കൃഷ്ണ: ഭാഗം 18

krishna

എഴുത്തുകാരി: Crazy Girl

മനസ്സിൽ വന്ന നീരസം കാർ ഓടിക്കുമ്പോൾ തന്നെ കൃഷ്ണയോട് പറഞ്ഞു.. അല്ലേലും എനിക്ക് ഇങ്ങനെയുള്ളവരെ ഇഷ്ടമല്ല.. ബ്ലഡി കൺട്രിസ് "നിങ്ങളീ പറയുന്നത് ആര് പൊറുത്താലും ദൈവം പൊറുക്കുമെന്ന് കരുതണ്ട... ഈ പറഞ്ഞതിന് ദൈവം ഒരു തിരിച്ചടി തന്നാൽ നിങ്ങൾക് അത് താങ്ങാവുന്നതിലും അപ്പുറമാകും" ഋഷിയെട്ടൻ പറഞ്ഞത് എനിക്ക് സഹിച്ചില്ല... അല്ലേലും പാവങ്ങളെ കുറിച്ചുള്ള ഇയാളുടെ ധാരണ അത് മാറ്റണം... ആരെങ്കിലും ഒരു സഹായത്തിനു കയ്യ് നീട്ടി വന്നാൽ എനി ഇയാൾ അത് കാണാതെ നടിക്കരുത്... "നീയെന്തിനാ കിടന്നു തിളക്കുന്നെ... ഇങ്ങനെയുള്ള സ്ത്രീകൾ പണത്തിനു വേണ്ടി എന്ത് തരംതാണാ പണിയും ചെയ്യും" " ഒന്ന് നിർത്തുന്നുണ്ടോ.... തനിക് പണമുണ്ടെന്ന് കരുതി അതില്ലാത്തവർ നാണവും മാനവും ഇല്ലാത്തവർ ആണെന്ന് കരുതരുത്... ശെരിയാകാം പണത്തിനു വേണ്ടി ഏതറ്റം പോകുന്നവരും ഉണ്ട്...പക്ഷെ എല്ലാരേയും ആ കണ്ണ് കൊണ്ട് കാണരുത്... ഒരു നിമിഷം മതി താൻ കെട്ടിപ്പൊക്കിയ തന്റെ പണച്ചാക്കും അഭിമാനവും തകരാൻ... ഞാൻ ഒന്ന് ചോദിച്ചോട്ടെ.. ഇയാൾ എപ്പോഴെങ്കിലും തനിക് താഴെ ഉള്ളവർ... അതായത് ഒരു ദിവസത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവരെ കുറിച് താൻ ആലോചിച്ചിട്ടുണ്ടോ... ഉണ്ടാവാത്തില്ല... കാരണം തനികത്തിന്റെ ആവിശ്യം ഇല്ലല്ലോ... ആരുടെയോ കാരുണ്യം കൊണ്ട് താൻ ഒരു പണക്കാരൻ ആയി...

അഥവാ ഇയാൾ കാൽകാശിനു വകയില്ലാത്ത ആളാണെങ്കിൽ എന്താകുമെന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാ.... പണംകൊണ്ട് ഉണ്ടാകേണ്ടല്ല അഭിമാനവും തറവാടിത്തം ഒക്കെ.. ഒരു മനുഷ്യൻ വേണ്ടത് സ്വഭാവശുദ്ധിയും സഹായിക്കാനുള്ള മനസ്സുമാണു അവിടെ താനെ വന്നോളും അഭിമാനമൊക്കെ.. പക്ഷെ അത് തനിക്കില്ല.... പിന്ന വേറെന്തോ പറഞ്ഞെല്ലോ എന്റെ വർഘം ആണെന്ന്... അതിനു ഞാൻ ദൈവതോടു സ്തുതിക്കുന്നു... എനിക്ക് കേറി കിടക്കാൻ ഒരു പായയുണ്ട് മാറ്റിയുടുക്കാൻ ഉടുപ്പുകൾ ഉണ്ട് ഒരു നേരമെങ്കിലും കഴിക്കാൻ ഉണ്ട് അത്യാവശ്യം വിദ്യാഭ്യാസവും ലഭിച്ചിട്ടുണ്ട്... . എന്നാൽ ഇന്ന് കണ്ട ആ സ്ത്രീക്ക് അതു ഒന്ന് പോലുമില്ല പോലും ഇല്ലാ.... ആ വിശന്നുറങ്ങുന്ന പൈതലിനു വേണ്ടിയാണ് ആ അമ്മ പണത്തിനു യാചിക്കുന്നത് ... അല്ല ഞാൻ ഒന്ന് ചോദിക്കട്ടെ ഇയാൾ പറഞ്ഞല്ലോ വല്ല പണിയുമെടുത്ത ജീവിക്കാൻ...താൻ ഒരു ജോലി കൊടുക്കുമോ അവർക്ക്... പറ? ഒരു ചായ വിറ്റ് ജീവിക്കാനുള്ള വകയെങ്കിലും ആക്കി കൊടുക്കുമോ? അവള് അങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോൾ ഉത്തരം മുട്ടി " കയ്യത്തില്ല നിങ്ങളെ കൊണ്ടൊന്നും അതിനു കയ്യത്തില്ല അഥവാ എന്തേലും ജോലി കൊടുത്താൽ തന്നെ അവർക്ക് സംരക്ഷണം ഉണ്ടാകില്ല ആരുമില്ലാത്ത അവരെ ചൂഷണം ചെയ്യാനും മടിക്കില്ല..... അവരെയൊക്കെ കാണുമ്പോൾ ഞാൻ എത്രയോ ഭാഗ്യവതി ആണ്... പക്ഷെ ഒന്നിൽ എനിക്ക് ആ കുട്ടിയോട് അസൂയ തോന്നി... കിടക്കാൻ വീടും സ്ഥലവും ഇല്ലെങ്കിലും അമ്മയുടെ മാറിൽ ചാഞ്ഞു കിടക്കാലോ...

തറയിൽ കിടക്കുന്നതിനേക്കാൾ എത്രയോ ഭാഗ്യമാണ് ആ കുഞ്ഞിന്.... ദൈവം എനിക്ക് അങ്ങനെ ഒരു ഭാഗ്യം മാത്രം തന്നില്ല... " അവള് പറഞ്ഞു തീർന്നു എന്നിൽ നിന്ന് മറുപടി കാക്കാതെ പുറത്തേക്ക് മുഖം തിരിഞ്ഞിരിക്കുമ്പോളും അവളുടെ കണ്ണീരിനെ പിടിച്ചു വെക്കാൻ പാട് പെടുന്നത് സൈഡ് മിററിലൂടെ ഞാൻ കണ്ടു ... അവളുടെ വാക്കുകൾക്ക് മുന്നിൽ അവളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം കിട്ടാതെ പതറിയ നിമിഷങ്ങൾ ആയിരുന്നു... വീടെത്തിയിട്ടും ഉറങ്ങാൻ കിടന്നിട്ടും അവളുടെ ഓരോ വാക്കുകൾ മനസ്സിൽ കിടന്നു മറിയാൻ തുടങ്ങി... പണ്ട് വലിയ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ എനിക്ക് ഇങ്ങനെയുള്ളവരെ കാണുന്നത് തന്നെ അലർജി ആയിരുന്നു... വൃത്തിയും വെടിപ്പുമില്ലാതെ... കയ്യിട്ട് വാരി കഴിക്കുന്നതും.. ഒന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു...എനിക്ക് വേണ്ടതൊക്കെ എനിക്ക് ചോദിക്കാതെ കിട്ടിയിരുന്നു.... കൂട്ടുകാരുടെ കൂടെ പലവട്ടം റോഡിലുള്ള കുട്ടികളെ അവരുടെ കീറിയ ഡ്രെസ് കണ്ട് കളിയാക്കിയ ഓർമകൾ ഉണ്ട്.... അന്ന് ആരും തടയാൻ വന്നില്ല... എല്ലായിടത്തും എനിക്ക് തുല്യരായ ആളുകളുമായിട്ട് മാത്രം കൂട്ടുകെട്ട്... ന്യൂസിൽ പത്രത്തിലും മോഷണം.. പെൺവാണിഭം എന്നൊക്കെ കേൾക്കുമ്പോ ഇതൊക്കെ പാവപ്പെട്ടവർ പണത്തിനു വേണ്ടി ഇറങ്ങുന്നതാ.. ഞങ്ങളെ പോലെ ഉള്ളവർക്ക് അതിന്റെ ആവിശ്യം ഇല്ലല്ലോ എന്ന ചിന്ത ആയിരുന്നു.... ശെരിയാ അവർക്കും ജോലി ഉണ്ടെങ്കിൽ നമ്മുടെ നാടിന്റെ ഇന്നീ ഗതിയിൽ ഉള്ള ആൾക്കാരെ കിട്ടുമോ...

പിറ്റേന്ന് പനിയാണ് സെന്ററിൽ പോകണ്ട എന്ന് പറഞ്ഞിട്ടും അവള് പോയി... അല്ലേലും വാശി കൂടുതലാണല്ലോ... ഞാനും ഓഫീസിലേക്ക് വിട്ടു... കാറിൽ സഞ്ചരിക്കുമ്പോളും എന്റെ മനസ്സ് ഇന്നലെ പറഞ്ഞതായിരുന്നു.... കമ്പനിയിലേക്കുള്ള വളവിൽ കണ്ടു ബസ് കാത്ത് നിൽക്കുന്ന നില്കുന്ന സുലൈഖ ഇത്തയെ... ആകെ ക്ഷീണിച്ചു.... മുൻപ് കുറച്ചെങ്കിലും തടി ഉണ്ടായിരുന്നു എന്നാൽ ഇപ്പൊ ആകെ മെലിഞ്ഞു കോലം കെട്ടു കയ്യിലൊരു സഞ്ചിയുമായി കാത്ത് നിൽക്കുന്ന സുലൈഖ ഇത്തയെ നോക്കി നിന്നു.... ബാംഗ്ലൂരിൽ ആദ്യമായി വന്നപ്പോൾ ഭക്ഷണം ആക്കി തരാനും എന്റെ കാര്യങ്ങൾ നോക്കാനും അച്ഛന് ഏൽപ്പിച്ച സ്ത്രീ ആയിരുന്നു... കൊറച്ചു കാലം എന്റെ കൂടെ ഉണ്ടായിരുന്നു... പിന്നീട് പറഞ്ഞു വിട്ടു... ഇത്ത പോയി കഴിഞ്ഞു ഈ അടുത്ത് എന്റെ കമ്പനിയിൽ വന്നായിരുന്നു... കുറച്ചു പണം കടം കൊടുക്കുമോ എന്നറിയാൻ... അല്ലെങ്കിലും കൊറച്ചു കാലം കൂടെ കഴിഞ്ഞെന്ന് വെച് അതിന്റെ പേരും പറഞ്ഞ് പണം വാങ്ങാൻ വന്നുകൊള്ളും എന്ന് മനസ്സിൽ വിചാരിച്ചു .. ഇപ്പൊ എന്റെ കയ്യില് പണമില്ല എന്ന കള്ളം പറഞ്ഞു അയച്ചയത് മനസ്സിൽ തെളിഞ്ഞു അന്ന് ആ സ്ത്രീയുടെ കണ്ണീർ ഞാൻ കണ്ടില്ലെന്ന് നടിച്ചു... ഓർമകളിൽ നിന്ന് ഞെട്ടി ഞാൻ ഒന്നുടെ ഇത്തയെ നോക്കി അങ്ങോട്ടേക്ക് കാർ എടുത്തു... ഇത്തയുടെ മുന്നിൽ കാർ നിർത്തിയപ്പോൾ ആരാണെന്ന് നോക്കുന്ന പോലെ കാറിനുള്ളിലേക്ക് നോക്കുന്നുണ്ടായിരുന്നു... വിന്ഡോ ഗ്ലാസ്‌ പതിയെ താഴ്ത്തി ഇത്താക് ഒരു പുഞ്ചിരി കൊടുത്തപ്പോൾ ഇത്ത ചിരിക്കണോ കരയണോ എന്ന് വെപ്രാളപ്പെടുന്നത് പോലെ തോന്നി...

കാറിൽ നിന്ന് ഇറങ്ങി ഇത്താക്ക് നേരെ നടന്നപ്പോൾ എന്നെ ഇത് വരെ കാണാത്ത പോലെയുള്ള നോട്ടമായിരുന്നു.. "എവിടെ പോകുവാ " ഒന്ന് ഞെട്ടിക്കൊണ്ട്... ഇത്ത എന്നെ തുറിച്ചു നോക്കി... ശെരിയാ ഇത്ര ശാന്തമായി ഞാൻ ഇത്തയോട് സംസാരിച്ചിട്ടില്ല... അധികം മിണ്ടാറുമില്ല പെട്ടെന്ന് എന്റെ ഈ ഭാവം ഇത്തയെ വല്ലാതെ ഞെട്ടിച്ചു.. "ഇവിടെ അടുത്ത് ആണ് " വിക്കി വിക്കി ഇത്ത പറഞ്ഞു "വാ കയറിക്കോ ഞാൻ കൊണ്ട് വിടാം " എന്ന് പറഞ്ഞപ്പോ അന്യഗ്രഹ ജീവികളെ പോലെ എന്നെ നോക്കുന്നത് കണ്ടു.. ആദ്യം വന്നില്ലെങ്കിലും പിന്നീട് ഞാൻ വിളിച്ചോണ്ടിരിന്നപ്പോൾ കാറിൽ കയറി.. ഓരോന്ന് ചോദിച്ചു കാർ എടുത്തു.. അവസാനം ഒരു ഹോസ്പിറ്റലിന് മുന്നിലാണ് ചെന്നെത്തിയത്... നന്ദിപൂർവം ഇത്തയെന്നെ നോക്കിയിറങ്ങുമ്പോൾ അന്ന് ചോദിച്ചു വന്ന 10000 രൂപ കയ്യില് വെച് കൊടുക്കാൻ ഞാൻ മറന്നില്ല... ആദ്യം വാങ്ങാൻ കൂട്ടാക്കിയില്ല.. പക്ഷെ നിർബന്ധിച്ചപ്പോൾ കണ്ണ് നിറച്ചോണ്ട് വാങ്ങി.. ഇത്ത പോയി കഴിഞ്ഞിട്ടും എനിക്ക് എന്തോ അസ്വസ്ഥമായിരുന്നു... കാർ പാർക്ക്‌ ചെയ്തു ഇത്താക്ക് പിന്നാലെ നടന്നു.. അവസാനം ഒരു മുറിയിലേക്കാണ് ചെന്നെത്തിയത്...ഉള്ളിൽ കയറാതെ പുറത്തുന്നു നോക്കിയപ്പോൾ ഒരു ചെറിയ പയ്യൻ... കണ്ടാൽ 6, 7 വയസ്സ് തോന്നിക്കും.. ഒറ്റ നോട്ടത്തിൽ മനസ്സിലായി ഇത്തയുടെ മകന് ആണ്... റൂമിൽ നിന്നിറങ്ങുന്ന നഴ്സിനോട് ആ കുട്ടിക്ക് എന്താണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു... വയറ്റിൽ അണുബാധ ആണു 1 മാസമായി ഇവിടെ ഓപ്പറേഷൻ ചെയ്യാതെ ഒന്നിനും പറ്റില്ല എന്ന്...

എന്ന് പറഞ്ഞു പോയപ്പോൾ എന്ത്‌ ചെയ്യണം എന്നറിയില്ലായിരുന്നു... അന്ന് ഈ മകന് വേണ്ടി ആയിരിക്കില്ല എന്റെ മുന്നിൽ വന്നത്.. കൃഷ്ണ പറഞ്ഞ പോലെ ആ കുട്ടിയുടെ സ്ഥാനത് ഞാനും എന്റെ അമ്മയെയും ആലോചിച്ചപ്പോൾ എന്റെ മനസ്സൊന്നു കത്തി.....ഒന്നും നോക്കാതെ ഇത്താടെ മുറിയിൽ കയറിയപ്പോൾ ഇത്ത ഒന്ന് ഞെട്ടി.. "ഋഷി പോയില്ലേ " " ഇല്ലാ " "എന്താ ഇവിടെ " "ഇത്താനെ കാണാൻ തന്നെ വന്നതാ " "എന്നെയോ എന്തിനു.. " " ഇത്താക്ക് ഈ പതിനായിരം രൂപ എന്തിനാ " " അത് എന്റെ മകനാണ് ഇവന്... സിറാജ്.. ഇവന് വയ്യ.. കൊറച്ചായി ഹോസ്പിറ്റലിൽ.. ഈ മുറിയുടെ മരുന്നിന്റെ ഒക്കെ പൈസ കൊടുത്ത് ഇവിടുന്ന് ഇറങ്ങണം ഞാൻ പണിയെടുത്ത് ഈ പൈസ തിരിച്ചു തരുന്നതാണ്.. പക്ഷെ കുറച്ചു സാവകാശം വേണം "എന്ന് പറഞ്ഞപ്പോളും ഇത്ത അവന്റെ അസുഖത്തെ പറ്റി പറഞ്ഞില്ല... "അപ്പൊ ഇവന്റെ ഓപ്പറേഷൻ.. "ഞാൻ ചോദിച്ചപ്പോൾ ഇത്ത ഒന്ന് ഞെട്ടി ഞാൻ എങ്ങനാ അറിഞ്ഞു എന്ന പോലെ നോക്കി... "ഇവന്റെ ഓപ്പറേഷൻ നടക്കാതെ പോയാൽ എങ്ങനെ.. ഇവന്റെ അസുഖത്തിൽ നിന്ന് തിരിച്ചു വരും "എന്ന് ചോദിക്കുമ്പോളും അവർക്ക് മറുപടി ഇല്ലായിരുന്നു... പക്ഷെ ആ കണ്ണുകൾ പറഞ്ഞു അവരുടെ ദയനീയ അവസ്ഥ... "ഇവന്റെ ഓപ്പറേഷൻ നടക്കട്ടെ.. അതിനുള്ള പണം ഞാൻ തരാം..ഇപ്പൊ തത്കാലം മരുന്ന് ഞാൻ വാങ്ങി വരാം......

ഡോക്ടറെയും ഒന്ന് കാണണം... "എന്ന് പറഞ്ഞു മറുപടി കാക്കാതെ ഇറങ്ങുമ്പോൾ എന്തോ ഒന്ന് ഒഴിഞ്ഞ പോലെ ആയിരുന്നു... എല്ലാം ഏൽപ്പിച്ചു അവന്റെ ഓപ്പറേഷന്റേം ഡേറ്റും ഉറപ്പിച്ച് ഞാൻ അവിടുന്നു ഇറങ്ങി... കമ്പനിയിലും നല്ല മൂഡ് ആയിരുന്നു... എപ്പോഴും വഴക്ക് പറയുന്ന ഞാൻ ഇന്ന് ശാന്തമായിരുന്നു.. ഇടക്ക് അർജുൻ വന്ന് തലയിലും കയ്യിലും ദേഹത്തും തൊട്ട് നോക്കി കൃഷ്ണ എന്നെ എന്തേലും എടുത്ത് അടിച്ചോ എന്ന് വിചാരിച്ചിട്ട്... കാരണം ആദ്യമായിട്ടാണ് കമ്പനിയിൽ അവന് എന്നെ ഇങ്ങനെ കാണുന്നത്.... ശെരിയാ അവള് എടുത്ത് അടിച്ചിട്ടു തന്നെയാ.. പക്ഷെ അത് ആർക്കും കാണാൻ കഴിയില്ല.. അവൾ അടിച്ചത് എന്റെ ഹൃദയത്തിൽ ആയത് കൊണ്ട്... പതിവിലും സന്തോഷമാണ്... അവസാനം ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ നേരം നിറകണ്ണോടെ ഇത്തയൊന്നു നോക്കി ചിരിച്ചായിരുന്നു... മനസ്സ് നിറഞ്ഞപോലെ...വേഗം റൂമിൽ ചെല്ലാൻ മനസ്സ് തിടുക്കം കൂട്ടുവായിരുന്നു... റൂം എത്തിയപ്പോൾ ആണ് അറിഞ്ഞത് അവള് എനിയും എത്തിയിട്ടില്ല... ചിലപ്പോ ബ്ലോക്കിൽ പെട്ടു കാണും എന്ന് വിചാരിച്ചു മുറിയിൽ കയറി കുളിച്ചിറങ്ങി... സമയം 5 എനിയും എത്തീല... വീണ്ടും ഓരോ കാരണം ആക്കി കാത്ത് നിന്നു... സമയം 6 ആയി 7 ആയി അവളെ കണ്ടത് പോലും ഇല്ലാ ... മനസ്സ് വെപ്രാളപ്പെട്ട് ഈ രാത്രി അവളെവിടെ ഒറ്റക്ക് മൊബൈലിൽ വിളിക്കാൻ തുനിഞ്ഞപ്പോ അവളുടെ നമ്പർ എന്റെ കയ്യില് ഇല്ലല്ലോ എന്ന സത്യം ഞാൻ അറിഞ്ഞത്...... ഇട്ട ഡ്രെസ്സും കൊണ്ട് അവളെ അന്നോഷിച്ചു പലയടുത്തും ചെന്നു നിരാശയായിരുന്നു...

അവസാനം മുറിയിൽ എത്തി കാണും എന്ന് കരുതി വീണ്ടും മുറിയിലേക്ക് വന്നു എന്നിട്ടും എത്തിയില്ല... സോഫയിൽ ഞാൻ തളർന്നിരുന്നു...രണ്ടു കയ്യും തലയിൽ വെച് കണ്ണടച്ചു... പനിയാണ് അവൾക്ക് അപ്പോഴേ പറഞ്ഞതല്ലേ പോകണ്ടാന്നു... എനി റാം വല്ലതും.. ഇരുന്നിടത്തുന്ന് ഒരു ഞെട്ടലോടെ എണീറ്റു... ഒരു പിടി കണ്ണുനീർ എന്റെ കണ്ണിൽ സ്ഥാനം പിടിച്ചിരുന്നു... അർജുനോട് പറഞ്ഞാലോ എന്ന് വിചാരിച്ചു മൊബൈൽ എടുത്ത് ജനലിന്റെ ഭാഗത്തു നിന്നു... അവനെ വിളിച്ചു കിട്ടിയില്ല ഒന്നുടെ അടിച്ചപ്പോൾ അവനെടുത്തു... " എന്താണ് മൊയലാളി " "എടാ അതുപിന്നെ " എന്ന് പറഞ്ഞതും ബില്ഡിങ്ങിന്റെ താഴേന്നു കണ്ടു കൃഷ്ണയെ പോലത്തെ ഒരു പെൺകുട്ടി കാറിൽ നിന്നിറങ്ങുന്നത്... അല്ല അത് കൃഷ്ണ തന്നെ അതിനുള്ളിൽ ഒരു പുരുഷൻ ആണെന്ന് മനസ്സിലാക്കാൻ വെല്ല്യ പാട് വന്നില്ല...ഒരു നിമിഷം അവളെ സ്നേഹത്തോടെ കണ്ട മനസ്സ് ഇപ്പൊ അവളെ കൊല്ലാനുള്ള പകയാണ്... ആരാണ് അവന്?... എന്താ ചിന്തയാണ് കടന്നു കയറിയത്... ഒരു വാക്ക് അവൾക് പറഞ്ഞു കൂടെ... എനി ഹരി ആണോ? മനസ്സിൽ ചികഞ്ഞു വന്ന ചോദ്യങ്ങൾ ആകെ എന്നെ ദേഷ്യൻ പിടിപ്പിച്ചു അതുകൊണ്ട് തന്നെ മുറിയിൽ കയറി വന്ന അവളെ.. കവിളിൽ ആഞ്ഞടിച്ചാണ് വരവേറ്റത്... "എവിടെ പോയേക്കുവായിരുന്നടി.... ലേറ്റ് ആകുമെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടേ... കണ്ടവന്റെ കൂടെ കറങ്ങാൻ പോകുമ്പോ പറഞ്ഞിട്ട് പോയാലെന്താ..."

"ഞാൻ അത് പിന്നെ " എന്തോ പറയാൻ വന്നതും ഞാൻ തടഞ്ഞു നിർത്തി കാരണം എനിക്ക് പറഞ്ഞു മതിയായില്ലായിരുന്നു... " ഇന്ന് രാവിലെ നിന്റെ വാശി കണ്ടപ്പോ മനസ്സിലായില്ല ഇങ്ങനെ ഒരു ഉദ്ദേശം കൊണ്ട് ഇറങ്ങിയതാണെന്ന്... അങ്ങനെ പൊയ്ക്കോ.. പക്ഷെ പറഞ്ഞിട്ട് പോയാലെന്താ... ബാക്കി ഉള്ളോരേ ടെൻഷൻ ആക്കാൻ " " താൻ എന്തിനാ ടെൻഷൻ അടികുന്നെ ഞാൻ പോയാൽ തനിക്ക് നല്ലതല്ലേ " " ദേ ഒറ്റ തന്നാൽ ഉണ്ടല്ലോ... അതേടി നീ പോയാൽ എനിക്ക് നല്ലത് തന്നെയാണ്... നിനക്ക് വല്ലതും സംഭവിച്ച അത് എന്റെ തലയിൽ ആകുമല്ലോ... എന്ന കാരണം കൊണ്ട് മാത്രമാ നിന്നെ ഞാൻ ഇങ്ങനെ നോക്കുന്നത്... അല്ലേൽ നീ പോയി ചത്താലും എനിക്കൊന്നുല്ല " "ശെരിയാണ് ഞാൻ ചത്താൽ നിങ്ങളുടെ പേരിലാകും... നിങ്ങള് വിഷമിക്കണ്ടാ.. മരിക്കുന്നുന്ടെലും.. നിങ്ങളുമായി എല്ലാ ബന്ധവും കളഞ്ഞിട്ടായിരിക്കും മരിക്കുന്നെ "നിറഞ്ഞ കണ്ണീരോടെ അതും പറഞ്ഞു മുറിയിൽ കയറി ഡോർ അടച്ച്... ഞാൻ പറഞ്ഞത് എന്താണെന്ന് ആലോചിച്ചപ്പോൾ അത്രക്ക് വേണ്ടായിരുന്നു എന്ന് തോന്നി... പക്ഷെ എന്റെ മനസികാവസ്ഥ ആർക്കും മനസ്സിലാവില്ല... അവളെ കാണാതായപ്പോൾ ഞാൻ ഉരുകി ഇല്ലാതായി... അത് അവൾക്ക് മനസ്സിലാക്കിയാൽ എന്താ.. ഒന്നുല്ലേലും കയ്യില് ഒരു മൊബൈൽ ഇല്ലേ അവൾക് ഇങ്ങോട്ട് വിളിച്ചൂടേ പിന്നീടുള്ള ദിവസങ്ങളിൽ അവള് എന്നെ നോക്കാതെയാണ്... ഒരുപാട് അകൽച്ച കാണിക്കുന്ന പോലെ... എനിക്ക് വേണ്ട ഭക്ഷണം ടേബിളിൽ കൊണ്ട് വെച്ചാൽ അത് കഴിക്കാൻ പോലും അവളെ കാണില്ല...

അങ്ങനെ ഒരു ദിവസം ഞാൻ നേരത്തെ കമ്പനിയിൽ നിന്ന് വന്നു കുളിച്ചിറങ്ങി മൊബൈൽ നോക്കുമ്പോൾ ആണ് ആരോ ബെൽ അടിച്ചത്... ഞാൻ ഡോർ തുറന്നപ്പോൾ ആൻ ചേച്ചിയും ഭർത്താവും പൊന്നുമോളും ആയിരുന്നു... അവരെ അകത്തേക്ക് കയറ്റി.... " കൃഷ്ണ വന്നില്ലേ "ആൻ ചേച്ചിയായിരുന്നു " ഇല്ലാ 4 മണിയാകും " "അവളെ കാണാനാ ഞങ്ങൾ വന്നത്....അവളെ കണ്ടിട്ടേ മുറിയിൽ കയറൂ എന്ന് വാശിയിലാ ആൻ " ആൻ ചേച്ചിയുടെ ഭർത്താവ് അങ്ങനെ പറഞ്ഞപ്പോ എനിക്ക് ഒന്നും മനസ്സിലായില്ല... ഞാൻ സംശയരൂപേണ അവരിലേക്ക് നോക്കി ആൻ ചേച്ചി പറയാൻ തുടങ്ങി " അന്ന് പൊന്നുമോളുടെ നിലവിളി കേട്ടാണ് അവള് കോഴ്സ് കഴിഞ്ഞു വന്നു മുറിയിൽ പോലും കയറാതെ ഞങ്ങളുടെ മുറിയിൽ വന്നത്... ബിപി കാരണം തല കറങ്ങി വീണതായിരുന്നു.. കിച്ചു വന്ന് കൃത്യ സമയം ഹോസ്പിറ്റലിൽ എത്തിച്ചില്ലെങ്കിൽ ബിപി കേറി ക്രിട്ടിക്കൽ സ്റ്റേജിൽ വന്നേനെ "ചേച്ചി ഒന്ന് പറഞ്ഞു നിർത്തി അപ്പോഴാണ് പുറത്തുന്നു ഡോർ തുറന്ന് കൃഷ്ണ വന്നത് അവളെ കണ്ടപ്പോ പൊന്നു അവൾടെ അടുത്തേക്ക് ചെന്നു... അവരെ കണ്ട സന്തോഷത്തിൽ അവളും ബാഗ് ടേബിളിൽ വെച് എന്റെ അടുത്തായി സോഫയിൽ ഇരുന്നു.. കാരണം വേറെ എവിടെയും അവൾക് ഇരിക്കാൻ സ്പേസ് ഇല്ലാ.. " ആൻ ചേച്ചിക്ക് എങ്ങനാ ഉണ്ട്... എപ്പോഴാ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയെ..? " " ഇപ്പൊ ഡിസ്ചാർജ് ആയി വരുവാ നിന്നെ കണ്ടിട്ട് മുറിയിൽ കേറാം എന്ന് വിചാരിച്ചു " " അഹ്‌ണോ ഞാൻ വെള്ളം വല്ലതും ആക്കട്ടെ... ചേട്ടായി ആദ്യായിട്ടല്ലേ വരുന്നേ "

" അയ്യോ വേണ്ട കൃഷ്ണ.. പിന്നീടാവാം താൻ ഇവിടെ ഇരിക്ക് " അവളെ പിടിച്ചു അവിടെ ഇരുത്തി പൊന്നു അവള്ടെ മടിയിൽ ആണ് ഉള്ളത്... " പിന്നെ കിച്ചു എനിക്ക് നിന്നോട് പറഞ്ഞറിയിക്കാൻ പറ്റാത്ത കടപ്പാട് ഉണ്ട്.. അന്ന് നീ വന്നില്ലായിരുന്നെങ്കിൽ " "ന്റേം പൊന്ന് ചേച്ചി എല്ലാവരും ചെയുന്നതെ ഞാനും ചെയ്തുള്ളു... ഇങ്ങള് ഇങ്ങനെ പറഞ്ഞു എന്നെ പൊക്കാല്ലാട്ടോ " "ഇല്ലാ കിച്ചു പൊക്കിയതൊന്നുമല്ല.. "എന്നും പറഞ്ഞു ചേച്ചി സ്വീറ്റ് എടുത്ത് അവളുടെ കൈയിൽ കൊടുത്തു... ഞാനും അവളും ചേച്ചിയെ നോക്കി " അന്ന് കിച്ചു വന്നത് കൊണ്ട് എന്റെ വയറ്റിലുള്ള വാവക്ക് ഒന്നും പറ്റിയില്ല" എന്ന് പറയുമ്പോൾ കിച്ചു സന്തോഷം കൊണ്ട് അതെയോ എന്ന് ആംഗ്യം കാണിക്കായിരുന്നു ആൻ ചേച്ചിടെ മുഖം സന്തോഷത്താൽ കുതിർന്നു... "കിചേച്ചിയ്...ന്ക ബേബി വരുവല്ലോ.. മെമ്മേടെ കയ്യില് ബേബി ണ്ടല്ലോ "കിങ്ങിണി പല്ലും കാട്ടി പൊന്നു കിച്ചുവിന്റെ മടിയിൽ കയറി നിന്നു... "അഹ്‌ണോ പൊന്നുമോൾക്ക് അനിയത്തി കുട്ടി ആണോ വേണ്ടേ അനിയൻ കുട്ടനാണോ വേണ്ടേ " "ബേബി മതി.. ബേബി കൂടെ അപ്പൊ ചുട്ട് കളിക്കലോ... "എന്നും പറഞ്ഞു അവള് കിച്ചുവിന്റെ മടിയിലേക്ക് തുള്ളുമ്പോൾ കിച്ചു എന്റേം മേലേക്ക് ചാഞ്ഞു വന്നു.. അവള് പരമാവധി മുട്ടാതിരിക്കാൻ ശ്രേമിക്കുന്നുന്ടെലും എന്നിലേക്ക് കൂടുതൽ അടുത്ത്... അവർ തമ്മിൽ പലതും പറയുന്നെണ്ടെലും എന്റെ മനസ്സ് നിറയെ കുറ്റബോധം ആയിരുന്നു ഒരുനിമിഷം അവളോട് എവിടെ പോയത് എന്ന് ചോദിച്ചിരുന്നെങ്കിൽ അവളെ അടിക്കണ്ടായിരുന്നു...

സീറ്റിലേക്ക് വെച്ച അവളുടെ കൈകളിൽ അറിയാത്ത പോലെ എന്റെ കൈകൾ വെച്ചപ്പോൾ അവള് ഞെട്ടിക്കൊണ്ട് എടുത്ത് മാറ്റി ... എന്നില്ലേക്ക് ചേർന്നിരിക്കുന്ന അവളെ ഒന്ന് ചേർത്ത് പിടിക്കാൻ മനസ്സ് വെമ്പി.. അവർ പറയുന്നത് ഒന്നും കേട്ടില്ല.. കൃഷ്ണ ആണേൽ അവർക്ക് മറുപടി കൊടുത്തും പൊന്നുവിനെ കളിപ്പിച്ചും ഇരുന്നു... അവർ പോയി കഴിഞ്ഞപ്പോൾ പഴേ പോലെ അവള് ബാഗും എടുത്ത് എന്നേ ഒന്ന് നോക്കുക പോലു ചെയ്യാതെ മുറിയിൽ കതകടച്ചു.. ************* ഹും ഇപ്പൊ മനസ്സിലായി കാണും ഞാൻ എവിടെ പോയതാണ് എന്ന്..അല്ലേലും കാര്യം അറിയാതെ ചിലകുന്നത് അങ്ങേർക്ക് ഒരു ഹരം ആണ്.. എന്തായാലും എനി അങ്ങേരുടെ ലൈഫിൽ കേറി കളിക്കില്ല.. exam അടുത്ത് അതിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യണം... പിന്നീട് പലകാരണം പറഞ്ഞു എന്നോട് ഉടക്കാൻ വന്നെങ്കിലും ഒന്നോ രണ്ടോ വാക്ക് പറഞ്ഞു ഞാൻ ഉഴിഞ്ഞു മാറി.. എക്സാം റിസൾട്ടറിയാൻ വന്നത് പോലും അർജുൻ ആയിരുന്നു... അതിൽ നിന്ന് റാമിന് ഏകദേശം എല്ലാം മനസ്സിലായി എന്ന് അവന്റെ പെരുമാറ്റത്തിൽ തന്നെ അറിഞ്ഞു... അങ്ങനെ എന്നിൽ നാട്ടിൽ കമ്പനിയിൽ ജോയിൻ അനുമതിയും കിട്ടി... എനി നാട്ടിലേക്ക് അതും പുതിയ ഒരാളായി....അച്ചുവിന് അവള്ടെ അച്ഛന്റെ കൂടെ ജോബ് ചെയ്യാം പക്ഷെ അവൾക് എന്റെ കൂടെ മതി എന്ന് പറഞ്ഞപ്പോൾ അവള്ടെ അച്ഛനും സമ്മതിച്ചു... പിനീട് സന്തോഷത്തിന്റെ നാളുകൾ ആണേലും എന്തോ മനസ്സ് അറിഞ്ഞു സന്തോഷിക്കാൻ പറ്റുന്നില്ല... എനി എനിക്ക് ഈ നഗരത്തിൽ കാല് കുത്തേണ്ട ആവിശ്യം ഇല്ലാ...

എന്തോ അത് സഹിക്കാൻ പറ്റുന്നില്ല... എവിടെയോ എന്തോ നോവ്... അച്ഛന് എന്തോ അവിശ്യതിൻ ഇങ്ങോട്ട് വരുന്ന ദിവസമായിരുന്നു എനിക്ക് അങ്ങോട്ട് ടിക്കറ്റ് എടുത്തത്... ഞാൻ ഒറ്റക്കാണ് നാട്ടിൽ പോകുന്നത് ഋഷിയെട്ടൻ വരുന്നില്ല എന്ന് പറഞ്ഞു എന്നെ എയർപോർട്ടിൽ ആക്കി എന്റെ സാധങ്ങൾ എല്ലാം ട്രോളിയിൽ ആക്കി എന്റേം കൂടെ നടന്നു...അർജുൻ വന്നില്ലായിരുന്നു.. ഞാനും നടക്കുമ്പോൾ ചിലനേരം ഞങ്ങൾടെ കണ്ണുകൾ തമ്മിൽ ഉടക്കി പലതും പറയണം എന്നുണ്ട് എന്നാൽ ഒന്നും പുറത്തേക്ക് വരുന്നില്ല... ഫ്ലൈറ്റിനു സമയം ഉണ്ട്.. അച്ഛനെ കണ്ടിട്ട് പോകാം എന്ന് വെച്ചു... അത് വരെ ഒന്നും പറയാതെ എന്നാൽ എന്തെക്കോയെ പറയാൻ ഉണ്ട് എന്ന പോലെ രണ്ട് പേരും നിന്നു... " ദേ അച്ഛന് "ദൂരെന്ന് അച്ഛന് വരുന്നത് ഞാൻ കണ്ടു ഞങ്ങൾ രണ്ട് പേരും അച്ഛനടുത്തേക്ക് നടന്നു.. അച്ഛന് തലയിൽ തലോടി.. ഓരോന്ന് പറഞ്ഞു ഞങ്ങൾ നിന്നതും ഒരു തട്ടമിട്ട സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്നു... "ഋഷി മോനെ "അവർ ഋഷിയെട്ടനെ വിളിച്ചപ്പോൾ ആണ് ഋഷിയെട്ടൻ അവരെ കണ്ടത്... കണ്ടമാത്രയിൽ ആ ചുണ്ടുകളിൽ ചിരി പകർന്നു കൂടെ ആരെയോ പരതുന്ന പോലെ കണ്ണുകൾ പായിച്ചു... ആ സ്ത്രീ മനസ്സിലായാക്കിയ പോലെ അവരുടെ പുറകിലുള്ള പയ്യനെ മുന്നിലേക്ക് നിർത്തി... "എങ്ങനെയുണ്ട്.. ഇപ്പൊ സുഗായോ മോനു "ഋഷിയെട്ടൻ മുട്ട് കുത്തി അവനോടായി ചോദിച്ചു അതിന് അവൻ ചിരിയോടെ തലയാട്ടി ഞാൻ അച്ഛനും ഒന്നും തിരിയാതെ പതറി നിൽക്കുകയായിരുന്നു...

"സുലൈഖ അല്ലെ "അച്ഛന് സംശയരൂപേണ അവരോട് ചോദിച്ചു... " അതെ സർ... " അവരും മറുപടി പറഞ്ഞു.. " എന്താ ഇവിടെ നാട്ടിലേക്ക് പോകുവാണോ " " അതെ നാട്ടിലേക്ക് പോകുവാണു അതിനു മുൻപ് ഋഷി യേ കണ്ടു നന്ദി പറയണം എന്നാഗ്രഹിച്ചിരുന്നു... ഇവിടെ ഉണ്ടാകും എന്ന് പ്രദീക്ഷിച്ചില്ല.. പെട്ടെന്ന് അവർ ഋഷിയെട്ടനിലേക്ക് തിരിഞ്ഞു... ഒരുപാട് നന്നിയുണ്ട് ഋഷി... .സർ ന്റേം മോന് ഇല്ലായിരുന്നേൽ എന്റെ മോനേ ഇന്ന് ഇവിടെ കാണില്ലായിരുന്നു... " വീണ്ടും അവർ പറയുന്നത് ഒന്നും എനിക്ക് തിരിഞ്ഞില്ല... ഋഷിയെട്ടൻ ഇപ്പോഴും ആ പയ്യന്റെ മുടിയിൽ തലോടി നില്കുകയാ.. അച്ഛനും അവരോട് എന്താണെന്ന് ചോദിച്ചു.. " എന്റെ മകന്റെ വയറ്റിൽ അണുബാധ ആയിരുന്നു.. ഓപ്പറേഷൻ വേണം എന്ന് പറഞ്ഞപ്പോൾ ആകെ തകർന്നു പോയി പലയിടത്തും പൈസക്ക് ചോദിച്ചെങ്കിലും തന്നില്ല.. അവസാനം ഹോസ്പിറ്റൽ വിട്ട് പ്രധീക്ഷകൾ എല്ലാം അവസാനിച്ച ഘട്ടത്തിലായിരുന്നു ഋഷിയെ കണ്ടത്... പിന്നീട് അവർ പറയുന്നത് എനിക്കും അച്ഛനും അത്ഭുദം ആയിരുന്നു...

ഋഷിയെട്ടൻ തന്നെ ആണോ ഇത് അവർക്ക് ആള് മാറിപ്പോയോ എന്ന് വരെ തോന്നി.. ഞെട്ടലിൽ നിന്ന് മുക്തയായ അച്ഛന് എന്നിലേക്ക് സന്തോഷം നിറഞ്ഞ ഒരു നോട്ടം എറിഞ്ഞു തരുവായിരുന്നു... ആ സ്ത്രീക്കും നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തത് എനിക്കൊപ്പം ആണ് അതും ഋഷിയെട്ടൻ.. ഞാൻ ഒറ്റക്കാണ് എന്ന ചിന്ത ഉള്ളത് കൊണ്ടല്ലേ അങ്ങനെ ചെയ്തേ അവിടെ ഒരു കരുതൽ ഇല്ലേ എന്ന് ചിന്തിപ്പിച്ചു... അവസാനം അച്ഛനോട് യാത്ര പറഞ്ഞു.. ഋഷിയെട്ടനെ ഒന്ന് നോക്കി ഋഷിയെട്ടന്റെ കയ്യില് നിന്ന് ട്രോളി വാങ്ങുമ്പോൾ ആ കയ്യില് ഞാൻ ഒന്ന് പിടിച്ചു... അത് ഞെട്ടിയെന്ന പോലെ എന്നെ നോക്കിയപ്പോൾ ആ മുഖത്തേക്ക് മനസ്സ് നിറഞ്ഞ പുഞ്ചിരി നൽകാൻ മറന്നില്ല... അവിടുന്ന് പോകുമ്പോൾ എന്തിനോ വേണ്ടി എന്റെ കണ്ണും നിറയായിരുന്നു... എന്തോ വിലപ്പെട്ടത് വെച് മറന്ന് പോയത് പോലെ...  ….തുടരും………..

കൃഷ്ണ: ഭാഗം 17

Share this story