കാണാചരട്: ഭാഗം 28

kanacharad afna

രചന: അഫ്‌ന

ദിവസങ്ങൾ കടന്നു പോയി..... മുക്ത രാവിലെ walking ന് ഇറങ്ങിയപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്... അത് അറ്റൻഡ് ചെയ്തു എയർബഡ്‌സ് ചെവിയിൽ വെച്ചു നടത്തം തുടങ്ങി... "Hlo പ്രീതി... Good മോർണിംഗ് " "ഗുഡ് മോർണിംഗ് " "എന്താടാ രാവിലെ തന്നെ....ഒരു മുന്നറിയിപ്പും ഇല്ലാതൊരു വിളി" "മോൾക്കൊരു സന്തോഷ വാർത്തയുണ്ട് "പ്രീതി ചിരിച്ചു കൊണ്ടു പറഞ്ഞു.... അവൾ നടത്തം നിർത്തി ബെഞ്ചിൽ ഇരുന്നു. "സന്തോഷ വാർത്തയോ??....." "മ്മ്, ധീരേദ്രൻ ആ plot വിൽക്കാൻ തീരുമാനിച്ചു. നാളെ അവിടെയെല്ലാം നിരത്താൻ ആളു വരും." "ഓഹോ ഇത് സന്തോഷ വാർത്ത തന്നെയാണല്ലോ,മൊത്തത്തിൽ അഞ്ചേക്കാർ ഇല്ലേ അത്??"

മുക്ത ടാവ്വൽ കൊണ്ടു വിയർപ്പ് തുടച്ചു നേരെ ഇരുന്നു. "ആടാ total അഞ്ചേക്കാർ ഉണ്ട്... അപ്പൊ എങ്ങനെ മോളെ തുടങ്ങാലെ " അവൾ കുസൃതിയോടെ ചോദിച്ചു. "ധീരേദ്രന്റെ തകർച്ചയുടെ തറക്കല്ല് നാളെ നമ്മളിടും....."മുക്തയുടെ മുഖത്തും അത് പ്രതിഫലിച്ചു. "അപ്പൊ ഓക്കേ ടാ ഞാൻ വേണ്ടത് അറേഞ്ച് ചെയ്തോളാം... നീ ഓഫീസിലേക്ക് പോകാൻ റെഡിയായിക്കോ...ഞാൻ വന്നോളാം" "ശരി "ഫോൺ വെച്ചു അവൾ ചിരിച്ചു വീട്ടിലേക്ക് നടക്കാൻ തുടങ്ങി. അകത്തേക്ക് കയറിയപ്പോൾ അമ്മ പുറത്തുണ്ട് കൂടെ സർവെന്റുണ്ട്. അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു നിലത്തു മുട്ട് കുത്തി അവരെ കെട്ടിപിടിച്ചു...

"മോർണിംഗ് അമ്മാ...." "ഇന്ന് വല്ല്യ സന്തോഷത്തിൽ ആണല്ലോ അമ്മയുടെ മോള്. എന്താ കാരണം "അവർ അവളുടെ കവിളിൽ തലോടി കൊണ്ടു ചോദിച്ചു. "അതൊക്കെയുണ്ട് നാളെ അമ്മ അറിഞ്ഞാൽ മതി, ചെറിയൊരു സർപ്രൈസാ "അതും പറഞ്ഞു അവൾ അകത്തേക്ക് നടന്നു. ക്യാബിനിലേക്ക് കയറി വന്ന മെയിൽസ് ഒക്കെ ചെക്ക് ഒന്ന് ചെയ്തു....അതിൽ ദീക്ഷിതിന്റെ മെയിൽ കണ്ടു അതെടുത്തു നോക്കി.പറഞ്ഞ എല്ലാം റിപ്പോർട്ടും ഒരു ദിവസം മുൻപേ ക്ലിയർ ചെയ്തു വെച്ചിട്ടുണ്ട്.അവൾ അതു Skip ചെയ്തു തന്റെ ജോലിയിൽ മുഴുകി. ദീക്ഷിതിനുള്ള എല്ലാ വർക്കും ഗായത്രിയിലൂടെ പറഞ്ഞേൽപ്പിച്ചു. തമ്മിലുള്ള കൂടി കഴിച്ചകൾ കഴിവതും ഒഴിവാക്കി.....

ലഞ്ച് ടൈമിൽ ക്യാൻന്റിനിൽ ഇരിക്കുമ്പോയാണ് ദീക്ഷിത് അവിടെ വന്നിരുന്നത്.... സ്റ്റാഫ്സ് എല്ലാം ഉണ്ടെന്ന് മനസ്സിലാക്കി അവൾ എണീക്കാതെ ഫുഡ്‌ കഴിക്കാൻ തുടങ്ങി. "മേമിന് ഞാൻ ഇവിടെ ഇരിക്കുന്നതിൽ ബുദ്ധിമുട്ടില്ലല്ലോ "അവന്റെ ചോദ്യം കേട്ട് അവൾ അവനെ രൂക്ഷമായി നോക്കി. "ഉണ്ടെങ്കിൽ താൻ എണീക്കുവോ "അവളുടെ ചോദ്യത്തിന് തിരിച്ചു പുഞ്ചിരിയായിരുന്നു.കഴിക്കുമ്പോയും അവന്റെ നോട്ടം തന്നിൽ ആണെന്ന് അറിഞ്ഞിട്ടും അത് മൈൻഡ് ചെയ്യാതെ ദേഷ്യം ഉള്ളിൽ അടക്കി പിടിച്ചു ഭക്ഷണം കഴിച്ചു തീർത്തു. "നിന്റെ ഒരു ഉദ്ദേശവും ഇവിടെ നടക്കില്ല, വെറുതെ ഇവിടെ നിന്ന് സമയം കളയേണ്ട"

മുക്ത കഴിച്ചു എണീറ്റു അവനോടായി പറഞ്ഞു. "ഞാൻ വന്നിട്ടല്ലേ ഒള്ളു... നോക്കട്ടെ എവിടെ വരെ പോകും എന്ന്. എന്നിട്ട് തീരുമാനിച്ചാൽ പോരെ പോകണോ വേണ്ടയോ എന്ന് " "ഞാൻ പറയാനുള്ളത് പറഞ്ഞു, വേസ്റ്റ് ആവുന്നത് നിന്റെ ടൈം മാത്രം " "ഞാൻ കളി തുടങ്ങിയിട്ടില്ലല്ലോ മുക്ത, തുടങ്ങിയിട്ട് നീ പറ പ്രൊഫോമെൻസ് എങ്ങനെയുണ്ടെന്ന് " "നമുക്ക് നോക്കാം "അവളും വെല്ലുവിളിച്ചു.പിന്നെ അവളവിടെ നിന്നില്ല വേഗം നടന്നു.അതും നോക്കി അവനും എണീറ്റു അവന്റെ ക്യാബിനിലേക്ക് നടന്നു. അതിനിടയിൽ മുക്ത കൺസ്ട്രക്ഷനിലേക്ക് പോയി. അത് അവൾക്ക് ഒരാശ്വാസമായിരുന്നു.. അവനെ കാണാതിരിക്കാൻ അതായിരുന്നു മാർഗം.

..ലോഡ് കയറ്റി പോയപ്പോയെക്കും നേരം ഇരുട്ടി,പിന്നെ പ്രീതി വന്നു പിക് ചെയ്തു. "എന്തായി പറഞ്ഞ കാര്യങ്ങൾ, സെറ്റല്ലേ" "എല്ലാം സെറ്റ്.....നീ നാളെ രാവിലെ ടീവി ഓൺ ചെയ്തു മുൻപിൽ ഇരുന്നാൽ മതി "പ്രീതി അവൾക്ക് കൈ കൊടുത്തു. അങ്ങനെ രാവിലെ............ ചുറ്റും ആൾക്കൂട്ടം...... പുരാവസ്തു വകുപ്പിന്റെ വാഹനം ഒരു സൈഡിൽ നിർത്തിയിട്ടുണ്ട്... അപ്പുറത്ത് എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായനായി നിൽക്കുന്ന ധീരേദ്രൻ, കൂടെ ഭാർഗവിയും ധീരവും ഉണ്ട്.ചാനലിൽ നിന്ന് ആളുകൾ വന്നു അതെല്ലാം പകർത്താൻ തുടങ്ങി. ഏകദേശം 1,500 റോളം പഴയക്കമുണ്ടെന്നു കരുതുന്ന അതി പുരാതന സംസ്കാരത്തിന്റെ അവശേഷിപ്പുകളാണ് ധീരേദ്രൻ ചാറുവരതിന്റെ പറമ്പിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്....

Jcb കൊണ്ടു പറമ്പ് വൃത്തിയാക്കുന്നതിന് ഇടയിലാണ് ഈ വസ്തുക്കൾ കാണാനിടയായത്. പറമ്പിൽ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കൾ archeology department ൽ നിന്ന് ആളുകൾ പരിശോധിക്കുന്നുണ്ട്.വലിയ വിഗ്രഹങ്ങളും വിലപിടിപ്പുള്ള വിളക്കും പത്രങ്ങളും ect........ ഈ ന്യൂസ്‌ എല്ലാ പത്രത്തിലും ചാനലിലും നിറഞ്ഞു. ഇപ്പോൾ നമുക്ക് കിട്ടിയിരിക്കുന്ന ന്യൂസ്. ഈ അമൂല്യ വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നു അഞ്ചേക്കർ വരുന്ന ഈ ഭൂമി archeological ഡിപ്പാർട്മെന്റ് നിരീക്ഷണ വിതയമായി ഏറ്റെടുത്തിരിക്കുകയാണ്......ഇതിനെ കുറിച്ചു താങ്കൾക്ക് എന്താണ് പറയാനുള്ളത് "മൈക്കുമായി ന്യൂസ്‌ റിപ്പോർടർ വന്നതും ധീരവ് അയാൾക്ക് നേരെ വന്നതും ധീരേദ്രൻ അവൻ പിടിച്ചു മാറ്റി.

"വേണ്ട മോനെ, ഇതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല, ഗവർമെന്റാണ് ഏറ്റെടുത്തിരിക്കുന്നത് "അയാൾ അവനെ ആശ്വസിപ്പിച്ചു. "ഇത് നമുക്കിട്ടു ആരോ മനപ്പൂർവം പണിതതാ ഡാഡ് "ധീരവ് ദേഷ്യത്തിൽ അലറി. "നമുക്ക് അന്വേഷിക്കാം" ഇതെല്ലാം ന്യൂസിലൂടെ കണ്ടു കോഫി കുടിച്ചിരിക്കുകയാണ് മുക്തയും പ്രീതിയും. രണ്ടു പേരും മുഖത്തോട് മുഖം നോക്കി പൊട്ടി ചിരിച്ചു കൊണ്ടു പരസ്പരം കൈ ചേർത്ത് പിടിച്ചു. "എനിക്ക് അയാളുടെ മുഖം നേരിൽ കാണണം പ്രീതി"മുക്തയുടെ ഭാവം മാറി. "വാ എണീക്ക് ഇതായിട്ട് കുറക്കേണ്ട."പ്രീതി കാർ സ്റ്റാർട്ട്‌ ചെയ്തു. "ഇനി ഇതിന്റെ ചൂട് ഒരു രണ്ടു മാസം ഉണ്ടാവും അല്ലെ "മുക്ത

"മ്മ്, പിന്നെ എല്ലാം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് കണ്ടാൽ വല്ല കള്ളന്മാരോ കുഴിച്ചിട്ട് പോയതാണെന്ന് പറഞ്ഞു കേസ് തള്ളും.... അപ്പോയെക്കും പ്ലോട്ട് നമുക്ക് വാങ്ങാം "പ്രീതി "മ്മ്മ് " സ്ഥലം എത്തിയതും കാർ സ്റ്റോപ്പ്‌ ചെയ്തു.രണ്ടു പേരും കാറിൽ നിന്നിറങ്ങി അങ്ങോട്ട് ലക്ഷ്യം വെച്ചു നടന്നു... അവർ കണ്ടു നിസ്സഹായനായി നിൽക്കുന്ന അയാളെ. അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..... ആൾക്കൂട്ടത്തിൽ നിൽക്കുന്നവരെ കണ്ടു അയാളുടെ മുഖം വിളറി വെളുത്തു.ധീരവ് അയാളുടെ നിൽപ്പ് കണ്ടു അങ്ങോട്ട് നോക്കി കൂളിംഗ് ഗ്ലാസ്‌ വെച്ചു ജാക്കറ്റിൽ കയ്യിട്ടു തങ്ങളെ പരിഹാസത്തിൽ നോക്കി നിൽക്കുന്നവരെ കണ്ടു അവൻ അവരെ നോക്കി മുഷ്ടി ചുരുട്ടി.

"ധീരവ് ഇവിടെ വെച്ചു ഒന്നും വേണ്ട, പബ്ലിക് place ആണ് " "അറിയാം ഡാഡ്.... ഇതിനെല്ലാം മുതലും പലിശയും സഹിതം ഞാൻ കൊടുക്കുന്നുണ്ട്.ഇനി അവൾക്ക് കാത്തിരിപ്പിന്റെ നാളുകളാണ്" "വേണം, മോനെ ഇനി നീട്ടി കൊണ്ടു പോകാൻ പാടില്ല "അയാൾ അവന്റെ തോളിൽ കൈ വെച്ചു അവരെ നോക്കി പറഞ്ഞു. "എന്താ പപ്പാ ഈ കേൾക്കുന്നത്, ഇത്രയും അമൂല്യമായ സ്ഥലമാണല്ലേ ഇത്...."അയാളുടെ അടുത്തേക്ക് നീങ്ങി കൊണ്ടു പരിഹാസ രൂപത്തിൽ പറഞ്ഞു. "ഇപ്പൊ കോളടിച്ചല്ലോ അങ്കിൾ..... Archeological department ഏറ്റെടുത്തില്ലേ,....ഇനി ഭൂമിക്ക് കുറച്ചെന്തെകിലും തരുമായിരിക്കും" പ്രീതി എങ്ങോട്ടോ നോക്കി അവരോടെന്ന രീതിയിൽ പറഞ്ഞു.

"രണ്ടും ഓർത്തു വെച്ചോ..... വെറുതെ വിട്ടെന്ന് കരുതേണ്ട, വിരലിലെണ്ണാവുന്ന ദിവസങ്ങളെ ഇനിയൊള്ളു "ധീരവ് "പപ്പയുടെ മോന് തന്നെ, അതെ തന്റേടം.... പക്ഷെ ഒന്നിനും കൊള്ളില്ല " മുക്ത "നിനക്ക് മനസ്സിലാക്കി തരുന്നുണ്ട് ഞാൻ ആരാണെന്ന്, ഇപ്പൊ മക്കള് ചെല്ല് "ധീരേദ്രൻ "പോവുകയാ...... പപ്പയുടെ ഈ അവസ്ഥ ടീവിയിൽ കണ്ടപ്പോൾ അവിടെ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല..എന്തോ സങ്കടം പോലെ. അതാ കണ്ടിട്ട് പോകാമെന്നു കരുതി ഇങ്ങോട്ട് വന്നേ, ഇപോ കുറച്ചു സമാധാനമുണ്ട്" മുക്ത അതും പറഞ്ഞു പ്രീതിയുടെ കൂടെ നടന്നു. ഇത് മതി പ്രീതി എന്റെ മനസ്സ് നിറയാൻ.എന്നോടുള്ള ദേഷ്യം കൂടിയിട്ടുണ്ട് നിൽപ്പ് കണ്ടാൽ അറിയാം.

പക്ഷെ എന്റെ ഉള്ളിലെ അഗ്നിയോളം വരില്ല ഒന്നും.... "നാളെയല്ലേ ആ പ്രീതി ബാംഗ്ലൂരിലേക്ക് പോകുന്നെ "ധീരേദ്രൻ പകയോടെ നോക്കി "മ്മ്, അവളുടെ സമയം അടുത്തു ഡാഡ്"അവൻ ഗൂണ്ഡമായി ചിരിച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "എന്താടി വലിയ ചിന്തയിൽ ആണല്ലോ" പുറത്തു ഗാർഡനിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവളുടെ തോളിൽ കയ്യിട്ടു കൊണ്ടു വിക്കി ചോദിച്ചു. "നീ ഇപ്പൊ ഫുൾ ബിസിയല്ലേ, നമ്മളെ ശ്രദ്ധിക്കാൻ ഒന്നും ടൈം ഇല്ലല്ലോ🧐" "ദേ അക്കി ഒരൊറ്റ വീക്ക് വെച്ചു തരും ഞാൻ ഇങ്ങനെ ജാഡയിട്ടാൽ "വിക്കി പുറത്തടിച്ചു. "വേദനിച്ചെടാ പന്നി🤬🤬🤬"അവിടെ ഒഴിഞ്ഞു കൊണ്ടു അവനെ കണ്ണുരുട്ടി. "സോറി, ഇന്നലെ പ്രണവിന്റെ ബര്ത്ഡേ പാർട്ടിയുണ്ടായിരുന്നു...

Boys only ആണ്. അതല്ലേ കുരിപ്പേ നിന്നെ കൊണ്ടു പോകാതിരുന്നേ. അല്ലെങ്കിൽ ഞാൻ പോകുന്നിടത്തൊക്കെ നിന്നെയും കെട്ടി പെറുക്കി കൊണ്ടു പോകുന്നതല്ലേ ഞാൻ "വിക്കി തോളിലും കയ്യിട്ടു നടന്നു കൊണ്ടു പറഞ്ഞു. "മ്മ് മതി മതി.....ഞാനും വിചാരിച്ചു നീ എന്നെ അങ്ങ് ഒഴിവാക്കിയെന്ന് 🧐" "നീ അല്ലേടി എന്റെ ബെസ്റ്റ് ഫ്രണ്ട്, അവരൊക്കെ നീ കഴിഞ്ഞിട്ടേ ഒള്ളു മുത്തേ "കവിളിൽ നുള്ളി കൊണ്ടു വിക്കി ചിരിച്ചു കാണിച്ചു. "വല്ലാതാങ് പതപ്പിക്കേണ്ട," "ഏട്ടത്തിയെ തിരിഞ്ഞു ആദിയേട്ടൻ പോകുവാണെന്നാ കേട്ടെ.."വിക്കി "അത് ഞാനും കേട്ടു, കോളേജ് ഇല്ലെങ്കിൽ നമുക്കും ഹൈദരാബാദിലേക്ക് മെല്ലെ സ്കൂട്ടാവമായിരുന്നു ല്ലേ...

അവിടെ കറങ്ങി അഞ്ചാറു ദിവസം കറങ്ങി അടിച്ചു പൊളിക്കണം എന്നുണ്ടായിരുന്നു "അക്കി "അതിനൊക്കെയുള്ള പ്ലാൻ എന്റെ അടുത്തുണ്ട്. "വിക്കി കണ്ണിറുക്കി ചിരിച്ചു. "ശരിക്കും.... എന്താടാ പ്ലാൻ എന്നോടും കൂടെ പറ " "ആദ്യം ആദിയേട്ടൻ ഇവിടുന്ന് പോയി റൂം സെറ്റാക്കട്ടെ. എന്നിട്ട് പറയാം,, അതുവരെ നിന്റെ തിരുവായിൽ നിന്ന് ഇതൊന്നും അറിയാതെ പോലും ചാടുയേക്കരുത്🤐.. കാലു പിടിക്കാം😬 ഞാൻ " "ഇതിപ്പോ എന്റെ കൂടെ ആവിശ്യമായി പോയിലേ, so ഞാൻ ഒന്നും പറയില്ല🤗" "രണ്ടിനും എന്താ ഈ പാതിരാത്രി പുറത്തു കാര്യം "വിഷ്ണുവിന്റെ ശബ്ദം കേട്ട് രണ്ടും മുപ്പത്തിരണ്ടു പല്ലും കാണിച്ചു നന്നായി ഇളിച്ചു കൊണ്ടു തിരിഞ്ഞു.....

കൂടെ നന്ദനെ കണ്ടതോടെ അക്കിയുടെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു. രാവിലെ തല നാരിഴാക്കാ ജീവൻ തിരിച്ചു കിട്ടിയേ,,, അയ്യോ ആലോചിക്കാൻ കൂടെ.അക്കി നെഞ്ചിൽ കൈ വെച്ചു. "എന്താ രണ്ടിന്റെയും മുഖത്തൊരു കള്ളലക്ഷണം "നന്ദൻ "എന്തിന്... ഞങ്ങൾ വെറുതെ നാട്ടുവിശേഷം പറഞ്ഞു ഇങ്ങനെ നടക്കാ😇 "വിക്കി "പക്ഷെ കണ്ടിട്ട് ഏതോ കാര്യമായ ചർച്ചയിൽ ആയിരുന്നല്ലോ 🧐"വിഷ്ണു "അല്ല ആണെങ്കിൽ ഇപ്പൊ എന്താ😠....ഈശ്വരാ സ്വസ്ഥമായിട്ട് ഒന്ന് ചിന്തിക്കാൻ കൂടെ ഈ വീട്ടിൽസ്വാതന്ത്രമില്ലേ🤨.വാടാ നമുക്ക് അകത്തിരുന്നു ചിന്തിക്കാം"അതും പറഞ്ഞു വിക്കിയെ വലിച്ചു അകത്തേക്ക് സ്കൂട്ടായി.

"ഇങ്ങനെ ചൂടാവാൻ മാത്രം നമ്മെളെന്തെങ്കിലും പറഞ്ഞോ ഏട്ടാ"വിഷ്ണു അവരുടെ പോക്ക് കണ്ടു നന്ദനെ നോക്കി. "എന്തോ ഒപ്പിക്കാനുള്ള പ്ലാനിലാ രണ്ടും, അതാ പന്തം കണ്ട പെരുച്ചാഴിയേ പോലെ ഓടുന്നെ "നന്ദൻ ആലോചിച്ചു പറഞ്ഞു. "ഇവറ്റകൾക്ക് ഇതന്നെ പണി.... ഒന്നില്ലെങ്കിൽ ഒന്നുണ്ടാവും. ചക്കിക്കൊത്ത ചങ്കരൻ "വിഷ്ണു അതും പറഞ്ഞു അകത്തേക്ക് കയറി മാത്രം കൂടെ നന്ദനും. അകത്തെ രേവതിയുടെ കരച്ചിൽ കേട്ടു കൊണ്ടാണ് എല്ലാവരും മുകളിലേക്ക് ഓടി വരുന്നത്.....രേവതി മുറിയിൽ എന്തോ കണ്ടു പേടിച്ചു പിറകിലേക്ക് നീങ്ങി കരയുന്നത് കണ്ടു നന്ദനും വിഷ്ണുവും വരുന്നത്. "എന്താ അമ്മാ എന്താ പ്രശ്നം "നന്ദനും വിഷ്ണുവും റൂമിലേക്ക് ഓടി.

"അത്......എന്റെ കുഞ്ഞ്......അവിടെ" അവർ ബാത്‌റൂമിലേക്ക് ചൂണ്ടി കാണിച്ചു. രണ്ടു പേരും തുറന്നു കിടക്കുന്ന അങ്ങോട്ട്‌ ഓടി... കൈ മുറിച്ചു വെള്ളത്തിൽ ബോധമില്ലാതെ കിടക്കുന്നവളെ കണ്ടു രണ്ടു പേരും ഒരു നിമിഷം തറഞ്ഞു നിന്നു.അവൾക്ക് ബോധമില്ലായിരുന്നു. "അയ്യോ വൈശു....മോളെ "നന്ദൻ അവളെ തട്ടി വിളിച്ചു പൾസ് ചെക്ക് ചെയ്തു.പൾസ് ഉണ്ടെന്ന് കണ്ടതും അവൻ അവളെ എടുത്തു "വിഷ്ണു വേഗം വണ്ടിയെടുക്ക്." എടുത്തുയർത്തി അവൻ താഴെക്ക് ഓടി. ഇത് കണ്ടാണ് ബാക്കിയെല്ലാവരും വരുന്നത്.ആദി കണ്ടിട്ടും കാണാത്ത പോലെ മുറിയിലേക്ക് കയറി. "അയ്യോ എന്താ രേവതി മോൾക്ക് പറ്റിയെ

"ലത വേവലാതിയോടെ ഓടി വന്നു "അറിയില്ല നാത്തൂനേ,"അവർ കരഞ്ഞു കൊണ്ടു കാറിന്റെ അടുത്തേക്ക് ഓടി. വിഷ്ണു വേഗം കാർ അവരുടെ ഹോസ്പിറ്റലിലേക്ക് എടുത്തു.സ്റ്റാഫ്സ് സ്രക്റ്റർ കൊണ്ടു വന്നു അവളെ അതിൽ കിടത്തി.അപ്പോയെക്കും വിഷ്ണു പോയി അരുണിനെ കൊണ്ടു വന്നു.അവൻ ക്യാഷാലറ്റിയിൽ കയറി. എല്ലാം ചെക്ക് ചെയ്തു...... "അരുൺ അവൾക്ക് ഇപ്പൊ എങ്ങനെയുണ്ട് "നന്ദൻ "She is okay,....മുറിവ് ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്.കുറച്ചു മാറിയാണ് കട്ട് ചെയ്തിരിക്കുന്നതെങ്കിൽ ഇപ്പൊ ജീവനോടെ കാണില്ലായിരുന്നു"അവൻ അത്രയും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി. ബെഡിൽ ചാരി തല താഴ്ത്തി ഇരിക്കുവാണ് വൈഷ്ണവി.അടുത്ത് രേവതിയും ആദിയുടെ അമ്മ ലതയും ഉണ്ട്.....അപ്പുറത്ത് വിഷ്ണുവും നന്ദനും നിൽക്കുന്നുണ്ട്. "എന്തിനാ മോളെ ഇങ്ങനെയോരു കടുകൈ ചെയ്തേ, അതിനു മാത്രം ഇപോ എന്താ ഉണ്ടായേ "

"എനിക്ക് ആദിയേട്ടൻ ഇല്ലാതെ പറ്റില്ല ആന്റി, പക്ഷെ ഏട്ടന് എന്നെ കാണുന്നത് തന്നെ വെറുപ്പാണ്.... എല്ലാം ആലോചിച്ചപ്പോൾ എനിക്കിതാണ് മനസ്സിൽ തെളിഞ്ഞത്"അവൾ കരഞ്ഞു കൊണ്ടു മുഖം പൊത്തി.ഇത് കേട്ട് ഇതൊക്കെ കുറേ കണ്ടതാ എന്ന മട്ടിൽ ആദിയും വിഷ്ണുവും തോളിൽ കയ്യിട്ടു കൊണ്ടു പുറത്തേക്ക് ഇറങ്ങി. "നാത്തൂൻ തന്നെ പറ ഇനി ഞാൻ എന്റെ മോളെ എന്താ ചെയ്യേണ്ടേ. കൊല്ലണോ വളർത്തണോ... ഞാൻ പറഞ്ഞിട്ട് ഇവളുടെ തലയിൽ കയറുന്നില്ല "രേവതി കണ്ണീർ പൊഴിക്കാൻ തുടങ്ങി. "ഇന്ന് ഞാൻ ഇതിൽ ഒരു തീരുമാനം എടുത്തിരിക്കും....."ലത അവളുടെ കയ്യിൽ ചേർത്ത് പിടിച്ചു എണീറ്റു.ഇത് കേട്ട് അവർ രണ്ടു പേരും അവരുടെ മുഖത്തേക്ക് ഉറ്റു നോക്കി.

"മോള് ആദിയ്ക്കുള്ളത് തന്നെയാ.... വീട്ടിൽ എത്തിയിട്ട് ഇന്നൊരു തീരുമാനം ഉണ്ടാക്കിയിരിക്കും ഞാൻ " അത് കേട്ടതും അവളുടെ മുഖം തെളിഞ്ഞു.അവൾ രേവതിയേ നോക്കി അവരുടെ മുഖവും പ്രകാശിച്ചിരുന്നു. ലത പുറത്തേക്ക് പോയതും വൈഷ്ണവി അമ്മയെ കെട്ടിപിടിച്ചു പൊട്ടി ചിരിച്ചു. "ഇപ്പൊ എന്തായി..... ഞാൻ പറഞ്ഞില്ലേ ഇങ്ങനെ എന്തെങ്കിലും കാണിച്ചു പേടിപ്പിച്ചാൽ മതിയെന്ന്.,"അവൾ വലിയ ഗമയിൽ പറഞ്ഞു. "എന്നാലും മോളെ അവരൊന്നു വരാൻ വൈകിയിരുന്നേൽ, പേടിച്ചു പോയി ഞാൻ " "എന്റെ അമ്മേ എനിക്കറിയില്ലേ എവിടെ എങ്ങനെ മുറിക്കണമെന്ന്, കൊച്ചു കുട്ടിയൊന്നുമല്ല....സ്വന്തം പണയം വെച്ചു റിസ്‌ക്കെടുക്കാൻ "

"എന്നാലും ഒന്നു തെറ്റിയിരുന്നേൽ, എന്റെ മോളെ ഇനി ഇങ്ങനെയുള്ള ഐഡിയ ഒന്നും വേണ്ട." "ഇതോടെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാവും. ആന്റി പറഞ്ഞാൽ പറഞ്ഞതാ, ആദിയ്ക്ക് ഓടി ഒളിക്കാൻ പറ്റില്ല " "മ്മ്, നമുക്ക് കാത്തിരിക്കാം " അമ്മയുടെയും മോളുടെയും പരദൂഷണ പരുപാടി തീർന്നെങ്കിൽ വീട്ടിലേക്ക് പോകാമായിരുന്നു "നന്ദൻ പറയുന്നത് കേട്ട് രണ്ടു പേരും ഒന്ന് ഞെട്ടി. "പേടിക്കണ്ട ഞങ്ങളായിട്ട് ഇതാരോടും പറയാൻ പോകുന്നില്ല,... കാരണം നീ ഇനി ചെയ്യും എന്ന് പേടിച്ചിട്ടല്ല... ആദി വാമിയെ തന്റെ പാതിയക്കു എന്നുറപ്പ് ഞങ്ങൾക്കുണ്ട്. അതിനു നീ ഇനി തല മറിഞ്ഞു നോക്കിയിട്ടും കാര്യമില്ല

"വിഷ്ണുവിന്റെ പരിഹാസം കലർന്ന സംസാരം കേട്ട് വൈഷ്ണവി ദേഷ്യത്തിൽ ബെഡിൽ നിന്നെണീറ്റ് പുറത്തേക് നടന്നു "നീയൊക്കെ എന്റെ വയറ്റിൽ തന്നെയാണോ പ്രസവിച്ചേ "രേവതി ദേഷ്യത്തിൽ അവനെ നോക്കി. "അത് തന്നെയാണ് എന്റെ സംശയവും"അതോടെ രേവതി ഉറഞ്ഞു തുള്ളി കാറിന്റെ അടുത്തേക്ക് നടന്നു. "അവര് നന്നാവാൻ വിചാരിച്ചിട്ടില്ല, എല്ലാം അനുഭവിക്കുമ്പോൾ പഠിച്ചോളും "നന്ദൻ അവരെയും നോക്കി നിൽക്കുന്ന വിഷ്ണുവിന്റെ തോളിൽ തട്ടി. "ഇവരുടെ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല ഏട്ടാ " വിഷ്ണു ആലോചിച്ചു. "എല്ലാം ശരിയാകും, നീ വാ "നന്ദൻ അവനെയും കൂട്ടി കാറിൽ കയറി. യാത്രയിലും വൈഷ്ണവി സന്തോഷത്തിൽ തന്നെയാണ്. ആദിയേ തനിക്ക് സ്വന്തമക്കാനുള്ള ദൂരം കുറഞ്ഞെന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരിക്കും പോലെ.

വീട്ടിൽ എത്തിയതും ലത അവളെ പിടിച്ചു സോഫയിൽ ചെന്നിറുത്തി. അവരെത്തിയെന്നറിഞ്ഞു എല്ലാവരും താഴെ ഇറങ്ങിയിട്ടുണ്ട്. അക്കിയും ആദിയും അമ്മയുടെ പ്രവർത്തിയിൽ അമ്പരന്നു പോയിരുന്നു. മക്കളായ തങ്ങളെക്കാൾ കൂടുതൽ അമ്മയെ മനസ്സിലാക്കിയിരുന്നത് വാമി തന്നെയാണ്... എന്നിട്ട് അതെല്ലാം ഒറ്റ നിമിഷം കൊണ്ടു അമ്മ മറന്നു പോയി. അവർ രണ്ടു പേരും സങ്കടത്തോടെ പരസ്പരം മുഖത്തേക്ക് നോക്കി. "നമ്മുടെ അമ്മ ഒരുപാട് മാറി പോയി, അല്ലെയേട്ടാ "അക്കി അവനെയോട് ചേർന്നു നിന്ന് മെല്ലെ പറഞ്ഞു. ആദി ഒന്നും മിണ്ടാതെ അവളുടെ തലയിൽ തലോടി. "ആദി "ലതയുടെ വിളി കേട്ട് അവൻ എന്തെർത്ഥത്തിൽ അമ്മയെ നോക്കി. "ഇവളുടെ കാര്യത്തിൽ എനിക്കിന്നൊരു തീരുമാനം ഉണ്ടാവണം "

"എന്ത് തീരുമാനം, ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ, അവളുടെ കാര്യം നോക്കല്ലേ അവളുടെ അച്ഛനും അമ്മയും നിൽക്കുന്നെ അവരോട് പറഞ്ഞാൽ പോരെ "അവൻ താല്പര്യമില്ലാതെ പറഞ്ഞു തല ചെരിച്ചു. "നീ ഒന്നും മനസ്സിലാവാത്ത പോലെ അഭിനയിക്കേണ്ട ആദി. നിനക്ക് വേണ്ടി ഇന്ന് ജീവൻ കളയാൻ ഒരുങ്ങിയവളാണ് ഇവൾ. എന്നിട്ടും നിനക്ക് ഒന്നും മനസിലായില്ലേ "ലതയുടെ ശബ്ദം ഉയർന്നു. ഇത് കേട്ടു കൊണ്ടാണ് അച്ഛൻ അകത്തേക്ക് വരുന്നത്. "എനിക്ക് വേണ്ടി ജീവൻ കളയാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല." "നിന്നെ ഇട്ടിട്ടു പോയവളെ ഓർത്തു ഇനി ജീവിതം കളയാൻ ഞാൻ സമ്മതിക്കില്ല "ലത

"ഞാൻ ആരെ വിവാഹം കഴിക്കണം ആരെ കൂടെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അതിൽ ഇടപെടാൻ ആർക്കും ഒരു അവകാശവും ഇല്ല."അവന്റെ ശബ്ദവും ഉയർന്നു "ആദി......"അച്ഛന്റെ ശബ്ദം കേട്ട് അവൻ തല താഴ്ത്തി. "നിങ്ങൾ കേൾക്കുന്നുണ്ടോ ഇവൻ ഈ വിളിച്ചു പറയുന്നത്. നമുക്ക് ആർക്കും ഇവന്റെ കാര്യത്തിൽ ഒരു അവകാശവും ഇല്ലെന്ന്. പിന്നെ വേറെ ആരാ ഇതൊക്കെ അന്വേഷിക്കാ " "അവനാണ് ജീവിക്കാൻ പോകുന്നത്. അവൻ ഇഷ്ടമുള്ളവരെ വിവാഹം കഴിച്ചോട്ടെ, നീ വെറുതെ പ്രഷർ കയറ്റേണ്ട " "നിങ്ങൾ എന്തൊക്കെയാ ഈ വിളിച്ചു കൂവുന്നെ, ആ ഇട്ടിട്ടു പോയവളെയും കാത്തിരുന്നു ജീവിതം കളയാനോ?? "

"അങ്ങനെ ഞാൻ പറഞ്ഞില്ല....മൂന്നു മാസം നിനക്ക് സമയം ഉണ്ട് ആദി. അതിനുള്ളിൽ വാമി ഇങ്ങോട്ട് വന്നില്ലെങ്കിൽ ഞങ്ങൾ കാണിച്ചു തരുന്ന കുട്ടിയെ നീ വിവാഹം കഴിക്കേണ്ടി വരും..... എന്തേ നിനക്ക് സമ്മതമാണോ??" എല്ലാവരും ഒന്ന് ഞെട്ടി ആദിയെ നോക്കി. അവന്റെ മുഖത്തു ഗൗരവമാണ്‌. "എനിക്ക് സമ്മതമാണ്‌....." അവനത്രയും പറഞ്ഞു മുകളിലേക്ക് കയറി അവൻ പോകുന്നത് കണ്ടു വിഷ്ണു കൂടെ കയറി. "നിങ്ങൾ എന്ത് പണിയാ മനുഷ്യാ ഈ കാണിച്ചേ " "എന്ത്?? അവൻ എന്റെ മകനാ അവനും ഉണ്ട് ഇഷ്ടങ്ങൾ അത് തീരെ കാണാതെ നടക്കാൻ എനിക്കാവില്ല. മൂന്ന് മാസം കൊണ്ടു അവൻ കണ്ടു പിടിച്ചു കൊണ്ടു വന്നാൽ വാമി ആയിരിക്കും ഈ വീട്ടിലെ മരുമകൾ,"അയാൾ മുറിയിലേക്ക് കയറി.

വൈഷ്ണവി എല്ലാം കൈവിട്ടു പോയെന്ന രീതിയിൽ തറഞ്ഞു നിൽക്കുവാണ്. അവൾ രേവതിയെയും ലതയെയും നോക്കി. "മോള് വിഷമിക്കേണ്ട, മൂന്നു മാസം സമയം ഉണ്ട്.അപ്പോയെക്കും നമുക്ക് എന്തെങ്കിലും വഴി കാണാം "ലത ആശ്വാസിപ്പിച്ചു അവിടുന്ന് പോയി. "അമ്മേ ഈ ചെയ്തതൊക്കെ വെറുതെ വെറുതെയാവുമോ " "അറിയില്ല, നമുക്ക് നോക്കാം " വിഷ്ണു മുറിയിലേക്ക് കയറുമ്പോൾ കാണുന്നത് എല്ലാം വലിച്ചു വാരി അലങ്കോലമായി കിടക്കുന്നുണ്ട് അതിനിടയിൽ മുട്ട് കുത്തി ഇരിക്കുന്ന ആദിയെയാണ്.വിഷ്ണു അകത്തേക്ക് കയറി അവന്റെ അപ്പുറത്ത് ചെന്നിരുന്നു. "ഇപ്പൊ സമാധാനം കിട്ടിയോ 😇

"വിഷ്ണുവിന്റെ ചോദ്യം കേട്ട് അവൻ തലയുയർത്തി അവനെ ദേഷ്യത്തിൽ നോക്കി. "അല്ല ഇതൊക്കെ വലിച്ചു വാരി ഇട്ടപ്പോൾ കുറച്ചു ആശ്വാസം കിട്ടിയോന്ന് 😁😁" "വിഷ്ണു ഇപ്പൊ എന്റെ മൈൻഡ് തീരെ ശരിയല്ല.നീ പോയേ " "ഞാൻ പോയാലോ നിന്റെ മൈൻഡ് റെഡിയാവോ " "അത് ശരിയാ.... ഒറ്റക്കിരുന്നാൽ റെഡിയാവില്ല നമുക്ക് പുറത്തേക്ക് പോയാലോ 😁😁"അക്കിയും വിക്കിയും അകത്തേക്ക് ഉന്തി കേറി കൊണ്ടു പറഞ്ഞു. "ഓഹോ അവിടെ ഒളിഞ്ഞിരുക്കുവായിരുന്നു അല്ലെ,"വിഷ്ണു "ഞങ്ങൾ ഞങ്ങളുടെ ഏട്ടന്റെ കാര്യം അന്വേഷിക്കാൻ വന്നതാ...ഇയാളൊന്ന് പോയേ🙄🙄 "

"വിഷ്ണു നീ ആദ്യം ആ രണ്ടു വാലുകളെയും കൂട്ടി ഈ മുറി വിട്ടിറങ്ങുവോ😖😖😖...പ്ലീസ് "ആദി കൈ കൂപ്പി. "അയ്യോ ഏട്ടാ ഞങ്ങളെ ഇങ്ങനെ ബഹുമാനിക്കൊന്നും വേണ്ട🤗.."വിക്കി "എന്നെ ഒന്ന് കൊന്നു തരുവോ നിങ്ങൾ"ആദി എല്ലാറ്റിനെയും നോക്കി പല്ലിറുമ്പി. അതോടെ രണ്ടിനെയും വലിച്ചു വിഷ്ണു റൂം വിട്ടു.അവരുടെ പോക്ക് കണ്ടു ആദി അറിയാതെ ചിരിച്ചു.... നാളെ നേരം പുലരുവോളം എനിക്ക് സമാധാനമില്ല...... എനിക്ക് എന്റെ വാമിയെ കുറിച്ച് എല്ലാം അറിയണം ഇനി ഒന്നും ബാക്കി വെക്കാൻ പാടില്ല.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story