കോവിലകം: ഭാഗം 24

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

ഞാനൂഹിച്ചു... പിന്നെ മോളെ.. മോൾക്ക് ആരുമില്ലെന്ന തോന്നൽ വേണ്ട... രാജേന്ദ്രനെ അംഗീകരിക്കാൻ പറ്റില്ലെങ്കിലും മോൾക്ക് ഈ വീട്ടിൽ നിൽക്കാം... അതിന് ആരും തടസം നിൽക്കില്ല... " നീലകണ്ഠൻ ഉമ്മറത്തേക്ക് നടന്നു... ഇപ്പോൾ നടന്നതെന്നും വിശ്വസിക്കാൻ രഘുത്തമന് കഴിയുമായിരുന്നില്ല... അച്ഛൻ പറഞ്ഞതെല്ലാം ആത്മാർത്ഥമായിട്ടാണോ... അതോ പുതിയ തന്ത്രവുമായി ഇറങ്ങിയതാണോ... ഓരോന്നാലോചിച്ച് രഘുത്തമനും തന്റെ റൂമിലേക്ക് നടന്നു... "ചെറിയേട്ടാ ഒന്നുനിന്നേ... " നീലിമ വിളിച്ചതുകേട്ട് രഘുത്തമൻ നിന്നു... "എന്താടി.. നീയിവിടെ ഉണ്ടായിരുന്നോ..." "ഉണ്ടായിരുന്നു.... അച്ഛൻ വല്യേട്ടന്റെ മുറിയിലേക്ക് പോകുന്നതു കണ്ട് വഴിയേ വന്നു നോക്കിയാണ്..." "അപ്പോൾ എല്ലാം കേട്ടിട്ടുണ്ടാകുമല്ലോ... " "കേട്ടു... അല്ല ചെറിയേട്ടാ ഇപ്പോൾ പോയത് നമ്മുടെ അച്ഛൻ തന്നെയാണോ... അതോ വേഷംമാറി വന്ന വേറെയാരെങ്കിലോ... " "എന്താ നിനക്ക് സംശയമുണ്ടോ... " "അതുകൊണ്ടല്ലേ ചോദിച്ചത്... ഒരാൾക്ക് ഇത്ര പെട്ടന്ന് മാറാൻ പറ്റുമോ..." "ആരു പറഞ്ഞു പറ്റില്ലെന്ന്...

അച്ഛൻ പറഞ്ഞത് നീ കേട്ടന്നല്ലേ പറഞ്ഞത്... ഇത്രയും കാലം നമ്മൾ കാണുകയും കേൾക്കുകയും ചെയ്ത അച്ഛനല്ല അത്... പുറത്തുകാണിക്കുന്നില്ലെങ്കിലും നമ്മളെ ജീവനു തുല്യം സ്നേഹിക്കുന്ന മനുഷ്യനാണത്... നമ്മൾ എത്രമാത്രം അയാളെ അവിശ്വസിച്ചു... എത്രമാത്രം കുറ്റപ്പെടുത്തി... അതെല്ലാം സഹിച്ച് എല്ലാം മനസ്സിലൊതുക്കി ജീവിച്ചില്ലേ പാവം... അച്ഛന് പണത്തോടുള്ള ആർത്തിയായിരുന്നു ഇതുവരെ... അതിനുവേണ്ടിയാണ് ഇതെല്ലാം ചെയ്തുകൂട്ടിയത്... അല്ലാതെ ആരേയും മനപ്പൂർവ്വം അച്ഛൻ ദ്രോഹിച്ചിട്ടില്ല... " "എന്നാലും പെട്ടന്നുള്ള അച്ഛന്റെ ഈ മാറ്റം കാണുമ്പോൾ എനിക്കെന്തോ പേടി തോന്നുന്നു... നമ്മുടെ മുന്നിൽ നല്ലപ്പിള്ള ചമഞ്ഞ് മറ്റെന്തെങ്കിലും ദുരുദ്ദേശമൊന്നും കാണുമോ എന്നാണ് പേടി... " "നീ പറഞ്ഞ സംശയം എനിക്കുമില്ലാതിരുന്നില്ല... എന്തായാലും നോക്കാം... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അടുത്തദിവസം രാവിലെ ഹരിയും വിഷ്ണുവും പ്രസാദുംകൂടി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പടിപ്പുരക്ക് പുറത്തു കാർ വന്നുനിന്നത്... അതിൽനിന്നിറങ്ങിയ ആളെകണ്ട് അവർ പരസ്പരം നോക്കി... "നീലകണ്ഠൻ... "

വിഷ്ണുവിന്റെ നാവിൽനിന്ന് ആ പേര് വീണു... നീലകണ്ഠൻ പടിപ്പുര കടന്ന് മുറ്റത്തേക്ക് വന്നു... "എന്താ ഹരീ ഇങ്ങനെ പകച്ചു നിൽക്കുന്നത്... ഞാൻ തന്നെയാണ് നീലകണ്ഠൻ... അന്ന് ഇവിടെ വന്ന് വെല്ലുവിളിച്ച നീലകണ്ഠനായല്ല ഇപ്പോൾ വന്നത്... പാലക്കൽകോവിലകത്ത് ഇപ്പോൾ നിലവിലുള്ള മുതിർന്ന കാരണവരായിട്ടാണ് വന്നത്... അത് നിങ്ങൾക്ക് അറിയാതിരിക്കീനും വഴിയില്ല... ഇന്നലെത്തന്നെ എല്ലാ കാര്യവും രഘുത്തമൻ ഫോണിൽ പറഞ്ഞു കാണും..." "പറഞ്ഞു... പക്ഷേ നിങ്ങളെ അങ്ങനെ വിശ്വസിക്കാൻ ഞങ്ങൾക്കാവില്ല... എന്റെ മുത്തശ്ശനേയും മുത്തശ്ശി യേയും ഇല്ലാതാക്കിയത് നിങ്ങളായിരിക്കില്ല... കാരണം അതൊന്നും നേരിട്ട് എന്റെ അച്ഛൻ കണ്ടിട്ടില്ലല്ലോ... വടിവാളുമായി പുറത്തേക്കു വന്ന നിങ്ങളെ മാത്രമേ അച്ഛൻ കണ്ടുള്ളൂ... അച്ഛനെ കണ്ട് പുറകെ, ഓടിയ നിങ്ങൾ അച്ഛൻ ഒളിച്ചിരുന്ന കരക്ട് സ്ഥലം പറഞ്ഞപ്പോഴും അതുകണ്ട് അച്ഛനെ ഒന്നും ചെയ്യാതെ വിട്ടത് പറഞ്ഞപ്പോൾ നിങ്ങളെ വിശ്വസിക്കാതിരിക്കാനും പറ്റുന്നില്ല... പക്ഷേ നിങ്ങൾ ആ ആഭരണത്തിനുവേണ്ടി ഞങ്ങളെ ദ്രോഹിച്ചതൊന്നും അത്രപെട്ടന്ന് മറക്കാൻ പറ്റുന്നതല്ല... " "എനിക്കറിയാം അതൊന്നും അത്രപ്പെട്ടന്ന് മറക്കാൻ പറ്റുന്നതല്ല... അത്രക്ക് പണത്തോടുള്ള ആർത്തി എന്നെ വരിഞ്ഞുമുറുക്കിയിരുന്നു...

ഒരുകാലത്ത് വലിയ പ്രതാപത്തോടെ ആരേയും അസൂയപ്പെടുത്തുന്ന ഒരുകൂട്ടുകുടുംബമായിരുന്നു പാലക്കൽകോവിലകത്ത് കോവിലകത്തേക്ക്... എന്നാൽ ഈ തറവാട്ടിലെ കാർത്ത്യായനി തമ്പുരാട്ടിക്ക് പിറന്ന മൂന്നുമക്കളിൽ ഒരാൾ കുടുംബത്തിന് നിരക്കാത്തവനായി... അയാളുടെ സ്വഭാവവും ജീവിതരീതിയും കണ്ടുവളർന്നതുകൊണ്ടാകും അയാളുടെ മകനും ആ പാതയിൽ ജീവിച്ചു പോന്നത്... അല്ലെങ്കിൽ അങ്ങനെ വളർത്തിയത്... എന്നാലും ആ മകനൊരു മനസ്സുണ്ടായിരുന്നു... പണത്തോട് ആർത്തി മൂത്തപ്പോഴും മറ്റുള്ളവരുടെ മനസ്സ് കാണാതെ പോയപ്പോഴും അവരോട് ആ മനസ്സിൽ ഇഷ്ടംമാത്രമേ ഉണ്ടായിട്ടുള്ളൂ... അല്ലെങ്കിൽ കൺമുന്നിൽ ഒളിച്ചുനിന്ന നാരായണനെ എനിക്ക് കൊല്ലാൻ പറ്റിയില്ലെങ്കിലും അവനെ അച്ഛന് കാണിച്ചു കൊടുക്കാമായിരുന്നു... എന്നാൽ എനിക്കതിന് പറ്റുമായിരുന്നില്ല... അത്രക്ക് നാരായണനെ ഞാൻ സ്നേഹിച്ചിരുന്നു... ചെറുപ്പത്തിൽ അച്ഛന്റെ സ്വഭാവം മൂലം ആരുമായും കൂട്ടുകൂടാൻ എനിക്ക് കഴിഞ്ഞിരുന്നില്ല... നാരായണനും സാവിത്രി യും നളിനിയും കളിക്കുമ്പോൾ... അച്ഛനറിയാതെ ഒളിഞ്ഞുനിന്ന് കാണാമായിരുന്നു... എനിക്കും അവരുടെകൂടെ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു... എന്നാൽ അച്ഛന്റെ ചൂരലിന്റെ വേദന അറിയാവുന്നതുകൊണ്ട് എല്ലാം മനസ്സിലൊതുക്കി...

എന്നാൽ പതുക്കെ പതുക്കെ അച്ഛന്റെ വഴിയിലേക്ക് ഞാനും വീഴുകയായിരുന്നു... അതൊക്കെ ഇനി പറഞ്ഞിട്ടെന്തുകാര്യം... എനിക്ക് നാരായണനേയും സാവിത്രിയേയും കാണണമെന്നുണ്ട്... പിന്നെ നളിനിയേയും അവളുടെ മകളേയും... വിരോദമില്ലെങ്കിൽ എനിക്കതിനുള്ള അനുവാദം തരണം... " "നിങ്ങൾ അവരെ കാണുന്നതിൽ എനിക്കെന്ത് വിരോദം... പക്ഷേ നിങ്ങൾ പറഞ്ഞതത്രയും സത്യമല്ലെങ്കിൽ.. വേറെയെന്തെങ്കിലും കളി ക്കാണ് കോപ്പുകൂട്ടുന്നതെങ്കിൽ ഹരിയുടെ മറ്റൊരു മുഖമായിരിക്കും നിങ്ങൾ കാണുക... അത് കരക്റ്റായിട്ട് അന്ന് നിങ്ങളെ കാണാൻ വന്ന മാർത്താണ്ഡനറിയാം.... " "എനിക്ക് അങ്ങനെയൊരു ദുരുദ്ദേശമുണ്ടെങ്കിൽ ഇങ്ങനെ ഇവിടെ വരേണ്ട കാര്യമില്ലായിരുന്നു... ഈ കോവിലകം സ്വന്തമാക്കണമെന്ന് ഞാൻ ആഗ്രഹിച്ചത് സത്യമാണ്... അത് കോവിലകത്തോടുള്ള ആഗ്രഹം കൊണ്ടല്ല... അന്ന് കയ്യിൽനിന്ന് നഷ്ടപ്പെട്ട ആ ആഭരണത്തോടുള്ള ആർത്തിയായിരുന്നു... അത് സ്വന്തമാക്കാനാണ് ഇതെല്ലാം ഞാൻ കാണിച്ചുകൂട്ടിയത്... " "ഇപ്പോഴും അതിനുള്ള ആർത്തി ഈ മനസ്സിലുണ്ടാകുമല്ലോ.. " ഹരി പറഞ്ഞതു കേട്ട് നീലകണ്ഠൻ ചിരിച്ചു.... അതുകൊണ്ട് എനിക്കിനി ഉപകാരമില്ല... ആർക്കുവേണ്ടിയാണോ ഞാൻ അതെല്ലാം സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചത് അവർക്ക് വേണ്ടെങ്കിൽ എനിക്കെന്തിനാണ്...

ഇന്നോ നാളെയോ എന്നു പറഞ്ഞു നടക്കുന്ന ഞാൻ പോകുമ്പോൾ അതൊന്നും കൊണ്ടുപോകില്ലല്ലോ... പിന്നെ ഇതിന് കുറച്ചെങ്കിലും താല്പര്യമുള്ളത് രാജേന്ദ്രനാണ്... അവന്റെ കയ്യിൽ കിട്ടിയാൽ അത് എന്ന് വിറ്റ് തുലച്ചെന്ന് നോക്കിയാൽ മതി... അവന്റെ കളിക്ക് കൂട്ടുനിന്നതാണ്... എന്റെ സ്വത്തെല്ലാം എനിക്ക് നഷ്ടമായത്... ഇനിയാകെയുള്ളത് ഈ തറവാട്ടിൽ പാരമ്പര്യമായി കിട്ടിയ ആ ഭരണത്തിന്റെ ഒരു ഭാഗമാണ്... അത് എന്റെ മകളുടെ വിവാഹത്തിനുള്ളതാണ്... രാജേന്ദ്രനറിയാതെ അത് ഇത്രയും കാലം സൂക്ഷിച്ചു... എന്നാൽ ഇല്ലിക്കൽ തറവാട് മകളുടെ പേരിൽ എഴുതിവച്ചകാര്യം അവനറിഞ്ഞു... ഇനി ആ ആഭരണമാവും അവന്റെ മനസ്സിൽ... അത് കൈക്കലാക്കാൻ അവൻ ശ്രമിക്കുമെന്നുറപ്പാണ്... അതു പേടിച്ച് ഞാൻ അത് വീട്ടിൽനിന്നും മാറ്റി... ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലത്തുതന്നെ അത് സൂക്ഷിക്കണമെന്നുണ്ട്... " "ഒരു നിമിഷം... ഞാനിപ്പോൾ വരാം... നിങ്ങൾ ഇരിക്ക്... എന്തോ കണ്ടിട്ടെന്നപോലെ ഹരി നീലകണ്ഠനോട് പറഞ്ഞ് വിഷ്ണുവിനേയും കൂട്ടി കുളക്കളവിന്റെ ഭാഗത്തേക്ക് ഓടി...

കുളക്കടവിന് സമീപത്തുള്ള മതിൽ ചാടിക്കടന്ന് റോഡിലേക്കോടി റോഡിലെത്തിയ അവർ കോവിലകത്തിന്റെ പടിപ്പുരക്കൽ സമീപത്തേക്ക് പതുക്കെ നടന്നു... അവിടെയെത്തിയ ഹരി ആരും കാണാത്ത രീതിയിൽ കോവിലകത്തേക്ക് നോക്കിനിൽക്കുന്ന ഒരുവന്റെ പിൻകോളർപിടിച്ചുവലിച്ചു... "ആരാടാ നീ... എന്താണ് നിനക്ക് ഇവിടെ കാര്യം... " ഹരി ചോദിച്ചു... എന്നാൽ പെട്ടെന്നായിരുന്നു അയാളുടെ പ്രവൃത്തി... ഹരിയുടെ കൈ തട്ടി തെറിപ്പിച്ച് അയാൾ ഓടി... എന്നാൽ വിഷ്ണു നീട്ടിയ കാല് തടഞ്ഞയാൾ തെറിച്ചു വീണു... നിലത്തു കിടന്ന അയാളെ കുത്തിനുപിടിച്ചെഴുന്നേൽപ്പിച്ച് വിഷ്ണു അയാളുടെ രണ്ട് കവിളിലും അടിച്ചു.... സത്യം പറയെടാ നായെ... ആരാടാ നീ... എന്താണ് നിനക്കിവിടെ കാര്യം... " എന്നാൽ അയാൾ അതിനുത്തരം നല്കാതെ വിഷ്ണുവിന്റെ കയ്യിൽനിന്ന് രക്ഷപ്പെടാൻ നടക്കുകയായിരുന്നു... വിഷ്ണു വീണ്ടും അയാളുടെ കരണത്തടിച്ചു... "എന്താടാ നീ രക്ഷപ്പെടാൻ നോക്കുന്നോ... സത്യം പറയുന്നതാണ് നിനക്ക് നല്ലത്.. " അപ്പോഴേക്കും നീലകണ്ഠനും പ്രസാദും അവിടെയെത്തി... "അരാ ഹരി ഇത്... " പ്രസാദ് ചോദിച്ചു... അറിയില്ല.... എത്ര ചോദിച്ചു ട്ടും പറയുന്നില്ല... ഇവിടെ ഒളിച്ചുനിന്ന് നമ്മൾ സംസാരിക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു... ഇവനെ എവിടെയോ കണ്ടതുപോലെ തോന്നുണ്ടല്ലോ...

നീലകണ്ഠൻ അതുംപറഞ്ഞ് ആലോച്ചുനോക്കി... "അതെ അവൻ തന്നെ... അന്ന് മാർത്താണ്ഡന്റെ കൂടെ വന്നവൻ... അയാളുടെ വലംകൈ... " "ഓഹോ അപ്പോൾ ഇവനാണ് അയാൾക്ക് എല്ലാം ചോർത്തികൊടുക്കുന്നവൻ... നിന്നെ കണ്ടു കിട്ടാൻ കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നു... പറയെടാ എന്തിനാണ് അയാൾ നിന്നെ ഇവിടെ നിർത്തിയത്... " ഹരി മുട്ടുകാൽകൊണ്ട് അയാളുടെ നാഭിക്ക് ഇടിച്ചു... അയാളിൽനിന്നോരു ശബ്ദം പുറത്തേക്കു വന്നു... "ഇനിയെന്നെ തല്ലല്ലേ... എല്ലാം ഞാൻ പറയാം.... നിങ്ങളുടെ ഓരോ നീക്കവും കണ്ടുപിടിക്കാൻ മാർത്താണ്ഡൻമുതലാളി എന്നെ ഏർപ്പാടുചെയ്തതാണ്... ഇവിടെ ആരൊക്കെ വരുന്നു.. ആരൊക്കെ എവിടേക്ക് പോകുന്നു എന്നെല്ലാം കണ്ടെത്തി മുതലാളിയെ വിവരമറിയിക്കാൻ പറഞ്ഞു... " എന്തിന്... എന്തിനുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്... എന്താണ് അയാളുടെ ലക്ഷ്യം... " "നിങ്ങളുടെ കയ്യിലെ വിലപിടിപ്പുള്ള ആഭരണം കൈക്കലാക്കുക... അത് ഇവിടെ നടക്കാൻ പോകുന്ന വിവാഹത്തിന് പുറത്തെടുക്കുമെന്ന് അയാൾക്കറിയാം... അത് തട്ടിയെടുത്ത് ആ കുറ്റം നിങ്ങളുടേയും നിങ്ങളുടെ അച്ഛന്റെയും തലയിൽ വച്ചുകെട്ടുക... അതിനുശേഷം നിങ്ങളുടെ അച്ഛനേയും സഹോദരിയേയും തമ്മിൽ തെറ്റിക്കുക...

ഇതൊക്കെയായിരുന്നു അയാളുടെ ലക്ഷ്യം... " "കൊള്ളാം... നിന്റെ മുതലാളിക്ക് ഇപ്പോഴും ഈ കോവിലകത്തുള്ളവരെ മനസ്സിലായിട്ടില്ലല്ലേ... ഏതായാലും... ഇത്രയൊക്കെ അയാൾക്ക് വേണ്ടി ചെയ്തില്ലേ... " ഹരി അവന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് പ്രസാദിന്റെ കൊടുത്തു... "ഇനി നിനക്ക് ഇതിന്റെ ആവശ്യമില്ല.. നീചെന്ന് നിന്റെ മുതലാളിയോട് പറഞ്ഞുകൊടുക്ക്... ഈ ഹരിയും നാരായണനും ഇവിടെത്തന്നെയുണ്ടെന്ന്... എന്താണ് അയാളുടെ ലക്ഷ്യമെന്താണെന്നുവച്ചാൽ നേരിട്ട് വന്ന് ചെയ്യാൻ പറ... ഞങ്ങൾ കാത്തിരിക്കാമെന്നും പറഞ്ഞേക്ക്... " ഹരി അയാളുടെ മുഖത്ത് ഒന്നുകൂടി കൊടുത്തു... "ഇത് നിനക്കുള്ളതല്ല... നിന്റെ മുതലാളിക്കുള്ളതാണ്... ഇനി നിന്നെ ഈ പ്രദേശത്ത് കണ്ടാൽ അന്ന് നിന്റെ അന്ത്യമായിരിക്കും... പോടാ..." അയാൾ ഹരിയെ നോക്കി പിന്നെ തിരിച്ചു നടന്നു... നിങ്ങൾ ഇതുകണ്ട് പേടിക്കേണ്ട... ഇവനൊക്കെ രണ്ടെണ്ണം കൊടുത്താൽ സത്യം പറയൂ... നിങ്ങൾ വാ... അച്ഛനും അപ്പച്ചിയും അമ്പലത്തിൽ പോയതാണ്... ഇപ്പോൾ വരും... നിങ്ങൾ അകത്തേക്ക് കയറിയിരിക്ക്... " ഹരി നീലകണ്ഠനേയും കൂട്ടി അകത്തേക്ക് കയറി... " ......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story