കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 9

kinavinte theerath

രചന: റിൻസി പ്രിൻസ്

" എത്ര മാസം ഉണ്ട് ഏട്ടാ ലീവ്.....

പെട്ടെന്ന് സുരഭി ചോദിച്ചപ്പോൾ സുധിയുടെ മുഖത്തെ തെളിച്ചം കുറഞ്ഞിരുന്നു...

" എന്റെ പൊന്നേടി നിനക്ക് മറ്റൊന്നും എന്നോട് ചോദിക്കാൻ ഇല്ലേ..?  വന്നു കയറിയ ഉടനെ ഇത് മാത്രമേ ഉള്ളൂ നിനക്ക് ചോദിക്കാൻ... എനിക്ക് ഏറ്റവും ദേഷ്യം ഉണ്ടാക്കുന്ന കാര്യം ആണ്....

സുധി ഗൗരവത്തോടെ  ചോദിച്ചു...

"ഏട്ടനെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ചത്  ആണ്.... എത്രകാലം കൂടിയാണ് വരുന്നത്...  എത്ര ദിവസം ലീവ് കാണുമെന്ന്  അറിയാൻ വേണ്ടി മാത്രം.. ഇവിടെ അമ്മാവൻ ഏട്ടന് വേണ്ടി തകൃതി ആയിട്ട് പെണ്ണന്വേഷിക്കുക ആണ്. അത് കഴിയാനുള്ള സമയം ഉണ്ടോന്ന് അറിയണ്ടേ...?

സുരഭി പറഞ്ഞു...

 " അതോർത്തു നീ വിഷമിക്കേണ്ട... തൽക്കാലം എനിക്ക് അത്യാവശ്യം ലീവ് ഉണ്ട്.   ഇതുവരെ എത്ര നാളത്തേക്ക് ലീവ് ആണുള്ളത്  എന്ന് എനിക്ക് തന്നെ ഉറപ്പാക്കാൻ പറ്റിയിട്ടില്ല...  അതിനു ശേഷം അറിയിക്കാം,

സുധി പറഞ്ഞു...

 " ഞാൻ ഒന്ന് കുളിച്ചിട്ട് വരാം, അത് കഴിഞ്ഞിട്ട് വരാം..  അതിനുശേഷം എന്തെങ്കിലും കഴിക്കാം, അതിരിക്കട്ടെ കുഞ്ഞി പെണ്ണ് എവിടെ, ഞാൻ ഇതുവരെ കണ്ടിട്ടുപോലുമില്ല...

ശ്രീജിത്തിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു...

"അവർ  ഇപ്പൊൾ വരും...!   ഇന്ന് പോളിയോ കൊടുക്കേണ്ട ദിവസം ആണ്... അവളെ കുഞ്ഞിനെ കൊണ്ടു പോയിരിക്കുകയാണ്, ഏട്ടൻ വരുന്നതുകൊണ്ട് പോന്നില്ലന്ന് പറഞ്ഞിരുന്നത്, പിന്നെ കുഞ്ഞിന്റെ കാര്യങ്ങൾ ഒന്നും മുടക്കാൻ പാടില്ലന്ന് കരുതി ഞാൻ നിർബന്ധിച്ചു വിട്ടത് ആണ്...

ശ്രീജിത്ത് പറഞ്ഞു...

" വരട്ടെ... ഞാൻ ഇതുവരെ ഒന്നു എടുത്തിട്ട് കൂടിയില്ല...  ഫോട്ടോ കണ്ടതല്ലേ,  അല്ല മാമന്റെ ചുന്ദരി മണികൾ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്...?

 സുരഭിയുടെ രണ്ട് മക്കളോടും ആയി സുധി ചോദിച്ചു...

"  അവര് വലിയ കുട്ടികളായില്ലെ ചേട്ടാ...  ഇപ്പോൾ ഭയങ്കര നാണമാണ്,  മാത്രമല്ല ഏട്ടനെ മറന്നിട്ടുണ്ടാവും...

"  ശരിയാ മറന്നിട്ടുണ്ടാവും...
 എങ്കിൽ പിന്നെ ഞാൻ ഒന്നു കുളിച്ചിട്ട് വരട്ടെ... അപ്പോൾ ആ ക്ഷീണം മാറും.....

" അളിയൻ എത്തിയോ...?

 അപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന അജയനെ സുധി കണ്ടത്... നമ്മൾ രാവിലെ തന്നെ എത്തിയില്ലേ അളിയാ...  എനിക്ക് ഇന്നലെ നൈറ്റ് ആയിരുന്നു,  അതുകൊണ്ട് കുറച്ചു താമസം വന്നത്  വരാൻ....  കെഎസ്ആർടിസി നഷ്ട്ടത്തിൽ ആണെന്നാണല്ലോ കേൾക്കുന്നത്....

അജയൻ കെഎസ്ആർടിസിയിൽ ഡ്രൈവറാണ്,

"  അതെ.!  ഞാനും വല്ല ലോങ്ങ് ലീവ് എടുത്ത് ഗൾഫിലേക്ക് വന്നാലോന്ന് ആലോചിക്കുകയാണ്...


" ബെസ്റ്റ് അവിടെത്തെ  ബാക്കി കാര്യങ്ങൾ അളിയന് അറിയാഞ്ഞിട്ട്  ആണ്...   ഗൾഫുകാരൻമാർ എല്ലാം എങ്ങനെയെങ്കിലും നാട്ടിൽ ഒരു ബിസിനസ് തുടങ്ങിയാൽ മതി എന്ന് ഓർത്തിരിക്കുകയാണ്...

" നീ പോയി കുളിച്ചിട്ട് വാ....

 സതി അവനെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു... ചെറുചിരിയോടെ അവൻ മുറിക്കുള്ളിലേക്ക് പോയി, ബെഡ്ഷീറ്റ് എല്ലാം മാറ്റി വൃത്തിയാക്കി വച്ചിട്ടുണ്ട്... സ്വന്തം മുറി.... എത്ര നാളുകൾക്കു ശേഷമാണ് സ്വന്തം മുറിയിൽ കിടക്കുന്നത്,  ഒരു പ്രത്യേക അനുഭൂതി തന്നെയാണ്  അത്... താൻ പോയിക്കഴിഞ്ഞാൽ പിന്നെ ഇത് ആരും ഉപയോഗിക്കാറില്ല,  അവൻ അലമാരി തുറന്ന് ഒരു കാവി മുണ്ട് എടുത്ത ശേഷം  കുളിമുറിക്കുള്ളിലേക്ക് കയറി....  ക്ലോറിൻ ആവശ്യമില്ലാതെ ശുദ്ധമായ വെള്ളം തലയെയും ശരീരത്തെയും കുളിർപ്പിച്ചു...  ഒരു പുതിയ ഉന്മേഷം തന്നെയാണ് അവന് ലഭിച്ചത്....

 കുളി കഴിഞ്ഞ് തിരികെ ഇറങ്ങി എല്ലാവർക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു....അപ്പോഴും രമ്യയും കുഞ്ഞുമോളും എത്തിയിരുന്നു... ആദ്യം സുധിയുടെ അരികിൽ വരാൻ തയ്യാറായില്ലെങ്കിലും പിന്നീട് അവനുമായി ആയിരുന്നു അവൾക്ക് അടുപ്പം.  കുഞ്ഞുമോൾക്ക് പെട്ടെന്ന് സുധിയെ ഇഷ്ടമായെന്ന് എല്ലാവർക്കും മനസ്സിലായി.  വിശേഷങ്ങളൊക്കെ പറഞ്ഞ് എല്ലാവരും ഭക്ഷണം കഴിച്ചു... ഭക്ഷണം കഴിച്ച് നേരെ മുറിയിലേക്ക് ചെന്നിരുന്നു സുധി കുറച്ചുനേരം ഉറങ്ങട്ടെ എന്ന് എല്ലാവരോടും പറഞ്ഞു മുറിയടച്ചു...

സ്വസ്ഥമായ ഉറക്കം, വീട്ടിൽ വരുമ്പോൾ മാത്രം ലഭിക്കുന്ന ആ സൗഭാഗ്യം ആവോളം അനുഭവിച്ചു....  ഉച്ചയ്ക്ക് അമ്മ വന്നു വിളിക്കുമ്പോൾ ആണ് ഉണരുന്നത്,

" നീ കഴിക്കുന്നില്ലേ...?  സമയം ഉച്ചയായി...!

സതി പറഞ്ഞു...

"  നിനക്കിഷ്ടപ്പെട്ടത് ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്...  ഇപ്പൊൾ വേണ്ടമ്മേ രാവിലെ കഴിച്ചിട്ടു കിടന്നത് അല്ലേ ഉള്ളു....  ആ സുരഭി പോകാൻ നിൽക്കുവാ...  അവൾക്ക് ഉച്ച കഴിയുമ്പോൾ വീട്ടിൽ പോകണം...  അവൾക്ക് വേണ്ടി എന്തെങ്കിലുംകൊണ്ടുവന്നിട്ടുണ്ടെങ്കിൽ കൊടുത്തേക്ക്...  പിള്ളേരൊക്കെ മിഠായിക്ക് വേണ്ടി നോക്കിനിൽക്കുകവാ....ബാഗ് തുറന്നു അമ്മയ്ക്ക് മിഠായി എടുത്തു കൊടുക്കാരുന്നില്ലേ...?
 ഞാൻ ഇഷ്ടം പോലെ വാങ്ങിയിട്ടുണ്ട് അതൊക്കെ...

സുധി പറഞ്ഞു..

" അപ്പോൾ നിന്റെ ഒരേയൊരു പെങ്ങൾക്ക് വേണ്ടി നീ മിഠായി മാത്രമേ വാങ്ങിയിട്ടുള്ളൂ....? അല്ലാണ്ട് അവൾക്കുവേണ്ടി ഒന്നും കൊണ്ടുവന്നിട്ടില്ലേ....? നിരാശയോടെ സതി ചോദിച്ചു...

" എന്റെ അമ്മ അവൾ എന്തൊക്കെയോ വാങ്ങണം എന്ന് പറഞ്ഞു അതൊക്കെ ഞാൻ വാങ്ങിയിട്ടുണ്ട്.... എല്ലാം ബാഗിൽ ഉണ്ട്...  പിന്നെ കുട്ടികൾക്കുള്ള ടാബ് വാങ്ങണെന്ന് പറഞ്ഞു അത് മാത്രം എന്റെ ഷോൾഡർ ബാഗിൽ ആണ് ഉള്ളത്...

സതിയുടെ മുഖം തെളിഞ്ഞു...

" ഒക്കെ നീ തന്നെ കൊടുത്തേക്ക്....

"  അമ്മ തന്നെ കൊടുത്തോ...

അവൻ പറഞ്ഞു...

 സതി തന്നെയാണ്  ബാഗ് തുറന്നത്...  എല്ലാവർക്കും ഉള്ള സാധനങ്ങൾ പങ്കുവച്ചപ്പോൾ തന്നെ ബാഗ് ഏറെക്കുറെ തീർന്നു കഴിഞ്ഞിരുന്നു....അജയൻ പ്രതീക്ഷയോടെ സുധിയെ നോക്കി... അവൻ കണ്ണടച്ചു കാണിച്ചു...  അതിനുശേഷം മുറിയിലേക്ക് വരാനും കാണിച്ചു...
 ഉടനെ തന്നെ മുറിക്കുള്ളിലേക്ക് ചെന്നു ,

"ഇത് ഷോൾഡർ ബാഗിൽ ആണ് വച്ചത്... മറ്റ് സാധനങ്ങളുടെ കൂടെ വെച്ചിട്ട് ഇത് പൊട്ടിപ്പോയാലോ എന്ന് കരുതി.... ഒരു കുപ്പി അളിയന് വേണ്ടി മാത്രം ഞാൻ കൊണ്ടുവന്നതാ...  തീർത്തിട്ട് നാളെ അടുത്തതിന് വരരുത്...  അമ്മാവനും കൂട്ടുകാരന്മാർക്കും കൊടുക്കാൻ കിടക്കുന്നു.....

"  സമ്മതിച്ചു അളിയാ....!  ഇതിനു വേണ്ടിയാണ് ഞാൻ ഇത്രനേരം ഇവിടെ വെയിറ്റ് ചെയ്തത്....  പെണ്ണുങ്ങളുടെ ഷോയും കണ്ടു കൊണ്ട്...

സ്വർഗം കിട്ടിയ സന്തോഷമായിരുന്നു  അജയന് .. സുധിയും അറിയാതെ ചിരിച്ചു പോയിരുന്നു....  അപ്പോഴാണ് സുരഭി അകത്തേക്ക് വന്നത്,

"  കിട്ടാനുള്ളത് കിട്ടിയല്ലോ...?

 അജയനെ നോക്കി അവൾ ഒന്ന് കൂർപ്പിച്ചു പറഞ്ഞു....

"യാ... അളിയൻ പെങ്ങളോടെ സംസാരിക്ക് ഞാൻ പുറത്ത് ഉണ്ടാവും...  പെട്ടെന്ന് പോണം  എനിക്ക് വൈകിട്ട് പോകാനുള്ളത്  ആണ് എന്ന ഓർമ്മവേണം...

 സുരഭിയെ ഓർമിപ്പിച്ച് അവൻ പുറത്തേക്കിറങ്ങി....

" ഞാൻ പോവാ ഏട്ടാ.... ഇനി അങ്ങോട്ട് ഇറങ്ങുന്നത് എന്നതാണ്...

" സമയം പോലെ അങ്ങോട്ട് വരാടി.... ഒന്ന് റസ്റ്റ് എടുത്തിട്ട് എല്ലായിടത്തും ഒരു ഓട്ടപ്രദക്ഷിണം നടത്തണം.....

" ഏട്ടാ.... ഏട്ടൻ വരുമ്പോൾ എനിക്ക് ഒരു കൂട്ടം വാങ്ങി തരുമോ...?

അവൾ അവന്റെ മുഖത്തേക്ക് നോക്കി...

 "  ചോദിക്കാൻ വന്നത് എന്താടീ.....

"  എനിക്കൊരു വള വേണം ഏട്ടാ... എന്റെ വള ഒടിഞ്ഞിരിക്കുകയാണ് അതൊന്നു മാറ്റി തന്നാൽ മതി... എത്ര കാലം കൊണ്ട് ആ ചേട്ടന്റെ പുറകെ നടക്കുന്നു, ഒരു വിധത്തിലുള്ള മറുപടിയും കിട്ടുന്നില്ല...

"  അത്രേയുള്ളൂ.... നമുക്ക് പുതിയ രണ്ട് വള  മേടിക്കാം നീ അത് മാറ്റി വച്ചേക്കു....  ഞാൻ വരുമ്പോൾ നിന്നെ കൊണ്ടുപോയി നിനക്ക് ഇഷ്ടപ്പെട്ടത് വാങ്ങാം...

"   ഒന്നര പവന്റെ വള മാറി എടുക്കുമ്പോൾ അതിലും കുറയുമായിരിക്കും ഇല്ലേ...?

അവൾ പറഞ്ഞു..

" ഇല്ലടി  നമ്മുക്ക് ഒരു 2 അരയുടെ വാങ്ങാം....നീ സമാധാനമായിട്ട് ഇരിക്ക്... ഞാൻ ഉടനെ തന്നെ വീട്ടിലേക്ക് ഇറങ്ങാം....

 നിറഞ്ഞ സന്തോഷത്തോടെയാണ് സുരഭി തിരികെ പോയത്...

 വൈകുന്നേരമായപ്പോഴേക്കും സുധി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് കുളികഴിഞ്ഞ് സതി എത്തുന്നത്....

"  അമ്മേ ഇങ്ങ് വന്നേ .!

അവൻ വിളിച്ചതും സതി അരികിലേക്ക് ചെന്നിരുന്നു...

 ബാഗിൽ നിന്ന് ഒരു ജൂവൽ ബോക്സ് എടുത്ത് അമ്മയ്ക്ക് നേരെ നീട്ടി....

" അമ്മേടെ മാല  വിളക്കി  ഇട്ടിട്ട് എത്ര കാലായി....  ഞാൻ പുതിയൊരു മാല വാങ്ങി,  ഇനിപ്പോ ഇത് പൊട്ടിക്കേണ്ട...  അവിടുത്തെ സ്വർണം അയതുകൊണ്ട് അങ്ങനെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.... പിന്നെ ഇതൊരു മൂന്ന് പവൻ ഉണ്ട്....

 സതിയുടെ കണ്ണുകളും തിളങ്ങിയിരുന്നു...

"  എനിക്കെന്തിനാ ഈ വയസ്സാൻ കാലത്ത് ഇത്രയും വലിയ മാല ഒക്കെ... 

" ഇട് അമ്മേ... അമ്മ ഇട്ടു നടക്കുന്നത് കാണുന്നതല്ലേ എന്റെ സന്തോഷം...

 ജ്വവൽ ബോക്സ് കയ്യിൽ വാങ്ങി അവന്റെ ഷർട്ടിന്റെ ഇടയിലൂടെ കൈ ഇട്ടു കഴുത്തിൽ കിടന്ന മാല ഒന്ന് പിടിച്ചു നോക്കി സതി...  ശേഷം അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു...

" ഇത് എത്ര...? ഇത് പുതിയത്  ആണോ...?

" ഇത് 5 ഉണ്ട് ... എനിക്ക് ഇടാൻ വേണ്ടി വാങ്ങിയത് ഒന്നുമല്ല,  ഞാന് ഒരു സമ്പാദ്യം ആയിക്കോട്ടെന്ന് കരുതി  വാങ്ങിയത്  ആണ്... ഇല്ലെങ്കിൽ എന്റെ കയ്യിൽ പണം ചെലവായി പോകും....  എനിക്ക് ഒരുമിച്ചു കുറച്ചു പൈസ അവിടുന്ന് കിട്ടി....  ചെറിയൊരു ചിട്ടി കൂടിയിട്ട് ഉണ്ടായിരുന്നു.... അതിൽ നിന്ന് കിട്ടിയത് ആണ്... പിന്നെ എന്തെങ്കിലും ഒന്ന് ആക്കാമെന്ന് കരുതി...  പൈസ കയ്യിലിരുന്നാൽ അത് ചെലവാകും...

"  അതേതായാലും നന്നായി മക്കളെ.....

സതി പറഞ്ഞു..

" അമ്മയ്ക്ക് വേണെങ്കിൽ ഈ മാല   എടുത്തോ... എനിക്ക് വേണ്ട....

"വേണ്ട... നിന്റെ കഴുത്തിൽ തന്നെ കിടന്നോട്ടെ....

 അവൻ ഒരിക്കൽ കൂടി നിർബന്ധിക്കും എന്ന് കരുതിയാണ് അവർ അങ്ങനെ പറഞ്ഞ് തിരിച്ച് ഒരു മറുപടി അവനും ഉണ്ടാവാതെ വന്നപ്പോൾ അവർക്ക് അല്പം നഷ്ടബോധം തോന്നി എങ്കിലും പുറത്തുകാണിച്ചില്ല....

മാലയുമായി അവർ നേരെ മുറിയിലേക്ക് പോയി....  കഥകടച്ചതിനുശേഷം മാല നന്നായി നോക്കിരുന്നു....  നോക്കി തൃപ്തി വന്നതുപോലെ കണ്ണാടിയിൽ അത് ഇട്ടുനോക്കി തനിക്ക് ചേരും എന്ന് ഉറപ്പു വരുത്തി....


"  അളിയാ ഈ വരവിനെ നിനക്ക് കല്യാണം നടത്താൻ ഉള്ള സമയം ഉണ്ടോ....?

കൂട്ടുകാരോടൊപ്പം സൊറ പറഞ്ഞ് കലിങ്കിന്റെ മുകളിൽ ഇരിക്കുമ്പോൾ വിനയൻ ആണ് ഈ ചോദ്യം ആദ്യം ചോദിച്ചത്...

"  അമ്മാവൻ എന്നും വിളിക്കും... അപ്പോൾ ഈ കാര്യമാത്രെ പറയാനുള്ളൂ...  ഞാൻ വന്ന പിറ്റേ ദിവസം മുതൽ തന്നെ എന്നെ കൊണ്ടു പോകുമെന്നാണ് പറഞ്ഞിരിക്കുന്നത്... ഈ വട്ടം എന്തെങ്കിലും ഉറപ്പിച്ചിട്ട് വിടാനുള്ള തീരുമാനത്തിൽ  ആണ്....

" പിന്നല്ലാതെ നീ സന്യസിക്കാൻ പൊവാണോ...? എന്റെ മോൾ ഇപ്പോൾ രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്.... നമ്മൾ രണ്ടും ഒരേ പ്രായം ആണെന്നുള്ള കാര്യം മറക്കണ്ട....

വിനോദ് പറഞ്ഞു...

" എന്റെ കാര്യങ്ങളൊക്കെ നിനക്കറിയില്ലേടാ...

ചിരിയോടെ പറഞ്ഞു  സുധി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story