കാണാചരട്: ഭാഗം 24

kanacharad afna

രചന: അഫ്‌ന

അക്കി നന്ദൻ പറഞ്ഞ വാക്കുകളിൽ അകപ്പെട്ടിരിക്കുവാണ്. അവൻ പറഞ്ഞതിന്റെ അർത്ഥം.....ഇനി മദ്യത്തിന്റെ പുറത്തു പറഞ്ഞതായിരിക്കും🧐... കണ്ടാൽ കീരിയും പാമ്പുമായ ഞങൾ അങ്ങനെ ഒന്നും🙄......സ്വയം ഓരോന്ന് പറഞ്ഞു ആലോചിച്ചു താഴെക്ക് ഫുഡ്‌ കഴിക്കാൻ ഇരുന്നു. "നീ ഏത് ലോകത്താ "വിക്കി ഒന്ന് തട്ടി. അപ്പോഴാണ് അവൾ ഹാളിലാണെന്ന ബോധം വന്നത്. "അറിഞ്ഞിട്ടിപ്പോ എന്തിനാ, നീ ഏറ്റെടുക്കോ😡??"അവനെ നോക്കി കണ്ണുരുട്ടി ചപ്പാത്തി വായിൽ വെച്ചു. "ഞാൻ ഒന്നും ചോദിച്ചില്ലേ,🤐" "നന്ദേട്ടൻ എവിടെ?? ഫുഡ്‌ കഴിക്കാൻ വരുന്നില്ലേ "വിഷ്ണു മുകളിലേക്ക് നോക്കി.

"വല്ല കള്ളും കുടിച്ചു ലക്ക് കേട്ടിരിക്കുന്നുണ്ടാവും. അല്ലാതെ എവിടെ പോകാനാ.... വെറുതെ ആളുകളെ കൊണ്ടു പറയിപ്പിക്കാൻ നടന്നോളും "രേവതി പിറുപിറുത്തു. ഇത് കേട്ട് അക്കിയ്ക്ക് ദേഷ്യം വന്നു. "ആന്റിയുടെ പ്രശ്നം എന്താ. എന്തിനാ അതിനെ എപ്പോഴും ചവിട്ടി താഴ്ത്തുന്നെ... ആന്റി കണ്ടോ നന്ദേട്ടൻ കുടിക്കുന്നത്.എപ്പോ നോക്കിയാലും മറ്റൊരു കണ്ണ് കൊണ്ടല്ലാതെ നന്ദട്ടനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. വയ്യാതെ കിടന്നിട്ടും സ്വന്തം കാര്യം മാത്രം നോക്കും"അക്കി കഴിക്കുന്നിടത്ത് നിന്ന് എണീറ്റു. "അക്കി നിനക്ക് മുതിർന്നവരോട് എങ്ങനെ സംസാരിക്കണം എന്നറിയില്ലേ "അച്ഛൻ ദേഷ്യപ്പെട്ടു.

"ഇവർ തന്നെ ഇങ്ങനെ തുടങ്ങിയാൽ പിന്നെ ഇതൊക്കെ തന്നെയല്ലേ കണ്ടു പഠിക്കേണ്ടത് "അക്കി പുച്ഛിച്ചു. "ദേ പെണ്ണെ വായിൽ തോന്നിയത് എന്തും വിളിച്ചു പറയാമെന്നായോ??? ഞാൻ എന്ത് ചെയ്തന്നാ ആങ്ങളേ ഇവള് പറയുന്നത് "അവർ കപട കണ്ണീർ പൊഴിച്ചു. "അക്കി രേവതിയോട് സോറി പറ "അച്ഛൻ "എന്തിന്,ഞാൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... ഇവർ കുഞ്ഞ് ഉണ്ടാവില്ലെന്ന് പറഞ്ഞു നന്ദേട്ടനെ ദത്തെടുത്തു അത് എല്ലാവർക്കും അറിയാം....പക്ഷെ ഇവരൊക്കെ ഉണ്ടായതോടെ ആന്റിയ്ക്കും അങ്കിളിനും നന്ദേട്ടൻ ഒരു അധിക പറ്റായതു പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..

അതെനിക് പലപ്പോഴും ഫീൽ ചെയ്തിട്ടുമുണ്ട്. ഇങ്ങനെയൊക്കെ അവോയ്ഡ് ചെയ്യാൻ മാത്രം തെറ്റൊന്നും ഏട്ടൻ ചെയ്തിട്ടില്ല. നിങ്ങളെയൊക്കെ ഒരുപാട് സ്നേഹിച്ചു. ഇന്ന് ആന്റിയുടെ പെരുമാറ്റം കൊണ്ടാ ആ പാവം ഇങ്ങനെ കുടിച്ചു നശിക്കുന്നെ. കണ്ടിട്ട് സഹിക്കുന്നില്ല അതു കൊണ്ടു പറഞ്ഞു പോയതാണ്."അക്കി അത്രയും പറഞ്ഞു മുറിയിലേക്ക് കയറി വാതിലടച്ചു. എല്ലാവരും ഒരു പോലെ സ്തംഭിച്ചു പോയി. അതോടെ വിഷ്ണുവും വിക്കിയെ അമ്മയെയും അച്ഛനെയും ദേഷ്യത്തിൽ നോക്കി ഒന്നും കഴിക്കാതെ എണീറ്റു. "അവൾക്ക് പ്രാന്താ, ആ കുടിയന്റെ സംസാരം കേട്ട് എന്നോട് തർക്കിക്കാൻ വന്നിരിക്കുന്നു "

"മതി രേവതി, അവൾക്ക് ഒരു വട്ടും ഇല്ല, പറഞ്ഞതിൽ കാര്യം ഉണ്ട്. നിന്റെ വിത്യാസം കാണിക്കൽ ഞാൻ ഒരുപാടായി ശ്രദ്ധിക്കുന്നു. ഇത് നിർത്തുന്നതാണ് നിനക്ക് നല്ലത് "ഭർത്താവ് "നിങ്ങളും തുടങ്ങിയോ അവന്റെ വക്കാലത്തുമായി " "ശെരിയാ, ഒരു കുഞ്ഞിക്കാൽ കാണില്ല എന്ന് കേട്ടപ്പോൾ അപ്പോഴത്തെ ബുദ്ധിയിൽ ഒരു കുഞ്ഞിനെ adopte ചെയ്തു. പക്ഷെ നിന്റെ മനസ്സിൽ നമ്മുടെ കുഞ്ഞ് adopte ചെയ്ത കുഞ്ഞ് എന്നൊരു വേർതിരിവ് ഉണ്ടാവുമെന്നു കരുതിയില്ല. അവന്റെ ഈ അവസ്ഥയ്ക്ക് പിന്നിൽ നമ്മളും ഒരു കാരണക്കാരാണ്."അത്രയും പറഞ്ഞു അയാൾ എണീറ്റു. വിക്കി നേരെ അക്കിയുടെ റൂമിലേക്ക് നടന്നു.

അവൾ ഫോണിൽ കളിച്ചു കൊണ്ടിരിക്കാണ്. "അക്കി "അവൻ അടുത്ത് ചെന്നിരുന്നു. "മ്മ് എന്താ,"അതിൽ തന്നെ നോക്കി കൊണ്ടു ചോദിച്ചു. "നിനക്ക് ഏട്ടനോടുള്ള ദേഷ്യം ഒക്കെ മാറിയോ" "അതെന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം " "അത് പിന്നെ ഇന്നത്തെ നിന്റെ സംസാരം എന്നെ ശരിക്കും ഞെട്ടിച്ചു.ഏട്ടന്റെ കാര്യത്തിൽ നിനക്കുള്ള അറിവു പോലും ഇവിടെ ആർക്കുമില്ല " അക്കി അവനെ ഒന്ന് നോക്കിയ ശേഷം ഫോൺ ബെഡിൽ വെച്ചു അവന്റെ അടുത്തിരുന്നു. "അതിന് വിക്കി ഇടയ്ക്ക് എങ്കിലും അങ്ങനെ ഒരേട്ടൻ ഉണ്ടെന്ന ചിന്ത ഉണ്ടായാൽ മതി. ശരിയാ നന്ദേട്ടൻ എന്നെ ദേഷ്യം പിടിപ്പിക്കേം വട്ട് കളിപ്പിക്കേം ചെയ്യുന്നുണ്ട്.

അതിലുടെയാണ് ഏട്ടൻ സന്തോഷം കണ്ടെത്തുന്നെ. വേറെയാരെങ്കിലും സംസാരിക്കാൻ പോലും പോകാറില്ല എന്തിന് പറയുന്നു ഈ നീ പോലും.... ശരിയാണ് ഇതൊക്കെ എല്ലാം കുറച്ചു വൈകിയാലും എനിക്ക് മനസിലായി"അക്കി അവന്റെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞു. അവന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു. കുറ്റബോധം കൊണ്ടു തല താഴ്ന്നു. "നീ ഇപ്പൊ കിടന്നോ. നമുക്ക് നാളെ സംസാരിക്കാം"അക്കി ലാമ്പ് ലൈറ്റ് ഓണാക്കി ലൈറ്റ് ഓഫ്‌ ചെയ്തു. വിക്കി പിന്നെ മിണ്ടാതെ പുറത്തേക്ക് ഇറങ്ങി. വാതിൽ തുറക്കുമ്പോൾ വിഷ്ണു ഉണ്ടായിരുന്നു. വിക്കിയുടെ അതേ ഭാവം തന്നെയായിരുന്നു അവന്റെ മുഖത്തും.

"തെറ്റ് പറ്റിയത് നമ്മുക്കാണല്ലേ ഏട്ടാ " വിക്കി സങ്കടത്തിൽ അവന്റെ നെഞ്ചിൽ മുഖം ചേർത്തു.വിഷ്ണു ഒന്നും മിണ്ടാതെ അവന്റെ പുറത്തു തടവി. നേരം വെളുക്കുമ്പോൾ നന്ദന് തലയ്ക്ക് വല്ലാത്ത ഭാരം പോലെ തോന്നി. അവൻ തലയൊന്ന് കുടഞ്ഞു കൊണ്ടു എണീറ്റു. "എന്നെയാരാ ഇവിടെ കൊണ്ടു കിടത്തിയേ "അവൻ ആലോചിച്ചു. "ഗുഡ് മോർണിംഗ് ഏട്ടാ "കയ്യിൽ കോഫിയുമായി വിക്കി അകത്തേക്ക് വന്നു. നന്ദൻ ഇതെന്താ എന്നർത്ഥത്തിൽ അവനെ നോക്കി. "ഏട്ടൻ എന്താ കോഫി കണ്ടിട്ടില്ലേ, വേഗം ഇതൊന്നു വാങ്ങിക്കെ " "കോഫി കണ്ടിട്ടുണ്ട്, പക്ഷെ നിന്നെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. സത്യം പറയെടാ ഇതിൽ വല്ല വിഷവും കലക്കിയിട്ടുണ്ടോ നീ??

അമ്മയെ പോലെ ഇനി നിനക്കും ഞാൻ ഒരു അധികപ്പറ്റായോ "അവൻ തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും വിക്കിയ്ക്ക് അത് ശരിക്കും ഫീലായി അവന്റെ കണ്ണ് നിറയാൻ തുടങ്ങി. "സോറി ഏട്ടാ, എനിക്കറിയില്ലായിരുന്നു ഇതൊന്നും, ഞാൻ ഒന്നും കരുതിയിട്ടല്ല മിണ്ടാത്തെ, ഏട്ടന്റെ പ്രകൃതം അങ്ങനെ ആണല്ലോ എന്ന് വിചാരിച്ചാ. അല്ലാതെ എന്റെ ഏട്ടനെ എനിക്ക് ഒരിക്കലും വെറുക്കാൻ കഴിയില്ല. പ്രോമിസ് "അവനെ പുണർന്നു കൊണ്ടു എന്തൊക്കയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. നന്ദൻ എന്താണ് ഇവന് പറ്റിയതെന്ന് അറിയാതെ അങ്ങനെ നിന്നു. "വിക്കി ഡാ, എന്താടാ നിനക്ക് പറ്റിയെ അതിനു മാത്രം ഞാൻ നിന്നോട് ഒന്നും പറഞ്ഞില്ലല്ലോ"

"അക്കി പറഞ്ഞപ്പോഴാ എനിക്ക് ഞാൻ ചെയ്ത തെറ്റ് ബോധ്യമായേ. ഇനി ഇങ്ങനെ ഉണ്ടാവില്ല...."അത്രയും പറഞ്ഞു അവൻ പുറത്തേക്ക് നടന്നു. ഇതെന്ത് മറിമായം എന്ന രീതിയിൽ കോഫിയിലേക്കും അവൻ പോകുന്നതും നോക്കി നിൽക്കുമ്പോയാണ് വിഷ്ണു വരുന്നത്. "ഹാ ഏട്ടൻ റെഡിയായില്ലേ ഇതുവരെ, ഇന്ന് മുതൽ ഓഫീസിൽ പോകാനുള്ളതാ. ഇങ്ങനെ നിൽക്കാതെ വേഗം കുളിച്ചു വന്നേ, ഡ്രസ്സ്‌ ഞാൻ അയൺ ചെയ്തു വെച്ചോളാം ഏട്ടൻ വേഗം വന്നാൽ മതി"അതും പറഞ്ഞു അവന്റെ ഷെൽഫിൽ നിന്ന് ഒരു കൂട്ട് എടുത്തു പുറത്തേക്ക് നടന്നു. "ഇവർക്കൊക്കെ എന്താ പറ്റിയെ എന്റിശ്വരാ "

വിഷ്ണുവിന്റെ കുളിച്ചോ എന്നുള്ള വിളി വന്നത് അതോടെ അവൻ വേഗം കോഫി കുടിച്ചു ബാത്‌റൂമിൽ കയറി. നന്ദന് എന്തെന്നില്ലാത്ത സന്തോഷം തോന്നി, എല്ലാവരുടെയും പെരുമാറ്റം അവനെ അത്ഭുതപ്പെടുത്തി.അതിന്റെ സന്തോഷത്തിൽ താഴെയ്ക്ക് ഇറങ്ങുമ്പോഴാണ് സോഫയിൽ ഇരുന്നു ഫോണിലും നോക്കി ജൂസ് കുടിക്കുന്ന അക്കിയേ കാണുന്നത്. അവന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു പക്ഷെ അത് മറച്ചു അവളുടെ അടുത്തേക്ക് വന്നു. "എന്താടി ഇന്ന് ക്ലാസ്സ്‌ ഒന്നും ഇല്ലെ നിനക്ക് "ഗൗരവത്തിൽ ചോദിച്ചു. അക്കിയ്ക്ക് അവനെ മുഖം കനപ്പിച്ചോന്ന് നോക്കി. "പോകാനായിട്ടില്ല, ആവുമ്പോൾ പോയേക്കാം, അതുപോരെ???"

അതെ ടൂണിൽ മറുപടി കിട്ടി.അതോടെ നന്ദൻ തല ചെരിച്ചു തിരിഞ്ഞിരുന്നു. "പിന്നെ എനിക്കൊരു സംശയം ഉണ്ടായിരുന്നു. ഏട്ടന് അറിയുന്നതാണെങ്കിൽ ഒന്ന് പറഞ്ഞു തരുവോ "അക്കി കാര്യമായി തന്നെ ചോദിച്ചു. "അറിയുന്നതാണെങ്കിൽ പറഞ്ഞു തരാം, എന്താ ഡൌട്ട്??" "അത് പിന്നെ ഈ കള്ളു കുടിച്ചു കൊണ്ടു വിളിച്ചു പറയുന്നത് നമ്മൾ കാര്യമാക്കണോ,അതോ ലഹരിയ്ക്ക്à പുറത്തു പറയുന്നതാണോ "തടയ്ക്കും കൈ കൊടുത്തു കാര്യമായി നോക്കുന്നവളെ അവൻ ഒന്നിരുത്തി നോക്കി. "അറിഞ്ഞിട്ട് നിനക്കിപ്പോ എന്തിനാ😠 " "എന്റെ സ്റ്റഡിയുടെ ഭാഗമായി ബന്ധപ്പെട്ടതാ " "മനസ്സിൽ കിടക്കുന്നത് ലഹരിയുടെ ധൈര്യത്തിൽ പുറത്തേക്ക് വരുന്നതാ,

എന്നാണ് എന്റെ ചിന്താഗതി"നന്ദൻ പറഞ്ഞു നിർത്തി. അക്കിയ്ക്ക് ഉള്ളിലൂടെ ഒരു മിന്നൽ കടന്നു പോയ്,അവളുടെ മുഖം വിളറി വെളുത്തു.അതവളുടെ മുഖത്തു തെളിഞ്ഞു. നന്ദൻ സംശയത്തിൽ പുരികം ഉയർത്തി. 'എന്താ നിന്റെ മുഖത്തൊരു കള്ള ലക്ഷണം " "ഒന്നൂല്യ, ഞാൻ വേറെ എന്തോ ആലോചിച്ചു "എന്തൊക്കയോ പറഞ്ഞു മെല്ലെ ഇരിക്കുന്നിടത്തു നിന്ന് എണീറ്റു. "നീയാണോ ഇന്നലെ എന്നെ മുറിയിൽ കൊണ്ടു കിടത്തിയെ "അവളുടെ പുറകിൽ നിന്ന് വിളിച്ചു. "ആ അത് അവിടെ തണുപ്പല്ലേ, അതാ ഞാൻ "അക്കി ചമ്മലോടെ പറഞ്ഞു. "താങ്ക്സ് "അവൻ പറഞ്ഞു തീർന്നതും അവൾ സ്ഥലം വിട്ടു. ഇവളെന്താ ഇങ്ങനെ....

ഈശ്വരാ ഇനി ഞാൻ വെള്ളമടിച്ചു എന്തെങ്കിലും വിളിച്ചു പറഞ്ഞോ😬... അതാണോ ആ കുരുപ്പ് കണ്ണു തള്ളി പോയേ😳.എന്ത് തേങ്ങയാണാവോ വിളിച്ചു കൂവിയെ ഒന്നും ഓർമയില്ലല്ലോ.... നന്ദൻ തല ചൊറിഞ്ഞു കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും നടന്നു. "ഏട്ടാ പോകാം "വിഷ്ണു പുറകിൽ നിന്ന് തട്ടി. "മ്മ്, പോകാം "അവൻ തലയാട്ടി കൊണ്ടു ബാഗ് എടുത്തു അവന്റെ കൂടെ നടന്നു. നന്ദൻ പുറകിലേക്ക് നോക്കിയതും ഒളിഞ്ഞു നോക്കിയ രണ്ടു കണ്ണുകൾ അകത്തേക്ക് ഓടുന്നത് കണ്ടു അവൻ ചിരിച്ചു കൊണ്ടു കാറിൽ കയറി. പെണ്ണ് എന്തോ കേട്ടിട്ടുള്ള മട്ടാണ്.... ഡ്രൈവിംഗിൽ അതും ആലോചിച്ചു കൊണ്ടു നടന്നു. "എല്ലാവർക്കും എന്തോ മാറ്റം പോലെ, ഇന്നലെ എന്തെങ്കിലും ഉണ്ടായോ "നന്ദൻ വിഷ്ണുവിനെ നോക്കി. "മ്മ്മ്, തങ്ങളുടെ തെറ്റ് എന്താണെന്ന് എല്ലാവർക്കും ബോധ്യമായി "വിഷ്ണു "തെറ്റോ, എന്ത് തെറ്റ്??"

വിഷ്ണു ഇന്നലെ നടന്നത് മുഴുവൻ അവനോട് തുറന്നു പറഞ്ഞു. നന്ദന് ഒരു നിമിഷം അക്കിയേ ചേർത്ത് പിടിക്കാൻ തോന്നി.അതിനേക്കാൾ ഏറെ ആരാധനയും,തന്റെ കൂടപ്പിറപ്പിനെക്കാൾ കൂടുതൽ തന്നെ മനസ്സിആക്കിയിട്ടുണ്ട്. വട്ട് പിടിക്കാൻ ആണെങ്കിൽ കൂടി ആ വിദ്വേശ്യം തന്നോട് വെച്ചു പുലർത്തിയിട്ടില്ല ഇതുവരെ.... അത്രയ്ക്കും ഇഷ്ട്ടാ ആ കാന്താരി മുളകിനെ.....നന്ദൻ ഓരോന്ന് ഓർത്തു ചിരിച്ചു പോയി. ആദി റൂമിൽ ഓരോന്ന് ആലോചിച്ചു ഇരിക്കുവാണ്. എവിടെയോ എന്തോ ഞാൻ miss ചെയ്യുന്നുണ്ട്. പക്ഷെ അതെന്താണെന്ന് അറിയുന്നില്ല....... ഒരുപാട് നേരം കണ്ണടച്ച് തുടക്കം മുതൽ ഒടുക്കം വരെയുള്ളത് ആലോചിച്ചു.

പെട്ടെന്ന് അവന്റെ കണ്ണുകൾ വിടർന്നു. അന്വേഷിച്ചത് കണ്ടെത്തിയ പോലെ അവന്റെ മുഖത്തു ചിരി വിടർന്നു. Yes, പ്രീതി.... അവളെ ഞാൻ എങ്ങനെ മറന്നു. വാമി എവിടെയുണ്ടെന്ന് ആരെക്കാളും നന്നായി അവൾക്കറിയാം. അതെനിക്കുറപ്പാ " ആദി വേഗം ഫോൺ എടുത്തു ക്രിസ്റ്റിയേ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവൻ ഇപ്പൊ വിളിക്കാം എന്നും പറഞ്ഞു ഫോൺ വെച്ചു...രണ്ടു മണിക്കൂറിനു ശേഷം അവൻ തിരിച്ചടച്ചു. "ഹലോ, പറഞ്ഞ കാര്യം എന്തായി, അഡ്രസ് കിട്ടിയോ " "എല്ലാം കിട്ടിയിട്ടുണ്ട്. അവളുടെ പേര് പ്രീതിക. Celebrity designer ആണ്.ആള് കാണുന്ന പോലെയൊന്നുമല്ല, റിച് പാർട്ടിയാണ്.ബാക്കി എല്ലാ details ഉം വിട്ടിട്ടുണ്ട്.

നീ ഒന്ന് ചെക്ക് ചെയ്തു നോക്ക്."അവൻ അത്രയും പറഞ്ഞു ഫോൺ. ആദി വേഗം അതെടുത്തു അവളുടെ ഫോൺ നമ്പർ ഡയൽ ചെയ്തു ചെവിയിൽ വെച്ചു. അവന്റെ ഹൃദയമിടിപ്പ് ഉയർന്ന പോലെ തോന്നി. ആദി നെഞ്ചിൽ കൈ വെച്ചു. കുറച്ചു സമയത്തെ റിങ്ങിന് ശേഷം മുക്ത ഫോൺ എടുത്തു. അറിയാത്ത നമ്പർ ആയതു കൊണ്ടു സംസാരിക്കാതെ അവൾ പ്രീതിയുടെ കയ്യിൽ കൊടുത്തു.അവളുടെ ശബ്ദം കേട്ട് ആദിയ്ക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിഞ്ഞിരുന്നില്ല. "ആരാടാ "പ്രീതി "അറിയില്ല, unknown number ആണ്" മുക്ത ഫോൺ അവളുടെ കയ്യിൽ കൊടുത്തു അകത്തേക്ക് നടന്നു. "Hlo, "അവൾ ഫോൺ ചെവിയിൽ വെച്ചു.

"Hlo പ്രീതിക. Iam adhvik"അവൻ സൗമ്യമായി പറഞ്ഞു. പക്ഷെ അവന്റെ പേര് കേട്ടിട്ടും അവളിൽ ഒരു ഞെട്ടലും ഉണ്ടായിരുന്നില്ല. പ്രതീക്ഷിച്ച പോലെ... "അഹ് ആദി പറ..... എന്തൊക്കെയുണ്ട് വിശേഷം. തന്റെ കാലൊക്കെ റെഡിയായോ " അവളുടെ ചോദ്യം കേട്ട് അവനൊന്നു ഞെട്ടി. താൻ ആണെന്ന് അറിഞ്ഞിട്ടും അവളുടെ സ്വാരത്തിൽ ഒരു മാറ്റവുമില്ല. "ഇതൊക്കെ നിനക്ക് എങ്ങനെ " "ഞങ്ങൾ വന്നിരുന്നല്ലോ നിന്നെ കാണാൻ. അപ്പൊ നീ മയക്കത്തിൽ ആയിരുന്നു. So ഇപ്പൊ എങ്ങനെയുണ്ട്" അവൻ ഞെട്ടി. വാമി തന്നെ കാണാൻ വന്നന്ന് അറിഞ്ഞതിൽ അവനു സങ്കടവും സന്തോഷവും. പക്ഷെ ആരും ഒരു വാക്ക് പോലും തന്നോട് പറഞ്ഞില്ല.

എന്ത്കൊണ്ട്.അവന്റെയുള്ളിൽ സംശയം ഉയർന്നു. "പ്രീതി ഞാൻ വിളിച്ചത്. എനിക്ക് വാമി എവിടെയാണെന്ന് അറിയണം.അവളെ കുറിച്ചു ആരെക്കാളും നന്നായി നിനക്ക് അറിയാം. ഞാൻ ഇപ്പൊ അവളുടെ ശബ്ദം കേട്ടതുമാണ്." "അതെ എനിക്കറിയാം. ഞാൻ ഇപ്പൊ അവളുടെ കുടെയുണ്ട്. അവൾക്കൊരു കുഴപ്പവും ഇല്ല. She is good " ആദിയ്ക്ക് ഇപ്പൊ തന്നെ ഓടി പോകാൻ തോന്നി. അത്രയ്ക്കും ആകാംഷയിലാണ് അവനിപ്പോൾ ഉള്ളത്. തന്റെ പെണ്ണ് ഇപ്പൊ കണ്ണെത്തും ദൂരത്ത് തന്നെയുണ്ടെന്ന് അവനൊരു ആശ്വാസമായിരുന്നു. "എനിക്ക് വേണം പ്രീതി അവളെ. നീ എന്നെ ഹെല്പ് ചെയ്യണം. ഇതെന്റെ റിക്വസ്റ്റ് ആയിട്ട് കാണണം.

ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞാൻ അനുഭവിച്ച വേദന മരണ തുല്യമാണ്‌. എനിക്ക് വാമി നിൽക്കുന്നിടത്തെ അഡ്രസ് കിട്ടിയേ തീരു. ഞാൻ വരും ഏത് കോണിലാണെങ്കിലും " "ആദ്യം നമുക്ക് നമുക്ക് നേരിട്ട് കണ്ടു കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് ആദി. ഞാൻ പറയുന്നതെല്ലാം കേട്ടു കഴിഞ്ഞിട്ടു നിനക്ക് തീരുമാനിക്കാം, ഒക്കെണെങ്കിൽ മാത്രം ഞാൻ കൊണ്ടു പോകാം നിന്നെ അവളുടെ അടുത്തേക്ക് " "എന്ത് കാര്യം " "ഈ Monday ഞാൻ Bangalore ലേക്ക് വരുന്നുണ്ട് ഹോട്ടൽ പാരിസ്. ആദി മോർണിംഗ് അങ്ങോട്ട്‌ വന്നാൽ മതി. നമുക്ക് മീറ്റ് ചെയ്യാം " "അതിന് മാത്രം എന്താ പറയാൻ ഉള്ളെ. വാമി ലൂക്കയുമായി പ്രണയത്തിലായിരുന്നു എന്നതൊക്കെ എനിക്കറിയാം.

ഇനി അവന്റെ ശത്രുക്കളെ കുറിച്ച് പറയാൻ ആണോ,"അതിന് മറുപടിയായി അവൾ പുച്ഛിച്ചു ചിരിച്ചു. "നിനക്ക് ലൂക്കയേ കുറിച്ച് ഒന്നും അറിയില്ല ആദി. നീ അവളെ അറിയുന്നതിന് മുൻപ് അവനെ കുറിച്ചറിയണം......എല്ലാം നമുക്ക് monday സംസാരിക്കാം" "Okay " ആദിയ്ക്ക് മനസ്സിന് കുറച്ചു ആശ്വാസം കിട്ടിയ പോലെ തോന്നി. ഭാരം ഇറക്കി വെച്ച പോലെ പുഞ്ചിരിച്ചു കൊണ്ടു ബെഡിൽ ചാരി കിടന്നു. "നീ എന്റെയാ വാമി, അതിലേക്ക് ആരും വേണ്ട, ഈ ഒരാഴ്ച എനിക്ക് ഒരു യുഗം പോലെ തോന്നുവാണ് "അവൻ സ്വയം പറഞ്ഞു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ആരാടീ വിളിച്ചേ "വാമി പുറത്തു ബെഞ്ചിൽ ഇരിക്കുന്നവളെ വിളിച്ചു.

"അത് കസ്റ്റമറാ.... നീ എങ്ങോട്ടാ" "ഇന്ന് ലോഡ് കയറ്റേണ്ട ദിവസമാണ്‌. മാർക്കറ്റിങ് സെക്ഷനിൽ ആള് വരുവോളം ഞാൻ തന്നെ ചെല്ലേണ്ടി വരും. അതിന്റെ ലിസ്റ്റ് എല്ലാം prepare ചെയ്തു ക്ലിയർ ആക്കിയപ്പോയെക്കും നേരം വെളുത്തു...... നോക്കി കൊണ്ടിരിക്കാതെ വേഗം വന്നേ " അതും പറഞ്ഞു കാറിന്റെ കീ അവൾക്ക് കൊടുത്തു. "ഇന്നെന്താ ഒരു മാറ്റം " "എനിക്ക് വയ്യ മോളെ. ഉറക്കചടവുണ്ട് "മുക്ത കോട്ടു വാ ഇട്ടു ചാരി കിടന്നു. "നീ ശരിക്കും പാടുപെടുന്നുണ്ട് ലേ മുക്ത."പ്രീതി ഡ്രൈവ് ചെയ്തു കൊണ്ടു അവളെ നോക്കി. "അങ്ങനെ ഒന്നും ഇല്ല, പ്രതീക്ഷിക്കാതെയുള്ള വരാവല്ലേ?? അതിന്റെ ഒരു ക്ഷീണം മാത്രം"

"ഇനി എന്താ പ്ലാൻ. അയാളെ ഇങ്ങനെ വിട്ടാൽ ശരിയാകുമോ " "ആര് പറഞ്ഞു വെറുതെ വിട്ടെന്ന്. ഓഫീസിലേ ഇപ്പോഴത്തെ സാഹചര്യം ഒന്ന് നേരെയാകുന്നവരെയേ അതിന് ആയുസ്സൊള്ളു. അത് കഴിഞ്ഞാൽ പിന്നെ നമ്മുടെ ഊഴമാണ്‌."രണ്ടു പേരും പരസ്പരം മുഖത്തോട് മുഖം നോക്കി. മുക്ത ഫോൺ എടുത്തു ഗായത്രിയ്ക്ക് അടിച്ചു.പെട്ടെന്ന് അവൾ ഫോൺ അറ്റൻഡ് ചെയ്തു. "ഹെലോ മേം " "ഗായത്രി എന്തായി അവിടുത്തെ കാര്യം. ഇന്റർവ്യൂ തുടങ്ങിയോ??...." "തുടങ്ങി ഒരു ഫൈവ് മിനിറ്റ്‌സ് ആയി. മേം എത്തുവോ? " "അറിയില്ല. എനിക്ക് കൺസ്ട്രക്ഷനിൽ പോകാനുണ്ട് പിന്നെ ബില്ല് റെഡിയായി വരുമ്പോയെക്കും ടൈം ഒരുപാടാകും. എന്നെ കാത്തിരിക്കേണ്ട നിങ്ങൾ continue ചെയ്തോളു.

അതുകൊണ്ടാണ് എല്ലാം തന്നെ ഏൽപ്പിച്ചിരിക്കുന്നത്,പിന്നെ എല്ലാം അറിയാലോ ഇപ്പൊ ഫ്രഷേഴ്‌സ് അല്ല ആവിശ്യം എക്സ്പീരിയൻസ് ഉള്ളവരെയാണ്. നാളെ തന്നെ ജോയിൻ ചെയ്യാൻ പറ്റുമെങ്കിൽ അത്രയും നല്ലത്...ഗായത്രിയ്ക്ക് ഞാൻ പറയുന്നത് മനസ്സികാണുന്നുണ്ടോ " "Yes മേം, എല്ലാം ഞങ്ങൾ നോക്കിക്കോളാം " "Good "മുക്ത അത്രയും പറഞ്ഞു ഫോൺ വെച്ചു.പ്രീതി അവളെ കൺസ്ട്രക്ഷൻ നടക്കുന്നിടത്ത് ഇറക്കി. "കഴിഞ്ഞിട്ട് വിളിച്ചാൽ മതി. ബൈ " "മ്മ് ബൈ " മുക്ത കൂളിംഗ് ഗ്ലാസ്‌ എടുത്തു അവിടെ ചുറ്റും നോക്കി. ലോഡ് പോകാൻ നേരമായതു കൊണ്ടു ഒരുപാട് ജോലിക്കാരുണ്ട് എല്ലാവരും അവളെ നോക്കി ചിരിച്ചു വീണ്ടും അവരുടെ ജോലി തുടർന്നു.

അവൾ നേരെ അകത്തേക്ക് കയറി തന്റെ ജോലിയിൽ മുഴുകി. എന്നാൽ ഓഫീസിൽ..... ബെൻസിൽ നിന്ന് ഒരാൾ കയ്യിൽ ഫയൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി.വൈറ്റ്‌ പറ്റും ബ്ലാക്ക് ഷർട്ടുമാണ്‌ ഇട്ടിരിക്കുന്നത്. ഷർട്ട് ഇൻ ചെയ്തിട്ടാണ്.അവിടെ ചുറ്റും ഒന്ന് കണ്ണോടിച്ചു മുടിയൊതുക്കി ഡോർ അടച്ചു. "സാർ ഞാൻ കൂടെ വരാം "മുൻപിൽ ഒരാൾ പുറത്തേക്ക് വന്നു. "വേണ്ട ഞാൻ തനിച്ചു പൊക്കോളാം. നിങ്ങൾ കാർ പാർക്കിങ്ങിൽ വെയിറ്റ് ചെയ്താൽ മതി "അവർ മറിച്ചൊന്നും പറയാതെ അവിടുന്ന് പോയി.അവർ പോയതും അവൻ ലിഫ്റ്റിൽ കയറി. ഡോർ ഓപ്പൺ ചെയ്തതും നടന്നു വരുന്നവനിൽ ആയിരുന്നു എല്ലാവരുടെയും നോട്ടം.

അലസമായി കിടക്കുന്ന മുടിഴകൾ,പക്ഷെ ആ മുഖത്തേക്ക് അത് ചേരുന്നുണ്ട്.നല്ല ഉയരവും അതിനൊത്ത ഉറച്ച ശരീരവും. ഷോൾഡർ മുതൽ കൈ മുട്ടോളം വരെയുള്ള മസിലുകൾ... ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടിൽ ആ മസിലുകൾ കാണാമായിരുന്നു. എല്ലാവരും അവനെ വാ പൊളിച്ചു നോക്കി നിന്നു. പക്ഷെ അവൻ ഇതൊന്നും മൈൻഡ് ചെയ്യാതെ ഇന്റർവ്യൂ റൂമിലേക്ക് കയറി തന്റെ ഫയൽ അവർക്ക് നേരെ നീട്ടി. "What is your name?" "ദീക്ഷിത് ചിത്രസൻ "ചിരിച്ചു കൊണ്ടു പറഞ്ഞു. "ഇതിന് മുമ്പ് എവിടെയെങ്കിലും വർക്ക്‌ ചെയ്തിട്ടുണ്ടോ, any എക്സ്പീരിയൻസ്???? " "Yes, C. V ഗ്രൂപ്പിൽ വർക്ക് ചെയ്തിരുന്നു" "അവിടെ നിന്ന് ഇറങ്ങാൻ കാരണം " "ഇത്രയും നല്ലൊരു opportunity miss ചെയ്യേണ്ടെന്ന് തോന്നി."അവൻ ചുണ്ടിലേ പുഞ്ചിരി മായാതെ തന്നെ മറുപടി പറഞ്ഞു.

അങ്ങനെ കുറച്ചു സമയത്തെ ചോദ്യങ്ങൾക്ക് ശേഷം എല്ലാവർക്കും അവന്റെ confidence കണ്ടു ഇമ്പ്രെസ്സ് ആയി. നാളെ തന്നെ വന്നു ജോയിൻ ചെയ്യാൻ പറഞ്ഞു. പുറത്ത് ഇറങ്ങിയതും അവൻ ഫോൺ എടുത്തു മുൻപിലേക്ക് വരാൻ പറഞ്ഞു. കാർ അടുത്ത് നിർത്തിയതും അവൻ കയറി ഫയൽ സീറ്റിലേക്ക് എറിഞ്ഞു. അടുത്തിരുന്ന സിഗരറ് എടുത്തു പുകച്ചു നീണ്ടു നിവർന്നിരുന്നു. "സാർ എന്തായി പോയ കാര്യം " "ഞാൻ പറഞ്ഞില്ലേ അവളെനിക്കുള്ളതാണെന്ന് "ചിരിച്ചു കൊണ്ടു സിഗരറ് ചുണ്ടോടപ്പിച്ചു. നാളെ മുതൽ നിനക്ക് എന്റെ മുൻപിൽ നിന്ന് ഓടി ഒളിക്കാൻ പറ്റില്ല മുക്ത. ഇനി മുതൽ നിന്റെ നിഴൽ പോലെ ഞാനും ഉണ്ടാവും കൂടെ... അവന്റെ കണ്ണിൽ പല ഭാവങ്ങളും മിന്നിമറഞ്ഞു പക്ഷെ ഇതൊന്നും അറിയാതെ മുക്ത തന്റെ ജോലിയിൽ ആയിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story