കാണാ മറയത്ത്..❤: ഭാഗം 22

kanamarayath

രചന: മീര സരസ്വതി

കരയുന്ന റീത്തു മോളെയുമെടുത്ത് അമ്മുവും ഫൈസിയും ഓടിപ്പാഞ്ഞു മുകളിലേക്ക് കയറി.. അവിടെത്തെ കാഴ്ച കണ്ടതും ഇരുവരും വിറങ്ങലടിച്ചു നിന്ന് പോയി.... സംഭവമെന്താണ് നടന്നതെന്ന് മനസ്സിലായതും നിലത്ത് വീണു കിടക്കുന്ന റോഷനെ ഫൈസി ആഞ്ഞു തൊഴിച്ചു.. അവന്റെ കണ്ണുകളിലും പക ആളിക്കത്തി... കീറിപ്പറിഞ്ഞ വേഷത്തോടെ അബോധാവസ്ഥയിൽ കിടക്കുന്ന ലൈലയെ കണ്ടതും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. " അമ്മൂ, നീ മോളെയുമെടുത്ത് വീട്ടിലേക്ക് ചെല്ല്..." റീത്തുവിന്റെ കരച്ചിലിന് ശക്തി പ്രാപിച്ചതും ഫൈസി അവളോട് പറഞ്ഞു.. അമ്മു ലൈലയെ ഒന്നു കൂടി നോക്കിയതിനു ശേഷം താഴേക്ക് നടന്നു.... ലൈലയുടെ അവസ്ഥ കണ്ടതും ഫൈസിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. അവളൊന്ന് സന്തോഷിച്ചു വരുമ്പോഴേക്കും ഇതായല്ലോ അവസ്ഥ..!! ഫൈസി വാഷ്‌റൂമിൽ നിന്നും ഒരു മഗ്ഗിൽ വെള്ളം കൊണ്ട് വന്നു... "ലൈലാ......." താഴെ മുട്ടുകുത്തിയിരുന്നു അവളുടെ മുഖത്ത് ചെറുതായി വെള്ളം തളിച്ചു കൊണ്ട് വിളിച്ചു..

ചെറിയൊരു ഞരക്കമുണ്ടായതല്ലാതെ അവളുണർന്നില്ല... ഫൈസി മുറിയിൽ ചുറ്റുമൊന്ന് വീക്ഷിച്ചു... ബെഡിൽ വീണു കിടക്കുന്ന സിറിഞ്ച് കണ്ടതുമവനത്‌ കയ്യിലെടുത്ത് നിരീക്ഷിച്ചു... മേശമേൽ ഒഴിഞ്ഞ മദ്യക്കുപ്പിയുമിരിപ്പുണ്ട്.. "പെട്ടെന്ന് എന്തേലും ചെയ്തേ പറ്റുള്ളൂ കാശി... അവളിലും അവൻ ഡ്രഗ്സ് ഇൻജെക്ട് ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്.. " "പക്ഷേ, ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നത് ബുദ്ധിയല്ല ഫൈസി....കേസാകും..." "ഹ്മ്മ്... എന്റെയൊരു സുഹൃത്ത് ഇവിടൊരു ക്ലിനിക് നടത്തുന്നുണ്ട്... ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ..." ഫോണുമായി കാശി പുറത്തേക്ക് നടന്നു... "അവൻ കൊണ്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്... നമുക്ക് പെട്ടെന്നിറങ്ങാം കാശീ.... ഞാൻ പോയി വണ്ടിയുമെടുത്ത് വരാം... " ആകെ തകർന്നിരിക്കുന്ന കാശിയുടെ തോളിൽ കൈ വെച്ച് പറഞ്ഞു കൊണ്ട് ഫൈസി എഴുന്നേറ്റു.... "അമ്മുവിനോട് എന്റെ വണ്ടിയും കൂടി എടുത്തോളാൻ പറയ്...." പറയുമ്പോൾ കാശിയുടെ കണ്ണുകൾ റോഷനിൽ ആയതിനാൽ തന്നെയും കാര്യമെന്താണെന്ന് മനസ്സിലാക്കാൻ ഫൈസിക്ക് അധിക നേരം വേണ്ടി വന്നില്ല.. "ബാസ്‌റ്റാർഡ്.....!!"

എഴുന്നേറ്റു പോകുമ്പോൾ റോഷനെ ഒന്നുകൂടി തൊഴിക്കാൻ അവൻ മറന്നില്ല.... "എഴുന്നേൽക്ക് ലൈലൂ... എന്നെയിങ്ങനെ ടെൻഷനാക്കല്ലേഡി... പ്ലീസ്‌ ..." അവളുടെ നെറ്റിത്തടത്തിലായി ചുണ്ടമർത്തി കാശി.. നിന്നെയൊരുത്തനും ഒന്നും ചെയ്യില്ല, ചെയ്യാൻ ഞാൻ സമ്മതിക്കില്ലെന്ന തന്റെ വാക്കിനെ വിശ്വസിച്ചവളല്ലേ..?! അവൾക്ക് സുരക്ഷയൊരുക്കാൻ പോലും തനിക്ക് കഴിഞ്ഞില്ലല്ലോ.. !! "എന്റെ തെറ്റാ..." കൈകളിൽ മുഖം പൂഴ്ത്തി വെച്ചവൻ പൊട്ടിക്കരഞ്ഞു പോയി.. റീത്തു മോളെ ടീച്ചറമ്മയെ ഏൽപ്പിച്ച് കാറുകളുമായി ഫൈസിയും അമ്മുവും തിരികെ വന്നു.. അമ്മു കയ്യിലുണ്ടായിരുന്ന ബെഡ്ഷീറ്റ്‌ കൊണ്ട് അവളെ നന്നായി പുതപ്പിച്ചു... കാശി ലൈലയെ കൈകളിലെടുത്ത് കോണിപ്പടികൾ ഇറങ്ങി.. കാറിൽ അമ്മുവിൻറെ മടിയിലായി അവളെ കിടത്തി... ശേഷം കാശിയും ഫൈസിയും റോഷനെ താങ്ങിപ്പിടിച്ചു കൊണ്ട് ഫൈസിയുടെ വണ്ടിയിൽ കയറ്റിക്കിടത്തി.. "ശ്രദ്ധിക്കണം ഫൈസി... ഇവനെ അവിടെയെത്തിച്ചതിനു ശേഷം ഞാൻ വന്നേക്കാം..

ക്ലിനിക്കിന്റെ ലൊക്കേഷൻ ഇടാൻ മറക്കേണ്ടാ..." അത്രയും പറഞ്ഞ്‌ ലൈലയെ ഒന്ന് കൂടി നോക്കിയതിനു ശേഷമവൻ കാറിൽ കയറിയിരുന്ന് വണ്ടി മുന്നോട്ടെടുത്തു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 " ഇതൊരു ക്ലിനിക്ക് മാത്രം ആണെന്ന് അറിയാലോ.. സോ എനിക്കിവിടുന്ന് ചെയ്യുന്നതിന് ഒരു പരിധിയുണ്ട് ഫൈസീ.. എന്നാലും എനിക്കാകും പോലെ മാക്സിമം ഞാൻ നോക്കാം... ഇനിയഥവാ പ്രശ്‌നമാണേൽ ഹോസ്പിറ്റലിൽ തന്നെ പോകേണ്ടി വരും..." ബെഡിൽ നിന്നും കിട്ടിയ സിറിഞ്ചും ഡ്രഗും ഫൈസിയുടെ കയ്യിൽ നിന്നും വാങ്ങിക്കുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു... "പ്ലീസ്‌ ഡാ... ഹോസ്പിറ്റലിലാകുമ്പോൾ കേസ് ആകും.. ഞാൻ പറഞ്ഞതല്ലേ നമ്മുടെ സിറ്റുവേഷനെ കുറിച്ച്..." "ഞാനൊന്ന് ശ്രമിക്കട്ടെ ഫൈസി.. ഡോണ്ട് വറി..." അത്രയും പറഞ്ഞു പരിശോധനയ്ക്കായി ഡോക്ടർ അകത്ത് കയറി... ക്ലിനിക്കിന് പുറത്ത് ഫൈസിയും അമ്മുവും അക്ഷമരായി ഇരുന്നു...

അമ്മു അവന്റെ തോളിൽ തല വെച്ച് കിടന്നു.. ലൈലയുടെ അവസ്ഥ കണ്ട് അവൾ നല്ലപോലെ ഭയന്നിട്ടുണ്ട്.. ഫൈസി അവളെ ആശ്വസിപ്പിക്കാനെന്നോണം അവളുടെ തലയിലൂടെ തലോടിക്കൊണ്ടിരുന്നു... നിമിഷങ്ങൾ കഴിഞ്ഞതും അവിടെയുണ്ടായിരുന്ന നേഴ്സ് പുറത്തേക്ക് വന്നു... "സിസ്റ്റർ...." അകത്തെ കാര്യങ്ങൾ എന്തെങ്കിലും അറിയാൻ കഴിയുമോയെന്നുള്ള ആകാംക്ഷയിൽ ഫൈസി വിളിച്ചു.. "പേടിക്കേണ്ടട്ടോ... ഡോക്ടർ പരിശോധിക്കുന്നുണ്ട്.. പരിശോധന കഴിഞ്ഞ് ഡോക്ടർ തന്നെ കാര്യങ്ങൾ പറയും.. ധൈര്യമായി ഇരിക്ക്..." "ആഹ്ഹ്‌ പിന്നെ, ലൈലയ്ക്ക് ഒരു ജോഡി വസ്ത്രം പെട്ടെന്ന് വാങ്ങിച്ചോളൂ.. ഉണരുമ്പോൾ കീറിപ്പറിഞ്ഞ ഉടുപ്പ് കാണുമ്പോൾ പേടിച്ചു പോകും.." ഇരുവരെയും ഒന്ന് ആശ്വസിപ്പിച്ച ശേഷം സിസ്റ്റർ അകത്തേക്ക് ചെന്നു.. അപ്പോഴേക്കും കാശിയുമെത്തി.. "എന്തായി ഫൈസി..??" "ഡോക്ടർ പരിശോധിച്ചോണ്ടിരിക്കുവാ.. പേടിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോൾ സിസ്റ്റർ വന്ന് പറഞ്ഞിരുന്നു...

" കാശി അരികിലെ സീറ്റിൽ ചെന്ന് ഭിത്തിയിൽ ചാരി കണ്ണടച്ച് ഇരുന്നു... കണ്ണുകൾ രണ്ടും നിറഞ്ഞ് ചെന്നിയിലൂടെയൊഴുകി... "ജസ്റ്റ് റിലാക്സ് യാർ, അവൾക്കൊന്നും സംഭവിക്കില്ല..." "സംരക്ഷിക്കാമെന്ന് അവളുടെ വല്ല്യുമ്മയ്ക്ക്‌ വാക്ക് കൊടുത്തതാടാ... എന്നോടുള്ള വിശ്വാസം കൊണ്ടല്ലേയവർ ഒരു ബന്ധവുമില്ലാത്ത എന്നെയേൽപ്പിച്ചത്..!!! റോഷനെ കുറിച്ച് ഭയത്തോടെയവൾ വന്ന് പറഞ്ഞിട്ടും ഞാനത് ഗൗനിച്ചില്ലെടാ... ഞാനത് സീരിയസായി കണ്ടിരുന്നേൽ ഇന്നിങ്ങനെ സംഭവിക്കില്ലായിരുന്നു...!!!" "അതിന് അവൾക്കൊന്നും സംഭവിക്കില്ല കാശീ.. നമ്മൾ വേണ്ടേ ഇനിയവൾക്ക് ധൈര്യം കൊടുക്കാൻ.. നീയിങ്ങനെ തളർന്നാലോ.." കാശിയുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് ഫൈസി പറഞ്ഞു.. അമ്മുവും ഫൈസിയും പെട്ടെന്ന് പോയി ഡ്രസ്സ് വാങ്ങിച്ചു വന്ന് സിസ്റ്ററെ ഏൽപ്പിച്ചു.. കുറച്ചു സമയത്തെ പരിശോധനയ്ക്ക് ശേഷം ഡോക്ടർ പുറത്തേക്ക് വന്നു... "ഷീ ഈസ് പെർഫെക്റ്റ്ലി ഓൾറൈറ്റ്....

പ്രൊപോഫോൾ ഇൻജെക്ട് ചെയ്തതാണ്.. സാധാരണ അനെസ്തേഷ്യയിൽ ഉപയോഗിക്കുന്ന മെഡിസിനാണ്.. അതിന്റെ സെഡേഷനിലുള്ള മയക്കമാ... ഒരു വൺ ഹവറിനുള്ളിൽ ഉണർന്നോളും... പിന്നേ, ഉപദ്രവിക്കാനുള്ള ശ്രമം നടന്നതിനാലാവണം ശരീരത്തിൽ ഒന്ന് രണ്ടിടങ്ങളിൽ ചെറിയ മുറിവുകളുണ്ട്.. അത് പക്ഷെ പ്രശനമുള്ളതല്ല... തക്ക സമയത്ത് രക്ഷപ്പെടുത്താൻ സാധിച്ചത് കൊണ്ട്‌ കുഴപ്പമില്ല...." ഡോക്ടർ പറഞ്ഞു കഴിഞ്ഞതും മൂവർക്കും ആശ്വാസമായി... പെട്ടെന്നാണ് കാശിയ്ക്ക് കാൾ വന്നത്.. ടീച്ചറമ്മയാണ്... ആൾക്ക് കാര്യങ്ങൾ അറിയാഞ്ഞിട്ട് സമാധാനമില്ലാതെ നിൽപ്പാണ്... "കുഴപ്പമൊന്നുമില്ല അമ്മാ.. അവൾ ഓക്കെയാ.. പിന്നെ നടന്ന കാര്യമൊന്നും റിനിയോടോ ജിതേഷിനോടോ പറയേണ്ടാ..." അമ്മയ്ക്കുള്ള നിർദ്ദേശങ്ങൾ കൊടുത്തതിനു ശേഷമവൻ ഫോൺ വെച്ചു... "റോഷന്റെ കാര്യത്തിൽ എന്താ നിന്റെ തീരുമനം കാശി...??" "ഇഷയും ശരത്തും നാളെ രാവിലെ എത്താമെന്ന് പറഞ്ഞിട്ടുണ്ട് ഫൈസീ... അവരെത്തിയിട്ട് അവനുള്ളത്‌ നമുക്ക് കൊടുക്കാം..." ദേഷ്യത്തോടെ പല്ലിറുമ്മി മുഷ്ടി ചുരുട്ടിക്കൊണ്ട് കാശി പറഞ്ഞു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story