കാണാചരട്: ഭാഗം 6

kanacharad afna

രചന: അഫ്‌ന

ഈശ്വരാ എനിക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല,ഇത്രയും പെട്ടെന്ന് എന്നേ വിളിക്കുമെന്ന് ഞാൻ കരുതിയില്ല🥺...എന്നോടിത് വേണ്ടായിരുന്നു😭"അക്കി ഉമിനീർ ഇറക്കി കൊണ്ട് തന്റെ മുൻപിൽ നിൽക്കുന്ന രൂപത്തെ നോക്കി ഒന്നിളിച്ചു കൊടുത്തു. "ഹെലോ....കേൾക്കുന്നില്ല.....ഹെലോ...കേൾക്കുന്നുണ്ടോ.....ഇല്ലേ പുറത്തു പോയി നോക്കട്ടെ " അക്കി നന്ദനെ ശ്രദ്ധിക്കാതേ നടക്കാൻ ഒരുങ്ങി.പക്ഷേ നന്ദൻ ഫോൺ പിടിച്ചു വാങ്ങി അത് തുറന്നു നോക്കി.അതിൽ ആരും കാൾ ചെയ്തിട്ടില്ല.അവൻ ദേഷ്യത്തിൽ അവളെ നോക്കി.അവന്റെ കണ്ണുകൾ വലിഞ്ഞു മുറുകി...അക്കി പേടിക്കൊണ്ട് തല താഴ്ത്തി....

നന്ദു മുഷ്ടി ചുരുട്ടി ആ ഫോൺ നിലത്തെറിഞ്ഞുടച്ചു... അക്കി പേടിച്ചു കൊണ്ട് രണ്ടു കയ്യും മുറുക്കി പിടിച്ചു തേങ്ങി കരഞ്ഞു.ശബ്ദം കേട്ട് ആദിയും വിഷ്ണുവും അങ്ങോട്ട് വന്നു... "ഏട്ടാ......." അക്കി ഓടി ചെന്ന് ആദിയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി കരയാൻ തുടങ്ങി. "എന്താ അക്കി ഉണ്ടായേ,എന്തിനാ കരഞ്ഞേ "ആദി "എന്റെ ഫോൺ "വിതുമ്പി കൊണ്ട് അവൾ നിലത്തു ചിതറി കിടക്കുന്ന ഫോണിലേക്ക് വിരൽ ചൂണ്ടി.

"എന്താ ഏട്ടാ ഇത്,ഇവൾ കുഞ്ഞല്ലേ...അവളുടെ പക്വത കുറവാണെന്ന് വിചാരിച്ചുടെ "ആദി "കുഞ്ഞാണെന് കരുതി എന്തും പറയാമെന്നാണോ,ആദ്യം അവളെ നിലക്ക് നിർത്താൻ നോക്ക് "നന്ദൻ ആരുടേയും മുഖത്തു നോക്കാതെ റൂമിൽ കയറി ശക്തിയിൽ ഡോർ അടച്ചു. "ഒന്നും ഇല്ലെടാ...നിനക്ക് അറിയുന്നതല്ലേ ഏട്ടന്റെ സ്വഭാവം "ആദി അവളെ നെരെ നിർത്തി കണ്ണ് തുടച്ചു... "നാളെ നിനക്ക് പുതിയ ഫോൺ വാങ്ങിച്ചു തരാം അത് പോരെ "വിഷ്ണു അവൾക്ക് നെരെ തല താഴ്ത്തി ചോദിച്ചു....

.അപ്പോൾ മുഖത്തു ചിരി വരുന്നത് കണ്ടു രണ്ടു പേരും ചിരിച്ചു . "ഇതേ ഇത്രേ ഒള്ളു കാര്യം ,എന്നിട്ടാണ് വെറുതെ കണ്ണിനെ ബുദ്ധിമുട്ടിച്ചേ "വിഷ്ണു "മോള് താഴേക്ക് ചെല്ല് ,നാളെ ഫോൺ വാങ്ങിത്തരാം "ആദി അവളെ പറഞ്ഞയച്ചു.അക്കി കണ്ണ് തുടച്ചു തലയാട്ടി ഓടി. "ഈ ഏട്ടൻ എന്താ ഇങ്ങനെ.എപ്പോഴും ദേഷ്യപ്പെട്ട് കൊണ്ട്."വിഷ്ണു "എനിക്ക് തോന്നുന്നത് ഏട്ടൻ drugs ഉപയോഗിക്കുന്നത് ഇപ്പോഴും നിർത്തിയിട്ടില്ലെന്നാണ്.റൂമിൽ കയറുമ്പോൾ ആ സ്മെൽ എനിക്ക് വരുന്നുണ്ട് "ആദി "ഇത് ഇങ്ങനെ തുടർന്നാൽ അത് ആർക്കും നല്ലതിനല്ല .ഏട്ടൻ സ്വബോധത്തിൽ അല്ലെങ്കിൽ കൂടി അത് ഏട്ടനേ ബാധിക്കും ആദി ....

.എനിക്ക് ഏട്ടന്റെ കാര്യത്തിൽ നല്ല പേടിയുണ്ട്" "നീ പേടിക്കേണ്ട നമുക്ക് എന്തെങ്കിലും വഴി കണ്ടുപിടിക്കാം"അവൻ വിഷ്ണുവിന്റെ തോളിൽ തട്ടി. വാമി ഫോൺ കയ്യിലെടുത്തു gallary തുറന്നു.....അതിലേ നോക്കും തോറും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.... "നിന്നെ ഞാൻ ഒരുപാട് miss ചെയ്യുന്നുണ്ട് ലൂക്കാ....നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ല....എല്ലാവരും ഉണ്ടായിട്ടും ഞാൻ ഇപ്പോഴും തനിച്ചാണ്,ആരിലും നിന്റെ ഒരംശം പോലും കാണാൻ കഴിയുന്നില്ല....എനിക്ക് നിന്നെ കാണണം ഞാൻ വരും നിന്റെ അടുത്തേക്ക്,എന്നോട് പിണങ്ങി ഇരിക്കാണെന്നറിയാം....."നിറയുന്ന കണ്ണുകളെ വക വെക്കാതെ അവൾ പറഞ്ഞു കൊണ്ടിരുന്നു.

ആ മുഖം അവളുടെ നെഞ്ചിൽ ചേർത്തു ബെഡിൽ ചാരി പതിയെ കണ്ണുകളടച്ചു ഉറക്കത്തിലേക്ക് വഴുതി വീണു. ഇതെല്ലാം കേട്ടു മറു വശത്തു തറഞ്ഞു നിൽക്കുകയായിരുന്നു ആദി...അവന് തന്റെ കാതുകളെ വിശ്വസിക്കാനായില്ല.എന്തോ ഒന്ന് അവനെ കുത്തി നോവിക്കും പോലെ ചുമരോട് ചേർന്ന് കൈകൾ മുറുക്കി. ദേഷ്യത്തിന്റെ കാഠിന്യത്തിൽ അവന്റെ ദൃഢമായ ശരീരത്തിൽ ഞെരമ്പുകൾ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. "ലൂക്ക " അവന്റ ചുണ്ടുകൾ മന്ത്രിചു.

അവൻ നിൽക്കുന്നത് കണ്ടു വൈഷ്ണവി മുടി അഴിച്ചു ഇട്ടിരുന്ന ഷർട്ടിന്റെ രണ്ടു മൂന്നു ബട്ടൺ അഴിച്ചു അവനെ നോക്കി വശ്യമായ ചിരി ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. "ആദിയേട്ടൻ ഇപ്പൊ പുറത്തേക്ക് പോകുന്നുണ്ടോ"അവൻ നോക്കാൻ വേണ്ടി മുടി പിറകിലേക്ക്‌ ഇട്ടു. "ഞാൻ കുറച്ചു ബിസി ആണ്.എനിക്ക് നിന്നെ കൊണ്ടു പോകാനുള്ള ടൈം ഇല്ല "അവൻ അവളെ നോക്കാതെ ദേഷ്യം കടിച്ചമർത്തി പറഞ്ഞു. "ആദി please,നമുക്ക് ഒന്ന് കറങ്ങിട്ടൊക്കെ വരാം."

അവൾ കൊഞ്ചി കൊണ്ട് അവന്റെ വലത്തേ കൈ ചുറ്റി പിടിച്ചു.അവളുടെ ഈ പ്രവൃത്തി ഇഷ്ടപ്പെടാതെ അവൻ കൈ വിടുവിക്കാന്‍ നോക്കി.പക്ഷേ വൈഷ്ണവി വിട്ടു കൊടുത്തില്ല. "വൈഷ്ണവി കൈ എടുക്ക് .എനിക്ക് ഇതൊന്നും ഇഷ്ട്ടമല്ല...don't tunch me without my permission "ആദി അവളുടെ കൈ എടുത്തു കുടഞ്ഞു കൊണ്ട് പറഞ്ഞു അവളെയും മാറി കടന്നു പുറത്തേക്ക് പോയി.അവന്റെ ഈ പ്രവൃത്തി അവളെ കൂടുതൽ കുപിതയാക്കി. നീ വന്നതിനു ശേഷമാണ് ആദി എന്നോട് ഇങ്ങനെ behave ചെയ്യുന്നത്,

ഇതിനൊക്കെ നീ അനുഭവിക്കും.ഇനി അമ്മയുടെ സഹായം എനിക്ക് ആവിശ്യം ഇല്ല .എന്ത് ചെയ്യണം എന്ന് എനിക്കറിയാം.വൈഷ്ണവി ഫോൺ കയ്യിലെടുത്തു പലതും മനസ്സിൽ കണ്ടു കൊണ്ട് നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "എന്തായി ,അവളെ കുറിച് എന്തെകിലും വിവരം കിട്ടിയൊ "അയാൾ ഗൗരവത്തിൽ ചോദിച്ചു. "ഇ.....ഇ....... ല്ല "അപ്പുറത്തെ മറുപടി കേട്ട് അയാൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാതെ അലറി. "ഇല്ലെന്നോ.....പിന്നെ എന്തിനാണ് നിനക്കൊക്കെ നാലു നേരം ഞാൻ ഉരുട്ടി തരുന്നത്....

ഇന്നേക്ക് ഒരു വര്ഷം ആയി ആ നശൂലം ഇവിടുന്ന് ഓടി പോയിട്ട്.കൊന്നിട്ടായാലും വേണ്ടില്ല അവളെ എന്റെ മുൻപിൽ കൊണ്ടുവന്നിരിക്കണം.അല്ലെങ്കിൽ അറിയാലോ ഒറ്റൊരെണ്ണം പുറം ലോകം കാണില്ല "അയാൾ അലറി കൊണ്ട് ഫോൺ കട്ട് ചെയ്തു ചെയറിൽ ഇരുന്നു.ഇതെലാം കേട്ടു ആ അമ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.വാ പൊത്തി പിടിച്ചു മുറിയിൽ കയറി ആരും കാണാതെ നെഞ്ചു പൊട്ടി കരഞ്ഞു. "ഈ അമ്മയോട് ക്ഷമിക്ക് മോളെ.....

എനിക്ക് നിസ്സഹായ ആയി നിൽക്കാനേ കഴിഞ്ഞൊള്ളു.നീ എവിടെ ആയിരുന്നാലും സന്തോഷത്തോടെ ഇരുന്നാൽ മതി......"സാരി തുമ്പ് കൊണ്ട് കരച്ചിൽ ആരും കേൾക്കാതിരിക്കാൻ വാ പൊത്തി പിടിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വാമി അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് ഉണരുന്നത്...കണ്ണുകൾ മെല്ലെ തുറന്നു....കഴുത്തിന് വേദന തോന്നി അവൾ കൈ വെച്ചു.ഇന്നലെ മുഴുവൻ ഇങ്ങനെയാണ് കിടന്നതെന്ന് അപ്പോഴാണ് അവൾക്ക് ഓർമ വരുന്നത്....

മെല്ലെ എണീറ്റു വിൻഡോ തുറന്നു ആ തന്നെയും പ്രതീക്ഷിച്ചു ഇരിക്കുന്ന കാറ്റിനെ വരവേറ്റു... "good morning ഏട്ടത്തി "കയ്യിലെ കപ്പ് അവൾക്കു നെരെ നീട്ടി അക്കി. "morning dear....ആദിയേട്ടൻ ഇന്ന് നേരത്തെ പോയോ "വാമി സംശയത്തോടെ ചോദിച്ചു. "അതിന് ഏട്ടൻ ഇന്നലെ വീട്ടിലേക്ക് തിരിച്ചു വന്നിട്ടില്ലല്ലോ," അക്കി പറയുന്നത് കേട്ട് വാമി ഞെട്ടലോടെ അവളെ നോക്കി... "വന്നില്ലെന്നോ ,എങ്ങോട്ടാ പോയത് എന്ന് പറഞ്ഞിരുന്നോ "അവൾ വെപ്രാളത്തോടെ നോക്കി.

"ഇല്ല ,ഇന്നലെ നല്ല ദേഷ്യത്തിൽ ആയിരുന്നെന്ന് തോന്നുന്നേ ,ആരെയും നോക്കാതെ ഒറ്റ പോക്കായിരുന്നു.....ഏട്ടത്തിയോട് ഒന്നും പറഞ്ഞില്ലേ " "ഇല്ല ,ഞാൻ ഇന്നലെ നേരത്തെ കിടന്നിരുന്നു "വാമി നിരാശയോടെ പറഞ്ഞു. "ഏട്ടത്തി വിഷമിക്കേണ്ട ,ഇത് ഇടക്ക് പതിവുള്ളതാ ദേഷ്യം വരുമ്പോൾ വണ്ടി എടുത്തു എങ്ങോട്ടെങ്കിലും പോകും .നേരം വെളുക്കുമ്പോൾ തിരിച്ചു വരുകയും ചെയ്യും "അക്കി അവളെ നെരെ നിർത്തി പറഞ്ഞു.അതിന് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു

. "ഇനി വേഗം കുളിച്ചു ഫ്രഷ് ആയി വന്നേ "അക്കി അവളുടെ കയ്യിലുള്ള കപ്പ് വാങ്ങിച്ചു അവളെ ഉന്തി തള്ളി ബാത്റൂമിലേക്ക് കയറ്റി... അക്കി റൂമിൽ നിന്നിറങ്ങിയതും ആരുമായോ കൂട്ടി ഇടിച്ചു കയ്യിൽ ഉള്ള കപ്പ് നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു....അക്കി കണ്ണുകളടച്ചു രണ്ടു ചെവിയും പൊത്തി പിടിച്ചു..,പക്ഷേ ഉടഞ്ഞ ശബ്‌ദം കേൾക്കാതെ ആയപ്പോൾ അക്കി ഒരു കണ്ണു തുറന്നു മെല്ലെ നോക്കി. നിലത്തേക്ക് വീഴാതെ കപ്പ് ഭദ്രമായി നന്ദൻ പിടിച്ചിട്ടുണ്ട്...

അക്കി അവനെ കണ്ടതും ഞെട്ടിക്കൊണ്ട് പിന്നിലേക്ക് ചുവടു വെച്ചു..... "adhvika " staircases എത്തിയതും തിരിഞ്ഞു ഓടാൻ നിന്ന അവളെ പുറകിൽ നിന്ന് നന്ദന്റെ വിളി കേട്ട് ഒന്ന് സ്തംഭിച്ചു നിന്നു.കണ്ണുകൾ ഇപ്പൊ നിറയും എന്ന പോലെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി. "സോ.....സോ......റി ഞാൻ കണ്ടില്ല "വിതുമ്പി കൊണ്ട് താഴേക്ക് തല താഴ്ത്തി പറഞ്ഞു. അവനൊന്നും മിണ്ടാതെ കയ്യിൽ പിടിച്ചിരുന്ന കപ്പ് അവളുടെ കയ്യിൽ വെച്ചു ഒറ്റ പോക്ക്.അവൻ പോയെന്ന് കണ്ടതും അവൾ നെഞ്ചിൽ കൈ വെച്ചു ദീർഘശ്വാസം എടുത്തു. "ഇപ്പൊ തീർന്നേനെ😵‍💫...എന്റെ ഹാർട്ടേ നീ നിലച്ചു പോയെന്നാ ഞാൻ കരുതിയെ "

അക്കി നെഞ്ചിൽ കൈ വെച്ചു പറഞ്ഞു.ചുറ്റും ഒന്ന് നോക്കി വിയർപ്പ് തുടച്ചു.വേഗം താഴേക്ക് ഇറങ്ങി.. വാമി കുളി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കാണുന്നത് സോഫയിൽ കണ്ണുകളടച്ചു ചാരി കിടക്കുന്ന ആദിയെ ആണ് .അവനെ സന്തോഷവും അതിലേറെ അത്ഭുതവും തോന്നി . ആകെ വിയർത്തു കുളിച്ചിട്ടുണ്ട്...ഇട്ടിരുന്ന വൈറ്റ് ഷർട് ആകെ മുഷിഞ്ഞു ഒരു വിധമായി,മുടികൾ അലസമായി പാറി കിടക്കുന്നു...ഞെരമ്പുകൾ ഇപ്പോഴും തെളിഞ്ഞു കാണാമായിരുന്നു. "ഇത്രയ്ക്കും ദേഷ്യം വരാൻ മാത്രം ഇന്നലെ എന്താ ഉണ്ടായേ "വാമി ചിന്തിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു . "ആദി....." കനൽ നാളം...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story