കാണാചരട്: ഭാഗം 8

kanacharad afna

രചന: അഫ്‌ന

വാമി മുന്നോട്ട് നടക്കുമ്പോൾ ആണ് ഒരു ബെൻസ് അവളുടെ അടുത്ത് വന്നു നിർത്തുന്നത്.അവളൊന്ന് ഞെട്ടി കൊണ്ട് ചുറ്റും നോക്കി നെരെ നടക്കാൻ തുടങ്ങി.പക്ഷേ അവൾ നടക്കുന്നതിനനുസരിച് കാറും അവളുടെ കൂടെ വന്നു. പെട്ടെന്നാണ് അവൾ പോലും പ്രതീക്ഷിക്കാതെ ഡോർ തുറന്നു അവളെ കാറിന്റെ ഉള്ളിലേക്ക് വലിച്ചിട്ടത്.പെട്ടന്നായതു കൊണ്ട് ഒന്ന് ഒച്ചയെടുക്കാൻ പോലും കഴിയാതെ പേടിച്ചു വിറച്ചു കൊണ്ട് ഡ്രൈവിങ് സീറ്റിലേക്ക് കണ്ണുകൾ പായിച്ചു.

മുൻപിൽ ഇരിക്കുന്ന ആളെ കണ്ടു ഇത് സത്യമോ സ്വപ്നമോ എന്നറിയതെ ഒരു നിമിഷം അങ്ങനെ നോക്കി നിന്നു പോയി. പാട്ടിനൊത്ത് താളം പിടിക്കുന്ന കൈകൾ കണ്ണിൽ കൂളിംഗ് ഗ്ലാസ് സ്ഥാനം പിടിച്ചിട്ടുണ്ട്..curly hair ആയിരുന്നു മുടി.black A-line knitted mini with turtle neck അതായിരുന്നു അവളുടെ വേഷം. "എന്താ വാമിസെ നിനക്കെന്നെ മനസിലയില്ലെന്ന് തൊന്നുന്നു "ഗ്ലാസ് മുടിയിൽ കയറ്റി കൊണ്ട് അവളെ നോക്കി.

"പ്രീതി നീ ഇവിടെ....എ....എ.... നിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല "വാമി അവളെ തൊട്ട് നോക്കി.അതെ ഇത് സത്യമാണ്. "ഇപ്പൊ വിശ്വാസമായൊ മോൾക്ക് "പ്രീതി അവളെ നോക്കി ചിരിച്ചു. "പക്ഷേ എങ്ങനെ....നീ uk ആയിരുന്നില്ലെ ഇത്ര പെട്ടെന്ന് എങ്ങനെ നാട്ടില് ,അതും എന്നോട് ഒരു വാക്ക് പറയാതെ "അവൾ ചുണ്ട് കൊട്ടി "പിണങല്ലെ വാമിസെ....പറഞ്ഞു വന്നാൽ നിന്റെ ഈ അവിഞ്ഞ മുഖം കാണാന്‍ പറ്റുവോ എനിക്ക്

"അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു . "നീ വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കല്ലേ,ചോദിച്ചതിന് മറുപടി പറ "വാമി അവളെ നോക്കാതെ നെരെ ഇരുന്നു. പ്രീതി ബീച്ച് സൈഡിൽ കാർ പാര്‍ക്ക് ചെയ്തു വാമിയുടെ ഡോർ തുറന്നു പുറത്തേക്ക് വിളിച്ചു. "വാ നമുക്ക് നടന്നു സംസാരിക്കാം " അതിനു മറുപടിയായി ഒന്ന് മൂളി കൊണ്ട് അവളുടെ കൈ പിടിച്ചു ഇറങ്ങി.വാമി വിദുരതയിലെക്ക് നോക്കി നടന്നു.

പ്രീതി അവളെ വീക്ഷിച്ചു കൊണ്ടിരുന്നു.ആ പഴയ കളിയും ചിരിയും ഇല്ല...കുറുമ്പ് നിറഞ്ഞ നോട്ടം കാണാൻ ഇല്ല.ഡ്രെസ്സിങ്ങ് പോലും മാറി ഇരിക്കുന്നു... "മുക്താ........" പ്രീതി അവളുടെ കയ്യിൽ പിടിച്ചു നിർത്തി.ഒരു വികാരവും ഇല്ലാതെ വാമി അവളെ എന്തെന്നർത്ഥത്തിൽ നോക്കി. "നീ ഒരുപാട് മാറി പോയി.....ഇത് എന്റെ മുകത അല്ല,എന്താടാ പറ്റിയെ.....മറന്നില്ലെ ഒന്നും...ഈ അവസ്ഥയിൽ ഞാൻ നിന്നെ കാണാൻ ആഗ്രഹിക്കുന്നില്ല...

.ഒരു വര്ഷം കൊണ്ട് വാമി എന്ന പേരിനേ സ്നേഹിച്ചോ" പ്രീതി അവളുടെ മുഖം കയ്യിലെടുത്തു കൊണ്ട് ചോദിച്ചു.അതിനു മറുപടിയായി അവളുടെ തോളിൽ കിടന്നു പൊട്ടി കരച്ചിലായിരുന്നു.അവളെന്ത് പറയണ എന്നറിയതെ അവളെ തലോടി.ആ കണ്ണു നീരിനു ആരേയും ചുട്ടരിക്കാൻ ശേഷി ഉണ്ടായിരുന്നു. " മതിയെഡാ,ഇങ്ങനെ സ്വയം ഉരുകി തീരുന്നതെന്തിനാ....

.കണ്ണു തുടക്ക്,കഴിഞ്ഞത് കഴിഞ്ഞു.ഇനി അങ്ങോട്ടൊരു തിരിച്ചു പോക്ക് വേണ്ട....ഞാൻ ഓർമിപ്പിക്കുന്നില്ല....പക്ഷേ എത്ര കാലം മറ്റൊരു പേരിൽ ജിവിക്കും നീ മറന്നോ നിന്നെ തന്നെ " അതിന് മറുപടി ഒന്നും അവളിൽ ഇല്ലായിരുന്നു.പലതും മാഴ്ക്കാൻ വരുന്ന തിരമാലകളെ നോക്കി പ്രീതിയുടെ തോളിൽ തലവെച്ചു അവിടെ ഇരുന്നു. "പറ പ്രീതി നീ എന്ന് വന്നു "നിശബ്ദയേ മുറിച്ചു കൊണ്ട് അവൾ ചോദിച്ചു.ആ സ്വരം പോലും നേർത്തതായിരുന്നു.

"ഞാൻ വന്നിട്ട് three days ആയി .നീ ലൂക്കയേ കാണാൻ പോവുകയണെന്ന് പറഞ്ഞപ്പോൾ ഇന്ന് തന്നെ നിന്നെ മീറ്റ് ചെയ്യണം എന്ന് കരുതി..." "അതെന്താ " "നീ ഈ അവസ്ഥയിൽ പൊകെണ്ട....അത് നിന്നെ കൂടുതൽ വേദനിപ്പിക്കുകയെ ഒള്ളു.ഞാൻ നിന്നെ സമ്മതിക്കില്ല "പ്രീതി പറയുന്നത് കേട്ട് വാമി അവളെ നോക്കി. "പറ്റില്ല പ്രീതി എനിക്ക് പോയെ പറ്റു....അവനെ കാണതെ എനിക്ക് ഒന്നുറങാന്‍ കഴിയില്ല.നിനക്കരിയില്ലെ എല്ലാം "

"എനിക്കറിയാം എല്ലാം....അതുകൊണ്ട് തന്നെയാണ് ഞാൻ ഇപ്പൊ ഇങ്ങനെ പറയുന്നതും.ഇത് നിന്റെ നല്ലതിന് വേണ്ടിയാണ്.ഇപ്പോഴും നീ ആ ഷോക്കിൽ നിന്ന് recover ആവുന്നതെ ഒള്ളു " "പ്രീതി എനിക്ക് കാഴിയുന്നില്ലെഡാ അവന്റെ ഓരോ ഒര്‍മകലും എന്നേ കൊല്ലതെ കൊന്നുക്കൊണ്ടിരിക്കുവാ " "നോ മുക്താ....ഞാൻ നിന്നെ സമ്മതിക്കില്ല.എനിക്ക് ഇനിയും ആ പഴയ അവസ്ഥയിലെക്ക് തള്ളിയിടാൻ കഴിയില്ല .....

ആ marriage നടക്കുന്ന ദിവസം എനിക്ക് വരാൻ കഴിഞ്ഞില്ല,അത് എന്റെ തെറ്റ്,അല്ലെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവിലയിരുന്നു "പ്രീതി അവളുടെ കൈ ചേർത്തു പിടിച്ചു. "എത്ര ശ്രമിച്ചിട്ടും എനിക്ക് ഒന്നും മറക്കാൻ പറ്റുന്നില്ല,ആരെയും സ്നേഹിക്കാനും കഴിയുന്നില്ല...,പേടിയാ അവരെ നഷ്ട്ടപ്പെടുമോ എന്ന് " "അതൊക്കെ നിന്റെ തോന്നലാ ,ഒരാൾക്കും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല .ഈ പ്രീതിയ്ക്ക് ജീവൻ ഉള്ള കാലം വരെ ഞാനുണ്ടാകും നിന്റെ കൂടെ...

ആ ദീക്ഷിതിന് നിന്നെ ഞാൻ വിട്ടു കൊടുക്കില്ല.....നിനക്ക് വരും നിന്നെ സ്നേഹിക്കുന്ന ഒരു കൂട്ട് അതുവരെ ഞാൻ ഉണ്ടാകും,.... " "വേണ്ടടാ...അവരിപ്പോഴും എന്നേ തിരഞ്ഞു നടക്കുകയാ ,എനിക്കിപ്പോൾ നീ മാത്രമേ ഒള്ളു..,നിന്നെ നഷ്ട്ടപെടുത്താൻ എനിക്കാവില്ല .നീ പോകണം തിരിച്ചു uk യിലെക്ക് " "എന്നേ തൊടാൻ മാത്രം നിന്റെ പാപ്പയോ അവനോ വളർന്നിട്ടില്ല വാമി....എന്റെ രോമത്തിൽ തൊട്ടാൽ അയാൾ വിവരമറിയും അല്ലെങ്കിൽ അറിയിക്കും ഈ പ്രീതി " "എന്നാലും "

"ഒരെന്നാലും ഇല്ല ,ഇപ്രാവശ്യം ഞാൻ പോകുമ്പോൾ നീയും ഉണ്ടാകും എന്റെ കൂടെ.എല്ലാം റെഡി ആക്കിയിട്ടാണ് ഞാൻ വരുന്നത്....ഒരു മാസം നമുക്കിവിടെ അടിച്ചു പൊളിക്കാം പിന്നീട് അവിടെ ആയിരിക്കും...നിന്റെ യാഥർത identity യിൽ ആയുക്ത ആയിട്ട് "പ്രീതി സന്തോഷത്തിൽ പറഞ്ഞെങ്കിലും അവളുടെ മുഖത് നിരാശ പടർന്നു.ആ പേര് മറന്നിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു.തന്റെ അടഞ്ഞ അധ്യയം..... "എന്താടാ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ,"

"മ്മ് ,എന്റെ marriage കഴിഞ്ഞു...ഇന്നേക്ക് one week ആയി....നിന്നോട് മനപ്പൂർവം പറയാതിരുന്നതാണ്,നീ എങ്ങനെ പ്രതികരിക്കും എന്നറിയില്ലായിരുന്നു " "what...," പ്രീതിയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.അതൊരുക്കിലും അവളുടെ ഇഷ്ടത്തോടെ ആയിരിക്കില്ലെന്ന് അവൾക്കറിയാമായിരുന്നു. "സത്യമാണ്.ഒരു കോൺട്രാക്ട് marriage one ഇയർ.....അതായിരുന്നു എന്റെ അപ്പോഴത്തെ സാഹചര്യം "

"നീ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല ,എന്ത് സാഹചര്യം.....നിനക്ക് വട്ടുണ്ടോ,ഇപ്പോഴുള്ള പ്രശ്നം പോരാഞ്ഞിട്ടാണോ അടുത്ത പ്രശ്നം " വാമി നടന്നത് മുഴുവൻ അവളോട് പറഞ്ഞു.കേട്ട് കഴിഞ്ഞത് അവളുടെ മുഖം വലിഞ്ഞു മുറുകി. "നീ ഇത്രയും വലിയ മണ്ടി ആയിപോയല്ലോ മുക്ത..." "എന്താടാ കാര്യം " "ഇത്രയും വലിയൊരു amount ഒറ്റയടിയ്ക്ക് ഒരിക്കലും transfer ചെയ്യാൻ കഴിയില്ലെന്ന് നിനക്ക് ഞാൻ പറഞ്ഞിട്ട് വേണോ അറിയാൻ....

എന്നിട് അവൻ നീട്ടിയ കോൺട്രക്റ്റിൽ സൈൻ ചെയ്തു വന്നിരിക്കുവാ"പ്രീതി ദേഷ്യം കൊണ്ട് മുഖം തിരിച്ചു. "നീയും കൂടെ എന്നോട് പിണങ്ങല്ലേ,ആ സമയത് ഇതൊന്നും എന്റെ മൈൻഡിൽ ഉണ്ടായിരുന്നില്ല.....എന്തായാലും ഇതറിഞ്ഞത് നന്നായി.എനിക്ക് ആ വീട്ടിൽ നിന്ന് വേഗം ഇറങ്ങലോ "അത് പറയുമ്പോഴും ശബ്ദം ഇടറുന്നുണ്ടായിരുന്നു. "നിന്നെ ഇങ്ങനെ പറ്റിച്ച ആ മഹാൻ ആരാ....എനിക്കൊന്ന് കാണണം "പ്രീതി പുച്ഛത്തോടെ അവളെ നോക്കി. അധ്വിത് ശിവശങ്കർ..,,,,

S.A.W DIAMONDS ഗ്രുപിന്റെ മാനെജിങ് ഡയറക്ടർ.കുറച്ചു കർക്കശ സ്വഭാവം ആണ് ചിലപ്പോൾ ഫ്രണ്ട്ലിയും .യൂത്ത് ബിസ്നെസ് ഐക്കൺ അവാർഡ്‌സ് ഉൾപ്പടെ അങ്ങേർക്ക് കിട്ടിയിട്ടുണ്ട്.പ്രമുഖ മാഗസിൻ കവർ പേജുകളിൽ നിറ സാനിധ്യം ആണ് ആദി.ഇരുപത്തി ഏഴ് വയസ്സ്....ആറടി പൊക്കം...കാണാനും കൊള്ളാം." ഇതൊക്കെ കേട്ട് പ്രീതി വാ പൊളിച്ചു അവളെയും നോക്കി നിന്നു.അത് പറയുമ്പോൾ പോലും ആ മുഖത്ത് ഒരു ചിരി സ്ഥാനം പിടിച്ചിരുന്നു. "നീ പറയുന്നത് കേട്ടിട്ട് ഇത്രയും കാലം അങ്ങേരെ നീരിക്ഷിക്കുകയണെന്ന് തോന്നുന്നല്ലോ " അപ്പോഴാണ് അവൾക്കും ഇത്രയും നേരം എന്താണ് പറഞ്ഞതെന്ന് ഓർമ വരുന്നത്.

വാമി ഉമിനീർ ഇറക്കി അവളെ നോക്കി ഒന്നിളിച്ചു കൊടുത്തു . "ഞാൻ ഒരു പേര് ചോദിച്ചതിനാണ് മോള് ഇത്രയും വിളമ്പിയത് " "അത് പറയുമ്പോൾ എല്ലാം പറയണമെന്ന് തോന്നി.അല്ലാതെവേറെ ഒന്നും ഇല്ല " "മ്മ് ശരി....ഇനി എന്താ പ്ലാൻ.ഇന്ന് തന്നെ വരുന്നോ അതോ എല്ലാം സംസാരിച്ചു സെറ്റിൽ ചെയ്തിട്ടോ " "പെട്ടെന്ന് വരാൻ പറ്റിയ സാഹചര്യം അല്ല.ആദിയുടെ അമ്മയേയും ഫാമിലിയെയും എല്ലാം പറഞ്ഞു മനസ്സിലാക്കണം,എന്നിട് ഞാൻ വരാം നിന്റെ കൂടെ "വാമി ദീര്ഘ ശ്വാസം എടുത്തു പറഞ്ഞു.

നേരം ഇരുട്ടി തുടങ്ങി...നേരം ഇത്ര ആയിട്ടും വാമിയെ കാണാത്തതു കൊണ്ട് സിറ്റ് ഔട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുവാണ് ആദി.ഇടയ്ക്ക് ഗേറ്റിന്റെ അങ്ങോട്ട് നോക്കും വാച്ചിലേക്കും നോക്കും.... "ഒന്ന് വിളിച്ചു പറഞ്ഞൂടെ....അതിന് നമ്പർ ചോദിക്കണ്ടേ...." കുറച്ചു കഴിഞ്ഞു ഗേറ്റ് കടന്നു വരുന്ന കാർ കണ്ടു അവനൊന്ന് നെടു വീർപ്പിട്ടു പക്ഷേ കൂടെ ആരാണെന്ന് അറിയാത്തത് കൊണ്ട് അതിലേറെ വീർപ്പു മുട്ടലും. "ഇവളരുടെ കൂടെയാ ഈ വരുന്നേ....

ഇനി ആ ലൂക്കയെങ്ങാനും ആണോ....അല്ല ആണെങ്കിൽ എനിക്കിപ്പോ എന്താ....ആരെങ്കിലും കൂടെ വരട്ടെ " എല്ലാം സ്വയം പറഞ്ഞു ഹാളിലെ സോഫയിൽ ചെന്നിരുന്നു.ഇടയ്ക്ക് ഒളികണ്ണിട്ട് പുറത്തേക്ക് കണ്ണുകൾ പായിച്ചു. "ആരാ മോനെ പുറത്ത് ,വണ്ടിയുടെ ശബ്‌ദം കേട്ടു" ലത അടുക്കളയിൽ നിന്ന് പുറത്തേക്ക് നടന്നു. "എനിക്കറിയില്ല....ആരാണെന്ന് നോക്കലല്ലേ എന്റെ പണി "ആദി പാത്രത്തിൽ നോക്കി പറഞ്ഞു. "നിന്നോട് ചോദിച്ച എന്നേ പറഞ്ഞാൽ മതി "ലത തലയിൽ കൈ വെച്ചു പറഞ്ഞു കൊണ്ട് പോയി.

ആദി പുച്ഛിച്ചു കൊണ്ട് ഇരുന്നു. വാമി കാറിൽ നിന്നിറങ്ങുന്നത് കണ്ടു അവർ അങ്ങോട്ട് ചെന്നു. "അമ്മാ " "എന്ത് പണിയാ മോളെ കാണിച്ചേ ,വൈകുമെങ്കിൽ ഒരു വാക്ക് പറയാമായിരുന്നില്ലേ .ഇത്രയും നേരം തീ തിന്നുകയായിരുന്നു "ലത "എന്റെ തല തിന്നുകയാണെന്ന് പറ🤨 "ആദി സ്വയം പറഞ്ഞു. "സോറി ,വിളിച്ചു പറയാൻ ആരുടേയും നമ്പർ എന്റെ അടുത്തില്ല.അക്കിയുടെ ഫോൺ സ്വിറ്റ്‌ ഓഫ് ആണ് അടിച്ചു നോക്കിയപ്പോൾ "

"അവന്റെ നമ്പർ ഇല്ലേ മോളുടെ അടുത്ത "അതൊടെ അവളൊന്ന് പരുങ്ങി കൊണ്ട് ആദി അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കി.ആദി എന്താ പറയുന്നതെന്ന് അറിയാൻ ചെവി കൂർപ്പിച്ചു ഇരുന്നു. "ഞാൻ കുറേ അടിച്ചു....പക്ഷേ എടുക്കുന്നില്ല ." "എടുത്തില്ലെന്നോ,ഈ ചെക്കനെ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട് " "കള്ളി.....എപ്പോയാടി അടിച്ചേ..,,നമ്പർ ഇല്ലെന്ന് പറയാൻ വയ്യല്ലോ.....നിനക്കുള്ളത് ഞാൻ തരുന്നുണ്ട് 🤨" അപ്പോഴാണ് പ്രീതി കാറിൽ നിന്നിറങ്ങിയത്.അവൾ അവരെ നോക്കി ചിരിച്ചു കൊടുത്തു. "അമ്മേ ഇതാണ് എന്റെ കൂട്ടുകാരി പ്രീതി." "നമസ്കാരം ആന്റി "

"മോൾ അകത്തേക്ക് വാ.ഇനി food കഴിച്ചിട്ട് പോകാം " "വേണ്ട ആന്റി ഞാൻ കഴിച്ചിട്ടാണ് വരുന്നത് " "അതൊന്നും പറഞ്ഞാൽ പറ്റില്ല .അകത്തേക്ക് കയറിയിട്ട് പോയാൽ മതി " "വാ...അമ്മയുടെ special ഇലയട ഉണ്ട്.കഴിച്ചിട്ട് പോകാം "അവസാനം അവൾ അകത്തേക്ക് കയറി,കയറുമ്പോൾ തന്നെ പാത്രത്തിൽ കണ്ണും നട്ടിരിക്കുന്ന ആദിയെയാണ് കാണുന്നത്.പ്രീതി അവനെ ഒന്ന് നോക്കി അവിടെയുള്ള ചെയറിൽ ഇരുന്നു.

അപ്പോഴാണ് വാമിയും അവനെ കാണുന്നത്.അവളൊന്ന് ഇടക്കണ്ണിട്ട് നോക്കി.അവളെ എടുത്തറിയാൻ ഉള്ള ദേഷ്യത്തിൽ നോക്കി...അപ്പൊ തന്നെ ഉമിനീർ ഇറക്കി കൊണ്ട് അകത്തേക്ക് വലിഞ്ഞു. "അപ്പൊ എല്ലാം കേട്ടുകൊണ്ടുള്ള നിൽപ്പാ....അടിപൊളി😖....ഇന്നത്തേക്കുള്ളത് ആയി😟"ആത്മഗതിച്ചു കൊണ്ട് അങ്ങനെ നിന്നു അപ്പോയെക്കും അമ്മയും മക്കളും താഴേക്ക് എത്തി.. "ഇവൾക്ക് ഇങ്ങനെയുള്ള ഫ്രണ്ട്‌സും ഉണ്ടോ..."സുശീല അരിശത്തിൽ ചോദിച്ചു.

"പണമുള്ള വീട്ടിലെ കുട്ടികളെ ചാക്കിട്ട് പിടിക്കലല്ലെ ഇവാളുടെ പണി "രേവതി "ചാക്കിലിട്ട് പിടിക്കാൻ ഞാൻ എന്താ തവളയോ " രേവതി പറഞ്ഞത് പ്രീതിയ്ക്ക് തിരെ ഇഷ്ട്ടപെട്ടില്ല. അവൾ അവരെ ഒന്ന് തറപ്പിചൊന്ന് നോക്കി. അതൊടെ രണ്ടും തല താഴ്ത്തി. "മോള് അവര് പറയുന്നത് കര്യമക്കെണ്ട് ,വരുന്നവരൊട് എന്ത് പറയണമെന്നൊ എങ്ങനെ പറയണമെന്നൊ ഒന്നും ഇവര്ക്കറിയില്ല."ലതാമ്മ "it’s okay ആന്റി ,ഇനി സൂക്ഷിച്ചാൽ മതി "പ്രീതി അവരെ നോക്കി കൊണ്ട് പറഞ്ഞു.

"ഞാൻ ചായ എടുത്തിട്ട് വരാം നീ ഇരിക്ക് " വാമി അമ്മയുടെ കൂടെ അടുക്കളയിലേക്ക് നടന്നു. ആദി പ്രീതിയെ നൊക്കുകയായിരുന്നു...വാമി അവൾക്ക് അത്രയും പ്രിയപ്പെട്ടവൾ ആണെന്ന് മനസ്സിലാക്കാൻ അവന് അധിക സമയം വേണ്ടി വന്നില്ല.പ്രീതി അവർ പോയതും അവർക്കു നെരെ തിരിഞ്ഞു കൈ കെട്ടി നിന്നു. "നിങ്ങളെ കുറിച് വാമി പറഞ്ഞു തന്നിട്ടുണ്ട് അപ്പൊ തൊട്ട് വിചാരിച്ചതാണ് ഒന്ന് നേരിൽ കാണണമെന്ന്"പ്രീതി

"നീ എന്തിനാ ഞങ്ങളെ കാണുന്നെ "സുശീല പറഞ്ഞു തീർന്നതും പ്രീതി കൈകൾ വായുവിൽ ഉയർന്നു താഴ്ന്നു.സുശീലയും രേവതിയും പേടിച്ചു മുഖം പൊത്തി എങ്കിലും അപ്പുറത്തു തേങ്ങൽ കേട്ടപ്പോഴാണ് അവരുടെ അടുത്തിരുന്ന വേണിയും വൈഷ്ണവിയും കവിളിൽ കൈ വെച്ചു നിൽക്കുന്നത് കാണുന്നത്. "മുതിർന്നവർക്ക് നെരെ കൈ ഉയർത്തരുതെന്ന് ഞാൻ കേട്ടിട്ടുണ്ട്....എന്ന് വെച്ചു ഇത് ശീലമാക്കേണ്ട.... മക്കൾക്ക് താങ്ങില്ല " "ഡി എന്റെ വീട്ടിൽ കയറി വന്നു ഞങ്ങളെ പേടിപ്പിക്കുന്നോ "

വേണി അവൾക്കു നെരെ ചീറി. "അടങ്ങേടി....എന്റെ വാമിയെ ഇനിയും വേദനിപ്പിച്ചെന്ന് ഞാൻ അറിഞ്ഞാൽ ഇങ്ങനെ ആയിരിക്കില്ല എന്റെ പ്രതികരണം .വേരോടെ പിഴുതെറിയും എല്ലാറ്റിനെയും "അവൾ ആദിയേയും നോക്കി കൊണ്ട് പറഞ്ഞു. "എവിടെ നിന്നെങ്കിലും വലിഞ്ഞു കേറി വന്നതും പോരാ ഇപ്പൊ കൂട്ടുകാരിയെ കാണിച്ചു പേടിപ്പിക്കുവാണോ "വൈഷ്ണവി "അതൊന്നും നിങ്ങളെ ബോധിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല......

അവളുടെ രോമത്തിൽ തോടനുള്ള യോഗ്യത പോലും നിങ്ങൾക്കില്ല....വീണ്ടും എന്നേ ഇങ്ങോട്ട് വരുത്തരുത് "പ്രീതി അവർക്ക് നെരെ വിരൽ ചൂണ്ടി . "ഡീ നിന്നെ ഞാൻ " "one second…..അവളോടുള്ള ദേഷ്യം എനിക്ക് മനസ്സിലായി...but രണ്ടു പേരെയും ഒരുമിച്ച് ഒരുമിച്ച്...അത് റിസ്‌ക്കല്ലേ...ഇതൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ട ആന്റി "പ്രീതി ഊറി ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു. എന്താണ് ഇവിടെ നടന്നതെന്നറിയാതെ ആദി അവരെയും അവളെയും നോക്കി .

പലതും ചോദിക്കാനും പറയാനും ഉണ്ടായിരുന്നു പക്ഷേ അതിനു പറ്റിയ സിറ്റുവേഷൻ അല്ലെന്ന് ഓർത്തു അവൻ പുറത്തേക്കിറങ്ങി. അപ്പോഴേക്കും വാമി ചായയും പലഹാരവുമായി എത്തി.... "ആരാ അമ്മാ ഗസ്റ്റ്...നല്ല സ്മെൽ വരുന്നുണ്ടല്ലോ " അക്കി മണമടിച്ചു കൊണ്ട് വന്നു.കയറുമ്പോൾ കാണുന്നത് ചെയറിൽ ഇരിക്കുന്ന പ്രീതിയെയും ബാക്കിയുള്ളവരെയും ആണ്. "ആരാ ഏട്ടത്തി ഇത് "വാമിയുടെ അടുത്തിരിക്കുന്നത് കണ്ടു ചോദിച്ചു. "എന്റെ frienda പ്രീതി "

"അക്കിയല്ലേ.....ഇത് വിക്കി....right "പ്രീതി രണ്ടുപേരെയും നോക്കി. "ആ....ഞങ്ങളെ അറിയോ "വിക്കി "പിന്നല്ലാതെ വാമി എല്ലാവരെയും കുറിച് പറഞ്ഞു തന്നിട്ടുണ്ട് " "എന്നേ കുറിച്ച് എന്താ പറഞ്ഞേ "അക്കി അവളെ പിടിച്ചിരുത്തി. "അക്കി പോയി കുളിച്ചു ഫ്രഷ് ആയിട്ടു വാ...എന്നിട്ട് മതി വിശേഷം ചോദിക്കാലൊക്കെ"ലതാമ്മ "അമ്മേ പ്ലീസ് മൂഡ് കളയല്ലേ " "ചേച്ചിടെ മുടി ആദ്യമേ ഇങ്ങനെ ആയിരുന്നോ,അതോ ഇങ്ങനെ ചെയ്യിപ്പിച്ചതാണോ"

"നിനക്ക് ഇഷ്ട്ടാണോ ഈ സ്റ്റെയ്ൽ"പ്രീതി "പിന്നല്ലാതെ,ഒരിക്കെ ഞാൻ ചെയ്തതാ " "എന്നിട്ട് " "എന്നിട്ടെന്താ തലയിൽ കിളി കൂട് വെച്ചപ്പോലുണ്ടായിരുന്നു "വിക്കി "വിക്കി വേണ്ടാട്ടോ ,വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കല്ലേ "അക്കി പിന്നെ അങ്ങോട്ട് കളിയും ചിരിയും ആയിരുന്നു .ഒരുപാട് സമയം കഴിഞ്ഞാണ് പ്രീതി പോകുന്നത്. "രണ്ടു ദിവസം ഇവിടെ താമസിച്ചിട്ട് പോയാൽ പോരെ "വാമി "ആഗ്രഹം ഉണ്ട്....പക്ഷേ വന്നിട്ട് ഇതുവരെ വീട്ടിൽ പോയിട്ടില്ല്,അവരെ കാണണം അവിടെ കുറച്ചു ദിവസം stay ചെയ്യണം "

"ഞാൻ എന്റെ ആഗ്രഹം പറഞ്ഞന്നേ ഒള്ളു " "അപ്പൊ okey പിന്നൊരിക്കൽ വരാം...എന്റെ വാമിസിനെ നോക്കിക്കോണേ...അതിന്റെ ചുമതല നിന്നെ ഏല്പിച്ചിരിക്കാ ....ഞാൻ വരുമ്പോൾ ഈ ചിരി ഇതുപോലെ വേണം "വാമിയുടെ കാവിളിൽ പിടിച്ചു പറഞ്ഞു. "അത് ഞാൻ എറ്റു...ചേച്ചി പോയിട്ട് വാ "അക്കി "അപ്പൊ ബൈ....പിന്നൊരിക്കൽ കാണാം"പ്രീതി എല്ലാവരോടും യാത്ര പറഞ്ഞിറങി.വാമി അവൾ പോകുന്നത് കണ്ണിൽ നിന്ന് മറയും വരെ നോക്കി നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 🔹

ഒരു വൈറ്റ് ബെൻസ് മുൻപിൽ നിൽക്കുന്നവരെ പോലും വക വെക്കാതെ ശര വേഗത്തിൽ പത്മതീര്‍ത്ഥം എന്ന് സ്വർണ്ണ ലിപികളാൽ എഴുതിയ ആ വലിയ ഗോപുരത്തിനു മുൻപിൽ വന്നു നിർത്തി...മുൻപിൽ വെച്ചിരുന്ന ചെടി ചട്ടികള്‍ വീണുടഞു ആ ടയരിനടിയിൽ ഞെരിഞമർന്നു. ഡോർ തുറന്നു വലിച്ചടച്ചു തീ പാറുന്ന കണ്ണുകളോടെ അവൻ അകത്തേക്ക് നടന്നു...അവന്റെ വരവ് കണ്ടു എല്ലാവരും നടുങ്ങി കൊണ്ട് ഇരു വശത്തായി തല താഴ്ത്തി മാറി നിന്നു.

ആ കണ്ണിലെ തീക്ഷ്ണത ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. അകത്തു അയാൾ കാലിന്മേൽ കാലു കയറ്റി ഒരു കൈ ഹെഡ്‌റെസ്റ്റിൽ വെച്ചു നെറ്റിൽ ഒഴിഞ്ഞു ഇരിക്കുന്നുണ്ട്....കട്ടിയുള്ള മീശയും സ്‌പെക്‌സും അയാളെ ഒരു പട്ടാളക്കാരന്റെ രൂപ സദ്ര്യശ്യം നല്കി. ഭാരമുള്ള എന്തോ ടീപ്പോയുടെ മുകളിൽ വന്നു വീണതും അയാൾ ഞെട്ടി കൊണ്ട് പിടഞ്ഞെഴുന്നേറ്റു...പൊട്ടി ചിതറി കിടക്കുന്ന ചില്ലു കൂട്ടത്തിലേക്കും അതിൽ കിടന്നു പൊളിയുന്ന തന്റെ കൂട്ടാളിയേയും നോക്കി....

പിന്നെ ഉമിനീർ ഇറക്കി രൗദ്ര ഭാവത്തിൽ നിൽക്കുന്ന രൂപത്തെ നോക്കാൻ മടിച്ചു കണ്ണുകൾ പരതി. "എന്താ ധീരേന്ദ്രാ നിന്റെ കണ്ണുകൾ എന്നിൽ ഉടയ്ക്കാൻ ഇത്ര ഭയം "അവന്റെ വാക്കുകളിലെ ഗംഭീരം ആ വീടിനേ പിടിച്ചുലച്ചു. അലസമായി പാറി കിടക്കുന്ന മുടിഴിയകൾ.നല്ല ഉയരവും അതിനൊത്ത ശരീരവും .ഷോൾഡർ മുതൽ കൈ മുട്ടോളം വരെയുള്ള ഉറച്ച മസിലുകളും ഞെരമ്പുകളും....അത് കണ്ടാൽ മനസിലാക്കാം അടി കൊടുത്തു തഴമ്പിച്ച കൈകൾ ആണെന്ന്. "ദീക്ഷിത് ഞാൻ....."

അയാൾ വാക്കുകൾക്ക് തപ്പി തടഞ്ഞു. "നിന്റെ ഓരോ excuses കേൾക്കാൻ അല്ല ദീക്ഷിത് ചിത്രാസൻ ഇവിടേക്ക് വന്നത്....ആയുക്ത അവളെവിടെ " " ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.....ഞങ്ങൾ തിരയുന്നുണ്ട്.....പക്ഷേ "അയാൾ തല താഴ്ത്തി. "പക്ഷേ....എന്തെ നിർത്തി കളഞ്ഞു....one year ആയി താൻ ഇത് തന്നെ ആവർത്തിക്കുന്നു .....തന്റെ വാലാട്ടി പട്ടികളെ കൊണ്ട് ഒരു ഉപയോഗവും ഇല്ലേ ധീരേന്ദ്രാ " അവന്റെ ചുണ്ടിൽ പരിഹാസം നിറഞ്ഞു.അവന്റെ വാക്കുകൾ അയാളെ കുപിതൻ ആക്കുന്നുണ്ടെകിലും അവന്റെ ശക്തിയ്ക്ക് മുൻപിൽ തന്റെ ഗാഡ്‌സ് ഒന്നും അല്ലെന്ന ബോധം അയാൾക്കുണ്ടായിരുന്നു .

"ദീക്ഷിത് please understand me….നിനക്ക് വേണമെങ്കിൽ വാങ്ങിയ ക്യാഷ് തിരികെ നൽകാം.ഇനിയും ഞങളെ ഇങ്ങനെ "അത് പറയുമ്പോഴും ആ ശബ്‌ദം ഇടറി. "ഇനി താൻ അത് തിരികെ തന്നാലും ആയുക്ത ധീരേന്ദ്ര ചരുവരത് എനിക്കുള്ളതാണ്.ആ റിങ് ഞാൻ അവളുടെ വിരലിൽ എന്ന് അണിയിച്ചോ അന്ന് മുതൽ അവളെന്റെയാണ്.ഞാൻ എനിക്ക് നൽകാൻ നല്‍കിയ ധനം ആണ് തന്റെ കയ്യിൽ കിടക്കുന്നത്" "ഇത്ര ആയിട്ടും അവളുടെ ഒരു വിവരവും ഇല്ല. എനിക്ക് തോന്നുന്നത് മുക്ത ജീവിച്ചിരിപ്പില്ലെന്നാണ്."

അയാൾ അവനെ ഇടക്കണ്ണിട്ട് നോക്കി പറഞ്ഞു.പറയുമ്പോഴും ആ നാക്ക് വഴക്കുന്നുണ്ടായിരുന്നു.പറഞ്ഞു തീർന്നതും കാറ്റു പോലെ എന്തോ വന്നു അയാളുടെ കഴുത്തിൽ അമർത്തി പിടിച്ചു ചുമരിൽ ചേർത്തു.അയാൾക്ക് ശ്വാസം എടുക്കാൻ കഴിയാതെ കണ്ണുകൾ പുറത്തേക്ക് ഉന്തി.....തന്നിൽ മുറുകിയ കൈകൾ തട്ടി മാറ്റാൻ അയാൾ കഴിയും വിധം ശ്രമിച്ചു....ചുവന്നു കലങ്ങിയ കണ്ണുകൾ അയാളെ ഭയപ്പെടുത്തി...ദയയുടെ യാതൊരു അംശവും കാണാത്ത പൈശാചിക നിറഞ്ഞ കണ്ണുകൾ...,,

".......മോനെ എന്ത് ധൈര്യത്തിലാ നീ ഇതിപ്പോ പറഞ്ഞേ....ഏഹ്....അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ കുടുംബത്തോടെ കത്തി ചാമ്പലാക്കും...,ആയുക്ത അവളുടെ ജീവിതവും മരണവും ഈ എന്റെ കയ്യിൽ ആയിരിക്കണം " ആ കൈകൾ അഴഞ്ഞു....അയാൾ തന്റെ മരണത്തെ ഇത്രയും നേരം കണ്മുൻപിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു...അയാൾ താഴെക്ക് വീണതും ഒരു സ്ത്രീ വന്നു അയാളെ എണീപ്പിറ്റു നിർത്തി വെള്ളം കൊടുത്തു.....

അവരുടെ കണ്ണിൽ ഒരു വികാരവും ഇല്ലായിരുന്നു,ഒരു സഹായം പോലെ....കഴുത്തിലെ താലി കാണെ അത് അയാളുടെ ഭാര്യയണെന്ന് മനസിലായി. "ഒരു മാസം കൂടെ ഞാൻ സമയം തരും....അതിനുള്ളിൽ അവളെവിടെ ആണെന്ന കണ്ടെത്തിയിരിക്കണം.കണ്ടു പിടിക്കാൻ എനിക്കറിയാഞ്ഞിട്ടല്ല,എന്റെ രീതി ഇഷ്ട്ടപ്പെടണമെന്നില്ല"അത്രയും പറഞ്ഞു തിരിഞ്ഞു നടന്നു.അയാൾ ഒന്ന് ശ്വാസം എടുത്തതും അയാളുടെ അപ്പുറത്തു അവന്റെ കാൽ കയറ്റി അയാൾക്ക് നെരെ തല കുനിച്ചു. "തന്റെ മോൾ ആണെന്ന് കരുതി അവളുടെ മേൽ എന്തെകിലും പോറൽ ഏറ്റെന്ന് ഞാൻ അറിഞ്ഞാൽ"അവന്റെ കണ്ണിലെ തീക്ഷ്ണത അയാളെ ചുട്ടെരിയ്ക്കാൻ ശക്‌തി ഉണ്ടായിരുന്നു.

അയാൾ അറിയാതെ തലയനക്കി. അതൊടെ കാറ്റ് പോലെ അവൻ തന്റെ കാർ എടുത്തു ആരെയും വക വെക്കാതെ വേഗത്തിൽ എടുത്തു ആ ഗേറ്റ് കടന്നു പോയി. "സാർ "അയാളുടെ PA അടുത്തേക്ക് ചെന്നു. "ഇനി ആരെ നോക്കി നിൽക്കാ....ആ നശിച്ചവള്‍ എവിടെ ആണെന്ന് വെച്ചാ കണ്ടു പിടിച്ചു കൊണ്ട് വാ,ഇനി ഈ വരവല്ലായിരിക്കും.... അതെനിക്കുറപ്പാ" "പക്ഷേ " "ഇനി ഞാൻ പറയില്ല ,30 lakes അതാണ് ഞാൻ അവൾക്കിട്ട വില.ഒരു മാസത്തിനുള്ളിൽ അവളെ കുറിച്ച എന്തെകിലും വിവരംവിവരവും ഇല്ല.

എനിക്ക് തോന്നുന്നത് മുക്ത ജീവിച്ചിരിപ്പില്ലെന്നാണ്." അയാൾ അവനെ ഇടക്കണ്ണിട്ട് നോക്കി പറഞ്ഞു.പറയുമ്പോഴും ആ നാക്ക് വഴക്കുന്നുണ്ടായിരുന്നു.പറഞ്ഞു തീർന്നതും കാറ്റു പോലെ എന്തോ വന്നു അയാളുടെ കഴുത്തിൽ അമർത്തി പിടിച്ചു ചുമരിൽ ചേർത്തു.അയാൾക്ക് ശ്വാസം എടുക്കാൻ കഴിയാതെ കണ്ണുകൾ പുറത്തേക്ക് ഉന്തി.....തന്നിൽ മുറുകിയ കൈകൾ തട്ടി മാറ്റാൻ അയാൾ കഴിയും വിധം ശ്രമിച്ചു....ചുവന്നു കലങ്ങിയ കണ്ണുകൾ അയാളെ ഭയപ്പെടുത്തി...ദയയുടെ യാതൊരു അംശവും കാണാത്ത പൈശാചിക നിറഞ്ഞ കണ്ണുകൾ...,, ......മോനെ എന്ത് ധൈര്യത്തിലാ നീ ഇതിപ്പോ പറഞ്ഞേ...

.ഏഹ്....അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ കുടുംബത്തോടെ കത്തി ചാമ്പലാക്കും...,ആയുക്ത അവളുടെ ജീവിതവും മരണവും ഈ എന്റെ കയ്യിൽ ആയിരിക്കണം " ആ കൈകൾ അഴഞ്ഞു....അയാൾ തന്റെ മരണത്തെ ഇത്രയും നേരം കണ്മുൻപിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു...അയാൾ താഴെക്ക് വീണതും ഒരു സ്ത്രീ വന്നു അയാളെ എണീപ്പിറ്റു നിർത്തി വെള്ളം കൊടുത്തു.....അവരുടെ കണ്ണിൽ ഒരു വികാരവും ഇല്ലായിരുന്നു,ഒരു സഹായം പോലെ....

കഴുത്തിലെ താലി കാണെ അത് അയാളുടെ ഭാര്യയണെന്ന് മനസിലായി. "ഒരു മാസം കൂടെ ഞാൻ സമയം തരും....അതിനുള്ളിൽ അവളെവിടെ ആണെന്ന കണ്ടെത്തിയിരിക്കണം.കണ്ടു പിടിക്കാൻ എനിക്കറിയാഞ്ഞിട്ടല്ല,എന്റെ രീതി ഇഷ്ട്ടപ്പെടണമെന്നില്ല"അത്രയും പറഞ്ഞു തിരിഞ്ഞു നടന്നു.അയാൾ ഒന്ന് ശ്വാസം എടുത്തതും അയാളുടെ അപ്പുറത്തു അവന്റെ കാൽ കയറ്റി അയാൾക്ക് നെരെ തല കുനിച്ചു. "തന്റെ മോൾ ആണെന്ന് കരുതി അവളുടെ മേൽ എന്തെകിലും പോറൽ ഏറ്റെന്ന് ഞാൻ അറിഞ്ഞാൽ"അവന്റെ കണ്ണിലെ തീക്ഷ്ണത അയാളെ ചുട്ടെരിയ്ക്കാൻ ശക്‌തി ഉണ്ടായിരുന്നു.അയാൾ അറിയാതെ തലയനക്കി.

അതൊടെ കാറ്റ് പോലെ അവൻ തന്റെ കാർ എടുത്തു ആരെയും വക വെക്കാതെ വേഗത്തിൽ എടുത്തു ആ ഗേറ്റ് കടന്നു പോയി. "സാർ "അയാളുടെ PA അടുത്തേക്ക് ചെന്നു. "ഇനി ആരെ നോക്കി നിൽക്കാ....ആ നശിച്ചവള്‍ എവിടെ ആണെന്ന് വെച്ചാ കണ്ടു പിടിച്ചു കൊണ്ട് വാ,ഇനി ഈ വരവല്ലായിരിക്കും.... അതെനിക്കുറപ്പാ" "പക്ഷേ " "ഇനി ഞാൻ പറയില്ല ,30 lakes അതാണ് ഞാൻ അവൾക്കിട്ട വില.ഒരു മാസത്തിനുള്ളിൽ അവളെ കുറിച്ച എന്തെകിലും വിവരം കിട്ടിയിരിക്കണം.,"അയാൾ പറഞ്ഞു തീർന്നതും അയാൾ ഫോൺ കയ്യിലെടുത്തു നടന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story