കൃഷ്ണ: ഭാഗം 20

krishna

എഴുത്തുകാരി: Crazy Girl

"മോളിങ്ങനെ ഫുഡും നോക്കി ഇരുന്നോ കുഴി എണ്ണിയത് ഞാനാ.. നിനക്ക് അറിയോ RAD ഇന്റെ ഫുൾ ഫോം എന്താണെന്ന്.. R-ഋഷികേശ് ദേവ് നിന്റെ ശത്രു, A-അർജുൻ ധര്മേന്ദ്രൻ എന്റെ ശത്രു D-ദ്രുവ് പണിക്കർ ആരുടെയോ ശത്രു " അച്ചു പറഞ്ഞു കഴിഞ്ഞതും മ്മള് ഞെട്ടലോടെ എണീട്ട് നിന്നു... എവിടെ സമാധാനത്തിനു ചെന്നാലും ഈ കാലമാടൻ എന്റെ പുറകെ ആണല്ലോ... എനി അങ്ങേരോട് പറഞ്ഞ പോലെ ഈ ജോബിന്റെ അഹങ്കാരത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയാൽ എനിക്ക് ജോലി കിട്ടുന്നതിന് മുൻപേ അത് ഒഴിവാക്കേണ്ടി വരുമോ... ദേവിയെ ഓരോന്ന് ഓർത്തു ഞാൻ അവിടെ ഇരുന്നു പോയി... പക്ഷെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന പോലെ അച്ചുവും പിറുപിറുത്തു അവിടെ ഇരുന്നു.... "Any പ്രോബ്ലം? " ഒരു പുരുഷ ശബ്ദം കേട്ടപ്പോൾ ഞാനും അച്ചുവും അങ്ങേരെ നോക്കി.. ഇനിയെന്തോന്ന് പ്രോബ്ലം എല്ലാം വെള്ളത്തിലായില്ലേ എന്ന രീതിയിൽ അങ്ങേരെ നോക്കി Nothing എന്ന് പറഞ്ഞു ഇരുന്ന്... അവരുടെ വിളിയും കാത്ത്... ************* "എന്താടാ നിന്റെ മുഖം കടന്നൽ കുത്തിയ പോലെ... രാവിലെ ശ്രെദ്ധിക്കുന്നതാ... എന്തെ ഈ കമ്പനി പിടിച്ചില്ലേ? "ദാമുവാണ് ഇന്ന് ആ അഹങ്കാരി എന്നോട് പറയാതെ ജോബ് ഇന്റർവ്യൂ നു പോയേക്കുവാ... ഒരു വാക്ക് എന്നോട് പറഞ്ഞൂടെ... എനി ആ ജോബ് വല്ലതും കിട്ടിയാൽ അവള് വീട്ടിൽ നിന്ന് ഇറങ്ങും... എല്ലാരുടേം സ്നേഹം പിടിച്ചു പറ്റി മുങ്ങിക്കളയുവാൻ ആണേൽ നിന്നേം കൊന്ന് ഞാനും ചാവുമെടി കുരിപ്പേ... "അലോ മോന് ഈ ലോകത്തൊന്നും അല്ലെ...

നിനക്ക് ഞാൻ പറഞ്ഞത് വല്ലതും കേട്ടോ " " ആ കേട്ടു ആ അഹങ്കാരി എന്നോട് പറയാതെ ജോബ് ഇന്റർവ്യൂ പോയേക്കുവാ ഇന്ന് വരട്ടെ അവൾക്കുള്ള പണി കൊട്ക്കണം " " ആഹാ ബെസ്റ്റ്... നിനക്കെന്താ കിച്ചു പണിക്ക് പോയാൽ ... അല്ലാ എന്തോ കരിഞ്ഞ മണം മണകുന്നുണ്ടല്ലോ... " " നീ ആകുവോന്നും വേണ്ട.. ഒന്നുല്ലെല്ലും അവളെ പോറ്റുന്നത് ഞാൻ അല്ലെ.. എനിക്കറിയണ്ടേ അവള് പോകുന്നത് എവിടെ ആണ് എന്ന്... " "ഹ്മ്മ്മ് അങ്ങനെ ആയാൽ മോനു കൊള്ളാം... എനി ഞാൻ അറിയാതെ വല്ല പ്രകാശവും പരതുന്നുണ്ടേൽ നിന്റെ ബോഡിക്ക് മെഴുതിരി കത്തിക്കും ഞാൻ " " ഹേയ് മച്ചാനെ ... എന്താണ് മക്കളെ ഒരു ചർച്ചാ... മ്മളും ഇവിടെ ഉണ്ടേ " ഇതെവിടുന്നാണ് ഇങ്ങനെ ഒരു പല്ലവി...തിരിഞ്ഞ് നോക്കിയതും ദ്രുവ്.. "ഹേയ് റൗഡി മോന് .. നീ ജീവനോടെ ഉണ്ടോ... എവിടെ ആയിരുന്നു....no കോൺടാക്ട്... "അവനെ കണ്ടമാത്രയിൽ ഞാൻ പറഞ്ഞു "ഞാൻ ബാംഗ്ലൂർ തന്ന ഉണ്ടായിരുന്നു.. നിങ്ങള് അല്ലെ ബിസി... പിന്നെ ഞാനും വിചാരിച്ചു ഏട്ടന്മാർ പണിയൊക്കെ തീർത്തിട്ട് വരട്ടെ എന്ന് "ദ്രുവ് ഞങ്ങൾടെ നടുക്ക് നിന്ന് ഞങ്ങൾടെ രണ്ടാളുടെയും തോളിൽ കയ്യിട്ട് പറഞ്ഞു... "അയ്യോടാ അനിയാ മോന് നിഷ്കു ആവല്ലേ... ഇവന് നിന്നെ കുറിച് അറിയുന്നേലും ഞാൻ അറിയുന്നുണ്ടായിരുന്നു... നീ അങ്ങട് ലുക്ക്‌ ആയിപോയല്ലോടാ... നിന്റെ പെമ്പുളേരെ കാണുമ്പോൾ ഉള്ള ഹീറ്റ് മാറിയോ "ദാമു ആയിരുന്നു... " ഇവന് ഒരു മാറ്റവും ഇല്ലല്ലോ അളിയാ.. ഇപ്പോഴും പെമ്പിള്ളേരെ പുറകെ ആണലോ കള്ള കോഴി "ദ്രുവ് എന്നോടായിട്ട് പറഞ്ഞു..

"ഹഹ ഇവന് മാറണേൽ ലോകം കീഴ്മേൽ മാറിയണം 😂" " ഓഹോ അതൊക്കെ നമ്മക്ക് മറിക്കാം...ഇനിയെന്താണ് പ്ലാൻ നിങ്ങള്ടെ കൂടെ new അഡ്മിഷൻ ആണ് ഞാൻ നിങ്ങള്ടെ പാർട്ണർ...അങ്ങനെ ഞാനും ഒരു ബിസിനസ്‌ മാനിലേക്ക് കാല് എടുത്തു വെച്ചിരിക്കാന് സുഹൃത്തുക്കളെ "ദ്രുവ് ആയിരുന്നു... " ഞങ്ങൾടെ എല്ലാ വിധ അനുഗ്രഹവും നിനക്ക് ഉണ്ടാവുന്നതാണ് കുഞ്ഞാടെ "ദാമു സർ നിങ്ങളെ എല്ലാരേം വിളിക്കുന്നുണ്ട്.. ഇന്റർവ്യൂ നു ടൈം ആയി.. അങ്ങനെ നമ്മള് ക്യാബിനിലേക്ക് നടന്നു.. ദ്രുവ് എന്റെ അച്ഛന്റെ വേറൊരു ഫ്രണ്ട് ശേഖർ പണിക്കരുടെ മകന് ആണ് അവന് ഞങ്ങളെക്കാൾ 5 വയസ്സ് ചെറുതാണ്....ബട്ട് he so സ്മാർട്ട്‌... കോളേജിലൊക്കെrf പെമ്പിള്ളേർടെ ചോക്ലേറ്റ് ബോയ് ആണ് ബട്ട് എല്ലാർക്കും റൗഡി ആണ് അവന് ചൂടായാൽ എന്നേക്കാൾ വലിയ ചൂടൻ... എന്നാൽ ഞങ്ങൾടെ ഒപ്പം ചേർന്നാൽ അമുൽ ബേബി... അങ്ങനെ ഞങ്ങളും ക്യാബിനിൽ കയറിയപ്പോൾ കണ്ടു മൂന്നാളുടെ പിതാശ്രീയും ഒടുക്കത്തെ ഡിസ്കഷൻ ഞങ്ങളെ കണ്ടപ്പോൾ ഇരിക്കാൻ പറഞ്ഞു... ഞങ്ങലും അവർക്ക് ഓപ്പോസിറ്റ് ആയി ടേബിളിൽ ഇരുന്നു..... ഇന്റർവ്യൂ തൊടങ്ങി കഴിഞ്ഞു ആദ്യം വന്നത് ഒരു പയ്യൻ ആണ്... വന്നപ്പോ തന്നെ അവിഞ്ഞ ചിരി ചിരിച്ചു... ഈ ഓവർ ആയി ചിരിക്കുന്നവരെ അതായത് 32 പല്ലും കാണിച് ഇളിക്കുന്നവരെ ബിസിനസ്സിൽ ഒക്കെ എടുക്കുന്നതല്ല .. മീഡിയം പുഞ്ചിരി.. അതാണ് വേണ്ടത് ഏതൊരു ഇന്റർവ്യൂ പോകുമ്പോളും (note ഇറ്റ് )അതോടെ അവന്റെ കാര്യത്തിൽ ഉറപ്പായി..

സെക്കന്റ്‌ വന്നത് ഒരു പെണ്ണായിരുന്നു.. ശ്രേയ.. "ഇതെന്താടെ പെയിന്റ് കടയോ.. ആ പൈന്റിന്റെ പേരും കൂടി മുഖത്ത് വേണായിരുന്നു "ദാമു ആയിരുന്നു അവന് ശബ്ദം കുറച്ചു ഞങ്ങൾക്ക് കേൾക്കാൻ മാത്രം പാകത്തിൽ പറഞ്ഞു അത് കേട്ട് ഞങ്ങൾ ചിരി കടിച്ചു പിടിച്ചിരുന്നു... സത്യം പറഞ്ഞ നമ്മള് അവിടെ മൂന്ന് നോക്കു കുത്തി എന്ന് പറയുന്നതായിരിക്കും നല്ലത്... എല്ലാം questionum എല്ലാം ചോദിക്കുന്നത് മൂന്ന് പിതാശ്രീ മാരാണ്.... "ok യൂ ക്യാൻ ജോയിൻ ഹിയർ ആസ് ഋഷികേശ് ദേവ് പേർസണൽ അസിസ്റ്റൻഡ് " എന്ന് അവളോട് പറഞ്ഞപ്പോളാണ് സുഹൃത്തുക്കളെ ഞങ്ങൾ അറിഞ്ഞത് ഇത് ഞങ്ങൾ പാർട്നെർസിനുള്ള പേർസണൽ അസിസ്റ്റന്റിനെ തിരഞ്ഞെടുക്കുന്ന ഇന്റർവ്യൂ ആണെന്ന്... "എടാ അളിയാ നീ രക്ഷപെട്ട്... ന്റേം ശിവനെ എനിക്കും പെണ്ണിനെ മതിയേ... "ദാമു ദൈവത്തെ വിളിച്ചു 100 തേങ്ങ ഓർഡർ ഇട്ടു..കൈകൂലിയെ കൈക്കൂലി... അങ്ങനെ അവള് ഒരു ക്ലോസപ്പ് ചിരിയും ചിരിച് ഇറങ്ങി.. ദാമു പറയുന്നത് കേട്ട് അവന്റെ തന്ത നോക്കിപീഡിപ്പിച്ചു... പോത്തു പോലെ വളർന്നന്നെ ഉള്ളൂ അവന്റെ അച്ഛന് ഒന്ന് നോക്കിയാൽ അവന് അവിടെ മുള്ളും... അവന് ഗ്ലാസിലെ വെള്ളം വായിലേക്ക് കമിഴ്ത്തുമ്പോൾ ആണ് അടുത്താ ആളു വന്നത്.. അവളെ കണ്ടതും വെള്ളം തരിപ്പിൽ കയറി കുരക്കാൻ തുടങ്ങി... അത് കണ്ട് അവള് നിക്കണോ പോണോ എന്ന കൺഫ്യൂഷനിൽ നിൽക്കാൻ ചുമ നിന്നപ്പോ അവന്റെ കണ്ണിൽ ലാത്തിരി പൂത്തിരി കമ്പിത്തിരി കത്തിച്ച പ്രതീതി ആയിരുന്നു... "ടേക്ക് യുവർ സീറ്റ്‌ " എന്ന് എന്റെ പിതാശ്രീ പറഞ്ഞപ്പോൾ അവള് ഞങ്ങളെ ഒന്ന് നോക്കി അവിടെ ഇരുന്നു... "what is യുവർ name "ദാമുസ് പിതാശ്രീ "അശ്വതി "അവള് വാ തുറന്നേലും ശബ്ദം പുറത്ത് വന്നത് ദാമുവിന്റെ ആയിരുന്നു...

മൂന്ന് പിതാശ്രീയും ഒരുപോലെ അവനിലേക്ക് നോക്കി... പെട്ടെന്നാണ് അവനു അമളിപറ്റിയത് മനസ്സിലായത്... "ഞാൻ വരുമ്പോ പരിചയപ്പെട്ടായിരുന്നു " എന്ന കള്ളം അവന് പറഞ്ഞപ്പോ യെപ്പോ എന്ന മുഖഭാവം ആയിരുന്നു അച്ചുവിന്... ഇതൊക്കെ കണ്ട് ദ്രുവ് എന്നെ നോക്കി എന്താ ഇത് എന്ന് ആംഗ്യം കാണിച്ചു.. എല്ലാം പറഞ്ഞു തരാം രമണാ എന്ന രീതിയിൽ ഞാനും... അങ്ങനെ കുറച്ചു ചോദ്യങ്ങൾക്ക് ശേഷം അവള് ഇന്റർവ്യൂ പാസ്സ് ആയി എന്ന് കേട്ടപ്പോൾ ഇത്രേം നേരം എന്തിനോ ഇരുന്ന അവന് എണീറ്റു അവൾക്ക് congrats എന്ന് കയ്യ് കൊടുത്തു അവന്റെ പിതാശ്രീ വീണ്ടും അവനൊരു നോട്ടം കൊടുത്തപ്പോൾ കയ്യ് കുടഞ്ഞു അത്പോലെ ഇരുന്നു... അത് കണ്ട് ചിരിയടക്കി ഞാനും ദ്രുവും ഇരുന്നു... "യു ക്യാൻ ജോയിൻ ഹിയർ ആസ് പേർസണൽ അസിസ്റ്റന്റ് ഓഫ് അർജുൻ ധര്മേന്ദ്രൻ" എന്ന് എന്റെ അച്ഛന് പറഞ്ഞതും രണ്ട് ഭാവങ്ങൾക്ക് നടുവിൽ ആയിരുന്നു ഈ ഞാൻ.. ഒരാൾ ഇപ്പൊ പൊട്ടിത്തെറിക്കും എന്ന രീതിയിൽ അവനെ നോക്കിപേഡിപ്പിക്കുന്ന അച്ചുവും.. അങ്കിളേ അങ്കി ളിനെ ഞാൻ പൂവിട്ടു പൂജിച്ചോട്ടെ എന്ന രീതിയിൽ ഇരിക്കുന്ന ദാമുവും ദാമുവിന് ഒരു നോട്ടം എറിഞ്ഞു അച്ചു പുറത്തിറങ്ങി... അവസാനം ആയി ഇന്റർവ്യൂ വിനു കേറിയവളെ കണ്ട് ഇരുന്ന സീറ്റിൽ നിന്ന് എണീറ്റത് രണ്ട് ആളായിരുന്നു.. ഞാനും ഒന്ന് എന്റെ തന്തപ്പടിയും... ഞങ്ങളെ കണ്ട്.. ചിരിക്കണോ കരയണോ ഓടണോ നിൽക്കണോ എന്ന പോലെ നിൽക്കുന്ന ലവൾ എന്റെ ഭാര്യ എന്ന് പറയുന്ന.. അഹങ്കാരിയായ കൃഷ്ണ... " എന്താടാ അവനു പറ്റിയെ... യാര് അന്ത പൊണ്ണു "ദ്രുവ് ദാമുവിന്റെ ചെവിയിൽ ചോദിച്ചു " അന്ത പൊണ്ണാണ് ഇന്ത ആളുടെ ഒർജിനൽ പൊണ്ടാട്ടി " "സത്യം " "ഉണ്മയെ സോൽരംഗയ്യ് "ദ്രുവ് കിച്ചുവിനെ ആശ്ചര്യത്തോടെ നോക്കി..

അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്ക് ആയിരുന്നു അച്ഛന് വേഗം അവളുടെ അടുത്ത് ചെന്ന് അവളേം കൊണ്ട് സീറ്റിന്റേം അടുത്ത് വന്നു.. .. അച്ഛനെ നോക്കുന്ന പിതാശ്രീ മാറും കൂടെ ദ്രുവും ദാമുവും..... "ഇതാരാണ് ദേവ്... "ദ്രുവിന്റെ പപ്പാ ആയിരുന്നു... അയാളുടെ മുഖത്ത് എന്തോ അത്ഭുദം പോലെ ആയിരുന്നു " ഇതാടാ ഞാൻ പറഞ്ഞ കിച്ചു എന്റെ ഋഷിയുടെ വൈഫ്‌... എന്റെ മരുമോള് " "ഓഹോ.. നൈസ് to മീറ്റ് യൂ കൃഷ്ണ... അങ്ങനെ ഹസ്ബന്റിന്റെ കമ്പനിയിൽ തന്നെ ജോബ് കിട്ടിയല്ലോ "എന്ന് പറഞ്ഞപ്പോ അവള്ടെ reaction കണ്ടപ്പോൾ ചിരി കടിച്ചു പിടിച്ചു... ദാമു ആണേൽ ദ്രുവിനെ എന്തൊക്കെയോ പറഞ്ഞു മനസ്സിലാകുന്ന തിരക്കിലാ... പക്ഷെ ദ്രുവ് ആകെ ഞെട്ടിയിരിക്കാ... " എന്നാലും കിച്ചു നീ ഞങ്ങളോട് പറഞ്ഞില്ല നീ ജോബ് ഇന്റർവ്യൂ നു വരുന്നത് ഇവിടെ ആണെന്ന് "അച്ഛന് ആവേശത്തോടെ അവളോട് ചോദിച്ചു.. " അച്ഛന് കമ്പനിയുടെ പേര് ചോദിച്ചില്ലല്ലോ.. ഞാനും അതോണ്ട് പറയാൻ വിട്ട്... പക്ഷെ നിങ്ങളാണ് എന്ന് അറിഞ്ഞപ്പോ ഒരൊന്നൊന്നര ഷോക്ക് ആയി പോയി " അവള് പറയുന്ന കേട്ട് അവിടെയുള്ള പിതാശ്രീയും കൂടെ ദാമുവും ദ്രുവും ചിരിച്ചു..... "എന്തായാലും ഋഷിയുടെ വൈഫ്‌ അല്ലെ അതുകൊണ്ട് അവന്റെ തന്നെ പേർസണൽ അസിസ്റ്റന്റ് ആക്കിയാലോ ശ്രേയയേ വേണേൽ നമ്മക് ദ്രുവിന്റെതിൽ ആക്കാം "എന്ന് അർജുന്റെ അച്ഛന് ആയിരുന്നു.... അവളെ നോക്കിയപ്പോൾ എന്നെ കൊല്ലാതെ വിട്ടൂടെ എന്ന നിൽപ്പാണ്... ആഹാ അവള് എന്റേം സെക്രട്ടറി ആയാൽ ....ഞാൻ തകർക്കും..

അവളെ രണ്ട് കയ്യിലും ഇട്ടു അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും അമ്മാനമാടി തട്ടിക്കളിക്കാം... ആഹ്ഹ എന്താ ഒരു മനസുഗം.. "അതൊന്നും വേണ്ട.. അവന് ദ്രുവിന്റെ പേർസണൽ അസിസ്റ്റന്റ് തന്നെ ആയിക്കോട്ടെ... കിച്ചു എപ്പോഴും ഋഷിടെ കൂടെ തന്നെയല്ലേ അവൾക്കും ആഗ്രഹമുണ്ടാവില്ലേ കുറച്ചു relaxation... " എന്ന് പറഞ്ഞു അവിടെ മൊത്തം കൂട്ടച്ചിരി.... ഇത് എന്റെ തന്തേയെന്നെ ആണോഡേയ് ... അച്ഛാ ഇങ്ങള് വീട്ടിക്ക് വാട്ടാ.. എന്ന രീതിയിൽ നോക്കിയപ്പോ മൂപര് കോളർ പൊക്കി കണ്ണുറുക്കി കാണിക്ക്യ.... "മതിയെടാ ഇളിച്ചത്.. അതിനു മാത്രം ഒന്നുല്ല... "ദാമുന്റെ കാലിൽ ചവിട്ടി പറഞ്ഞു.. "അയ്യോ സ്വന്തം അച്ഛന് വരെ ട്രോളുന്ന അവസ്ഥ ആണല്ലോടാ നിനക്ക്... "എന്നും ലവൻ വീണ്ടും ശവത്തിൽ കുത്തുവാ ബ്ലഡി ഗ്രാമവാസി... *********** "എന്തായി " ക്യാബിനിൽ നിന്ന് ഇറങ്ങിയതും അച്ചു എന്റെ നേരെ വന്ന് ചോദിച്ചു മ്മളാണേൽ എന്താ അതിനുള്ളിൽ നടന്നത് എന്ത് ഓർത്തു നോക്കുവാ... " പണി പാളി മോളൂസേ... എല്ലാം പോയി "ഞാൻ ഒന്ന് നിർത്തി പറഞ്ഞു... " എന്താ പണി പാളിയോ... അപ്പൊ നിനക്ക് പണി കിട്ടീലെ... അയ്യോ ന്നാ ഞാനും വരൂലാ... അനക് ആ കൊരങ്ങന്റെ അസിസ്റ്റന്റ് ആണ് അതിലും ഭേദം രണ്ട് കെട്ടി പിള്ളേരെ നോക്കുന്നതാ " " ഇതാ ഒറ്റ ചവിട്ട് തന്നാൽ ഉണ്ടല്ലേ.. ഇവിടെ ഒന്ന് കെട്ടീട്ട് നിൽക്കാൻ കൈന്നില്ല അന്നരോ ആന്ന് ഓൾക് രണ്ട് കെട്ടാൻ മുട്ടുന്നു... എടി പോത്തേ എനിക്ക് ജോബ് കിട്ടി...

ഒരു ഇന്റർവ്യൂ പൊലും ഇല്ലാതേ "അച്ചുന്റെ തലയിൽ മേട്ടം കൊടുത്തുകൊണ്ട് പറഞ്ഞു... " ആര ആര ആരാ നിന്റെ ബോസ്സ്....ഋഷിയെട്ടൻ ആണോ... ആഹാ പൊളിച്ചു എനി വീട്ടിന്നും പോരാത്തതിന് ഓഫീസിൽ നിന്ന് റോമൻസികാലോ " " പിന്നേ റോമൻസിക്കാൻ പറ്റിയ മൊതല്... അങ്ങേര് എന്നെ കണ്ടപ്പോ തന്നെ എടുത്തിട്ടേറിയൻ എന്ന പോലെ നിന്നായിരുന്നു... ഹോ ഭാഗ്യം അങ്ങേര് അല്ലാത്തത്.. എനിക്ക് ആ മറ്റേ ദ്രുവോ കുവോ അവനെ ആണ് കിട്ടിയേ... ദേവിയേ നിനക്ക് നന്ദി... ആ കാലമാടൻ കെട്ടിയോനെ കിട്ടാഞ്ഞത് " ഞാൻ പറഞ്ഞു കഴിഞ്ഞതും അച്ചുവിന്റെ മുഖം വിളറി വെളുത്തു... ഒരു തുടുത്ത ചിരിയും ആയി നില്കുന്നു.. ഇവൾക്കെന്ത് പറ്റി എന്ന് വിചാരിച്ചു അവൾ നോക്കുന്ന ദിശയിലേക്ക് നോക്കിയപ്പോ... ദേവിയെ എന്നെ ഉടലോടെ മേലേക്ക് എടുത്തോളി എന്ന് ഓർത്തു.. എന്നെ നോക്കി പേടിപ്പിക്കുന്ന മേരാ പ്യാരി ഹബ്ബി... ചിരി കടിച്ചു പിടിച്ചു നിൽക്കുന്ന ദാമു... ചിരിയുണ്ടെലും എല്ലാം അത്ഭുദത്തോടു നോക്കുന്ന ദ്രുവ്.... എന്നെ കടിച് കീറാൻ ഉള്ള പോലെ നോക്കിയിട്ട് പാഞ്ഞു പോയി കൂടെ വാലരന്മാർ എന്ന പോലെ അവരും... " എടി ഞാൻ പറയുന്നത് വല്ലതും അവർ കേട്ടോ " ദയനീയമായി അച്ചുനോട് ചോദിച്ചു... " ഇല്ലടി നീ പേടിക്കണ്ട ആദ്യം പറഞ്ഞതൊന്നും കേട്ടിട്ടില്ല . ഞാൻ ഒന്ന് ആശ്വാസത്തോടെ ദീർഘശ്വാസം വിട്ടു " ദേവിയെ നിനക്ക് നന്ദി ആ കാലമാടൻ കെട്ടിയോനെ കിട്ടാഞ്ഞത് എന്ന് ഫുൾ കെട്ടു " അവള് 32 പല്ലും കാണിച്ച്‌ ഇളിച്ചു പറഞ്ഞപ്പോ ഞാൻ കിണറിനു നോക്കുവായിരുന്നു...

ഇവളേം തള്ളി എനിക്കും തുള്ളാൻ... അല്ലേലും കറക്റ്റ് സമയത്ത് എത്തിക്കോളും തൊരപ്പൻ 😬 അങ്ങനെ നാളെ ജോയിൻ ചെയ്യാൻ ഉള്ള എല്ലാ തയ്യാറെടുപ്പും എടുത്ത് ഞാനും അച്ചുവും സ്ഥലം കാലിയാക്കി... വീട്ടിൽ കേറുമ്പോ തന്നെ അമ്മാ വന്ന് ഓരോന്ന് ചോദിച്ചു... എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞ്‌.. ആദ്യം ഒന്ന് ഞെട്ടിയേലും മുപ്പത്തി പറഞ്ഞത് അത് നന്നായി..വേറെവിടെയെങ്കിലും ആണേൽ സേഫ്റ്റി ഉണ്ടാവില്ലലോ എന്നാണ്... എന്റെ സേഫ്റ്റി ഒക്കെ കാറ്റിൽ പറന്നു എന്ന് ഞാൻ എങ്ങനാ ഈ അമ്മയോട് പറയും... പിന്നെ അമ്മക്ക് ഋഷിയെട്ടന്റെ പേർസണൽ അസിസ്റ്റന്റ് ആകണം എന്നുണ്ട് എന്ന് പറഞ്ഞു.. മ്മള് നൈസ് ആയിട്ട് അത് വേണ്ടാ എന്ന് പറഞ്ഞു മുറിയിലേക്ക് കയറി.. ഡോർ അടച്ചതും രണ്ട് കരങ്ങൾ എന്നെ വായ പൊത്തി തിരിച്ചു നിർത്തിയതും ഒരുമിച്ചായിരുന്നു... ഒരു പിടച്ചിലൂടെ കുതറിമാറാൻ നിന്നെങ്കിലും എന്നിലെ പിടുത്തം മുറുക്കി... പതിയെ ഞാൻ അയഞ്ഞു നിന്നു പുറകിൽ ഉള്ള ആളുടെ പിടിത്തവും അയഞ്ഞു.. പതിയെ വായയിൽ നിന്ന് കയ്യ് എടുത്തു എന്നെ വയറ്റിൽ പുറകിൽ നിന്ന് വരിഞ്ഞു മുറുകി...അവന്റെ ചൂട് ശ്വാസം എന്റെ പിൻ കഴുത്തിൽ തട്ടുമ്പോൾ ദേഹമാകെ വിറകൊള്ളുവായിരുന്നു.... "ആരാ നിന്റെ കാലമാടൻ "തോളിൽ തല വെച്ചു ചെവിയിൽ ചോദിച്ചു... " അത്.. അത് എന്റെ കെട്ടിയോന്" ഞാനും എങ്ങോട്ടോ നോക്കി മറുപടി നൽകി... " അത് ഞാൻ അല്ലെ " "നിങ്ങള് എന്നെ ഭാര്യ ആയി കാണുന്നില്ലല്ലോ... അപ്പൊ എന്റെ കെട്ടിയോന് നിങ്ങള് അല്ലല്ലോ " എന്ന് പറഞ്ഞതും എന്നെ തിരിച്ചു നിർത്തി...ഞാൻ മുഖത്തോട്ട് നോക്കാതെ നെഞ്ചിലേക്ക് നോക്കി നിന്നു...

"നിർത്തിക്കോ... ഒരു വട്ടം നിന്റെ വട്ട് കേട്ട് കിളി പോയി എന്ന് വെച് എനിയും നീ പറ്റിക്കാൻ നിൽക്കണ്ട" അത് കേട്ടപ്പോ ചിരി വന്നു... അപ്പൊ അന്ന് മൂപ്പരുടെ കിളി പോയിനു....വീണ്ടും അങ്ങേരെന്തോക്കെയൊ പറയുന്നെണ്ടെലും... എനിക്ക് ഒന്നും കേൾക്കാൻ പറ്റുന്നില്ല നെഞ്ചിടിപ്പ് മാത്രമേ അറിയുന്നുള്ളൂ... എന്റെ അനക്കമൊന്നും അറിയാഞ്ഞിട്ട് ആണെന്ന് തോന്നുന്നു എന്റെ അരയിലെ പിടുത്തം മുറുക്കി... അപ്പോഴാണ് ഞാൻ ബോധത്തിൽ വന്നത്... ഋഷിയെട്ടന്റെ കണ്ണുകളിലേക്ക് നോട്ടം പായിച്ചു... പതിയെ എന്നിലെ നോട്ടം താങ്ങാൻ ആവാതെ എന്ന പോലെ മുഖം താഴ്ത്തി പതിയെ എന്നിലെ മുറുക്കം വിട്ടു...ആ അവസരത്തിൽ അങ്ങേരുടെ വയറ്റിൽ ഇട്ടു ഒരു കുത്ത് കൊടുത്ത്.. ഞാൻ കുതറി മാറി ഡോർ തുറന്ന് പുറത്തിറങ്ങി തല ഉള്ളിലേക്ക് ഇട്ടു ഇതിനാണ് കള്ള തെമ്മാടി ഞാൻ കാത്ത് നിന്നത്... പാവോ പേടിച്ചു പോയോ എന്തോ എന്റെ നോട്ടം കണ്ടിട്ട്.... "ടാ കാലമാടാ ഇന്നേ തന്നെ.. ഇങ്ങോട്ട് നോക്കടാ.. ഹോ പേടിപ്പിക്കാൻ വന്നേക്കുന്നു... എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. " എന്നും പറഞ്ഞു മുറിയിൽ നിന്ന് വന്നപോലെ താഴേക്ക് ഓടി.. ചെന്നെത്തിയത് അമ്മയുടെ മുന്നിൽ... " എന്താ കിച്ചു കുളിച്ചില്ലേ...

എന്താ ഡ്രസ്സ്‌ മാറാതെ താഴേക്ക് വന്നേ " അപ്പോഴാണ് ആകെ പ്ലിങ്ങസ്യ മോന്തയും ആയി ഋഷികേശ് ഇറങ്ങി വന്നത്... "അത് അമ്മേ മുറിയിൽ ഒരു വെല്ല്യ പാറ്റ... മുറിയിൽ കേറിയ അത് പിടിച്ചു കടിക്കും... ഞാൻ താഴേന്നു കുളിച്ചോളാം " എന്നും പറഞ്ഞു അങ്ങേർക്കിട്ട് നോട്ടം കൊടുത്തപ്പോൾ നിന്നെ എടുത്തോളാമടി എന്ന പോലെ നിൽക്കുന്നുണ്ട്... ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ ഞാനും..അല്ലപിന്നെ *********** (ദ്രുവ് ) " ആ ഡോക്ടർ എങ്ങനാ ഉണ്ട് അച്ചാച്ചന്... any ഹോപ്പ് " " he is ഫൈൻ ദ്രുവ്.. ഡോണ്ട് leave ur ഹോപ്പ്... i തിങ്ക് he will recover soon " " താങ്ക് ഗോഡ് ആൻഡ് താങ്ക് യൂ ടൂ ഡോക്ടർ... i നീഡ് ഹിം ബാക്ക്..." ഡോക്ടറോടുള്ള സംസാരം കേട്ട് കൊണ്ടാണ് രാധിക വന്നത്... ദ്രുവ് ഫോൺ വെച് മമ്മിക്ക് നേരെ തിരിഞ്ഞു... ." ആര മോനെ " " ഡോക്ടർ ആണ്... " " ഹ്മ്മ്... "അവർ വെല്ല്യ താല്പര്യം ഇല്ലാതെ മൂളി... അവന് അത് മനസ്സിലായ എന്ന പോലെ വിഷയം മാറ്റി... " മമ്മി എനിക്ക് മമ്മീടെ ഹെല്പ് വേണം.. ഈ ബിസിനസ്‌ ഒക്കെ എങ്ങനാ കയ്കാര്യം ചെയ്യേണ്ടത്..." " ആഹ് ചോദിക്കാൻ വിട്ടു... എങ്ങനാ ഉണ്ട് കമ്പനി.. അസിസ്റ്റന്റ് സെലക്ട്‌ ആക്കിയോ " "ആഹ് മമ്മി.. നല്ല കമ്പനി ആണ് i ലൈക്‌ ഇറ്റ്... പിന്നെ ഋഷി ഇല്ലേ... അവന്റെ വൈഫ്‌ ആണ് അസിസ്റ്റന്റ്... "എന്ന് പറയുമ്പോൾ അവന്റെ കണ്ണിലെ തിളക്കം രാധിക കണ്ടു... അവന് നടന്നതെല്ലാം മമ്മിക്ക് വിവരിച്ചു കൊടുത്ത്... എല്ലാം കേട്ട് അവരും മകന്റെ മുടിയിൽ തലോടി ഇരുന്നു... ************

(റാം ) " നിന്നെ കൊണ്ട് എന്നും നാണക്കേട് ആണ് എനിക്ക്... ഇന്നും ആ കമ്മിറ്റി ക്കാർ ചോദിച്ചു മകന് കല്യാണം ഒന്നും ആയില്ലേ... അതെങ്ങനാ... കണ്ട പെമ്പിള്ളേരെ യൂസ് ചെയ്ത് ഒഴിവാവാക്കും...നിനക്ക് എല്ലാത്തിനും കൂട്ടു നിൽക്കുന്ന എന്നേ തന്നെ നീ നാണം കെടുത്തണം " സുജാത ഓരോ പാത്രങ്ങൾ നിലത്തേക്കിട്ടു വിറച്ചു കൊണ്ട് പറഞ്ഞു.. " മമ്മി.. എന്ത് ഭ്രാന്താണ് കാണിക്കുന്നത് " "ആ നായരുടെ മകളുമായി കുറച്ചു നടന്നതല്ലേ നീ... ഞാൻ എന്തേലും പറഞ്ഞോ... അവസാനം അവളെ മടുത്തപ്പോൾ ഇട്ടേച് വന്നേക്കുന്നു.. " "മമ്മി നമ്മക്ക് വേണ്ടത്.... നമ്മളെ അനുസരിക്കുന്ന... നമ്മളുടെ കാലിനടിയിൽ നിൽക്കുന്ന ഒരുവളെ ആണ് അല്ലാതെ അവള്ടെ താളത്തിനു തുള്ളുന്നവളേ അല്ല.. പിന്ന അവള് പക്കാ പോയതാ.. എനിക്ക് വേണ്ടത് പച്ചയായ പെണ്ണിനെ ആണ് " " പറയുന്ന കേട്ടാൽ നീ എന്നാൽ തികഞ്ഞ പച്ചയായ പുരുഷൻ ആണെന്നാണോ എല്ലാത്തിനും കൂട്ടു നിൽക്കുന്ന എന്നേ വേണം പറയാൻ ... പിന്നെ എന്തായാലും കൊഴപ്പമില്ല.. ആരേലും തട്ടിക്കൊണ്ടുവന്നിട്ടാനേലും നിന്റെ വിവാഹം നടക്കണം... എനിയും ആരുടെ മുന്നിലും തല കുനിക്കാൻ എനിക്ക് അവസരം ആക്കി തരരുത് " "ഇല്ലാ മമ്മി...

കൃഷ്ണ അവളെ ഞാൻ കൊണ്ട് വരും.. എന്റെ പെണ്ണായി അതിനു എനി ഒരു മാറ്റവും ഇല്ലാ " " നേരായ കാലത്ത് അവളെ കെട്ടിക്കൊണ്ട് വന്നിട്ട് നീ തോന്നിവാസം കാണിച്ചാൽ കൊഴപ്പമില്ലായിരുന്നു .. എല്ലാം നിന്റെ എടുത്തു ചാട്ടം അല്ലെ... " " ഇല്ലാ എനി അവളെ ഞാൻ വിടില്ല അവളെ കൊണ്ട് വരും... എന്റെ കൂടെ നിങ്ങള് നിന്നാൽ മതി " "നല്ല കാര്യം എന്റെ മൂത്ത മകന് ആരോ കെട്ടിയ പെണ്ണ്.. എന്റെ മകൾക്ക് ആരോ കെട്ടിയ ചെക്കൻ ഹോ എന്റെ ഒരു അവസ്ഥ നോക്കണേ. ... എന്തായാലും കൊഴപ്പമില്ല....ആരെ കൊന്നിട്ടാനേലും...എനി ഇത് നടക്കണം" "രജി വന്നോ... അവളെവിടെ... ഏത് പയ്യൻ ആണ് അവള്ടെ അസ്ത്തിക്ക് പിടിച്ചത് എന്ത് വില കൊടുത്താനേലും ഞാൻ നേടി കൊടുക്കും അവൾക്ക് " "ഹാ അവള് മേലേ അതാ പോയി നോക്ക് " എനിക്ക് ആശിച്ചതെല്ലാം വേണം അത് ഞാൻ നേടിയെടുക്കും... എന്ന് മനസ്സിൽ പറഞ്ഞു റാം അവന്റെ പെങ്ങൾ രജിയുടെ മുറിയിലേക്ക് കയറി... എല്ലാം വാരി വലിച്ചു മൊബൈലിലേക്ക് നോക്കി നിൽക്കുന്ന അവളുടെ അടുത്ത് ചെന്ന് നിന്നു... ….തുടരും………..

കൃഷ്ണ: ഭാഗം 19

Share this story