്താ അക്കി ഉണ്ടായേ "വിക്കി "നിങ്ങൾ പോയതും അമ്മ ദേഷ്യത്തിൽ അടുത്തിരുന്ന സിറിഞ്ചു ബോക്സിലെ ബ്ലേഡ് എടുത്തു കൈ മുറിച്ചു "അക്കി തേങ്ങി കൊണ്ടു പറഞ്ഞു. വിക്കി അവളെ ആശ്വസിപ്പിച്ചു. "പോട്ടെ ഡാ, ഒന്നുമില്ലല്ലോ ഇപ്പൊ "വിക്കി. "എന്താ ആന്റി ഇങ്ങനെ, അക്കി പേടിച്ചു കരയുന്നത് കണ്ടോ, ആരോടാ ആന്റിയ്ക്ക് ഇത്ര ദേഷ്യം "നന്ദൻ "നിങ്ങൾ എനിക്ക് വാക്ക് തരണം. വമികയെ കുറിച്ച് ഇനി ആദി ഒന്നും അറിയരുത്." വിഷ്ണുവും നന്ദനും ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ നേരത്തെ നടന്നത് ആലോചിച്ചു അവർ സമ്മതിച്ചു. വാമി പോകാൻ നേരം അന്വേഷിച്ചു വരരുതെന്ന വാക്ക് ഓർത്തു അവർ സമാധാനിച്ചു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story