കാണാ മറയത്ത്..❤: ഭാഗം 24

kanamarayath

രചന: മീര സരസ്വതി

"ശിവൂ....!!! ഓഹ്ഹ്‌ ഷിറ്റ്‌...." ക്രോധത്തോടെയവൻ അലറി... മദ്യം കഴിച്ച നിമിഷത്തെ പഴിച്ചു കൊണ്ട് ഇരുന്നിടത്തു നിന്നുമെഴുന്നേൽക്കാൻ ശ്രമിച്ചു.. താൻ ബന്ധസ്ഥനാണെന്ന തിരിച്ചറിവുണ്ടായത് അപ്പോഴായിരുന്നു.... " ബാസ്റ്റാർഡ്..... പിന്നിൽ നിന്ന് കളിക്കുന്നത് ഏതവനാടാ.....???? ഇരുട്ടിൽ നിന്ന് കളിക്കാതെ മുന്നിൽ വന്ന് കളിക്കെടാ...." അവൻ അലറി വിളിച്ചതും മുറിയുടെ വാതിൽ തുറക്കപ്പെട്ടതും ഒരുമിച്ചായിരുന്നു... പുറമെ നിന്ന് വന്ന വെളിച്ചം കണ്ണിൽ പതിച്ചപ്പോൾ അസ്വസ്ഥതയോടെ റോഷൻ കണ്ണുകൾ ഇറുകെയടച്ചു... നിമിഷങ്ങൾ കഴിഞ്ഞതുമവൻ കണ്ണുകൾ പതിയെ തുറന്നു നോക്കി... വെളിച്ചം കടന്നു വരുന്ന വാതിലിനു മധ്യത്തിലായി കൈകെട്ടി നിൽക്കുന്ന രൂപത്തെ കണ്ടതും അവനൊന്ന് കിടുങ്ങി.... "മിസ്റ്റർ നിരക്ഷരൻ... ഓർമ്മയുണ്ടോ ഈ മുഖം...???" കണ്ണിൽ എരിയുന്ന ക്രോധവുമായി നിൽക്കുന്നവനെ കാൺകെ പലതുമവന്റെ മനസ്സിലേക്ക് ഓടിയെത്തി...

കഫെയിൽ വെച്ച് ഇഷാൻവിയെ കണ്ടതും അവളുടെ കൂടെ വന്ന ചെറുപ്പക്കാർ തന്നെ ട്രാപ്പിൽ പെടുത്തിയതാണെന്ന് മനസ്സിലായപ്പോൾ അവരെ വെട്ടിച്ച് കടന്നു കളഞ്ഞതും ഓർമയിൽ മിന്നി... ഫോൺ അവരുടെ കയ്യിൽ എത്തപ്പെട്ടുവെന്ന് മനസ്സിലായതും അന്ന് തന്നെ ബാംഗ്ലൂർക്ക് കടന്നു... " നീയെന്താടാ പറഞ്ഞത്..??? ഇരുട്ടിൽ കളിക്കാതെ മുന്നിൽ വന്ന് കളിക്കാൻ അല്ലെ...?? ഫേക്ക് ഐഡികളുടെ മറവിലിരുന്ന് നിന്റെ കാര്യം നടക്കാൻ വേണ്ടി സ്ത്രീകളെ വല വീശിപ്പിടിക്കുന്നവനാ ഈ പറയണേ...!! ശരിക്കും ഇരുട്ടിന്റെ മറവിൽ കളിച്ചത് ആരാടാ...??!!! " റോഷന്റെ ഷർട്ടിന്റെ കോളറുകൾ കൂട്ടിപ്പിടിച്ച് ദേഷ്യത്തോടെ കാശി ചോദിച്ചപ്പോൾ തിരിച്ചും ദേഷ്യത്തോടെ അവനൊന്ന് മുരണ്ടു... " കണ്ടാ കണ്ടാ അവന്റെ നോട്ടം കണ്ടാ.. !!ഇവനോടൊന്നും ചോദിക്കാനും പറയാനും നിൽക്കാതെ രണ്ടെണ്ണമാങ്ങോട്ട് പൊട്ടിക്കെന്റെ കാശീ..." പിറകേ വന്ന ഫൈസിയാണേ... "നീയൊക്കെ വിചാരിച്ചാലൊന്നും എന്നെയൊരു ചുക്കും ചെയ്യാൻ സാധിക്കില്ല..."

" ഡയലോഗ് ഡെലിവെറിയൊക്കെ കൊള്ളാമെടാ മോനെ... ഞങ്ങടെ കൈയ്യുടെ ചൂടറിഞ്ഞാലും ഇതുപോലൊക്കെ തന്നെ പറയണം കേട്ടോ...." ചുണ്ടിൽ ഒരു പുച്ഛ ചിരിയോടെ കാശി പറഞ്ഞതും റോഷൻ കാർക്കിച്ചു തുപ്പി... അത് കണ്ടതും കാശിയിൽ ദേഷ്യമിരട്ടിച്ചു ... അവന്റെ മുടിയിൽ പിടിച്ച് പിറകിലോട്ട് വലിച്ചു പിടിച്ചു.. അപ്രതീക്ഷിതമായ നീക്കമായതിനാൽ അവൻ അലറി വിളിച്ചു പോയി.. പക്ഷേ, ഒരു നിമിഷം കഴിഞ്ഞതുമവൻ അട്ടഹസിച്ചു... "എന്ത്‌ ധൈര്യത്തിലാഡാ നാറീ നീ ലൈലയുടെ മേത്ത്‌ തൊട്ടത്‌...??! അവളെ തൊട്ട്‌ കളിച്ചാൽ ഒരുത്തനും വന്നു ചോദിക്കില്ലെന്ന് കരുതിയോ...??!!" അവന്റെ മുടിയിൽ പിന്നെയും പിടിമുറുക്കി കാശി ആക്രോശിച്ചു... ദേഷ്യത്തോടെ രണ്ടു കവിളിലും ആഞ്ഞു വീശിയിട്ടും അവനിൽ യാതൊരു ഭാവമാറ്റവും വന്നില്ല... "വല്ലാത്ത ജീവി തന്നെ.... !!! ചാവാൻ കിടക്കുമ്പോഴും ഇങ്ങനെ തന്റേടത്തോടെയുള്ള നിന്റെ നിൽപ്പ്‌ കൊള്ളാമല്ലോ....?!! അല്ല കാശി ഇവന്റെ ഡെഡ്‌ ബോഡി ഒഴുക്കി വിടുവാണോ അതോ കത്തിച്ചു കളയുവാണോ...??!!"

ഫൈസിയത്‌ പറഞ്ഞതും അതുവരെ ധൈര്യത്തോടെയിരുന്ന രോഹന്റെ കണ്ണുകൾ ചെറുതായി ചുരുങ്ങി... " നിങ്ങൾ... നിങ്ങൾക്കെന്നെ ഒന്നും ചെയ്യാൻ കഴിയില്ല... നിങ്ങളെന്നെ വീട്ടീന്ന് തട്ടിക്കൊണ്ട് വന്ന കാര്യം ഇപ്പോൾ തന്നെ അളിയൻ കണ്ടു കാണും...." റോഷൻ വിക്കി വിക്കിചിരിയുടെ അകമ്പടിയോടെ പറഞ്ഞതും അവർ ഇരുവരും അമ്പരപ്പോടെ പരസ്പരം നോക്കി.. "സിസിടിവി......!!!!" കാശി ഫൈസിയെ നോക്കി പറഞ്ഞപ്പോൾ നരിയുടെ മുഖത്ത് വന്യമായ ചിരി വിരിഞ്ഞു... പെട്ടെന്നാണ് മേശമേലിരുന്ന റോഷന്റെ ഫോണടിച്ചത്... " ഈ അലവലാതിയുടെ ഫോണാണ്... ഞാനത് കൊണ്ട് വെച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്തിടാനും മറന്നു...." " ജിതേഷാണ്....!!! എന്ത് ചെയ്യും...???!!!" അത് കേട്ടതും റോഷൻ പൊട്ടിച്ചിരിച്ചു... ഫൈസി കലിപ്പോടെ ഓടി ചെന്നവന്റെ വാ പൊത്തി.... " കോൾ റിസീവ് ചെയ്ത് ലൗഡ്‌സ്പീക്കറിൽ ഇട് കാശി... എന്താ പറയണത് നോക്കാം..." കാശി കോൾ എടുത്ത് നിശബ്ദനായി നിന്നു...

" റോഷാ റിനിയെ അഡ്മിറ്റാക്കിയേക്കുവാ.. ബ്ലീഡിങ് ഉണ്ടായത് കൊണ്ട് ഇൻജെക്ഷൻ എടുത്തിട്ടുണ്ട്.. വയറു വേദന മാറുന്നേയുള്ളൂ അതോണ്ട് ഇന്നിവിടെ കിടക്കാൻ.. നാളെയെ ഡിസ്ചാർജ് ആവുള്ളൂ... ടീച്ചയുടെ വീട്ടിൽ ചെന്ന് റീത്തുസിനെയും കൂട്ടി വായോ.. ഒന്ന് വിളിച്ചു പറയാൻ ടീച്ചറുടെ നമ്പർ കയ്യിലില്ല... ഓഹ്.. എടാ... ഞാൻ വെച്ചേക്കുവാണേ.. അവളുടെ കന്യുലയിൽ മരുന്ന് തീർന്നേകുവാ.. ഞാൻ ചെന്ന് സിസ്റ്ററെ വിളിക്കട്ടെ..." അത്രയും പറഞ്ഞ് ജിതേഷ് ഫോൺ വെച്ചതും ഫൈസിയിലും കാശിയിലും ആശ്വാസം നിറഞ്ഞു... ഇത്തവണ പൊട്ടിചിരിച്ചത് അവർ രണ്ടുപേരുമാ... " സിസിടിവിയുടെ കാര്യം ഞാനേറ്റു കാശീ... പോയി വരാം.." " ആഹ്ഹ ഫൈസി.. റീത്തുമോളെ അവിടെ ഹോസ്പിറ്റലിൽ ഏല്പിചേക്ക്... കരഞ്ഞത് കൊണ്ട് കൊണ്ടുവന്നതാണെന്നോ മറ്റോ പറയ്...

പിന്നേ ഈ ഫോൺ അവന്റെ വീട്ടിൽ തന്നെ വെച്ചേക്ക്..." ഫോണും കയ്യിലെടുത്ത് ഫൈസി അവിടെന്ന് ഇറങ്ങിയതും കാശി ആ വീടിന്റെ കതകടച്ചു ലോക്ക് ചെയ്തു...തിരികെ ഓടി വന്ന് റോഷന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും കസേരയടക്കമവൻ പിറകിലോട്ട് മറിഞ്ഞു... കെട്ടഴിച്ച് കസേരയിൽ നിന്ന് വേർപ്പെടുത്തി അവനെ എഴുന്നേൽപ്പിച്ചു നിർത്തി.... " എന്ത് ധൈര്യത്തിലാടാ നാറീ നീയെന്റെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ചത്...???!! നീ നിന്റെ വൃത്തികെട്ട കാമ കണ്ണുകൊണ്ട് അവളെ നോക്കിയത് തന്നെ തെറ്റ്‌... എല്ലാ പെൺകുട്ടികളും നിനക്കൊക്കെ ഭോഗിക്കാൻ ഉള്ളതാണെന്നുള്ള നിന്റെ ചിന്ത മാറ്റിക്കോണം... കേട്ടോടൊ പന്ന....." അത്രയും പറഞ്ഞു മുട്ടുകാൽ മടക്കി അവന്റെ തുടകൾക്കിടയിൽ ആഞ്ഞു തൊഴിച്ചപ്പോൾ വേദന സഹിക്കാൻവയ്യാതെ നിലവിളിച്ചു കൊണ്ടവൻ നിലത്തിരുന്നു പോയി.. അതുവരെയുണ്ടായിരുന്ന ധൈര്യവും ആത്മവിശ്വാസവും നഷ്ടപ്പെട്ടതാകണം വേദനകൾ ശരീരത്തെയും ബാധിച്ചു തുടങ്ങിയത്..

പിന്നെയവിടെ നിന്ന് എഴുന്നേൽക്കാനാകാത്ത വിധം റോഷൻ അതേയിരിപ്പിരുന്നു.... വേദനയാൽ പുളഞ്ഞു കൊണ്ട്...!!! അവൻ വേദന കൊണ്ട് പുളയുന്നത് ആനന്ദത്തോടെ നോക്കി നിൽക്കുമ്പോഴാണ് കാശിയുടേ ഫോൺ ശബ്ദിച്ചത്... ഫൈസിയാണ്....!! " ഓൾ സക്സെസ്സ്....!! സിസിടിവിയുടെ കാര്യത്തിൽ തീരുമാനമായേ കാശി... ഞാൻ റീത്തു മോളേം കൊണ്ട് പോകുവാ... " മറുപറത്തു നിന്നുമുള്ള ഫൈസിയുടെ സംസാരം കേട്ടതുമവന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി വിടർത്തി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 " പോകാം മോളേ....??!!" റസീന ലൈലയോട് ചോദിച്ചപ്പോൾ അവൾ വാതുക്കലേക്ക് കണ്ണെത്തിച്ചു നോക്കി... " അവന്മാര് രണ്ടും പോയേക്കുവാ... മറ്റവനിട്ട് പൊട്ടിക്കാൻ...!!! മോളെ ഞങ്ങൾ ടീച്ചറുടെ അടുത്താക്കിക്കോളാം ട്ടോ..." ആ മറുപടിയവളിൽ സങ്കടം നിറച്ചു... "എന്നെയൊന്ന് ആശ്വസിപ്പിച്ച് പോലുമില്ലാലോ...!!!" മനസ്സിൽ അപ്പോഴേക്കും ഒരു കെട്ട്‌ പരിഭവങ്ങൾ കുമിഞ്ഞു കൂടി....

പരിഗണന പ്രതീക്ഷിച്ചയാളിൽ നിന്നുള്ള അവഗണന, അതിലോളം വലിയ വേദനയെന്തുണ്ട്...??!! മനസ്സ് വിങ്ങിപ്പൊട്ടി ജീവച്ഛവമായി മാറുവാൻ പ്രിയപ്പെട്ടൊരാളുടെ അവഗണന അതൊന്ന് മാത്രം മതി...!!! " വാ മോളെ... സൂക്ഷിച്ചിറങ്ങ്..." റസീന കൈപിടിച്ച് പടികളിറക്കിയപ്പോൾ ലൈലയുടെ കണ്ണ് നിറഞ്ഞു... ഉമ്മയുടെ സാന്നിദ്ധ്യം കൊതിക്കുന്ന വേളകളിലൊക്കെയും ആശ്വാസമായി ആരെയെങ്കിലുമൊക്കെ പടച്ചോൻ മുന്നിലെത്തിക്കാറുണ്ട്...!!! തന്റെ ജീവിതമിങ്ങനെയാക്കിയതിൽ പലപ്പോഴും പടച്ചവനോട് പരിഭവപ്പെട്ടിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്... പക്ഷെ ഇതുപോലുള്ള ചില നിമിഷങ്ങളിൽ ആ പരിഭവങ്ങളൊക്കെ അവൻ അലിയിച്ചു കളയാറുമുണ്ട്... !! അവരെയും കാത്ത് ഉമ്മറത്ത് തന്നെ ടീച്ചർ നിൽപ്പുണ്ട്.. കാറിൽ നിന്നുമിറങ്ങുന്ന ലൈലയെ കണ്ടതും ടീച്ചർ ദ്രിതിയിൽ അടുത്തേക്ക് ചെന്നു... അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തവർ നെറുകയിൽ അമർത്തി ചുംബിച്ചു... ഇരുവരും ഇറുകെ പുണരുമ്പോൾ പൊട്ടിക്കരഞ്ഞു പോയിരുന്നു... മൗനങ്ങൾ വാചലങ്ങളായ നിമിഷങ്ങൾ...!! പരസ്പരം ഒന്നും പറയാതെ തന്നെ ക്ഷമ പറയലും ആശ്വസിപ്പിക്കലുമൊക്കെ കഴിഞ്ഞിരുന്നു...

" അല്ല ടീച്ചറെ മോളെ പുറത്ത് തന്നെ നിർത്തുവാണോ..???!!!" മാലിക്ക് അത് പറഞ്ഞതും ചിരിയോടെ കണ്ണുകൾ രണ്ടും അമർത്തി തുടച്ച് ലൈലയുടെയും അമ്മുവിന്റെയും കൈ പിടിച്ച് ടീച്ചർ അകത്തേക്ക് നടന്നു... നടന്ന സംഭവങ്ങൾ വിശദീകരിക്കലും ഡോക്ടർ പറഞ്ഞ കാര്യങ്ങളുമൊക്കെയായി ടീച്ചറും മാലിക്കും റസീനയും ഓരോരോ വർത്തനത്തിലായി... ലൈലയെ പിടിച്ചു വലിച്ച് അമ്മു റൂമിലേക്ക് നടന്നു... " നീ അതൊക്കെ മനസ്സീന്ന് കളയ്‌ ന്റെ ലൈലൂസേ... " "ഏയ് ഞാനതൊക്കെ കളഞ്ഞുലോ...." "അത്‌ ചുമ്മാ... അതൊക്കെ ഇപ്പഴും മനസ്സിലിട്ട് വിഷമിക്കുവാണെന്ന് ഈ ചുന്ദര മുഖത്ത്‌ എഴുതി വെച്ചിട്ടുണ്ട്..." താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് അമ്മു പറഞ്ഞപ്പോൾ അവളൊന്ന് വെറുതെ ചിരിച്ചു.... "തക്ക സമയത്തിന് കാശിയേട്ടൻ എത്തിയത് കൊണ്ട് ആ മണകുണാഞ്ചന് ഒന്നും ചെയ്യാൻ പറ്റീല...." " അപ്പൊ എന്നെ അവിടെയാദ്യം കണ്ടത് കാശിയേട്ടനാണോ..??!!!" അന്നവിടെ നടന്ന കാര്യങ്ങളൊക്കെയും അമ്മു വിശദീകരിച്ചു...

തനിക്കൊരു അപകടം പറ്റുമ്പോഴേക്കും കാശിയെത്തിയെന്നത് ലൈലയ്ക്ക് വലിയ ആശ്വാസമായിരുന്നെങ്കിലും കാശി ഒന്നും മിണ്ടാതെ പോയതൊരു കനലായി തന്നെ കിടന്നു.. "അമ്മൂ, നമുക്ക് പോകാം മോളെ...??!! പോയി വരാം ട്ടോ ലൈലൂ ... മോൾ സമാധാനായിട്ടിരിക്കെ...." റസീനയും മാലിക്കും അമ്മുവിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങി... " വിശക്കുന്നില്ലേ മോളെ..?? മോൾക്ക് കഴിക്കാൻ എടുത്തു തരട്ടെ...???" " ഇപ്പോ വേണ്ടാ, ഞാനൊന്ന് കുളിച്ചിട്ട് വരാം ടീച്ചറമ്മേ..." മാറാനുള്ള ഡ്രെസ്സുമെടുത്ത് വാഷ്‌റൂമിലേക്ക് നടക്കുന്ന പെണ്ണിനെ സങ്കടത്തോടെ നോക്കിയവർ... " ഈ കുഞ്ഞു പ്രായത്തിൽ അനുഭവിക്കാവുന്നതിലും എത്രയോ മടങ്ങ് വേദനകൾ നീ കൊടുത്തില്ലേ ഭഗവാനേ... ഇനിയെങ്കിലും എന്റെ കുഞ്ഞിനെ പരീക്ഷിക്കരുതേ...."

കൈകൾ കൂപ്പിയവർ പ്രാർത്ഥിച്ചു പോയി... കുളി കഴിഞ്ഞ് വേഷം മാറി മുടി ചീകാനായി കണ്ണാടിയ്ക്ക് മുന്നിൽ നിന്നതാണ് ലൈല.. മുഖത്ത് നരി അടിച്ച പാടുകൾ തെളിഞ്ഞു കാണാം... കഴുത്തിലായി നഖം കോറിയ പാടുകളും... ആ പാടുകളിലൂടെ വിരലോടിക്കുമ്പോൾ കണ്ണ് നിറഞ്ഞ് മുന്നിലെ കാഴ്ചകൾ മറച്ചു... "എന്തിനാണ് റബ്ബേ എനിക്കുമാത്രം ഇങ്ങനെയൊരു വിധി...!!!" മനസ്സാലെ വിധിയെ പഴിച്ചവൾ... പെട്ടെന്നാണ് പിന്നിലൂടെ ആരോ പൂണ്ടടക്കമവളെ പുണർന്നത്... അവളുടെ ശരീരമാകെ വിറപൂണ്ടു.. ഭയത്തോടെ കുതറി മാറാൻ ശ്രമിച്ചവൾ..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story