കോവിലകം: ഭാഗം 14

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഇനിയും അയാൾ കളിക്കുകയാണെങ്കിൽ എന്താണ് വേണ്ടതെന്ന് എനിക്കറിയാം... അയാൾ നമ്മളെ തളർത്തുകയാണെങ്കിൽ... അതിലും പതിൻമടങ്ങ് അയാളെ തളർത്താനുള്ള വഴി എന്റെ കയ്യിലുണ്ട്... രഘുവിനുപോലും അറിയാത്ത വഴി... എന്തായാലും അയാളുടെ അടുത്ത നീക്കമെന്താണെന്ന് നോക്കട്ടെ.. " എന്നാൽ അവർ ജ്യോത്സ്യന്റെയടുത്ത് പോയതും തിരിച്ചുപോരുന്നതുമെല്ലാം രണ്ട് കണ്ണുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എന്താടാ നീ പറയുന്നത്... അവർ ജ്യോത്സ്യൻ കാണാൻ പോയത് വിവാഹപ്പൊരുത്തം നോക്കാനാണെന്ന് എന്താണ് ഉറപ്പ്... " നീലകണ്ഠൻ രാജേന്ദ്രനോട് ചോദിച്ചു "ഞാൻഎന്റെ കണ്ണുകൊണ്ട് നേരിട്ടുകണ്ടതാണ്... മാത്രമല്ല അവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ആ ജ്യോത്സ്യനെ പോയികണ്ടതാണ് കാര്യം അന്വേഷിക്കുകയും ചെയ്തു... അയാൾ എല്ലാ കാര്യവും പറഞ്ഞു.... " "ഓഹോ... അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... നളിനിയുടെ മോളുമായി അവന്റെ വിവാഹം നടന്നാലത് നമുക്കാപത്താണ്... അത് നടക്കാൻ പാടില്ല... എന്തുവിലകൊടുത്തും അത് തടയണം... " "നമ്മൾ എന്തുചെയ്യും.... ഭീഷണിയും കൈക്കരുത്തുമായി നേരിടാൻ പറ്റില്ല... പിന്നെയെന്തുചെയ്യും... " എന്തുവേണെമെന്നെനിക്കറിയാം... എന്തുവന്നാലും ആ വിവാഹം ഞാൻ നടത്തില്ല... "

"അച്ഛനെന്താണ് ഉദ്ദേശിക്കുന്നത്... " "അത് ഞാൻ പറയണോ... ഏറ്റവും വലിയ മരുന്ന് നിന്റെ കയ്യിലില്ലേ..." "എന്തുമരുന്ന്... " "മഹേഷ് എന്ന മരുന്ന്...." കൊള്ളാം... അതുതന്നെയാണ് ഇവിടെ ആവശ്യം... " "അതു പോട്ടെ ഏട്ടനും അനിയത്തിയും കൂടി ഊരുചുറ്റാൻ പോയിട്ട് തിരിച്ചുവന്നില്ലല്ലോ... ഇനിയവർ ആ കോലോത്തെ നാശങ്ങളുമായി കൂട്ടുകൂടാൻ പോകുമോ... " "പറയാൻ പറ്റില്ല... രണ്ടും ഒരേയിനത്തിൽ പെട്ടതാണ്... ആദ്യമേ അവരെ തോന്നുംപോലെ അഴിച്ചുവിട്ടതാണ് പ്രശ്നം... ഒരു നിയന്ത്രണം കൊടുത്തില്ല... " "എല്ലാം മരിച്ചുപോയ പോയ നിന്റെ തള്ളയെ പറഞ്ഞാൽ മതി... അവളാണ് അവരെ അങ്ങനെയാക്കിയത്... നിന്റെ അമ്മയുടെ സ്വത്തായിപ്പോയി ഇതെല്ലാം... ഇല്ലെങ്കിൽ എന്നേ ഞാൻ രണ്ടിനേയും പടിയടിച്ച് പിണ്ഡം വച്ചിരുന്നു... ഇനി പറഞ്ഞിട്ട് കാര്യമില്ല... അനുഭവിക്കുക തന്നെ... ഏതായാലും ഞാൻ പറഞ്ഞത് ചെയ്യാൻ നോക്ക്... " അതും പറഞ്ഞ് നീലകണ്ഠൻ അകത്തേക്ക് നടന്നു... അന്ന് വൈകീട്ട് പശുവിനെ കറന്ന് പാലുമായി അകത്തേക്ക് നടക്കുകയായിരുന്നു നളിനി... അരവിന്ദൻ പശുവിന് പുല്ല് ഇട്ടു കൊടുക്കുകയായിരുന്നു... ആ സമയത്താണ് മുറ്റത്തൊരു ബുള്ളറ്റ് വന്നു നിന്നത്... അതിൽനിന്നും ഇറങ്ങിയ ആളെ നളിനിക്ക് ആദ്യം മനസ്സിലായില്ല... അരവിന്ദനും അവിടേക്ക് വന്നു...

അയാൾ ഒറ്റനോട്ടത്തിൽത്തന്നെ ആളെ മനസ്സിലാക്കി... " "മഹേഷ്... തന്റെ ഏട്ടൻ ഗോവിന്ദേട്ടന്റെ മകൻ..." "മ്.. എന്തുവേണം.... വീണ്ടും ഞങ്ങളെ ദ്രോഹിക്കാനാണോ വന്നത്..." അരവിന്ദൻ ചോദിച്ചു... " "എന്താണ് ചെറിയച്ഛാ.. വീട്ടിൽ കയറിവന്ന ഒരാളോട് ഇങ്ങനെയാണോ പെരുമാറുന്നത്... അതും സ്വന്തം ഏട്ടന്റേയും മകനോട്... " "ഹും.. സ്വന്തം ഏട്ടനും മകനും... അങ്ങനൊരു ബന്ധം പത്തുപതിനെട്ട് വർഷംമുന്നേ വേണ്ടെന്നുവച്ചതാണ്... എന്റെ എല്ലാ സമ്പാദ്യവും ഇല്ലാതാക്കിയത് നിന്റെ അച്ഛനാണ്... അത് എനിക്ക് വിധിച്ചിട്ടില്ലെന്ന് വക്കാം... എന്നാൽ എന്റെ അനിയത്തിയെ നീ... അവൾ ആത്മഹത്യ ചെയ്യാൻ കാരണക്കാരൻ നീയാണ്... അതിന് കൂട്ടു നിൽക്കാൻ നിന്റെ തന്തയും... അത് മറക്കാൻ എനിക്ക് പറ്റില്ല... ഈ മുറ്റത്ത് നീ കാലുകുത്തിയപ്പോൾ ആട്ടിയിറക്കാത്തത് എന്റെ മാന്യത... വല്ലാതെ സംസാരിക്കാതെ പോകാൻനോക്ക്... " "അങ്ങനെയങ്ങ് പോകാൻ പറ്റുമോ... എന്റെ അനിയത്തിയുടെ വിവാഹം ഏതോ ഒരു വരത്തനുമായി ഉറപ്പിച്ചെന്നറിഞ്ഞു... എത്രയൊക്കെയായാലും എന്റെ ചെറിയച്ഛന്റെ മകൾ എന്റെ അനിയത്തിയാണ്...

അത് നിഷേധിക്കാൻ ആർക്കും കഴിയില്ല... അവളുടെ വിവാഹം ആരുമായി നടത്തണം നടത്തേണ്ട എന്നുതീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്... " "നിന്റെ അനിയത്തിയോ... അങ്ങനെയൊരു ബന്ധം അവൾക്കില്ല... പിന്നെ എന്തുദ്ദേശിച്ചാണ് നീ അവളുടെ വിവാഹക്കാര്യത്തിൽ വാചാലനാകുന്നത്... ഒരു കാര്യം പറയാം... നീ ആരുടെ ഏറാംമുളിയായിട്ടാണ് വന്നതെന്ന് എനിക്കറിയാം... എന്തിനാണ് വന്നതെന്നും എനിക്കറിയാം... ആ മോഹം നീയങ്ങ് ഉപേക്ഷിച്ച് ക്ക്... അവളുടെ വിവാഹം ആരുമായിട്ട് നടത്തണം നടത്തേണ്ട എന്നു തീരുമാനിക്കാൻ അവളുടെ അച്ഛനും അമ്മയുമുണ്ട്... നീ ഒരുത്തിയെ കെട്ടിയെഴുന്നള്ളിച്ചു കൊണ്ടു വന്നല്ലോ... അവളുടെ കാര്യത്തിൽ ഞങ്ങളാരും എതിരു പറയാൻ വന്നില്ലല്ലോ... എന്തിന് എതിരുപറയണം... പറഞ്ഞിട്ടും കാര്യമില്ലല്ലോ... നോന്നവാസം കാണിച്ചപ്പോൾ നാട്ടുകാർ തലയിൽ കെട്ടിവച്ചതല്ലേ ആ പെണ്ണിനെ... അതും നിന്നേക്കാൾ പ്രായമുള്ളതിനെ... അതങ്ങനെയേ വരൂ... മറ്റുള്ളവരുടെ ശാപം കുറച്ചൊന്നുമല്ലല്ലോ തലയിൽ കയറ്റിവച്ചത്... " "ദേ കിളവാ... അച്ഛന്റെ അനിയാണെന്ന് ഞാൻ കരുതില്ല...

ഒറ്റച്ചവിട്ടിന് പണിതീർക്കും ഞാൻ... ഈ മഹേഷ് ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയിരിക്കും... അതറിയാലോ നിങ്ങൾക്ക്.. ആ വരത്തനുമായി നിങ്ങളുടെ മകളുടെ വിവാഹം ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല... " "നിന്റെ സമ്മതം ആർക്കുവേണം... എന്റെ മകളുടെ വിവാഹം എങ്ങനെ ആരുമായി നടത്തണം എന്ന് ഞാൻ തീരുമാനിക്കും... പിന്നെ നീയെന്നെ ഒരു ചുക്കും ചെയ്യില്ല... ചിലക്കാതെ ഇറങ്ങിപ്പോടാ നായേ എന്റെ വീട്ടിൽനിന്ന്... " "എന്തുപറഞ്ഞെടോ കിളവാ.. " മഹേഷ് അയാളെ തല്ലാനായി അയാൾക്കു നേരെ ചെന്നു... "ഹലോ ചേട്ടാ... എന്താണിത് കാണിക്കുന്നത്... " പുറകിൽനിന്ന് ആരുടേയോ ശബ്ദം കേട്ട് മഹേഷ് തിരിഞ്ഞു നോക്കി... അവിടെ നിൽക്കുന്ന ഹരിയെ കണ്ട് അവൻ നിന്നു... എന്താണ് ചേട്ടാ... നിങ്ങളെക്കാളും എത്ര പ്രായത്തിന്റെ മുത്തതാണ് അദ്ദേഹം... അയാളെ ദ്രോഹിക്കുന്നത് പാപമല്ലേ..." ഹരി ചോദിച്ചു... "അതു ചോദിക്കാൻ നീയാരാടാ... " "നിങ്ങൾ നേരത്തെ പറഞ്ഞില്ലേ ഒരു വരത്തനെ പറ്റി... ആ വരത്തൻതന്നെയാണ് ഞാൻ... കുറച്ചു നേരമായി നിങ്ങളുടെ പെർഫോമൻസ് കാണുന്നു...

പിന്നെ എടാ പോടാ എന്നൊക്കെ വീട്ടിലുള്ള ജനിപ്പിച്ച തന്തയെ വിളിച്ചാൽ മതി... എന്റെ നേരെ വരേണ്ട..." ഓഹോ അപ്പോൾ എന്റെ മോൻ ഒന്നിനായിട്ട് ഇറങ്ങിയതാണല്ലേ... മോനേ നിനക്ക് ഈ മഹേഷിനെ നല്ലോണം അറിയില്ല... നീയൊന്ന് പാറക്കടവ് കവലയിൽ അന്വേഷിച്ചാൽ മതി... അവിടെയുള്ളവർ പറഞ്ഞുതരും എന്നെപ്പറ്റി... " "അതിന് അവിടെ വരെ പോകേണ്ടല്ലോ... ഇത്രയും നേരത്തെ നിന്റെ സംസാരവും പ്രദർശനവും മതിയല്ലോ നീയൊരു ചെറ്റയാണെന്ന് മനസ്സിലാക്കാൻ... അല്ലെങ്കിൽ സ്വന്തം ചെറിയച്ചനെ തല്ലാൻ നീ മെനക്കെടുമോ... " "എടാ നാറീ..." മഹേഷ് ഹരിയുടെ നേരെ ചെന്നു.. എന്നാൽ കൈ പരത്തി മഹേഷിന്റെ കരണം പുകയുന്ന രീതിയിലവൻ ഒന്നു കൊടുത്തു... മഹേഷൊന്ന് കറങ്ങി താഴെ വീണു.... ഹരി ചെന്ന് അവന്റെ കോളറിനുപിടിച്ച് പൊക്കിയെഴുന്നേൽപ്പിച്ചു... "വേണ്ട മോനെ... ഇവനെയൊക്കെ തല്ലിയാൽ നമ്മുടെ കൈ നാറും... വിട്ടേക്ക്.. എന്തായാലും എന്റെ ഏട്ടന്റേയും മകനായിപ്പോയില്ലേ... എന്ത് തെറ്റു ചെയ്താലും ക്ഷമിക്കേണ്ട ബാധ്യതയുണ്ടല്ലോ... ഇനി ഇതിന്റെ പേരിൽ ഒരു പകപ്പോക്കൽ വേണ്ട... "

അരവിന്ദൻ വന്ന് ഹരിയെ തടഞ്ഞു... "കണ്ടോടാ നീയിപ്പോൾ ദ്രോഹിക്കാൻ നോക്കിയ ഈ മനുഷ്യന്റെ മനസ്സുകണ്ടോ... അത്ര വേണമെന്ന് പറയില്ല... എന്നാലും സ്വന്തം ചോരയുടെ വിലയെങ്കിലും മനസ്സിലാക്കാനുള്ള കഴിവുണ്ടാകണം... നീ ആരുടെ ഏറാമൂളിയായി വന്നതാനെന്ന് എനിക്കറിയാം... അവരോട് പോയി പറഞ്ഞേക്ക് ഈ ഹരിയേയും കുടുംബത്തേയും ദ്രോഹിക്കാൻ ഇനിയുമൊന്ന് ജനിക്കണമെന്ന്... ഹരിയുടെ വിവാഹം നിശ്ചയിച്ച സമയത്ത് നിശ്ചയിച്ച പെൺകുട്ടിയുമായി നടന്നിരിക്കും... അത് നീയോ നിന്നെ പറഞ്ഞയച്ചവരോ എങ്ങനെ എതിർക്കാൻനോക്കിയാലും അതിവിടെ വിലപ്പോകില്ല... " ഹരി മഹേഷിനെ പിടിച്ചൊന്ന് തള്ളി... മഹേഷ് തന്റെ ബുള്ളറ്റിനടുത്തേക്ക് മലർന്നു വീണു.. അവൻ എഴുന്നേറ്റ് ഹരിയെ ദേഷ്യത്തോടെ നോക്കി പിന്നെ തന്റെ ബുള്ളറ്റിൻ കയറി അത് സ്റ്റാർട്ടുചെയ്തു... വീണ്ടുമവൻ ഹരിയെ നോക്കി... "നീ കരുതിയിരുന്നോ... ഈ മഹേഷിനെ തല്ലിയവരാരും രണ്ടുകാലിൽ എഴുന്നേറ്റ് നടന്നിട്ടില്ല... ഇപ്പോൾ ഞാൻ പോകുന്നു... വരും ഞാൻ നിന്റെയടുത്തേക്ക്... അന്ന് ഈ ചുണയുമായി നീ ഇവിടെത്തന്നെ കാണണം... " പിന്നെയവൻ അരവിന്ദനെ നോക്കി....

"എന്നെ ദിക്കരിച്ച് ജീവിക്കാനാണ് നിങ്ങളുടെ ഭാവമെങ്കിൽ നിങ്ങളും കരുതിയിരുന്നോ... പഴയതൊന്നും മറന്നിട്ടില്ലല്ലോ... അതല്ലാ ഇനിയും ഇവനെപ്പോലെയുള്ളവരുടെ വാക്കുകേട്ട് ജീവിക്കാനാണ് തീരുമാനമെങ്കിൽ എല്ലാത്തിനേയും വീടിനുള്ളിലിട്ട് കത്തിക്കും ഞാൻ മഹേഷാണ് പറയുന്നത്... അതറിയാലോ വെറുവാക്ക് പറയുന്നവനല്ല ഈ ഞാൻ... " "എന്നാൽ ആ വാക്ക് പാലിക്കാൻ ഇവിടെനിന്ന് രണ്ട് കാലിൽ പോകണമെങ്കിൽ എന്റെ മോൻ പെട്ടന്ന് വിടാൻ നോക്ക്... ഇത് സ്ഥലം വേറെയാണ്... ഈ ഹരിയും... അതുകൊണ്ട് വല്ലാതെ ചിലക്കാണ്ടെ പോകാൻ നോക്ക്... " ഹരി പറഞ്ഞു... മഹേഷ് ഹരിയെ ഒന്നു നോക്കി പുച്ഛത്തോടെ ചിരിച്ചു... പിന്നെ തന്റെ ബുള്ളറ്റുമെടുത്തുപോയി..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story